സീമന്തരേഖ ~ ഭാഗം 04, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”” സൂക്ഷിച്ച് കുട്ടി.. ആണിയുണ്ട്.. താഴേക്ക് ഇറങ്ങിയേ? അനന്തൻ എവിടെ?”””

സീതയുടെ കൈപിടിച്ച് താഴെയിറക്കി കൊണ്ടയാൾ ചുറ്റുപാടും ഒന്ന് നോക്കി.

“”” അതേ….!! നിങ്ങളാരാ?”””

അയാളെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് സീത ചോദിച്ചു.

“”” പരിചയപ്പെടലൊക്കെ പിന്നെ.. ആദ്യം അനന്തൻ എവിടെയെന്ന് പറ കുട്ടി?”””

കുറച്ച് ഗാംഭീര്യത്തോടെ അയാൾ ഒച്ചയിട്ടതും ഒന്ന് ഭയന്ന് കൊണ്ടവൾ മുകളിലെ മുറിയിലേക്ക് ചൂണ്ടി.

“”” ആ പ രട്ട കിളവി അകത്തുണ്ടോ?”””

ഉമ്മറത്തേക്ക് ഒന്ന് എത്തി നോക്കി കൊണ്ടയാൾ താടി തടവി.

“”” ആരുടെ കാര്യാ?”””

“”” ഒന്നുല്ല… ആ തള്ളയുടെ ചെലച്ചിൽ കേൾക്കണ്ടല്ലോ എന്ന് കരുതിയാ അടുക്കളവശം വരാം എന്ന് കരുതിയത്. ഇനിയിപ്പോ മുന്നിലൂടെ തന്നെ കയറാം..”””

തല ചൊറിഞ്ഞ് കൊണ്ട് മുറുമുറുക്കുന്ന അവനെ സീത ഒന്ന് തട്ടി വിളിച്ചു.

“”” ആ.. എന്താ…? ഓ…കുട്ടി മുന്നിൽ നടന്നോളൂ.. ആ തള്ളയെ പെട്ടെന്ന് കണ്ടാൽ എനിക്ക് കലി മൂക്കും”””

അവളേ മുന്നിലേക്ക് കടത്തി വിട്ട് കൊണ്ട് അയാൾ മുണ്ട് മടക്കി കുത്തി കൊണ്ട് അവളുടെ പിറകിലായി മുഖം മറച്ച് നടന്നു.

“”” മുന്നിൽ തന്നെയുണ്ടല്ലോ ഭദ്രകാളി”””

ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ശാരദാമ്മയെ ഒന്ന് പുച്ഛിച്ച് കൊണ്ടവൻ മുഖം കോട്ടി.

കണ്ണിലെ കണ്ണട ഊരി വച്ച് കൊണ്ടവർ ഉമ്മറത്തെ തൂണിലായി പിടിച്ചു കൊണ്ട് വരുന്നവരെ ശ്രദ്ധിച്ചു.

“”” ജാനകി… കുറച്ച് വെള്ളമെടുത്ത് മുറ്റം ശുദ്ധിയാക്കൂ.. കുറേ നശ്ശൂലങ്ങൾ പടി കടന്ന് വരുന്നുണ്ട്”””

അവനെ നോക്കി കാർക്കിച്ച് തുപ്പി കൊണ്ടവർ ചാരുകസേരയിലായി ഇരുന്നു.

“”” ദേ കിളവി… വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം. പിന്നെ ഈ വീട്ടിലേക്ക് കയറാൻ എനിക്ക് യാതൊരു താൽപര്യവുമില്ല. വെറുതെ ഞാനെന്തിനാ സ്വയം കേടാവുന്നത്? നിങ്ങളെ പോലുള്ളവരോട് സംസാരിക്കുന്നത് തന്നെ അറപ്പാണ്.. എനിക്ക് അനന്തനെ കാണണം”””

“”” പ്ഫ്ലാ…!! എന്റെ വീട്ടിൽ വന്ന് കുരക്കാൻ മാത്രം വളർന്നോ നീ…! അവന്റെ ഒരനന്തൻ?നിന്റെ കൂടപിറപ്പൊന്നുമലല്ലോ..എന്റെ പേരക്കുട്ടിയെ കാണാൻ നിനക്കെന്താടാ അവകാശം?”””

“”” ദേ തള്ളേ… മിണ്ടാതെ ഇരുന്നോ.. എനിക്ക് നാവ് ചൊരിഞ്ഞ് വരുന്നുണ്ട്. അവരുടെ ഒരു പേരക്കുട്ടി.. ആദ്യം പോയി അതിന്റെ അർത്ഥം പഠിക്ക്.. അവൻ സഹിക്കും എന്ന് കരുതി അതേ പോലെ ഈ ഭദ്രനോട് പെരുമാറിയാലുണ്ടല്ലോ…! ഞാൻ വന്നത് അവനെ കാണാനാണെങ്കിൽ കണ്ടിട്ടേ പോവൂ”””

“”” ഭദ്രാ…….!!!”””

പിറകിൽ നിന്ന് ജാനകി ചേച്ചി ശബ്ദമുയർത്തിയതും അവനൊന്ന് ശാന്തനായി..

“”” അനന്തനെവിടെ ജാനകിയമ്മേ? ഈ തള്ള കൊന്നോ ആ പാവത്തിനെ?”””

അവരെ ഒന്ന് തുറിച്ച് നോക്കി കൊണ്ടവൻ അകത്തേക്ക് കയറി.

“”” എങ്ങോട്ടാടാ കയറി പോകുന്നേ?”””

തടയാൻ ശ്രമിച്ച ശാരദാമ്മയെ തട്ടി കൊണ്ടവൻ കനപ്പിച്ചൊന്ന് നോക്കി.

“”” ദേ കിളവി.. വെറുതെ വയസ്സാൻ കാലാത്ത് എന്റെ കൈയ്യ്ക്ക് പണിയുണ്ടാക്കാതെ അടങ്ങി ഇരുന്നോ..!!”””

അകത്തേക്ക് ഓടി പിടിച്ച് കയറി കൊണ്ടവൻ അനന്തന്റെ മുറിയിലായി തട്ടി വിളിച്ചു. പിറകിലായി സീതയും ഓടി വന്നിരുന്നു.

“”” മുറി പുറത്ത് നിന്ന് പൂട്ടിയതാ..”””

ഭദ്രനെ നോക്കി കൊണ്ട് പറഞ്ഞു.

“”” ഒന്ന് മാറി നിന്നെ…”””

അവളെ ഒരു മൂലയിലേക്ക് മാറ്റി കൊണ്ടവൻ കാല് കൊണ്ട് ശക്തിയിൽ തൊഴിച്ച് കൊണ്ടിരുന്നു.

പഴയ വാതിൽ ആയതിനാലാകാം വേഗം തുറന്നു.

അകത്തേക്ക് കയറിയ രണ്ടാളും മുറിയിലെ കാഴ്ച കണ്ട് തറഞ്ഞ് നിന്ന് പോയിരുന്നു.

മുറിയിലെ സാധനമെല്ലാം അലങ്കോലമായി കിടക്കുന്നു.നിലത്തായി വേദന കൊണ്ട് പുളയുന്ന അനന്തൻ.. ശരീരത്തിലവിടയായി എന്ത് കൊണ്ടോ അടിച്ചതിന്റെ പാടുകൾ.. മുഖം രക്തവർണ്ണമായിരിക്കുന്നു.

അവ്യക്തമായി മുരളുന്ന അനന്തനെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് സീത കട്ടിലിലായി ഇരുത്തി.

കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. വെറുപ്പ് നിറഞ്ഞിരുന്നു ആ കണ്ണുകളിൽ. സാരിതലപ്പിൽ മുഖത്തെ ചോരതുള്ളികൾ ഒപ്പിയെടുക്കുമ്പോഴും ആ കൈകൾ വിറച്ചിരുന്നു.

“”” ആ തള്ള നന്നാവില്ല. മിക്കവാറും അതിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവുമെന്നാ തോന്നുന്നത്””

ദേഷ്യത്താൽ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഭദ്രൻ. ആ കണ്ണുകൾ കലങ്ങിയിരുന്നു.

“”” വാ.. ഹോസ്പിറ്റലിൽ പോകാം”””

അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ഭദ്രനെ തട്ടി മാറ്റി കൊണ്ട് അനന്തൻ കിടക്കയിലേക്ക് കിടന്നു.

“”” ഞാനെങ്ങോട്ടും ഇല്ല. നിനക്ക് പോകാം”””

അവന്റെ മുഖത്തേക്ക് നോക്കാതെ മറിഞ്ഞ് കിടന്ന് കൊണ്ട് പറയുന്ന അനന്തനെ ദേഷ്യത്താൽ ഭദ്രൻ വലിച്ചെഴുന്നേൽപ്പിച്ചു.

“”” ഞാൻ പറയുന്നത് കേട്ടാൽ മതി നീ.. കൂടുതൽ പറച്ചിൽ വേണ്ട..”””

“”” എന്റെ ദേഹത്ത് തൊടാതെ മാറിനിൽക്കടാ…”””

ഭദ്രനെ തള്ളി മാറ്റി കൊണ്ട് അനന്തൻ രൂക്ഷമായൊന്ന് നോക്കി.

“”” സോറി… ഞാൻ തൊടില്ല. ഇവളുടെ കൂടെ വന്നാൽ മതി. ഞാൻ പുറത്ത് നിൽക്കാം”””

സീതയെ ഒന്ന് നോക്കി ആംഗ്യം കാണിച്ച് കൊണ്ട് ഭദ്രൻ പുറത്തേക്കിറങ്ങി.

“”” ആരും എന്നെ കാത്ത് നിൽക്കണ്ട. ഞാൻ എങ്ങോട്ടും വരില്ല. വലിഞ്ഞ് കേറി വന്നവർക്ക് പോകാം”””

അർത്ഥം വച്ച് പറഞ്ഞ് കൊണ്ട് അനന്തൻ വേച്ച് വേച്ച് സീതയുടെ അടുത്തേക്ക് നടന്നു.

“”” ഇനി തന്നോടും ഞാൻ പറയണോ.. ഇറങ്ങി പോടീ….!!”””

കത്തുന്ന കണ്ണുകളോടെ അനന്തൻ സീതയെ പിടിച്ച് മുറിക്ക് പുറത്താക്കി വാതിലടയ്ക്കാൻ ശ്രമിച്ചതും മൂക്കിനിട്ട് ഭദ്രൻ ഒന്ന് കൊടുത്തു.

കിട്ടിയ അടിയിൽ ബോധം മറഞ്ഞ അനന്തനെ നോക്കി ഒന്ന് ഉള്ളിലൂറി ചിരിച്ച് കൊണ്ട് അവനെ ഭദ്രൻ എടുത്ത് പൊക്കി.

കണ്ണുംതള്ളി നിൽക്കുന്ന സീതയെ ഒന്ന് ചിരിയോടെ നോക്കി.

“”” പണ്ടേ പറഞ്ഞാൽ കേൾക്കുന്ന സ്വഭാവമില്ല. ഇതേ മാർഗമുള്ളൂ.. താൻ പേടിക്കേണ്ട”””

അവനെയും പൊക്കി കൊണ്ട് താഴേക്കിറങ്ങുമ്പോൾ വേവലാതിയോടെ നോക്കി നിൽക്കുന്ന ജാനിയമ്മയെ ഒന്ന് നോക്കി പുഞ്ചിരിക്കാൻ ഭദ്രൻ മറന്നില്ല.

“”” ഞാൻ വരും… നിങ്ങളിവനോട് ചെയ്ത് കൂട്ടിയതിനെല്ലാം എണ്ണിയെണ്ണി ഭദ്രൻ പകരം ചോദിച്ചിരിക്കും. നോക്കിയിരുന്നോ…!!”””

ശാരദാമ്മക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ഭദ്രൻ ആരെയോ ഫോൺ വിളിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഏതോ കാർ വന്ന് ഉമ്മറത്ത് നിർത്തി. അനന്തനെയും താങ്ങി പിടിച്ച് കൊണ്ട് ഭദ്രൻ മുന്നിൽ കേറിയതും സീത അനന്ത നരികിലായി ഇരുന്നു. സംശയത്തോടെ അവളെ നോക്കുന്ന ഭദ്രനെ പുരികം പൊക്കി എന്താണെന്ന് ആംഗ്യം കാണിച്ചു.

“”” ഞാനും വരും..”””

അനന്തനെ തന്നെ നോക്കി കൊണ്ട് കൊച്ച് കുട്ടികളെ പോലെ പറയുന്ന അവളെ വാത്സല്യത്തോടെ നോക്കി ഭദ്രൻ.

“”” ശരി.. എന്നാലും നാല് മാസം മാറി നിന്നപ്പോൾ ഒരു പെണ്ണും ആയി അവന്””

“”” എന്താ പറഞ്ഞേ?”””

ചെറുശബ്ദത്തോടെ സ്വയം ആത്മഗതിച്ച ഭദ്രനെ നോക്കി കൊണ്ടവൾ ചോദിച്ചു.

“”” ഒന്നുമില്ല.. ഇവന് ബോധം തെളിയുന്നതിന് മുൻപ് ആശുപത്രിയിൽ എത്തിക്കണം. വേഗം പോവാം ചേട്ടാ”””

ഡ്രൈവർക്ക് നിർദ്ദേശം നൽകി കൊണ്ട് ഭദ്രൻ ഒന്നും കൂടി അനന്തനെ നോക്കി.

“”” ഡോക്ടർ… അനന്തനിപ്പോൾ എങ്ങനുണ്ട്?”””

“”” കുഴപ്പമില്ല. ചെറിയ ക്ഷീണമുണ്ട്. ഗ്ലൂക്കോസ് കേറ്റി കഴിഞ്ഞാൽ പോകാം. ഞാനൊരു ഓയിൻമെന്റ് എഴുതിയിട്ടുണ്ട്. മുറിവിൽ പുരട്ടണം. എന്ത് പറ്റിയതാ? അടിപിടി കേസാണെങ്കിൽ പോലീസിനെ അറിയിക്കണം”””

“”” അയ്യോ..അതൊന്നുമല്ല..ഞാൻ പറഞ്ഞില്ലേ.. കൂട്ടുകാർ തമ്മിൽ ചെറിയ ഒരു കശപിശ”””

“”” മംമ്…ഡീസ്ചാർജ് ചെയ്തിട്ടുണ്ട്”””

“””ഹാവൂ.. ഈ ഡോക്ടർമാർക്ക് എന്തൊക്കെ അറിയണം? ഒരു മാതിരി കുറ്റവാളികളെ പോലെയാ ഇവരുടെ ചോദ്യം ചെയ്യൽ..”””

വാർഡിലേക്ക് കയറി കൊണ്ട് ഭദ്രൻ ഗ്ലാസിലേക്ക് ചായ ഒഴിച്ച് കൊണ്ട് സീതക്ക് നൽകി.

“”” രാവിലെ വല്ലതും കഴിച്ചിരുന്നോ ഇവൻ?”””

അനന്തനെ ചൂണ്ടികാണിച്ച് കൊണ്ട് ഭദ്രൻ സീതയോട് ആരാഞ്ഞു.

“”” കഞ്ഞി കുടിച്ചതാ..പക്ഷേ വിശപ്പ് കാണും”””

പറയുമ്പോൾ എന്ത് കൊണ്ടോ അവളുടെ കണ്ഠമിടറി..

“”” ഞാൻ വല്ലതും കഴിക്കാൻ വാങ്ങി വരാം. താനിവിടെ ഉണ്ടാവില്ലേ?”””

“”” ചേട്ടാ…..!!”””

പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞ ഭദ്രനെ വിളിച്ച് കൊണ്ട് സീത മുറിയിൽ നിന്നിറങ്ങി.

“”” അത്… ചേട്ടന്റെ കൂട്ടുകാരനാണോ അനന്തേട്ടൻ?”””

ചെറിയൊരു ജാള്യതയോടെയായിരുന്നു അവൾ ചോദ്യം ഉന്നയിച്ചത്. അവളുടെ മുഖഭാവം കണ്ട് അടക്കിപിടിച്ച ചിരിയോടെ ഭദ്രൻ തലയാട്ടി.

“”” കൂട്ടുകാരനല്ല..അവന്റെ ചേട്ടൻ അരവിന്ദന്റെ കൂട്ടുകാരനാ ഞാൻ”””

“”” ഓ…പിന്നെ അനന്തേട്ടൻ എന്തിനാ ചേട്ടനോട് ചൂടായത്?”””

നിഷ്കളങ്കമായ അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു ഭദ്രൻ.

“”” അവന്റെ അവസ്ഥക്ക് ഞാനും ഒരു കാരണമാണ്. ആപത്ത് കാലത്ത് തുണയാവുന്നവരാ യഥാർത്ഥ സുഹൃത്തുകൾ എന്നല്ലേ.. അങ്ങനെ നോക്കുമ്പോൾ ഞാനാ തസ്തികയിൽ പെടില്ല. അരവിന്ദനും ഭാമയും മരിച്ചതോടെ അനാഥമായ മക്കളെയും അനന്തനെയും ആ താടകയുടെ മുമ്പിൽ ഉപേക്ഷിക്കാനെ അന്നെനിക്ക് കഴിയുമായിരുന്നുള്ളൂ.. ഒരു വിധത്തിൽ പറഞ്ഞാൽ ഒരു ഒളിച്ചോട്ടമായിരുന്നു. പക്ഷേ അമ്മയുടെയും ഭാര്യയുടെയും കണ്ണീരിന് മുമ്പിൽ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു എനിക്ക്. നല്ലൊരു വരുമാനമോ ജോലിയോ അന്ന് ഇല്ലാത്ത ഞാനെങ്ങനെ അവരെ നോക്കും..അത് കൊണ്ട് തന്നെയാ ദൂരേ പോയി കഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാ വന്നത്. അനന്തനെ നാളെ കാണാം എന്ന് കരുതിയതാ.. പക്ഷേ അപ്പോഴാ അവന്റെ കരച്ചിൽ കേട്ടത്. ഞാൻ അനന്തന്റെ വീടിന്റെ തൊട്ടപ്പുറത്താ താമസിക്കുന്നത്. ഇനിയിപ്പോ തിരിച്ച് വന്ന സ്ഥിതിക്ക് അവരെയും കൂട്ടി വെറെങ്ങോട്ടെങ്കിലും മാറണം എന്ന് കരുതിയതാ.. പക്ഷേ ഇനിയത് വേണ്ട എന്നൊരു തോന്നൽ”””

“”” അതെന്താ? അനന്തേട്ടന് അവിടെ തീരെ പറ്റില്ല..അവർ മര്യാദക്ക് ഭക്ഷണം പോലും കൊടുക്കാറില്ല പാവത്തിന്. മക്കളെ നോക്കാനാ ഞാനിപ്പോൾ അവിടെ വന്നത്. പക്ഷേ എത്ര കാലം എന്ന് വച്ചാ ഞാനവിടെ..”””

ശ്വാസം വിടാതെ ഓരോ കുറ്റവും കുറവും പറയുന്ന സീതയുടെ കവിളിലായവൻ മെല്ലെ തലോടി..

“”” എന്റെ കൂടെ വന്നാൽ അവനൊരു ജീവിതം ഉണ്ടാവില്ല. അവനും ഒരു കൂട്ട് വേണം. അതവന് അരികിൽ തന്നെയുള്ളപ്പോൾ ഞാൻ പേടിക്കേണ്ടതില്ല എന്നൊരു തോന്നൽ.”””

“”” എനിക്ക് മനസിലായില്ല”””

“”” ഒന്നുമില്ല. വഴിയെ അറിയാം..എന്തായാലും അവൻ എഴുന്നേൽക്കുന്നത് വരെ കാവലിരിക്കവിടെ..ഞാൻ ഇപ്പോൾ വരാം”””

തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഭദ്രൻ എന്തോ ഓർത്തെന്നപോലെ തിരിച്ച് വന്നവളെ കെട്ടിപിടിച്ചു.

“””നന്ദി.. അനന്തന്റെ ജീവിതത്തിലേക്ക് വന്നതിന്. നോക്കിയേക്കണേ അവനെ..ഞാൻ തന്നെ വിശ്വസിച്ച് ഏൽപ്പിക്കുവാ”””

ഒരച്ഛന്റെ എല്ലാം വേവലാതിയും ആ സമയം ആ മുഖത്ത് പ്രകടമായിരുന്നു.

ഒരു മന്ദഹാസം അവനായി വിടർത്തി കൊണ്ടവൾ അവിടെ നിന്ന് നടനകന്നു.

കണ്ണ് തുറന്ന അനന്തൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. തന്റെ മുറിയല്ലെന്ന് മനസിലായതും കൊട്ടി പിടഞ്ഞെഴുന്നേറ്റു.

“”” ഇതെന്താ കാണിക്കണേ.. അവിടെ കിടന്നെ.. തലകറങ്ങും ട്ടോ “””

അവനടുത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്ന സീത അവന്റെ പ്രവൃത്തി കണ്ട് തടഞ്ഞ് നിർത്താൻ ഒരു ശ്രമം നടത്തി.

“”” നീയോ… മാറിനിക്കടീ.. ആരാ എന്നെ ഇവിടെ കൊണ്ടാക്കിയത്?”””

“”” അതൊക്കെ പറയാം. അതിന് മുമ്പൊന്ന് അവിടെ ഇരുന്നെ.. ഗ്ലൂക്കോസ് കേറ്റാണ്..”””

കൈയിൽ പിടിച്ച് കൊണ്ടവൾ അവനെ കിടക്കയിലായി ഇരുത്തി. വീണ്ടും എഴുന്നേറ്റ് പോകാൻ ശ്രമിച്ച അവന്റെ മുമ്പിലായി നിന്നവൾ കണ്ണുരുട്ടി.

“”” ദേ.. മര്യാദക്ക് അവിടെ ഇരുന്നില്ലെങ്കിൽ സുഖമില്ലാതെ കിടക്കാണെന്നൊന്നും ഞാൻ നോക്കില്ല. നേഴ്സ്നോട് പറഞ്ഞ് ഒരു ഇൻജക്ഷൻ അങ്ങ് വച്ച് തരും”””

“””നീയെന്താടീ ആളെ പേടിപ്പിക്കാണോ? അങ്ങോട്ട് മാറിനിൽക്കെടീ ശവമേ…!!”””

അവളെ മുന്നിൽ നിന്ന് പിടിച്ച് മാറ്റി കൊണ്ടവൻ പുറത്തേക്ക് നടന്നതും സീത തടയാനായി അവന്റെ പിറകെ വച്ച് പിടിച്ചു.

“”” ഇത്ര ധൃതിയിൽ പോകാൻ മാത്രം ആ മുറിയിലെന്താ? മര്യാദക്ക് ഭക്ഷണം പോലും കിട്ടുന്നില്ല. എന്നാലും രക്ഷപ്പെടണമെന്നില്ല. എന്തൊരു ജന്മമാ ഇത്?”””

അവൻ കേൾക്കാൻ വേണ്ടി ഉറക്കെ തന്നെയവൾ ആത്മഗതിച്ചു.

ഒന്ന് തിരിഞ്ഞ് നടന്ന് വരുന്ന അവനെ കാൺകെ അവൾ മനസിൽ ഊറി ചിരിച്ചു.

മുഖമടച്ച് ഒന്ന് കൊടുത്തതും കണ്ണ് നിറച്ച് കൊണ്ടവൾ അവനെ നോക്കി.

“”” കുറച്ച് നേരായി സഹിക്കുന്നു. വേണ്ടാത്ത കാര്യത്തിൽ ഇടപെടാൻ നിൽക്കരുത്. കുറച്ച് ഭക്ഷണം തന്നെന്ന് വച്ച് എന്നെ കേറി ഭരിക്കാം എന്നാണോ? ജോലിക്ക് വന്നവർ അത് ചെയ്യുക..! ഇനി എന്റെ കൺമുമ്പിൽ കണ്ട് പോകരുത് നിന്നെ..”””

ഒരു താക്കീത് പോലെ നടന്നകലുന്നവന്റെ മുമ്പിലായി തടസം പോലവൾ വന്ന് നിന്നു.

“”” എന്നെ തല്ലാൻ ഒരു മടിയും ഇലല്ലോ.. ഈ പ്രതികരണശേഷിയെന്താ വീട്ടിൽ എടുക്കാത്തത്? ഓ.. ഞാൻ ജോലിക്കാരിയാണല്ലോ.. എന്നെ എന്ത് വേണേലും ചെയ്യാലോ.. ചോദിക്കാനും പറയാനും ആരും ഇലല്ലോ? അവർ സ്വന്തമാണല്ലോ..എന്തായാലും നട്ടെല്ലുണ്ട് എന്ന് മനസിലായി..”””

ദേഷ്യത്താൽ തിരിഞ്ഞ് നടക്കുമ്പോഴും ഒരു പിൻവിളി അവൾ പ്രതിക്ഷിച്ചു.

ശ്ശെ.. ഇത്രനേരം പറഞ്ഞത് വെറുതെയായോ ഭഗവതി? ഇയാളെ ഒന്ന് അടക്കി നിർത്താൻ എന്തൊക്കെ ചെയ്യണം. നല്ല വേദന.. മാലു പറഞ്ഞപോലെ കാട്ടുമാക്കാൻ തന്നെയാ..

അടി കിട്ടിയ കവിളിൽ മെല്ലെ തടവി കൊണ്ടവൾ തിരിഞ്ഞ് നോക്കി.

എന്തോ ചിന്തിച്ച് പുറംതിരിഞ്ഞ് നിൽക്കാണ് അനന്തൻ. നിന്ന സ്ഥലത്ത് നിന്ന് ഒരടി പോലും അനങ്ങിയിട്ടില്ല.

അപ്പോൾ പറഞ്ഞത് ആൾക്ക് കൊണ്ടിട്ടുണ്ട്. ദേവിയേ… ഈ ഭദ്രട്ടൻ എവിടെ? എനിക്ക് അധികനേരം ഇയാളെ അടവിട്ട് ഇവിടെ പിടിച്ച് നിർത്താൻ പറ്റില്ല..

നഖം കടിച്ച് കൊണ്ട് ക്യാന്റീൻ ഭാഗത്തേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ഭദ്രൻ എന്തോ കവറും കയ്യിൽ പിടിച്ച് വരുന്നത് കണ്ടത്.. വേഗം അവൾ കണ്ണ് കൊണ്ട് അനന്തനെ കാണിച്ച് കൊടുത്തു.

“”” അനന്താ….!!! “””

പിറകിൽ നിന്ന് ഭദ്രന്റെ ശബ്ദം കേട്ടതും അനന്തൻ മനപ്പൂർവ്വം തന്നെ തിരിഞ്ഞ് നോക്കിയില്ല.

“”” ടാ…നിനക്ക് എന്നോട് ദേഷ്യമാണെന്നറിയാം.. നീയത് സ്വന്തം ശരീരത്തോട് കാട്ടല്ലേ.. വന്ന് കിടന്നേ..നിനക്ക് നല്ല ക്ഷീണമുണ്ട്. ഭക്ഷണം കഴിച്ചിട്ട് പോകാം”””

തോളിൽ പതിയെ ഒന്ന് കൈ വച്ച് കൊണ്ട് ഭദ്രൻ പറഞ്ഞതും അവന്റെ കൂമ്പിനിട്ട് കൈമുട്ട് കൊണ്ട് ഒന്ന് കൊടുത്തു അനന്തൻ.

വേദന കൊണ്ട് ഒന്ന് അലറിയ ഭദ്രൻ ചുണ്ടിൽ ഒരു ചിരി വരുത്തി.

“””നിനക്ക് പ്രതികാരം ചെയ്യാനെങ്കിലും ആരോഗ്യം വേണ്ടേ.. വാ കഴിക്കാം. നിന്റെ ഇഷ്ടപ്പെട്ട ദോശയും ചമ്മതിയുമാണ്. വെറുതെ പാഴാക്കാതെ വാ..”””

“”” ഞാനെങ്ങോട്ടുമില്ല.. വാങ്ങിയവർ തന്നെ കഴിച്ചാൽ മതി”””

ദൂരേക്ക് ദൃഷ്ടി പായിച്ച് കൊണ്ട് പറയുന്ന അനന്തനെ ഭദ്രൻ ലാളനയോടെ നോക്കി.

“”” അന്നത്തെ നിന്ദിക്കരുത് എന്നാ..! ഒരു മണി വറ്റ് പോലും 2 പേരുടെ വിശപ്പടക്കും എന്ന് പഠിപ്പിച്ച അരവിന്ദൻ മാഷിന്റെ അനിയൻ ചേട്ടന്റെ വാക്കിന് വിലകൽപ്പിക്കില്ലെന്നാണോ?”””

ഒരു കുസ്യതിയോടെ ഒളികണ്ണെറിഞ്ഞ് കൊണ്ട് ഭദ്രൻ ചോദിച്ചതും കുറച്ച് നേരം അനന്തൻ നിശബ്ദമായി. ഒന്നും പറയാതെ തിരിച്ച് വാർഡിലേക്ക് കയറുന്ന അവനെ കണ്ടതും ഭദ്രൻ അറിയാതെ ചിരിച്ച് പോയിരുന്നു.

ചമ്രം പടഞ്ഞിരുന്ന് കൊണ്ട് മുഖവും വീർപ്പിച്ചിരിക്കുന്ന അനന്തനെ കാൺകെ സീതക്കും ഭദ്രനും ചിരി പൊട്ടിയെങ്കിലും കൂടുതൽ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി രണ്ടാളും അത് മറച്ചു.

“”” എന്നാ ഒരു മണവാ ഭദ്രട്ടാ… വായിൽ വെള്ളമൂറുവാ…”””

അനന്തനെ ഒളിഞ്ഞ് നോക്കികൊണ്ട് സീത അഭിനയിച്ചു.

“”” ഇവിടത്തെ ക്യാന്റീനിൽ നിന്നാ.. എനിക്കും ഇതിന്റെ മണം അടിച്ചിട്ട് നിൽക്കാൻ മേല്ല. നീയാ പാത്രമെടുത്തേ സീതേ… വേണ്ടവർക്ക് കഴിക്കാം കേട്ടോ..””‘

അനന്തനെ നോക്കി അർത്ഥം വച്ച് പറഞ്ഞ് കൊണ്ട് ഭദ്രൻ ദോശയിൽ ചമ്മന്തി ഒന്ന് തൊട്ട് പിടിപ്പിച്ച് കൊണ്ട് അനന്തന് നേരെ നീട്ടി. ഒറ്റ തട്ട് കൊടുത്ത് കൊണ്ട് കിടക്കയിൽ തിരിഞ്ഞ് കിടന്ന അനന്തനെ നോക്കി ഭദ്രൻ സീതയോട് ആംഗ്യം കാണിച്ചു.

“”” സീത… ഞാൻ പോവാ.. ഇനി ഞാൻ ഉള്ളത് കാരണം ആരും പട്ടിണി കിടക്കണ്ട. നാണുവേട്ടന്റെ കാർ പുറത്ത് ഉണ്ട്. വീട്ടിലേക്ക് തിരിച്ചതിൽ വന്നാൽ മതി”””

അനന്തൻ കേൾക്കാനായി ഒച്ചത്തിൽ വിളിച്ച് പറഞ്ഞ് കൊണ്ട് ഭദ്രൻ താഴേക്കിറങ്ങി.

“”” കഷ്ട്ടം ണ്ട് ട്ടോ.. പാവം. സ്വന്തം കൂടപിറപ്പ്കൾ പോലും തിരിഞ്ഞ് നോക്കാത്ത മാഷേയൊക്കെ സഹായിച്ചതിന് ഇങ്ങനെയാണോ പെരുമാറേണ്ടത്?”””

“”” എന്നെയാരും മര്യാദ പഠിപ്പിക്കണ്ട”””

സീതയ്ക്ക് മറുപടിയായി കനപ്പിച്ച് പറഞ്ഞതും കൂടുതൽ പറയാൻ അവൾക്ക് തോന്നിയില്ല.

“”” ശരിയാ.. ജോലിക്കാരിക്ക് നിങ്ങളുടെ ജീവിതത്തിൽ എന്ത് കാര്യം? ഇനി ഞാനൊന്നും പറയുകയുമില്ല.. വേണേൽ കഴിച്ചാൽ മതി. എനിക്ക് വിശക്കുന്നു”””

ദോശ പാത്രത്തിലിട്ട് സീത ആർത്തിയോടെ കഴിക്കാൻ തുടങ്ങി.

കുറച്ച് സമയം കഴിഞ്ഞ് ഒന്ന് കണ്ണ് അനന്തനിലേക്ക് പായിച്ചതും ആള് മുന്നിലെ ദോശയും നോക്കിയിരിക്കാണ്. കൈ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ കൈ പിൻവലിക്കും.

“”” ഇയാളിതെന്താ കാട്ടണേ…”””

സാരിതലപ്പ് ഇടുപ്പിൽ മുറുക്കി കെട്ടി കൊണ്ട് അവൾ അനന്തന്റെ അരികിലായി ഇരുന്ന് കൊണ്ട് ദോശ അവന് നേരെ നീട്ടി..

“”” എനിക്ക് വേണ്ട…”””

മുഖം തിരിച്ച് കൊണ്ട് അവൻ വീണ്ടും പറഞ്ഞതും അവൾക്ക് ദേഷ്യം പെരുത്ത് കയറി.

“”” വേണേങ്കിൽ കഴിച്ചോ.. കുറേ നേരായി കോപ്രായം കാണിക്കാൻ തുടങ്ങിയിട്ട്. എനിക്ക് കണ്ടിട്ട് നാല് തരാൻ തോന്നുവാ.. കൈയ്ക്ക് വേദന ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ.. അതിനിങ്ങനെ വിശപ്പ് പിടിച്ച് നിർത്തണോ?”””

വീണ്ടും നീട്ടിയതും അവൻ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. കിട്ടിയ അവസരത്തിൽ അവളവന്റെ കൈയ്യിൽ പിടിച്ച് ഒന്ന് നുള്ളി വേദന കൊണ്ട് വാ തുറന്നതും വായിലേക്കങ്ങ് ഭക്ഷണം വച്ച് കൊടുത്തു.

“”” ഇതേ ഉള്ളൂ.. എങ്ങാനും തുപ്പാനാണ് ഭാവമെങ്കിൽ ദേ ആ ഗ്ലാസ് കണ്ടോ?തലയ്ക്കെറിയും ഞാൻ..”””

കണ്ണുരുട്ടിയതും അവനൊന്ന് പുച്ഛിച്ചു. വിശപ്പ് ഉള്ളതിനാൽ കൂടുതൽ ഗൗരവം പിടിക്കാൻ അവൻ ശ്രമിച്ചില്ല. വാരി കൊടുക്കുന്നതെല്ലാം ആസ്വദിച്ച് കഴിക്കുന്ന അവനെ ചുണ്ടിൽ ഊരി വരുന്ന ചിരിയോടെയവൾ നോക്കി കണ്ടു.

കുപ്പിയിലെ വെള്ളം കൊണ്ട് വായ കഴുകിച്ച് കൊടുത്തതും വേഗം പുറത്തേക്കിറങ്ങി ഇല്ലെങ്കിൽ ബഹളം വച്ച് ആശുപത്രിക്കാരെ ബുദ്ധിമുട്ടിക്കും അനന്തേട്ടൻ എന്നവൾക്ക് തോന്നി.

“”” നമ്മൾ കാറിലായിരുന്നോ വന്നത്?”””

മുന്നിലെ സീറ്റിലേക്ക് കയറിയിരുന്ന് കൊണ്ട് അനന്തൻ ചോദിച്ചു.

“”” വേണ്ടാതെ വാശിപിടിക്കാൻ പോയിട്ടല്ലേ.. അല്ലെങ്കിൽ ബോധപൂർവ്വം ആശുപത്രിയിലെത്തിയെനേ.. ഇതിപ്പോൾ മൂക്കിന്റെ പാലത്തിന് കൂടി ഒരു ബാൻഡേജ് കിട്ടി”””

“”” നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എഴുന്നേറ്റപ്പോഴെ കാറിൽ കയറി പോന്നേനേ.. ഇതിപ്പോൾ തിരിച്ച് പോകാൻ കൈയ്യിൽ പൈസയില്ലാതായി പോയി. അത് കൊണ്ട് മാത്രമാ നിന്നെ ഇത്ര നേരം സഹിച്ചത്”””

“”” അത് ശരി.. ഞാൻ വിചാരിച്ചു ഞങ്ങൾ പറഞ്ഞത് കേട്ട് മനസലിഞ്ഞെന്ന്.. താൻ പറഞ്ഞ പോലെ കാട്ടുമാക്കാനാണല്ലോ.. ഈ പറയുന്നത് ഒന്നും തനിക്ക് കേൾക്കിലല്ലോ..”””

മറുപടി കേൾക്കാതായപ്പോൾ ഒന്ന് മുന്നിലെ സീറ്റിലേക്ക് എത്തി നോക്കി. അപ്പോഴേക്കും അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് കിടന്നിരുന്നു.

വീടെത്തിയിട്ടും എഴുന്നേൽക്കാതായപ്പോൾ തട്ടി വിളിക്കേണ്ടി വന്നു. ഒന്ന് ചുറ്റും നോക്കി കൊണ്ട് അകത്തേക്ക് കയറാൻ ശ്രമിച്ചതും മുന്നിൽ തന്നെ മുഖം ചുളിച്ച് നിൽക്കുന്ന ശാരദാമ്മയെ കണ്ടതും അനന്തൻ വേഗം മുഖം കുനിച്ചു.

അവരുടെ നോട്ടം അനന്തനിൽ അസ്വസ്ഥത നിറയ്ക്കുന്നു എന്ന് മനസിലായതും സീത വേഗം അവന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടന്നു.

തന്നെയും താൻ ചേർത്ത് പിടിച്ചിരിക്കുന്ന അനന്തന്റെ കൈയ്യും വെറുപ്പോടെ നോക്കുന്ന ശാരദാമ്മയെ കണ്ടിട്ടും കണ്ട ഭാവം നടിക്കാൻ സീത നിന്നില്ല.

“”” അനന്തേട്ടൻ കിടന്നോ..പിന്നെ മരുന്ന് കഴിക്കാനുണ്ട്. ഓയിൽമെന്റ് പുരട്ടാനുണ്ട്.”””

അവള് വീണ്ടും പലതും നിർത്താതെ പറഞ്ഞതും അവൻ കലിപ്പോടെ വാതിൽ കൊട്ടിയടച്ചു..

“”” പറഞ്ഞത് വല്ലതും കേട്ടോ ആവോ? ഇനി ഞാൻ തന്നെ പിറകെ നടക്കേണ്ടി വരോ?”””

തിരിഞ്ഞ് മുറിയിലേക്ക് കയറാൻ തുടങ്ങിയതും പടി കയറി വരുന്ന ജാനകി ചേച്ചിയിൽ കണ്ണുകൾ പതിഞ്ഞു. ഇഷ്ടക്കേടോടെ തിരിഞ്ഞ് നടക്കാൻ കുനിഞ്ഞതും കൈയ്യിൽ പിടി വീണിരുന്നു.

“”” എനിക്കറിയാം മോളെന്നോട് ദേഷ്യത്തിലാണെന്ന്.. ഞാൻ ചെയ്യുന്നത് തെറ്റാണെന്നറിയാം.പക്ഷേ സ്വയം നോക്കാൻ ത്രാണിയില്ലാത്തവളാണ് ഞാൻ. അനന്തൻ കുഞ്ഞിനെ രക്ഷിക്കാൻ എനിക്ക് കഴിയില്ല. മോളെ തടയാനുള്ള അവകാശവും എനിക്കില്ല. ഞാൻ പറഞ്ഞാലും കുട്ടി ഇനി കേൾക്കില്ല എന്നറിയാം. കഴിയുമെങ്കിൽ അവനെ ഇവിടെ നിന്ന് കൊണ്ട് പോകണം. വയ്യ ഇനിയും എന്റെ കുഞ്ഞ് കിടന്ന് പിടയുന്നത് കാണാൻ. മോൾക്ക് നല്ലതേ വരൂ…”””

തലയിൽ കൈവച്ച് അനുഗ്രഹിച്ച് കൊണ്ട് താഴേക്ക് നടക്കുന്ന ജാനകി ചേച്ചിയെ സീത കാര്യമറിയാതെ ഒന്ന് നോക്കി.

മാലുവിനെക്കുറിച്ച് ഓർമ വന്നപ്പോൾ നേരെ കുട്ടികളുടെ മുറിയിലേക്ക് ഓടി സീത.

മുറിയിൽ പനിച്ച് കിടക്കുന്ന മാലുവിനെയും നോക്കി കരയുന്ന കണ്ണനെ കണ്ടതും സീതക്കും വിഷമമായി..

“”” അയ്യേ… മാലുന്റെ കണ്ണേട്ടൻ കരയുന്നോ.. മാലു മോൾ കളിയാക്കു വേ… ഒന്നുമില്ല മാലുന് ട്ടോ.. ചെറിയ പനിയാ”””

അവളുടെ കഴുത്തിലായി ഒന്ന് തൊട്ട് നോക്കി കൊണ്ട് സീത കണ്ണനെ മടിയിലിരുത്തി.

“”” മാലുമോൾക്ക് മരുന്ന് കൊടുത്തോ കണ്ണാ?”””

“”” ജാനകിയമ്മ കൊത്തു.. മാലു ഒങ്ങ്യാ..””

അവളുടെ മാറിലായി തലചായ്ച്ച് കൊണ്ടവൻ ചിണുങ്ങി..

“”” എന്ത് പറ്റി നിനക്ക്? ഒരു ഉഷാറിലല്ലോ..! സുഖമില്ലേ?”””

കണ്ണന്റെ നെറ്റിയിൽ ഒന്ന് തൊട്ട് കൊണ്ട് ആധിയോടെയവൾ ചോദിച്ചു.

“”” കാ… കാട്ടുമാക്കാന് ചുങ്കായോ? ബേ തന ഉണ്ടോ?”””

മുഖം കുനിച്ച് കൊണ്ട് ചോദിക്കുന്ന അവനെ കണ്ടവൾക്ക് ചിരി വന്നു.

“”” കാട്ടുമാക്കാനോടല്ലേ ഇത് ചോദിക്കേണ്ടത്? കണ്ണൻ ചോദിച്ചില്ലല്ലോ? പാവം കാട്ടുമാക്കാന് വിഷമമായി കാണും. കണ്ണൻ ഊതി കൊടുത്താൽ വേദന മാറുമെന്നാ കാട്ടുമാക്കാൻ പറഞ്ഞേ”””

“”” ചരിക്കും?”””

നിഷ്കളങ്കതയോടെ ഓരോന്ന് ചോദിക്കു ന്ന അവനെ നോക്കി തലയാട്ടിയതും കണ്ണൻ വേഗം മടിയിൽ നിന്നെഴുന്നേറ്റു.

“”” ബാ ചേച്ചിയമ്മേ..ഞാൻ കൊതുക്കാം…””

വലിയ ആളെ പോലെ കൈരണ്ടും പിറകിൽ കെട്ടിവച്ച് കൊണ്ട് മുന്നോട്ട് നടക്കുന്ന അവനെ കാൺകെ അവൾ പൊട്ടിചിരിച്ചു.

“”” നമുക്ക് മാലു മോൾ എണിച്ചിട്ട് കൊടുക്കാമേ… ഇപ്പോൾ കണ്ണന് കാട്ടുമാക്കാനെ പേടിയില്ലെ?”””

തമാശയോടെ അവൾ ചോദിച്ചതും അവൻ വേഗം മുഖം വീർപ്പിച്ചു.

“”” നാന്നാ അച്ഛമ്മയോട് പതഞ്ഞേ.. കാട്ടുമാക്കാനെ അച്ഛമ്മ നാൻ പതഞ്ഞിട്ടാ അതിച്ചേ..നമ്മള് ഓടി കതിച്ചില്ലായിന്നോ.. പടി കതറിയപ്പോ മാലു ബീണു.. കാട്ടുമാക്കാൻ മാലു നെ പൊക്കിയപ്പോ നാനാ പേതിച്ച് അച്ഛമ്മയെ ബിതിച്ചേ..ചോറി..”””

കണ്ണ് നിറച്ച് കൊണ്ട് പറയുന്ന കണ്ണനെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.

“”” എന്നോടല്ല കണ്ണാ.. കാട്ടുമാക്കാനോടാണ് ചോറി പറയേണ്ടത്..”””

അവനെ തോളിലിട്ട് ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞതും മാലുവും ശബ്ദം കേട്ട് എഴുന്നേറ്റിരുന്നു..

രണ്ട് പേരുടെ വിഷമം മാറ്റി ആഹാരവും തമാശയും പറഞ്ഞ് താഴേക്കിറങ്ങിയപ്പോൾ ഹാളിലായി ടിവി കാണുന്ന ശാരദാമ്മയെ കണ്ടതും സീതയുടെ മുഖം ചുളിഞ്ഞു.

“”” ഒന്നവിടെ നിന്നെ തമ്പുരാട്ടി…!!”””

മുഖം കൊടുക്കാതെ പോകാൻ തിരിഞ്ഞ സീതയെ പിറകിൽ നിന്ന് വിളിച്ച് കൊണ്ടവർ ടി വി ഓഫാക്കി.

“”” താനിവിടത്തെ ആരാണെന്ന ബോധം തനിക്ക് ഉണ്ടല്ലോ അല്ലേ? ഇന്ന് തന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തി എനിക്ക് തീരെ പിടിച്ചിട്ടില്ല. പിന്നെ ജാനകി പറഞ്ഞു നിന്റെ അറിവ് കേട് കൊണ്ടാണെന്ന്..അതാ വെറുതെ വിട്ടത്. എന്തായാലും ഇനി ഇങ്ങനെ ഒരു സംഭവം തന്റെ ഭാഗത്ത് നിന്നുണ്ടായാൽ… ഓർത്ത് വച്ചോ.. ഇവിടെ പലതും നടക്കും..അതിൽ ആവശ്യമില്ലാതെ തലയിടരുത്. ഇനി അവന്റെ മുറിയിൽ നീ കയറിയാൽ ഈ വീട്ടിൽ നിന്ന് പുറത്തായിരിക്കും നിന്റെ സ്ഥാനം.. കുട്ടികളെ നോക്കാൻ വന്നാൽ അത് മാത്രം ചെയ്യുക. ഇവിടെ ഉള്ളവരെ ഭരിക്കരുത്. മ്മമ് പോയിക്കോ….””””

അധികാര ചുവയോടെ കടന്ന് പോയ അവരോട് മറുത്തൊന്നും പറയാൻ സീതയുടെ നാവ് ചലിച്ചിരുന്നില്ല.

തിരിച്ച് ഒരു പോക്ക്… വീണ്ടും പഴയ ഓർമകൾ.. കഴിയില്ല..

കണ്ണുകൾ മുകളിലേക്ക് പോയി.

സ്വന്തം ജീവിതത്തിന് മുമ്പിൽ മറ്റുള്ളവരുടെ ജീവിതത്തിന് എന്ത് പ്രസക്തി?

തന്റെ നന്മക്കായി അൽപ്പം സ്വാർത്ഥ ആവുന്നതിൽ എന്ത് തെറ്റാണുളളത്?

വേണ്ട സീത.. ജാനകി ചേച്ചി പറഞ്ഞത് പോലെ എല്ലാം മറന്നേക്ക്.. അയാൾക്ക് രക്ഷപ്പെടാൻ താൽപര്യമില്ലെങ്കിൽ ഞാനായിട്ടെന്തിനാ ബുദ്ധിമുട്ടണേ.. സ്വന്തം കാര്യം മാത്രം നോക്കുക.

മനസ് വീണ്ടും അയാളുടെ നിസഹായതയിലേക്ക് കടന്ന് ചിന്തിക്കുന്തോറും കഷ്ടപ്പെട്ട് തടഞ്ഞ് നിർത്തി കൊണ്ടിരുന്നു അവൾ.

വേണ്ട.. സ്വന്തം കാര്യം മാത്രം…

പല തവണ മനസിൽ ഉരുവിട്ട് കൊണ്ടവൾ അടുക്കളയിലെ പാത്രങ്ങളിൽ തന്റെ വേദന പങ്ക് വെച്ചു.

പല തവണ കണ്ണ് കൊണ്ട് മുകളിലേക്ക് കാണിക്കുന്ന ജാനകി ചേച്ചിയെ പാടെ അവഗണിക്കാൻ ശ്രമിച്ചു.

തളർന്ന് മടിയിൽ കിടക്കുന്ന മാലുവിന്റെ കൂടെ കോലായിൽ ഇരുന്ന് കൊണ്ട് അവൾക്ക് മരുന്ന് കൊടുക്കുമ്പോഴും മനസിൽ അനന്തേട്ടൻ മരുന്ന് കഴിച്ചോ എന്ന വേവലാതി തങ്ങി നിന്നിരുന്നു.

മുകളിലേക്ക് പോകുന്ന കണ്ണുകളെ ശാസിച്ച് കൊണ്ട് അടക്കി നിർത്തി.

ഒടുക്കം വിവേകത്തിന് മുമ്പിൽ മനസ് തന്നെ വീണ്ടും ജയിച്ചു.

മക്കളുടെ കൈയ്യിൽ മരുന്നും വെള്ളവും പുരട്ടാൻ ഉള്ള ഓയിൽമെന്റും കൊടുത്ത് വിടുമ്പോൾ അയാളെ അവസാനമായി ഒന്ന് കാണാനും പൂതി തോന്നി.

അവരെ ഉന്തി തള്ളി വിട്ട് കൊണ്ട് അവർക്ക് നിർദ്ദേശം നൽകാനായി മുറിയുടെ വാതിലിൽ ഒളിഞ്ഞു നിന്നു.

“”” വാതിൽ തുറ….!!!”””

കൊട്ടി കൊണ്ട് കണ്ണൻ ശബ്ദമുയർത്തിയതും വാതിൽ ഒരു ശബ്ദത്തോടെ മലർക്കെ തുറക്കുന്നതും കണ്ണ് തിരുമ്മി കൊണ്ട് അയാൾ സന്തോഷത്തോടെ മക്കളെ നോക്കുന്നതും സീത ഒളിച്ചിരുന്ന് കണ്ടു.

“”” ഇത് മന്ന്.. ബള്ളം.. ചുങ്കാങ്കണ്ടേ..? കുടിക്ക്”””

വലിയ ആൾക്കാരെ പോരെ കണ്ണുരുട്ടി കൊണ്ട് കണ്ണൻ അനന്തന് നേരെ മരുന്ന് നീട്ടി.

“”” മക്കളെന്താ ഇവിടെ?”””

“”” ആദ്യം മന്ന് കുടി.. ചേച്ചിയമ്മ പറഞ്ഞിണ്ട് മന്ന് കുടിക്കാതെ കാട്ട് മാക്കാനോട് മിന്തരുത് ന്ന്”””

വായ പൊത്തി കൊണ്ട് കണ്ണ് കൊണ്ട് മരുന്ന് കുടിക്കാൻ ആംഗ്യം കാണിക്കുന്ന പിള്ളേരെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അനന്തൻ സീതയുടെ മുറിയിലേക്ക് നോക്കി. വാതിലിന്റെ ഇടയിലൂടെ കാണാവുന്ന സാരിതുമ്പ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“”” എന്നാൽ കഴിക്കാം എന്റെ കുഞ്ഞി മക്കൾ പറഞ്ഞതല്ലേ..”””

ഒരു കുസ്യതിയോടെ മരുന്ന് വാങ്ങി വായിലേക്കിട്ട് കൊണ്ട് അനന്തൻ വെള്ളം കുടിച്ചതും മാലുവും കണ്ണനും പരസ്പരം ഒന്ന് നോക്കി കൊണ്ട് പൊത്തിയ കൈ മാറ്റി..

“””കഞ്ഞിട്ടില്ല… ഇനിയും ന്ത് “””

മാലു അനന്തനെ പിടിച്ച് വലിച്ച് കൊണ്ട് അകത്തേക്ക് കയറി അവനെ പിടിച്ചിരുത്തി. ഒന്നും മനസിലാവാതെ രണ്ട് പേരും ചെയ്യുന്നത് നോക്കി നിൽക്കുവായിരുന്നു അനന്തൻ.

“””ചേച്ചിയമ്മേ””””

നിർത്താതെയുള്ള കണ്ണന്റെ വിളി കേട്ടാണ് വായിക്കുന്ന പുസ്തകം മാറ്റി വച്ച് കൊണ്ട് സീത എഴുന്നേറ്റത്.

“”” എന്താ കണ്ണാ..എന്ത് പറ്റി?അനന്തേട്ടന് വല്ലതും…!!”””

ഒരു പരിഭ്രാന്തിയോടെ അവൾ അനന്തന്റെ മുറിയിലേക്ക് നോക്കി.

“”” വേഗം ബാ…”””

അവളെ പിടിച്ച് വലിച്ച് കൊണ്ട് മുറിയിലേക്ക് കേറ്റാൻ ശ്രമിച്ചതും അവൾ കയറാതെ പുറത്ത് തന്നെ നിന്നു.

മനസിലൂടെ ശാരദാമ്മയുടെ വാക്കുകൾ കടന്ന് പോയി..

ഇനി അവന്റെ മുറിയിൽ നീ കയറിയാൽ ഈ വീട്ടിൽ നിന്ന് പുറത്തായിരിക്കും നിന്റെ സ്ഥാനം..

എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുന്ന സീതയെ അപ്പോഴേക്കും കണ്ണൻ വലിച്ച് മുറിയിൽ കേറ്റിയിരുന്നു. ഒരു ഞെട്ടലോടെ തിരിഞ്ഞ് പോകാൻ തിരിഞ്ഞ സീത അകത്തെ കാഴ്ച കണ്ട് സ്തംഭിച്ച് നിന്ന് പോയി.

എല്ലാം മറന്ന് അവൾ പൊട്ടിചിരിച്ച് പോയി.

“”” നോക്കിയേ.. ക്രിസ്മസ് അപ്പൂപ്പ…”””

വായ പൊത്തി ചിരിക്കുന്ന കണ്ണനെ നോക്കി കൊണ്ട് ആ മുഖത്തെ വീണ്ടും നോക്കി.

മുഖം നിറച്ചും ഓയിൽ മെന്റ് വരച്ച് വെച്ചിട്ടുണ്ട്. കണ്ണും മൂക്കും വായയും മാത്രമേ ബാക്കിവെച്ചിട്ടുള്ളൂ..

അവനരികിലായി പരുങ്ങി നിൽക്കുന്ന മാലുവിനെ കണ്ടപ്പോൾ പാവം തോന്നി.

ആളുടെ സ്വഭാവം വെച്ച് പൊട്ടിതെറിക്കുമോ എന്ന ഭയത്തിലായിരുന്നെങ്കിലും ശാന്തമായി മാലുവിനെ നോക്കി ഒന്ന് ചിരിച്ചതേ ഉണ്ടായിരുന്നുള്ളൂ..

“”” കുറുമ്പി പെണ്ണ്…!!!”””

അവളെ എടുത്തുയർത്തി കൊണ്ട് ഇക്കിളിയാക്കിയതും മാലു കുലുങ്ങി ചിരിച്ച് കൊണ്ട് അനന്തന്റെ താടി പിടിച്ച് കളിച്ചു.

അവരുടെ കളിചിരികൾ കണ്ട് സീതയുടെ കണ്ണ് നിറഞ്ഞിരുന്നു.

രണ്ടാളും കൂടി മുഖം തുടച്ച് കൊടുക്കാൻ അനന്തന് ചുറ്റും കൂടി നിന്നു.

അനന്തൻ അവരുടെ ഓരോ ഭാവവും കൗതുകത്തോടെ നോക്കി കാണുകയായിരുന്നു. ആദ്യമായാണ് മക്കൾ അവന്റെ അടുത്ത് വരുന്നത് എന്നവൻ ഓർത്തു.

ഓർമകൾ പഴയ കാലങ്ങളിലേക്ക് കടന്ന് പോയിരുന്നു. തന്റെ തോളിൽ നിന്ന് ഒരിക്കലും മാറാത്ത മക്കളാണ് ഇത്രയും കാലം ഒരു വീട്ടിൽ ഒരപരിചിതരെ പോലെ തന്നെ നോക്കി കണ്ടത്.

കണ്ണുകൾ നിറഞ്ഞൊഴുകി.

“”” കാട്ടുമാക്കാന് ബേദന ന്തോ..? കരന്താട്ടോ…”””

മാലു അവന്റെ കണ്ണുനീർ തുടച്ച് കൊണ്ട് കെട്ടിപിടിച്ചതും അനന്തൻ ആദ്യമായി വിങ്ങിപൊട്ടി.

അത്രയും കാലത്തെ തന്റെ ദുഃഖവും വേദനയും ആ കരച്ചിലിലൂടെയവൻ പെയ്തു തീർത്തു.

തുടരും…

വായിച്ച് അഭിപ്രായം അറിയിക്കുക..