"ഞാനെന്തു ചെയ്യണം അരവിന്ദ്?" ദേവു അഗാധമായ ഹൃദയവേദനയോടെ അരവിന്ദിനെ നോക്കി ചോദിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രമായിരുന്നില്ല അവൾക്കവൻ. ഒന്നിച്ചു ജീവിക്കാൻ ഒരു പാട് മോഹിപ്പിച്ചവൻ, ഒരു പാട് സ്വപ്‌നങ്ങൾ കാണിച്ചു തന്നവൻ....

അരവിന്ദിനു മറുപടി ഉണ്ടായിരുന്നില്ല ദേവുവിന്റ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട് സ്വന്തമായി ഒരു ജോലി പോലുമായിട്ടില്ല. എങ്ങോട്ടാ വിളിക്കുക അവളെ....

"എനിക്ക് കുറച്ചു കൂടി സമയം വേണം ദേവു. നിനക്ക് അറിയാമല്ലോ കോഴ്സ് തീർന്നിട്ടേയുള്ളു. ഒരു ജോലി വേണം. അതിനൊക്കെ ഇനി വർഷങ്ങൾ എടുക്കും " "അത് വരെ എനിക്ക് കാത്തിരിക്കാൻ സമ്മതമാണ്. പക്ഷെ അച്ഛൻ... അച്ഛൻ സമ്മതിക്കില്ല ഒന്ന് വന്ന് സംസാരിക്കുമോ അച്ഛനോട്?"

അവൻ ഇല്ല എന്ന് തലയാട്ടി. "വന്നാൽ നിന്റെ അച്ഛന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ കയ്യിലില്ല..  ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുക,നിന്റെ വീട്ടിൽ വന്ന് വിളിച്ചിറക്കി പോരുക അതിനൊന്നും ഞാനില്ല. കാരണം ഞാൻ പ്രാക്ടിക്കൽ ആണ്.  നമ്മൾ സ്നേഹിച്ചു എന്നല്ലേയുള്ളു.

ഞാൻ നിന്നെ യൂസ് ചെയ്തിട്ടൊന്നുമില്ലല്ലോ. ഞാൻ എന്നും നിന്റെ നല്ല സുഹൃത്തായിരിക്കും. നീ അച്ഛൻ പറയുന്ന ആളെ കല്യാണം കഴിക്ക്. എന്റെ കാര്യമൊന്നും പറയാൻ നിൽക്കണ്ട. എനിക്ക് താല്പര്യമില്ല ."

അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു. അവളുടെ ഹൃദയം മുറിഞ്ഞു പോയി അവൾ കണ്ണീരോടെ തിരിഞ്ഞു നടന്നു അച്ഛൻ പറയുന്നത് അനുസരിച്ചാണ് എന്നും ശീലം. അരവിന്ദിന്റെ കാര്യം താൻ പറഞ്ഞിട്ടും കാര്യമില്ല. അരവിന്ദ് ഇപ്പോൾ തയാറല്ല.

അച്ഛൻ പറഞ്ഞത് അനുസരിച്ച് ആ ഞായറാഴ്ച നിവിന്റെ വീട്ടിൽ നിന്നു ആൾക്കാർ വന്നു സൗമ്യനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു നിവിൻ ബാങ്കിൽ ജോലി ഒരു അനിയത്തി അമ്മ അച്ഛൻ "ഇയാൾക്ക് എന്നെ ഇഷ്ടം ആയോ?" അവൾ എന്ത് പറയണം എന്നറിയാതെ നോക്കി നിന്നു

"ഒറ്റ കാഴ്ചയിൽ ഇഷ്ടം ആവില്ല. അല്ലെങ്കിൽ ആ ഇഷ്ടം ഒരു നല്ല ഇഷ്ടം അല്ല അത് കൊണ്ട് ഒരു ആറുമാസം നമുക്ക് എടുക്കാം ഒന്നു അറിയാൻ എന്നിട്ട് പറഞ്ഞാൽ മതി " അവൾക്ക് ആശ്വാസം തോന്നി ആറ് മാസമുണ്ട് മനസ്സ് ശാന്തമാക്കാൻ ദിവസങ്ങൾ കടന്നു പോയി നിവിൻ എന്നും വിളിക്കും. ധാരാളം സംസാരിക്കും

അവൾ കേട്ടിരിക്കും നല്ലവനാണ് സ്നേഹവും കരുതലും ഉള്ളവൻ ഒരു ദിവസം അവൾ അരവിന്ദിനെ കുറിച്ച് പറഞ്ഞു. എല്ലാം കേട്ട് അവൻ ഫോൺ വെച്ചു. പിന്നെ വിളിച്ചില്ല.ഒരു പക്ഷെ തന്നെ ഒഴിവാക്കിയിട്ടുണ്ടാകും. അവൾ ഓർത്തു. അങ്ങോട്ട്  വിളിക്കാൻ അവൾക്ക് തോന്നിയില്ല

എന്തോ വല്ലാത്ത ഒരു സങ്കടം അവളെ പൊതിഞ്ഞു. നിവിനെയവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പിന്നെ വിചാരിച്ചു വിധിയാണ് സ്നേഹിക്കുന്നവർ തന്നെ  വിട്ട് പോകും അത് തന്റെ വിധിയാണ് ഒരു ദിവസം......