പനി വിരിയിച്ച പ്രണയം ~ ഭാഗം 05, എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഓരോന്ന് ആലോചിച് കൂട്ടണ്ടാട്ടോ “

“എയ് സത്യം ആണ്, എന്നിക് എന്തോ… എന്റെ സങ്കല്പങ്ങൾക്ക് വിപരീതം ആയതുപോലെ, സത്യം പറഞ്ഞാൽ വെല്യ ജോലിയും പണവും ഒന്നും ഇല്ലാത്ത,
ശെരിക്കും തന്നെ പോലെ ഒരു പാവം പൊട്ടി പെണ്ണ് മതിയായിരുന്നു എന്ന് ഒരു തോന്നൽ “

ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നാണ് അവൾ അത് വായിച്ചത്
കണ്ണുകൾ നിറഞ്ഞു, കൈകൾ മരവിച്ചു

ഒരു വിധം phone എടുത്ത് വീണ്ടും ടൈപ്പ് ചെയ്ത്

“എന്ത് “

“അതായത് അഞ്ജലി എന്നിക് മാച്ച് അല്ലന്ന് തോന്നുന്നു എന്ന്, തന്നെ പോലെ ഒക്കെ ഉള്ള ഒരാൾ ആണ് എന്നിക് ചേരുക എന്ന് തോന്നുന്നു – എന്നിക് വെല്യ സീരിയസ് ആയി ലൈഫ് കാണാൻ ഒന്നും മേല, ഉള്ള സമയവും എറ്റവും സിമ്പിൾ ആയി enjoy ചെയ്ത് പോണം അതിനൊക്കെ അജലി സെറ്റ് ആകുമെന്ന് തോന്നുന്നില്ലടോ “

“ഓഹ് അതായിരുന്നു “

“ഹാ “

“അതൊക്കെ ശെരി ആയികൊള്ളും “

“മ്മ് ആയാൽ മതി “

“പനി കുറവുണ്ടോ “

“കുറഞ്ഞു എന്നാലും കിടന്നിട്ട് എന്തോ പോലെ “

“ഉറക്കം വരുന്നില്ല “

“ഇല്ല “

“മൂടി പുതച് കിടക്കാൻ നോക്ക് “

“പുതച്ചിട്ടുണ്ട് “

“മ്മ് അഞ്ജലി ചേച്ചിയെ വിളിച്ചു മിണ്ടിയും പറഞ്ഞും പുത്തപ്പിനടിയിൽ കിടന്ന് കറുങ്ങാൻ ആയിരുന്നു plan അല്ലെ “

“ഹാ അതൊക്കെ തന്നെ, “3” സിനിമ കണ്ടട്ടില്ലേ…അതിലെ പാട്ടിലെ scene പോലെ ഒക്കെ ചുമ്മാ ഇങ്ങനെ തലയൊക്കെ അവളുടെ നെഞ്ചിലേക് ചേർത്ത് വെച്, കൈകൾകൊണ്ട് എന്നെ വരിഞ്ഞു മുറുകി, പ്രേമം കാ മം എന്നതിനകൾ ഒക്കെ ഉപരി പനി ഒക്കെ പിടിച്ചു കിടക്കുമ്പോൾ ഒരു വാത്സല്യത്തോടെ അങ്ങനെ ചേർത് പിടിച്ചു, ഇതൊക്കെയാണ് അവൾ പറയും ഞാൻ വിചാരിച്ചത്..

“മ്മ്, മനസിലായി , അതിഭീകര റൊമാന്റിക് ആവണം അല്ലെ, മടിയിൽ ഒക്കെ കിടത്തി മുടിയിലൊക്കെ തലോടി

“അതെന്നെ… പയ്യനെ നെറ്റിയിലൊക്കെ ഒരു ഉമ്മ തന്ന് അങ്ങനെ “

ആയോ ഞാൻ ഇവളോടാണോ ഇതൊക്കെ പറയണേ അയ്യോ മോശം പെട്ടെന്നാണ് കിഷോറിനു ആ ബോധം വന്നത്

അതെ സമയം തന്നെ അഞ്ജനക്കും കയ്യിന്ന് പോയല്ലോ എന്ന തോന്നൽ വന്നു

രണ്ടാളും മിണ്ടാതെ ആയി

അവസാനം good night അയച്ചു ആവൾ phone വെച്ചു

ആകെ ചമ്മിയ കിഷോർ വീണ്ടും പുതപ് വലിച്ചിട്ടു കിടന്നു

ഉറക്കം വന്നില്ല അവനു

“എന്നാലും എന്തൊക്കെ ബോധകെടാ അവളോട് പറഞ്ഞത്..കുറെ കൂതറ സിനിമ കണ്ട് ഓരോന്ന് ആലോചിച് വച്ചിട്ട്, അയ്യേ മോശം ആയി പോയല്ലോ “

ചമ്മലുകൊണ്ട് അവനു അത് ഓർക്കാൻ പോലും പറ്റിയില്ല

അതിരാവിലെ പനി വിട്ട ഉണർവിൽ ആണ് അവൻ എഴുന്നേറ്റത്.അപ്പോഴും തലേ ദിവസത്തെ ചമ്മൽ ആയിരുന്നു അവന്റെ മനസ്സിൽ…ശോ ഇന്ന് എങ്ങനെ ഇനി ഓഫീസിൽ പോകും..ചിന്തകളാൽ അവൻ വിയർപ്പ്മുട്ടി

രാവിലത്തെ തണുപ്പിലും താൻ വിയർക്കുന്നുണ്ടോ എന്ന് അതിശയിച്ചു. ഇന്നിന് പോണോ…. അല്ലേൽ തന്നെ ഇന്നലെ ലീവ് അർന്നു ഇനി പോയില്ല എങ്കിൽ…എന്തേലും ആവട്ടെ എന്ന് മട്ടിൽ ഇറങ്ങി

അവളും രാവിലെ തന്നെ ഓഫീസിൽ എത്തി. രണ്ടാളും മുഖത്തോട് മുഖം നോക്കാൻ ചമ്മലോടെ നടന്നു

ഒരു വിധം രണ്ടാളും അന്നത്തെ ദിവസം തള്ളി നീക്കി

എന്തൊക്കെ ആയാലും അഞ്ജന പുറത്ത് പറയാതെ ഉള്ളിൽ തന്നെ വിഷമം കൊണ്ട് നടന്നു. അതിലേറേ ചെറിയ നഷ്ട ബോധം അവളെ പിടി കൂടി

“തന്നെപോലെ ഒരു പെണ്ണാണ് എന്നിക് ചേരുക” എന്ന അവന്റെ വാക്ക്….അവൾ അതിനെ പറ്റി കുറെ ആലോചിച്ചു

ഒരുപക്ഷെ താൻ പറഞ്ഞിരുന്നു എങ്കിൽ…വേണ്ടാ ആലോചിക്കേണ്ട

മറക്കാൻ ഇപ്പോൾ വെല്യ ബുദ്ധിമുട്ട് ഇല്ല, പക്ഷെ ഓരോന്ന് ആലോചിച് കൂട്ടിയാൽ അത് വല്ലാത്ത കടുംകെട്ടാവും

കിഷോർ കൂട്ടുകാരുടെ കൂടെ കൂടിയപ്പോൾ തലേന്ന് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു

എല്ലാരും ഒരോ സ്വരത്തിൽ അവനെ കളിയാക്കി “എന്നാൽ പിന്നെ നിന്നക് അവളെ കെട്ടിയാൽ പോരെ, ഇത് ഇങ്ങനൊരെ പൊട്ടൻ”

“എയ് ഞാൻ അവളെ അങ്ങനെ ഒന്നുല്ല കണ്ടേ”

കൂട്ടുകാരോട് അത് പറഞ്ഞു അവൻ വീട്ടിലേക് നടന്നു

അഞ്ജലി പനി മാറിയോ എന്ന് ചോദിച്ചു പോലും ഒരു മെസ്സേജ് അയച്ചിട്ടില്ല

നടക്കുന്ന വഴി മൊത്തം അവൻ അഞ്ജനയെ പറ്റിയും ഇന്നലെ നടന്ന സംഭവങ്ങളും ആണ് ആലോചിച്ചത്

ശെരിയാണ്, ഒരിക്കൽ പോലും അവളെ അങ്ങനെ കണ്ടിട്ടില്ല

പക്ഷെ അങ്ങനെ കാണുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലലോ…ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞേങ്കിൽ, അതുപോട്ടെ ഇഷ്ടം വേണ്ടാ, ഞാൻ ഒരു കല്യാണ ആലോചന ആയി തന്നെ അവളുടെ വീട്ടിലേക് പോയിരുന്നേൽ എന്തായാലും അത് സുഖം ആയി നടന്നേനെ, അവിടെ എല്ലാർക്കും എന്നെ ഇഷ്ടം ആണ്, എന്റെ വീട്ടിലും അവളെ ഇഷ്ടമാകാതെ ഇരിക്കില്ല

അവൾ ശെരിക്കും എന്റെ പോലത്തെ nature ആണ്, ഇത്ര കാലത്ത പരിചയത്തിൽ ഉറപ്പാണ് അത്. നല്ല സ്വഭാവം, പിന്നെ എന്തെ ഞാൻ…. ശോ….

ശോ കണ്ണിന്റെ മുന്നിൽ ഇണ്ടായ ലോട്ടറി കളഞ്ഞ ഫീലിംഗ് ആയാലോ

അല്ല ഇനി പറഞിട്ട് എന്താ, നാടൊക്കെ കല്യാണം വിളിച്ചു, ഡ്രസ്സ്‌ എടുത്തു, സദ്യ എല്പിച്ചു,

ഇനി പെണ്ണിനെ ഇഷ്ടം അല്ലെന്ന് പറഞ്ഞു കല്യാണം നിർത്താൻ പറ്റുമോ

അതും പനിച്ചു കിടന്നപ്പോ കെട്ടിപ്പിടിക്കണം എന്നും പറഞ്ഞ മെസ്സേജ് അയച്ചില്ലാന്നും പറഞ്ഞു ?അയ്യോ പ്രാന്ത് ആവുന്നു

എന്ത് ചെയ്യും എന്നാലോജിച് തിരിഞ്ഞു മറിഞ്ഞു കിടന്നു

അഞ്ജനക്കും ചിന്തകൾക്ക് കുറവൊന്നും ഉണ്ടായില്ല, എത്രയൊക്കെ വേണ്ടാ എന്ന് വെച്ചിട്ടും ആലോചന തുടർന്നു

സമാധാനം ഇല്ലാതെ കിഷോർ അഞ്ജനക്ക് മെസ്സേജ് അയച്ചു

“ഹെലോ എന്തെടുക്കുവാടോ “

“ചുമ്മാ കിടക്കുന്നു “

“എന്നിക് ആകെ വട്ടാവുന്നടോ “

“എന്തിനു “

“അറിയില്ലടോ കല്യാണം, അത് കഴിഞ്ഞുള്ള ജീവിതം, അതൊക്കെ ആലോചിച് “

“അതൊക്കെ എല്ലാം നല്ലപോലെ വരും മാഷേ “

“അതെ പക്ഷെ എന്നാലും “

“ഓരോന്ന് ആലോചിച് കൂട്ടേണ്ട, ഇനി അഞ്ചാറുദിവസം ഉള്ളു, നന്നായി കിടന്ന് സ്വപ്നം കണ്ട് ഉറങ്ങാൻ നോക്ക്”

“സ്വപ്നം, അതൊക്കെ പൊളിഞ്ഞുകൊണ്ടിരിക്കാ “

“എന്ത് പറ്റി “

“അത് തനിക്കറിയാലോ “.

“ഓഹ് അതാണോ “

“ഹാ അത് തന്നെ പലതും മനസിലാക്കി വന്നപ്പോൾ വൈകിപോയി “

അവൻ പറഞ്ഞത് എന്തെന്ന് ആലോചിക്കാതെ അവൾ ഒന്നു മൂളുക മാത്രം ആണ് ചെയ്‌തത്

“സാർ ഉറങ്ങിക്കോ ഇനി ഓരോന്ന് ആലോചിക്കേണ്ട വരുന്നിടത്തു വെച് കാണാം, സാറിന് ദൈവം വിധിച്ചത് വരും അല്ലാതെ എന്ത് പറയാനാ “

“ശെരി എന്നാൽ, താൻ ഉറങ്ങിക്കോ, എന്റെ ഉറക്കം എന്തായാലും കണക്കാ “

അതും പറഞ്ഞ് അവർ ചാറ്റ് അവസാനിപ്പിച്ചു

ഇനി എന്ത് എന്ന തോന്നലിൽ,അഞ്ജന പറഞ്ഞ പോലെ വരുന്നിടത്തു വെച്ചു കാണാം എന്ന രീതിയിൽ കിഷോറും ഇരുന്നു…

തുടരും….