വിവാഹം കഴിക്കാത്ത ഒരു പുരുഷൻ കുഞ്ഞുള്ള ഒരു പെണ്ണിനേയും കൂട്ടി വന്നപ്പോൾ, ഈ കാണുന്ന നാട്ടുകാർ കുറ്റം മത്രെ കണ്ടോള്ളൂ, അദ്ദേഹത്തിന്റെ…

ഇത്രമാത്രം

എഴുത്ത് : നിഷാ മനു ( നീയും ഞാനും)

ഇനി എന്നെ അടിച്ചാൽ ഉണ്ടല്ലോ നിങ്ങൾ എന്റെ ആരുമല്ലലോ എന്നെ ശിക്ഷിക്കാൻ നിങ്ങക്ക് ഒരു അധികാരവും ഇല്ല…അവളുടെ വാക്കുകൾ കേട്ടപ്പോൾ… മനസ്സിൽ ആണി തറച്ചു ആരോ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ അയാൾക്ക് തോന്നി…

അദ്ദേഹം പതിയെ തന്റെ കൈയിലെ ചൂരൽ താഴെ ഇട്ടു.. ഒന്നും പറയാനാവാതെ അദ്ദേഹം പുറത്തേക്ക് നടന്നു… ഇതൊക്കെ കേട്ട്കൊണ്ടാണ്. അടുക്കള തിരക്കിൽ നിന്നും ഭാനു മുറിയിലേക്ക് ഓടിവന്നത്..

എന്ത് പറഞ്ഞെടി അസത്തെ നിന്നെ ഞാൻ തല്ലി കൊല്ലും. താഴെ കിടന്ന വടി എടുത്തു തലങ്ങും വിലങ്ങും അവളെ അടിച്ചു.. വടി രണ്ട് തുണ്ടായപ്പോൾ ദേഷ്യം കൊണ്ട് താഴേക്ക് ഇട്ടു ..

അമ്മ എന്നെ തല്ലിക്കൊ അല്ലങ്കിൽ കൊന്നോ എന്നാലും ഞാൻ ഞാൻ പറയും അമ്മയും അയ്യളും പൊട്ടയാ….എനിക്ക് ഇഷ്ട്ടല്ല…എന്റെ അച്ഛനായിരുന്നേൽ എന്നെ ഒന്ന് നോവിക്കുക പോലും ഇല്ലായിരുന്നു…

കൂട്ടുകാരൊക്ക എന്നെ കളിയാക്കുകയാ…..നിങ്ങടെ പേരും പറഞ്ഞു…അയ്യാളെ ഇവിടെ നിന്നും പറഞ്ഞയക്കണം….ദേഷ്യം കൊണ്ട് മുഖമാകെ ചുവന്നിരിക്കുന്നു…അടി കൊണ്ട കൈകളിൽ തടവികൊണ്ട് അവൾ ശബ്ദം ഉയർത്തി പറഞ്ഞു..

അതെ നിനക്ക് ഞാനും അദ്ദേഹവും ചീത്തയാ .. നിന്റെ മൂന്നാം പിറന്നാളിന്റ അന്ന്. സദ്യ ഉണ്ടാക്കി ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ നിന്റെ അച്ഛൻ

ഏതോ ഒരുത്തിയിടെ കൂടെ പൊറുതിക്ക്‌ പോയപ്പോൾ.. നീയും ഞാനും കാത്തിരുന്നു മാസങ്ങളോളം.. അവസാനം നിന്റെ കാതിൽ കിടക്കുന്ന . കമ്മൽ വരെ വിറ്റു…അതും കഴിഞപ്പോൾ പട്ടിണി ആയി

വാടക കുടിശിക കൊടുക്കാതെ ആയപ്പോൾ .. വറീത് മുതലാളി സാധനനങ്ങളോടോപ്പം. നമ്മളെയും പുറത്തേക്ക് തള്ളി .. ഉള്ളതൊക്കെ വാരി പെറുക്കി. നിന്റെ അച്ഛന്റെ തറവാട്ടിൽ പോയപ്പോൾ.. രണ്ട് ദിവസം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല… എന്റെ മുഖത്തുനോക്കി നിന്റെ ഇളയച്ചൻ പറഞ്ഞു.. അവന് രണ്ടു പെൺകുട്ടികളാണ് നമ്മളെ അവിടെ നിർത്തിയാൽ അവരുടെ ഭാവി പോവുമത്രെ…അങ്ങനെ കയ്യെത്തും ദൂരത്ത് മരണത്തെയും കണ്ട്. ഇറങ്ങി നടന്നു.. എന്ത് ചെയ്യണം എന്നറിയാതെ വഴിയരികിൽ നിന്നപ്പോൾ. വിശപ്പ് സഹിക്കാനാവാതെ നീ കരഞ്ഞു തുടങ്ങി… കരച്ചിൽ കൂടി വന്നപ്പോൾ …

തന്റെ ബാഗിലെ പൊതിചോർ നിനക്ക് നേരെ നീട്ടി അത് ഒരു മടിയും കൂടാതെ വാങ്ങി നീ ആർത്തിയോടെ കഴിക്കുമ്പോൾ .. നിന്റെ കണ്ണിൽ കണ്ട സന്ദോഷവും എന്റെ കണ്ണിൽ കണ്ട ആവലാതിയും.. അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞു…എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ.

ഒരു ജോലിയും . താമസിക്കാൻ ഒരിടവും മതിഎന്ന് പറഞ്ഞപ്പോൾ. ഒരു മടിയും കൂടാതെ നിന്നെയും എന്നെയും ഇവിടെക്ക്‌ കൊണ്ട് വന്നു… വിവാഹം കഴിക്കാത്ത ഒരു പുരുഷൻ കുഞ്ഞുള്ള ഒരു പെണ്ണിനേയും കൂട്ടി വന്നപ്പോൾ, ഈ കാണുന്ന നാട്ടുകാർ കുറ്റം മത്രെ കണ്ടോള്ളൂ, അദ്ദേഹത്തിന്റെ മനസിലെ നന്മ കാണാൻ ആരും ഉണ്ടായില്ല..

പുറത്തേക്ക് ഇറങ്ങുമ്പോൾ ഒളിഞ്ഞും തെളിഞ്ഞിമുള്ള നോട്ടവും . അവളെ പിഴ എന്ന കുത്തുവാക്കും അദ്ദേഹത്തിന്റെ ചെവിയിൽ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റിന് നമ്മൾ പഴികേൾക്കേണ്ടആവശ്യം ഇല്ല .. കുഞ്ഞു വളർന്നു വരുമ്പോൾ അവൾക്ക് അത് ദോഷമാവും…നമ്മൾ കാരണം അത് അവൾക്ക് ഒരു പ്രയാസവും വരാൻ പാടില്ല…. മനസില്ല മനസോടെയാണ്‌ ഞാൻ വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങിയത് അതും നിനക്ക് വേണ്ടി.. അതായിരുന്നു ശെരി .

ഇപ്പോൾ നമ്മുക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്.. നിനക്ക് ആവശ്യം ഉള്ളതൊക്കെ. കണ്ടറിഞ്ഞു ചെയ്തു തരുന്നുണ്ട്.. സ്വന്തം അല്ലാ എന്നറിഞ്ഞിട്ടും നിനക്കു മാത്രമാണ് ഈ വീടും എന്നൊക്കെ നാഴികക്ക് നാൽപ്പത് വട്ടം എന്നോട് പറഞ്ഞു നടക്കുന്ന അദ്ദേഹമാണോ നിനക്ക് അന്യൻ. ഒരു പക്ഷെ മരണത്തിൽ നിന്നും കൈ പിടിച്ചു കൊണ്ട് വന്നതിനാണോ നിന്റെ ഈ വൃത്തി കേട്ട നാവുകൊണ്അദ്ദേഹതിനെ പഴിച്ചത്.. കരഞ്ഞു കൊണ്ട് അവർ മുറിയിൽ നിന്നും പുറത്തേക് നടന്നു…

നേരം ഒരു പാട് കഴിഞ്ഞു.. ഇരുട്ടിന്റെ മറവിൽ നിന്നും ഒരു കാൽ പെരുമാറ്റം കേൾക്കാമായിരുന്നു. ഇത്ര നേരം കാണാഞ്ഞതിന്റ മനസിലെ ആളൽ പതിയെ കുറഞ്ഞു.. മനസ്സിൽ ആകാംഷയായിരുന്നു അവരുടെ മുഖത്തു..

എന്താടോ പതിവില്ലാതെ താൻ ഈ ഇരുട്ടത്ത് ഉമ്മറത്തു തനിച്ചിരിക്കുന്നെ… മോൾ എന്തിയെ……?

അവൾ ഉറങ്ങി…..

വല്ലതും കഴിച്ചോ????

ഏയ്‌ ഒന്നും വേണ്ടത്ര…

എവിടെയായിരുന്നു ഇത്രയും നേരം..?

ഞാൻ ആ അമ്പലതറയിൽ ഇരിക്കുവായിരുന്നു…

പോയി കുളിക്കു അത്താഴം എടുക്കാം.

എനിക്ക് വേണ്ടടോ.. താൻ കഴിച്ചോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ….?

എന്ത്യേ…

ശെരിക്കും തനിക്കും ഞാൻ ഒരു അന്യനാണോ.? വിഷമം കലർന്ന സ്വരത്തിൽ അദ്ദേഹം അവളോട്‌ ചോദിച്ചു

എന്തൊക്ക്യാ ഈ പറയുന്നേ?? എനിക്ക് കിട്ടിയത് പോലെ ഒരു ഭാഗ്യവും ഒരു പെണ്ണിനും കിട്ടിയിട്ടുണ്ടാവില്ല.. കഴിഞ്ഞ ജന്മം ഞാൻ ചെയ്ത പുണ്യം. നിങ്ങളെ പോലെ ഒരാളെ കണ്ട്മുട്ടാൻ സാധിച്ചത്.. അയാളുടെ കൈയിൽ പിടിച്ചുകൊണ്ട് അവർ പറഞ്ഞു….

ഞാൻ പോയി മോളെ വിളിക്കാം ഒന്നും കഴിക്കാതെ കിടന്നാൽ അരപ്രാവിന്റെ തൂക്കം കുറയും എന്ന പറയാറ് താൻ പോയി അത്താഴം എടുത്തു വെക്കു…

അദ്ദേഹം അവളുടെ മുറിയിലേക്ക് നടന്നു..

ഉറക്കത്തിലായിരുന്ന അവളുടെ അരികിലേക് ചെന്നു മുടിയിൽ ഒന്ന് തഴുകി . നല്ല ഉറക്കത്തിലായിരുന്ന അവളെ വിളിക്കാൻ അയാൾക്ക് തോന്നിയില്ല… പോവാനായി തിരിഞ്ഞതും.

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവൾ അദ്ദേഹത്തിന്റെ ഇടത് കൈയിൽ പിടിച്ചു വലിച്ചു.. അദ്ദേഹം ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി… രണ്ടു കണ്ണുകളും കരഞ്ഞു വീർത്ത ആ കണ്ണുകളിൽ . അദ്ദേഹത്തിനോടുള്ള ബഹുമാനവും. നന്ദിയും കാണാൻ കഴിഞ്ഞു… നിസ്ഹായതയാർന്ന അവളുടെ അരികിലേക്ക് അദ്ദേഹം ചേർന്ന് ഇരുന്നു…

അകലേക്ക്‌ നോക്കി എന്ത് പറയണം എന്ന് അറിയാതെ അദ്ദേഹം ഇരുന്നു….

എന്നോട് പൊറുക്കണം അച്ഛാ .. ഒരിക്കലും ഞാൻ അച്ഛനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു.. വിവരമില്ലായ്മകൊണ്ട് പറഞ്ഞു പോയതാ.. അവൾ അദ്ദേഹത്തിന്റെ കൽക്കലേക്കു വീണു… അവളുടെ അശ്രുകണങ്ങൾ അദ്ദേഹത്തിന്റെ കാൽക്കലിൽ വീണപ്പോൾ… അദ്ദേഹം അവളെ പതിയെ എഴുന്നേൽ പിച്ചു….

മോൾ കണ്ണ് തുടക്കി.. നീ കരയുന്നയത്കാണാൻ അച്ഛന് കഴിയില്ല….മോളെ ഒരിക്കലും വേറിട്ടു കാണാൻ എനിക്ക് പറ്റില്ല.. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നത് നിന്നെയാണ്… അത് കൊണ്ടാണ് നീ ഒരു തെറ്റ്‌ ചെയ്തപ്പോൾ സഹിക്കാനാവാതായത്. രക്തബന്ധമല്ലെങ്കിലും കർമം കൊണ്ട് ഞാൻ നിന്റെ മാത്രം അച്ഛനാ… എല്ലാ അച്ഛന്മാരെ പോലെ നീ നന്നായി കാണണം എന്ന് മത്രെ എനിക്കും ആഗ്രഹം ഉള്ളു… അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു…

മോൾ കഴിക്കുന്നില്ലേ…..?

വേണ്ട അച്ഛാ ഞാൻ ഒന്ന് കിടക്കട്ടെ പഴയതൊക്ക മറന്ന് എനിക്ക് എന്റെ അച്ഛനെ മനസറിഞ്ഞു സ്നേഹിക്കണം.. എന്റെ എല്ലാ ഓർമകളെയും .. ഈ രാത്രി.. ഇവിടെ വച്ചു കുഴിച്ചു മൂടി പേടി ഇല്ലാതെ കിടന്നുറങ്ങണം.

ഒരിക്കൽ പോലും എന്റെ മോൾ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ല….അദ്ദേഹം അവളെയും ചേർത്ത് പിടിച്ചു കൊണ്ട് തീൻ മേശയെ ലക്ക്ഷ്യമാക്കി നടന്നു…

ആദ്യമൊക്കെ അച്ഛനോട് നല്ല ഇഷ്ട്ടമായിരുന്നു . കൂട്ടുകാരുടെ വാക്കുകളും ടീവിയിലും പത്രത്തിലുമൊക്ക കാണുന്ന രണ്ടാനച്ഛന്റെയും രണ്ടാനമ്മമാരുടെ ക്രൂരതകളെ പറ്റിയുള്ള വാർത്തകളും . ഇടക്കെപ്പോഴോ എന്നിലെ മാറ്റത്തിനു കാരണമായി… നല്ല മനസിന് ഉടമയായ എന്റെ അച്ഛനെയാണോ ഞാൻ ഇത്രയും നാൾ മാറ്റി നിർത്തിയെ…. മനസ്സിൽ ആലോചിച്ചു…

അപ്പോഴേക്കും അമ്മ അത്താഴം വിളമ്പി…

കഴിക്ക് മോളെ അച്ഛൻ പറഞ്ഞപ്പോൾ …

എനിക്ക് എന്റെ അച്ഛന്റെ കയ്യിൽ നിന്നും ഒരു ഉരുള ചോറുവേണം .. പണ്ട്എപ്പോഴാ മനസിൽ കുടിയതാണ് സ്വന്തം അച്ഛന്റെ കയ്യിൽ നിന്നും എപ്പോഴെങ്കിലും ഒരു പിടി ചോറ് കഴിക്കണം എന്ന്……

ഒരു മടിയും കൂടാതെ അദ്ദേഹം ഒരു ഉരുളചോർ അവളുടെ വായയിലേക്ക് വെച്ച് കൊടുത്തു….. അവളുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊടിഞ്ഞു……

നിനക്കും വേണോടോ എന്റെ കൈയിൽനിന്നും ഒരു പിടി ചോറ്…

അവരുടെ മുഖത്തു നാണം മിന്നിമയുന്നത് അദ്ദേഹം ശ്രെദ്ധിച്ചിരുന്നു…..

കണ്ടില്ലേ മോളെ അമ്മയുടെ നാണം…

വേണമെന്ന് ഉണ്ടല്ലേ കൊച്ചു കള്ളി .. അവൾ ചിരിച്ചു കൊണ്ട് അമ്മയെ കളിയാക്കി…. അച്ഛനും കൂടെ കൂടി…

ഓ ഒരു അച്ഛനും മോളും വന്നിരിക്കുന്നു…. മനസിലെ സന്തോഷം മുഖത്തേക്ക് പ്രതിഫലിച്ചിരുന്ന…. ആ അച്ഛൻ ഭാനുവിനെയും മോളെയും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…. ഇതാണ് എന്റെ ലോകം ഇത് മാത്രം…. ❤️