എന്റെ ദേവേട്ടൻ ~ ഭാഗം 02, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാത്രി എന്തോ ശബ്‌ദം കേട്ട് എഴുന്നേറ്റ കുട്ടൻ കേൾക്കുന്നത് അബോധാവസ്ഥയിൽ ദേവ എന്തോ സംസാരിക്കുന്നതാണ്. അത് കേട്ട് അടുത്തു ചെന്നു ദേവയെ തട്ടി വിളിച്ചു. ദേവാ… എടാ കുട്ടനാട…ദേവാ …പെട്ടന്നു ചെന്നു ഡോക്ടറെ അറിയിച്ചു. ഡോക്ടർ വന്നപ്പോൾ പിന്നെയും മയങ്ങി കിടക്കുന്ന ദേവയെ ആണ് കണ്ടത്.

പേടിക്കാൻ ഒന്നുമില്ല…എന്താണ് ദേവാ സംസാരിച്ചത്… ഡോക്ടർ കുട്ടനോട് ചോദിച്ചു.

അത്… എന്റെ പേര് വിളിച്ചു…നൗ ഹി ഈസ്‌ മെന്റലി ഓൾ റൈറ്റ്…

ഡോക്ടർ അതു പറഞ്ഞപ്പോൾ കുട്ടനും മാധവവർമ്മക്കും ആശ്വാസമായി. അതു പറഞ്ഞു ഡോക്ടർ പോയി.

ദേവ പതുകെ കണ്ണുതുറന്നു ചുറ്റുമൊന്നു നോക്കി. താൻ ആശുപത്രിയിൽ ആണ് എന്നു മനസ്സിലായി. തന്റെ അടുത്തിരിക്കുന്ന കുട്ടനേയും മാധവവർമ്മയേയും കണ്ടു . കുട്ടാ… എന്നു വിളിക്കാൻ തുടങ്ങുമ്പോൾ തലയ്ക്കു നല്ല വേദന അനുഭവപ്പെട്ടു. കണ്ണുതുറന്നു അങ്ങനെ കിടന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അടിക്കിടയിൽ അമ്മുവിനെയും ദേവുവിനെയും കുട്ടനെയും കണ്ടാണ് അങ്ങോട്ട് നോക്കിയത്. ദേവു കരഞ്ഞോണ്ടോടി പോകുന്നതു നോക്കി നിന്നപ്പോൾ തലയ്ക്കു പുറകിൽ ആരോ അടികിട്ടിയതും വണ്ടിയിൽ കിടന്നപ്പോൾ ദേവേട്ടാ എന്നു വിളിച്ചു കരയുന്ന അമ്മുവിനെയും ദേവുവിനെയും ഓർമ വന്നു. എന്തിനോ കണ്ണുനിറഞ്ഞു.

ദേവാ നീ കണ്ണുതുറന്നോ… കുട്ടന്റെ ശബ്‌ദം ആണ്. വേഗത്തിൽ കണ്ണുതുടച്ചു. കുട്ടന്റെ ശബ്‌ദം കേട്ട് മാധവവർമ്മയും എണീച്ചുവന്നു. അവരുടെ നേരെ നോക്കി ഒന്നു ചിരിച്ചു.

എന്നാലും എന്റെ മോൻ അച്ഛനെ പേടിപ്പിച്ചു കളഞ്ഞല്ലോ… എന്നു പറഞ്ഞു അച്ഛൻ കെട്ടിപിടിക്കുന്നുണ്ട്. ശെരി ഞാൻ പോയി ഡോക്ടറെ വിളികാം എന്നു പറഞ്ഞു കുട്ടൻ വേഗം പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ദേവാ തലയ്ക്കു വേദന ഉണ്ടോ…

ഉം…ദേവാ ഒന്നു മൂളി

നല്ല ആഴത്തിൽ ഉള്ള മുറിവാണ്. മുറിവ് ഉണങ്ങുന്നവരെ നന്നായി ശ്രദ്ധിക്കണം. എന്തായാലും രണ്ടു ദിവസം അഡ്മിറ്റ്‌ ചെയ്യാം. അത് കഴിഞ്ഞു വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതിയാകും…എന്നു പറഞ്ഞു ഡോക്ടർ പോയി.

കൊറച്ചു കഴിഞ്ഞപ്പോൾ ദേവക് ഉള്ള ഭക്ഷണം ആയി ദേവു വന്നു കൂടെ അമ്മുവും. അച്ഛാ… കുട്ടേട്ടാ … നിങ്ങൾ രണ്ടാളും വീട്ടിൽ പോയി ഫ്രഷ് ആയിട്ടു വായോ ഞാനും അമ്മുവും നിന്നോളാം ദേവേടെ അടുത്തു. വൈകുന്നേരം വന്നാൽ മതി രണ്ടാളും.

ദേവു ദേവനു ഭക്ഷണം കൊടുത്തു. ദേവനെ നന്നായി തന്നെ ശാസിക്കുകയും ചെയ്യുന്നുണ്ട്. അത് കണ്ടു നിൽക്കുകയായിരുന്നു അമ്മു. ദേവുയില്ലാത്തപ്പോൾ അമ്മുനെ നോക്കുന്നകണ്ട ദേവയോട് അമ്മുവിന് തെല്ലു അമർഷം തോന്നി. അത് അമ്മുവിന്റെ മുഖത്ത് പ്രകടമായിരുന്നു. ദേവയുടെ അടുത്ത് ഇരിക്കാതെ കൊറച്ചു മാറി ഇരുന്നു. അമ്മുവിന്റെ മനസ്സ് മനസിലായ പോലെ ദേവ കണ്ണടച്ചു കിടന്നു. അമ്മുവിന്റെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ദേവ കണ്ണുതുറന്നതു. ശബ്‌ദം കൊറച്ചു ചിരിച്ചു സംസാരിക്കുന്ന അമ്മുവിനെ കണ്ടപ്പോൾ ദേഷ്യം അടക്കാൻ പാടുപെടുകയായിരുന്നു ദേവ. പുറത്തുപോയ ദേവു കയറി വന്നപ്പോൾ ചിരിച്ചു സംസാരിക്കുന്ന അമ്മുവിനെയും കണ്ണടച്ചു കൈ ചുരുട്ടി പിടിച്ചു കിടക്കുന്ന ദേവയെയും ആണ് കണ്ടത്. പെട്ടന്നു ദേവുവിനെ കണ്ട അമ്മു ശെരി ഞാൻ വരാം എന്നു പറഞ്ഞു പെട്ടന്നു ഫോൺ കട്ട്‌ ചെയ്തു.

രശ്മി ആകുമല്ലെ?

അതെ… എനിക്ക് രശ്മിയെ ഒന്നു കാണാൻ പോണം…

ഓക്കേ നമുക്ക് പോകാം അതിനെന്താ…

വേണ്ട ദേവു ദേവേട്ടന് എന്തെങ്കിലും ആവിശ്യം വന്നാൽ…നമ്മൾ രണ്ടാളും പോയാൽ ശെരിയാവില്ല. ഞാൻ പെട്ടന്നു പോയി വരാം…

ശെരി എന്നാൽ പോയി വരൂ…

അമ്മു ദേവുവിന്റെ വണ്ടിയുടെ കീയും എടുത്തു പുറത്തേക് പോയി. അതു കള്ളമാണ് എന്നു മനസ്സിലാക്കിയ ദേവു അമ്മു പോകുന്നത് നോക്കി പുഞ്ചിരിക മാത്രം ചെയ്തു.

ദേവാ…

ദേവ പതുകെ കണ്ണുതുറന്നു.

എന്തുപറ്റി…

അമ്മു… അവള് അവനെ കാണാൻ പോയതാ. ഞാൻ ഉറക്കം ആണെന്ന് കരുതി അമ്മു പറയണ ഞാൻ കേട്ടു…

രാഹുൽ…

വേദനകൊണ്ടു തലയിൽ കൈ കൊണ്ടു മുറുക്കി പിടിക്കുന്നുണ്ടായിരുന്നു ദേവ.

ദേവ നീ സംസാരിക്കണ്ട റസ്റ്റ്‌ എടുക്കു ….

ഇല്ല ദേവൂട്ടി എനിക്ക് അവളെ വേണം ഞാൻ സ്നേഹിച്ചതാ. ഞാൻ മോഹിച്ച പെണ്ണാ അമ്മു…

ദേവാ… ഞാൻ സംസാരിച്ചു അവളോട്…ദേവ ദേവൂന്റെ വാക്കുകളിലേക്ക് കാതോർത്തു.

അവൾക് നിന്നെ ഇഷ്ട്ടമല്ല എന്നു മാത്രമല്ല നിന്നെ കുറിച്ച് അവൾ മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു…ഒരു മൂളലോടെ കണ്ണുകൾ അടച്ചു. ആ നിറഞ്ഞു വന്ന കണ്ണുകൾ കൺകോണിലൂടെ തുളുമ്പികൊണ്ടിരുന്നു.

രാഹുൽ എവിടെയാ…

വീണ (അമ്മു ) ഞാൻ വന്നുകൊണ്ടിരിക്ക. നീ അവിടെ തന്നെ നിക്കു…

പെട്ടന്ന് ഒരു കാർ മുന്നിൽ വന്നു നിന്നു അമ്മു കാറിലേക്ക് കയറി.അതിൽ സുമുഖനായ ഒരു ചെറുപ്പകാരൻ ഉണ്ടായിരുന്നു. അവന്റെ കണ്ണുകൾക്ക് ഒരു ആകർഷണീയതാ ഉണ്ടായിരുന്നു. കാർ ചെന്നു നിന്നത് സുന്ദരമായ ഒരു പാർക്കിൽ ആയിരുന്നു. കാറിൽ നിന്നു ഇറങ്ങാൻ തുടങ്ങിയ അമ്മുനെ രാഹുൽ തന്റെ കരവലയത്തിൽ ഒതുക്കി പിടിച്ചു. അവളോട് അടുക്കുന്ന അവന്റെ മുഖത്തെ സ്നേഹത്തോടെ തന്നെ തള്ളി മാറ്റി.

രാഹുൽ തമാശ ആണെങ്കിൽ പോലും ഇങ്ങനെ ഒന്നും വേണ്ട. നിന്നെ ഒരുപാട് ഇഷ്ട്ടമാണ് ഈ അമ്മുന്. എന്നാൽ അമ്മു ചീത്ത ആയി എന്നു അറിഞ്ഞാൽ അച്ഛനും അമ്മക്കും ന്റെ കുട്ടേട്ടനും സഹിക്കില്ല… എന്നു പറഞ്ഞു അവൾ അവനെ സ്നേഹത്തോടെ കൈയിൽ ചുംബിച്ചു. കാറിൽ നിന്നും രാഹുലും അമ്മുവും പുറത്തിറങ്ങി. അവിടിവിടെയായി കൊറച്ചു പ്രണയജോടികൾ ഇരുന്നു പ്രണയം കൈമാറുന്നു.രണ്ടു ഇണ പ്രാവുകളെ പോലെ ചിലരുടെ ചിറകുകൾ തമ്മിൽ കൂട്ടിയുരുമുന്നു. ചിലർ കൊക്കുകളും. അവരും നടന്നു രണ്ടു പ്രാവുകളെ പോലെ കൈകൾ കോർത്ത് പിടിച്ചു.

ആരുടെയും ശല്യമില്ലാത്ത ഒരു ഇടം കണ്ടത്തി അവിടെ ഇരുന്നു. അമ്മു അവനോട് ചേർന്നിരുന്നു. കൈകൾ കൂട്ടിപിടിച്ചിരുന്നു അപ്പോളും. രാഹുൽ എന്നെങ്കിലും നമ്മൾ ഇങ്ങനെ ഇരിക്കുന്നതു ആരെങ്കിലും കണ്ടാൽ വീട്ടിൽ അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല അതാ നിന്നോട് വീട്ടിൽ വന്നു ചോദിക്കാൻ ഞാൻ പറയുന്നേ…

വീണേ… ഞാൻ വീട്ടിൽ വന്നു ചോദികും താൻ പേടിക്കണ്ട. പക്ഷെ കൊറച്ചു സമയം വേണം… എത്ര നാളായി ഞാൻ ഇതു കേൾക്കുന്നു…ഞാൻ ചോദിക്കാം പെണ്ണെ… ഞാൻ ഒന്നു സെറ്റിൽ ആകട്ടെ. നിന്റെ കാര്യം വീട്ടിൽ അറിഞ്ഞാൽ എന്റെ അച്ഛൻ സമ്മതികുമോ എന്നു എനിക്ക് അറിയില്ല. സമ്മതിച്ചില്ലെങ്കിലും നമുക്ക് തത്കാലം ഒന്നു പിടിച്ചു നില്കാൻ ഉള്ളത് ഉണ്ടാകാൻ കൊറച്ചു സമയം കൂടെ വേണം…

മം…അമ്മു ഒന്നു ഇരുത്തി മൂളി. രാഹുൽ ദേവു ഇന്നലെ എന്നോട് ദേവേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് ഇഷ്ടമാണോ എന്നു ചോദിച്ചു…

എന്നിട്ട് നീ എന്തു പറഞ്ഞു…

സമ്മതമല്ല എന്നു പറഞ്ഞു. നാട്ടിലെ പെണ്ണുങ്ങളുടെ ചൂട് തേടി നടക്കുന്ന ഒരു ഗുണ്ടയെ വേണ്ട എന്നു പറഞ്ഞു…

പിന്നെ എന്തിനാ നീ വിഷമിക്കുന്നത്…

വിഷമം അല്ല രാഹുൽ നീ അന്ന് ദേവേട്ടൻ ചീത്ത ആണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല കാരണം എനിക്ക് നന്നായി അറിയാവുന്ന ആളായിരുന്നു ദേവേട്ടൻ എന്റെ രക്ഷകനായി നടന്നവൻ . എന്നാൽ നീ ആ പെണ്ണിന്റ വീട്ടിൽ നിന്നു രാത്രി ഇറങ്ങി വരുന്ന ആ വീഡിയോ കാണിച്ചപ്പോൾ എനിക്ക് വിശ്വാസമായി

ഇല്ലെങ്കിൽ ഒരുപക്ഷെ ഞാൻ സ്നേഹിച്ചു പോയേനെ ആ മനുഷ്യനെ… ചതിക്കപ്പെട്ടു പോയേനെ അമ്മു…എന്നു പറഞ്ഞു രാഹുലിന്റെ തോളോട് ചായുമ്പോൾ അവൾക് തോന്നിയത് ഇവിടം എവിടെത്തേക്കാൾ സുരക്ഷിതം ആണ്… അങ്ങനെ തുടരുകയായിരുന്നു അവരുടെ പ്രണയം

❤️❤️❤️❤️❤️❤️❤️❤️❤️

മോളെ അമ്മു കതക് തുറക്കൂ… രാവിലെ ശക്തിയായി കുട്ടൻ വാതിലിൽ തട്ടുമ്പോൾ ആണ് അമ്മു എഴുന്നേറ്റു വരുന്നത്. തന്റെ മുന്നിൽ കരഞ്ഞു തളർന്നു അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്ന അമ്മുനെ കണ്ടപ്പോൾ കുട്ടൻ ഭയന്നു പോയി.

എന്തുപറ്റി അമ്മു…

കുട്ടേട്ടാ…ദേവേട്ടൻ എന്നേ… എന്നു പറഞ്ഞു തന്റെ നെഞ്ചിലേക് ചായുന്ന തന്റെ കുഞ്ഞനിയത്തിയെ താങ്ങി നിർത്തുവാൻ ഉള്ള ശക്തി ആ ചേട്ടന്റെ മനസിനുണ്ടായിരുന്നില്ല.

അമ്മു…മോളു വിഷമിക്കാതെ അച്ഛനും അമ്മയും ഇപ്പോ വരും. അവര് ഇതൊക്കെ അറിഞ്ഞാൽ താങ്ങാനാവില്ല…ചെന്നു ഈ ഡ്രസ്സ്‌ ഓക്കേ ഒന്നു മാറ്റിക്കെ. കുട്ടേട്ടനാ പറയുന്നേ… മരിച്ച മനസ്സുമായി പോകുന്ന അവളെ നോക്കി നിൽക്കാനേ കുട്ടന് കഴിഞ്ഞോളൂ…

അച്ഛനും അമ്മയും വന്നു അമ്മുവിനെ അന്വഷിച്ചപ്പോൾ ആണ് അമ്മുവിനെ നോക്കി റൂമിലേക്കു പോയത് അവിടെ നിലത്തു ചുരുണ്ടുകൂടി കിടക്കുന്നവളെ കണ്ടു ആ നെഞ്ചു കലങ്ങി.

അടുത്തു ചെന്നു അമ്മുവിനെ തൊടാൻ പോയ കുട്ടന്റെ കൈ തട്ടി മാറ്റി…തൊടണ്ട കുട്ടേട്ടാ അമ്മു ചീത്തയാ എന്നു ഉറക്കെ കരയുവായിരുന്നു അമ്മു.

അമ്മു…. നിന്നെ ഇങ്ങനെ കണ്ടാൽ അച്ഛനും അമ്മയും വിഷമിക്കും. എല്ലാം മറന്നു പഴയ അമ്മുവായി വേണം അങ്ങോട്ട് പോകാൻ എന്നു പറഞ്ഞു ആശ്വസിപ്പിച്ചു അമ്മുവിനെ അച്ഛന്റെയും അമ്മയുടെയും അടുത്തേക് കൊണ്ടുപോകുമ്പോൾ അമ്മുന്റെ ഈ അവസ്ഥക്ക് താനും കൂടെ കാരണക്കാരൻ ആണ് എന്ന ചിന്ത കുട്ടന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അമ്മുവിനെ താൻ ചതിച്ചല്ലോ എന്നോർത്ത് ആരും അറിയാത്ത ആ നെഞ്ചു നിറുകയായിരുന്നു.

തുടരും….