നിങ്ങക്ക് എന്നെക്കുറിച്ച് എന്തേലും വിചാരം ഉണ്ടോ. ഇത്രനേരവും ഞാൻ ഇവിടെ ഒറ്റക്ക് ആയിരുന്നെന്ന് ബോധം ഉണ്ടോ…

എഴുത്ത്: ദേവാംശി ദേവ

2020 ജനുവരി ഒന്നിന് എഴുതിയ ❤️ന്യൂ ഇയർ ഗിഫ്റ്റ് ❤️എന്ന കഥയുടെ സെക്കന്റ് പാർട് ഒന്ന് എഴുതി നോക്കിയതാ..

നിങ്ങൾക്കിത് ആദ്യ part ആയിട്ടും second part ആയിട്ടും വായിക്കാം..

First part വായിക്കാൻ താൽപ്പര്യമുള്ളവർക്ക് അതിന്റെ ലിങ്ക് സ്റ്റോറിയുടെ last ഉണ്ടാകും

*******************

കൃത്യം പന്ത്രണ്ട് മണി ആയപ്പോൾ തന്നെ whatsup ലും എഫ് ബിയിലും മെസ്സെഞ്ചറിലുമൊക്കെ ന്യൂയർ ആശംസകൾ വന്നു തുടങ്ങി…

അതൊക്കെ നോക്കി റിപ്ലേയും കൊടുത്തിരുന്നപ്പോൾ ആണ് കോളിംഗ് ബെൽ കേട്ടത്..

ഫോൺ മാറ്റിവെച്ച് പോയി വാതിൽ തുറന്നു…

താ തെയ്യ്..തിത്തി തെയ്യ്…..അതാ അങ്ങോട്ട് നോക്കു..മുറ്റത്തൊരു പാമ്പ്..My one and only കെട്യോൻ…അലക്‌സ് സാമുവൽ തിരുമുറ്റം ഫ്രം പാല,കോട്ടയം..

“ഇത് എന്ത് കോലാണ് അലക്‌സിച്ഛായ..ഇപ്പൊ വരാമെന്ന് പറഞ്ഞ് രാവിലെ പോയതല്ലേ..”

“എന്നിട്ട് ഇപ്പൊ വന്നില്ലേടി കൊച്ചേ..” പൊട്ടിച്ചിരിച്ചുകൊണ്ട് ഇച്ചായൻ പറഞ്ഞു..

“അടിച്ചു പൂക്കുറ്റി ആണെന്ന് നാട്ടുകാരെ കൂടി അറിയിക്കാതെ ഇങ്ങോട്ട് കേറ്‌ മനുഷ്യ..”

വലിച്ചകത്തിട്ട് വാതിൽ അടച്ചു..

“നിങ്ങക്ക് എന്നെക്കുറിച്ച് എന്തേലും വിചാരം ഉണ്ടോ..ഇത്രനേരവും ഞാൻ ഇവിടെ ഒറ്റക്ക് ആയിരുന്നെന്ന് ബോധം ഉണ്ടോ.

ഞാൻ ഇവിടെ പേടിച്ച ഇരുന്നെ.”

“പേടിക്കാനോ…നീ ഈ അലക്സിടെ പെണ്ണാ..ദേവാംശി അലക്‌സ്..ആ നീ പേടിക്കാൻ പാടുണ്ടോ..”

“അതെന്താ ഞാൻ പേടിച്ചാൽ പേടി വരില്ലേ…നിന്ന് ഡയലോഗ് അടിക്കാതെ പോയി കിടന്ന് ഉറങ്ങ് മനുഷ്യാ..”

“ഉറങ്ങാനോ..എനിക്ക് വിശക്കുന്നു..നീ ബാ നമുക്ക് വല്ലോം കഴിക്കാൻ..”

“എന്തോന്ന് കഴിക്കാൻ ..ഞാൻ നേരത്തെ കഴിച്ചു ചോറിൽ വെള്ളോം ഒഴിച്ചു..”

“അത് സാരമില്ല എനിക്ക് പഴങ്കഞ്ഞി മതി..രണ്ട് കാന്താരി മുളക് കൂടി എടുത്തോ..”

ഞാനിച്ചയാനെ തുറിച്ചു നോക്കിയിട്ട് അടുക്കളയിലേക്ക് പോയി ..കഞ്ഞി പാത്രത്തിലേക്ക് എടുത്തുകൊണ്ടിരുന്നപ്പോൾ ആണ് പിറകിലൂടെ വന്ന് കെട്ടിപിടിച്ചത്..

“അങ്ങോട്ട് മാറ് ..”

പിടിച്ചൊരു തള്ള് കൊടുത്തു..നേരെ ഫ്രിഡ്ജിൽ ഇടിച്ചു നിന്നു..

“നിങ്ങളോട് ഞാൻ നൂറ് വട്ടം പറഞ്ഞിട്ടുണ്ട് കുടിച്ചുകൊണ്ട് വന്ന് എന്റെ ദേഹത്ത് തൊടരുതെന്ന്.”

“അതെന്നാന്ന് അറിയത്തില്ലെടി കൊച്ചേ..രണ്ടെണ്ണം അടിച്ചുകഴിഞ്ഞാൽ എനിക്ക് നിന്നോട് വല്ലാത്തൊരിഷ്ടം തോന്നും..”

“അതെന്റെ കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോൾ മാറികോളും..”

“നീ ഒട്ടും റൊമാന്റിക് അല്ല.”

“നട്ടപാതിരാത്രി നിന്ന് റോമന്റിക്കാതെ കഞ്ഞിയും കുടിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.”

കഞ്ഞി കൊണ്ട് ഡൈനിങ് ടേബിളിൽ വെച്ചിട്ട് അടുക്കള വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് ഹാളിൽ എന്തോ ശബ്ദം കേട്ടത്…

“ആഹാ..എന്താ അന്തസ്സ് ..ഇപ്പൊ ഒരു കൊച്ചണ്ടായിരുന്നെങ്കിൽ പേടിയേനെ അച്ഛൻ വന്നപ്പോൾ വാളോണ്ട് പൂക്കളമിട്ടെന്ന്.” ഇച്ഛായനെ പിടിച്ച് സോഫയിൽ ഇരുത്തികൊണ്ട് പറഞ്ഞു..

“നീ പാടിക്കോടി..നീ അല്ലേടി ദേവ കൊച്ചേ എന്റെ കൊച്ച്..”

“ഉവ്വ..നിങ്ങൾ എവിടുത്തെ അച്ചായനാണ് ഇച്ഛായ..നാലെണ്ണം അടിച്ചാൽ വാളും വെയ്ക്കും ബോധോം പോകും.ഒട്ടും കപ്പാസിറ്റി ഇല്ലല്ലോ ഇച്ഛായ”

“ആർക്കാടി കപ്പാസിറ്റി ഇല്ലാത്തത്..” സോഫയിൽ നിന്ന് ചാടി എഴുന്നേറ്റത്തും കാലൊന്ന് ഇടറി..ഓടി പോയി പിടിച്ചത് കൊണ്ട് താഴെ വീണില്ല..

“എന്റെ പൊന്ന് അലക്‌സിച്ചായാ അവിടെ അടങ്ങി ഇരിക്ക്..ഞാനിവിടെ ഒന്ന് വൃത്തിയാക്കിക്കോട്ടെ..”

“ഞാൻ സഹായിക്കാം..”

“സഹായിക്കല്ലേ മുത്തെ..ഇപ്പൊ ആണെങ്കിൽ എനിക്ക് ഈ ഹാൾ മാത്രം വൃത്തിയാക്കിയൽ മതി..ഇല്ലെങ്കിൽ ഞാനീവീട് മുഴുവൻ വൃത്തിയാക്കേണ്ടി വരും.”

അവിടെയൊക്കെ വൃത്തിയാക്കി ആ മുതലിനെ ബാത്‌റൂമിൽ കേറ്റി ഫുൾ സർവീസ് ചെയ്തെടുത്ത് ഡ്രെസ്സും മാറ്റി ബെഡിൽകൊണ്ട് കിടത്തി കുളിയും കഴിഞ്ഞു വന്നപ്പോൾ സമയം രണ്ട് മണി..

ലൈറ്റും ഓഫ് ചെയ്ത് ഇച്ഛായനടുത്തായി കിടന്നു..

“ദേവ കൊച്ചേ…”

“ഉറങ്ങീലായിരുന്നോ ഇച്ഛായ…”

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുവോ..”

“എന്നത ഇച്ഛായ..”

“നിനക്ക്.എന്നോട് ദേഷ്യം ഉണ്ടോടി..എന്നെ സ്നേഹിച്ച് എന്റെ കൂടെ വന്നത് കൊണ്ടല്ലേടി നിനക്ക് നിന്റെ വീട്ടുകാരൊന്നും ഇല്ലാതായത്..”

കുടിച്ചു കഴിഞ്ഞാലുള്ള ഇച്ചായന്റെ സ്ഥിരമായുള്ള ചോദ്യം ആണ്.

“അതിനിപ്പോ എന്താ എനിക്കെന്റെ അലക്‌സിച്ചായൻ ഉണ്ടല്ലോ…എനിക്ക് അത് മതി..” ഇതായിരുന്നു സ്ഥിരമായി ഞാൻ പറയുന്ന മറുപടി..അത് കേൾക്കാൻ ആണ് ഇച്ഛായന്റെ ഈ ചോദ്യവും..

ഇപ്രാവശ്യം ഒന്ന് മാറ്റിപിടിക്കാൻ തീരുമനുച്ചു..

“എനിക്ക് വിഷമം ഉണ്ട് ഇച്ഛായ.എത്ര നാളായി അവരെയൊക്കെ കണ്ടിട്ട്..ഒന്നും വേണ്ടായിരുന്നു..”

“ഓഹോ..അപ്പൊ ഇതാണല്ലേ നിന്റെ മനസ്സിലിരുപ്പ്.” പുള്ളി ചാടി എഴുന്നേറ്റ് ലൈറ് ഇട്ടുകൊണ്ട് പറഞ്ഞു..

“എങ്ങോട്ട് പോകുവാ..”

“നിനക്കിപ്പോ എന്നെ വേണ്ടല്ലോ. ഞാൻ എങ്ങോട്ടെങ്കിലും പോകുവാ..”

റൂമിന്റെ ഡോർ തുറന്ന് ഹാളിലേക്ക് കാലുവെച്ചതും ദേ കിടക്കുന്നു താഴെ..ഹാള് വൃത്തിയാക്കിയത്തിന്റെ വെള്ളം ഉണങ്ങിയിട്ടില്ലായിരുന്നു..

“നിങ്ങക്കിത് എന്തിന്റെ കേടാണ് ഇച്ഛായ..മര്യാദക്ക് വന്ന് കിടന്നെ..”

“ഇല്ല..ഞാൻ വരില്ല…ഞാൻ ഇവിടെ കിടക്കാൻ പോകുവാ.” ഹാളിൽ മലർന്നു കിടന്നുകൊണ്ട് പറഞ്ഞു..

“ദേ എഴുന്നേറ്റ് വരുന്നുണ്ടോ..അതോ ഞാൻ അമ്മച്ചിയെ വീഡിയോ കോൾ ചെയ്യണോ.

വേണോന്ന്.”

“ഇനിയിപ്പോ ഈ രാത്രി അമ്മച്ചിയെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ട…പക്ഷെ നാളെ രാവിലെ ഞാൻ എങ്ങോട്ടെങ്കിലും പോകും.”

“വോ..ആയിക്കോട്ടെ..ഇപ്പൊ എഴുന്നേറ്റ് വാ..”

“ടി…”

“എന്താ…”

“ഒരു കൈ തരോ…”എന്റെ നേർക്ക് കൈനീട്ടികൊണ്ട് ചോദിച്ചു..

പാവം ല്ലേ…പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ടുപോയി ബെഡിൽ ഇട്ടു…

ലൈറ്റ് ഓഫ് ചെയ്ത് ആ നെഞ്ചോട് ചേർന്നു കിടക്കുമ്പോളും ഇച്ഛായൻ പിണക്കത്തിൽ ആയിരുന്നു…

അത് കണ്ട്ചിരിയാണ് വന്നത്..

———————-

“ദേവ കൊച്ചേ….”

കണ്ണ് തുറക്കുമ്പോൾ മുന്നിൽ ഇച്ചായൻ.. കയ്യിൽ ചായയും ഉണ്ട്..

“പിണക്കമൊക്കെ മാറിയോ..”

“പിണക്കോ..എനിക്കെൻെറ ദേവ കൊച്ചിനോട് പിണങ്ങാൻ പറ്റുവോ..ദേ ഫ്രഷ് ആയി വന്ന് ഈ ചായ കുടിച്ചെ..”

“ഇന്നലെ കുടിച്ചകാര്യം അമ്മച്ചിയോട് പറയാതിരിക്കാനുള്ള പതപ്പിക്കൽ അല്ലയോ ഇച്ചായ ഇത്.”

“അല്ലെങ്കിലും ചങ്ക് എടുത്ത് കാണിച്ചാലും നീ ചെമ്പരത്തി പൂ എന്നെ പറയു..”

“ഉവ്വ്..എടുത്ത് കാണിക്കാൻ ചങ്ക് അവിടെ തന്നെ ഉണ്ടോ അതോ മദ്യത്തിൽ ഒഴുകി പോയൊന്ന് ആർക്കറിയാം..”

“ഞാൻ വല്ലപ്പോഴും അല്ലേടി കൊച്ചേ കുടിക്കുന്നെ..”

“മതിയല്ലോ..അപ്പോഴൊക്കെ പാമ്പ് ആണല്ലോ..”

“ആ പോട്ടെ നീ അത് വിട്ടേക്ക് ഇനി എന്തായാലും ഈ അടുത്ത കാലത്തൊന്നും ഇല്ല..”

“എന്നാൽ നിങ്ങൾക്ക് കൊള്ളാം..”

ഞാൻ പോയി വായും മുഖവും കഴുകി വന്ന് ചായ കുടിച്ചു..

അൽപ്പം കുടിച്ചതും വയരൊക്കെ ഉരുണ്ട് കയറും പോലെ..

“ബേ….”

അടുത്തിരുന്ന ഇച്ഛായന്റെ മേലേക്ക് തന്നെ വാള് വെച്ചു..

“ദേവ കൊച്ചേ..നീ പ്രതികാരം ചെയ്തത് ആണല്ലേ..”

“പക..അത് വീട്ടാനുള്ളത് അല്ലെ ഇച്ഛായ..പക്ഷെ ഇതിന് കാരണം നിങ്ങൾ തന്നെയാ..”

“അത്ര മോശം അനോടി എന്റെ ചായ..”ഇച്ചായൻ ഷർട്ട് മാറ്റി കൊണ്ട് ചോദിച്ചു..

“അതല്ല മനുഷ്യ..ഇച്ഛായനുള്ള ന്യൂ ഇയർ ഗിഫ്റ്റ് ആ..ദേ ഇത്..” ഞാനിച്ചയന്റെ കൈ പിടിച്ച് എന്റെ വയറോട് ചേർത്ത് വെച്ചു..

“സത്യാണോടി..”

“സത്യം..”

ഇച്ചായൻ എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു..

“അപ്പൊ അലക്സീടെയും ദേവയുടെയും കുഞ്ഞു ലോകത്തിലേക്ക് നമ്മുടെ എയ്ഞ്ചൽ വരുന്നുല്ലേ..”

“അതേ..ഇനി കുറച്ച് നന്നാവുന്നത് നല്ലതായിരിക്കും..”

“ശരിയാ..കെട്യോളുടെ കയ്യിൽ നിന്ന് ആവശ്യത്തിന് കിട്ടുന്നുണ്ട് ഇനി കൊച്ചിന്റെ കയ്യീന്നും കൂടി വേണ്ട..

നീ അമ്മച്ചിയെ വിളിച്ചോ..”

“ഇല്ല..ഇച്ചയാനോട് പറഞ്ഞിട്ട് വിളിക്കാമെന്ന് കരുതി..”

“എന്ന നമുക്ക് പാലായ്ക്ക് വിട്ടാലോ..”

“ഞാൻ റെഡി..പോകുന്ന വഴിക്ക് ആര്യാസീന്ന് ഒരു മസാല ദോശ കഴിക്കണം.”

“എന്റെ കൊച്ചിന് എന്ത് വേണേലും ഇച്ഛായൻ വാങ്ങി തരില്ലയോ..”

ബേ….അടുത്തത് കൃത്യമായി ഇച്ഛായന്റെ ദേഹത്ത് തന്നെ ആയിരുന്നു..

“ഇതുകഴിഞ്ഞില്ലേടി കൊച്ചേ..”

“ഇല്ലിച്ചായ.. തുടങ്ങിയിട്ടെ ഉള്ളു..”

“ന്ന ബാ..ബാക്കി നമുക്ക് ബാത്‌റൂമിൽ പോയി അങ്കം വെട്ടാം..”

“അപ്പൊ ഇവർക്ക് ഹാപ്പി ന്യൂ ഇയർ പറയണ്ടേ..”

“പിന്നെ പറയണ്ടേ…എല്ലാവർക്കും എന്റെയും എന്റെ ദേവ കൊച്ചിന്റെയും…”

“ഇച്ഛായ..ഇച്ഛായ…ഞാൻ പറയാം.”

“ന്ന പറഞ്ഞോ…”

“എല്ലാവർക്കും എന്റേയും എന്റെ അലക്സിച്ചായന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤️❤️❤️❤️”

ശുഭം

First part വായിക്കാൻ താൽപ്പര്യമുള്ളവർ ക്ലിക്ക് ചെയ്യൂ…