ആൽബി നേരെ പോയത് ഹോസ്പിറ്റലിൽ ആയിരുന്നു അവന് അവളുടെ അച്ഛനെ കാണാനും സംസാരിക്കാനും തോന്നി അറിഞ്ഞു കൊണ്ട് അല്ലെങ്കിലും തെറ്റ് ആണ് ചെയ്തത് അത് തിരുത്താൻ.

ചെകുത്താന്റെ      പെണ്ണ്          പാർട്ട് 14

അവൾ അകത്തേക്ക് പോകുമ്പോൾ ഡോക്ടർ ശ്യാം അവിടെ എത്തിയിരുന്നു.. ഇച്ചായൻ ഇത്ര പെട്ടന്ന് ഇങ്ങ് വന്നോ... മ്മ്മ് വന്നു എനിക്ക് അദ്ദേഹത്തെ ഒന്ന് കാണണം... ഇച്ചായൻ പോയി കണ്ടോ ആള് അകത്തു ഉണ്ട് ഉറക്കം ആണോ എന്ന് അറിയില്ല.

ആൽബി അകത്തു കയറിയതും കണ്ടു രേവതിയുടെ അച്ഛനെ ബെഡിൽ കിടക്കുന്നുണ്ട് കണ്ണ് തുറന്നു ആണ് കിടപ്പ്.അടുത്ത് ഒരു മെയിൽ സിസ്റ്റർ ഉണ്ട് അവനെ കണ്ടതും അദ്ദേഹം എണീറ്റ് നിന്നു. എനിക്ക് ഒന്ന് സംസാരിക്കണം നിങ്ങൾ പുറത്ത് നിൽക്കോ....

ശരി സാർ.... അയാൾ പുറത്ത് പോയതും ആൽബി ചെയർ വലിച്ചു ഇട്ട് ഇരുന്നു... അവൻ അദ്ദേഹത്തെ ഒന്ന് നോക്കി എന്തായാലും ഒറ്റ ദിവസം കൊണ്ട് വല്യ മാറ്റം ഒന്നുല്ല എങ്കിലും മാറ്റം ഉണ്ട് മുഖത്ത് ഒരു വെട്ടം ഉണ്ട്.

അച്ഛാ.... അവൻ പതിയെ ആ ശോഷിച്ചകൈയിൽ പിടിച്ചു വിളിച്ചു. കണ്ണ് തുറന്നു ആൽബിയെ നോക്കി പുഞ്ചിരിച്ചു. ശേഷം കണ്ണുകൾ പുറകിലേക്ക് പോയി. അവൾ വന്നിട്ടില്ല... ഞാൻ മാത്രം ആണ് വന്നത്. ഇന്ന് ഞങ്ങടെ വിവാഹം ആയിരുന്നു.

അത് കേട്ട് ആ കണ്ണുകളിൽ ആകാംഷയും ഞെട്ടലും നിറയുന്നത് അവൻ കണ്ടു. എനിക്ക് അച്ഛനോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.അവനെ തന്നെ കണ്ണെടുക്കാതെ നോക്കി കിടന്നു.

കേട്ട് കഴിഞ്ഞു അച്ഛന് എന്നോട് ദേഷ്യം ആകും എന്ന് എനിക്ക് അറിയാം. എങ്കിലും അറിയണം. ഞാൻ കാരണം ആണ് അച്ഛൻ ഈ കിടപ്പ് കിടക്കേണ്ടി വന്നത്....വിശ്വാസം വരാത്ത പോലെ നോക്കി...

അതെ.... അന്ന് ഞാൻ ആണ് രാത്രി അങ്കിളിനെ ഇടിച്ചു ഇട്ട് പോയത് പക്ഷേ ഞാൻ മനഃപൂർവം ആയിരുന്നില്ല എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു. എന്റെ അപ്പനും അമ്മയും മരിച്ച ശേഷം എന്നെ നോക്കിയത് വളർത്തിയത് ഒക്കെ എന്റെ വല്യഅപ്പച്ചൻ ആണ്.

പിന്നെ ആന്റിയും അങ്കിളും. അതുപോലെ എന്റെ ജീവിതത്തിൽ സ്ഥാനം ഉള്ള ഒരാൾ ആയിരുന്നു. ജോണി... എന്റെ സ്വന്തം പോലെ തന്നെ ആയിരുന്നു ഞാൻ കണ്ടത് പക്ഷേ അവൻ എന്റെ പണം മാത്രം ആണ് കണ്ടത്. അവനും ഞാനും ആയിട്ട് ചെറിയ ഒരു വാക്ക് തർക്കം ഉണ്ടായി അന്ന്.

ഞാൻ അത് കാര്യം ആക്കാതെ ഇറങ്ങാൻ നിൽക്കുമ്പോൾ അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു എന്നെ തട്ടാൻ കൊട്ടേഷൻ കൊടുത്തു ആ ദേഷ്യത്തിൽ അവനെ പോയി തല്ലി അത് കഴിഞ്ഞു ആ ദേഷ്യത്തിൽ ഡ്രൈവ് ചെയ്തു വരുമ്പോൾ ആയിരുന്നു...... അവൻ ഒന്ന് നിർത്തി അയാളെ നോക്കി.

എന്റെ കാർ അന്ന് അച്ഛനെ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞു പോയി. എന്റെ ദേഷ്യവും ആ നേരത്തെ സങ്കടവും എല്ലാം കൊണ്ട് എനിക്ക് പറ്റിയ ഒരു കൈ അബദ്ധം. അവനെ ഞാൻ ഒരു സഹോദരനെ പോലെ കണ്ടു കൂടെ കൊണ്ട് നടന്നിട്ട് അവൻ എന്നെ കൊല്ലാൻ ആളെ ഏർപ്പാട് ആക്കിയപ്പോൾ അത് എനിക്ക് സഹിച്ചില്ല.... അവന്റെ സ്വരം ഇടറി......

അദ്ദേഹത്തിന്റെ കണ്ണുകളിൽ പറഞ്ഞു അറിയിക്കാൻ അകാത്ത ഒരു ഭാവം ആയിരുന്നു. ഞാൻ കാരണം ആണ് ഈ ജീവിതം ഇത്രയും നരകം ആയത് എന്ന് അറിയാം മാപ്പ് പറഞ്ഞൽ തെറ്റ്‌ തിരുത്താൻ ആകില്ല എന്നും അറിയാം..... കൃഷ്ണ അവളെ എനിക്ക് നേരത്തെ അറിയാം എന്നേക്കാൾ പ്രായം കുറവ് എന്റെ അനിയത്തിയുടെ പ്രായം ആണ് അവൾക്ക്.

ഞാൻ അവളെ അവൾ പ്ലസ് ടു കഴിഞ്ഞു ഡിഗ്രി ജോയിൻ ചെയ്ത സമയം മുതൽ കാണുന്നത് ആണ്. അന്ന് ഒന്നും പ്രണയം ആയിരുന്നില്ല പിന്നെ ഇടക്ക് എപ്പോഴോ കയറി കൂടിയത് ആണ് അവൾ എന്റെ ഉള്ളിൽ. പിന്നെ ആ ആഗ്രഹം എല്ലാം കുഴിച്ചു മൂടി മാറ്റിയത് ആയിരുന്നു.

പക്ഷേ ഈ ഇടക്ക് ആണ് ഞാൻ അവളെ കുറിച്ച് കൂടുതൽ അറിഞ്ഞത് ഒപ്പം അച്ഛന്റെ മോള് ആണെന്നും അത് കൂടെ അറിഞ്ഞപ്പോൾ കൂടെ കൂട്ടണം എന്ന് തോന്നി അതാ ഒന്നും ആലോചിക്കാതെ വീട് തേടി വന്നത് പക്ഷേ.......

അപ്പോഴേക്കും നിങ്ങളുടെ ജീവിതം ഒരു നരകം ആണെന്ന് ഞാൻ അറിഞ്ഞു. അച്ഛൻ ഇപ്പൊ വിചാരിക്കുന്നത് പോലെ ഞാൻ അവളെ സഹതാപത്തിന്റെ പുറത്ത് കെട്ടിയത് ഒന്നും അല്ല ശെരിക്കും ഇഷ്ടം ആയിട്ട് തന്നെ കെട്ടിയത് ആണ്. ഒരിക്കലും അവളെ ഞാൻ കൈ വിടില്ല പൊന്ന് പോലെ നോക്കിക്കോളാം......അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

അത് കണ്ടു അവന് ചെറിയ ഒരു ആശ്വാസം തോന്നി. ഞാൻ അവളോട് പറഞ്ഞിരിക്കുന്നത് അച്ഛൻ പഴയ പോലെ ആയിട്ടേ അവളെ കാണിക്കു എന്ന് ആണ് അതുകൊണ്ട് അച്ഛൻ അതുവരെ അവളെ കാണാതെ ക്ഷമയോടെ ഇരിക്കണം. പിന്നെ അച്ഛൻ പഴയ പോലെ ആയിട്ടേ ഞങ്ങൾ ജീവിച്ചു തുടങ്ങു. ഇപ്പൊ അവളോട് ഞാൻ ഇത് ഒരു കോൺട്രാക്റ്റ് മാര്യേജ് എന്ന പറഞ്ഞത്..അദ്ദേഹം അവനെ നോക്കി മനസ്സ് നിറഞ്ഞു ഒന്ന് പുഞ്ചിരിച്ചു.

പിന്നെ വേറെ ഒരു കാര്യം അച്ഛന്റെ വീടും കടയും ഒക്കെ ആ പെണ്ണുംപിള്ള വിൽക്കാൻ ആളെ നോക്കുന്നുണ്ട് ഞാൻ അത് ഒരു ബിനാമിയെ വച്ചു അവളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുവാ. ഇളയമോളും അമ്മയും കൂടെ കാട്ടി കൂട്ടിയത് ഒക്കെ ഏകദേശം എനിക്ക് അറിയാം........ ഞാൻ ഇറങ്ങുവാ അച്ഛാ ഞാൻ ഇടക്ക് വരും അപ്പോൾ ഇനി ഉള്ള വിശേഷം ഒക്കെ പറയാം........

അദ്ദേഹത്തിന്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി പിന്നെ എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു. ഒരു നല്ല മനുഷ്യൻ ആണോ എന്ന് എനിക്ക് അറിയില്ല. കുടിയും അടിപിടിയും ഒക്കെ ഉണ്ട് അത് ഒന്നും മോശമായ കാര്യത്തിന് അല്ല ന്യായത്തിന് വേണ്ടി മാത്രം.. അച്ഛൻ എന്നോട് ക്ഷമിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല ശെരിക്കും ഞാൻ എന്റെ മനസ്സ് കൊണ്ട് പ്രായശ്ചിതം ചെയ്യാൻ തന്നെ ആണ്

ഇങ്ങോട്ട് അച്ഛനെ കൊണ്ട് വന്നത് വേറെ ഉദ്ദേശത്തോടെ അല്ല. അറിഞ്ഞു കൊണ്ട് അല്ല അച്ഛാ അന്ന് അങ്ങനെ സംഭവിച്ചത്....... അവൻ പുറത്ത് ഇറങ്ങുമ്പോൾ സ്റ്റാഫ്‌ നേഴ്‌സിന് കുറച്ചു കാശ് കൊടുത്തു അച്ഛനെ നന്നായി നോക്കണം എന്ന് പറഞ്ഞു ഇറങ്ങി....

രേവതി ഇവിടെ വേഷം ഒക്കെ മാറി എല്ലാവരോടും സംസാരിച്ചു കളിച്ചു ചിരിച്ചു ഓരോ ജോലിയിൽ ജിനിയെ സഹായിച്ചു നിൽപ്പ് ആണ്. നീ ശെരിക്കും എന്റെ നിഹ മോളെക്കാൾ കുഞ്ഞാ വല്ലതും കഴിച്ചു കുടിച്ചു ഇച്ചിരി തടി ഒക്കെ വയ്ക്കണം കേട്ടോ മോളെ.....ജിനിയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ആ സ്ത്രീ ശെരിക്കും മോളെ കണ്ണിനു പിടിക്കില്ല അല്ലെ....

ചെറിയമ്മ ആദ്യം പാവം ആയിരുന്നു എന്നോട് വല്യ സ്നേഹം ആയിരുന്നു പക്ഷേ ശാരി ജനിച്ചപ്പോൾ മുതൽ ഞാൻ അതികപറ്റായി..... എനിക്ക് അതിൽ ഒന്നും പരാതി ഇല്ലായിരുന്നു പക്ഷേ എന്റെ അച്ഛൻ വീണ് പോയപ്പോൾ ശെരിക്കും അവരുടെ സ്വഭാവം മാറി..... പെട്ടന്ന് അവൾക്ക് അച്ഛന്റെ കാര്യം ഓർമ്മ വന്നു. അവളുടെ കണ്ണ് നിറഞ്ഞു.

മോളെ.....  പെട്ടന്ന് അവൾ കണ്ണ് തുടച്ചു. അച്ഛനെ ഓർത്തു പോയി. ഈ സമയം ഞാൻ കോളേജ് ഇല്ലാത്ത ദിവസം അച്ഛന്റെ അടുത്ത് ആയിരിക്കും.... അച്ഛൻ വീട്ടിൽ ആണോ ഇപ്പൊ....

ഇല്ല ആൽബിച്ചൻ ഹോസ്പിറ്റലിൽ ആക്കി ഇനി അവിടുന്നു അച്ഛൻ എല്ലാം ശരി ആയി ഇറങ്ങിയലെ എനിക്ക് കാണാൻ പറ്റു. അപ്പോഴേ എന്നെ കാണിക്കു എന്ന ഇച്ചായൻ പറഞ്ഞത്.... അത് മതി മോളെ എന്തെങ്കിലും ഇല്ലാതെ ആൽബി അങ്ങനെ പറയില്ല..... പിന്നെ അവന് ഇച്ചിരി ദേഷ്യം ഉണ്ടെന്നേ ഉള്ളു പാവമാ.....

അവന്റെ അച്ഛനും അമ്മയും പോയതിൽ പിന്നെ അണ് അവൻ ഇങ്ങനെ ദേഷ്യം ഒക്കെ ആയത് അതിന് മുന്നേ ഇവിടെ വിഹാനെക്കാൾ കുസൃതി ആയിരുന്നു. ഇപ്പൊ അവന്റെ ദേഷ്യം നിറഞ്ഞ സംസാരവും പിന്നെ ചോദിച്ചാൽ എന്തെങ്കിലും രണ്ടു വാക്ക് മിണ്ടുന്നതു കേൾക്കാം.......എന്തൊക്കെയൊ ഓർത്തു കൊണ്ട് ജിനി പറഞ്ഞു.

പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടതും കൃഷ്ണ വേഗം ഇറങ്ങി ഓടി അത് കണ്ടു ജിനിക്ക് ചിരി വന്നു.... അവൾ ഓടി കിതച്ചു വരുന്നത് കണ്ടു അവന്റെ കണ്ണ് ഒന്ന് കുറുകി......

പെട്ടന്ന് തന്നെ വന്ന വരവിനു അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു അവളുടെ ഓട്ടം കണ്ടു അവൻ അകത്തേക്ക് നടന്നത് ആയിരുന്നു.

ആരെ കെട്ടിക്കാന ഡി പുല്ലേ ഈ ഓട്ടം...ദേഷ്യത്തിൽ അവൻ ഉറക്കെ ചോദിച്ചു.......

തുടരും.......