കണ്ണുനീർ വീണു നനഞ്ഞ കവിളിൽ ഒരു കടി കൂടി തന്നിട്ട് എന്നെ ഒന്നുകൂടി അവനോടു ചേർത്തു…ഇത്രേം ഒള്ളൂ

കെട്ടിയോൻ

Story written by ALEESHA JOSE VARGHESE

പതിവുപോലെ അന്നും ചേട്ടായുടെ കയ്യിൽ നിന്നും നല്ല തെറി കേട്ടു. വിഷമം ഉണ്ടായിരുന്നു പിണങ്ങി ഇരിക്കാം എന്നു കരുതി എങ്കിലും ആ സാധനം തിരിഞ്ഞു പോലും നോക്കുല…അതോണ്ട് വല്ല്യ ഷോ കാണിക്കാതെ ബാത്‌റൂമിൽ പോയി നല്ലതുപോലെ കരഞ്ഞു മനസ്സിൽ കെട്ടി നിന്ന എല്ലാം അലിയിച്ചു കളഞ്ഞു.

ചേട്ടായിക്ക് തൊട്ടതിനും പിടിച്ചതിനും കരയുന്നത് ഇഷ്ടം അല്ല. ഇന്ന് വഴക്ക് കേട്ടതും അതിനാണ്…എന്നോട് പിണങ്ങിയാണ് പോയത്. ചോറ് വിളിയമ്പിയപ്പോഴും ഒറ്റ കോട്ട മോന്തയുണ്ട്…ചേട്ടായി പിണങ്ങിയാൽ ഒന്ന് മിണ്ടിച്ചെടുക്കാൻ കൊറച്ചു കഷ്ടപ്പാടാ…

രാത്രി പണിയെല്ലാം പെട്ടന്ന് തീർത്തു കിടക്കാൻ ചെന്നപ്പോഴും നമ്മടെ ഹീറോ അങ്ങനെ തന്നെ ചേട്ടായി ദേഷ്യപ്പെടണ സമയത്തു പുറകെ നടന്നു മിണ്ടിക്കാൻ നോക്കിയാൽ, പണി പാലും വെള്ളത്തിൽ കിട്ടും. അതുകൊണ്ട് ഞാൻ മിണ്ടാതെ അടുത്തു ചെന്ന് കിടന്നു. ചെരിഞ്ഞു കിടന്നപ്പോഴേക്കും അത്രേ നേരം പിടിച്ചുവച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി……

അവന്റെ ഒച്ച ഒന്നുമാറിയാൽ ഉള്ളിൽ തീയാണ്…നമ്മളെ അത്രമാത്രം സ്നേഹിക്കുന്ന ഒരാളുടെ ഒരു കുഞ്ഞുമാറ്റം നമ്മൾക്ക് എത്ര വേദന തരും എന്നു അനുഭവം ഉള്ളവർക്ക് അറിയാലോ…

അനു ……… എന്ന വിളികേട്ടപ്പോൾ ഞെട്ടിപ്പോയി വേഗം കണ്ണൊക്കെ തുടച്ചു അവനു നേരെ തിരിഞ്ഞു കിടന്നു..

എന്ന പറ്റി ചേട്ടായോട് ദേഷ്യത്തിൽ ആണോ????

അല്ലാലോ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ചിട്ട് ഞാൻ പറഞ്ഞു…

നീ കരയുവാനോ കൊച്ചേ…?

അല്ലന്നേ…

അതെന്ന കരയാത്തെ ??

ചേട്ടായി എനിക്ക് ഉറക്കം വന്നിട്ട് വയ്യ വഴക്കിനു വരല്ലേ പ്ലീസ്…

അതുകൊള്ളാം ഞാൻ ആണോ ഇപ്പൊ വഴിക്കനു വന്നേ ????

കുന്തം ഞാൻ പോകുവാ ഇവിടെ കിടന്ന ശെരി അവുല…

ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു അപ്പോഴേക്കും അവൻ ഒറ്റവലി എന്നെ പിടിച്ചു കട്ടിലിലേക്ക് ഇട്ടു. ഞാൻ എന്തഎങ്കിലും ചെയ്യുന്നതിന് മുൻപേ അവൻ എന്റെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്തു…എന്റെ കണ്ണുകൾ ഇറുകി അടഞ്ഞു…

മ്മ്മ് ഇനി എവിടെന്നു വച്ച പൊക്കോ ജാട തെണ്ടി മനുഷ്യൻ മിണ്ടാം ന്നു കരുതിയപ്പോൾ വല്ല്യ ജാട.

എനിക്കല്ല നിനക്കല്ലേ ജാട ഇന്ന് രാവിലെ മുതൽ പുറകെ നടക്കണത് അല്ലേ mind ചെയ്‌തോ എന്നെ…അല്ലേലും എനിക്ക് അറിയാം പണ്ടത്തെ പോലെ ഒന്നും അല്ല നീ ആകെ മാറി, എന്നെ ഇപ്പൊ ഒട്ടും ഇഷ്ടം അല്ല, ഞാൻ എന്ത് ച്യ്തിട്ടാ എന്നെ വഴക്ക് പറഞ്ഞെ? ഒന്ന് കരയാൻ കൂടി പാടില്ലേ, എനിക്ക് ……

കഴിഞ്ഞോ പറഞ്ഞു ? ഇല്ലേൽ എന്നോട് ഒള്ള ദേഷ്യം തീരുന്ന വരെ പറ…

ഞാൻ നിർത്തി എനിക്ക് ഒന്നുല പറയാൻ…

ഇത്രെയും ആയപ്പോഴേക്കും ഡാം തുറന്നു വിട്ടപോലെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി ഇരുന്നു

കൊച്ചേ ചേട്ടായുടെ സ്വഭാവം കൊച്ചിനു അറിഞ്ഞുടെ കൊച്ചേ ഇങ്ങുവന്നെടി, ചേട്ടായി ഇങ്ങനെ ആയി പോയി എന്ന ചെയ്യാനാ…….. ?? കടയിൽ കൊണ്ട് കൊടുത്ത മാറ്റിവാങ്ങാൻ പറ്റുമെങ്കിൽ കൊച്ചു മാറ്റി എടുത്തോ…

ഒന്നുപോട പട്ടി അങ്ങനെ നിന്നെ ഞാൻ രക്ഷപെടാൻ സമ്മതിക്കുല മോനെ…

എനിക്ക് അങ്ങനെ രക്ഷപെടുകേം വേണ്ട മോളെ……

ഡാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?? ദേഷ്യപ്പെടരുത്…

ചോദിക്ക് എന്നിട്ട് ആലോചിക്കാം…

ഞാൻ ഒന്ന് കരഞ്ഞോട്ടെ പ്ലീസ്…

മ്മ്മ് കരഞ്ഞോ എന്നെ കെട്ടിപിടിച്ചു എന്തോരം വേണേലും കരഞ്ഞോ……..

ഞാൻ അവനെ കെട്ടിപിടിച്ചു കൊറേ നേരം കരഞ്ഞു…കഴിഞ്ഞോ ഇനി മതി ബാക്കി അടുത്ത വഴക്കിനു ആവട്ടെ, വെള്ളത്തിന് ഒക്കെ എന്താ വില അല്ലേടി പോത്തേ….

ഒന്നുപോട ചെക്കാ….

കണ്ണുനീർ വീണു നനഞ്ഞ കവിളിൽ ഒരു കടി കൂടി തന്നിട്ട് എന്നെ ഒന്നുകൂടി അവനോടു ചേർത്തു…ഇത്രേം ഒള്ളൂ എന്റെ ചേട്ടായി എന്റെ സങ്കടം നിമിഷങ്ങൾകൊണ്ട് സന്തോഷം ആക്കുന്ന മായാജാലക്കാരൻ….എന്റെ ചിരിക്ക് വേണ്ടി കോമാളി ആകുന്നവൻ ……..എന്റെ കെട്ടിയോൻ…..my soulmate