മഴനൂലുകൾ ~ ഭാഗം 05, എഴുത്ത്: NIDHANA S DILEEP

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“”അത്രയ്ക്ക് അവളെ ഇഷ്ടായോണ്ടാ വല്യമ്മച്ചി…””വല്യമ്മച്ചിയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

????????????

വെല്യപപ്പേ…പാത്തൂ ധ്രുവന്റെ പപ്പേടെ അടുത്തേക്ക് ഓടുന്നത് കണ്ടപ്പോഴാണ് തനു പപ്പയെ കണ്ടത്.

“”പാത്തൂട്ടീ…”” വെല്യപപ്പ പാത്തൂനെ പൊക്കിയെടുത്തു.

“”മോള് കല്യാണത്തിന് സമ്മതിച്ചുവല്ലേ…”” തനുവോടായി പറഞ്ഞു.

“”മ്ഹും..എല്ലാരും കൂടി നിർബന്ധിച്ചിട്ടാ…പപ്പാ”” ജിതന്റെ ഭീഷണിയെ തനു പറഞ്ഞില്ല. കാരണം ജിതൻ കല്യാണത്തിന് ഭീഷണിപ്പെടുത്തി സമ്മതിച്ചതാണെന്നറിഞ്ഞാൽ പപ്പ ആ കടം വീട്ടും.ധ്രുവന്റെതായ ഒന്നും ഇനി വേണ്ടെന്നു തീരുമാനിച്ചതാണ്. ഡിവോഴ്സിന്റെ സമയത്തു പോലും ഒന്നും വാങ്ങിയില്ല.

“”നീയിങ്ങനെ മോളേം കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോ തന്നെ മനസിന് എന്തോ പോലെയായിരുന്നു..ഇപ്പോ ഒരു സമാധാനാണ്.”” ഒന്നു ചിരിക്കുക മാത്രം ചെയ്തു.ധ്രുവനുമായുള്ള ഡിവോഴ്സ് അതിനു ശേഷം മോളെയും കൊണ്ടുള്ള ഒറ്റയ്ക്കുള്ള താമസം.എല്ലാം പപ്പെയെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നറിയാം.പക്ഷെ ഒറ്റക്ക് പിടിച്ചു നിൽക്കണമെന്നൊരു വാശി.അതിലേറെ വീട്ടിൽ നിൽക്കുമ്പോൾ അച്ഛന്റേയും അമ്മയുടേയുമൊക്കെ വിഷമം കാണേണ്ടി വരും.പിന്നെ നന്ദുവിന്റെ കല്യാണാലോചനയേയും ബാധിച്ചാലോ.

“”പപ്പ അമ്മെന്റെ കവിളിൽ ഇങ്ങനെ പിടിച്ചു..പാത്തു പേടിച്ച് പോയി…എന്നിറ്റ് പാത്തു കരഞ്ഞു.. “” ധ്രുവൻ കവിളിൽ കുത്തിപ്പിടിച്ചതു പോലെ കുത്തിപിടിച്ചു കാണിച്ചു കൊണ്ട് പാത്തു പറഞ്ഞു.പാത്തു പപ്പയോടത് പറയുമെന്നു തനു ഒട്ടും വിചാരിച്ചില്ല. ഡിവോഴ്സിനു ശേഷം പപ്പ ധ്രുവനുമായി അകൽച്ചയിലായി.ധ്രുവൻ മറ്റൊരു വിവാഹം ചെയ്തപ്പോൾ അതൊന്നു കൂടി കൂടി.

“” ധ്രുവൻ വന്നിരുന്നോ ഇവിടെ..”” തനുവോടായി ചോദിച്ചു.

“”വന്നിരുന്നു… മോളെ വേണംന്നൊക്കെ പറഞ്ഞു ബഹളം വെച്ചിട്ടാ പോയത്…”” ഇനി ധ്രുവനുമായി ഉടക്കുമോ എന്ന പേടിയോടെയാണ് പറഞ്ഞത്.

“”പാത്തുട്ടീ പേടിച്ചു പോയോ…വെല്യ പപ്പ പപ്പേ കാണട്ടേ…എന്നിട്ട് ചോദിക്കുന്നുണ്ട് എന്തിനാ എന്റെ പാത്തൂട്ടിയെ കരയിച്ചേന്നു..””പാത്തുന്റെ മുഖത്ത് വീണ മുടികൾ ഒതുക്കി വെച്ചു കൊണ്ട് പറഞ്ഞു.

“”എന്നിറ്റ് നല്ല തല്ലും കൊടുക്കണേ…”” ഗൗരവത്തോടെയായിരുന്നു പറച്ചിൽ.

“” നല്ലൊരു തല്ലും കൊടുക്കാം..എത്ര തല്ലു കൊടുക്കണം…ഒന്നു മതിയോ..””

“”ആ ഒന്നു മതി…അല്ല രണ്ട്..”” രണ്ട് വിരൽ ഉയർത്തി കൊണ്ട് പറഞ്ഞു.

“” മോളു പേടിക്കേണ്ട..ധ്രുവന്റെ ശല്യം മോൾക്കുണ്ടാവില്ല ഇനി.ദർശൻ ഒരുമാസം കഴിഞ്ഞാൽ വരുന്നുണ്ട്…അവനും കൂടി വന്നിട്ട് പപ്പ എല്ലാം ശരിയാക്കിക്കോളാം..”” തനുവിനെ നോക്കി കൊണ്ട് പറഞ്ഞു.

“”തല്ലും കൊടുക്കണം…”” പാത്തു ഓർമിപ്പിച്ചു.

“”ശരി…രണ്ടു തല്ലും കൊടുക്കാം..””പാത്തുവിന്റെ കവിളിൽ മുത്തി.

“” പപ്പ ധ്രുവനോട് സംസാരിക്കാൻ പോവേണ്ട..ധ്രുവന് ദേഷ്യം കൂട്വേ ഉള്ളൂ..ഇപ്പോ തന്നെ പപ്പ ധ്രുവനോട് മിണ്ടാത്തത് ഞാൻ കാരണാണ്ന്നാ പറയുന്നേ..”‘

“” അത് ആരു കാരണമാണെന്നു അവനു തന്നെ അറിയാം…മോളതോർത്ത് വിഷമിക്കേണ്ട. അങ്ങനെ അവന്റെ എല്ലാ വാശിക്കും ദേഷ്യത്തിനും നിന്നു കൊടുക്കാൻ പാടില്ലാലോ….അവനെ നന്നാക്കാൻ പറ്റ്വോന്നു ഞാൻ നോക്കട്ടെ..”” കുറച്ച് നേരം പാത്തുവോടും തനുവിനോടും സംസാരിച്ചിട്ടായിരുന്നു പപ്പ പോയത്.

???????????

നന്ദയുടെ കല്യാണത്തിന്റെ മൂന്നു ദിവസം മുന്നേ ആയിരുന്നു കല്യാണം.നന്ദയുടെ കല്യാണത്തിനായി വലിച്ചു കെട്ടിയ ടാർപോളിൻ മാത്രമായിരുന്നു .മണ്ഠപം വേണ്ടെന്നു അച്ഛനോട് പറഞ്ഞു.ജിതനോടുള്ള വാശിയും കൂടിയായിരുന്നു അത്. താലി കെട്ട് കഴിഞ്ഞ് മോൾക്കായി പരതിയപ്പോൾ എന്താ സംഭവിക്കുന്നതെന്നു മനസിലാവാതെ അമ്മയുടെ കൈയിലിരുന്നു തനുവിനെ തന്നെ നോക്കുന്നുണ്ടായിരുന്നു. ആരുവും അച്ഛനും അമ്മയും നന്ദുവുമൊക്കെ മാറിമാറി എടുക്കുന്നുണ്ട്.ഇടക്ക് തനുവിനെ കണ്ട് വാശി പിടിക്കാൻ തുടങ്ങിയതും ആരു പാത്തൂനേം കൊണ്ട് പുറത്തേക്ക് എവിടെയോ പോയി.

“”ജിതന് ഇന്നു തന്നെ മോളെ കൊണ്ടോവുന്നത് ഇഷ്ടാവ്വോന്നറീല..നമുക്ക് പയ്യേ അവനോട് സംസാരിക്കാം..””ജിതന്റെ വീട്ടിലേക്ക് പോവാൻ നേരം അമ്മയുടെ കൈയിൽ ഉറങ്ങി കിടന്ന മോളെ വാങ്ങാൻ നോക്കവേ അമ്മ പറഞ്ഞു.””അമ്മേ..എന്റെ മോളില്ലാണ്ട്….””മനസിന്റെ നോവറിയിച്ചു കൊണ്ട് കണ്ണുനീർ ഉതിർന്നു വീണു.ആൾക്കാർ നോക്കി നിൽക്കുന്നത് കൊണ്ട് വാശി പിടിക്കാനും പറ്റുന്നില്ല.ദേഷ്യം മുഴുവൻ ജിതനോടായിരുന്നു.എന്തിനാ വാശി പിടിച്ച് ജീവിത്തിലേക്ക് വന്നത്..ശബ്ദമില്ലാതെ അവനോട് അവളുടെ മനസ് അലറി.ഇടക്ക് ജിതൻ ഇടം കണ്ണിട്ടു നോക്കുന്നത് കണ്ടപ്പോഴൊക്കെ ദേഷ്യം കൂടികൊണ്ടിരുന്നു.

കുരുശു വരച്ച ശേഷം വിളക്ക് കൊടുത്തതും വല്യമ്മച്ചി അകത്തേക്ക് പോയി. വലിയ വീട്ടിലേക്ക് വലതു കാൽ വെച്ചു കയറി. ആ നിലവിളക്കും പിടിച്ച് അകത്തേക്ക് കയറി. വീട്ടിലെത്തിയിട്ടും ജിതൻ സംസാരിച്ചില്ല.അതൊരു കണക്കിന് നന്നായി.ജിതനോട് ഒരു വാക്കു പോലും ഉരിയാടാൻ താൽപര്യമില്ല.സെൻട്രൽ ഹാളിൽ ആദ്യം തന്നെ കണ്ടത് ജിതന്റെ അമ്മച്ചിയുടെ ഫോട്ടോ ആയിരുന്നു.അകത്തു കയറിയതും ജിതൻ മുകളിലേക്ക് കയറി പോയി.കല്യാണത്തിന് ജിതന്റെ ഭാഗത്തു നിന്ന് ആകെ ഉണ്ടായത് മൂന്നു നാലു പേർ മാത്രമായിരുന്നു.അവർ രാത്രി വരെ ഉണ്ടിയിരുന്നു.അടുക്കളയിൽ തന്നെ നിന്നു.ത്രേസ്യേടത്തി ഇടക്ക് എന്തൊക്കെയോ ചോദിച്ചപ്പോൾ അതിന് മാത്രം മറുപടി പറഞ്ഞു.വല്യമ്മച്ചി മുറിയിൽ നിന്നും പുറത്തേക്ക് വന്നില്ല.ഒരു പ്രാവിശ്യം വന്ന് ത്രേസ്യേട്ത്തിയോട് എന്തോ പറഞ്ഞ് തനുവിനെ ഒന്നു നോക്കുക കൂടി ചെയ്യാതെ പോയി.

“” തള്ള ഒരു മൊരട് സാധനാ..ജിതുനെ വളർത്തിയൊക്കെ അവരാ..അതോണ്ട് തള്ളേടെ അതേ സ്വഭാവ അവനും..”” തനു ത്രേസ്യേടത്തി പറയുന്നത് കേൾക്കുന്നു പോലുമുണ്ടായീരുന്നില്ല.പുറത്ത് ഗ്ലാസുകൾ കൂട്ടി മുട്ടുന്നതിന്റേം ചിയേഴ്സ് പറയുന്നതിന്റെയൊക്കെ ശബ്ദം കേൾക്കുന്നുണ്ട്.

രാത്രി ജിതൻ ഉറങ്ങി കാണുംന്നു തോന്നിയപ്പോഴാണ് മുറിയിലേക്ക് പോയത്. വിചാരിച്ചത് പോലെ ഉറങ്ങിയിരുന്നു മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്നു.മോളെ പറ്റിയായിരുന്നു ചിന്ത മുഴുവൻ.ഇടക്ക് “”ഇന്ന് നന്ദാന്റീടെ കൂടെയാ ഉറങ്ങുന്നേ””ന്നു പറഞ്ഞ് നന്ദേടെ കൂടെ കിടക്കും.ചിലപ്പോ അച്ഛാച്ചന്റേം അമ്മമ്മേം മതി.അവർ കഥയൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങിയാലും രാത്രി ചിലപ്പോ ഞെട്ടി ഉണർന്നു അമ്മേന്നു പറഞ്ഞ് കരയും.പിന്നെ കണ്ണു തുറക്കാതെ കരഞ്ഞോണ്ടിരിക്കും ഞാനെടുക്കുന്നത് വരെ.ഇന്നു അങ്ങനെ കരഞ്ഞു കാണ്വോ?? രാവിലെ എഴുന്നേറ്റാലും ഞാൻ തന്നെ വേണം.നന്നായി ഉറക്കം തെളിഞ്ഞാലേ ബാക്കി ഉള്ളവരെ അടുപ്പിക്കൂ. ചില നേരത്ത് ഞാൻ തന്നെ ഭക്ഷണം വാരി കൊടുക്കണമെന്നു പറഞ്ഞു ശാഠ്യം പിടിക്കും.എന്നെ കാണാതെ ഭക്ഷണം കഴിച്ചു കാണുമോന്നു പോലുമറിയില്ല.ജിതന്റെ ഫോൺ ടേബിളിൽ കണ്ട് എടുത്തു നോക്കിയപ്പോൾ പാസ്വേർഡ് പ്രോടക്ടഡാണ്.ഓരോ നിമിഷവും തള്ളി നീക്കി. ജിതൻ എഴുന്നേൽക്കുന്നതിന് മുൻപ് അടുക്കളയിലേക്ക് പോയി.അവിടെ തന്നെ തങ്ങി നിന്നു.

“”ഇന്ന് നിന്റെ വീട്ടിൽ പോവണം..റെഡി ആയ്ക്കോ””എങ്ങോ നോക്കി കൊണ്ട് പറഞ്ഞു.തനു റൂമിലേക്ക് പോവുമ്പോൾ അപ്പച്ചൻ സെൻട്രൽ ഹാളിലിരിക്കുന്നുണ്ടായിരുന്നു.

“”മോളിന്ന് വീട്ടിൽ പോവുന്നുണ്ടല്ലേ..””

“”ഉണ്ട്..രണ്ട് ദിവസം കൂടിയല്ലേ കല്യാണത്തിനുള്ളൂ..””

“”തനൂ… മോളോട് സ്നേഹം ഉള്ളതോണ്ട് തന്നെയാ അവൻ മോളെ കല്യാണം കഴിച്ചത്.ആവന്റെ അമ്മച്ചി മരിച്ചത് അവന് വല്യ ഷോക്കായിരുന്നു അതിനു ശേഷാണ് അവന് ഈ വാശിയും ദേഷ്യമൊക്കെ.എനിക്കാണേ ബിസിനസൊക്കെ ആയി അവനെ നോക്കാനും പറ്റിയില്ല.എടുത്തു ചാട്ടം കൂടുതലാണ് അവന്. അവൻ ചെയ്തത് തെറ്റാണ്..എന്നാലും മോള് അവനെ മനസിലാക്കാൻ ശ്രമിക്കണം..””

“”എനിക്ക് ജിതനോട് ദേഷ്യമൊന്നുമില്ല അപ്പച്ചാ..”” ജിതന് ഇഷ്ടമായിരുന്നു എന്നത് തനുവിന് പുതിയ അറിവായിരുന്നു.

ധൃതിയിൽ സാരി വാരി ചുറ്റി.കാർ വീട്ട് മുറ്റത്ത് നിർത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. അമ്മയുടെ ഒക്കത്തിരുന്ന മോളെ എടുക്കാൻ നോക്കിയതും പാത്തു കൈ തട്ടി മാറ്റി അമ്മയുടെ തോളിൽ മുഖം മറച്ചു.””ഇന്നലെ കൂട്ടാതെ പോയോണ്ടുള്ള പിണക്കാ..”” ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.അമ്മയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ചെടുത്ത് തുരുതുരേ ഉമ്മകൾ കൊണ്ട് മൂടി.കുഞ്ഞു ശരീരം ശരീരത്തിൽ പതിഞ്ഞതും ഉറഞ്ഞു പോയ മുലപ്പാൽ പിന്നേം ചുരത്തിയത് പോലെ.””അമ്മ കൂട്ടാണ്ട് പോയില്ലേ..””വിങ്ങി പൊട്ടി കൊണ്ട് പാത്തു പറഞ്ഞു. അമ്മക്കെന്നെ വേണ്ടല്ലോ….അമ്മക്കെന്നെ ഇഷ്ടല്ലാലോ..””

“”അമ്മേടെ മുത്തിനെ അല്ലാണ്ട് അമ്മക്കാരെയാ വേണ്ടേ…”” പാത്തൂന്റെ തലയിൽ നെറ്റി ചേർത്തു കൊണ്ട് പറഞ്ഞു.കുഞ്ഞി ചുണ്ടിൽ ഉമ്മ വെച്ചു.ഏറെ നേരം വേണ്ടി വന്നു അവിടെ മറ്റാൾക്കാരുമുണ്ടെന്നു തിരിച്ചറിയാൻ.””അമ്മേ..മോള് കരഞ്ഞോ..വാശി പിടിച്ചോ..””

“”ഇന്നലെ ഒരുപാട് ആൾക്കാർ കൈമാറി എട്ത്തതല്ലേ നല്ല ക്ഷീണം ഉള്ളോണ്ട് വേഗം ഉറങ്ങി.പിന്നെ ഇന്നലെ കല്യാണത്തിന് വന്ന കുട്ടികളുടെ കൂടെ കളിയായിരുന്നില്ലെ. രാവിലെ ചെറ്യ വാശി ഉണ്ടായിരുന്നു. അച്ഛൻ മുറ്റത്തൂടി എട്ത്തു നടന്നപ്പോൾ അത് അടങ്ങി.പിന്നെ ഉഷാറായി.അച്ഛച്ഛനും മോളും കൂടി നടക്കാനൊക്കെ പോയി””നന്ദുവിനോടു പോലും മിണ്ടാതെ മോളെയുമെടുത്തു മുറിയിലേക്ക് പോയി.കുഞ്ഞിക്കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു.””അമ്മ പാത്തൂനെ വിട്ട് എവിടേം പോവില്ല..”” പാത്തു തനുവിന്റെ നെഞ്ചിൽ മുഖം അമർത്തി.തനു അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.അവളെ കൂട്ടാതെ പോകുമോ എന്നു പേടിച്ച് അന്നു മുഴുവൻ തനുവിന്റെ കൈയിൽ നിന്നും ഇറങ്ങിയില്ല.

“”തനു നീയിതെവിടേക്കാ പോവ്വുന്നേ..”” തനു നന്ദുവിന്റെ റൂമിലേക്ക് പോവുന്നത് കണ്ട് അമ്മ ചോദിച്ചു.

“” നന്ദൂന്റെ റൂമിൽ കിടക്കാൻ…””

“” തനു നീ പാത്തുവിനെക്കാൾ ചെറ്യ കുട്ടിയാവാൻ നോക്കര്ത്..ജിതനിവിടെ ആദ്യായിട്ട് നിക്കുന്നതല്ലേ..അവനെന്തു വിചാരിക്കും..നീ നിന്റെ റൂമിൽ കിടന്നാ മതി…”” അമ്മ ദേഷ്യത്തോടെ പറഞ്ഞു.തനുവിനെ അമ്മ വഴക്കു പറയുന്നത് കേട്ടാണ് ജിതൻ വന്നത്.

“”അവൾ നന്ദുവിന്റെ കൂടെ കിടന്നോട്ടെ..നാളെയും കൂടിയല്ലേ പറ്റൂ. അവർക്കൊരുമിച്ച് …എനിക്ക് പ്രോബ്ളമൊന്നുമില്ല…”” ജിതൻ പറയുന്ന കേട്ടതും അമ്മ തനുവിനെ ദേഷ്യത്തിൽ നോക്കി.”” ബെഡ്ഷീറ്റ് മാറ്റിക്കൊടുക്ക്..'” അമ്മ ബെഡ്ഷീറ്റെടുത്തു കൊണ്ട് വന്നു തനുവിനോട് പറഞ്ഞു.

“”പാത്തുവിന്റെ ഡ്രെസ് ഒക്കെ ഇപ്പോഴേ പാക്ക് ചെയ്തേക്ക്..കല്യാണ തിരക്കിൽ ഒന്നിനും നേരം കാണില്ല..”” തനു ബെഡ്ഷീറ്റ് വിരിക്കവേ ജിതൻ പറഞ്ഞു.””കല്യാണം കഴിഞ്ഞ് വൈകുന്നേരം ഇറങ്ങാം …വല്യമ്മച്ചി അന്നു പോകുംന്നു പറഞ്ഞു..”” ശരിയെന്നു മാത്രം പറഞ്ഞു തനു പുറത്തേക്ക് പോയി.

പാത്തുവിനെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ ജിതനെ പറ്റിയായിരുന്നു ചിന്ത. വന്നതു മുതൽ അച്ഛന്റെ കൂടെ ഓരോ കാര്യത്തിന് ഓടി നടക്കുന്നുണ്ടായിരുന്നു.പല തവണ എന്തോ സംസാരിക്കാൻ വന്നപ്പോഴൊക്കെ മുഖം കൊടുക്കാതെ നടന്നു.. ശരിക്കും അവനത് അർഹിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണോ കല്യാണത്തിന് സമ്മതിക്കേണ്ടത്??? അങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടേയിരുന്നൂ.അവസാനം എഴുന്നേറ്റു.സമയം നോക്കിയപ്പോൾ ഒരു മണിയാവാറായി.നന്ദുവിനെ വിളിച്ചിട്ടാണേൽ എഴുന്നേൽക്കുന്നില്ല.അഖിലിനോട് സംസാരിച്ചിട്ട് ഉറങ്ങിയതാണ്. പാത്തുവിനെയും എടുത്തു ഡോർ തുറന്നു പുറത്തേക്കിറങ്ങി.ഡോർ പതിയെ ചാരി.ജിതന്റെ മുറിയുടെ ഡോറിൽ മുട്ടിയപ്പോൾ വേഗം തന്നെ തുറന്നു.വീട് മാറി കിടന്നത് കൊണ്ട് ഉറക്കം വരാഞ്ഞിട്ടാവാം.

“”ഇതെന്താ ഈ സമയത്ത്..””അത്ഭുതത്തോടെ ജിതൻ ചോദിച്ചു.

“”നന്ദു അഖിലിനോട് സംസാരിക്കുകയാ …ബുദ്ധിമുട്ടാവേണ്ടാ എന്നു വിചാരിച്ചാണ്…”” അതു മാത്രം പറഞ്ഞ് അകത്തേക്ക് കയറി.

തുടരും…