താൻ ആഗ്രഹിക്കുമ്പോൾ തനിക്ക് തിരിച്ചുപോവാം അതിനുള്ള വഴി ഞാൻ ഒരുകാമെന്നും അയാൾ എനിക്ക് മറുപടി നൽകിയപ്പോൾ…

“ഡിവോഴ്സ് “

എഴുത്ത്: അനു സാദ്

“നാദസ്വരം ഉയർന്നു കേട്ടതും ഇറുക്കിയടച്ചെൻ മിഴികൾ ഞാനൊന്ന് പതിയെ തുറന്നു.. ചുറ്റിലും എന്നിൽ തറഞ്ഞ ഇന്നുവരെയും ഞാൻ കാണാത്ത പല മുഖങ്ങൾ… പല രീതികൾ.. ഒർമ്മകളിലെവിടെയും ഇതുപോലൊരു പന്തൽ ഞാൻ കണ്ടിട്ടില്ല! ഇരുന്നിട്ടില്ല! ഇന്നെന്റെ സ്വന്തം വിവാഹം പോലും എനിക്‌ അപരിചിതം എന്ന പോലെ!.. ആൾകൂട്ടത്തിൽ തനിയെ..ഒരു പോയ് മുഖവും പുതു വേഷവും പേറികൊണ്ട്!..”

മേളം മുറുകി കൂടിയത് എന്റെ ചിന്തകളെ കൂടി വരിഞ്ഞു കൊണ്ടായിരുന്നു…ഒരിക്കൽ മാത്രം കണ്ടുപിരിഞ്ഞ അയാളുടെ താലി എന്റെ കഴുത്തിൽ ഇടം കൊണ്ടു.. ആ ഇത്തിരി പൊന്ന് എന്റെ നെഞ്ചിലൊരു പൊള്ളലേകി! ഒരു നുള്ള് കുങ്കുമമെന്റെ നെറുകയിൽ അമരുമ്പോൾ അകം ശൂന്യമാവുന്നത് ഞാനറിഞ്ഞു!.. എന്റെ നോട്ടം അയാളിൽ പതിഞ്ഞതും എനിക്ക് അത്ഭുതം തോന്നി.. ചുണ്ടിൽ ഒരു മന്ദഹാസം വിരിയിച്ചു എന്നെ തന്നെ നോക്കിനിൽക്കുന്നു…ആ മുഖമിൽ.. ആ തെളിമയിൽ ഞാൻ അലിയും പോലെ…അയാളിൽ നിന്ന് കണ്ണൊന്നു പാഞ്ഞതും ഞാൻ അവരെ കണ്ടു. എന്റെ അച്ചനും അമ്മയും..ഇന്നോളം എനിക്ക് അന്യമായ ഒരു മുഹൂർത്തത്തിന് ഞാൻ സാക്ഷ്യം വഹിച്ചിരിക്കുന്നു., ഒരടി വിട്ടിട്ടാണെങ്കിലും അൽപമെങ്കിലും അവർ ചേർന്ന്നിൽക്കുന്നു!..

എന്റെ ഭൂതകാലത്തിലെവിടെ പൊടി തട്ടിയാലും കണ്ടുകിട്ടാനിടയില്ലാത്തൊരു കാഴ്ച്ച!.. ശ്വാസം മുട്ടുംപോലെ.. എന്റെ നാഡീഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങിയിരിക്കുന്നു.. തലക്കു ചുറ്റും ഒരു മങ്ങൽ വന്നു മൂടുന്നു.. ഇത്രനാളും എനിക്ക് കൂട്ടിരുന്നവൻ.. എന്റെ പ്രിയപ്പെട്ടവൻ എന്നെ തേടിവരുവാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്‌ ബോധ്യപ്പെട്ടു!” ഇടക്കൊരു ബ്രേക്അപ് തന്നുവെങ്കിലും തൊണ്ട വരണ്ട് നിന്നോടുള്ള ദാഹം ആർത്തിയായി മാറിയിരിക്കുന്നു!..ഒരു ഉറുമ്പ് കടിക്ക്ണ നോവിന്റെ മറുവിൽ എന്റെ ശരീരത്തേയ്ക്ക്‌ അരിച്ചിറങ്ങുന്ന ഇത്തിരി തുള്ളി മരുന്നിൽ ഞാൻ തീറെഴുതിവെച്ചത് എന്നെത്തന്നെയല്ലേ?!..അതെന്നിൽ നിറക്കുന്ന ഒരനുഭൂതി.. എനിക്കതീതമായ ലോകത്തെ എന്റെ കാൽചുവട്ടിൽ കൊണ്ടെത്തിച് എന്നിൽ അഹങ്കാരം കൊള്ളുന്നവൻ!..”

“അയാളുടെ കൈകൊർത്തു ഒരു നിലവിളക്കും ഏന്തികൊണ്ട് അയാളുടെ വീടിന്റെ പടികയറുമ്പോൾ എനിക്കെന്നെ തന്നെ തിരിച്ചറിഞ്ഞിരുന്നില്ല.. അയാളുടെ അമ്മ ഒത്തിരി സംസാരിച്ചു. എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിച്ചു. ആരെല്ലാമൊ കാണിച്ചു.. ഞാനൊരു സ്വപ്നലോകത്തായിരുന്നു..ഒന്നും എന്നെ ബാധിച്ചതായി എനിക്‌ തോന്നിയില്ല.. പുറമേക്ക് ഞാൻ ചുണ്ടിലൊരു പാതിപുഞ്ചിരി പണിഞ്ഞു വെചു.. അത്രമാത്രം! തിരക്കൊഴിഞ്ഞു ഞാൻ റൂമിൽ പോയി ഇരുന്നു. ഒരുക്കങ്ങളെല്ലാം നോക്കിക്കണ്ടു.. വെറുമൊരു നിർവികാരതയോടെ, എപ്പോഴോ ഞാൻ മയങ്ങിപ്പോയി.

എന്റെ ജീവിതം ഒരു തിരശീല കണക്കെ മാറിമറിഞ്ഞു കൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നണയാൻ തുടങ്ങി…

“ഒറ്റപ്പെടലിന്റെ നേർചിത്രമായിരുന്നു ഞാൻ..! ഞാൻ ജനിച് അധികം വൈകാതെ അച്ഛനും അമ്മയും രണ്ട് വഴിക്ക് പിരിഞ്ഞു.. ഓർമ്മ വെക്കും മുന്നേതന്നെ അചന്റെ മുംബൈലുള്ള പെങ്ങളുടെ വീട്ടിലേക്ക് എന്നെ കൊണ്ടാക്കി. കുട്ടികളില്ലാത്തതു കൊണ്ട്‌ അവർ ശരിക്കും എന്നെ ദത്തെടുക്കുവായിരുന്നു..ഒരിക്കൽപോലും അച്ഛനെയും അമ്മയെയും ഞാൻ ഒരുമിചു കണ്ടിട്ടില്ല. ഇടക്കെപ്പോഴെങ്കിലും തനിയെ ഉള്ള വന്നുപോക്ക് മാത്രം.. അത്‌ വെറുമൊരു കടമ തീർക്കലായി എനിക്‌ തോന്നിയിട്ടുണ്ട്! എനിക്കവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല എന്തും എന്റെ നിയന്ത്രണത്തിലായിരുന്നു..ഉള്ളിൽ ഒരു നെരിപ്പോട് കുമിഞ്കൂടിയിരുന്നെങ്കിലും പുറമേക്ക് ഞാൻ ശാന്തമായി എല്ലാം ആസ്വദിക്കുവായിരുന്നു.. അവിടെ പുതു രുചികൾ തേടിക്കൊണ്ടേയിരുന്നു!

എഞ്ചിനീയറിങ്ങിന് കോളേജ് ൽ പോയപ്പോൾ മുതൽ മറ്റൊരു ലോകം ഞാൻ കണ്ടു തുടങ്ങി.. ഡ്രിങ്ക്സ് ഡ്രഗ്സ് പാർട്ടി പബ് ഡാൻസ്‌..” ലൈഫ് ആഘോഷിക്കുവായിരുന്നു.. ഉന്മാദമേകുന്ന എല്ലാ രസങ്ങൾക് പുറകെയും ഞങ്ങൾ അലഞ്ഞു..! കൂട്ടിനു എന്റെ ചൈൽഡ്‌ഹുഡ് ഫ്രണ്ട് അവന്തിക..എന്റെ അവന്തു” സത്യത്തിൽ ഒരുമിച്ചൊരു ലൈഫ് തന്നെ തുടങ്ങിക്കളയാം എന്ന ധാരണയിലായിരുന്നു ഞങ്ങൾ!” കാരണം ഞങ്ങൾ അത്രമേൽ അടുത്തിരുന്നു!!

പക്ഷെ ഒട്ടും പ്രതീക്ഷികാതെയാണ് എന്റെ ലൈഫ് വഴിതിരിഞ്ഞത്.. സ്വന്തം ജീവിതം മറന്നു പോയവര്.. ജന്മം കൊടുത്ത മകളെ ആർക്കോ വളർത്താൻ കൊടുത്തു കയ്യൊഴിഞ്ഞവര്.. അവര് എപ്പോ മുതലാണ് മകളുടെ ഭാവി ജീവിതത്തെ കുറിച് ചിന്തിച്ചുതുടങ്ങിയതെന്ന് എനിക്ക് ഇതുവരെയും പിടികിട്ടീട്ടില്ല!.. എന്റെ വാക്കുകൾക്കും ആഗ്രഹങ്ങൾക്കും മീതെയായിരുന്നു എപ്പോഴും അവരുടെ തീരുമാനങ്ങൾ.. ഒടുവിൽ വഴങ്ങേണ്ടി വന്നു! അറിഞ്ഞു കൊണ്ട്‌ ഒരാളെ ചതിക്കാൻ മനസ്സ് വരാഞ്ഞത് കൊണ്ട് ഒരു കള്ളം കൊണ്ട്‌ പിന്മാറാൻ ഞാൻ ശ്രമിച്ചു എനിക്കൊരു കാമുകൻ ഉണ്ടെന്നും അവൻ ഒരു കേസിൽ കുടുങ്ങി കിടകുവാണെന്നും വീട്ടുകാരുടെ നിര്ബന്ധത്തിനാണ് ഈ വിവാഹമെന്നും ഞാൻ അയാളെ അറിയിച്ചു.

“തന്നെ ഞാൻ സഹായിക്കാമെന്നും അച്ഛൻ മരിച് തനിച്ചായി പോയ അമ്മയ്ക്ക് ഒരു കൂട്ട് എന്നല്ലാതെ ചൊവ്വ ദോശക്കാരനായ എന്റെ വിവാഹം നടന്നു കാണാനുള്ള അമ്മയുടെ ആഗ്രഹത്തിനപ്പുറം ഒരു ജീവിതത്തെ കുറിച് ഇതുവരെ സങ്കല്പിച്ചിട്ടു പോലുമില്ലെന്നും അമ്മയുടെ സന്തോഷത്തിന് നിന്നു കൊടുക്കുവാണെന്നും താൻ ആഗ്രഹിക്കുമ്പോൾ തനിക്ക് തിരിച്ചുപോവാം അതിനുള്ള വഴി ഞാൻ ഒരുകാമെന്നും അയാൾ എനിക്ക് മറുപടി നൽകിയപ്പോൾ മുൻകൂട്ടി ഡിവോഴ്സ് പേപ്പർ ഒരുക്കിവെച്ചൊരു താലിക്ക് ഞാൻ മനസ്സ് കൊടുത്തു!..”

പയ്യെ തോളിൽ ഒരു തട്ട് കൊണ്ടതും ഞാൻ ഞെട്ടിയുണർന്നു…

എനിക്ക് നേരെ നീട്ടിയ ചായക്കപ്പിലേക്കും കൺചിമ്മിയുള്ള ആ ചിരിയിലേക്കും ഞാൻ തെല്ലൊന്നു നോക്കിനിന്നു.. മിഥ്യയിലെന്ന പോലെ” ആദ്യമായ് ഒരു പുലരിയുടെ ഗന്ധം ഞാനറിഞ്ഞു.. കുളിച്ചു ഈറനോടെ അടുക്കളയിൽ കയറി വീടിന് ഐശ്വര്യം പകരുന്നത്.. വീട്ടുകാർ ഒരുമിച്ചിരുന്നു ഒത്തിരി സംസാരിക്കുന്നത്.. തമാശകളും കളിചിരികളും കുസൃതികളും നിറയുന്നത്.. ചൂടോടെ ഭക്ഷണം വിളമ്പി കാത്തിരിക്കുന്നത്..ഒരുമിച്ചുണ്ണുന്നത്.. അമ്മയെന്നെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നത്.. അങ്ങനെ ഓരോ സൂര്യോദയവും ഞാൻ ആദ്യാക്ഷരം കുറിക്കുന്നു!സത്യമാണ്.. ഞാൻ ജനിച്ചെങ്കിലും ഇന്നോളം ഞാൻ ജീവിച്ചിരുന്നില്ലലോ?!ദിനങ്ങൾ ഓരോന്നായി അടർന്നുവീണു.. ഒരു വാക് ഉരിയാടാതെയും ഒഴിഞ്ഞുമാറിയും അകലങ്ങൾ പണിതുവെങ്കിലും ഞങ്ങൾ രണ്ടാളും ഒരിടത്തേയ്ക്ക് തന്നെ നടന്നടുക്കുവാണെന്നെനിക്ക് തോന്നി..! കുറച് നാളായി എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി എനിക്ക് മുന്നിൽ നടമാടുന്നതെല്ലാം കുറച്ചൊരു അതിശയത്തോടെ ഞാൻ നോക്കിക്കണ്ടു!..

“വെറും 3 മാസം മാത്രം ലീവുള്ള ഒരു പ്രവാസിയായിരുന്നു അയാൾ.. ആദ്യ വാരങ്ങളൊക്കെ ഓരോ ഫങ്ക്ഷനിൽ തള്ളിനീക്കാം പിന്നെ കുറച് ഇവിടെയും എന്റെ വീട്ടിലും തങ്ങി എങ്ങനെയെങ്കിലും 3 മാസം തട്ടികൂട്ടാമെന്നും എന്നിട്ടൊരു നാൾ എന്തെങ്കിലും ഒരു നാല് വരിയിൽ കാരണം കുറിച് ഈ അരങ്ങിൽ നിന്ന് യാത്രപറയാമെന്ന് ഞാൻ കണക്ക് കൂട്ടി. അവന്തു എനിക്ക് കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിരുന്നു.

എന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചു കൊണ്ട് പെട്ടെന്നാണ് ഒരു മഹാമാരിക്ക്‌ കീഴ്‌പെട്ട് വീടും നാടും സർവവും താഴിട്ടടച്ചത്..ഞാൻ ഇവിടെ ശരിക്കും ലോക്‌ഡോൺ ആയിപോയി..!”ഒരു കൺവെട്ടം അകലാതെ കൂടിചേരാനെന്നപോലെ..”

ഇന്ന് ഓരോ പകലും എനിക്ക് പുത്തനുണർവേകുന്നു.. ഉദയവും അസ്തമയവും എനിക് ആകാംഷാഭരിതമാണ്.. ഇന്ന് ഞാൻ എന്റെ മനസ്സിനെ പിടിച്ചുകെട്ടാൻ തുടങ്ങിയിരിക്കുന്നു.. ഒരാളിൽ! ഏഴ് ജന്മങ്ങളത്രയും എന്റെ നിഴലായി കാണുമെന്ന് അഗ്നിയെ മുൻനിർത്തി വലം വെച് ഊട്ടിയുറപ്പിച്ചവനെ..” ഇന്നോളം ഞാനറിഞ്ഞ ലഹരിക്കെല്ലാം മറുമരുന്നേകി സ്നേഹമെന്ന തീവ്രലഹരിയിൽ എന്നെ മയക്കിയെടുത്തവനെ!” തുറന്നു പറഞ്ഞില്ലെങ്കിലും ആ മനസ്സിൽ എവിടെയോ ഞാൻ കുടിയിരുന്നിട്ടുണ്ടെന്ന് ഞാനറിയുന്നുണ്ട്.. എന്നിട്ടും മൗനം ഞങ്ങൾക്കിടയിൽ തടയിടുന്നു!

ഓരോ രാവിലും ഉറങ്ങാതെ പലപ്പോഴും എന്നെ നോക്കിയിരുന്നും ഉണരുമ്പോൾ എന്റെ മുടിയിഴകളിൽ തലോടിയും നറു മഞ്ഞിൽ വിറ കൊള്ളുമ്പോൾ എന്നെ നന്നായി പുതപ്പിച്ചും അയാളെന്നെ കടന്നുപോവുമ്പോൾ എന്റെ കണ്തടങ്ങൾ നനവ് പടരാറുണ്ട്.. എനിക്കായി എല്ലാം കണ്ടറിയുമ്പോഴും കുസൃതിച്ചിരി എറിയുമ്പോഴൊക്കെയും കൺചിമ്മി എന്നെ കാഞ്ചി വലിക്കുമ്പോഴും ഇടക്കെപ്പോഴെങ്കിലും ശ്വാസനിശ്വാസങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴും ഹൃദയം എന്തോ കൊതിക്കാറുണ്ട്…സാരിയുടുക്കാൻ അറിയാതെ മടിച്ചു നിന്നപ്പോൾ ഒരു നോട്ടം പോലും എന്നിൽ വീഴ്ത്താതെ ഉടുത്തു തന്നപ്പോൾ.. ചുടു കണങ്ങളും കൈവിരലും എന്നെയൊന്ന് തൊട്ട് തലോടിയതും.. നോക്കിൽ ഒരായിരം പ്രണയം ഒളിപ്പിച്ചപ്പോഴും..

അടുക്കയിലെപ്പഴോ കൈപൊള്ളിയതും അത് ഊതിയൂതി തണുപ്പിച്ചതും.. ബാത്റൂമിൽ ഒന്ന് കാലിടറിയപ്പോൾ ഓടിവന്നെന്നെ താങ്ങിയെടുത്തതും ചൂട് വെള്ളം പിടിച്ചതും.. അനങ്ങാൻ കഴിയാതെ പുളഞ്ഞപ്പോൾ കൂടെയിരുന്നു തഴുകി തന്നതും.. വിടർത്തിയിട്ട ഓരോ മുടിയിഴകൾ കൈവിരലാൽ കോതിയൊതുക്കുമ്പോൾ തെറിച്ചുവീണ ഓരോ തുള്ളിയും ചെറുചിരിയാലേ ഏറ്റുവാങ്ങുമ്പോൾ.. താലി അവകാശമെടുത്തു നോട്ടം കൊണ്ടോ ഒന്ന് തൊട്ടു കൊണ്ടൊ എനിക്ക് കളങ്കം ഏൽക്കാതിരുന്നപ്പോൾ..എന്നെ ഊട്ടിതന്നും എന്നെ കൈതാങ്ങിയും എനിക്‌ കാവലിരുന്നും.. ഏട്ടൻ എന്റെ ഹൃദയാന്തരങ്ങൾ അളന്നെടുത്തതും ഇത്തിരി മോഹങ്ങൾ ഞാൻ ഒരുക്കികൂട്ടി..

ആ മിഴിവുള്ള പുഞ്ചിരിക്ക് പിന്നിൽ ഞാനായിരുന്നെങ്കിലെന്ന്.. കൂടെകൂടെയുള്ളൊരു ഏറുനോട്ടം എനിക്കായിരുന്നെങ്കിലെന്ന്… ആ മടിയിൽ ഒന്നു ചായാൻ.. ഈറനോടെ വന്നണയുമ്പോൾ പിന്നിലൂടെ വന്നെന്നെയൊന്നു ചേർത്തുപിടിക്കാൻ.. ഇറ്റുവീഴുന്ന വെള്ളത്തുള്ളികളെ ആ ചുണ്ടാലേ എന്റെ പിന്കഴുത്തിലൊന്നു ഒപ്പിയെടുക്കാൻ.. പനിച്ചൂടിൽ ആ കരവലയത്തിലൊന്ന് കൂനികൂടാൻ.. ഇടമുറിയാതെ പെയ്ത മഴയിൽ ആ ഹൃദയത്തോട് എന്നെയൊന്നു ഒതുക്കിവെച്ചെങ്കിലെന്ന്..മഞ്ഞുപെയ്യുമ്പോൾ ഇച്ചിരി ചൂടെന്നിൽ പകരാൻ.. അടരാനാവാതെ ആ നെഞ്ചിലൊന്ന് അള്ളിപ്പിടിച്ചിരിക്കാൻ..!”

ഞാൻ അവന്തൂനെ വിളിച്ചു.അവൾ പറഞ്ഞ തിയ്യതി അടുത്തിരുന്നു.

“നീ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടൊ?”

“ഇല്ലാ”

“എന്തുകൊണ്ട്..!?”

“വന്തു.. ഇത്രനാളും എനിക്‌ നഷ്ടപെട്ടതെന്തൊ അത് ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇനിയത് വിട്ടുകളയേണ്ടി വന്നാൽ പിന്നെ ഞാനില്ല വന്തു.. എന്റെ മനസ്സിൽ ഞാൻ കുറിച്ചിട്ടു കഴിഞ്ഞു വന്തു..ഇനിയൊരു കയ്യകലം പോലും എനിക്‌ ഏട്ടനിൽ നിന്ന് വേർപെടാനാവില്ലെന്ന്..! എന്റെ ജീവൻ ഇനി ഒരു നിമിഷത്തേക്കാണെങ്കിൽ പോലും അത് ഏട്ടനിൽ നിന്ന് മാറിയകലാൻ എന്നെക്കൊണ്ടാവില്ല വന്തു.. മരണചൂടെന്നെ പൊതിയുമ്പോൾ അവിടെം എന്റെ ഏട്ടന്റെ ശ്വാസം വീഴണം വന്തു.. എനികാ ഗന്ധം അറിയണം.. കൺപോളകൾ മറയാൻ തുടങ്ങുമ്പോൾ അവസാനമായും ആ മുഖമെന്നിൽ പതിയണം.. മരവിപ്പെന്നെ കവരുമ്പോൾ എന്റെ കൈപ്പിടിയിൽ ഏട്ടന്റെ കൈചേരണം വന്തു എനിക്ക്..” എത്ര കള്ളങ്ങൾ ഞാൻ നിരത്തിയാലും എന്റെ മനസ്സ് വായിച്ചറിയുന്ന ആളെ ഞാൻ എങ്ങനെ പിരിയും വന്തു..?”

നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു ഞാൻ.. അവളിൽ ഉയരുന്ന നീരസം എനിക്‌ കേൾക്കാം മറുപടിക്കു കാക്കാതെ ഞാൻ ആ ഫോൺ വെചു. എന്റെ കയ്യിൽ വിറകൊണ്ട.. എനിക്കെന്നെ വിലയിടാനൊരുങ്ങിയ ആ ഡിവോഴ്സ് പേപ്പർ ഞാൻ പിച്ചിയെറിഞ്ഞു!.. നിലവിട്ട് കരഞ്ഞു പോയി ഞാൻ.. ഏട്ടന്റെ ഗന്ധം എന്നിലേക്കെടുത്തതും ഞാനൊന്ന് തിരിഞ്ഞു നോക്കിയതും എന്നെ കാത്തിരുന്നത്.. കൺകോണിൽ ഒരു മിഴിനീർ തടുത്തുകൊണ്ട്.. ഒരു പുഞ്ചിരി പാതിയടർത്തികൊണ്ട് എനിക്കായി നീട്ടിപ്പിടിച്ച രണ്ട് കൈകളായിരുന്നു…”

ഓടിപോയി ആ നെഞ്ഞിൽ അമർന്നതും ആ ആത്മാവിലെന്നെ വലിച്ചെടുക്കും പോലേ.. എനിക്കായി കരുതിയൊരിടം അവിടെന്നെ ഇറുക്കിപുണരും പോലെ!.. ലയിചു പോയി ഞാൻ.. എന്റെ മൂര്ദ്ധാവിലൂടെ പരന്നൊഴുകിയൊരു കണ്ണുനീർത്തുള്ളി എന്റെ കീഴ്ചുണ്ടിൽ തങ്ങിയതും.. മിഴികൾ തമ്മിൽ തറഞ്ഞതും.. അരക്കെട്ടിൽ ഒന്നൂടെ ചേർത്ത്പിടിച്ചതും.. എന്റെ നാസികത്തുമ്പോട് ഉരസികൊണ്ട് ആ മുഖം എന്നിൽ അടുപ്പിച്ചതും.. ആ ചുണ്ടിൽ ഞാൻ എന്റെ ഉള്ളം കോർത്തു… ഒരു മധുവെന്നിൽ ഏകികൊണ്ട്!..!”

(ഇഷ്ടപെടുമെന്ന് പ്രതീക്ഷിക്കുന്നു.ഒത്തിരി സ്നേഹത്തോടെ അനു സാദ് )