എന്ത് നല്ല സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. അവൾ എന്ന് വെച്ചാൽ എന്റെ അമ്മക്ക് ജീവൻ ആയിരുന്നു. ഇപ്പൊ അവളെ അമ്മക്ക് വേണ്ടാതെ ആയി…

എഴുത്ത് : സൂ ര്യ

മോനേ അമ്മ പറയുന്നത് കേൾക്ക് നീ അവളേ അവളുടെ വീട്ടിൽ കൊണ്ട് പോയി ആക്ക്…

അമ്മേ അമ്മ എന്ത് വർത്താനം ആണ് പറയുന്നത്… അവൾ എന്റെ ഭാര്യ ആണ്… എന്റെ മക്കളുടെ അമ്മയാണ്…

അതൊക്കെ അമ്മക്ക് അറിയാം… ഇതുപോലെ ഒരു മുഴുഭ്രാന്തിയായ ഇവളെ നീ ജീവിതകാലമുഴുവൻ കൊണ്ട് നടക്കാൻ പോവാണോ…

അമ്മേ എന്നെ വിശ്വസിച്ച് കൂടെ വന്നവൾ ആണ് അവൾ…

അവളെ ഉപേക്ഷീക്കാൻ എനിക്ക് ആവില്ലാ…

മോനേ മോന്റെ നല്ലതിനാ അമ്മ പറയുന്നേ… മോൻ അനുസരിക്കണം…

അമ്മ പറഞ്ഞത് ഇതുവരെ ഞാൻ അനുസരിക്കാതെ ഇരുന്നിട്ടില്ലല്ലോ… പക്ഷെ ഈ കാര്യത്തിൽ മാത്രം അമ്മ പറയുന്നത് ഞാൻ അനുസരിക്കില്ലാ…

ഇനി വരുന്നതൊക്കെ നീ ഒറ്റക്ക് അനുഭവിച്ചോ…

ഞാൻ അനുഭവിച്ചോണാം…

അവൾ എന്നെ എന്ത് വേണമെങ്കിലും ചെയ്തോട്ടെ…ഞാൻ എല്ലാം സഹിച്ചോണാം…അമ്മ പേടിക്കുന്നത് പോല്ലേ അവൾ ആരെയും ഉപദ്രവിക്കില്ലാ…അമ്മക്ക് പോവാം എവിടേക്ക് വേണമെങ്കിലും…അമ്മ ഇവിടെ നിൽക്കണം എന്ന് ഞാൻ വാശിയൊന്നും പിടിക്കില്ലാ…

നീ പറഞ്ഞതിന്റെ അർത്ഥം എന്താണ് എന്ന് എനിക്ക് മനസ്സിലായി ഞാൻ ഇവിടെ നിന്ന് പോവണം എന്നല്ലേ…ഞാൻ ഇനി ഇവിടെ നിൽക്കില്ലാ…

അമ്മേ ഞാൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്…

നീ ഇനി ഒന്നും മിണ്ടണ്ടാ… ഞാനെന്റെ മോളുടെ വീട്ടിൽ പോവാ…

അതും പറഞ്ഞ് അമ്മ ഇറങ്ങി പോയീ…

ഞാൻ പറഞ്ഞത് കൊണ്ടല്ല അമ്മ ഇറങ്ങി പോയത്, അല്ലേലും അമ്മ ഇറങ്ങി പോകുമായിരുന്നു…വീട്ടിൽ ഒരു ഭ്രാന്തി ഉള്ളപ്പോൾ ആരാണ് അവിടെ നിൽക്കുക. അമ്മ പറയുന്നത് പോലെ എനിക്ക് അവളെ ഉപേക്ഷീക്കാൻ കഴിയില്ലാ…ഞാൻ താലികെട്ടിയ പെണ്ണാണ് അവൾ…ജീവിതാവസാനം വരെ കൂടെ ഉണ്ടാവും എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ടുള്ളതാണ്….ആര് പറഞ്ഞാലും ഞാൻ അവളെ ഉപേക്ഷീക്കില്ലാ… എന്റെ മരണം വരെ ഞാൻ അവളുടെ കൂടെ തന്നെ ഉണ്ടാവും….

എന്ത് നല്ല സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം…അവൾ എന്ന് വെച്ചാൽ എന്റെ അമ്മക്ക് ജീവൻ ആയിരുന്നു…ഇപ്പൊ അവളെ അമ്മക്ക് വേണ്ടാതെ ആയി…

ഏട്ടാ…

എന്താടീ…

ഏട്ടൻ മറന്നോ ഇന്ന് അല്ലേ എന്റെ കൂടെ ഹോസ്പിറ്റലിൽ വരാം എന്ന് പറഞ്ഞത്…

ആയോ ഇന്നാണല്ലേ നിന്റെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞ ദിവസം…

എനിക്കിന്ന് ലീവ് എടുക്കാൻ പറ്റില്ലാ…നീ കൊണ്ട് പോകുമോ…

അത് സാരമില്ലാ ഏട്ടാ… ഞാൻ കൊണ്ട് പോയിക്കോണാം…

പിന്നെ മക്കളെ നിന്റെ അമ്മയുടെ അടുത്ത് ആക്കിയാൽ മതി…

അല്ലേലും ഞാൻ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉദ്ദേശം ഇല്ലാ…അവർ അമ്മയുടെ അടുത്ത് ഇരുന്ന് കളിച്ചോണും…

നീ എപ്പോഴാ പോവുന്നെ…

ഏട്ടൻ ഇറങ്ങിയതിന് ശേഷമേ ഞാൻ പോവുള്ളു…

നിനക്ക് പൈസ വേണ്ടേ…

ഏട്ടൻ തന്ന പൈസ എന്റെ കൈയിൽ ഉണ്ട്…

അത് അവിടെ ഇരിക്കട്ടെ, നീ ഈ പൈസയും കൂടി പിടിക്ക്…

ഏട്ടാ എന്തിനാ ഇത്രയധികം പൈസ…

നീ വെച്ചോ… ഒരു കാര്യത്തിന് പോകുന്നതല്ലേ…

അങ്ങനെ ഞാൻ ഓഫീസിൽ പോവാൻ ഇറങ്ങി…അതോടൊപ്പം അവളും ഇറങ്ങി. കുറെ കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ കോൾ വന്നു…വേഗം ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞ്…വിളിച്ചത് അമ്മാവൻ ആയിരുന്നു…

ഞാൻ വേഗം അവിടെ എത്തി…

വണ്ടി ഇടിച്ചതായിരുന്നു അവരെ…അവളുടെ അച്ചൻ മരിച്ചു…അവൾ രക്ഷപ്പെട്ടു…പക്ഷെ അവൾ ഒരു മുഴു ഭ്രാന്തി ആയി മാറി…അവൾക്ക് ആ ഷോക്ക് താങ്ങാൻ കഴിഞ്ഞില്ലാ…

അച്ഛാ…

എന്താ മക്കളെ…

അമ്മ ഇനി ഞങ്ങളെ സ്നേഹിക്കില്ലേ…

പിന്നെ എന്താ അമ്മക്ക് നിങ്ങളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ലല്ലോ…

മക്കൾ അമ്മയുടെ അടുത്തേക്ക് പോയോ…

ഇല്ലാ അച്ഛാ… ഞങ്ങൾക്ക് പോവാൻ പേടിയാ…

അമ്മയെ എന്തിനാണ് പേടിക്കുന്നത്… അമ്മ പാവം അല്ലേ…

മക്കൾ വാ അച്ഛൻ കൊണ്ട് പോവാം അമ്മയുടെ അടുത്തേക്ക്…

അച്ഛാ അമ്മ എന്തിനാ കരയുന്നത്…

അതോ മക്കൾ അമ്മയുടെ അടുത്തേക്ക് ചെല്ലാത്ത കാരണം ആണ്…

ആണോ അച്ഛാ…

അതെ മക്കളെ…

മക്കൾ ചെന്ന് അമ്മക്ക് ഒരുമ്മ കൊടുത്തേ…

അച്ഛാ അമ്മ ഞങ്ങളെ ഉപദ്രവിക്കുമോ…

ഇല്ലാ മക്കളെ… മക്കൾ പോയീ ഉമ്മ കൊടുക്ക്….

എത്ര നാൾ ആവും എന്ന് അറിയില്ലാ അവൾ പഴയ ജീവിതത്തില്ലേക്ക് തിരിച്ചുവരാൻ….എന്റെയും മക്കളുടെയും സ്നേഹം കൊണ്ട് അവളുടെ അസുഖം മാറ്റാൻ പറ്റും എന്ന് എനിക്ക് വിശ്വാസം ഉണ്ട്….ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ കിടക്കുന്ന കാലം വരേ അവൾക്ക് ഒരു താങ്ങായി ഞാൻ ഉണ്ടാവും. അതെന്റെ കടമയാണ്…