പനി വിരിയിച്ച പ്രണയം ~ അവസാനഭാഗം 06, എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ശെരി എന്നാൽ, താൻ ഉറങ്ങിക്കോ, എന്റെ ഉറക്കം എന്തായാലും കണക്കാ “

അതും പറഞ്ഞ് അവർ ചാറ്റ് അവസാനിപ്പിച്ചു

ഇനി എന്ത് എന്ന തോന്നലിൽ,അഞ്ജന പറഞ്ഞ പോലെ വരുന്നിടത്തു വെച്ചു കാണാം എന്ന രീതിയിൽ കിഷോറും ഇരുന്നു

രണ്ടാൾക്കും നഷ്ട്ടബോധം അനുഭവപ്പെട്ടു

എല്ലാം വിധി എന്നോർത്തു സമാധാനിച് അഞ്ജനയും

നഷ്ടപ്പെട്ടതും വരാൻ പോകുന്ന ജീവിതം ചോദ്യ ചിന്നമായ വിഷമത്തിൽ കിഷോറും ഇരുന്നു

ഓരോന്ന് ആലോചിച് രണ്ടാളും നേരം വെളുപ്പിച്ചു

ഇനി 5ദിവസം മാത്രം, കിഷോർ ഓർത്തു

എന്ത് ചെയ്താൽ കല്യാണം മുടക്കാം, മുടക്കിയിട്ട് എന്ത് കാര്യം അഞ്ജനക്ക് എന്നെ ഇപ്പഴും ഇഷ്ടം ആണോന്ന് പോലും അറിയില്ല പിന്നെ എന്തിനു…ആദ്യമേ അത് ആലോചിച്ചിരുന്നേൽ ഓക്കേ…ഇനി അവൾ പറഞ്ഞ മാതിരി വരുന്നിടത്തു വെച് കാണുക തന്നെ

എന്തയാലും മാമനും അമ്മായിയും ഒക്കെ വന്നിട്ടുണ്ട്

പല സ്ഥലങ്ങളിൽ ആയി ജോലി ചെയുന്ന കസിൻ പടകൾ നാളെ എത്തും

ഈ ജനറേഷനിൽ വീട്ടിലെ എറ്റവും ഇളയത് കിഷോർ ആണ്. അപ്പോൾ ഈ കല്യാണം എല്ലാരും കൂടണം അടിച്ചുപൊളിക്കണം എന്ന plan ആണ്. അതുകൊണ്ട് തന്നെ എല്ലാരും ഇന്ന് വൈകീട്ടോടെ എത്തും

ഇനി ആ പടകളോട് കാര്യം പറഞ്ഞാലോ, വേണ്ട ഇത്ര പൊട്ടൻ ആണോ ഞാൻ എന്ന് വിചാരിക്കും. എന്നാലും പറഞ്ഞാൽ വല്ലതും നടന്നാലോ

നേരിട്ട് പറയുന്നതിനേക്കാൾ നല്ലത് മെസ്സേജ് അയക്കുന്നതാണെന്ന് തോന്നിയ അവൻ കസിൻസ് ഗ്രൂപ്പിൽ മെസ്സേജ് വിട്ടു ഒരു 10min ഓഡിയോ,

കിഷോർ അടക്കം 5കസിൻസ് ആണ് ഉള്ളത് അതിൽ 2പെണ്ണും ബാക്കി ആണും. എല്ലാവരും കെട്ടിയത് ആണ്. ഓരോരുത്തർ ആയി മെസ്സേജ് കണ്ടു. ചിലർ മെസ്സേജ് കണ്ട പാടെ ചിരിയോടെ ചിരി

“ചിരിക്കാതെടെ തെണ്ടികളെ എന്നും പറഞ്ഞു കിഷോർ മെസ്സേജ് വിട്ട് “

“ഞങ്ങൾ ഒന്ന് എത്തിക്കോട്ടെ അളിയാ, ഒരു കല്യാണം മുടക്കാൻ അല്ലെ, അതൊക്കെ നമ്മക്ക് സെറ്റ് ആക്കാം “

ഒരു പ്രതീക്ഷ ഇല്ലെങ്കിലും, ചെറിയ ഒരു പ്രതീക്ഷ കിഷോറിനു വന്നു

വൈകുന്നേരം ആയപ്പോൾ കസിൻസ് എല്ലാരും വന്നു വിത്ത്‌ അവരുടെ ഫാമിലി. കിഷോറിന്റെ വീട് നിറഞ്ഞു

കൂട്ടത്തിൽ എറ്റവും മൂത്തതും തലതെറിച്ചതും ആയ കിരൺ ആണ് ആദ്യം കിഷോറിന്റെ റൂമ് കയ്യടക്കിയത്. പിന്നാലെ ഹരിയും, ചന്തുവും ഒക്കെ എത്തി

പെണ്ണ്പടകളായ ശ്രേയയും, ശീതളും കൂടി എത്തിയതോടെ ചർച്ച ആരംഭിച്ചു

കിരൺ : ഹാ, പറ മോനെ എന്താ നിന്റെ പ്രശ്നം

കിഷോർ : എടാ കോ പ്പേ അതല്ലേ ഞാൻ കാലത്ത് പറഞ്ഞെ…

കിരൺ : ഓഹ്, കല്യാണം മുടക്കണം

കിഷോർ : അതെന്നെ, എന്നിക് പറ്റില്ല ഈ കല്യാണം, എന്നിക് പറ്റിയ പെണ്ണല്ല അത്

കിരൺ : very sry, നടക്കില്ല

കിഷോർ : എന്ത്, നീയലെ രാവിലെ പറഞ്ഞെ കല്യാണം മുടക്കാനൊക്കെ എളുപ്പം ആണ്, അങ്ങ് എത്തിയാൽ മുടക്കിത്തരും എന്നൊക്കെ

കിരൺ : അതൊക്കെ ശെരി പക്ഷെ… ഇത് ഇപ്പോ കല്യാണ ആലോചന അല്ലാലോ….5ദിവസം കഴിഞ്ഞാൽ കേട്ട് ആണ്

കിഷോർ : അപ്പോ എന്റെ ജീവിതം

ചന്തു : അതൊക്കെ ഗോപി

എല്ലാവരും ചിരിയോട് ചിരി

ശീതൾ : എടാ ചെക്കാ അപ്പോ നിനക്ക് ആ കൂടെ ജോലി ചെയുന്ന പെണ്ണിനോട് ആദ്യമേ പറഞ്ഞു കല്യാണം ഉറപ്പിച്ചിരുന്നേൽ വല്ല പ്രശ്നം ഉണ്ടാർന്നോ

കിഷോർ : അത് ചേച്ചി ഇപ്പോ രണ്ട് ദിവസം ആയിട്ടാ എന്നിക് പ്രേമം തുടങ്ങിയെ…ആക്ച്വലി പ്രേമം അല്ല അവൾ കൂടെ ഉണ്ടേൽ നൈസ് ആണെന്ന് ഒരു തോന്നൽ അതിനേക്കാൾ ഒക്കെ ഉപരി അഞ്ജലി വേണ്ടാ

ശീതൾ : ബെസ്റ്റ്, മോൻ എന്തെങ്കിലും കാട്ട് എന്നിക് ഒന്നും പറയാൻ ഇല്ല

ചന്തു : നമ്മൾ ഇപ്പോൾ, അവരായിട്ട് വന്നു കല്യാണം വേണ്ടന്ന് വെക്കണം എന്ന രീതിയിൽ കാര്യങ്ങൾ ആലോചിക്കണം, ഇവന്റെ അച്ഛനെ അറിയാലോ വാക്ക് പറഞ്ഞാൽ വാക്കാണ് അതുകൊണ്ട് ഇവനെ കൊണ്ട് കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നടക്കില്ല. അവർ വന്നു വേണ്ടാന്നു പറഞ്ഞാൽ ആ സമയത്ത് നമ്മൾക്കു കല്യാണം മുടങ്ങാതെ ഇരിക്കാൻ മറ്റേ പെണ്ണിന്റെ പേരും പറഞ്ഞു അതിനെ സെറ്റ് ആക്കി, നിശ്ചയിച്ച മുഹൂർത്തത്തിൽ രണ്ടിനേം കെട്ടിക്കാം

കിരൺ : കൊള്ളാം നിനക്ക് ഇപ്പോ ഐഡിയ ഒക്കെ ഉണ്ട്

ഹരി : പക്ഷെ അവർ എങ്ങനെ ഇത് വേണ്ടന്ന് പറയും. സൽഗുണ പരബ്രമം അല്ലെ കല്യാണ ചെക്കൻ, ഇവനെ ഇനി കല്യാണത്തിനു ഇത്ര ദിവസം മുന്നേ വേണ്ടന്ന് പറയണേൽ എന്ത് കാരണം ഉണ്ടാക്കും

ശീതൾ : എന്നാൽ ആ image പൊളിക്, ഇവനെ കള്ളുകുടിയൻ, ആഭാസൻ ഒക്കെ ആക്കി ആ കെട്ടാൻ പോകുന്ന പെണ്ണിന്റെ മുന്നിൽ കാണിക്ക്

കിഷോർ : എല്ലവരും കൂടി ഇത് കുളമാക്കുമോ

കിഷോർ താടിക്കും കൈ കൊടുത്ത് ഇരുന്നു

കിരൺ : എന്തയാലും കുളമാണ് ഞങ്ങൾ അതിൽ ഒന്ന് മീൻപിടിക്കാൻ നോക്കുന്നു അത്രേ ഉള്ളു

ശീതൾ : എന്തോക്കെ ആയാലും സംഭവം ത്രിലാണ്, ബാംഗ്ലൂർ busy ലൈഫ് ഒക്കെ വിട്ട് കുറച്ചു ദിവസം പക്കാ entertainment ആകും എന്ന് പറഞ്ഞു വന്നത് ഇപ്പോഴാണ് പൊളിച്ചത്

കിരൺ : അതന്നെ, നമ്മൾക്കപ്പോ ഇവനെ കള്ളുകുടിയൻ ആകണോ ആഭാസൻ ആകണോ

ചന്തു : ആദ്യം കള്ള് കുടിയൻ ആക്കി ആ പെണ്ണിനെ വിളിക്കാം, എന്നിട്ട് ബാക്കി

കിരൺ : അതെ നേരെ നീ ഫോണ് എടുത്ത് അഞ്ജലിയെ വിളിക്ക്. എന്നിട്ട് കള്ളുകുടിച മാതിരി വര്ത്താനം പറ, കുറെ ഒന്നും അവൾക്ക് മനസിലാക്കരുത് എങ്കിലെ നാച്ചുറലിറ്റി ഉണ്ടാകു, അങ്ങനെ ഇന്ന് night പോട്ടെ, നാളെ രാവിലെ എന്നിട്ട് സോറി പറയണം എന്നിട്ട് ഉച്ചക്ക് പിന്നേം കള്ള് കുടിച് വിളിക്കണം ഇതാണ് plan

കിഷോർ : ഇതുകൊണ്ട് കല്യാണം മുടങ്ങുമോ

കിരൺ : വെല്യ ചാൻസ് ഇല്ല, പിന്നെ അവൾക്ക് നിന്നെ വെല്യ താൽപര്യം ഇല്ലാത്തോണ്ട്, ഈ ചെറിയ കാരണം വെച് അവൾ വീട്ടിൽ പറഞ്ഞു അത് മുടക്കും എന്ന് പ്രത്യാശിക്കാം

കിഷോർ അത് കേട്ട് തലയാട്ടി, എന്നിട്ട് ഫോൺ എടുത്തു

“ഹെലോ അഞ്ജലി അല്ലെ “

കിരൺ അപ്പോൾ തന്നെ ഫോൺ തട്ടി മാറ്റി കട്ട്‌ ആക്കി

കിരൺ : അയ്യേ.. ഇവൻ ഇത് കുളമാകും… ഇങ്ങനെ ആണോ… തുടക്കമേ അലമ്പ് ആകണം

കിഷോർ : ഹാ മനസിലായി

കിരൺ : കുളമാക്കുമോ പിന്നേം

“ഫോൺ കൊടുക്കാൻ മടിച്ചുകൊണ്ട് അവൻ ചോദിച്ചു”

കിഷോർ : ഞാൻ പൊളിച്ചടുക്കും

അങ്ങനെ വീണ്ടും ഫോൺ വാങ്ങി കിഷോർ അഞ്ജലിയെ വിളിച്ചു

“ഹലോഊഊഊഊഊഊഊഊ…അഞ്ജലി അല്ലേടി, ഇത് ഞാനാ…. എന്താടി ഫോൺ എടുക്കാൻ ഇത്ര താമസം “

അഞ്ജലി: ഞാൻ രണ്ട് റിങ്ങിൽ എടുത്തല്ലോ

കിഷോർ : രണ്ട് ring അപ്പോ അത്രേം നേരം നീ എവിടാരുന്നേടി… ആരെടെ കൂടെ ആർന്നു ശ്രീങ്കാരം നിന്റെ ബാങ്കിലെ ആ മാക്രി മാനേജർ ആയിട്ടാണോ… പറയെടി…

അഞ്ജലി ഒന്നും മിണ്ടാതെ കേട്ട് നിന്നു

കിഷോർ : ആഹാ അതൊക്കെ പോട്ടെ, നമക് ഇപ്പോ ഒരു ട്രിപ്പ്‌ പോയാലോ, മൂന്നാർ, ഊട്ടി വഴി ഗോവ, അവ്ടെന്നു രാജസ്ഥാൻ, ആ മരുഭൂമിയിലെ തണുപ്പത് നമക് ടെന്റ് കെട്ടി, തീക്കൂട്ടി ഇട്ട് കമ്പിളി പുതപ് പുതച് കിടന്നുറങ്ങാം, നീ ഒരുങ്ങി നിന്നോ ഞാൻ ഇപ്പോ വരാം

അഞ്ജലി : കിഷോർ കുടിച്ചിട്ടുണ്ടോ, നമുക്ക് നാളെ സംസാരിക്കാം, ബൈ

അതും പറഞ്ഞു അവൾ ഫോൺ വെച്ചു

കിരൺ : …. പൊളിച്ചു ഇതിൽ തന്നെ അവൾ നിന്നെ വേണ്ടന്ന് പറയും

കിഷോറിന്റെ വർത്താനം കേട്ട് അന്തംവിട്ട് ഇരിക്കുകയാണ് എല്ലാവരും

ചന്തു : എന്തയാലും കൃഷിഓഫീസർ ജോലി പോയാലും ഇവന് ജീവിക്കാം

കിഷോർ : സിനിമയിൽ അഭിനയ്ക്കാം എന്നു പറയാൻ ആകും

ചന്തു : അയ്യടാ സിനിമ, ബസ്സ്റ്റാൻഡിൽ കച്ചവടം തുടങ്ങാം, അതെന്നെ…

ശീതൾ : ആ പെണ്ണ് ഇതുകൊണ്ടൊക്കെ വേണ്ടന്ന് വെക്കോ

കിഷോർ : അതൊക്കെ നാളെ നോക്കാം, ഇപ്പോ എല്ലാർക്കും കിടന്ന് ഉറങ്ങാൻ നോക്ക്

അങ്ങനെ പണി എൽക്കണേ എന്ന പ്രാർത്ഥനയിൽ കിഷോർ കിടന്നു

രാവിലേ ഫോൺ എടുത്തതും അഞ്ജലിയുടെ മെസ്സേജ്

“കെട്ടിറങ്ങുമ്പോ വിളിക്ക് “

കിഷോർ ചാടി എഴുന്നേറ്റു, ഉടനെ തന്നെ കിരണിനെയും ബാക്കി പടകളെയും മുഴവൻ കുത്തി പൊക്കി. പല്ല് പോലും തേക്കാതെ എല്ലാവരും ഫോണിന് ചുറ്റും ഇരുന്നു

കിരൺ : വിളിക്ക്, എന്നിട്ട് പാവത്താനെ പോലെ പറ, ഞാൻ ഇങ്ങനെ ഒക്കെ ആടോ, പറ്റിയാൽ കൂടെ കൂട് ഇല്ലേൽ വിട്ടോളാൻ, സെന്റി വിത്ത്‌ പുച്ഛം ഈ ഒരു ലൈൻ പിടിക്ക് അവൾ പൊക്കോളും

കിഷോർ ഒടുക്കത്തെ പ്രതീഷയിൽ അഞ്ജലിയെ വിളിച്ചു

“ഹെലോ”

“ഹെലോ ഞാൻ ആണ് “

“ഹാ മനസിലായി, കെട്ടിറങ്ങിയോ “

“മ്മ്… ഇന്നലെ ഇത്തിരി കൂടി പോയി അതാ “

“അപ്പോ എന്നും ഉണ്ടോ “

“ഉണ്ട്, ഡെയിലി ഉണ്ട്, ഇന്നലെ സിഗരടറ്റ് ഇല്ലാത്ത കാരണം നോർമൽ ആയി അടിക്കുന്നതിനേക്കാൾ കൂടി “

“മ്മ് “

“തനിക് എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഒരു കാര്യം ചെയ്തോളു എന്നെ വേണ്ടന്ന് കുട്ടിയുടെ വീട്ടിൽ പറഞ്ഞോളൂ, എന്നിക്കൊരു വിരോധവുംഇല്, കുട്ടീടെ ജീവിതം രക്ഷപെടട്ടെ “

“സത്യത്തിൽ “

കിഷോർ : പറഞ്ഞോളൂ ഇഷ്ടം അല്ലെന്ന് പറഞ്ഞോളൂ, ഒരു കുഴപ്പവും ഇല്ല

അഞ്ജലി : സത്യത്തിൽ എന്നിക് ഇപ്പഴാ ചേട്ടനെ ഇഷ്ടം ആയത്….

കിഷോറിന്റെ കയ്യിലുള്ള ഫോൺ ബെഡിലേക് വീണു. ദൈവമെ ഇവൾക്ക് പ്രാന്തും ഉണ്ടോ

എല്ലാവരും അന്തം വിട്ട് നോക്കി

കിഷോർ : എന്താ പറഞ്ഞെ

അഞ്ജലി : എന്നിക് ഇപ്പഴാ ഇയാളെ ഇഷ്ടം ആയെന്ന്, ചേട്ടനറിയോ ഞാൻ ഹോസ്റ്റൽ പഠിച്ചിരുന്നപ്പോ വെറും അടി തന്നെ അർന്നു, പോണ്ടിച്ചേരിയിൽ അല്ലെ അവിടെ എല്ലാം വിലക്കുറവ്, ബിയറിൽ തുടങ്ങി, പിന്നെ white അടിച്ചു, പിന്നെ ഫുൾ hot മാത്രം

കിഷോർ ദൈവമെ എന്ന ഭാവത്തിൽ തലയിൽ കൈ വെച്ച്

അഞ്ജലി : ഞാൻ വിചാരിച്ചിരുന്നത് ചേട്ടൻ വെറും ജോലിയും കൃഷിയും ഒക്കെ ആയി നടക്കുന്ന ഒരു പാൽകുപ്പി ആണെന്നാണ്, പക്ഷെ ഇന്നലെ എന്നിക് വയങ്കര ഇഷ്ടായി ചേട്ടനെ, കല്യാണം കഴിഞ്ഞ് നമക് ഒരുമിച്ച് അടിക്കണം കേട്ടോ, ഐശ്വര്യമായി നമ്മൾക്ക് ഒരുമിച്ച് തുടങ്ങാൻ ഞാൻ ഒരു jd ഓർഡർ ചെയ്തിട്ടുണ്ട്

കിഷോർ : തന്റെ വീട്ടിൽ ഇതൊക്കെ അറിയാമോ

അഞ്ജലി : പിന്നെ എന്നെ ഇവർ deaddiction സെന്ററിൽ കൊണ്ട് ഇട്ട് മാറ്റി എടുത്തതല്ലേ…ചേട്ടൻ കുടി ഒന്നും ഇല്ലാത്ത ആളായതുകൊണ്ട് ആണ് എന്റെ വീട്ടുകാർ ചേട്ടനെ fix ആക്കിയത് തന്നെ, എന്നെ നന്നാക്കി എടുക്കാൻ, ഇനി പക്ഷെ നമ്മൾ പൊളിക്കും ഇവർ അറിയണ്ടാട്ടോ ഒന്നും…എന്താ ചേട്ടാ മിണ്ടാതെ, ഫുഡ്‌ കഴിച്ചില്ലേ

കിഷോർ : എയ് ഇല്ല, കാലത്ത് തന്നെ വയറു നിറഞ്ഞു, ശെരി എന്ന ഞാൻ പിന്നെ വിളികാം

അഞ്ജലി : ബൈ ചേട്ടാ see u… ഉമ്മ

കിഷോർ ഫോൺ കട്ട്‌ ആക്കി കട്ടിലിൽ ഒറ്റ കിടപ്പ്

എല്ലാം കേട്ട് കിരൺ ചിരിയോട് ചിരി കൂടെ ബാക്കി പടകളും

കിഷോർ : ചിരിക്കട തെണ്ടികളെ, എന്റെ ജീവിതം കോഞ്ഞാട്ട ആവാൻ പോകുവാ

ഹരി : സാരില്ലടാ ഇതൊക്കെ സ്പിരിറ്റിൽ എടുക്ക്

കിഷോർ : ഉവ്വ ഞാൻ ഒലക്ക എടുകാം ഒന്ന് പോയേടാ എന്റെ ജീവിതം ആണ്

കിരൺ : സംഭവം മുടക്കാൻ ഇനി എളുപ്പം ആണ്

കിഷോർ : എങ്ങനെ?

കിരൺ : നീ അവളുടെ ചേട്ടന്റെയോ അച്ഛന്റെയോ മുന്നിൽ നല്ല കള്ളുകുടിയൻ ആയാൽ മതി

കിഷോർ : അതിപ്പോ, എങ്ങനെ, പെട്ടന്ന്

കിരൺ : ഐഡിക് അല്ലെ ഞാൻ, നീ വേഗം റെഡി ആകു ഇന്നത്തോടെ ഇതൊരു തീരുമാനമാക്കും ഞാൻ

എല്ലാവരും ഒടുക്കത്തെ ഉഷാറിൽ അടുത്ത പരിപാടിയിലേക് കടന്നു

അങ്ങനെ ഒരു കാറിൽ എല്ലവരും നേരെ പുറപ്പെട്ടു

ഒരു സ്ഥലത്ത് എത്തിയപ്പോൾ കിരൺ വണ്ടി നിർത്തി

കിരൺ : അടുത്ത വളവിൽ ഉള്ളതല്ലേ അവളുടെ ചേട്ടന്റെ പെട്രോൾ പമ്പ്

കിഷോർ : അതെ ശ്രാവൺ എന്നാ അയാളുടെ പേര്, ഇച്ചിരി terrorr ആണ്

കിരൺ : അതിനെന്താ, നമ്മൾ നേരെ പമ്പിൽ ചെന്ന് പെട്രോൾ അടിക്കുന്നു, എന്നിട്ട് card കൊടുക്കുന്നു, എന്റെൽ ഒരു വർക്ക്‌ ആകാത്ത card ഉണ്ട്, അത് കൊടുത്തു ശേഷം ക്യാഷ് വരാതെ ആകുബോ തർക്കം ആകും, അപ്പോ നീ ഇറങ്ങി ആകെ ഒച്ച ഉണ്ടാക്കി scene ആകണം,

കിഷോർ : പരിപാടി എക്കുമോ

കിരൺ : നിന്റെ പെർഫോമൻസ് പോലെ ഇരിക്കും. അതിനു മുൻപ് ഒരു കാര്യം, കള്ള് കുടിച്ച മണത്തിന് ഇന്നാ രണ്ടെണ്ണം അടിച്ചോ

അതും പറഞ്ഞു രണ്ട് കുപ്പി ബിയർ കിഷോറിനു കൊടുത്തു

കിഷോർ ഒറ്റ അടിക്ക് രണ്ടും അകത്താക്കി

കിഷോർ : ആയ്യോ എന്തോ പരവേശം ആകുന്നെടാ

ഹരി : അതാ പത വരെ അങ്ങ് കുടിച്ചിട്ടാണ് കൊപേ, വാള് വെക്കാതെ നോക്കിക്കോ

കിരൺ : അപ്പോ എല്ലാം പറഞ്ഞ പോലെ

കിരൺ നേരെ വണ്ടി എടുത്തു വിട്ടു

Plan ചെയ്ത പോലെ, card കൊടുത്തപ്പോൾ ക്യാഷ് ഇല്ല, പമ്പിലെ ചെക്കനുമായി തർക്കം തുടങ്ങി

നേരെ കിഷോർ ഇറങ്ങി ആ ചെക്കനെ ഒരു ഉന്തു കൊടുത്തു

കിഷോർന് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു

അങ്ങനെ അവിടെ ആകെ ബഹളം തുടങ്ങി

“ഒരു പരട്ട പമ്പും card എടുക്കാൻ പറ്റാത്ത മെഷീൻ വെച് അവന്മാർ ഉണ്ടാക്കുന്നു. പോരാത്തതിന് ഒടുക്കാത്ത വിലയും,78രൂപയാ പെട്രോളിന് എന്തൊരു കത്തി ആണ് ദൈവമെ”

കിഷോറിന്റെ മണ്ടത്തരങ്ങൾ കേട്ട് ആളുകൾ ചിരിയായി. ആൾക്കൂട്ടം വലുതായപ്പോൾ ഒരു staff ചെന്ന് ഓഫീസ്ൽ ശ്രാവണോട് കാര്യം പറഞ്ഞു

“ദേ സാറിന്റെ ഭാവി അളിയൻ അവിടെ വന്നു വെള്ളം അടിച്ചു കച്ചറ ഉണ്ടാക്കുന്നു “

ശ്രാവൺ : എയ് എന്താ പറയണേ, തനിക് ആള് മാറിയതാ

“ഇല്ല സാർ വന്നു നോക്ക് “

ശ്രാവൺ ചെന്ന് നോക്കിയപ്പോൾ പെട്രോൾ പമ്പിന്റെ ഒത്ത നടുക്കിരുന്ന് ഛർദിക്കുന്ന കിഷോറിനെയാണ് കണ്ടത്

ശ്രാവണ് കലി വന്നു

“എന്താ ഇതൊക്കെ “

കിരൺ : അയ്യോ സർ സോറി ചെക്കൻ ഇന്ന് മരുന്ന് കിട്ടാതെ ആയപ്പോൾ രണ്ടെണ്ണം കൂടുതൽ അടിച്ചു അതിന്റെയ മാപ്പ് ആകണം

ശ്രാവൺ : മരുന്നോ, അതായത് കഞ്ചാവോ

കിരൺ : അതെന്നെ

ശ്രാവൺ : ഇവൻ അതൊക്കെ അടിക്കുമോ…?

കിരൺ : പുതിയ പിള്ളേർ അല്ലെ ഓരോ എന്റർടൈൻമെന്റ്

ശ്രാവൺ : കോപ്പ് വിളിച്ചോണ്ട് പോടോ എന്നും പറഞ്ഞു ദേഷ്യപെട്ട് വണ്ടി എടുത്തു വീട്ടിലേക്ക് പോയി

വീട്ടിൽ ചെന്നതും ശ്രാവൺ കാര്യം മൊത്തം അച്ചനോട് പറഞ്ഞു

അച്ഛൻ : എന്നാലും നല്ല പയ്യൻ എന്നാണല്ലോ കേട്ടത്

ശ്രാവൺ : കോ പ്പാണ് ഞാൻ കണ്ണുകൊണ്ട് കണ്ടതാ

അച്ഛൻ : ഇനി എന്ത് ചെയ്യും മറ്റന്നാൾ കല്യാണം ആണ്

ശ്രാവൺ : എന്തുട്ടാ ആലോചിക്കാൻ, വേണ്ടന്ന് വെക്കണം കുറച്ചു ക്യാഷ് പോകും അത്രല്ലേ ഉള്ളു അവനെ കെട്ടിയാൽ രണ്ടെണ്ണത്തിനും വേണ്ടി നമ്മൾ ബാർ തുടങ്ങേടി വരും അതാ അവസ്ഥ

അച്ഛൻ : എന്നാലും പെട്ടന്ന്

ശ്രാവണ് : അച്ഛൻ ആലോചിക്കാതെ വിളിച്ചു പറ കല്യാണത്തിൽ നിന്ന് ഒഴയുവാണ് എന്ന്

അങ്ങനെ അഞ്ജലിയുടെ വീട്ടിൽ നിന്നും കിഷോറിന്റെ വീട്ടിലേക് കാൾ പോയി. അങ്ങനെ കിഷോറിന്റെ കല്യാണ വീട് മരണ വീട് കണക്കായി

ഡ്രസ്സ്‌ ഒക്കെ മാറ്റി കുട്ടപ്പനായി വീട്ടിലേക്ക് കേറി ചെന്ന കിഷോർ കാണുന്നത് താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന അച്ഛനെയും അമ്മയെയും, അമ്മാവന്മാരെയുമാണ്

കിഷോർ : എന്ത് പറ്റി അച്ഛാ..

കിഷോർ നിഷ്കളങ്കമായി ചോദിച്ചു

അച്ഛൻ : എന്ത് പറയാനാ നിന്റെ കല്യാണം മുടങ്ങി…

കിഷോർ : അയ്യയ്യോ.. എന്താ ഈ പറയണേ

അച്ഛൻ : ആവോ അവർക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞ് വെച്ച്

കിരൺ : ശോ എന്താല്ലേ ഒരു കല്യാണം മുടങ്ങിയ വഴിയേ

അതെ അതെ എന്ന് chorus ൽ എല്ലാരും തലയാട്ടി

അങ്ങനെ ശോകം അടിച്ചുള്ള ഇരിപ്പ് രാത്രി വരെ തുടർന്ന്…കിഷോറും ബാക്കി കസിൻസും റൂമിൽ ആണ്

കിഷോർ : അങ്ങനെ പകുതി പണി കഴിഞ്ഞു ബാക്കി എന്ത് ചെയ്യും

കിരൺ : ബാക്കിയോ കല്യാണം മുടക്കിയാൽ പോരെ വേറെ എന്താ

കിഷോർ : അതല്ല മറ്റേ.. അഞ്ജനയുടെ കാര്യം..

കിരൺ : അയ്യടാ പൂതി നോക്കിക്കേ പക്ഷെ അവൾക് നിന്നെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞെ

കിഷോർ : അങ്ങനെ അല്ല, ഇഷ്ടം പറഞ്ഞിട്ടില്ല, എന്നാൽ ഇഷ്ടം ആണൊന്നും അറിഞ്ഞൂടാ പക്ഷെ എന്നിക് ഇപ്പോ അവളെ കെട്ടണം. നിങ്ങൾ അത് സെറ്റ് ആക്കി തരണം plzzzz

കിരൺ : കിടന്ന് മോങ്ങല്ലേ ചെക്കാ… നോക്കാം വെല്യ ഉറപ്പില്ല

അങ്ങനെ അന്നത്തെ രാത്രി കിഷോറിന്റെ റൂമിൽ ഗംഭീര പ്ലാനിങ് നടന്നു

അപ്പോഴേക്കും കല്യാണം മുടങ്ങിയ കാര്യം നാട് മൊത്തം പാട്ടായി ഓഫീസ്ലുള്ള എല്ലാരും അറിഞ്ഞു, ഒപ്പം അഞ്ജനയും

അഞ്ജനയുടെ ചേട്ടൻ വന്നു കല്യാണം മുടങ്ങിയ വാർത്ത പറഞ്ഞപ്പോൾ ഒരേ സമയം വിഷമവും ഒപ്പം ചെറിയ ഒരു സന്തോഷവും അവൾക്കുള്ളിൽ നിറഞ്ഞു

“എന്നാലും ഇത്ര നല്ല പയ്യനെ അവർക്ക് വേണ്ടന്നോ, അതും കല്യാണത്തിന്റെ ഇത്ര അടുത്ത ദിവസം ആണോ ഇതൊക്കെ അവർ പറയണേ ” അഞ്ജനയുടെ അച്ഛനാണ് അത് പറഞ്ഞത്

എന്തായാലും സാറിന് വെല്യ വിഷമം ഉണ്ടാകില്ല പോയത് നന്നായി എന്നെ പറയു…

അവൾ ഓരോന്ന് ആലോചിച്ചു കിടന്നു. സാറിന് മെസ്സേജ് അയച്ചാലോ, വേണോ, വേണ്ട,

അങ്ങനെ അവളും ഓരോന്ന് ആലോചിച് ആ രാത്രി തള്ളി നീക്കി

പിറ്റേന്ന് രാവിലെ കിഷോറിന്റെ വീട്ടിൽ എല്ലാരും ഇരുന്ന് ചർച്ചയാണ്

അച്ഛൻ : എന്തായലും കല്യാണം മുടങ്ങി നാളെ ഇനി ഫുഡ്‌ ഒന്നും വേണ്ടന്ന് വിളിച്ചു പറയാം അല്ലെ

അമ്മാവൻ : അത് വരട്ടെ, നമ്മൾക്ക് ഒരു പെണ്ണിനെ കണ്ട് പിടിച്ചാൽ നാളെ തന്നെ അന്തസായി കല്യാണം നടത്തികൂടെ

അച്ഛൻ : അത് വേണോ

അമ്മാവൻ : വേണം, ഈ കുടുംബത്തിന്റെ ചരിത്ര എടുത്താൽ ഒറ്റ കല്യാണം പോലും മുടങ്ങിയിട്ടില്ല, ഞാൻ ഒളിച്ചോടി ആണ് കെട്ടിയത് എങ്കിലും അത് വരെ success അർന്നു ?

അച്ഛൻ : ഇതിപ്പോ 24മണിക്കൂറിനുള്ളിൽ എവിടെന്നു പെണ്ണ് കിട്ടാനാ, ഈ പൊട്ടനാണേൽ ഒരു പ്രേമം പോലും ഇല്ല, അങ്ങനെ ആർണെൽ അങ്ങനെ കെട്ടിക്കാർന്നു, ഇതിപ്പോ പരിചയം ഇല്ലാത്ത പെണ്ണിനെ ഒക്കെ എങ്ങനെയാ…

ഇത് തന്നെ ബെസ്റ്റ് ടൈം നീ പോയി നമ്മടെ plan അവതരിപ്പിക്ക് എന്നും പറഞ്ഞു കിരൺ കിഷോറിനെ തള്ളാൻ നോക്കിയതും അതാ ഓഫീസിലെ ശ്യാമചേച്ചിയും driver ചേട്ടനും

ശ്യാമ : എന്താ ചർച്ച,

ഇതും ചോദിച്ചു ആണ് ചേച്ചി കയറി വന്നത്

അച്ഛൻ : ഹാ മോളാണോ, അറിഞ്ഞില്ലേ വിശേഷം ഒക്കെ…

ശ്യാമ : മ്മ് അറിഞ്ഞു, അത് പോട്ടെ, എവടെ സാർ എവടെ

അച്ഛൻ : റൂമിൽ ഉണ്ട്

ശ്യാമ : സാർ അവിടെ ഇരുന്നോട്ടെ, കാര്യം സാർ ആണേലും ഞങ്ങള്ക് കിഷോർ ഒരു അനിയനെ പോലെയാണ്, അതുകൊണ്ടാ വന്നത്

അച്ഛൻ : ഹാ നന്നായി ഞങ്ങൾ ഇപ്പോ വേറെ ഒരു പെണ്ണിനെ കിട്ടുമോ എന്നൊക്കെ ആലോചിച് നിക്കാ

ശ്യാമ : ആർക് കിഷോറിനോ

അച്ഛൻ : ഹാ കല്യാണം മുടങ്ങി എന്ന നാണക്കേട് ഒഴിവാക്കലോ

ശ്യാമ : ഓ അതൊക്കെ വേണോ, നടന്നില്ല എങ്കിൽ നടന്നില്ല അത്രേ ഉള്ളു, പക്ഷെ എടുത്തോ പിടിച്ചോ എന്നും പറഞ്ഞു ഒരു പെണ്ണ്

അച്ഛൻ : അതും ശെരിയാ പരിജയം ഉള്ള കുട്ടികൾ ഒന്നും ഇല്ല, ഉണ്ടായിരുന്നേൽ

ശ്യാമ : ഒരു കുട്ടി ഉണ്ട് കേട്ടോ

“ആരാ”

അച്ഛനും അമ്മാവനും ചോദിച്ചു

ഞങ്ങടെ ഓഫീസ്ൽ ഉള്ളതാ, കൊച്ചു പെണ്ണാ, കിഷോറിനു നല്ല പോലെ അറിയാം

അച്ഛൻ : ഡാ കിഷോറേ…

കിഷോർ ഹാളിലേക് വന്നു

“ശ്യാമെച്ചി എപ്പ വന്നു,ഹാ ചേട്ടനും ഉണ്ടായോ”

കിഷോർ,ശ്യാമക്കും ഡ്രൈവവർ ചേട്ടനും ഒരു ചിരി പാസ്സ് ആക്കി

അച്ഛൻ : ശ്യാമ പറയണ കുട്ടി ഏതാ…

എല്ലാം കേട്ട് ലഡ്ഡു പൊട്ടി വന്നതാണേലും അറിയാത്ത ഭാവം നടിച്ചു കിഷോർ ഉരുണ്ട് കളിച്ചു

കിഷോർ : ഏത് കുട്ടി

ശ്യാമ : നമ്മടെ അഞ്ജനയുടെ കാര്യമാ…കിഷോറിനു അറിയാവുന്ന കൊച്ചല്ലേ

കിഷോർ : അറിയാം, അതിനിപ്പോ എന്താ

അച്ഛൻ : നിന്നെ കെട്ടിക്കാൻ അത്ര തന്നെ

കിഷോർ : കെട്ടിക്കാനോ, എന്നിക് കല്യാണം ഒന്നും വേറെ വേണ്ട,മാത്രവുമല്ല ഞാൻ ആ കുട്ടിയെ മനസാ വാച കർമണാ അങ്ങനെ കണ്ടിട്ടില്ല,

സംഭവം പറഞ്ഞു കിഷോർ നോക്കിയത് driver ചേട്ടന്റെ മുഖത്തേക്കാണ്. ഒരു കള്ള ചിരി രണ്ടാളുടെയും മുഖത്തു വന്നു

അമ്മാവൻ : നിനക്ക് അറിയുന്ന കുട്ടി ആയാൽ മതി, ബാക്കി കാർന്നോമ്മാര് നോക്കും,

“അതെ ബാക്കി ഞങ്ങൾ കാർന്നോമാര് നോക്കും ” അതും പറഞ്ഞു കിരൺ ഹാളിലേക്കു വന്നു

എന്നിട്ട് കിഷോറിന്റെ ചെവിയിൽ പറഞ്ഞു, “വെല്യ പണി ഇല്ലാണ്ട് എല്ലാം ഒത്തു വന്നതാ, ഇനി weight ഇട്ട് കുളം ആക്കിയിട്ട് കെടന്ന് മോങ്ങിയാൽ ഞങൾ ഞങ്ങടെ പാട്ടിനു പോകും, വേഗം സമ്മതിക്കാൻ നോക്ക് “

കിഷോർ : എല്ലാരുടെയും മാനം കാക്കാൻ കല്യാണം മുടങ്ങി എന്ന ചീത്തപ്പേര് വരാതെ ഇരിക്കാൻ ഞാൻ സമ്മതിക്കാം

ശ്യാമ : അല്ലേലും നിങ്ങൾ മാച്ച് ആണ്, ഞാൻ വേണേൽ പോയി സംസാരിക്കാം അവരുടെ വീട്ടിൽ

കിരൺ : ഞാനും വരാം ചേച്ചി,

അമ്മാവൻ : എന്നാൽ നീയും ചെല്ല് അവർ സമ്മതിച്ചാൽ മതിയാരുന്നു

അങ്ങനെ കിരണും ശ്യാമ ചേച്ചിയും അഞ്ജനയുടെ വീട്ടിലേക് പുറപ്പെട്ടു

എല്ലാം ശെരിയാവൻ പോകുന്ന സന്തോഷത്തിൽ കിഷോർ റൂമിൽ എത്തി തുള്ളിചാടി

അവൻ വേഗം ഫോൺ എടുത്തു അഞ്ജനക്ക് മെസ്സേജ് അയച്ചു

കിഷോർ : ഹെലോ

അഞ്ജന : ഹെലോ, സാർ കേട്ടത് നേരാണോ

കിഷോർ : അതേടോ… കല്യാണം മുടങ്ങി,

അഞ്ജന : അപ്പോ ഇനി

കിഷോർ : ഹാ എന്റെ വിധി, വേറെ പെണ്ണിനെ നോക്കാൻ ആള് പോയിട്ടുണ്ട്

അഞ്ജനക്ക് വീണ്ടും വിഷമം ആയി

അഞ്ജന : മ്മ്

കിഷോർ : കിട്ടിയാൽ മതിയായിരുന്നു

അഞ്ജന : ഇനി എങ്കിലും ഇഷ്ടം ഉള്ളതിനെ കണ്ട് പിടിക്കാൻ നോക്ക്, തോന്നിയ പോലെ പെണ്ണിനെ കല്യാണം ഉറപ്പിച്ചിട്ട് പനിക്കുമ്പോ കെട്ടിപിടിച്ചില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല

കിഷോർ : എയ് ഈ വരാൻ പോണ പെണ്ണ് കെട്ടിപിടിക്കും ഉറപ്പാണ്

അഞ്ജന : ഓഹ്

കിഷോർ : തന്നെ പോലത്തെ ഒരെണ്ണത്തിനെ വേണം എന്നാർന്നു

അഞ്ജന : എന്നിട്ട് കിട്ടിയോ

കിഷോർ : ഞാൻ ആലോചിച്ചിട്ട് തന്നെ പോലെ ഉള്ളതിനെ കിട്ടാൻ പാടാ

അഞ്ജന : ഓഹോ എന്നിട്ട് എന്താക്കി

കിഷോർ : ഇനി ഇപ്പോ അന്വേഷിക്കാൻ ടൈം ഇല്ലാലോ, അതുകൊണ്ട് ഒരു കാര്യം തീരുമാനിച്ചു

അഞ്ജന : എന്ത്

കിഷോർ : തന്നെ പോലത്തെ പെണ്ണിനെ കിട്ടാൻ ആണ് പാട്

അഞ്ജന : മ്മ്

കിഷോർ : പക്ഷേ തന്നെ കിട്ടാൻ വെല്യ പണി ഇല്ലാലോ

അഞ്ജന : എഹ്.. എന്ത്.. സാർ

കിഷോർ : മനസിലായില്ലേ

അഞ്ജന : ഇല്ല

കിഷോർ : കുറച്ചു കഴിയുമ്പോ മനസിലാവും

അഞ്ജന : എന്തൊക്കയാ പറയണേ ഒന്ന് തെളിച്ചു പറ

അപ്പോഴേക്കും ഒരു കാർ അഞ്ജനയുടെ വീട്ടുമുറ്റത് വന്നു നിന്നു

പിന്നെ എല്ലാം പെട്ടനായിരുന്നു. ഒരു സ്വപനത്തിൽ എന്ന പോലെ ആയിരുന്നു അഞ്ജന ഓരോ കാര്യങ്ങൾ കേട്ടത്

എല്ലാം ഉറപ്പിച്ചു അവർ പോയപ്പോൾ അഞ്ജനയുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു

ചേട്ടനും അച്ഛനുമൊക്കെ ആളുകളെ വിളിക്കാൻഉള്ള ഓട്ടത്തിലാണ്. എല്ലാം ശരവേഗത്തിൽ നടന്നു. അഞ്ജന എത്ര വിളിച്ചിട്ടും കിഷോർ ഫോൺ എടുക്കാതെ കളിപിച്ചു

അങ്ങനെ പിറ്റേന്ന് കിഷോറിന്റെ വീടിനു മുന്നിലെ ബോർഡ്‌ൽ

Anjaly എന്ന് എഴുതിയിടത്ത നിന്ന്

“L Y” മാറ്റി ഒരു “N A “

“KISHOR❣️ weds ANJANA❣️ “

അങ്ങനെ എല്ലാ ആർഭാടങ്ങളും കൂടിയുള്ള കല്യാണം കേങ്കമമായി നടന്നു

അങ്ങനെ കല്യാണ തിരക്കും ബഹളവും ഒക്കെ കഴിഞ്ഞപ്പോൾ

ആദ്യരാത്രിയിലേക് അഞ്ജന കാലെടുത്തു വെച്ചു

എങ്ങനെ ഒക്കെ റൊമാന്റിക് ആവാം എന്ന അതി ഭീകര ആലോചനയിൽ ഇന്നലെ മൊത്തം തള്ളിനീക്കിയ കിഷോർ ഇന്ന് കട്ടിലിൽ അഞ്ജനയെയും കാത്ത് ഇരിക്കുകയായിരുന്നു

അവൻ വാങ്ങിക്കൊടുത്ത കമ്മലും ഇട്ടാണ് അവൾ വന്നത്

അഞ്ജന : സർ പാല്

കിഷോറിനു അത് കേട്ട് ചിരി വന്നു

കിഷോർ : സാറോ…

അഞ്ജന : sry.. ഏട്ടൻ

പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ അവൾ നാണം കൊണ്ട് മുഖം തിരിച്ചു

കിഷോർ : എന്നാലും വിധിയുടെ ഒരു വിളയാട്ടം അല്ലെ

അഞ്ജന : മ്മ്,

കിഷോർ : ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ mrs ഭാര്യേ

അഞ്ജന : എന്താ…

കിഷോർ : നിനക്ക് എന്നെ ആദ്യമേ ഇഷ്ടം അർന്നില്ലേ

അഞ്ജന : മ്മ്

കിഷോർ : എന്നിട്ടാണോ പറയാഞ്ഞേ, എപ്പ മുതലാ ഇഷ്ടം തുടങ്ങിയെ

അഞ്ജന : എന്നെ ഇങ്ങനെ ഒക്കെ മാറ്റിയെടുത്ത ആളല്ലേ എപ്പോഴോ തോന്നിപോയി, അർഹിക്കാത്തത് ആണ് എന്നൊക്കെ തോന്നല് കൊണ്ട് ഒന്നും പറഞ്ഞില്ല

പറഞ്ഞ് തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു

അത് കണ്ടതും അവൻ അവളെ പോയി പുണർന്നു

കിഷോർ : ഇനി ഇത് വേണ്ടാട്ടോ,, തന്റെ അച്ഛൻ എന്നോട് പറഞ്ഞത് “അവൾക്ക് പല കാര്യത്തിലും ഒരു തുണ വേണം ഇത്ര കാലം എന്നിക് അത് ചെയ്യാൻ പറ്റി ഇനി മോൻ ഉണ്ടാവണം എന്നാ ” ആ അച്ഛനോട് ഞാൻ പറഞ്ഞ ഒരു വാക്കുണ്ട്, അച്ഛൻ അവളെ കൊണ്ട് നടന്നതിനേക്കാൾ നന്നായി അവളെ സന്തോഷിപ്പിച് ഞാൻ കൊണ്ട് നടക്കും എന്നാണ്, ഇതിപ്പോ എന്റെ വാക്ക്നു പുല്ലു വില ആകും താൻ കരഞ്ഞാൽ,

കെട്ടി പിടിച്ചു കൊണ്ട് തന്നെ അവൻ അത് പറഞ്ഞ്

അഞ്ജന ഒന്നും മിണ്ടയില്ല കരച്ചിൽ നിർത്തി അവൾ അവനെ ഒന്ന് നോക്കി

കിഷോർ : ഇങ്ങനെ നോക്കല്ലേ പെണ്ണെ, പിന്നെ ആദ്യരാത്രി ആണ് ഒരുപാട് കാര്യങ്ങൾ, ജീവിതം മൊത്തം discuss ചെയ്യാൻ ഉണ്ട്,പക്ഷെ

അഞ്ജന : പക്ഷെ എന്താ

കിഷോർ : എന്നിക് ചെറുതായി പനിക്കുന്ന പോലെ

ആണോ എന്നും ചോദിച്ചു അവൾ അവന്റെ നെറ്റിയിൽ കൈ വെച്ചു

പ്രണയാർദ്രമായി ഒരു പെണ്ണ് ഒരു കരുതലോടെ തന്നെ തൊടുന്നതിന്റെ സുഖം അന്നവൻ അറിഞ്ഞു

അഞ്ജന : ചെറിയ ചൂടുണ്ട്

കിഷോർ : ചിലരൊക്കെ ഓരോന്ന് പറഞ്ഞിരുന്നോ. പനിക്കുമ്പോൾ കെട്ടിപിടിച് കിടക്കും തലയിൽ ഒക്കെ തലോടും എന്നൊക്കെ… ഹാ ഒക്കെ വാഗ്ദാനങ്ങളെ ആയിരുന്നലെ…

അഞ്ജന ഒരു നാണത്തോടെ കട്ടിലിൽ ഇരുന്നു കിഷോറും ചാടി കേറി ലൈറ്റ് ഓഫ്‌ ആക്കി കട്ടിലിൽ കിടന്നു

ചെറിയ നിലാവിൽ അവളുടെ മുഖം അവൻ കണ്ടു. പയ്യനെ അവളുടെ മുഖം തന്നില്ലേക്ക് അവൻ അടുപ്പിച്ചു

തന്റെ ഇഷ്ടം മൊത്തം അവൻ അവളുടെ ചുണ്ടുകളിലേക്ക് പകർന്നു, തിരിച്ചവളും

കുറച്ചു നേരത്തിന് ശേഷം ആണ് രണ്ടാൾക്കും ബോധം വീണത്

നിലാവിനെ വരെ നാനിപ്പിക്കുന്നതാര്ന്നു അഞ്ജനയുടെ നാണം

കിഷോറിന്റെ നോട്ടം കണ്ട് അവൾ ഒന്നും മിണ്ടാതെ നിന്നു

കിഷോർ : എന്താ മിണ്ടാതെ

അഞ്ജന : ഒന്നുമില്ല, പനിക്കുന്നുണ്ടെന്നലേ പറഞ്ഞെ

കിഷോർ : അതെ, കുളിരുന്നു

ഒരു കുഞ്ഞിനെ പോലെ കൈകൾ രണ്ടും നെഞ്ചിലേക് പിടിച്ചു കുളിരുന്നു എന്ന് കാണിക്കുന്ന കിഷോറിനെ നോക്കി. അഞ്ജന അവളുടെ കൈകൾ വിടർത്തി അവനെ ഇറുകി പുണർന്നു

അഞ്ജന : ഞാൻ വാക്ക് പാലിച്ചുട്ടോ

കിഷോർ : മ്മ്, ഈ സ്നേഹം എന്നും ഉണ്ടാകുമോ

അഞ്ജന : ഇത് പനി വരുമ്പോൾ ഉള്ള special ആണ് എന്നും പറഞ്ഞു ഒന്നുകൂടി അഞ്ജന അവന്റെ മുഖം ഞെഞ്ചിലേക് ചേർത്തു

പെട്ടന്ന് എന്തോ രണ്ടു സാധനങ്ങൾ താഴെ വീഴുന്ന ശബ്ദം കേട്ടു

അഞ്ജന ഒന്ന് ചെറുതായി ഞെട്ടി നോക്കി

കിഷോർ : പേടിക്കണ്ട, പനി വരാൻ ഇന്നലെ രണ്ട് സാവള കക്ഷത്തിൽ വെച്ചാണ് കിടന്നത്, അത് കട്ടിലിൽ നിന്ന് താഴെ പോയ ഒച്ചയാ അത് ?

“ഓഹ് ഇങ്ങേരെ കൊണ്ട് എന്നും പറഞ്ഞു കിഷോറിനെ ഒന്നുകൂടെ അവൾ ഇറുക്കി

ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ

ഇനി തുടരില്ല ?