കാർത്തിക ~ ഭാഗം 24, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

കാർത്തുവിനെ സിദ്ധുവിന്റെ കൂടെ കണ്ടപ്പോൾ കീർത്തിക്ക് അമ്പരപ്പ് തോന്നി.. അവൾ ഇടയ്ക്കിടെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു… സിദ്ധു അത് കണ്ടപ്പോൾ ചിരിയടക്കി.

“”എന്താ കീർത്തി..നീ ഇങ്ങനെ നോക്കുന്നെ..കാർത്തുനെ കണ്ടിട്ടാണോ… “”

“ഇവൾ എപ്പോ വന്നു സിദ്ധു “

നിർവികാരമായ ചോദ്യമായിരുന്നു അത്..

“‘” ഇന്നലെ ഞാൻ കയ്യോടെ ഇവളെ ഇങ്ങ് പൊക്കി.. കൂടെ ദേ ഈ മൊതലിനെയും “”

കാർത്തുവിനെ ചേർത്ത് പിടിച്ച്, ഒരു കൈ അവളുടെ വയറിലേക്ക് തൊട്ട് കൊണ്ട് സിദ്ധു പറയുമ്പോൾ അവളുടെ കണ്ണുകളിൽ പകയാളി.. ദേഷ്യം അതിന്റെ കടിഞ്ഞാൺ ഭേതിച്ചു പൊട്ടാൻ പാകത്തിനായിരുന്നു എങ്കിലും കീർത്തി പതിയെ ചിരി വരുത്താൻ ശ്രമിച്ചു…..

“””ഇന്നലെ പെറ്റിഷൻ ഒപ്പിടാൻ ചെന്നതാ.. അപ്പോ ദേ വയറും താങ്ങി പിടിച്ചു നിക്കുന്നു എന്റെ പ്രിയതമ….ദൈവായിട്ട് ഞങ്ങൾക്കൊരു കണ്മണിയെ തന്ന് ഒരുമിപ്പിച്ചതാ… ദേ നീയാ എന്നെകൊണ്ട് വേണ്ടാത്ത ഓരോന്നു ചെയ്ച്ചത്..ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ “”

സിദ്ധു തമാശ രൂപേണ അങ്ങനെ പറഞ്ഞപ്പോൾ കീർത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

“”അയ്യോ… ഞാൻ കരയാൻ പറഞ്ഞതല്ലാ … ഒരു കോമഡി പറഞ്ഞതല്ലേ..ഇനി മോങ്ങാൻ ഒന്നും നിക്കണ്ട…. “”

ആ കണ്ണുനീർ അവൻ പറഞ്ഞതിലല്ല മറിച്ചു് സിദ്ധുവും കാർത്തുവും ഒന്നായതിന്റെ ദേഷ്യവും സങ്കടവും ചാലിച്ച അവളുടെ ഒരു തോറ്റു പോകലിന്റെ പ്രതീകമാണെന്ന് കാർത്തുവിന് മാത്രമായിരുന്നു മനസിലായത്… അവൾക്ക് കീർത്തിയെ ഓർത്ത് പുച്ഛം തോന്നി… സിദ്ധു അവളെ ഇപ്പോഴും മനസറിഞ്ഞു വിശ്വസിക്കുകയാണല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു വേദനയും…

“””അല്ല… നീ എന്താ ഒന്നും മിണ്ടാത്തെ… “”

“”ഏയ് ഒന്നുല്ല… എന്തായാലും നിങ്ങൾ രണ്ടാളും ഒന്നായല്ലോ.. പിന്നെ പുതിയൊരു അഥിതി കൂടി വരാൻ പോകുവല്ലേ… കൺഗ്രാറ്സ് ഡിയർസ്…. “”

മനസില്ലാ മനസോടെ ഉള്ളിലെ പകയേ അടക്കി വച്ച് പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു..കാർത്തുവിനോട് സ്നേഹത്തോടെ സംസാരിക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതുമെല്ലാം കണ്ടപ്പോൾ കീർത്തി ഉരുകുകയായിരുന്നു… അവിടെ നിന്നും മാറി അവൾ പൂമുഖത്തേക്ക് ചെന്നു…

“””എന്റെ സിദ്ധുനെ എനിക്ക് തന്നെ തിരിച്ചു കിട്ടി എന്ന് കരുതിയതാ ഞാൻ…എന്നിട്ട്…. എന്നിട്ടിപ്പോ അവൾ വീണ്ടും…ശ്ശേ….. ഡിവോഴ്സ് കഴിഞ്ഞ് സിദ്ധുവിന്റെ വൈഫ്‌ ആയി കഴിയാൻ ഞാൻ സ്വപ്നം കണ്ടത് കുറച്ചൊന്നുമല്ല…. ഈ വീടും പണവും മോഹിച്ചതിനും അതിരില്ല.. സമ്മതിക്കില്ല സിദ്ധു… നീ…. നീ എന്റെയാ… ഈ കീർത്തിടെ മാത്രം… എന്ത് വന്നിട്ടായാലും കാർത്തു ഇവിടുന്ന് പടി ഇറങ്ങും.. അല്ലെങ്കിൽ ഈ കീർത്തി ഇറക്കും… “”

ഉള്ളിൽ ദേഷ്യത്താൽ ആത്മഗതം നിറയ്ച്ചുകൊണ്ട് വീണ്ടും അവൾ കാർത്തുവിനെയും സിദ്ധുവിനെയും തന്നെ നോക്കി… സിദ്ധു അവളോട് ഇടപെടുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു അഗ്നി ഗോളം ഉരുണ്ട് കയറുകയായിരുന്നു…

??????????

“”സിദ്ധുവേട്ടാ… അവൾ ഇന്ന് തന്നെ പോകുവോ… ആ കീർത്തി …. ”’

പറയുമ്പോൾ ഉള്ളിൽ അല്പം ഭയമായിരുന്നു കാർത്തുവിന്. ഇപ്പോൾ തനിച്ചല്ല മറ്റൊരു ജീവൻ കൂടി ഉള്ളിലുണ്ടെന്ന് ഓർമിക്കുമ്പോൾ അവൾക്ക് കീർത്തിയെ പേടി തോന്നി , വല്ല പണിയും തരുന്നുണ്ടേൽ അത് ഈ കുഞ്ഞിന്മേൽ ആയിരിക്കും എന്ന ഉത്കണ്ഠ കാർത്തുവിനെ നോവിക്കുന്നുണ്ടായിരുന്നു.

“”‘ആ…. അറിയില്ല…ഇവിടെ വന്നു കഴിഞ്ഞാൽ രണ്ടു ദിവസം താമസിച്ചു കഴിഞ്ഞിട്ടേ പോകാറുള്ളൂ… “”

“”മ്മ്മ് “

കാർത്തു ഒന്ന് മൂളി. “അല്ല നിനക്കെന്താ ഒരു ഭയം പോലെ “”

അവളുടെ വിളറിയ ഭാവം കണ്ടിട്ടാകണം, സിദ്ധു ചോദിച്ചു..

“”ഏയ് ഒന്നുല്ല സിദ്ധുവേട്ട…. തോന്നുന്നതായിരിക്കും… “”

“വല്ല വയ്യായികേം ഉണ്ടേൽ പറയണം… ഇപ്പോ പോയി റെസ്റ് എടുത്തോ… എനിക്ക് കുറച്ച് ഓഫിസ് വർക്ക്‌ ഉണ്ട്…. “”

അതും പറഞ്ഞവൻ ലാപ്ടോപ്പിൽ തന്നെ കണ്ണുകൾ പൂഴ്ത്തി..സിദ്ധുവിനെ ശല്യപ്പെടുത്തേണ്ടെന്നു വച്ച് കാർത്തു പിന്നവിടെ നിക്കാതെ പുറത്തേക്കിറങ്ങി.

??????

“”””എന്നാലും ആ കീർത്തി കൊച്ചമ്മ ഇപ്പൊ എന്തിനാ വീണ്ടും കെട്ടിയെടുത്തേ എന്നാ ഞാൻ ആലോചിക്കുന്നേ… “”

ബാൽക്കണിയിലിരിക്കുമ്പോൾ ഗൗതം കാർത്തുവിനോടായി പറഞ്ഞു…

”എന്തായാലും ഞാൻ ഇവിടെ തിരികെ വന്ന കാര്യോന്നും അറിഞ്ഞുകൊണ്ടുള്ള വരവ് അല്ല . അത് എനിക്കവുളുടെ ആദ്യത്തെ നോട്ടത്തിൽ നിന്നുതന്നെ മനസിലായി…പിന്നെ ഗൗതം, ഈ കീർത്തി ആളെങ്ങനാ… “””

“”ഓഹ് ബെസ്റ്റ്.. അതിന്റെ സ്വഭാവം ഏട്ടത്തിക്ക് ഇനിയും മനസിലായിട്ടില്ലേ…. ഞാൻ പറഞ്ഞു തരണോ…. അത് പോലൊരു മാറണത്തിനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല…പണ്ടേ ഇവിട വരാറുണ്ട്.. ഏട്ടനാണ് ബെസ്റ്റ് ഫ്രണ്ട്… പക്ഷെ അവർ സംസാരിക്കുന്നതിനിടയിൽ ഞാൻ പോകുന്നത് ആ മൂശേട്ടക്ക് ഇഷ്ടല്ല… അത് കൊണ്ട് തന്നെ എനിക്ക് പണ്ടേ അവളോട് വെറുപ്പാ…. അന്ന് ഏട്ടത്തിയെ ഏട്ടൻ അവളുടെ മുന്നിൽ വച്ച് തല്ലിയതിൽ പിന്നെ ആ ദേഷ്യം ഇരട്ടിയായി… “”

അവന്റെ മുഖ ഭാവങ്ങളിൽ നിന്നും തന്നെ കീർത്തിയോടുള്ള അവന്റെ ദേഷ്യം മനസിലാക്കാൻ പറ്റുമായിരുന്നു..

“””നിന്റെ ഏട്ടൻ അന്നെന്നെ തല്ലിയതിന് പിന്നിലും ആ പിശാച…. അവൾ എനിക്ക് പണി തന്നതാ… തിരിച്ചൊന്നു കൊടുക്കണം ന്നുണ്ട്… പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതായി പോയി.. ഞാൻ അവൾക്കിട്ട് പണിഞ്ഞാൽ അവൾ അത് എന്റെ കുഞ്ഞിനായിരിക്കും തിരികെ കൊടുക്കുന്നത്.. നോക്കാം.. എന്താ ഉദ്ദേശം എന്ന്… “””
കാർത്തു പറഞ്ഞു കഴിഞ്ഞ് എഴുന്നേറ്റ് പോകാൻ നോക്കുമ്പോൾ ഗൗതം പിടിച്ച് വച്ചു…

“”ഏട്ടത്തി…. “”

“”മ്മ്മ്… എന്തെ…. “”

“”വാവ.. അനങ്ങുന്നുണ്ടോ…എന്റെ കൈ വച്ച് അനക്കം കാട്ടി തരുവോ… “””

വളരെ ലാളിത്യത്തോടെ പറയുന്ന അവന്റെ കൈ പിടിച്ച് കാർത്തു അപ്പോൾ തന്നെ സാരിക്ക് മുകളിലൂടെ വയറിലേക്ക് വച്ചു.

“”ഇല്ലല്ലോ ഏട്ടത്തി…. “” അവൻ നിരാശ പൂർവ്വം മുഖം കോട്ടി പിടിച്ചു..

“””ദേ ഇപ്പൊ അനങ്ങിയല്ലോ.. നീ വാവേന്ന് വിളിച്ചു നോക്ക്… ചെറിയച്ഛൻ ആണെന്ന് പറ… അപ്പോ നോക്കാലോ അനങ്ങുവോന്നു….. “”

“”വാവേ…… “””

അപ്പോഴേക്കും സിദ്ധു കൂടി അവിടെ വന്നിരുന്നു .

“”എന്താണ് രണ്ടാളും കൂടി… “”

“”ഇവന് വാവേടെ അനക്കം അറിയണം എന്ന് പറഞ്ഞു…. പക്ഷെ ആള് കൈ വെക്കുമ്പോൾ മാത്രം അനങ്ങുന്നില്ല….. “”

“”ആ.. ഈ ‘കുഞ്ഞി ‘ചെറിയച്ഛനെ ഇഷ്ടായി കാണില്ല….. ദേ ഞാൻ വിളിക്കാലോ…വാവേ.. അച്ഛേടെ പോന്നുസേ……. “”

കുനിഞ്ഞു നിന്നു കൊണ്ട് അവൻ വിളിച്ചപ്പോൾ കാർത്തു ഒന്ന് ഞെട്ടി..

“”ഹാ.. ഉണ്ട്.. അനങ്ങുന്നുണ്ട്….. നോക്കിയേ….കാർത്തു അവന്റെ കൈകൾ പിടിച്ചടുപ്പിച്ചു.

“”ആ ഇപ്പോ മനസ്സിലായോ വാവയ്ക്ക് അച്ഛനെയ ഇഷ്ടം… ചെറിയച്ഛനെ പിടിച്ചിട്ടില്ല… “”

സിദ്ധു പറഞ്ഞപ്പോൾ ഗൗതം കോക്രി കാട്ടി..

“”മ്മ്മ് പിന്നേ…. സിദ്ധുവേട്ടന്റെ ഒച്ച കേൾക്കുമ്പോൾ ദേഷ്യം വന്ന് ചവിട്ടുന്നതായിരിക്കും….. ബ്വേ…..””

അവന്റെ പിണക്കം കണ്ടപ്പോൾ കാർത്തു വായ പൊത്തി ചിരിച്ചു.. ഇതെല്ലാം വെളിയിൽ നിന്നും കീർത്തി കാണുന്നുണ്ടായിരുന്നു..ആ ചിരി കളികൾ കാണുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു….

“”ഹ്മ്മ്….. ഒരു കുഞ്ഞ്…..അവൾ ഗർഭിണി ആണെന്ന ഒരൊറ്റ കാരണം കൊണ്ടാ സിദ്ധുവും കാർത്തുവും വീണ്ടും ഒന്നായത്..ഞാൻ പ്രതീക്ഷിച്ചത് പോലൊരു ലൈഫ് എനിക്ക് നഷ്ടായത്… കരയും കാർത്തു നീ… ഇപ്പോ ഇങ്ങനെ ചിരിക്കുന്നതിന്റെ ഇരട്ടിയായി ഞാൻ നിന്നെ കരയിച്ചിരിക്കും… “

എന്തോ സംസാരിച്ചു മുഖം തിരിക്കുമ്പോഴേക്കും വാതിലിനു ചാരെയായി നിക്കുന്ന അവളെ കാർത്തു കണ്ടിരുന്നു… സിദ്ധുവും ഗൗതമും വർത്തമാനത്തിൽ മുഴുകിയതും അവൾ കീർത്തിയുടെ അടുത്തേക്ക് ചെന്നു..

“””എന്താണ് മോളെ കീർത്തി…. സുഖല്ലേ… “”

“”ഓഹ് … “”

പുച്ഛമായിരുന്നു അപ്പോൾ അവൾക്ക്..

“””എന്നെ ഇവിടൊട്ടും പ്രതീക്ഷിച്ചില്ലാ അല്ലേ..ഞങ്ങളെ പിരിക്കാൻ നീ അത്രയ്ക്ക് ശ്രമിച്ചല്ലോ…”

“അതിന് “””

“ദേ.. കീർത്തി… എനിക്ക് നിന്നോട് യാതൊരു ദേഷ്യവുമില്ല…. പക്ഷെ നിന്നെ ഇവിടെ കാണുമ്പോൾ മനസ് അസ്വസ്ഥമാകും പോലെ….പഴേ പോലെ ഒരു വാചാലമടിക്കോ വഴക്കിനോ ഞാൻ ഇല്ലാ…എങ്കിലും ഇവിടുന്ന് ഒന്ന് പോയി തന്നാൽ നന്നായിരുന്നു…””

“”ഹ്.. കാർത്തുന് എന്നെ പേടിയോ.. ഇത് നല്ല കഥ…ഞാൻ ഏതായാലും ഇന്ന് തന്നെ തിരികെ പോകാനൊന്നും ഉദ്ദേശിച്ചിട്ടില്ല . ഇവിടെ തന്നെ കാണും….”””

അവളോട് അധികം സംസാരിക്കാൻ വയ്യെന്നോർത്ത്‌ കാർത്തു പിന്നൊന്നും മിണ്ടിയില്ല… പക്ഷെ ഉള്ളിൽ കീർത്തിയോട് എന്തെന്നില്ലാത്ത ഭയം ഉണ്ടായിരുന്നു..

“”നീ നോക്കിക്കോ മോളെ കാർത്തു.. നിന്റെ ഈ കുഞ്ഞിനെ പുറം ലോകം കാണാൻ ഈ കീർത്തി സമ്മതിക്കില്ല… നീറും നീയ്… എന്നിട്ടേ ഞാൻ ഇവിടുന്ന് പോകു… ” (ആത്മ )

????????????

‘”‘അല്ല കൊച്ചേ… നിന്നെയി അടുക്കളയിൽ കണ്ടാ പിന്നെ അത് മതി… സിദ്ധുന്റെ വായിന്നു എനിക്ക് കിട്ടാൻ…ഞാൻ ജോലിയൊക്കെ ചെയ്തോളാം… പോയേ “”

അടുക്കളയിലേക്ക് പോയ കാർത്തുവിനെ പറഞ്ഞയക്കാനുള്ള ശ്രമത്തിലായിരുന്നു ചിത്രേച്ചി…

“”””എനിക്ക് പേടിയാകുവാ ചിത്രേച്ചി.. ആ കീർത്തിയെ… മുഖം കാണുന്തോറും ഉള്ളിൽ ഒരു ഭയം… “”

“”ഓഹ്.. അതാണോ… അവള് പൊയ്ക്കോളും…ഇനിയും എന്തേലും ഒപ്പിച്ചു വച്ചാൽ സിദ്ധു കൊടുക്കും…അതൊന്നും ഓർത്ത് നീ പേടിക്കണ്ട.. “”

ചിത്രേച്ചി സമാധാനിപ്പിച്ചപ്പോഴും വലിയ ആശ്വാസം ഒന്നുമൊന്നും കാർത്തുവിന് തോന്നിയില്ല ..വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു…പിന്നെയും കീർത്തിയെ കുറിച്ച് തന്നെയായിരുന്നു ചിന്ത…

””അല്ലെങ്കിലും ഞാൻ എന്തിനാ പേടിക്കുന്നെ… എന്നെയോ എന്റെ കുഞ്ഞിന്യോ ഉപദ്രവിക്കാൻ വന്നാൽ അവളെ ഞാൻ കൊല്ലും…. അല്ല പിന്നെ…. ഇങ്ങനെ പേടിച് മനസ് വിഷമിപ്പിക്കാൻ വയ്യാ…. “” ആരോടെന്നില്ലാതെയവൾ പറഞ്ഞു.

“”അഹ് ദേ.. ഇപ്പോഴാണ് ആ പഴയ കാർത്തുവായത്… എന്തിനാ ആ പൂതനയെ ഇങ്ങനെ പേടിക്കുന്നെ… പേടിച് നിന്നാൽ അവൾക്കും അതൊരു വളമാകും… എന്റെ കുഞ്ഞ് ധൈര്യായി ഇരിക്ക്… “”

ചെറുതായി പുറത്ത് തട്ടി കൊണ്ട് വീണ്ടും ചിത്രേച്ചി പറഞ്ഞപ്പോൾ അവൾ ഒരു നെടുവീര്പ്പോടെ ചിരി വരുത്തി.

തുടരും.