താൻ ആഗ്രഹിച്ചതെന്തോ പറഞ്ഞപോലെ അവൾ ഡോക്ടറിനെ നോക്കി തലയാട്ടി. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട്…

എഴുത്ത്: ബാല ഭദ്ര

രാത്രി കിടക്കുമ്പോഴും ഒരു കൊഴപ്പം ഉണ്ടായിരുന്നില്ല.. രാത്രി 1.30 ന് ന്തോ നനവ് പോലെ തോന്നിയപോഴാ ബെഡിൽ നിന്ന് ഞെട്ടി എഴുന്നേറ്റ… അടുത്തായി കിടക്കുന്ന തന്റെ അച്ചുവേട്ടനെ വിളിച്ചു….

അച്ചുവേട്ട …. നമ്മടെ… ന്റെ കുഞ്ഞു…ബാക്കി പറയാൻ വേദയ്ക് പറ്റുന്നുണ്ടായില്ല…അപ്പോഴേക്കും അച്ചു വേഗം അവളെ രണ്ടു കൈകൊണ്ടു കോരി എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു…. ഹോസ്പിറ്റലിൽ കൊണ്ട് വന്ന നിമിഷം തന്നെ വേദയെ ഓപ്പറേഷൻ തിയേറ്റർലേക്ക് കൊണ്ടുപോയി…ആ നിമിഷം തന്നെ അച്ചു അവിടെത്തെ കസേരയിൽ താങ്ങി പിടിച്ചു ഇരുന്ന്.. എന്നിട്ട് ബാക്കി ഒളവരേം വിളിച്ചു കാര്യാങൾ പറഞ്ഞു…അച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു ഇരുന്ന്…

പെട്ടന്ന് അവന്റെ മനസ്സിൽ കാന്താരിയും കുറുമ്പിയും ആയി തന്റെ പാതിയുടെ മുഖം തെളിഞ്ഞു വന്നു….അവൾ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആണ് ഞാൻ ജീവിതം എന്താണെന്നു അറിഞ്ഞു തുടങ്ങിത്‌… സന്തോഷവും കളികളും കുറുമ്പുകളും എല്ലാം കൂടി ന്റെ ജീവിതം മനോഹരം ആക്കിയ ന്റെ മാലാഖ കുട്ടി…തങ്ങളുടെ ജീവന്റെ അംശം അവളിൽ ഉണ്ട് എന്നറിഞ്ഞ നിമിഷം ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ ആർന്നു താൻ….. അവളുടെ വീർത്തു വരുന്ന വയറും നോക്കി അവളുടെ സാരീടെ തലപ്പ് മാറ്റി അവിടെ താൻ തല വയ്ച്ചു കുഞ്ഞിനോട് ഉമ്മ കൊടുത്ത് സംസാരിക്കുമായിരുന്നു…അപ്പൊ അവൾ ഒരു കപടദേഷ്യത്തോടെ പറയുമായിരുന്നു ഓ കുഞ്ഞിന്ന് മാത്രം ഒള്ളു എന്ന്…. അങ്ങനെ സതോഷം തീർന്ന നാളുകൾ ….ഓരോ ദിവസവും ആഴ്ചയും മാസവും കാത്തിരുന്നു…. തന്റെ പൊന്നോമനയ്ക് വേണ്ടി…….

Mr.അഡ്വൈത് നാരായൺ….

ഡോക്ടർ ന്റെ വിളി ആണ് എന്നെ ബോധത്തിലേക്കു കൊണ്ടുവന്നത്…

യെസ് ഡോക്ടർ ന്റെ വേദ…….

യെഹ്…. ഡോണ്ട് വരി എബൌട്ട്‌ ദാറ്റ്‌….. ഷി ഈസ്‌ ഓക്കേ…. ടെൻഷൻ ആകണ്ട….പെയിൻ നേരത്തെ വന്നതാണ്…… താൻ ഇവിടെ ഇരിക്കൂ….

ഓക്കേ ഡോക്ടർ… ന്റെ വേദയേം കുഞ്ഞിനേം രക്ഷികണേ ഡോക്ടർ..

.. അദ്ദേഹം ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തീയേറ്റർ ലേക്ക് പോയി…

ഡോക്ടർ എന്നെകൊണ്ട് പറ്റുന്നില്ല…… എല്ലു നുറുങ്ങുന്ന വേദനയിലും അവൾ പറഞ്ഞുകൊണ്ടിരുന്നു……. ഡോക്ടർ അവളോട്‌ സങ്കടവും വാത്സല്യം തോന്നി…….

വേദ പുഷ് പുഷ്… ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു….

ഡോക്ടർ എനിക്ക് പേടി ആകുന്നു…….

യെഹ് വേദ താൻ പേടികാതെ അദ്ദേഹം അവളുടെ തലയിൽ തലോടി കൊണ്ടി പറഞ്ഞു …. അദ്വൈത് നെ വിളിക്കണോ…..

താൻ ആഗ്രഹിച്ചതെന്തോ പറഞ്ഞപോലെ അവൾ ഡോക്ടറിനെ നോക്കി തലയാട്ടി…അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് സിസ്റ്ററോട് അച്ചുനെ വിളിക്കാൻ നിർദേശം കൊടുത്തു..

ന്താ മോളെ… ന്താ ഡോക്ടർ… വേദയ്ക് ന്താ പറ്റിയെ കൊഴപ്പം ഒന്നും ഇല്ലാലോ…ഡോക്ടർ…..

എടോ താൻ ടെൻഷൻ ആകാതെ…. വേദയ്ക് ചെറിയൊരു പേടി അതാ തന്നെ വിളിച്ചേ

അത് കേൾക്കാൻ ബാക്കി നിക്കാതെ അച്ചു വേദയുടെ അടുത്തേക് പോയി………

മോളെ……… ഞാൻ വന്നട… മോളെ… വേദേ……

തന്റെ പാതിയുടെ ശബ്‌ദം കേട്ടപ്പോൾ അവളിൽ ഒരു പുഞ്ചിരി വന്നെകിലും…അടുത്ത നിമിഷം തന്നെ വയറു വേദന അവൾക്കു സഹിക്കാൻ പറ്റുന്നതിനേക്കൾ ആയിരുന്നു…….. അത് അറിഞ്ഞിട്ടു അച്ചു ഡോക്ടറെ വിളിച്ചു…………..

പുഷ് വേദ….. പുഷ്…. ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു..

മോളെ…… പുഷ് ചെയ്തു നോക്കടാ……നിന്റെ വേദന എന്നെകൊണ്ട് കണ്ടുനിക്കാൻ പറ്റുനില്ലടാ…സഹിക്കുന്നില്ല…. അവൻ പറയുബോളും അവന്റെ കണ്ണ് നിറഞ്ഞു ഇരുന്നു…..

അത് കണ്ടു ഡോക്ടർ മനസിലാക്കി അഡ്വൈത് എന്നാ ബിസിനസ്‌ തലവൻ ആയിട്ടല്ല…. വേദയുടെ ഭർത്താവും… അതിലേറെ സ്നേഹം വാത്സല്യവും നിറഞ്ഞ ഒരു പാതിയും ആണ് അദ്വൈത് എന്നാ ബിസിനെസ്സ് തലവൻ…..

പറ്റുന്നില്ല അച്ചുവേട്ടാ…… എനിക്ക്……..നമ്മടെ കുഞ്ഞു……….

ആാാ…………. അച്ചുവേട്ടാ………

വേദയ്ക് തന്റെ ശരീരത്തിൽ ഓരോ ഭാഗങ്ങളും വേദനകൊണ്ട് പുളയുക ആണെന് മനസിലായി…..അവസാനം….. തന്റെ തുടയിൽ കൂടി ന്തോ പച്ചമാംസം പോലെ ന്തോ വേർതിരിഞ്ഞു പോകുന്ന പോലെ തോന്നി…….. അടുത്ത നിമിഷം തന്നെ ആ മുറിയിൽ ആകെ തന്റെ പൊന്നോമനയുടെ കരച്ചിൽ കേട്ടപോഴെകും ആ വേദനയുടെ ഇടയിലും അവൾക്കു പുഞ്ചിരിക്കാൻ സാധിച്ചു.

പെണ്ണ് കുഞ്ഞു ആണ്… ഡോക്ടർ പറഞ്ഞു….

അപ്പോൾ തന്നെ ഡോക്ടർ കുഞ്ഞിനെ ക്ലീൻ ചെയ്തിട്ട് അച്ചൂന് കൊടുത്തു
അച്ചൂന് ഈ നിമിഷം തന്നെ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…. തന്റെ അംശം….. ന്റെ ചോര ..ഈ ലോകം കീഴടിക്കിയ സന്തോഷം ആർന്നു അച്ചൂന്….. അച്ചു കുഞ്ഞിനേം കൊണ്ട് വേദയുടെ അടുത്തേക് ചെന്നു ….

മോളെ നോക്കടാ നമ്മുടെ കുഞ്ഞു…. നമ്മടെ ചോര നമ്മടെ പ്രെണയത്തിന്റെ അംശം…. നോക്കടാ….. ന്തു രസം ആണ് കാണാൻ എന്ന്…… നോക്കടാ….. അതും പറഞ്ഞു അച്ചു വേദയുടെ ബെഡിൽ കുഞ്ഞിനെ അവളോട്‌ ചേർത്ത് കിടത്തി…..അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു കുഞ്ഞിന്റെ നെറ്റിമേൽ തന്റെ അധരം പതിപ്പിച്ചു……

ഒരുപാട് വേദനിച്ചോ മോളെ………അതുകണ്ടു കൊണ്ട് അച്ചു വേദയോട് ചോദിച്ചു. അതിൽ വേദനയും വാത്സല്യവും നിറഞ്ഞിരുന്ന്…..

വേദനയിച്ചിരുന്നു പക്ഷെ നമ്മടെ കുഞ്ഞു കുറുമ്പിയെ കണ്ടപ്പോ അതൊക്കെ പോയി…… അതും പറഞ്ഞു വേദ വേദനയിലും ഒരു പുഞ്ചിരി അച്ചൂന് നൽകി….

അച്ചു ആ നിമിഷം അവളെ കണ്ണിമ തെറ്റാതെ നോക്കി ഇരുന്നു…..സ്ത്രീ എന്നാ വ്യക്തിയോട് വളരെ അതികം ബഹുമാനം അത്ഭുതവും തോന്നി……ആ നിമിഷം തന്നെ അച്ചു വേദയുടെ നെറ്റിമേൽ തന്റെ അധരം പതിപ്പിച്ചു…..

ഇനി ഉള്ള അച്ചുന്റേം വേദയുടേം ജീവിതത്തിൽ വസന്തകാലം തീർക്കുവാൻ അവരുടെ പൊന്നോമനയ്ക് സാധിക്കട്ടെ……

??ശുഭം ??

ന്റെ ആദ്യത്തെ കുഞ്ഞു കഥ ആണേ…. സപ്പോർട്ട് തന്നെ…. ???