ഉത്തരീയം ~ ഭാഗം 04 ~ എഴുത്ത്: ലോല

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സ്ഥിരമായി മദ്യപിക്കാറുള്ള കലുങ്കിൽ കൈകൾ പിണച്ച് തലയ്ക്കു മീതെ വെച്ച് കിടക്കുകയാണ് രാജീവ്..

സാധാരണ മനസ്സമാദാനം തേടി ഇവിടെയെത്തുകയും മദ്യപാനത്തിലൂടെ എല്ലാ വിഷമങ്ങളും മറക്കുകയുo ചെയ്യുകയാണ് പതിവ്…

ഇന്ന് ഈ നിമിഷം വരെ കുടിച്ചിട്ടില്ല.. കുടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല….

അവളുടെ വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു..

ഹൃദയത്തിൽ ഒരായിരം കാരമുള്ളുകൾ തറഞ്ഞു നിൽക്കുന്നു..

ഓരോ നിമിഷവും അവ ഹൃദയത്തെ കീറി മുറിക്കുകയാണ്.. കണ്ണുകൾ ഇറുകി അടച്ചു അവൻ..

കണ്ണുനീർ അവൻ്റെ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു..

“എന്തായിരുന്ന എൻ്റെ ജീവിതത്തിൻ്റെ അർത്ഥം. എന്താണ് ഞാൻ നേടിയത്.”

രാജീവിന് ഭ്രാന്ത് പിടിക്കുന്നതായി തോന്നി. അച്ഛൻ സമ്പാദിച്ചതെല്ലാം നശിപ്പിച്ച മുടിയനായ പുത്രൻ..

ചിന്തകൾ കാടുകയറാൻ തുടങ്ങിയപ്പോൾ പതിയെ എഴുനേറ്റ് നടന്നു.

************************

രാവിലെ പോയതാണ് ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇവിടെ ആരും അന്വേഷിച്ചതുമില്ല.. ആഹാരം കഴിക്കാനെങ്കിലും എത്തുമെന്ന് കരുതി…

നേരം ഇരുട്ടായി തുടങ്ങിയിരിക്കുന്നു.. വരുമ്പോൾ രാവിലെ പറഞ്ഞതിനെല്ലാം മാപ്പ് ചോദിക്കണം..

തനിക്ക് ഒരു സ്ഥാനവും വേണ്ട.. എന്താണെന്ന് വെച്ചാൽ ആയിക്കോട്ടെ..

അഭയം തന്നവരെ ഒരിക്കലും തള്ളിപ്പറയരുതല്ലോ..

താൻറ ഭർത്താവാണ് അദ്ദേഹം.. പറയുന്നത് അനുസരിച്ച് നിൽക്കുക… അദ്ദേഹം ഇറക്കിവിട്ടാൽ പിന്നെ തനിക്ക് പോകാൻ വേറെ ഒരു ഇടമില്ല..

എന്തൊക്കെയോ ഓർത്തിരിക്കെയാണ് പുറകിൽ ആളനക്കം കേട്ടത്..

“മോളെ “,

അച്ഛനാണ്

“എന്താ അച്ഛാ”,

“രാജീവ്, അവൻ ഇങ്ങനെയാവാൻ പ്രധാനകാരണം ഞാനാണ്, ഞാനാണ് മോളെ അവൻ്റെ കാര്യത്തിൽ തെറ്റുകാരൻ..

അവൻ ആഗ്രഹിച്ചപ്പോഴൊന്നും ഞാൻ കൂടെ ഉണ്ടായിരുന്നില്ല. അവനെ വിമർശിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു താനും.. ഒരു അച്ഛന്റെ സ്നേഹവാൽസല്യങ്ങൾ നൽകിയില്ല..

മോളുടെ അച്ഛൻ ആയിരുന്നു അവന് എല്ലാം.അവൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും അവൻ കുസൃതികൾ കാട്ടുന്നതും അവന്റെ വിഷമങ്ങൾ പങ്കുവയ്ക്കുന്നതും എല്ലാം ബാലനോട് ആയിരുന്നു..

മോളുടെ അച്ഛൻ ഞങ്ങൾക്ക് വെറും ഒരു ഡ്രൈവർ അല്ല ഈ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.. പെട്ടെന്നൊരു ദിവസം ബാലൻ അങ്ങ് പോയി പോയി.. എന്റെ മോനും അതോടെ ഒറ്റയ്ക്കായി..

അവൻ ഒരു പ്രണയമുണ്ടായിരുന്നു… അവൾ ഒരു തമാശയായി അവന്റെ പ്രണയത്തെ കണ്ടു പക്ഷേ അവൻ അത് ഒരു ജീവിതമായിരുന്നു…

അവള് പോയപ്പോ അവൻ നശിക്കാൻ തുടങ്ങി മദ്യപാനവും പുകവലിയും അങ്ങനെ പലതും.ആദ്യമൊക്കെ ഉപദേശിക്കാൻ ശ്രമിച്ചു അപ്പോളൊക്കെ ഒളിച്ചോടാൻ ആണ് അവൻ ശ്രമിച്ചത്.

മോള് അവനെ നന്നാക്കാൻ ശ്രമിക്കണം… ഞങ്ങളുടെ പഴയ ഉണ്ണി ആയി അവനെ ഞങ്ങൾക്ക് വേണം…

അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.

എൻ്റെ അച്ഛനെ ഇത്രയധികം സ്നേഹിച്ച മനുഷ്യൻ.. ഒരിക്കലും അയാളെ വേദനിപ്പിക്കരുത്‌.. അച്ഛൻ്റെ ആത്മാവ് അത് സഹിക്കില്ല..

രാജീവ് വീടിന്റെ പടികൾ കയറുമ്പോൾ നേരം ഒരുപാട് ഇരുട്ടായിരുന്നു… വീട്ടിൽ ലൈറ്റുകൾ കാണാത്തതുകൊണ്ട് എല്ലാവരും ഉറങ്ങി ഇരിക്കാമെന്ന് അവൻ ഊഹിച്ചു..

നേരെ മുറിയിലേക്ക് നടന്നു. കാൽ മുട്ടിൽമുഖം ഒളിപ്പിചിരിക്കുകയായിരുന്നു ഉത്തര…അവന്റെ കാൽപെരുമാറ്റം കേട്ടിട്ടാവണം അവൾ മുഖമുയർത്തി നോക്കി..

“ഉറങ്ങിയില്ലേ സമയം ഒരുപാട് ആയല്ലോ” തെല്ലു സങ്കോചത്തോടെയാണ് അവൻ ചോദിച്ചത്…..

“ഇല്ല”….

“താൻ പറഞ്ഞതാണ് ശരി നമ്മൾ തമ്മിൽ വലിയ അന്തരമുണ്ട്.. എന്റെ കൂടെ കൂടി തന്നെ ജീവിതം കൂടി നശിപ്പിക്കരുത്.. എല്ലാവരോടും ഞാൻ സംസാരിക്കാം.. നമുക്ക് മ്യൂച്ചൽ ഡൈവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യാം…”

അത്രയും പറഞ്ഞ് അവൻ ബാത്ത് റൂമിലേക്ക് കയറി..

പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു മരവിപ്പാണ് അവളിൽ ഉണ്ടായത്.. ഉത്തരയ്ക്ക് ഭൂമി പിളർന്നു താഴെ പോയാൽ മതി എന്നു തോന്നി…. കണ്ണുനീർ ചാലുകൾ അവളുടെ കാഴ്ചയെ മറച്ചു…

പ്രജ്ഞയറ്റ പുൽക്കൊടിയെ പോലെ അവൾ തളർന്നു അവൾ തളർന്നു ബെഡിലേക്ക് വീണു.. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..

ഇടയ്ക്ക ബെഡിൽ ഭാരo കൂടുകയും ലൈറ്റുകൾ അണയുകയും ചെയ്തു. അവളുടെ നിശബ്ദ ഏങ്ങലടികൾ മാത്രം അവസാനിച്ചില്ല…

രാത്രിയുടെ ഏതോ യാമത്തിൽ ആ തെമ്മാടിയുടെ മുഖo കൈകളിൽ എടുക്കുകയും ആ മുഖത്ത് ചുംബനങ്ങൾ കൊണ്ട് കവിത രചിക്കുകയും ചെയ്തു.

അവൻ്റെ കൈകൾ ചേർത്ത് പിടിച്ച് ഉറങ്ങുകയും ചെയ്തു.

അവരുടെ പ്രണയത്തിൻ്റെ തുടക്കത്തിന് ആ രാത്രിയും സാക്ഷ്യം വഹിച്ചിരുന്നു……

കാത്തിരിക്കൂ…