നിനവ് ~ പാർട്ട് 01 ~ എഴുത്ത്: NIDHANA S DILEEP

കൃഷ്ണേ….അരുൺ മോന്റെ സൂക്കേടിനെ പറ്റി പൊറത്ത് ആരോടും പറയര്ത്…നീ പറഞ്ഞ് അറിഞ്ഞൂന്ന് ആരും പറയുന്നത് കേക്കാൻ ഇട വരുത്തര്ത്…കുട്ടിക്ക് ഞാൻ പറയുന്നത് മനസിലായോ….

രാവുണ്ണി നായര് പറയുന്ന കേട്ടാ തോന്ന്വല്ലോ പറഞ്ഞു നടക്കാൻ പാകത്തിന് എനിക്കെന്തോ അറ്യാംന്ന്…ഡൽഹീന്ന് തറവാട്ടിലെ അമ്മേടെ മോനും കുടുബോം വന്നു.ഇനി കുറച്ചീസം കാണും അത്രേ എനിക്കറിയാൻ പാടുള്ളൂ….

നീ അറിഞ്ഞോ…വാസുദേവൻ അങ്ങുന്നിന്റെ മോനില്ലേ…അരുൺ….ആ കുട്ടിക്ക് തലക്ക് സുഖൂല്ല പോലും.ഏതോ സ്വാമീന്റെ അടുത്ത് ചികിത്സക്ക് വന്നതാ…ഇവരുടെ ബന്ധത്തിൽ പെട്ട ഒരു കുട്ടിമായി കല്യാണം ഒറപ്പിച്ചതായ് രുന്നു.കല്യാണത്തിന് കൊറച്ച് ദിവസം ഉള്ളപ്പോ ആ കുട്ടി മരിച്ചു പോയി..പിന്നെയാ ഇങ്ങനെ ആയെ പോലും…

ശബ്ദം കുറച്ച് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ ദേവകിയേച്ചി പറഞ്ഞു

ഏത്…ഡൽഹീന്ന് വന്നവരോ…

ആ..അത് തന്നെ..എപ്പോഴൊന്നും അങ്ങനെ എളകില്ല പോലും..ഇടക്കേ എളകൂ പോലൂ…എളകിയാ…ഭയങ്കര പൊല്ലാപ്പാ പോലും….ആ കൊച്ചിന്റെ പേര് വിളിച്ച് ബഹളായിരിക്കും പോലും…..അല്ലാത്തപ്പോ മുറീ തന്നെ ആയിരിക്കും മിക്കവാറും പോലും…അന്നേരവും ആരോടും മിണ്ടൂല….അന്നേരവും ആരെയും മനസിലാവൂല തോന്നുന്നു..ഗൗരി കുഞ്ഞ് ചോദിച്ചാലെ മിണ്ടൂ..നീ ആരോടും പറഞ്ഞേക്കല്ലേ…ഞാൻ തറവാട്ടമ്മയോട് ശ്രീജ കൊച്ചമ്മ പറയണത് കേട്ടതാ…

ഓ…അപ്പോ അതാണ്…രാവുണ്ണി നായർ പറഞ്ഞത്…

കൃഷ്ണേ….

പോയി നോക്ക്….എന്തേലും ജോലി തരാനായിരിക്കും ഒരു മിനിറ്റ് വെറ്തേ നിക്കാൻ വിടില്ല ആ മറുത…

കൃഷ്ണേ…ഇതൊക്കെ അലക്കണം…

നിലത്ത് കൂട്ടിയിട്ട തുണികൾ ചൂണ്ടി ശ്രീജേച്ചി പറഞ്ഞു.

പിന്നെ അരുണിന്റെ റൂമിൽ കാണും മുഷിഞ്ഞത്.അതു കൂടി എട്ക്കണം..

നിലത്തെ തുണികൾ വാരി കൂട്ടി എട്ക്കുമ്പോൾ ശ്രീജേച്ചി പറഞ്ഞു

ഈശ്വരാ….ആ വട്ടന്റെ റൂമിൽ പോവാനോ….

പേടിച്ച് പേടിച്ചാ പോയത്.റൂമിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട്.

അപ്പോ…ഇപ്പോ വട്ട് ഇളകീട്ടില്ലാ തോന്നുന്നു…

റൂമിന്റെ വാതിക്കലെത്തുമ്പോഴേക്കും പാട്ട് നിന്നു.റൂമിലേക്ക് എത്തി നോക്കി. ജനലിലിൽ കൂടി പുറത്തേക്ക് നോക്കി നിക്കുന്നു.ശബ്ദമുണ്ടാക്കാതെ അടി അടിയായി കാൽ വെച്ച് റൂമിൽ കേറി.കട്ടിലിലും ചസേരയിലുമായി ഇട്ടിരുന്ന തുണികൾ പതുക്കെ എടുത്ത് അതേ പോലെ പുറത്തേക്ക് അടി അടി ആയി കാൽ പതുക്കെ വെച്ച് നടന്നു.പെട്ടെന്നു ഒരു വയറിൽ കൂടി ചുറ്റി പിറകോട്ടു വലിച്ചു

എവ്ടേക്കാടീ…പെണ്ണേ ഓടി പോവാൻ നോക്കുന്നേ…ഞാൻ കാണില്ലെന്നു വെച്ചോ…

കുതറുമ്പോഴേക്കും പൊക്കിയെടുത്ത് മേശയ്ക്ക് മോളിലിരുത്തി.

എവ്ടേയാടീ എന്നെ പറ്റിച്ച് പോവുന്നേ…

കുസൃതി നിറച്ച കണ്ണുകൾ ചലിപ്പിച്ച് കൊണ്ടു ചോദിച്ചു.ബഹളം വെച്ച് ആരെയെങ്കിലും വിളിക്കണമെന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല. കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

അക്കൂ…..

പ്രണയാദ്രമായ സ്വരത്തോടൊപ്പം വിരലുകൾ കവിളിലേക്ക് നീങ്ങി.

ഞാൻ അക്കുവല്ല…കൃഷ്ണയാ….ഇവ്ടെത്തെ ജോലിക്കാരിയാ….

വിരലുകൾ കവിളിൽ സ്പർശിക്കാതിരിക്കാൻ മുഖം ചെരിച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

ഇപ്പോ വരാംന്നു പറഞ്ഞ് പോയതല്ലേ..എത്ര നേരമായി ഞാൻ നിന്നെ കാത്തിരിക്കുന്നൂ….

പറയുന്നതൊന്നും കേൾക്കുന്നില്ല.പിന്നെയും എന്തൊക്കെയോ പുലമ്പുന്നു.

എവ്ടെ പോവുവാ….

മേശയിൽ നിന്നും ഊർന്നിറങ്ങി ഓടാൻ നോക്കിയപ്പോൾ വലിച്ചടുപ്പിച്ചു കൊണ്ട് ചെവിയിൽ ചോദിച്ചു.ചെവിയിൽ ശ്വസം പതിഞ്ഞപ്പോൾ തോളിലേക്ക് തല ചെരിച്ച് പ്രധിഷേധിക്കാൻ നോക്കി.വയറിൽ മുറുകിയ വിരലുകൾ എടുത്തു മാറ്റാൻ നോക്കി.

എത്ര നേരം നീ ഒളിച്ചു നടക്കുംന്നു നോക്കുകയായിരുന്നു….ഇനി നീയെങ്ങനെ ഓടിയൊളിക്കുംന്നു കാണാലോ…

വയറിലെ കൈയുടെ മുറുക്കം വേദനിപ്പിച്ചു തുടങ്ങി.

എന്നെ വിട്..ഞാൻ കൃഷ്ണയാ….

നീ…അക്കുവല്ലേ…പറ …അക്കുവല്ലേ…പറയ്….

ചുമലുകൾ കുലുക്കി ദേഷ്യത്തിൽ ചോദിച്ചു.മേശയിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം വലിച്ചിട്ട് അലറി.

അ..അതേ….

ഉത്തരം കേട്ടപ്പോൾ ഒന്നടങ്ങി

ഇവ്ടെ ഇരിക്ക്…

ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നു

എന്താ ഇത്രേം നേരം വരാതിരുന്നേ…

പതിഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ട് മുഖത്ത് വീണു കിടന്ന മുടിയിഴകൾ ഊതി മാറ്റി.

ഞാൻ….അടുക്കളേൽ…..

വിറയലു കാരണം പറയാൻ കൂടി പറ്റുന്നില്ല

ഞാൻ ..പോയിക്കോട്ടെ…

എവ്ടേക്ക്…

ഇതൊക്കെ അലക്കാൻ

കൈയിലെ തുണികൾ കുറച്ചു ഉയർത്തി കൊണ്ട് പറഞ്ഞു

കുറച്ച് കഴിഞ്ഞ് പോവാം….

വാശി പിടിക്കും പോലെ പറഞ്ഞു

അലക്കീട്ട് വേഗം വരാം….

വേഗം വരണം…ഞാൻ കാത്തിരിക്കും

ഒന്നുകൂടി ഇടുപ്പിലെ പിടി മുറുക്കി കൊണ്ട് പറഞ്ഞു.ആ പിടിയിൽ നിന്നും രക്ഷപെട്ട് പുറത്തെത്തിയിട്ടും വിറയൽ മാറിയില്ല.ഇടുപ്പിൽ ഇപ്പോഴും അയാളുടെ കൈകൾ …ചെവിയിൽ പതിഞ്ഞ അയാളുടെ നിശ്വാസത്തിന്റെ ചൂട് ഇനിയും പോയിട്ടില്ല

അക്കൂ…….

അയാളുടെ കണ്ണുകൾ തേടുന്നതു കണ്ടതും കറിയുടെ പാത്രം കൈയിൽ പിടിച്ച് ശ്രീജേച്ചീടെ പെറകിൽ ഒളിച്ചു.ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരുന്നവരെല്ലാം അത്ഭുതത്തോടെ ഇതാരെയാ വിളിക്കുന്നത് എന്ന് നോക്കുന്നു

ഈശ്വരാ…കാണല്ലേ….കാണല്ലേ

കണ്ണുകൾ അടച്ച് നിന്നു…

തുടരും…

വീണ്ടും എഴുതാൻ പ്രേരിപ്പിച്ച സുഹൃത്തുക്കൾക്ക് നന്ദി