രാത്രിയുടെ ദൈർഘ്യം ഏറി വന്നു…രാത്രിയുടെ ഏതോ യാമത്തിൽ തന്നെ ആരോ തട്ടി വിളിക്കുന്നു..ആഷ ഞെട്ടി ഉണർന്നു.

Story Written by ROSSHAN THOMAS

സുഹൃത്തുക്കളെ….വീണ്ടും ഒരു സംഭവവുമായി ഞാൻ നിങ്ങളുടെ മുൻപിലേക്ക് വന്നിരിക്കുന്നു….നിങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു….അത് സ്റ്റിക്കർ കമെന്റ് ഒഴിവാക്കി അഭിപ്രായങ്ങൾ തുറന്നു കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു…

ഞാൻ പോസ്റ്റ് ചെയ്ത പോസ്റ്റുകൾ വായിച്ചിട്ടു എന്നെ ഒരുപാട് പേർ എന്നോട് തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കാൻ താല്പര്യ പെട്ട് വരുന്നുണ്ട്. അതിന് വളരെ സന്തോഷം…ഒരുപാട് പേര് അങ്ങനെ കുറച്ചു കാര്യങ്ങൾ പങ്കു വെച്ചതിൽ പൂർണമായും സത്യസന്ധമെന്ന് തോന്നുന്നതാണ് ഞാൻ നിങ്ങള്ക്ക് മുൻപിൽ പങ്കു വെക്കാറുള്ളു…അങ്ങനെ ഒരു സംഭവം ആണിന്നു ഞാൻ പറയാൻ പോകുന്നത്.. ഇതിൽ പറയുന്ന കഥ നിങ്ങൾ കുറച്ചു പേര് എങ്കിലും അന്നത്തെ കാലത്ത് പത്രത്തിൽ വായിച്ചിട്ടുണ്ടാകാം…ഉണ്ടെങ്കിൽ കമെന്റിൽ ഒന്നും പറഞ്ഞേക്കണെ…..എന്തായാലും നിങ്ങൾ വായിച്ചു നോക്ക്…..

എന്റെ messenger ൽ വന്നു ഒരു സുഹൃത്ത് പറഞ്ഞതാണ്…കൊല്ലം ജില്ല ആണ് ഈ സംഭവത്തിൽ പറയുന്ന എല്ലാ വ്യക്തികളുടെയും വീട്…എന്നോട് ഈ കാര്യങ്ങൾ പറഞ്ഞ ആളുടെ വീടിനടുത്തു സംഭവിച്ച കാര്യമാണ്…..

ഇനി സംഭവത്തിലേക്ക്…..

കൊട്ടാരക്കര എന്ന സഥലത്താണ് ഈ സംഭവം നടക്കുന്നതു…ആഷാ, ടിൻസി(പേര് വ്യാജം) 2പേരും വെറും മാസ വ്യത്യാസത്തിൽ ജനിച്ച 2കൂട്ടുകാർ ..ചെറുപ്പം മുതലുള്ള സൗഹൃദം ആണ് 2പേർക്കും…

ഈ സൗഹൃദം നന്നായി അറിയാവുന്ന അവരുടെ വീട്ടുകാർ അവരെ നഴ്സറി ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിക്കാൻ വിട്ടതൊക്കെ…ആഷയുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് സാമ്പത്തികമായി വളരെ മോശമാണ്…എന്നാൽ ടിൻസിക്ക് അത്യാവശ്യം സാമ്പത്തികമായി ചുറ്റുപാടുള്ള കുടുംബമാണ്. അവളുടെ പപ്പാ വർഷങ്ങളായി ഗൾഫിൽ ആണ്..

2 പേരുടേം പ്രീഡിഗ്രി പഠനം പുലമൺ സെന്റ് ഗ്രീഗോറിയോസിൽ ആയിരുന്നു…പ്രീ ഡിഗ്രി റിസൾട് വന്നപ്പോൾ 2പേരും തരക്കേടില്ലാത്ത രീതിയിൽ വിജയിച്ചു…ഇനി എന്തു പഠിക്കണം…..അന്നത്തെ സമയത്തു നഴ്സിംഗ് പഠനം കത്തി നിന്ന സമയമാണ്….ഇന്നത്തെ MBA പോലെ..എവിടെ നോക്കിയാലും നഴ്സിംഗ് നഴ്സിംഗ്…പ്രീഡിഗ്രി കഴിയുന്ന പെൺകുട്ടികൾ കുടുതലും നഴ്സിംഗ് പഠനത്തിൽ ആണ് മുൻഗണന നൽകുന്നത്…

അങ്ങനെ ടിൻസിയുടെ വീട്ടുകാർ നിർബന്ധം പിടിച്ചു അവൾ നഴ്സിംഗ് പഠനത്തിന് പോകണം എന്ന് പറഞ്ഞു…പക്ഷെ ടിൻസി അത് നിരാകരിച്ചു. കാരണം ആഷ ഇല്ലാതെ പോകാൻ തനിക്കു പറ്റില്ല..നേരത്തെ തന്നെ ആഷ പറഞ്ഞിരുന്നു നഴ്സിംഗ് പഠിക്കാനൊന്നും എന്റെ വീട്ടിൽ കാശ് ഇല്ല എന്ന്..

അവരുടെ വീട്ടുകാര് നോക്കിയപ്പോൾ ആഷ കൂടെ ഉണ്ടെങ്കിൽ തന്റെ മകൾക്കൊരു ആശ്വാസം ആണ് …തന്നെയല്ല അവര് തമ്മിൽ ഇന്നേ വരെ പിരിഞ്ഞിരുന്നിട്ടും ഇല്ല…ഒടുവിൽ ടിൻസിയുടെ വീട്ടുകാരും അവരുടെ പള്ളിക്കാരും ചേർന്ന് ആഷയുടെ പഠന ചെലവ് ഏറ്റെടുത്തു ……അങ്ങനെ അവർ സന്തോഷത്തോടെ നഴ്സിംഗ് പഠിക്കാൻ പോകുന്നു ..ഇനിയാണ് സംഭവത്തിലേക്ക് കടക്കുന്നത് ….

അവർക്കു GNM നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയത് ആന്ധ്ര അപ്പോളോ കോളേജിൽ ആയിരുന്നു…വളരെ സന്തോഷമായി ആത്മാർത്ഥമായി അവരുടെ പഠനം മുൻപോട്ടു പോയി..

1st ഇയർ കഴിഞ്ഞു സെക്കന്റ് ഇയർ ആണ് ആഷയും ടിൻസിയും…താമസവും ഒരുമിച്ചു.. കൂടാതെ അവരുടെ റൂമിൽ 3മതായി കൊല്ലം കുന്നിക്കോട് ആവണീശ്വരം സ്വദേശി ശില്പ എന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

സംഭവ ദിവസം രാവിലെ (ഒരു പ്രത്യേക കാര്യം കൂടി, ഇതെന്നോട് പറഞ്ഞ വ്യക്തിക്ക് കാലഘട്ടത്തെ കുറിച്ചു ചെറിയൊരു സംശയം ഉണ്ട് 1998 or 1999ആണ്. എന്നാൽ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു…അത് സംഭവിച്ചത് ഒരു ഒക്ടോബർ 23nu ആണ്).

സംഭവദിവസം രാവിലെ ആഷക്കു കഠിനമായ പനിയും തല വേദനയും തുടങ്ങി ശരീരം നല്ലപോലെ ചുട്ടു പഴുത്തു…അവൾ അന്ന് ക്ലാസിൽ പോയില്ല. പകൽ മുഴുവൻ അവൾ ഒറ്റയ്ക്ക് റൂമിൽ തന്റെ കട്ടിലിൽ തന്നെ ..ടിൻസിയും ശിൽപയും ക്ലാസ് കഴിഞ്ഞു വന്നു ആഷക്കു പനി കുറവില്ല….അവൾക്കു മരുന്നൊക്കേ കൊടുത്തു ഭക്ഷണവും കഴിച്ചു പഠനവുമൊക്കെ കഴിഞ്ഞു അവർ കിടന്നു….

രാത്രിയുടെ ദൈർഘ്യം ഏറി വന്നു…രാത്രിയുടെ ഏതോ യാമത്തിൽ തന്നെ ആരോ തട്ടി വിളിക്കുന്നു..ആഷ ഞെട്ടി ഉണർന്നു …ബെഡ്ലാമ്പ് ഓൺ ചെയ്തു നോക്കിയപ്പോൾ മുൻപിൽ ടിൻസി…

അവളുടെ കവിളിൽ തൊട്ടു കൊണ്ട് ടിൻസി പറഞ്ഞു…എടി ഒന്ന് എന്റെ കൂടെ ടോയ്ലറ്റ് വരെ വരുമോ…എനിക്ക് വല്ലാതെ മനംപുരട്ടി വരുന്നപോലെ…വയറിനും എന്തോ പ്രശ്നമുണ്ട് …

ആഷ പറഞ്ഞു എടി എനിക്ക് തീരെ വയ്യ നീ ശിൽപയെ വിളിക്കാമോ..???

Oh….ശില്പയാണല്ലോ എന്റെ കുട്ടികാലം മുതൽ ഉള്ള ഫ്രണ്ട് …അവളുടെ മുഖം പരിഭവത്താൽ ചുവന്നു…..

വയ്യാത്ത കൊണ്ടല്ലേ …ആഷ പറഞ്ഞു….

അത് സാരമില്ല കുറചു നേരത്തെ കാര്യമല്ലേ ഉള്ളു….നീ ഒന്ന് വാ …തണുത്ത കൈകൾ കൊണ്ട് അവളുടെ ചൂട് നെറ്റിയിൽ തടവി കൊണ്ട് ടിൻസി കൊഞ്ചി…..

മനസില്ല മനസോടെ അവൾ ടിൻസിക്കൊപ്പം ഇടനാഴിയിലൂടെ കൈകൾ കോർത്ത് നടന്നു….ഇരുവരും ബാത്‌റൂമിന്റെ മുൻപിൽ എത്തി…എടി വേഗം വരണം ..എനിക്ക് തീരെ വയ്യ..ആഷ പറഞ്ഞു.

ശെരിയെടി 5മിനുട്സ് ടിൻസി മറുപടി പറഞ്ഞു…ടിൻസി ബാത്‌റൂമിൽ കയറി വാതിലടച്ചു …

ഏകദേശം 15-20മിനിറ്റ് കഴിഞ്ഞു..ആഷ പറഞ്ഞു ഡി ഇറങ്ങാറായില്ലേ….അകത്തു നിന്ന് ടിൻസി വിളിച്ചു പറഞ്ഞു എടി കുറച്ചു നേരംകൂടി …

ആഷ പറഞ്ഞു ഡി എനിക്ക് നിക്കാൻ വയ്യ.. ഞാൻ ഇപ്പൊ താഴെ വീഴും..ഞാൻ റൂമിൽ ചെന്നിട്ടു ശിൽപയെ പറഞ്ഞു വിടട്ടെ ….ടിൻസി ഒന്നും മറുപടി പറഞ്ഞില്ല …

ഡി നീ പിണങ്ങാതെ …എനിക്ക് വയ്യാത്ത കൊണ്ടല്ലേ…ഞാൻ ശിൽപയെ പറഞ്ഞു വിടാം …കേട്ടോ ..ആഷ പറഞ്ഞു…

നീ എന്തെങ്കിലും ചെയ്…എന്ന് തെടയിപിച്ചു ടിൻസി അകത്തു നിന്ന് വിളിച്ചു പറഞ്ഞു….

ആഷ തന്റെ റൂമിൽ എത്തി ശില്പയെ വിളിച്ചെഴുന്നേല്പിച്ചു എടി ടിൻസി ബാത്‌റൂമിൽ പോയിരിക്കയാ നീ ഒന്ന് ചെന്നു പുറത്തു കൂട്ടുനിക്കാമോ അവൾ തന്നെയുള്ളു …ശില്പ ക്ലോക്കിലേക്കു നോക്കി സമയം 5.30…

ഇനി എന്തു പേടിക്കനാടി സമയം 5അര ആയില്ലേ അവൾ വന്നോളും നീ കിടക്കു..പുതപ്പു വലിച്ചിട്ടു ശില്പ വീണ്ടും കിടന്നു…ആഷയും പതിയെ ഉറക്കത്തിലേക്കു വീണു …

പുറത്തെന്തോ ബഹളം കേട്ടാണ് ആഷയും ശിൽപയും എഴുന്നേറ്റത്..അവർ പുറത്തേക്കോടി….

പുറത്തു ബാത്റൂമിന്റ് വാതിൽകൽ വിദ്യാർത്ഥികളും അധ്യാപകരും എല്ലാം തടിച്ചു കുടി നിൽക്കുന്നു…അവർ അവരെ എല്ലാം വകഞ്ഞു മാറ്റി ബാത്റൂമിന്റെ ഉള്ളിലേക്ക് നോക്കി .ആ കാഴ്ച കണ്ടവർ ഞെട്ടി തരിച്ചു …ബാത്ത്റൂമിൽ ചോര വാർന്നു ചലനമറ്റു കിടക്കുകയാണ് ടിൻസി…..

ബാത്‌റൂമിൽ തെന്നി വീണു തല പൈപ്പിലോ മറ്റോ ഇടിച്ചാണ് മരണം സംഭവിച്ചത്…പോലീസ് കേസ് എടുത്തു സ്വാഭാവികമായും റൂംമേറ്റിസിനെ ചോദ്യം ചെയുമല്ലോ ….ആഷ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ഏതാണ്ട് 15-20മിനുറ്റ് താൻ ബാത്റൂമിന് പുറത്തു നിന്നു. അതിനു ശേഷം റൂമിൽ വന്നു ശിൽപയെ വിളിച്ചപ്പോൾ സമയം 5.30ആയി എന്ന്….

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ടിൻസിയുടെ പോസ്റ്റുമോർട്ടം റിപ്പോർട് വന്നു…ടിൻസി മരിച്ചിരിക്കുന്നത് 2നും 2.30നും ഇടയിലാണ് !!!!….അപ്പോൾ രാവിലെ 5മണിക്ക് ശേഷം ആഷയെ റൂമിൽ നിന്ന് വിളിച്ചു കൊണ്ടുപോയത് ആരാണ് …???

ആ കാലത്തേ മനോരമ പത്രത്തിൽ ആണെന്ന് തോന്നുന്നു ഇതിനെ കുറിച്ച് ഇങ്ങനെ എഴുതി…തന്റെ മരണം പോലും എന്തിനുo ഏതിനും കൂടെ ഉണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ആദ്യം അറിയിക്കാൻ അവളെ വന്നു വിളിച്ചത് ഒരുപക്ഷെ അവളുടെ ആത്മാവാണെങ്കിലോ എന്ന് ….

എന്തായാലും കൂട്ടുകാരിയുടെ മരണത്തോടെ ആഷ മാനസികമായി തകർന്നു പഠനം അവസാനിപ്പിച്ചു. കുറച്ചു നാൾ മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്ന ആഷയെ പിന്നീട് അവരുടെ വീട്ടുകാർ അവിടെ നിന്ന് സ്ഥലം മാറിപ്പോയപ്പോൾ കൂടെ കൊണ്ടുപോയി …ഇപ്പോൾ എവിടെ അന്നവൾ എന്ന് എന്റെ ഫ്രണ്ടിന് ഇപ്പോൾ അറിയില്ല….

സുഹൃത്തുക്കളെ, മരണത്തിൽ ഞാൻ വിശ്വസിക്കുന്നു. അന്ന് ആഷയെ റൂമിൽ നിന്ന് വിളിച്ചു കൊണ്ട്പോയി തന്റെ മരണം വെളിപ്പെടുത്തുകയായിരിന്നിരിക്കാം ടിൻസി ഉദ്ദേശിച്ചത് …പക്ഷെ അവിടെയും മരണത്തിനു മുൻപിൽ തൊടാട്ടപോലെ ടിൻസി തോറ്റുപോയി…..

സൗഹൃദം അങ്ങനെയാണ്…ചില നേരത്തു തോൽവികൾ സമ്മാനിക്കും ഒപ്പം വേദനയും……

നമോവാകം