വാടിയ താമരത്തണ്ടു പോലെ കിടക്കുന്ന എന്നിൽ നിന്നും പതിയെ അവനടർന്നു മാറി. അവന്റെ നെഞ്ചിലേക്ക് എന്നെ ചേർത്തു കിടത്തി

കരിനാഗങ്ങളുടെ കഥ – എഴുത്ത് : മീനാക്ഷി മീനു

ഇളം മഞ്ഞ നിറക്കൂട്ടിൽ ഒന്നെടുത്ത് ഞാനവന്റെ മാറിലെ രോമക്കാടുകളിൽ കളം വരച്ചുകൊണ്ടിരുന്നു…എന്റെ വിരലുകൾ ചലിക്കും താളത്തിൽ അവന്റെ ശ്വാസഗതിയും ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു…

“നീ പ്രതീക്ഷിച്ചോ അർജ്ജുൻ…ഞാൻ വരുമെന്ന്…”

“ഉവ്വ്…”

“എന്തുകൊണ്ട്…?”

“എന്റെ മുദ്രമോതിരം എന്നിലേക്ക് തന്നെ ഉറപ്പായും വരും…അല്ലെ…”

കാലങ്ങൾക്ക് മുൻപൊരിക്കൽ അവൻ എന്നോട് പറഞ്ഞു. ഒരുപാട് നാളായി പരിചയമുള്ളത് പോലെ നമ്മൾ സംസാരിക്കുന്നു ലച്ചു…

ഞാൻ പറഞ്ഞു പരിചയമുണ്ടല്ലോ…

പണ്ട് പണ്ടേ ഞാൻ നിന്റെ ആരോ ആയിരുന്നില്ലേ…

ആണോ എങ്കിൽ മുദ്രമോതിരം കാണിക്കൂ,

എനിക്കോർമ വരുന്നില്ല…

ഒരു ചിരിയോടെ ഞാൻ പറഞ്ഞു മുദ്രമോതിരം എന്റെ നാഭിയിലാണെന്ന്…ആരും കാണാതിരിക്കാനും ഒരിക്കലും നഷ്ടപ്പെട്ടു പോകാതിരിക്കാനും ഞാൻ അതവിടെ സൂക്ഷിച്ചിരിക്കുകയാണെന്നു…

“അപ്പോൾ മോതിരത്തിനു വേണ്ടിയാണോ എന്നെ കാത്തിരുന്നത്…”

“അല്ല…ഈ നാഗകണ്ണുകളെ ഒന്നെടുത്ത് കാണാൻ…”

അത് പറഞ്ഞിട്ടവൻ എന്റെ കണ്ണുകളിലേക്ക് ഒന്നുറ്റുനോക്കി.

“സർപ്പം ഇണചേരുന്നത് കണ്ടിട്ടുണ്ടോ അർജ്ജുൻ…”

“ഉം…കണ്ടല്ലോ…കുറച്ചു നേരം മുന്നേ…”

നാണത്താൽ എന്റെ കണ്ണുകളടഞ്ഞു. അരക്കെട്ടിലൂടെ കൈ ചേർത്ത് അവനെന്നെ അവനിലേക്ക് അടുപ്പിച്ചു. എന്റെ നഗ്നമായ നാഭി ചുഴി അവനിലേക്കമർന്നു. അഴിഞ്ഞു നിലത്തു വീണിരുന്ന ചേല എന്നോടൊപ്പം ആടിയുലഞ്ഞു പിന്നാലെയെത്തി.

കൊലുസുരഞ്ഞവന്റെ കാലിൽ ചോര പൊടിഞ്ഞു. വേദനയിൽ പാതി തുറന്ന ചുണ്ടുകളിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ ചേർത്തമർത്തി.

*********************

“എന്നെ പ്രണയിക്കാമോ അർജ്ജുൻ” ഏതോ ഒരു നിമിഷത്തിൽ എനിക്കങ്ങനെ ചോദിക്കാൻ തോന്നി.

ഒരു നഷ്ടപ്രണയം ഇപ്പോഴും ഉള്ളിൽ കൊണ്ടു നടക്കുന്നവനാണ് അവനെന്നു എനിക്കറിയാം. ഒരിക്കൽ അതേ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ‘നഷ്ടപെട്ടില്ലല്ലോ’ എന്നാണ്…

അവൾ പോയി…പക്ഷെ പ്രണയം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്…

അപ്പോൾ ഞാൻ ചോദിച്ചതിന് തെറ്റുണ്ടോ…? ഇപ്പോൾ അവകാശിയില്ലാത്ത പ്രണയം എനിക്കവകാശപ്പെട്ടുകൂടെ…?

“എന്റെ പ്രണയം താങ്ങാൻ നിനക്ക് കഴിയുമോ ലച്ചൂ…എന്റെ പ്രണയം കൊടിയ വിഷമാണ്. ഒരിക്കൽ കുടിച്ചാൽ ആ ലഹരിയിൽ നിന്നും ഒരിക്കലും കര കയറാൻ കഴിയില്ല…”

“വേണ്ട അർജ്ജുൻ…ജീവൻ പോകും വരെ ഞാൻ അതിൽ മുഴുകിക്കോളാം…ഒടുവിൽ മരണത്തിന്റെ തണുപ്പ് എന്നിൽ പടരും മുന്നേ നിന്റെ പ്രണയത്തിന്റെ ചൂട് എന്നിലേക്ക് പകർന്നാൽ മതി…അത്രയും മതി…”

“മതി ലച്ചൂ…ഇനിയും നീ ആളിക്കത്തരുത്…ഞാനുരുകി തുടങ്ങുന്നു…”

“ഞാനും…ഇനി തണുക്കാൻ ശ്രമിക്കാം”

“വേണ്ട…തണുക്കണ്ട…എനിക്ക് ഈ ചൂട് ഇനിയും വേണം…”

“പനി വരുന്നത് ഇഷ്ടമാണോ അർജ്ജുൻ…”

“ഇഷ്ടമാണോ എന്നോ…ഒത്തിരി ഇഷ്ടമാണ്…പനി ചൂടിൽ പുതച്ചു മൂടി കിടക്കാൻ എന്തൊരു സുഖമാണെന്നോ…”

“എനിക്ക് ഇഷ്ടമല്ല അർജ്ജുൻ…എനിക്ക് പനിയാണ്…ദാ ഇത് നീയെടുത്തോ…”

“എനിക്ക് തന്നേക്കു..നിശ്വാസത്തിലൂടെ…”

“എങ്കിൽ നമുക്ക് യക്ഷി മണമുള്ള പാല ചുവട്ടിലേക്ക് പോകാം…കരിയിലകളെ മെത്തയാക്കി..സർപ്പങ്ങൾ നോക്കി നിൽക്കെ…എന്റെ നിശ്വാസ വായുവിനെ ഞാൻ നിനക്ക് തരാം.” “മണൽതരികളാൽ നഗ്നത മറച്ച്..പ്രകൃതിയുടെ തണുപ്പിൽ മുങ്ങി പോകാതെ ദേഹമുരസ്സി ചൂട് പിടിപ്പിച്ച്…നമുക്ക് പുൽ ചെടികളെ പോലും ആളി കത്തിക്കാം..ആത്മാവുകൾ തമ്മിൽ ഇണ ചേരട്ടെ…” “അർജ്ജുൻ…നിന്റെ പ്രണയത്തിൽ വീണ് ഉയിരു വിടണം എനിക്ക്…എന്നിട്ട് നിന്റെ തൂലികയിലൂടെ വീണ്ടും പുനർജനിക്കണം…”

“അത് വേണ്ട…വിഷം തീണ്ടി നീലിച്ച ചുണ്ടുകളിൽ പ്രണയം പകർന്ന്…കണ്ണിമ തമ്മിൽ കോർത്ത്..ഓരോ രാവും നിന്റെ അടിവയറ്റിൽ ഞാൻ പുനർജ്ജനിക്കാം…ഓരോ ഉയിരുമായി…”

*******************

“ഞാൻ വരുകയാണ് അർജ്ജുൻ. നമ്മുടെ മണ്പാത നീട്ടുന്ന സ്വപ്നങ്ങളിലേക്ക്…നിന്നിലേക്ക്…”

“നമ്മൾ ആദ്യമായി നമ്മളെ അറിയുന്നത് എവിടെ വെച്ചാവും ലച്ചൂ…”

“നാലു ചുവരുകൾക്കുള്ളിൽ വേണ്ട അർജ്ജുൻ…ദൂരെയൊങ്ങോ ഒഴുകുന്ന അരുവിയുടെ ശബ്ദത്തിനു കാതോർത്തു. മനുഷ്യരല്ലാത്ത പല കണ്ണുകൾ നോക്കി നിൽക്കെ…ഏതോ ഒരു കാടിന്റെ മടിത്തട്ടിൽ…”

“പലപ്പോഴും യാത്രയുടെ കൊടുമുടി കയറി നിൽക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്. തണുത്ത കാറ്റ് എന്റെ വിരലുകൾക്കിടയിലൂടെ കടന്ന് പോകുമ്പോൾ ആ വിരലുകൾ കൂട്ടി പിടിക്കാൻ എനിക്കൊരു പെണ്ണ് വേണമെന്ന്…”

“എന്റെ വിരലുകളിതാ…നിന്റെ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കൂ അർജ്ജുൻ…ഒരിക്കലും പിടി വിടാതെ…”

“എനിക്ക് ഒരുപാട് സംസാരിക്കണം ലച്ചൂ…എന്റെ തോളിൽ തല ചായ്ച്ചു നീയെല്ലാം മൂളി കേൾക്കണം…”

“എനിക്ക് നിന്നോടൊപ്പം മലർന്ന് കിടന്ന് ആകാശം കാണണം…നിലാവും നക്ഷത്രങ്ങളും നമ്മളെ നോക്കി കണ്ണ് ചിമ്മും…”

“ഇത്രയും നാൾ ഞാൻ ആർക്കു വേണ്ടിയാണ് എന്തിന് വേണ്ടിയാണ് കാത്തിരുന്നത്…ഒരുപക്ഷേ എന്റെ ഉള്ളിലെ എനിക്ക് അറിയാമായിരിക്കും. നാഭിയിൽ മുദ്രമോതിരവുമായി ഒരു പെണ്ണ് വരുമെന്ന്…”

*****************

സ്വപ്‍നം അതുപോലെ സത്യമാകുമോ…? ആശ്ചര്യം തോന്നുന്നുണ്ട് അല്ലെ…അതുപോലൊരു അവസ്ഥയിലാണ് ഇപ്പോൾ ഞാനും…സ്വപ്നമോ സത്യമോ എന്ന് വിവേചിച്ചറിയനാവത്ത ഒരവസ്ഥയിൽ…

ഇത്രയും നാളത്തെ ജീവിതം മുഴുവൻ ഈ ഒരു നിമിഷത്തേക്ക് വന്നെത്തിയത് പോലെ തോന്നി അവന്റെ നെഞ്ചിടിപ്പിന് കാതോർത്ത് കിടന്നപ്പോൾ…

ഏതോ കാട്ടിലാണ് ഞങ്ങളിപ്പോൾ…സ്വപ്നം കണ്ടതുപോലെ…പൊട്ടിപ്പൊളിഞ്ഞ ഒരാൾത്തറയിൽ…ഏതോ ചിത്രകാരന്റെ വിസ്മയങ്ങൾ ഞങ്ങൾക്ക് ചുറ്റും…അയാൾ ബാക്കിയാക്കിയ ചായക്കൂട്ടുകളും…

പരസ്പരം കെട്ടിപ്പുണർന്നു കരിനാഗങ്ങളെ പോലെ ഇണ ചേർന്നപ്പോൾ…ഈ ലോകം മുഴുവൻ എന്നിലേക്ക് ചുരുങ്ങിയത് പോലെ…അഴിഞ്ഞു വീണ ഉടയാടകൾ പോലും പരസ്പരം പ്രണയിക്കും പോലെ…ജീവൻ പോകും എന്ന് തോന്നിയ നിമിഷങ്ങളിലെല്ലാം അവനെന്നെ ഗാഡമായി ചുംബിച്ചുണർത്തി.

കരിയിലകളും ചുവന്ന ചെമ്പകപൂക്കളും ഉടലിനടിയിൽ ഞെരിഞ്ഞുടഞ്ഞു…വികാരങ്ങളുടെ വേലിയേറ്റത്തിൽ ചുണ്ടിൽ ചോര പൊടിഞ്ഞു…ഉമിനീരും വിയർപ്പും ഇട കലർന്ന നിമിഷം…പ്രണയതീവ്രതയിൽ ഏത് ഉപ്പും മധുരമായി മാറും എന്ന് തോന്നി…

നാഭിയിലൊളിപ്പിച്ച മുദ്രമോതിരം അവൻ നാവിനാൽ കണ്ടെടുത്തു…മുഴച്ചും തുളുമ്പിയും നിന്നയഴകും, കുടിച്ചു വറ്റിക്കുന്ന വേനലായി അവൻ എങ്കിലും വറ്റാതെ അത് വീണ്ടും തുളുമ്പി…

ഒടുവിലെന്നിലെ സ്ത്രീത്വത്തിലേക്കും അവനാർത്ത് പെയ്യ്തു…കാറ്റിന്റെ വേഗത കൂടുംതോറും അടി വയറ്റിൽ ഒരു അഗ്നിപർവതം തിളച്ചു മറിഞ്ഞു. ഒരു കിതപ്പോടെ വെട്ടി വിറച്ച് അവൻ എന്നിലേക്ക് വീഴുമ്പോഴേക്കും ഞാനുമൊന്നുയർന്നു ആകാശത്തോളം…

വാടിയ താമരത്തണ്ടു പോലെ കിടക്കുന്ന എന്നിൽ നിന്നും പതിയെ അവനടർന്നു മാറി…അവന്റെ നെഞ്ചിലേക്ക് എന്നെ ചേർത്തു കിടത്തി…അഴിഞ്ഞു വീണ ചേല വാരിയെടുത്ത് എന്നെ പുതപ്പിച്ചു…നാഭി മാത്രം നഗ്നമായി തുടർന്നു…

ആ അനുഭവത്തിന്റെ ആലസ്യത്തിൽ ഞാൻ കണ്ണുകളടച്ചു…

“എനിക്ക് സംസാരിക്കണം ലച്ചൂ…”

കണ്ണുകൾ തുറന്ന് ഞാനവനെ നോക്കി. എന്റെ ചോര കിനിഞ്ഞ ചുണ്ടുകളിലൂടെ അവൻ വിരലോടിച്ചു. പതിയെ അവിടമൊന്നു നുണഞ്ഞു…

“എന്നും ഇതുപോലെ എന്റെ കൂടെ ഉണ്ടാകുമോ അർജ്ജുൻ…”

“ഉണ്ടാകും…ഓരോ ജന്മത്തിലും അടുത്ത ജന്മത്തിലേക്ക് കുറച്ചു തീ ബാക്കി വെച്ച്…നമ്മൾ എല്ലാ ജന്മത്തിലും കണ്ടുമുട്ടും…”

“അപ്പോൾ നമ്മൾ ഒരിക്കലും ഒന്നാകില്ലേ അർജ്ജുൻ…”

“നമ്മൾ ഒന്നല്ലേ ലച്ചൂ..പിന്നെ ഒന്നാകുന്നത് മാത്രമാണോ പ്രണയം..ഒരിക്കലും പൊട്ടിപോകാതെ നിന്റെ ഹൃദയത്തിൽ ഞാൻ ഒരു കെട്ട് കെട്ടാം..അത് പോരെ…”

“മതി…ആഗ്രഹിക്കുമ്പോഴെല്ലാം ഒരു ഇമയ്ക്കപ്പുറത്ത് നീ വന്നാൽ മതി അർജ്ജുൻ…”

അവന്റെ നെഞ്ചിൽ മുഖം ചേർത്തു ഞാൻ ചുംബിച്ചു. എന്റെ കൺകോണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി അവന്റെ നെഞ്ചിനെ പൊള്ളിച്ചു.

“നീ കരയുകയാണോ ലച്ചൂ…?”

“അല്ല…അർജ്ജുൻ…എന്റെ പ്രണയം കര കവിഞ്ഞൊഴുകുകയാണ്…”