അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി. വീണ്ടും ആ കൈകളാൽ എന്റെ മുടിയിഴകളിൽ…

എഴുത്ത്: സി. കെ

ഒട്ടിച്ചേർന്ന വിയർപ്പുതുള്ളികളെ മാറിൽനിന്നും ഒപ്പിയെടുത്തുകൊണ്ട് അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി…

വീണ്ടും ആ കൈകളാൽ എന്റെ മുടിയിഴകളിൽ തഴുകിത്തലോടി നെറ്റിയിലൊന്നു ചുംബിച്ചിട്ടു പറഞ്ഞു

“അനു രാവിലെ നമുക്ക് അമ്പലത്തിലൊന്നു പോയാലോ”….

സമ്മതമെന്ന് ഒരു മൂളലിലൊതുക്കി ലൈറ്റിന്റെ സ്വിച്ചിൽ ഞാൻ പതിയെ വിരലമർത്തി…

എന്താ ഉറങ്ങാറായോ നീ….!

രാവിലമുതൽ വല്ലാണ്ട് തലവേദനിക്കുന്നുണ്ട് അഭിയേട്ടാ….

എന്നിട്ടെന്താ എത്രനേരം എന്നോട് പറയാതിരുന്നത്….നീആ ലൈറ്റ് ഒന്നിട് ഞാനാ ബാം എടുത്തു പുരട്ടിത്തരാം…

അതൊന്നും വേണ്ടാ ഒന്നുറങ്ങിയെണീറ്റാൽ അതെല്ലാം താനെ ശരിയാവും…

അനു ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ…

എന്താ ഇപ്പോ അങ്ങനെ പറയുന്നത്…ഇതുവരെ അങ്ങനെതന്നെയല്ലേ ഉണ്ടായിട്ടുള്ളൂ…

അതൊക്കെ ശരിതന്നെയാ എങ്കിലും നമ്മുടെ കല്യാണം കഴിഞ്ഞിട്ടു
അഞ്ചുവർഷം തികയാണ് നാളേക്ക്….

ഇതുവരെ ദൈവം നമുക്കൊരു കുഞ്ഞിനെ തരാൻ കൂട്ടാക്കിയില്ല….അതൊരിക്കലും നിന്റെ കാരണംകൊണ്ടല്ല …അസുഖക്കരാൻ ഞാനാണ്… ഇതൊക്കെ അറിഞ്ഞിട്ടും എപ്പോഴെങ്കിലും നിനക്കു തോന്നിയിട്ടുണ്ടോ എന്റെ കൂടെയൊരു ജീവിതം വേണ്ടാ എന്ന്…

അങ്ങനെയൊരു ചിന്ത എന്നിലുണ്ടായിട്ടില്ല….

അല്ല എന്തായിപ്പോ ഇങ്ങനെയൊക്കെ ചോദിക്കാൻ…

ഒന്നുമില്ല ചോദിക്കണമെന്നു തോന്നി….അത്രയേയുള്ളൂ…അധികം സംസാരിക്കണ്ട ഉറങ്ങിക്കോ….

ലൈറ്റുമണച്ചു അഭിയേട്ടന്റെ തലോടലിൽ കിടക്കുമ്പോൾ ഒന്നു പൊട്ടിക്കരയാൻ തോന്നുന്നുണ്ട്….പക്ഷേ അഭിയേട്ടൻ….. ആ സ്നേഹത്തിന് മുന്നിൽ വീണ്ടും തോറ്റുപോവാ ഞാൻ…

ഡിഗ്രി കഴിഞ്ഞു എന്റെ റിസൾട്ടിന് കാത്തുനിൽക്കണ സമയത്താണ്കല്യാണം ശരിയായത്..

മനസ്സിൽ മറ്റൊരാളോട് തോന്നിയ ഇഷ്ടം പോലും വീട്ടുകാരുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ മാറ്റിവെച്ചു ഞാനാ കല്യാണത്തിന് സമ്മതം മൂളി…

ഒരാൾക്കായ്‌ മനസ്സുകൊടുത്തു മറ്റൊരാൾക്ക് കഴുത്ത് നീട്ടിക്കൊടുക്കേണ്ടത് എന്നെപ്പോലെ ഒരു പൊട്ടിപ്പെണ്ണിനു ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു…

എങ്കിലും വളർത്തി വലുതാക്കിയ വീട്ടുകാരുടെ സന്തോഷത്തിനപ്പുറം വേറെ എന്തുവേണം…

കല്യാണം കഴിഞ്ഞു…. സാധാരണ ചുറ്റുപാടിൽ വളർന്ന എനിക്ക് പണത്തിന്റെ മോടിയോ അവിടത്തെ ജീവിത സഹചര്യങ്ങളോ പൊരുത്തപ്പെട്ടിരുന്നില്ല…അഭിയേട്ടന്റെ ബിസ്നസ്‌കാര്യങ്ങൾക്കായുള്ള ഓട്ടത്തിനിടയിലും എന്നെ നന്നായി ശ്രദ്ധിച്ചിരുന്നെങ്കിലും ഒരു പെണ്ണെന്നനിലയിൽ പല സഹാചര്യങ്ങളിലും ഞാൻ തോറ്റുപോയിരുന്നു….

പലപ്പോഴും അദ്ദേഹം എന്നോട് പറയുമായിരുന്നു

അനു നമുക്കിടയിൽമൂന്നാമതൊരാൾ വന്നാൽ നിന്റെ ഈ ഏകാന്തതക്കൊരു ശമനമുണ്ടാകുമെന്ന്‌…

അന്നെല്ലാം ഞാനാണ് എതിർത്തത് കുറച്ചുകൂടി കഴിയട്ടെ എന്നുപറഞ്ഞും…

എന്നോടുള്ള അതിരുകവിഞ്ഞ സ്നേഹം കൊണ്ടാകാം തിരിച്ചൊരു വാക്കുപോലും പറഞ്ഞില്ല.

പിന്നീട് മക്കൾവേണമെന്നു തോന്നിയപ്പോൾ ദൈവം കനിഞ്ഞതുമില്ല…

പല ഡോക്ടർമാരേയും കണ്ടു… ഒരുപാട് വഴിപാടുകൾ നേർന്നു ഒന്നിനും ഒരു ഫലമുണ്ടായില്ല…ഇനിമക്കളുണ്ടാവില്ലെന്നു അഭിയേട്ടനോട് ഡോക്ടർ തുറന്നുപറഞ്ഞപ്പോൾ കൂടുതൽ തളർന്നു പോയത് ഞാനായിരുന്നു.

ചിലപ്പോൾ ആഴ്ചകൾ നീളുന്ന ബിസ്നസ് ടൂറുകൾ …ഇതിനിടയിൽ ഒരു കൊട്ടാരംപോലെയുള്ള വീട്ടിൽ ഞാനൊറ്റക്ക്…

ആ ഏകാന്തതയെ മറികടക്കാൻവേണ്ടി ഒരു കുഞ്ഞുണ്ടായൽ മതിയായിരുന്നു എന്ന് ചിന്തിച്ചെടുക്കാൻ ഒരുപാട് വൈകിപ്പോയി…അതോടുകൂടി ഞാൻ തീർത്തും നിരാശയായി…

ഒരിക്കൽ എന്റെ അച്ഛന്റെ പറഞ്ഞതനുസരിച്ചു അമ്മയുമായി ഒരമ്പലത്തിൽ പോയി വരുന്ന വഴിയാണ് പഴയ സുഹൃത്തിനെ കാണുന്നത്….

ശരത്….

വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല എനിക്ക്‌ പഴയ കോളജ് ജീവിതത്തിൽ മറ്റാരേക്കാളും സ്നേഹിച്ച ഒരുമിച്ചു ജീവിക്കണമെന്നാഗ്രഹിച്ച ഞാൻമറന്ന ഇഷ്ടങ്ങളിൽ ഏറ്റവും മൂല്യമുള്ളവൻ…

തമ്മിൽ കണ്ടപാടേ അടുത്തുവന്നവൻ സംസാരിച്ചു …കല്യാണം കഴിക്കാനുണ്ടായ സഹചര്യത്തെപ്പറ്റിയും ഇന്നത്തെ അവസ്ഥയെപ്പറ്റിയും അവനോടു ഞാൻ പറഞ്ഞു…

ഒടുവിൽ മടങ്ങിപ്പോരുമ്പോൾ മൊബൈൽ നമ്പറും കൈമാറിയിരുന്നു…

പിന്നീടുള്ള നാളുകളിൽ അഭിയേട്ടന്റെ സാന്നിധ്യമില്ലങ്കിലും ചിലസമയത്ത് അവന്റെ ഫോൺ വിളിയും തമാശനിറഞ്ഞ സംസാരവും എന്നെ പഴയ കോളേജ് ലൈഫിലേക്കു വീണ്ടും കൊണ്ടുപോയി….എല്ലാം തുറന്നുപറയാൻ എനിക്കൊരു കൂട്ടുകാരനെയും കിട്ടി.. അതുകൊണ്ടാണ് വീണ്ടുമൊരു കൂടിക്കാഴ്ചക്ക് മനസ്സില്ല മനസ്സോടെ സമ്മതം മൂളിയത്…അതും പുറത്തുള്ളൊരു കോഫി ഷോപ്പിൽ…

നല്ലൊരന്തരീക്ഷം..കാത്തിരുന്നാൽ മുഷിപ്പുതോന്നില്ല എന്തും തുറന്നുപറയാനുള്ള പ്രൈവസി അതുകൊണ്ടാണ് അനു നിന്നോട് ഞാൻ ഇവിടെത്തന്നെ വരാൻ പറഞ്ഞത് ..ശരത് തുടർന്നു…

നിന്നോട് ഇത്രയും ദിവസം സംസാരിച്ചതിൽനിന്നും എനിക്കൊരു കാര്യം മനസിലായി. അതാ ഇങ്ങോട്ടുതന്നെ വരാൻ നിർബന്ധിച്ചത്..

ഇതു തീർത്തും മനസ്സിൽ പ്രണയത്തെ കൊണ്ടുനടക്കുന്നവർക്ക് എന്തും പ്രകടിപ്പിക്കാൻ പറ്റിയ സ്ഥലമാകും…

ശരത് നീയെന്താ പറഞ്ഞു വരുന്നത് …

എനിക്കറിയാം നിന്റെ മനസ്സിപ്പോൾ എന്തിനു വേണ്ടി കൊതിക്കുന്നുവെന്ന്..അതുതരാൻ ആരെക്കാളും യോഗ്യൻ ഞാൻതന്നെയാണ്…ഇന്നെനിക്കതിനു സാധിക്കുകയും ചെയ്യും…

ശരത് ഒരുപാടിഷ്ടായിരുന്നു നിന്നെ…പക്ഷേ വീട്ടിലെസാഹചര്യങ്ങക്കു മുന്നിൽ മറ്റൊരാൾക്ക് കഴുത്തു നീട്ടിക്കൊടുക്കേണ്ട അവസ്ഥ വന്നപ്പോൾ നിന്നെയോർത്തു കരഞ്ഞിട്ടുണ്ട് ഞാൻ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചു ചിന്തിച്ചു എന്നെത്തന്നെ ശപിച്ചിട്ടുമുണ്ട്….

പക്ഷേ ഇപ്പൊ നീ എന്റെ ആഗ്രഹങ്ങൾ തീർക്കാൻ ത്യാഗം ചെയ്യാമെന്ന് പറഞ്ഞില്ലേ..അനു അങ്ങനെയൊരു പെണ്ണല്ല. താലിയുടെ പവിത്രതയും കളഞ്ഞു കാ മം തേടിപോയിട്ടില്ല ഇതുവരെ….തന്റെ സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നമുണ്ടായൽ അതു തുറന്നുപറയാൻ ഒരു സുഹൃത്തുണ്ടെങ്കിൽ എന്ന് ഞാനാഗ്രഹിച്ചിരുന്നു ..പക്ഷെ അങ്ങനെയൊരാളില്ലാതെപോയി…ഇപ്പൊ നിന്നെ കണ്ടതുമുതൽ എനിക്കതു തിരിച്ചുകിട്ടിയെന്നാ കരുതിയത്..അതുകൊണ്ടാ നീ വിളിച്ചപ്പോൾ ഞാൻ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങിവന്നതും…പക്ഷെ അത് നിനക്കു പായ വിരിക്കാനല്ല എന്നുപറഞ്ഞു ഓർഡർ ചെയ്ത കോഫിയുടെ പൈസയും കൊടുത്തു വീട്ടിലേക്കു പോന്നു…..

അതെല്ലാം കഴിഞ്ഞുദിവസം എത്രയായി…പക്ഷേ ഇന്ന് അഭിയേട്ടന്റെ ഫോണിലേക്ക് അവന്റെ ക്യാഷ്‌ കിട്ടി മെസ്സേജ കണ്ടപ്പോളാണ് ഞാനാ ചാറ്റൊന്നു ശ്രദ്ധിച്ചുതുടങ്ങിയത്….

അതിൽ ഞങ്ങൾ കോഫി ഷോപ്പിൽസംസാരിച്ചിരുന്ന ഫോട്ടോ ഉണ്ടായിരുന്നു. എന്റേതല്ലാതെ തീർത്തും ചി‌ത്രീകരിക്കപ്പെട്ട എന്റെ അശ്ലീല ഫോട്ടോകളും….എന്നെവെച്ചു വില പേശുകയായിരുന്നു അവൻ….

അനു എന്താ നീയിപ്പോഴും ഉറങ്ങിയില്ലേ….

അഭിയേട്ടാ കിടന്നിട്ടു റക്കം വരണില്ല വൈകീട്ട് ഏട്ടന്റെ ഫോണിൽ ഞാനാ മെസ്സേജെല്ലാം കണ്ടു….എന്നോട് ക്ഷമിക്കണം…അതൊന്നും എന്റെ ഫോട്ടോകൾ അല്ല…

അതെനിക്കറിയാം അനു അതുകൊണ്ടല്ലേ തീർത്തുംനിന്നെയറിയിക്കാതെ ഞാൻ ആ വിഷയം കൈകാര്യം ചെയ്തത്…… അവനാവിശ്യം പണമാണ്…അവനോടു ഞാനാവിശ്യപ്പെട്ടത് നമ്മുടെ ജീവിതവും…

ഏതൊരു ഭർത്താവിനും സ്വന്തം ഭാര്യയുടെ ന ഗ്നത മറ്റൊരാൾ കാണുന്നതോ ആസ്വദിക്കുന്നതോ ചിന്തിക്കാനേ കഴിയില്ല..അത് മരണത്തെക്കാൾ അപ്പുറത്താണ്…അവൻ നിങ്ങൾ തമ്മിലുള്ള ബന്ധവും ഈ ഫോട്ടോയും അയച്ചുതന്നു …ഇതിന്റെ വിലയായി കുറച്ചു പണം ചോദിച്ചു…പണം എനിക്ക് ആവിശ്യത്തിലതികമുണ്ട്…എനിക്കുവേണ്ടത് നമ്മുടെ ജീവിതമല്ലേ…

…അഗ്നി സാക്ഷിയാക്കി നിന്നെ താലികെട്ടി ആ കൈ പിടിച്ചു എനിക്ക് തന്നപ്പോൾ ഞാൻ പകരം കൈമാറിയ ഒരു വാക്കുണ്ട്…നിന്നെ ഒരു കുറവും വരുത്താതെ നോക്കാമെന്ന്..അതൊരിക്കലും ഞാനായി തെറ്റിക്കില്ല…ഇതുവരെ തിരിച്ചു നീയതുതെറ്റിച്ചിട്ടുമില്ല… പിന്നെ നീയെങ്ങാനെയാ ഒരു ഫോട്ടോ കൊണ്ട് എന്റെ മനസ്സിൽ മോശക്കാരിയാവുന്നത്…ദൈവം മക്കളെ തരാതെ നമ്മളെ തോൽപ്പിച്ചു…നമുക്ക് പരസ്പരംസ്നേഹിച്ചു ദൈവത്തെയും തോല്പിക്കാം…

ദാ ആ കണ്ണിൽ നിന്നും കണ്ണീരുമുഴുൻ വീണത് എന്റകയ്യിലേക്കാ.നീയാ കണ്ണുതുടച്ചിട്ടു ഈ കയ്യിലേക്ക് തലവച്ചുകിടന്നോ …അപ്പൊ ഈ തലവേദനയൊക്കെ പമ്പകിടക്കും….നാളെ നേരത്തെ എണീറ്റ് അമ്പലത്തിൽ പോകാനുള്ളതല്ലേ ഉറക്കം കളയണ്ടട്ടോ..