കരഞ്ഞു തളർന്നു ശാന്തമായ ഒരു കുഞ്ഞിനെ പോലെ അവൾ നല്ല ഉറക്കമാണ് എന്ന് തോന്നി…

എഴുത്ത്: ശിവ

“”നിർത്തടി കോ പ്പേ..ഇനി മേലാൽ എന്റെ നേരെ ഒച്ചവെച്ചു സംസാരിക്കരുത് എന്നും പറഞ്ഞു അവളുടെ കരണത്തു ഞാൻ ആഞ്ഞടിച്ചു….

അപ്രതീക്ഷിതമായി കവിൾതടത്തിൽ ഏറ്റ പ്രഹരത്തിൽ അവളൊന്ന് പകച്ചു നിന്നു….ആദ്യമായിട്ടാണ് ഞാൻ അവളെ തല്ലുന്നത്…..കവിൾത്തടം പൊത്തി പിടിച്ചു നിറമിഴികളോട് അവളെന്നെ നോക്കി….അതുവരെ ചിലച്ചു കൊണ്ടിരുന്ന അവൾ നിശബ്ദയായി….മിഴിനീർ കണങ്ങൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…..ഒന്നും മിണ്ടാതെ അവൾ ഓടി പോയി കട്ടിലിൽ മുഖം പൂഴ്ത്തി കിടന്നു….മുറിയിൽ അവളുടെ തേങ്ങൽ അലയടിച്ചു നിന്നു…..

പെട്ടെന്നുള്ള ദേഷ്യത്തിൽ അടിച്ചു പോയതാണ്..പക്ഷേ എന്തോ ഒരു കുറ്റബോധം തോന്നുന്നു…..അടിക്കേണ്ടായിരുന്നു എന്ന് മനസ്സ് പറയുന്നു….

എന്താണ് ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചത്….കുറച്ചു കാലമായി പൊട്ടലും ചീറ്റലും തുടങ്ങിയിട്ട്…..അവളെ വിവാഹം കഴിച്ചു വന്ന. ഒരു വർഷ കാലത്തോളം സന്തോഷം മാത്രം ആയിരുന്നു…..പിന്നീട് എവിടെയോ ജീവിതം പിഴച്ചു….നിസാര കാര്യങ്ങൾക്ക് പോലും വഴക്ക് ആയി..

ജോലിയുടെ ടെൻഷൻ പേറി വരുമ്പോൾ കേൾക്കുന്ന അവളുടെ നൂറു പരാതികളും പരിഭവങ്ങളും എപ്പോഴെക്കെയോ അവളോട് വെറുപ്പ് ഉള്ളിൽ വളർത്തി….സ്നേഹം കൊതിച്ച നിമിഷങ്ങളിൽ പോലും അവളിൽ നിന്നും അത് കിട്ടുന്നില്ല എന്ന തോന്നലിൽ എനിക്ക് എന്നെ തന്നെ നഷ്ടമായി….വഴക്കിടാത്ത ദിവസങ്ങൾ ഇല്ലാതായി…..ഒരു താലിയുടെ പേരിൽ അഡ്ജസ്റ്റ്മെന്റ് ചെയ്തുള്ള ജീവിതമായി മാറിയിരിക്കുന്നു ഞങ്ങളുടെ ജീവിതം….ഇനി ഇങ്ങനെ മുന്നോട്ട് പോവാൻ ആവില്ല….പിരിയുന്നതാണ് നല്ലത്..

അല്ലെങ്കിൽ ഇനിയും ഇതുപോലെ ഉണ്ടായെന്നു ഇരിക്കും…..അതുകൊണ്ട് പിരിയണം എന്നുറപ്പിച്ചു കൊണ്ടു ഉമ്മറത്തെ കസേരയിൽ സിഗരറ്റ് വലിച്ചു കൊണ്ടിരിന്നു…..കൂട്ടിനു ല ഹരി പടർത്തി കൊണ്ടു മ ദ്യവും ഉണ്ടായിരുന്നു….കുറച്ചു സമയത്തിന് ശേഷം ഞാൻ മുറിയിലേക്ക് ചെന്നു..ഇരുൾ വീണു കിടക്കുന്ന മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ട് ഞാൻ അവൾക്ക് അരികിലേക്ക് ചെന്നു….മുറിയിലെ നിശബ്ദതയിൽ അവളുടെ നിശ്വാസങ്ങളുടെ ശബ്ദം മാത്രം..തുറന്നിട്ടിരുന്ന ജനലഴികളിൽ കൂടെ നിലാവെളിച്ചം അവളുടെ മുഖത്തെ ചുംബിച്ചു കിടക്കുന്നു….

കരഞ്ഞു തളർന്നു ശാന്തമായ ഒരു കുഞ്ഞിനെ പോലെ അവൾ നല്ല ഉറക്കമാണ് എന്ന് തോന്നി…..ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…..അവളുടെ കവിളത്തു എന്റെ വിരൽ പാടുകൾ പതിഞ്ഞു കിടപ്പുണ്ടെന്ന് തോന്നുന്നു…..മെല്ലെ ആ കവിളത്തു ഞാൻ ഉമ്മ വെച്ചു……ചെറിയൊരു ഞരകത്തോടെ അവൾ മലർന്നു കിടന്നു….അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന മുടി ഇഴകളെ വിരലുകൾ കൊണ്ടു കോതി ഒതുക്കി ഞാൻ ആ നെറുകയിൽ ഉമ്മവെച്ചതും അവൾ മെല്ലെ കണ്ണുകൾ തുറന്നു എന്നെ അത്ഭുതത്തോടെ നോക്കി…..

“””നിനക്ക് ഒരുപാട് വേദനിച്ചു കാണുമല്ലേ..സോറി ഡി എനിക്കെന്തോ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….

“”അത് സാരമില്ല.. പോട്ടെ..

“””ഡി ഇത് ശെരിയാവില്ല.. എന്നും ഇങ്ങനെ അടികൂടി ജീവിക്കാൻ പറ്റില്ല….അതുകൊണ്ട്..

“”അതുകൊണ്ട്.. ഇച്ചായൻ എന്താണ് പറഞ്ഞു വരുന്നത്..

“”””അതുകൊണ്ട് നമുക്ക് പിരിയാം അതാണ് നല്ലത്….അത് പറയുമ്പോൾ എന്റെ വാക്കുകൾക്ക് ഇടയിൽ വിറയൽ അനുഭവപ്പെട്ടു…..

“””ഓ ഇച്ചായന് അപ്പോൾ എന്നെ ശെരിക്കും മടുത്തു തുടങ്ങിയോ..?? എന്തായാലും പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..അത് കേൾക്കാൻ മനസ്സുണ്ടാവണം…..

“””””മ്മം നീ പറ ഞാൻ കേൾക്കാം എന്നും പറഞ്ഞു അവളുടെ വാക്കുകൾക്ക് ആയി ഞാൻ കാതോർത്തിരുന്നു….

“””ഇച്ചായാ ഈ താലി ഇച്ചായൻ എന്റെ കഴുത്തിൽ അണിയിച്ചപ്പോൾ ഒന്നേ ആഗ്രഹിച്ചുള്ളൂ എന്നെ മനസ്സിലാക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരാൾ ആവണേ ഇച്ചായൻ എന്ന്….കല്യാണം കഴിഞ്ഞ ഒരു വർഷത്തോളം നിങ്ങൾ അങ്ങനെ തന്നെ ആയിരുന്നു…..പിന്നെ പിന്നെ നിങ്ങൾ എന്നിൽ നിന്നും അകന്നു തുടങ്ങി….എന്നോട് സംസാരിക്കാൻ നിങ്ങൾക്ക് നേരമില്ലാതായി….എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ആയി….എന്റെ കുസൃതിയും കുറുമ്പും ഒക്കെ ഇഷ്ടം എന്ന് പറഞ്ഞ അതേ നാവുകൊണ്ട് തന്നെ അതിനെ കുറ്റം പറഞ്ഞു…..നിങ്ങൾക്ക് ഭക്ഷണം വെച്ച് വിളമ്പി തരുന്നതും ..നിങ്ങളുടെ കാ മത്തെ ബെഡ്‌റൂമിൽ തീർക്കാൻ ഉള്ളതുമായ ഒരു യന്ത്രമായി ഞാൻ മാറുന്നു എന്ന് തോന്നി തുടങ്ങിയപ്പോൾ വല്ലാത്തൊരു ശ്വാസം മുട്ടൽ ആയിരുന്നു….നാല് ചുവരുകൾക്ക് ഉള്ളിൽ താലിയുടെ ബന്ധനത്തിൽ ഉരുകി തീരാനുള്ള ജീവിതം ആണ് എന്റെ എന്നെനിക്ക് തോന്നി…..അങ്ങനെ ഒരവസ്ഥയിൽ ആണ് ഞാൻ പ്രതികരിച്ചു തുടങ്ങിയത്…..പക്ഷേ എനിക്കൊരിക്കലും നിങ്ങൾ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നതാണ് സത്യം….

പിന്നെ അവസാനമായി ഒന്നേ പറയാനുള്ളു ഇപ്പോൾ ഞാൻ പറയുന്നത് കേട്ടിരിക്കാൻ കാണിച്ച മനസ്സ് ഇച്ചായൻ മുൻപേ കാണിച്ചിരുന്നു എങ്കിൽ നമുക്കിടയിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരിന്നു……ഇനി ഇച്ചായന് തീരുമാനിക്കാം പിരിയണോ വേണ്ടയോ എന്ന്….

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കൊന്ന് മനസ്സിലായി തെറ്റുകൾ എന്റെ ഭാഗത്തും ഉണ്ടായിരുന്നു…..എന്റെ ടെൻഷൻ കാര്യങ്ങൾ ഒന്നും അവളോട് ഷെയർ ചെയ്യാതെ ആ ദേഷ്യം എല്ലാം അവളോട് കാണിച്ചു തുടങ്ങിയിടത്തു ആണ് എന്റെ ജീവിതം പരാജയപ്പെട്ടു തുടങ്ങിയത്…..അവൾക്കും ഒരു മനസ്സുണ്ടെന്ന് ഞാൻ പലപ്പോഴും മറന്നു പോയി….ഭാര്യയാണ് എന്റെ അവസ്ഥ പറയാതെ അറിഞ്ഞവൾ മനസ്സിലാക്കി പെരുമാറേണ്ട കടമ അവൾക്ക് ഉണ്ട് എന്നൊക്ക ആയിരുന്നു എന്റെ ചിന്ത….ഒരാളുടെ മനസ്സിൽ ഉള്ളത് അയാൾ പറയാതെ വായിക്കാനുള്ള ദിവ്യ ദൃഷ്ടി ഒന്നും ആർക്കും ദൈവം കൊടുത്തിട്ടില്ലല്ലോ…..അവൾ പറഞ്ഞത് പോലെ അവളുടെ ഒപ്പം കുറച്ചു സമയം സംസാരിക്കാൻ ചില വഴിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു…….

“””ഡി സോറി.. എല്ലാം എന്റെ തെറ്റാണ്.. എന്തോ ജീവിതം വെട്ടിപിടിക്കണം എന്ന ചിന്തയിൽ ഞാൻ എല്ലാം മറന്നു പോയി…..നിന്റെ സന്തോഷങ്ങളെ കുറിച്ചു ഞാൻ ഓർത്തില്ല….എല്ലാം എന്റെ തെറ്റാണ്..

“”””അല്ല ഇച്ചായാ തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിട്ടുണ്ട്..പലപ്പോഴും ഇച്ചായന്റെ സിറ്റുവേഷൻ മനസ്സിലാക്കാതെ ഞാൻ ഓരോന്ന് പറഞ്ഞിട്ടുണ്ട്..എനിക്കറിയാം എനിക്ക് വേണ്ടി കൂടിയാണ് ഇച്ചായൻ ഈ കഷ്ടപ്പെടുന്നതെന്ന്….പക്ഷേ അതിനിടയിൽ നമുക്ക് നഷ്ടമാവുന്ന നല്ല കുറെ നിമിഷങ്ങൾ ഉണ്ട്….അതിലാണ് ഇച്ചായാ ജീവിതത്തിന്റെ അർത്ഥം ഇരിക്കുന്നത്….അല്ലാതെ സ്നേഹം മനസ്സിൽ പൂട്ടിവെച്ചു സമ്പാദിക്കാൻ ശ്രമിക്കുന്നതിൽ അല്ല…..

“””മനസ്സിലായടി പെണ്ണേ…. ഇനിയെനിക്ക് നിന്റെ സന്തോഷം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ…..

“‘””ഓഹോ അപ്പോൾ ഡിവോഴ്സ് ചെയ്യണ്ടേ നിറമിഴികളിൽ കുസൃതി നിറച്ചവൾ ചോദിച്ചു…..

“””ചെയ്യണോ.. എന്നും ചോദിച്ചു ഞാൻ പുഞ്ചിരിച്ചു..

“””അങ്ങനെ ചെയ്താൽ നിങ്ങളെ ഞാൻ കൊല്ലും എന്നും പറഞ്ഞു അവളെന്നെ കെട്ടിപിടിച്ചു…..മെല്ലെ എന്റെ കവിളത്തു അവളുടെ പല്ലുകൾ അമർത്തി കടിച്ചു…..

“””ഹാ വേദനിച്ചടി..

“”അച്ചോടാ വേദനിച്ചോ എന്നും പറഞ്ഞവൾ എന്റെ കവിളത്തും ഉമ്മകൾ കൊണ്ടു പൊതിയുമ്പോൾ അവളെ മുറുകെ പിടിച്ചു കൊണ്ടു എന്നിലേക്ക് ചേർത്തു…..

നിലാവെളിച്ചത്തിൽ കൊരുത്ത ഞങ്ങളുടെ മിഴികൾ ഇമ ചിമ്മാതെ നോക്കി നിന്നു….സന്തോഷം കൊണ്ടു മിഴികൾ നിറയുമ്പോൾ അവളുടെ അധരങ്ങളിലേക്ക് എന്റെ അധരങ്ങൾ ആഴ്ന്നിറങ്ങി യിരുന്നു……ആ രാവിൽ പൂവിട്ട നിശാഗന്ധി പൂക്കളുടെ സ്നേഹഗന്ധത്തിൽ ഞങ്ങളുടെ പ്രണയവും അലിഞ്ഞു ചേർന്നു……

ഒരുമിച്ചുള്ള നിമിഷങ്ങളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും കൊണ്ടാണ് ദാമ്പത്യത്തിന്റെ അടിത്തറ പണിയേണ്ടത്…..അതാണ് ജീവിതം മനോഹരമാക്കുന്നതും…..

(സ്നേഹപൂർവ്വം… ?ശിവ ?)