ഈ പോരാളിനെ കൊണ്ട് തോറ്റ്. വായിനോക്കാൻ ഇത്രേം സപ്പോർട്ടോ? മാതാശ്രീ മുത്താണ്. വേറെ ആർക്കേലും ഇണ്ടോ ഇങ്ങന ഒരെണ്ണം…

എഴുത്ത്: നിയ ജോണി

എല്ലാ ദിവസോം അപ്പൻ വരുമ്പം കിട്ടണ പരിപ്പുവട വെയിറ്റ് ചെയ്യണ സമയത്താണ് അപ്പൻ പരിപ്പുവട ഇല്ലാതെ കേറി വരണത്….

ന്നിട്ട് പറയേണ്….. അപ്രത്തെ വീട്ടിലെ ചേട്ടൻ ഒളിച്ചോടി പോയിന്ന്…….

ന്റെ ചങ്ക് കളിക്കൂട്ടുകാരിടെ ചേട്ടൻ…..ഏരിയലെ തന്നെ MR. CLEAN.
അത് കേട്ടപ്പോ ലൈൻ കമ്പില് ഇരുന്ന് ഷോക്ക് അടിച്ചു താഴെ വീണ കാക്കടെ മേത്ത് പാണ്ടി ലോറി കേറിയ അവസ്ഥ ആരുന്നു നിക്ക്….

ഒളിച്ചോടി പോയേനല്ല….. ന്നോട് ഒന്ന് പറഞ്ഞിട്ട് പോവാർന്നു…..

കൊറച്ചു കഴിഞ്ഞപ്പ അയലത്തെ വീട്ടില ചേച്ചി സർവോപരി ഞങ്ങടെ ഏരിയലെ ബിബിസിയും RED FM ഒക്കെ ആയ ചേച്ചി വന്നു ഫുള്ള് വീട്ടില് അപ്ഡേറ്റ് ചെയ്ത്…..

മൊബൈൽ വഴിയാണ് ന്ന് പരിചയം…. ന്തോ സ്‌മോളോ…. അങ്ങനെ എന്തോ കുന്ത്രാണ്ടം ആണ്. ഈ പാട്ടൊക്കെ പാടണ…..

SMULE….. അയിനാണ്…….

അത് കഴിഞ്ഞേ പിന്നെ എനിക്ക് നല്ല കോളാരുന്നു……. പാടത്തു ആരേലും വണ്ടി പ്രതേകിച്ചു ബൈക്ക് വെച്ചാ…… നമ്മടെ ബിബിസി ചേച്ചി നേരെ ന്റെ വീട്ടിലേക്ക് നോക്കും….

അങ്ങന പതിയെ ആണ് ഒളിച്ചോട്ടത്തിന്റെ കെട്ടൊക്കെ വിട്ട് വരണ സമയം… ന്നാലും ബ്ലഡി നാട്ടുകാർടെ കണ്ണൊക്കെ ന്റെ മേത്ത് തന്നേണ്…. ഇനി ഞാൻ ഓടി പോണത് എങ്ങാനും കാണാൻ പറ്റാതെ മിസ്സ്‌ ആയാലാ….

ഒരൂസം ഉച്ചക്ക് വെർതെ ഒരു രസത്തിന് തേപ്പ്പെട്ടിടെ ഓർമ വന്നപ്പം കേറി കെടന്നതാ….

ഒറങ്ങാൻ നേരം ഏതേലും പാട്ട് കേട്ട… പിന്നെ തീർന്ന്. For example ശോഭന ടെ വൈശാഖസന്ധ്യേ കേട്ടാൽ ന്റെ ചിന്ത നേരെ മണിച്ചിത്രത്താഴിലേക്ക് പോവും …പിന്നെ കുരിശ് വര ആയി വിശ്വാസപ്രമാണം ആയി, പരിശുദ്ധ രാഞ്ജി ആയി…. ആകെ മൊത്തം ബഹളം.

അത് പോലെ തന്നെ പേടി തോന്നി കഴിഞ്ഞാ പിന്നെ ചത്താലും ഞാൻ തലവഴി മൂടിയ പൊതപ്പ് മാറ്റൂല്ല ഇനി മാറ്റുമ്പം ന്റെ മുന്നില് പ്രേതം വന്നു ഇളിച്ചു നിപ്പുണ്ടേലോ…..പൊതപ്പ് മാറ്റിയാ conform പ്രേതം പിടിക്കും.

ഇങ്ങന ഒള്ള ഞാൻ ഒറങ്ങാൻ നേരം അടുക്കളേൽന്ന് പാത്രം വീഴണ സൗണ്ട് കേട്ടാ… പിന്നെ…….. ന്റെ അവസ്ഥ……

“ഒരു മുറൈ വന്ത് അങ്ട് എത്തി പോലും പാർക്കൂല്ലാ “….അപ്പഴാണ് ഓർമ വന്നത് ഞാൻ ഉച്ചക്ക് കെടന്നേല്ലേ….. ഇപ്പൊ അയിന് വൈകുന്നേരം അല്ലെ ആയുള്ളൂ ന്ന്.

അല്ലേലും ഉച്ചക്ക് കെടന്ന് കൈഞ്ഞ പിന്നെ എനിക്ക് ഇച്ചിരി പോലും ബോധം ണ്ടാവൂല്ല….അല്ലേലും നമ്മക്ക് അതില്ലന്നാണ് എല്ലാർടേം ഒരിത്.

അങ്ങന സൗണ്ട് കേട്ടോണ്ട് ഇനി ചെന്ന് നോക്കീല്ലാന്ന് വേണ്ടാന്ന് വെച്ച് കട്ടിലില് എണീറ്റ് ഇരുന്നപ്പോ ലോകത്തിലെ ഏറ്റം വലിയ പോരാളി ഇടിച്ചു പൊളിച്ച് ദേ വരണു…..ഇതിപ്പോ ആർക്ക് വായു ഗുളിക വാങ്ങിക്കാനാ ഇങ്ങന വരണേ ആവോ????ന്നും ഓർത്തു ഞാൻ നോക്കിയപ്പോ പോരാളി ഒച്ച കൊറച്ചു പറയാ… വേം റെഡിയാവ്. നല്ല ചുരിദാർ എടുത്ത് ഇട് ഒരു ചെക്കൻ വന്നിട്ട് ണ്ട് ന്ന്…

ഈ പോരാളിനെ കൊണ്ട് തോറ്റ്. വായിനോക്കാൻ ഇത്രേം സപ്പോർട്ടോ??? മാതാശ്രീ മുത്താണ്. വേറെ ആർക്കേലും ഇണ്ടോ ഇങ്ങന ഒരെണ്ണം…….പിന്നെ റെഡി ആവാൻ ഒള്ള കാര്യം തെളിച്ചു പറഞ്ഞപ്പോ ആണ് ലോകത്തിലെ ഏറ്റം വല്യ പോരാളിനെ ആക്രിക്ക് തൂക്കി കൊടുക്കാൻ തോന്ന്യേ…..

മാട്രിമോണിയില് റെജിസ്റ്റർ ചെയ്ത് ന്ന് പറഞ്ഞപ്പോ ഇത്രേം പെട്ടെന്ന് ഒരു പാക്കറ്റ് മിച്ചറും ഒരു പാക്കറ്റ് ചിപ്സും ആറ് ലഡ്ഡും ഒരു പടല പഴോം നാല് ഗ്ലാസ് ചായേം പോവും ന്ന് ഞാൻ സ്വപ്നേലെ നിരീച്ചില്ല……..

മൊഖം കഴുകി കയ്യില് കിട്ടിയ ചുരിദാർ എടുത്ത് ഇട്ട് അങ്ട് ഒളികണ്ണിട്ട് നോക്കിയപ്പോ നാലല്ല അഞ്ച് പേര് ണ്ട്. അപ്പോ ഒരു ചായ കൂടി ഗോൺ…….

എവിടെ?? ന്റെ സെർക്കനെവിടെ???? ലാ ബ്ലൂ ഷർട്ട് ആണോ??? കണ്ടിട്ട് ഒരു കല്യാണ സെർക്കന്റെ ലുക്ക്‌ ഒക്കെ ണ്ട്…..

അപ്പൊ ഒണ്ട് അച്ഛൻ എന്ന അങ്ട് വിളിച്ച്. ഞാൻ ചെന്ന് നല്ല വടിക്കുറ്റി പോലെ അവരടെ മുന്നില് നിന്ന് കൊടുത്തു. നോക്കിയപ്പോ എല്ലാരും നല്ല കുത്തികേറ്റൽ ആണ്. നിക്ക് കിട്ടണ്ടതാണ് ഇതൊക്ക…… തിന്ന്.. തിന്ന്…..

പിന്നെ ഒരു ഇന്റർവ്യൂ ആരുന്നു….

എന്താ പഠിക്കണെ…..എന്തിനാ പഠിക്കണെ……കല്യാണം കയിഞ്ഞ് ജോലിക്ക് പോണം ന്ന് നിർബന്ധം ണ്ടോ….ഞാൻ പിന്നെ എല്ലാത്തിനും ചിരിച്ചു കൊടുത്തേ ഒള്ളൂ…. എല്ലാം അച്ഛനും പിന്നെ പോരാളീം കൂടെ പറഞ്ഞു. പെട്ടെന്ന് സെർക്കന്റെ അമ്മാവൻ ആണ് ന്ന് തോന്നണു…കുട്ടിക്ക് പാചകം ഒക്കെ അറിയുവോന്ന്……അത് കേട്ടതും പോരാളി എന്ന ഒരു നോട്ടം.

ഞാൻ ഈ നാട്ടുകാരി അല്ല.

പാചകത്തേക്കാളും വാചകമാണ് അങ്കിൾ എന്റെ മെയിൻ… ന്നൊക്കെ ജയൻ ന്റെ സ്റ്റൈലിൽ ഒക്കെ മനസില് പറഞ്ഞപ്പോ ഒണ്ട് ഇടിത്തീ പോലെ ഇനി പിള്ളേര് വല്ലോം സംസാരിക്കട്ടേന്ന്……..

ഓ മൈ ഗോഡെ …………ഈ കല്യാണം ഇനി ന്തായാലും നടക്കൂല്ല…..ഒറക്കത്തില് ന്ന് എണീറ്റ് വന്ന ഞാൻ ആണ്. മൊഖം മാത്രേ കഴുകിയുള്ളു…..പല്ല് തേച്ചിട്ടില്ല….. സെർക്കൻ ബോധം കെട്ട് വീഴുവല്ലോ……..

സേട്ടന്റെ പൊക്കോം വണ്ണോക്കെ കണ്ടിട്ട് ന്നെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റൂന്ന് തോന്നണില്ല. വെല്ല മരത്തിന്റെ ചോട്ടിലും പോയി നിക്കാം. അങ്ങനെ ആണേൽ അതുമ്മ എങ്കിലും ചാരി നിർത്താം….

അപ്പൊ ദേ ആ ചേട്ടൻ വരണു….പൊന്ന് മോളേ…. വാ തൊറന്ന് ഒരക്ഷരം നീ മിണ്ടരുത് കേട്ടല്ലോ…. ന്താണേലും തല ആട്ട്ക, ചിരിക്ക്ക, കാലു കൊണ്ട് കളം വരക്ക്ക…. ഓക്കേ…… ന്നൊക്കെ സ്വയം ഞാൻ പറഞ്ഞു നിന്നപ്പോണ്ട് ആ ചേട്ടൻ വന്നപാടെ ചോയ്ക്കാ നല്ല ഒറക്കം ആരുന്നല്ലേ ഉച്ചക്ക്….. ഞങ്ങള് കാരണം ഒറക്കം പോയല്ലേന്ന്…….

ഞാൻ നൊണ പറയാത്ത സത്യശീല ആയോണ്ട് ചിരിച്ചു കൊടുത്തു.
ചമ്മാൻ ഇനി ചമ്മന്തി കൂടെ ബാക്കി ഇല്ല.

ന്നിട്ട് പുള്ളി നിന്ന് പുള്ളീടെ കോൺസെപ്ട് ഒക്കെ പറയാൻ തൊടങ്ങി.
പുള്ളി വൈഫ്‌നേക്കാളും ഒരു ബെസ്റ്റ് ഫ്രണ്ട്നെ ആണ് അനേഷിക്കണെ ന്ന്…..ന്നാ പിന്നെ എടാ… പോടാ… വാടാ…. ന്നൊക്കെ വിളിക്കാവോന്ന് ചോയ്ക്കാൻ തൊടങ്ങി എങ്കിലും പല്ല് തേക്കാത്തോണ്ട് വേണ്ടാന്ന് വെച്ച്….

പിന്നെ പറയേണ് ട്രിപ്പ്‌ പോവാൻ നല്ല ഇഷ്ടം വേണം ന്ന്. പെട്ടെന്ന് വന്നട്ട് പോവാം ന്ന് പറഞ്ഞാ അപ്പൊ ചാടി കൂടെ എറങ്ങിക്കോളണംന്ന്…..അപ്പൊ പിന്നെ ന്റെ ഡ്രെസ്സും മേക്കപ്പ് സാധനങ്ങളും ഇങ്ങേര് അവടന്ന് വാങ്ങി തരുവോ???? അതൊന്നും ഇല്ലാതെ ഞാൻ എങ്ങും പോവൂല്ല….

പുള്ളി പിന്നേം ന്തൊക്കെയോ പറഞ്ഞു. എല്ലാത്തിനും ഞാൻ ചിരിച്ചു കൊടുത്ത്. വർത്താനം ഒക്കെ കഴിഞ്ഞ് പോന്നപ്പോ ആണ്…. മെയിൻ….എങ്ങനാ…. ആളെ ഇഷ്ടായോന്ന്…….ഞാൻ ചിരിച്ചോണ്ട് അവിടന്ന് പോന്നു.അല്ലാതെ വാ തൊറക്കാൻ പറ്റൂല്ലല്ലോ……തൊറന്നാ പിന്നെ ആ ചേട്ടനെ ഐസിയു ല് കെടത്തണ്ട വരും….

അവരൊക്കെ പോയി കഴിഞ്ഞിട്ട് പോയി പല്ല് തേച്ചു വന്നിട്ട് എനിക്ക് ചെക്കനാ ഇഷ്ടായില്ല എനിക്കിപ്പം കല്യാണം വേണ്ടാ… ന്ന് പറഞ്ഞപ്പോ ന്റെ പൊന്നേ…….. പോരാളി ചോയ്ക്കാ.. അതെന്താ നിനക്ക് ആരേലും ഇഷ്ടാണോന്ന്…..????

മരുന്നിനു പോലും ആരൂല്ലാത്ത എന്നോട്?????? സിംഗിൾസ് നെ അപമാനിക്കുന്നോ????

ഒന്നും മിണ്ടാതെ ബ്ലിങ്കസ്യ അടിച്ചു നിന്നപ്പോണ്ട് പിന്നേം….. നിനക്ക് ആരേലും ഇഷ്ടാണോന്ന്????

ആാാാ….. എനിക്ക് പ്രിത്വിരാജ്നെ ഇഷ്ടാണ്.കെട്ടിച്ചു തരുവോ????

അയിന് അങ്ങേരോട് മിണ്ടാൻ നിനക്ക് പറ്റുവോ???? ന്ന് പോരാളി…

അതെന്താ….. നിക്ക് മിണ്ടിയാല്???

അല്ലാ…. നിനക്കിപ്പഴും twinkle twinkle little star അല്ലാതെ ഒന്നും ഇംഗ്ലീഷില് നേരെ ചൊവ്വേ പറയാൻ അറിഞ്ഞൂടാല്ലോ…… BA ഇംഗ്ലീഷ് ആണ് ന്ന് പറഞ്ഞിട്ട് ഒന്നും കാര്യൂല്ല……

വന്നു വന്നു എന്ന ട്രോളാൻ ഇപ്പൊ വീട്ടില് ആൾക്കാര്ട എണ്ണം കൂടേണ്…..

ഇതിപ്പോ ന്റെ കല്യാണം കല്യാണം കുത്തി പൊക്കി കൊണ്ടോന്നേക്കണത് ആ ചേട്ടന്റ ഒളിച്ചോട്ടം കാരണാണ്…..അങ്ങേര് ഓടിന്ന് പറഞ്ഞു ഇനി ഞാൻ ഓടും ന്നാണോ????

അങ്ങന ആ യുദ്ധം ഒക്കെ കയിഞ്ഞ് കെടക്കാൻ പോയപ്പോ ദോണ്ടേ….. ചങ്ക് വിളിക്കണു….ഇനി ഈ കോഴിക്ക് ഈ നേരത്ത് ന്താണാവോ….?ഫോൺ എടുത്തു എന്നാടി… ന്ന് ചോയ്ച്ചപ്പോണ്ട് പെണ്ണ് കെടന്ന് മുട്ടൻ കരച്ചില്…ഇതിപ്പോ ന്താ സംഭവം??? ഇവള ആരേലും പിടിച്ചു ഇസ്തിരി ഇട്ടാ??? ഐയണിഫൈഡ് (തേപ്പ് ) ആവുമ്പോ സാധാരണ ഇങ്ങന ഒരെണ്ണം എല്ലാർക്കും പതിവാണല്ലോ…. ഒരു വർഷം മുന്നേ ഞാനും ഒന്ന് മോങ്ങിയെണ്……

അപ്പൊ അവള് പറയാ…. എടി അങ്ങേർക്ക് ലവളെ ഇഷ്ടാടി….. അങ്ങേര് അതോണ്ടല്ലേ ഇൻസ്റ്റഗ്രാമില് ഇടണ പോസ്റ്റില് ഒക്കെ അവള ടാഗ് ചെയ്യണേ……..എനിക്കറിയാ… അങ്ങേര് അങ്ങേർടെ നെഞ്ചത്ത് ആണ് ലവളെ പിടിച്ചു ടാഗ് ചെയ്യണേന്ന്……പിന്നെ അഞ്ചാറു ങ്ങീ ങ്ങീ ങ്ങീ… ന്ന് ഒള്ള സൗണ്ടും.

ഇതൊക്ക നിന്നോട് ഇപ്പ ആര് പറഞ്ഞുന്ന് ചോയ്ച്ചപ്പ പറയേണ്…ഞാൻ തനിയെ ഇരുന്ന് ചിന്തിച്ചേണ് ന്ന്……

യെടി യെടി യെടി യെടി…. നക്ഷത്ര നച്ചു….അലവലാതി….. ഇല്ലാത്ത ഓരോന്ന് ചിന്തിച്ചു ഇരുന്ന് മോങ്ങിട്ട് ന്നേം കൂടേ വട്ടാക്കണം….നിന്റ ഒരു ആനക്കുട്ടി….രണ്ടിനേം ഇപ്പ കണ്ടാ ഞാൻ എടുത്ത് വല്ല പൊഴേലും ഏറിയും…..

ന്നാലും അങ്ങേര് എന്നോട് അങ്ങന ചെയ്തില്ലേടി…..അല്ലടി…. നിന്ന പിടിച്ചു ഉമ്മ വെച്ച്…മൻഷ്യനിവടെ കൂടും കുടുക്കേം ആയിട്ട് എറങ്ങണ്ട അവസ്ഥേണ്…വെച്ചിട്ട് പോടീ പ്രാന്തി…..ന്നും പറഞ്ഞു കാൾ കട്ട്‌ ചെയ്ത്…..

ഉച്ചക്ക് ഒറങ്ങിയോണ്ട് ഇപ്പം ഒറക്കം വരണില്ലല്ലോ……. പണ്ടാരം….

പാട്ടെങ്കി പാട്ട്… ന്ന് വിചാരിച്ചു ഹെഡ് സെറ്റ് കുത്തി പാട്ട് വെച്ച്……

“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം… “

അപ്പൊണ്ട് ന്നേ സിമെന്റ് കൂട്ടി തേച്ചു ഭിത്തീമേല് ഒട്ടിച്ച ലവന്റെ ഓർമ ഓട്ടോ പിടിച്ചു വരണു…..പാട്ട് മാറ്റി പിടിച്ചു.

“അകലെയോ….. നീ അകലെയോ…..വിടാതരാതെന്തേ പോയി നീ……ഒരു വാക്കിനുമകലെ നീ എങ്കിലുമരികിൽ ഞാനെന്നും മറുവാക്കിനു കൊതിയുമായ് നിൽക്കയാണ് പിരിയാതെ… “

ഒരു മര്യാദ ഒക്കെ വേണ്ടേടെ… പരട്ട മ്യൂസിക് പ്ലേയറേ……

“ആദ്യം തമ്മിൽ കാണും ഞൊടിയിൽ കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്ണിൻ മണിയേ…. “

കൊല്ല് കൊല്ല് കൊല്ല്….. എന്ന അങ്ട് കൊല്ല്……

ഫസ്റ്റ് ഡേ കോളേജില് ചെന്നപ്പോ കണ്ട കോളേജ് ഹീറോ ആയ സീനിയർ ചേട്ടനെ ചുമ്മാ ഒരു രസത്തിന് എല്ലാരും കേറി വായിനോക്കണ പോലെ ഒന്ന് കേറി വായിനോക്കിയതാ…… ന്റെ സൗന്ദര്യം കൊണ്ടും സർവോപരി നല്ല സ്വഭാവം കൊണ്ടും അങ്ങേര് കേറി എന്ന പ്രേമിച്ചു. അവിടന്നാണ് ദേവു വാഴനേം നച്ചു വാഴനേം കിട്ടിയത്.

എടക്ക് ഒള്ള ക്ലാസ്സ്‌ കട്ട്‌ ചെയ്യലും….സിനിമക്ക് പോക്കും ഒക്കെയായിട്ട് അടിപൊളിയായിട്ട് പ്രേമിച്ചു നടക്കണ സമയം….

ഒരൂസം ഞാൻ ന്റെ ക്ലാസ്സിലെ ഒരു ചെക്കനായിട്ട് ലൈബ്രറിയില് ഇരുന്ന് സംസാരിച്ചു ന്ന് പറഞ്ഞു ആള് കോളേജ് എടുത്ത് തിരിച്ചു വെച്ച് ന്ന് പറഞ്ഞാ മതിയല്ലോ…..ഞാൻ സംസാരിച്ച ആ പയ്യനെ ചവിട്ടി കൂട്ടി…എന്നോട് ഒരാഴ്ച മിണ്ടീല്ല… കണ്ടിട്ട് മൈൻഡ് കൂടേ ചെയ്തില്ല….

അത് കഴിഞ്ഞ് മിണ്ടി വന്നപ്പോണ്ട് ജൂനിയർ കൊച്ചിന് കോളേജ് ഹീറോനോട്‌ പ്രേമം……അങ്ങേരാണേൽ എന്ന പ്രാന്താക്കാൻ അവളോട് സൊള്ളലും…..പരട്ട കെളവൻ….

സഹിക്കാൻ പറ്റാണ്ടായപ്പോ രണ്ട് വാഴനേം വിളിച്ചു ആ കൊച്ചിന്റെ അടുത്ത് പോയി.ചെറിയ വെരട്ടൽ ആണ് ഉദ്ദേശിച്ചത്… പക്ഷെ വാഴകള് രണ്ടൂടെ കേറി നശിപ്പിച്ച് ആ കൊച്ചിന കരയിപ്പിച്ചു.

അങ്ങന പ്രിൻസിപ്പൽ ന്റെ വക സസ്പെൻഷൻ നോക്കി ഇരിക്കണ സമയത്ത് ആള് ണ്ട് ഞങ്ങള് അവിട പറഞ്ഞ ഡയലോഗ് പറഞ്ഞ് കളിയാക്കണ്…..

അന്ന് കരഞ്ഞിട്ടും ആ പരട്ട കൊച്ച് പഠിച്ചില്ലാന്ന് വെച്ചാ…….അങ്ങേർടെ ബര്ത്ഡേക്ക് ലവക്കടെ ഒരു ഗിഫ്റ്റ്…. അതും ഒരു ഷർട്ട്…..ഞാൻ കൊടുത്ത വാച്ച് നേലും അങ്ങേർക്ക് ആ ഷർട്ടാണ് ന്ന് ഇഷ്ടായെ….പരട്ട കോഴി….. അലവലാതി….

അന്ന് എന്നോട് തല്ല് പിടിച്ചു നീ നോക്കിക്കോടി…. ആ പോണ അവളെ ഇന്ന് ന്റെ ബുള്ളറ്റ് ല് ഞാൻ കേറ്റുവെടി… ന്ന് പറഞ്ഞു ശകടം സ്റ്റാർട്ട്‌ ആക്കാൻ നോക്കിയപ്പോണ്ട് ആരോ ശകടത്തിന്റ കാറ്റ് അഴിച്ചു വിട്ടു…..

ബുഹഹഹ……ചെല്ല് ചെല്ല്…. ചെന്ന് കേറ്റ്‌…….അവള കേറ്റാൻ പോയിട്ട് അങ്ങേർക്ക് അതില് കേറി വീട്ടില് പൂവാൻ പറ്റാത്ത അവസ്ഥ ആയി. എന്നോട് കളിച്ചാ ഇങ്ങനെ ഇരിക്കും… അല്ല പിന്നെ……അയിന് എനിക്ക് ന്റെ രണ്ട് വാഴകളോടും തീർത്താ തീരാത്ത കടപ്പാട്ണ്ട്…. ഹുഹുഹു….

“കല്യാണം താ കട്ടിക്കിട്ട് ഓടി പോലാമാ…..ഇല്ല ഓടി പോയി കല്യാണംതാ കട്ടിക്കലാമാ…താലിയതാ കട്ടിക്കിട്ട് പെത്ത്ക്കലാമാ…..ഇല്ല പുള്ള കുട്ടി പെത്ത്ക്കിട്ട് കട്ടിക്കലാമാ…… “

ന്ന് ചുമ്മാ ഇരുന്ന് പാടിയപ്പോ പരട്ട star വാഴ പറയേണ്…. ഇത് ഇവിടിരുന്നു പാടാതെ ആൾടെ മുന്നില് പോയി പാടാൻ ……….

പോടീ പുല്ലേ… അത് കേക്കാൻ നിക്കേണ് അങ്ങേര്…….. പിടിച്ചു കൊണ്ടോയി കല്യാണം കഴിച്ചു കളയും….

അതല്ലേ ഞങ്ങൾക്കും വേണ്ടത്…. അയിന്റെ പേരില് ഒരു ട്രീറ്റ്‌ കിട്ടുവല്ലോ……

വെറ്തെ അല്ലടി അന്റെ ആനക്കുട്ടി നിന്ന തിരിഞ്ഞ് നോക്കാത്തത്……..

കോളേജ് ഡേക്ക് ആൾടെ പാട്ട് കേക്കാൻ വാഴകളേം കൊണ്ട് മുന്നില് തന്നെ പോയിരുന്നു…അപ്പൊണ്ട് ദാറ്റ്‌ ജൂനിയർ വായിനോക്കി…..ഇവളെ ഞാൻ കൊല്ലും…..

“മറുവാർത്തൈ പേസാത്തെ…..മടിമീത് നീ തൂങ്കിട്…. ” ന്റെ പൊന്നോ…. എന്നാ ഒരു ഫീലാ……

അങ്ങന ലയിച്ചു ഇരുന്ന് കേക്കുമ്പോ ആണ് ദേവു വാഴ എന്നേക്കാൾ ലയിച്ചു പാട്ട് കേക്കണ ആ കുരുപ്പിന കാണിച്ചു തന്നത്…..

പരുപാടി കഴിഞ്ഞ് ഞാനും ന്റെ വാഴകളും കൂടി ഓഡിറ്റോറിയത്തിന്റെ മുന്നില് ന്ന് ആളോട് സംസാരിക്കണ സമയത്ത് ദോണ്ടേ അങ്ങേരേം വായിനോക്കി ദാറ്റ്‌ ജൂനിയർ പിശാച് പോണ്…..

ഇവക്കിട്ട് ഒരു പണി കൊടുക്കണോല്ലോന്ന് ആലോയിച്ചു നിന്നപ്പോ ദേവു അവള്ടെ ഇടം കാല് വെച്ച് വീഴ്ത്തി …….ന്റെ ദേവു മുത്താണ്………..ന്നൊക്കെ പറഞ്ഞ് സന്തോഷിച്ച് അവക്ക് കൈ കൊടുത്തു തിരിഞ്ഞപ്പോ കാലമാടൻ അവളേം താങ്ങി പിടിച്ചു നിക്കാണ്….ഇതിപ്പോ വാഴ എനിക്കിട്ട് പണിഞ്ഞതാണോ????

ന്റെ നോട്ടം കണ്ട് അങ്ങേര് പെട്ടന്ന് അവളെ നേരെ നിർത്തി. ന്നിട്ട് ഒന്നും പറ്റീല്ലല്ലോന്ന്……ഇല്ലെടോ…… ഒന്നും പറ്റീല്ല…. കറക്റ്റ് ആയിട്ട് ചെന്ന് താങ്ങി പിടിച്ചില്ലേ…..അവള രക്ഷിക്കാൻ താൻ ആരാടോ… ചെറക് വെച്ച കാവൽ മാലാഖേ ……… ന്നും പറഞ്ഞു ദേഷ്യപെട്ട് ഞാൻ പോന്നു….

പറയണ ഒന്ന് കേക്കടി…. നിക്കടി… ന്നൊക്കെ പറഞ്ഞു അലറി വിളിച്ചു പൊറകേ വരണിണ്ട്….

പോയി തന്റെ വേൾഡ് ബാങ്ക് നോട്‌ പറയടോ….. അല്ല പിന്നെ…ഞാൻ ഒന്ന് വീണ അവടെ കെടന്ന് ചിരിക്കണ മൻഷ്യനാണ്…. അവളെ താങ്ങാൻ പോയേക്കണ്…..

അന്ന് കൈക്ക് പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കണ്ണിലേക്കു നോക്കി നിന്നപ്പോ തന്നെ കാണാർന്നു പ്രേമം…..ഈ കഥേല് ഒക്കെ വായിക്കണ പോലെ കണ്ണില് നോക്കിയാ പ്രേമം നുരഞ്ഞു പൊന്തണത് കാണാൻ പറ്റും ന്ന് പറയണ ഇതാണ്…..

പിന്നെ പെട്ടന്ന് ഒരൂസം കാരണം പോലും പറയാതെ നമ്മക്ക് നിർത്താം ന്ന് പറഞ്ഞു പോയപ്പോ എപ്പഴും ഒള്ള കളിപ്പിക്കൽ ആണ് ന്നാ വിചാരിച്ചേ….

പിന്നെ വിളിയില്ല… മെസ്സേജ് ഇല്ല….ഞാൻ വിളിച്ചിട്ട് എടുക്കണില്ല….. മെസ്സേജ്ന് റിപ്ലൈ ഇല്ല…… ഇതൊക്ക കൂടേ ആയപ്പോ പ്രാന്ത് പിടിക്കണ അവസ്ഥ ആയി…..

ആൾടെ സൗണ്ട് കേക്കാതെ വയ്യാന്നായി….

കരയാൻ പോലും പറ്റാതെ ആയി…… കോളേജ്ല് ചെല്ലുമ്പോ കാണാം ന്ന് വെച്ചാ ആള് കോഴ്സ് കഴിഞ്ഞ് പോയില്ലേ……

കോളേജ്ല് ചെല്ലുമ്പം ചെല്ലുമ്പം ജൂനിയർ പെങ്കൊച്ചിന്റെ പുച്ഛം കാണാം…..കോളേജ്ല് നടക്കുമ്പോ ഒക്കെ പഴയ കാര്യം ഒക്കെ ഓർമ വരും. അങ്ങനെ ആകെ മൊത്തം നിക്ക് വട്ടായി…..പിന്നെ ഒരു വിധത്തില് course കംപ്ലീറ്റ് ചെയ്ത് കോളേജ് നോട്‌ ടാറ്റാ ബൈ ബൈ പറഞ്ഞു…

റിസൾട്ട്‌ വന്നു കഴിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജ്ല് പോയപ്പോ ഞാൻ വരുന്നേന് തൊട്ട് മുന്നേ ആള് വന്നു ടീച്ചർമാരെ ആൾടെ കല്യാണം ക്ഷണിച്ചിട്ട് പോയിന്ന് പറഞ്ഞു കേട്ട്. അതൂടെ ആയപ്പോ എല്ലാം തെകഞ്ഞു.

അങ്ങന എല്ലാം മറന്ന് വന്നപ്പോ ആണ് ഇപ്പൊ കല്യാണാലോചനേം പോരാളിടെ ചോദ്യോം പാട്ടും എല്ലാം കൂടേ പണി തന്നത് .

വർഷം രണ്ട് കഴിഞ്ഞ്.ഒളിച്ചോടി പോയ ചേട്ടന് ഇപ്പ ഒരു കൊച്ചായി…എന്ന പെണ്കാണാൻ വന്ന ചേട്ടന്റ കല്യാണം കയിഞ്ഞ്…..എന്ന തേച്ചവന് ട്വിൻസ് ആയി……

ഞാൻ ഇപ്പഴും അതും ഓർത്തു മൂഡ് സ്വിങ് വന്ന് ഇരിക്കണ്….

ആരോ പറഞ്ഞ പോലെ പണ്ട് നടന്നതൊക്ക ഇപ്പൊ ഓർക്കുമ്പോ വെറും തമാശയാ…..

അല്ലേലും ആരുടെയൊക്കെയോ ചെല നേരത്തെ നേരമ്പോക്കാണ് ചെലരൊക്ക…..പ്രതെകിച്ചു ഈ ഞാൻ…..

ആാാാ….. ഞാൻ പോയി പാട്ട് കേക്കട്ടെ…..

“പറയാതെ അറിയാതെ നീ പോയതല്ലേ….ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ…..” ഓ……. പറഞ്ഞിട്ട് മുണ്ടീട്ട് ഒക്കെണ് പോയത്……. മാങ്ങാത്തൊലി…

സിറ്റുവേഷന് പറ്റിയ പാട്ട് എവിടെ????? കിട്ടി പോയി…..

“എന്റെ കയ്യിൽ ഒന്നൂല്ല….എന്റെ കൂടേ ആരൂല്ല…..എന്റെ കയ്യിൽ ഒന്നൂല്ലെങ്കിലും എനിക്കൊരു ………… ഇല്ല… “

ഇങ്ങന ഒക്കെ പറഞ്ഞാലും മറക്കാൻ പറ്റണില്ല….

ചെലരങ്ങനെയാണ്…. വന്നു പോകുന്ന സമയം ചെറുതാണേലും തന്ന് പോകുന്ന ഓർമകൾ വലുതാരിക്കും!!!