മഴനൂലുകൾ ~ ഭാഗം 04, എഴുത്ത്: NIDHANA S DILEEP

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“”ഞാനെന്റെ പാത്തൂന്റെ അമ്മയാ..ആ ശക്തി മതിയെനിക്ക് ധ്രുവനോട് എതിരിട്ട് നിൽക്കാൻ. ആർക്കും ഞാനെന്റെ മോളെ വിട്ട് കൊടുക്കില്ല..എന്റെ മാത്രമാണ്..എന്റെ ശരീരത്തിന്റെ ഭാഗം …””കുഞ്ഞിനെറ്റിയിൽ ചുണ്ടമർത്തി .

“”ധ്രുവൻ…ജൂനിയർ ധ്രുവൻ വന്നോന്നു ഡൗട്ട്..”” ധ്രുവനു നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

“”വാട്ട്….””അവൾക്കു നേരെ തല തിരിച്ച് അതിശയത്തോടെ ധ്രുവൻ ചോദിച്ചു.

“”ഇവിടെ അനക്കം വെച്ചു തുടങ്ങിയോന്നൊരു സംശയം..””അവന്റെ കൈ എടുത്ത് വയറിൽ വെച്ചുകൊണ്ട് പറഞ്ഞു.അത് പറയുമ്പോൾ അവളുടെ കവിളുകൾ ചുവന്നു വന്നിരുന്നു.

“” തനൂ ..നമ്മൾ ആദ്യമേ തീരുമാനിച്ചതല്ലേ ഇപ്പോഴൊന്നും കുഞ്ഞുങ്ങൾ വേണ്ടാ എന്ന്..എന്നിട്ടിപ്പോ…”” വയറിൽ നിന്നും കൈ പിൻവലിച്ചു എഴുന്നേറ്റിരുന്നു കൊണ്ട് അവളെ കുറ്റപ്പെടുത്തുന്നത് പോലെ ധ്രുവൻ പറഞ്ഞു. തനു ടോപ്പ് താഴേക്ക് വലിച്ചിട്ട് എഴുന്നേറ്റിരുന്നു.

“” തനൂ എത്ര പ്രാവിശ്യം പറഞ്ഞു ഞാൻ നിന്നോട് പിൽസ് കഴിക്കാൻ.. സത്യം പറയ് നീയിത് അറിഞ്ഞു കൊണ്ട് ചെയ്തതാണോ…”” തനുവിൽ ചുമലിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

“” പിൽസ് കഴിക്കാൻ ഞാൻ മറന്നു പോയതാ…”” കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

“” മ്ഹ്..നീ റെഡിയാവ്…ഹോസ്പിറ്റലിൽ പോവാം..””അതും പറഞ്ഞ് റെഡിയായ ശേഷം ധ്രുവൻ ചാവിയെടുത്ത് പുറത്തേക്ക് പോയി.ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല.

“” ത്രീ മന്ത്സ് ഗ്രോത്തുണ്ട്. ഫസ്റ്റ് മൂന്നു മാസം നന്നായി കെയർ ചെയ്യണം…വിറ്റാമിൻ ഡാബ്ലറ്റ്സ് എഴുതി തരാം..തൽക്കാലം അതു മാത്രം മതി..”” തനുവിനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു.

“”ആക്വലി ഞങ്ങൾക്ക് ഇപ്പോ കുട്ടികൾ വേണ്ട എന്നാണ് തീരുമാനം..വി പ്രിഫർ അബോർഷൻ..”” ധ്രുവൻ ഡോക്ടറോട് പറഞ്ഞപ്പോൾ തനു ഞെട്ടലോടെ ധ്രുവനെ നോക്കി.പ്രഗ്നൻസി കൺഫോം ചെയ്യാനായിരിക്കും ഡോക്ടറെ കാണാൻ വന്നതെന്നായിരുന്നു വിചാരിച്ചത്.

“”നോ ഡോക്ടർ… അബോർഷന് എനിക്ക് സമ്മതമല്ല..എനിക്കീ കുഞ്ഞിനെ വേണം…””

“” തനൂ..നീ തന്നെയല്ലെ അബോർഷൻ ചെയ്യാമെന്നു പറഞ്ഞത്..നമ്മൾ ഒരുമിച്ചെടുത്ത തീരുമാനമല്ലേ കുഞ്ഞുങ്ങൾ ഇപ്പോ വേണ്ടെന്ന്..””ഡോക്ടറിന്റെ മുന്നിലായത് കൊണ്ട് ദേഷ്യം പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഡോക്ടർ കാണാതെ അവളുടെ കൈയിൽ അമർത്തിപിടിച്ചു.ഡോക്ടർ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട്.

“” ഡോക്ടർ എനിക്കീ കുഞ്ഞിനെ വേണം..”” ധ്രുവൻ പറയുന്നത് കേൾക്കാത്ത പോലെ വീണ്ടും പറഞ്ഞു.

“”ധ്രുവൻ.. അമ്മയുടെ അനുവാദമില്ലാതെ അബോർഷൻ ചെയ്യാൻ പറ്റില്ല..ആം ഹെൽപിലെസ്..”” ധ്രുവൻ നോക്കികൊണ്ട് പറഞ്ഞു.””മെഡിസിൻ ഞാൻ എഴുതിയിട്ടുണ്ട്..പിന്നെ ഫസ്റ്റ് ത്രീ മൻത്സ് നന്നായി കെയർ ചെയ്യണം .ഫിസിക്കൽ റിലേഷൻ ഒഴിവാക്കണം…””അപ്പോഴേക്കും ധ്രുവൻ ഇറങ്ങിപ്പോയിരുന്നു.കാറിൽ തനുവേ കാത്തിരിക്കുന്നുണ്ടായിരുന്നു.ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകിയിരുന്നു.ദേഷ്യം മുഴുവൻ സ്റ്റീയറിങിൽ താളം പിടിച്ച് തീർക്കുന്നുണ്ട്.

“” ധ്രുവൻ ..നമ്മുടെ കുഞ്ഞല്ലേ..എങ്ങനെ ഇല്ലാതാക്കും അതിനെ …”” സ്റ്റീയറിങിൽ ഉണ്ടായിരുന്ന ധ്രുവന്റെ കൈ എടുത്ത് വയറിൽ വെച്ചു കൊണ്ട് പറഞ്ഞു.കൈ ശക്തിയിൽ കുടഞ്ഞ് കാർ സ്റ്റാർട്ട് ചെയ്തു.വീട്ടിലെത്തുന്നത് വരെ മിണ്ടിയില്ല.സ്റ്റയർ വേഗത്തിൽ കയറി കൊണ്ടിരുന്ന ധ്രുവൻ പെട്ടെന്ന് നിന്നു തിരിഞ്ഞു നോക്കി.പതിയെ സ്റ്റെപ്പുകൾ കയറുകയായിരുന്നു തനു.തിരിച്ചു സ്റ്റെപ്പുകളിൽ ഇറങ്ങി വന്നു തനുവിനെ കൈകളിൽ കോരിയെടുത്ത് റൂമിലേക്ക് പോയി.”” ധ്രുവൻ എന്താ ഈ കാണിക്കുന്നേ…താഴേ ഇറക്ക്…”‘ അവൾ പറയുന്നതിന് ചെവി കൊടുക്കാതെ ഡോർ കാലു കൊണ്ടടച്ച ശേഷം കട്ടിലേക്ക് വലിച്ചെറിഞ്ഞു.

“””വേണ്ടാ…ധ്രുവൻ..ഡോക്ടർ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ..നമ്മുടെ കുഞ്ഞിനെ ബാധിക്കും..ധ്രുവൻ…പ്ലീസ്..വേണ്ട”” തനു പറയുന്നതൊന്നും കേൾക്കാതെ ടീഷേർട്ട് വലിച്ചൂരി നിലത്തേക്കെറിഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു.എഴുന്നേറ്റിരുന്ന തനുവിനെ ചുമലിൽ പിടിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു.അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കേ അവളുടെ മുകളിലായി കിടന്നു ചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു.അവനെ തള്ളി മാറ്റി കൊണ്ടിരുന്ന കൈകളിലെ വിരലുകൾ കോർത്ത് തടഞ്ഞു. അവളെ തളർത്തി കൊണ്ട് അവളിലേക്ക് ആഴ്ന്നിറങ്ങി.

“”അമ്മേ…”” ഉറക്കത്തിൽ ഞെട്ടി ഉണർന്ന പാത്തുവിന്റെ ശബ്ദം കേട്ടപ്പോഴാണ് ഓർമയിൽ നിന്നുണർന്നത്.ചെറുതായി ഒന്നു തട്ടി കൊടുത്തപ്പോൾ വീണ്ടും ഉറങ്ങി്.
ധ്രുവന്റെ വാശികളിൽ നടക്കാതെ പോയത് പാത്തുവിന്റെ കാര്യത്തിൽ മാത്രമായിരുന്നു.വിചാരിച്ചത് നടത്താൻ ധ്രുവൻ ഏതറ്റവും പോവും. അബോർഷനായി പലതും ചെയ്തു നോക്കി ..ഓരോ പ്രാവിശ്യവും എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു. അതു കൊണ്ടാവും പാത്തു ജനിച്ചിട്ടും ധ്രുവന് മോളോട് ദേഷ്യമായിരുന്നു.പലപ്പോഴും പപ്പ വഴക്ക് പറഞ്ഞിട്ടാണ് മോളെ എടുത്തത് പോലും.പക്ഷേ എന്നിട്ടും പാത്തൂന് അവളുടെ പപ്പയോടാണ് ഇഷ്ടം.കൈകുഞ്ഞായിരുക്കുമ്പോൾ തന്നെ ധ്രുവന്റെ ശബ്ദം കേൾക്കുമ്പോൾ ഒച്ചയാക്കും.ധ്രുവന്റെടുത്തേക്ക് ഇഴഞ്ഞു പോവും.പ്പാന്നു കൊഞ്ചി വിളിക്കും. മിക്കവാറും ധ്രുവൻ അവളെ ശ്രദ്ധിക്കുക പോലുമില്ല.എന്നാലും പിന്നെയും പിറകെ പോകും.പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും പ്രിയംന്നു കേട്ടിണ്ടുണ്ട് ചിലപ്പോ അതോണ്ടായിരിക്കും പാത്തൂന് അവളുടെ പപ്പേ അത്രയ്ക്ക് ഇഷ്ടം..തനു ഒരുപാട് ഓർമകൾക്കൊപ്പം പാതിമയക്കത്തിലേക്ക് വീണു.

?????????????

ഒട്ടും താൽപര്യമില്ലായിരുന്നു ജിതനെ കാണാൻ.ആരുവാണ് ഉന്തി തള്ളി വിട്ടത്. അവസാനം അവളും കൂടെ വരാം എന്നു സമ്മതിച്ചു.മാളിലെത്തുമ്പോൾ പതിനൊന്നു മണിയായിരുന്നു.ഫുഡ് കോർട്ടിൽ ഒരു ടേബിളിൽ ജിതൻ ഇരിക്കുന്നുണ്ടായിരുന്നു ഇടക്ക് വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു.

“”വന്നിട്ട് കുറേ സമയായോ..”” ആരുവിന്റെ ചോദ്യം കേട്ട് നോക്കിയപ്പോഴാണ് ജിതൻ തനുവിനെ കണ്ടത്. തനുവിനെ കണ്ടതും ജിതന്റെ കണ്ണുകൾ വിടർന്നു.മോളെ മടിയിൽ വെച്ച് തനു ആരുവിന് അരികിലായി ഇരുന്നു.സൺഡേ ആയത് കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.

“”ഞാൻ പത്തു മണിക്ക് വന്നു..””ചോദ്യം ചോദിച്ചത് ആരുവാണെങ്കിലും ഉത്തരം പറഞ്ഞത് തനുവിന്റെ മുഖത്തു നോക്കിയാണ്. തനു സംസാരിക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ടാവാം തനുവിനെ തന്നെ നോക്കിയിരുന്നു. തനു പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

“”ഫുഡ് ഓഡർ ചെയ്താലോ..ഞാൻ എടുത്തിട്ട് വരാം..””രണ്ടു പേരും മിണ്ടാത്തത് കണ്ട് ആരു പറഞ്ഞു.

“”ചായ മാത്രം മതി..”” തനു പറഞ്ഞു.

“”കോഫി..”” ജിതൻ പറഞ്ഞു.ആരു ഫുഡ് വാങ്ങി വരുന്നത് വരെ രണ്ടു പേരും മിണ്ടിയില്ല. പഠിച്ചതൊക്കെ മറന്നു പോയ കുട്ടിയെ പോലെ ജിതൻ ഉഴറി.അന്നു വീട്ടിൽ വന്ന ജിതൻ അല്ല മുന്നിലിരിക്കുന്നതെന്നു തോന്നി തനുവിന്.

“”പേരെന്താ…”” പാത്തുവിനോടായി ചോദിച്ചു.

“” പാത്തൂ…””അൽപം നാണിച്ചു കൊണ്ട് പറഞ്ഞു.ഇടക്ക് ചെവിയുടെ പിറകിലേക്ക് മുടിവെയ്ക്കുന്നുണ്ട്.

“”ശരിക്കുള്ള പേരു പറഞ്ഞ് കൊടുക്ക് പാത്തു..”” ആരു പറഞ്ഞപ്പോൾ ബുദ്ധിമുട്ടി “”പ്രാർത്ഥന “”എന്നു പറഞ്ഞു.

“”പാത്തൂന് ചോക്ലേറ്റ് വേണോ…”” ജിതൻ പോക്കറ്റിൽ നിന്നും ചോക്ലേറ്റെടുത്തു കൊണ്ട് ചോദിച്ചു..ജിതൻ മോളോട് സംസാരിക്കുന്നത് മോളെ കൈയിലെടുക്കാനുള്ള അടവായി മാത്രമേ തനുവിന് തോന്നിയിള്ളു.ചോക്ലേറ്റ് വാങ്ങാതിരിക്കാൻ തനു പാത്തുവിനെ ചെറുതായി കൈ കൊണ്ടു മുട്ടി.

“”ആ വേണം…”” അപ്പോഴേക്കും പാത്തു ചാടിക്കേറി പറഞ്ഞു.

“” ചോക്ലേറ്റ് തരണമെങ്കിൽ പാട്ടു പാടിത്തരണം..”” ജിതൻ പറഞ്ഞതു കേട്ടതും പാത്തുവിന്റെ മുഖം വാടി.

“”മ്ഹ്…കഥ പറഞ്ഞു തരാം…”” ഒന്നു ആലോചിച്ച ശേഷം പാത്തു പറഞ്ഞു.

“” മാണ്ടൂന്റെ കഥയാണോ പാത്തൂ..””

“”മ്ഹും…മ്ഹും..അമ്മക്കിളീടെയും കുഞ്ഞിക്കിളീടെയും കതയാ..”” ആരുവിന് മറുപടി കൊടുത്തു്.””പണ്ട്..പണ്ട്…ഒരു പെൺകിളി ഉണ്ടായിരുന്നു..പെൺകിളിയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നേ…ഒരാൺ…””പാത്തു പറയാൻ തുടങ്ങിയപ്പോഴേക്കും തനു അവളുടെ വാ പൊത്തി.തനുവിന്റെ കൈ മാറ്റാൻ പാത്തു കുതറിയതും ടേബിളിരുന്ന ചായ തനുവിന്റെ സാരിയിലേക്ക് വീണു.

“” നീ പോയി സാരി കഴുകിയിട്ട് വാ..”” ആരു പറഞ്ഞതും പാത്തുവിനെ ചെയറിലിരുത്തിയിട്ട് വാഷ്റൂമിലേക്ക് പോയി.

“”എന്നിറ്റ് അമ്മക്കിളീം കുഞ്ഞിക്കിളീം കൂടി ഒരുമിച്ച് ജീവിക്കാൻ തൊടങ്ങി..”” തനു തിരിച്ചു വരുമ്പോഴേക്കും പാത്തു ജിതന്റെ മടിയിലിരുന്ന് കഥ പറഞ്ഞു കഴിഞ്ഞിരുന്നു.

“” നിങ്ങൾ സംസാരിക്ക്..അപ്പോഴേക്കും ഞാനും പാത്തൂം കൂടി മാൾ മുഴുവൻ കറങ്ങീട്ട് വരാം..വാടാ പാത്തൂട്ടാ..”‘ സംസാരിക്കാൻ വേണ്ടി ആരു ഒഴിഞ്ഞു തന്നതാണെന്നു തനുവിന് മനസിലായി.

“”ആരു പാത്തൂന് ഐസ്ക്രീം വാങ്ങി കൊടുക്കല്ലേ..ഇന്നലെ രാത്രി വരെ തൊണ്ടയിൽ കുറുകുറേന്നുണ്ടായിരുന്നു..””

“” അതൊന്നും നമ്മൾക്ക് പ്രശ്നമല്ല ..ഐ ആം എ കോപ്ലാൻ ബോയ്..അല്ലേ പാത്തൂട്ടാ..””പാത്തു അതിനു അതെയെന്നു ചിരിച്ചു കൊണ്ട് തലയാട്ടി.

“” താൻ സ്വന്തം കഥയാണോ കൊച്ചിന് പറഞ്ഞു കൊടുത്തത്…”” ആരു പാത്തുവിനെയും കൊണ്ട് പോയപ്പോൾ ജിതൻ ചോദിച്ചു.

“”ആ കഥയിലും നന്നായി എനിക്ക് വേറെ ഒരു കഥയും പറഞ്ഞു കൊടുക്കാൻ അറിയില്ല..”” ഗ്ലാസിലൂടെ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.ജിതന്റെ കണ്ണുകൾ പലപ്പോഴായി തനുവിലെത്തിയെങ്കിലും തനു അവനെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

“” ജിതൻ…എനിക്ക് കുറച്ച് കണ്ടീഷൻസുണ്ട്….”” ജിതൻ എന്താ എന്നുള്ള അർഥത്തിൽ അവളെ നോക്കി.

“”പാത്തുവിന് വേണ്ടി മാത്രം ജീവിക്കണമെന്നു കരുതിയതാണ്.എന്റെ അനിയത്തിക്ക് ഓർത്ത് മാത്രാണ് ഞാനീ കല്യാണത്തിന് പോലും സമ്മതിച്ചത്…എല്ലാറ്റിനും എനിക്ക് സമയം വേണം..എന്റെ മോൾ..അവളു കഴിഞ്ഞേ എനിക്ക് ഈ ലോകത്ത് മറ്റെന്തുമുള്ളൂ…അവളില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല..””

“”സമ്മതിച്ചു..””

“”കഴിഞ്ഞില്ല ഇനിയുമുണ്ട്…ഞാൻ ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്..രണ്ടു വർഷത്തെ ബോണ്ടുണ്ട്..അത് കഴിയാതെ റിസൈൻ ചെയ്യാൻ പറ്റില്ല..എനിക്ക് അതു വരെ ഇവിടെ താമസിക്കേണ്ടി വരും…””

“”‘കഴിഞ്ഞോ..””

“”മ്ഹും..ജിതന് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്…””

“”പ്രത്യേകിച്ച് ഒന്നുമില്ല…”” പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.അപ്പോഴേക്കും ആരുവും പാത്തുവും എത്തിയിരുന്നു.

????????????

“”ജിതാ…നീ തനുവോട് എല്ലാം പറഞ്ഞോ…”” ബാൽക്കണിയിൽ ചാരിയിരിക്കുകയായിരുന്നു ജിതൻ.ചാക്കോയുടെ സൗണ്ട് കെട്ടതും കൈയിലുണ്ടായിരുന്ന സിഗരറ്റ് കളഞ്ഞു.

“”ഇല്ല..ചാക്കോച്ചായാ..പറയാൻ പറ്റിയില്ല..””

“”എന്ത് പണിയാടാ നീ കാണിച്ചേ..ആ കൊച്ച് വിചാരിക്കുന്നുണ്ടാവും ഏതാണ്ട് ദേഷ്യം തീർക്കാനാ നീ അവളെ കെട്ടിന്നേന്നു..””

“”പറയണമെന്നു വിചാരിച്ചതാ..ഒരു സ്റ്റാർട്ടിങ് ട്രബിൾ..ഇന്നു പറയാനിരുന്നപ്പോഴാ അവളോരോ കണ്ടീഷനും കൊണ്ട് വന്നത്..””

“” താഴെ അന്നമ്മച്ചി വന്നിട്ടുണ്ടെന്നു തോന്നുന്നു..ബഹളം കേൾക്കുന്നുണ്ട്..നീ അന്നമ്മച്ചിയോട് തനുവിന്റെ എല്ലാ കാര്യവും പറഞ്ഞോ …”” താഴെ നിന്നും ബഹളം കേട്ട് ചാക്കോ ചോദിച്ചു.

“”ഇല്ല..വന്നിട്ട് പറയാംന്നു വെച്ചു..ചാക്കോച്ചായന് അറിയില്ലേ വല്യമ്മച്ചിയെ..ഫോണിൽ കൂടി പറഞ്ഞാൽ പാതി കേൾക്കുമ്പോഴേക്കും ബഹളം വെക്കാൻ തുടങ്ങും..പിന്നെ മിന്നു കെട്ടല്ല എന്റെ അന്ത്യ കൂദാശയാ നടക്കുക..””

“”എന്നാ അന്നമ്മച്ചി എങ്ങനെയോ അറിഞ്ഞിട്ടുണ്ട്..മിക്കവാറും ആ ത്രേസ്യായിരിക്കും ..”” അപ്പോഴേക്കും താഴെ നിന്നും ബഹളം വീണ്ടും ഉയർന്നു.

“” വാ താഴേക്ക് പോകാം..അല്ലേ വല്യമ്മച്ചി ഇങ്ങോട്ടേക്ക് കേറി വരും..”” ചാക്കോയേം കൂട്ടി ജിതൻ താഴേക്ക് പോയി.

“‘വല്ലവന്റേം കൊച്ചിന് നീ തന്തയാവുന്നത് കാണാനാണോടാ നീ എന്നെ വിളിച്ചു വരുത്തിയേ…”” അവർ താഴേക്ക് വരുമ്പോഴേക്കും വല്യ്മ്മച്ചി ഉറഞ്ഞു തുള്ളാൻ തുടങ്ങി. ജിതന്റെ അപ്പച്ചൻ ഇതൊന്നും ശ്രദ്ധിക്കാതെ ടിവി കണ്ടുകൊണ്ടിരിക്കുന്നുണ്ട്.

“”ഇവനോ ഇവന്റെ അപ്പനോ പണ്ടേ ബോധമില്ല നിനിക്കെങ്കിലും അൽപം കാണുംന്നു കരുതിയതാ..”” ചാക്കോയോട് അന്നമ്മച്ചി പറഞ്ഞു.

“” എന്റെ അന്നമ്മച്ചി തനു നല്ല കുട്ടിയാ..ജിതന് അവളേ ഇഷ്ടായി അതാ ഞങ്ങൾ കൂട്ട് നിന്നത്..അങ്ങനെയെങ്കിലും അവൻ പെണ്ണു കെട്ടട്ടേന്നു വിചാരിച്ചു..അന്നമ്മച്ചി എത്ര നോക്കി അവനെ പെണ്ണു കെട്ടിക്കാൻ..എന്നിട്ട് നടന്നോ..”” ചാക്കോ മറുപടി പറഞ്ഞതും പിന്നെ ചാട്ടം ജിതനോടായി.

“” ആ രണ്ടാംകെട്ടുകാരിയെ കെട്ടാനാണോടാ…നീ ഇത്ര കാലം പെണ്ണും വേണ്ട പെടക്കോഴീം വേണ്ടാന്നു പറഞ്ഞു നടന്നത്…ഇത്രേം വളർത്തി വലുതാക്കിയ എനിക്ക് നീ ഒരു വെലയും തന്നില്ലാലോടാ..””

“” എന്റെ പൊന്നു വല്യമ്മച്ചി ഞാനൊന്നു പറഞ്ഞോട്ടെ..”‘

“‘പോടാ..നീ ഇനി ഒന്നും പറയെണ്ട..എനിക്ക് കേൾക്ക്വേം വേണ്ട..അവള് വന്നു കേറും മുന്നേ നിനക്ക് വല്യമ്മച്ചിയെ വേണ്ടാതായി..ഇനി വന്നു കേറിയാ എന്തായിരിക്കും..”” അതും പറഞ്ഞു വല്യമ്മച്ചി ചവിട്ടിത്തുള്ളി മുറിയിലേക്ക് പോയി.

“‘ഞാൻ അപ്പോഴേ പറഞ്ഞതാ ഇങ്ങനെയൊക്കെ ഉണ്ടാവുംന്നു..ഇനിയാ കൊച്ച് വന്നാ ആ കൊച്ചിനോട് എന്തൊക്കെ കാണിച്ചു കൂട്ടുംന്ന് കണ്ടറിയാം..”” വല്യമ്മച്ചി പോയതും ചാക്കോ പറഞ്ഞു.

“”എന്തുണ്ടാവാൻ രണ്ടു ദിവസം ഇതേ പോലെ തുള്ളും..മൂന്നാം ദിവസം കരയും നാലാമത്തെ ദിവസം ശരിയായിക്കോളും..””അപ്പച്ചൻ അവനോട് പറഞ്ഞു.””പക്ഷേ നീ എനിക്ക് വാക്കു തരണം നിന്റെ പഴയ തല്ലുകൊള്ളിത്തരമൊക്കെ നിർത്തിയെന്ന്..””

“”അപ്പാ വാക്ക് തരണമെന്നു നല്ല ആഗ്രഹമൊണ്ട്..പക്ഷെ എന്നെക്കൊണ്ട് പറ്റുംന്നു എനിക്ക് ഒരു ഉറപ്പുമില്ല…എന്നാലും ഞാൻ ട്രൈ ചെയ്യാം…”” അവനു നേരെ നീട്ടിയ അപ്പന്റെ കൈ മടക്കി കൊണ്ട് പറഞ്ഞു.””ഞാൻ പോയി വല്യമ്മച്ചിയെ സോപ്പിട്ടിട്ട് വരട്ടെ…””

ജിതൻ മുറിയിലേക്ക് വരുന്നത് കണ്ടതും വല്യമ്മച്ചി തിരിഞ്ഞു കിടന്ന് കണ്ണടച്ചു.

“” സത്യായിട്ടും വല്യമ്മച്ചി ഇവ്ടെ വന്നിട്ട് പറയാനിരുന്നതാ എല്ലാം..അല്ലാതെ മറച്ചുവെച്ചതല്ലാ..”” വല്മ്മച്ചി ഒന്നും പറയാതെ കണ്ണുകളടച്ച് കിടന്നു

“”വല്യമ്മച്ചീ…എനിക്കറിയാം ഒറങ്ങീട്ടില്ലാന്നു…”” വല്യമ്മച്ചീടെ അടുത്തായി ഇരുന്നു കൊണ്ട് പറഞ്ഞു.

“”വല്യമ്മച്ചീ…”” ജിതൻ വല്യമ്മച്ചിയെ കുലുക്കി വിളിച്ചു.

“”പോടാ…എന്നോട് മിണ്ടണ്ട നീ…””അവന്റെ കൈ തട്ടി മാറ്റി.

“”പ്ലീസ് വല്യമ്മച്ചീ…വല്യമ്മച്ചീടെ ജിതുവല്ലേ ഞാൻ..””

“”ഓരോന്ന് ചെയ്ത് വെച്ചിട്ട് കുണുങ്ങാൻ വന്നിരിക്കുന്നു.മതം പോട്ടേന്നു വെക്കാം. രണ്ടാംകെട്ട് …കൂടെ ഒരു കൊച്ചും..ഞാനെങ്ങനെ ബാക്കി ഉള്ളവരുടെ മുഖത്ത് നോക്കും.. എത്ര നല്ല കല്യാണാലോചന നിനക്ക് കൊണ്ട് വന്നതാ..കല്യാണം കഴിക്കാത്തതിന് എല്ലാവരും നിന്നെ കുറ്റപ്പെടുത്തിയപ്പോൾ ഞാൻ കുറ്റപ്പെടുത്തിയോ…നീയെന്താ എന്നോട് പറഞ്ഞേ നിനക്കിഷ്ടപ്പെടുന്ന പെണ്ണിനെ എന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തിത്തരുംന്നു എന്നിട്ട് നീയെന്താ കാണിച്ചത് കല്യാണം ഒറപ്പിച്ചു കഴിഞ്ഞല്ലേ എന്നോട് പറഞ്ഞത്. നിന്റെ എല്ലാ തോന്ന്യവാസത്തിനും കൂട്ടു നിന്ന എന്നോടാ നീയിത് ചെയ്തത്..””

“” വല്യമ്മച്ചിയോട് പറയാതിരുന്നത് തെറ്റാണ് സമ്മതിക്കുന്നു.വല്യമ്മച്ചിയെ കൂട്ടി പെണ്ണു ചോദിക്കാൻ പോയാലൊന്നും അവൾ സമ്മതിക്കില്ല..ഇത് തന്നെ ആ വീട് അവർക്ക് നഷ്ടാവും അനിയത്തീടെ കല്യാണം മുടങ്ങുംന്നൊക്കെ വിചാരിച്ചിട്ടാ അവള് കല്യാണത്തിന് സമ്മതിച്ചത്..അപ്പച്ചനോട് പോലും അവളുടെ വീട്ടിൽ പോയി സംസാരിച്ചതിന് ശേഷാ പറഞ്ഞത് “” വല്യമെമച്ചീടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“”അവള് സമ്മതിച്ചീല്ലെങ്കിലെന്താ നാട്ടിൽ വേറെ പെണ്ണില്ലേ..””

“”അത്രയ്ക്ക് അവളെ ഇഷ്ടായോണ്ടാ വല്യമ്മച്ചി…””വല്യമ്മച്ചിയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

തുടരും…