ഭ്രാന്തൻ ~ ഭാഗം 05 & 06 , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഭാഗം 05

മനസ്സ് മുഴുവൻ ആ പാവം അനിയത്തിക്കുട്ടിയോട് മനുവേട്ടന് എന്തിനാണ് ദേഷ്യമെന്ന് ആലോചിച്ചു നടക്കുമ്പോഴാണ് ചിന്തിക്കാനുള്ളതൊക്കെ പിന്നീടാകാം, ഇപ്പോൾ വേഗം വരൂ എന്ന വക്കിലിന്റെ സംസാരമാണ് ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്.

ഒരുപാട് അഭ്യർത്ഥിച്ചിട്ടാണ് ദൂരെ നിന്നെങ്കിലും ഒന്നു കാണാൻ അവർ സമ്മതിച്ചത്. ക്ഷീണിച്ചു ഒരു മൂലയിൽ കിടന്നുറങ്ങുന്ന മനുവേട്ടനെ തന്നെ ഞാനും വക്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാണ്,

“വന്നു കയറിയത് മുതൽ അവൻ അഭിനയിക്കുന്നതാണ് ഭ്രാന്താണെന്ന് , സത്യാവസ്ഥ അറിയണമെങ്കിൽ വക്കിലിന്റെ കയ്യിൽ വീട്ടുകാരെ കിട്ടും മുമ്പ് ഞങ്ങൾക്ക് കിട്ടണ്ടേ , അതിനാ രാവിലെ ബോഡിക്കൊപ്പം ആമ്പുലൻസിൽ അമ്മയെയും മകളെയും ഹോസ്പിറ്റലിലേക്ക് എന്ന രീതിയിൽ വീട്ടിൽ നിന്നും മാറ്റിയതെന്ന”എസ് ഐയുടെ വാക്ക് കേട്ട് ഞാൻ അമ്പരന്നുവെങ്കിലും വക്കിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. സത്യം ജയിക്കണമെന്നാണ് സാർ എന്റെയും ആഗ്രഹം എന്ന് പറഞ്ഞു വക്കിൽ അവിടെ നിന്ന് ഇറങ്ങും മുമ്പ് അമ്മയെയും അനിയത്തിയേയും തിരക്കിയ എന്നോട് നിങ്ങൾ ഇങ്ങോട് കയറുന്നതിനു ഒരു അഞ്ചു മിനുട്ട് മുമ്പ് എസ് ഐയ്യുടെ ചോദ്യം ചെയ്യൽ കഴിഞ്ഞു അവർ വീട്ടിലേക്ക് തിരിച്ചു എന്ന് പറഞ്ഞത് കാവൽ നിന്നരുന്ന പോലീസുകാരനായിരുന്നു.

“അവൻ ഭ്രാന്തുണ്ടോ ഇല്ലയോ എന്ന് മറിച്ചും തിരിച്ചും അമ്മയോടും മോളോടും രാവിലെ ഇവിടെ കൊണ്ട് വന്നത് മുതൽ തുടങ്ങിയതാ ചോദ്യം ചെയ്യൽ , അനിയതിക്കുട്ടിയെ മാറ്റി നിർത്തി മുറിവ് എങ്ങനെയാ ഉണ്ടായെതെന്ന് മാത്രമേ ചോദിച്ചിട്ടുള്ളു , പക്ഷേ അമ്മയെ നല്ലത് പോലെ ഒന്ന് കുടഞ്ഞിട്ടുണ്ട് കേട്ടോ ” എന്ന് വക്കിലിന്റെ സുഹൃത്തായ പോലീസ് രഹസ്യമായി വക്കിലിനോട് പറഞ്ഞപ്പോഴേക്കും , ” അവർ മനുവേട്ടനെ വല്ലതും ചെയ്തോ” എന്ന എന്റെ ചോദ്യം കേട്ടിട്ട് നിറഞ്ഞു നിന്ന എന്റെ കണ്ണുകളിലേക്ക് നോക്കി മോൾ അവന്റെ ഭാര്യയാണൊ എന്ന ചോദ്യത്തിന് “മ്മ് ” എന്ന് തലയാട്ടി കാണിച്ചത് കൊണ്ടാണെന്നു തോന്നുന്നു

” സ്റ്റേഷനിൽ കൊണ്ട് വന്നിട്ട് ഒന്നും ചെയ്തിട്ടില്ല , അമ്മയോടുള്ള ചോദ്യം ചെയ്യലിൽ എസ് ഐക്ക് ഇപ്പോഴും ഒരുറപ്പായിട്ടില്ല അവൻ നോർമൽ ആണോ അല്ലയൊ എന്ന് , അത് കൊണ്ട് തന്നെ നാളത്തെ മെഡിക്കൽ ചെക്കപ്പ് കഴിയുന്നത് വരെ അവനോട് ചോദ്യങ്ങൾ ഒന്നും വേണ്ട എന്ന് പറഞ്ഞത്.

ഇനി അമ്മ പറഞ്ഞത് ശരിയാണെങ്കിൽ വെറുതെ പുലിവാലാകുമെന്ന് പേടിച്ചിട്ടാണെന്ന് എന്നെ നോക്കി പറയുന്നതിനിടയ്ക്ക് വക്കിൽ പോലീസിന്റെ കയ്യിലേക്ക് രണ്ടായിരത്തിൽ നോട്ട് മടക്കി നൽകിയിട്ട് മുന്നോട്ട് വണ്ടിക്കരികിലേക്ക് നടന്നപ്പോഴും എന്റെ നോട്ടം മുഴുവൻ ജയിലിന്റെ ഒരു മൂലയിൽ തളർന്ന് കിടക്കുന്ന മനുവേട്ടനിലായിരുന്നു.

സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ട് മുമ്പുള്ള ആ നോട്ടത്തിൽ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന മനുവേട്ടന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയപ്പോൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് കണ്ണ് ചിമ്മി കാണിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു.

തിരിച്ചു വക്കിലിനൊടോപ്പം വണ്ടിയിൽ കയറി വണ്ടി മുന്നോട്ട് നീങ്ങുന്നതിനടയിൽ

‘തന്നെ മനുവിന് ഒരുപാടിഷ്ടമാകാൻ കരണമെന്തെന്നറിയുമോ ‘ എന്ന വക്കിലിന്റെ ചോദ്യം കേട്ട ഞാൻ എന്റെ മനസ്സിൽ തോന്നിയ കുറച്ചു സംശയങ്ങൾ അടക്കിവെച്ചിട്ട് ചെറുതായി കണ്ണ് അടച്ചു ‘അറിയില്ലെന്ന്’ പറഞ്ഞപ്പോൾ ഒന്ന് ചെറുതായി ചിരിച്ചിട്ട് വക്കിൽ തുടർന്നു .

കല്യാണത്തിന് വീട്ടുകാർ നിർബന്ധിച്ചു തുടങ്ങിയത് തന്നെ മനുവിന്റെ ഈ ഒറ്റപ്പെടൽ മാറുമല്ലോ എന്ന് കരുതിയിട്ടാണ് ,മാനസിക രോഗിയാണെന്ന ലേബൽ ഉള്ളത് കൊണ്ട് സാമ്പത്തികയി പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആയിരുന്നു തുടക്കം മുതലേ നോക്കിയിരുന്നത്.

ഓരോരോ കാരണങ്ങൾ കൊണ്ട് അവൻ അതെല്ലാം മുടക്കി, മോളെ കാണാൻ വരുന്നതിനു മുമ്പ് എനിക്ക് ഇന്ന് ഒരു കല്യാണമുടക്ക് ഉണ്ട് പോയി വരാം എന്നവന്റെ മെസ്സേജിന് ഒന്ന് രണ്ടു ആംഗ്രി സ്മൈലി റിപ്ലൈ കൊടുത്തു , സമയം രാത്രി പതിനൊന്ന് കഴിഞ്ഞിട്ടും അവന്റെ റിപ്ലൈ കാണാത്തത് കൊണ്ടാണ് അവനെയൊന്ന് വിളിച്ചു നോക്കിയിട്ട് എന്തായി നിന്റെ പെണ്ണ് മുടക്കൽ എന്നെന്റെ ചോദ്യത്തിന്

ഇത് മുടക്കൽ അല്ല പെണ്ണ് കാണലാണെന്ന്, അവൻ പറഞ്ഞത് വിശ്വാസം വരാതെ എന്താ നീ പറഞ്ഞതെന്ന ചോദ്യത്തിന് അവൻ പറഞ്ഞത്

‘പേര് മാത്രമേ മാറുന്നുള്ളു ദേവിയുടെ കണ്ണുകളിൽ , ആ ചിരിയിൽ എനിക്ക് ന്റെ വൈഷ്ണവിയെ കാണാൻ കഴിഞ്ഞുവെന്ന്”

പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോ എനിക്കുറപ്പായിരുന്നു ഇത് നടക്കുമെന്ന്. കാരണം അവൻ അത്രത്തോളം ഇഷ്ടാമായിരുന്നു അവന്റെ ചേച്ചി വൈഷ്‌ണവിയെന്ന വക്കിലിന്റെ വാക്കുകൾക്ക് ഒന്ന് ചെറുതായി ചിരിക്കാൻ മാത്രമേ എനിക്കായുള്ളു.

അമ്മയെയൊന്ന് വിളിക്ക് എന്ന വക്കിലിന്റെ വാക്ക് കേട്ട് മനുവിന്റെ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയപ്പോ തടഞ്ഞു കൊണ്ട് വക്കിലിന്റെ ഫോൺ എനിക്ക് നേരെ നീട്ടിയിട്ട് , വീട്ടിലെ അവസ്ഥ തിരക്കുന്നതായി സംസാരിച്ചിട്ട് വേണം സ്റ്റേഷനിലെ ചോദ്യം ചെയ്യൽ ചോദിക്കാവു എന്നത് കേട്ട് തലയാട്ടി അമ്മയ്ക്ക് ഫോൺ ചെയ്‌തപ്പോഴേക്കും , കൊലപാതകമായത് കൊണ്ട് പോസ്റ്റുമാർട്ടം കഴിഞ്ഞു ബോഡി ഇപ്പോഴും മോർച്ചറിയിൽ തന്നെയാണെന്നും , എല്ലാവരും മടങ്ങിയത് കൊണ്ട് ഇപ്പോ വീട്ടിൽ ഞാനും മോളുമേയുള്ളുവെന്നും അമ്മ പറഞ്ഞു നിർത്തിയപ്പോഴേക്കും,

‘ അമ്മേ സ്റ്റേഷനിൽ എന്താ അവർ അമ്മയോട് ചോദിച്ചേ എന്നെന്റെ ചോദ്യത്തിന് ആദ്യം മൗനമായിരുന്നുവെങ്കിലും ‘ പത്രങ്ങൾക്കും മാധ്യമങ്ങൾക്കും ആഘോഷിക്കാൻ അമ്മ മോളെ ഇട്ട് കൊടുത്തില്ലാട്ടോ എന്ന അമ്മയുടെ വാക്ക് കേട്ട് വക്കിലിന്റ മുഖത്തു ഒരു ചെറിയ ചിരി വരുന്നത് ഞാൻ ശ്രദ്ധിച്ചു, പിന്നെ എന്നെ കൊല്ലാൻ ശ്രമിച്ചതും മോള് പിടിച്ചത് കൊണ്ട് കത്തി പെങ്ങളുടെ കയ്യിൽ കൊണ്ടതും അതിന് ശേഷമുള്ള അവന്റെ വ്യത്യാസവും എല്ലാം അനിയത്തിപ്പെണ്ണിന്റെ കയ്യ് കാണിച്ച അവർ എന്നോട് ചോദിച്ചപ്പോൾ എനിക്ക് പറയേണ്ടി വന്നു മോളെന്ന് അമ്മയുട വാക്ക് കേട്ട്,

ഞാൻ ഉടനെ വരാം അമ്മേന്ന് പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴും വക്കിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

‘അങ്കിൾ ഇപ്പോഴും പറഞ്ഞില്ല എന്തിനായിരുന്നു മനുവേട്ടൻ അനിയതിക്കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്ന് ‘

എന്റെ ചോദ്യത്തിന് ‘അത് പറയും മുമ്പ് മോൾ അറിയേണ്ടത് ഇനിയുമുണ്ട് , അതിനേക്കളേക്കാൾ മുമ്പ് നമ്മുക്ക് കാണേണ്ട ഒരാൾക്കൂടിയുണ്ട്’ എന്ന വക്കിലിന്റെ വാക്ക് കേട്ട് ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കിയപ്പോഴേക്കും ‘ ആ വളവ് കഴിഞ്ഞു മൂന്നാമത്തെ വീട്ടിലേക്ക് വണ്ടി കയറ്റണം , അതിനു മുമ്പ് നമ്മളെ ആരെയെങ്കിലും പിന്തുടരുന്നുണ്ടോന്ന് ഗ്ലാസ്സിലൂടെ നോക്കിയിട്ട് വേണമെന്ന’
വക്കിലിന്റെ വാക്കുകൾ ചെറുതായി എന്നെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു.

വളവ് കഴിഞ്ഞു വണ്ടി ആ വലിയ വിട്ടിലേക്ക് പ്രേവശിച്ചപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. മുന്നിലുള്ള അരണ്ടവെളിച്ചത്തിൽ വീടിന്റെ മുൻവശം വ്യകതമല്ലെങ്കിലും നെയിം ബോർഡ് വ്യക്തമായിരുന്നു.

“സക്കറിയ എം എ സൈക്കാർട്ടിസ്റ്റ്” എന്ന് ഞാൻ വായിച്ചപ്പോഴേക്കും വക്കിൽ എന്റെ മുഖത്തേക്ക് നോക്കിയിട്ട് മനപ്പൂർവം ചെറിയ ചിരി വരുത്താൻ ശ്രമിച്ചത് പോലെ എനിക്ക് തോന്നിയത് കൊണ്ടു

‘അങ്കിളിനു എന്തേ ടെൻഷൻ ഉള്ളത്ത്പോലെ’ എന്നെന്റെ ചോദ്യത്തിന് ഇനിയുള്ള ഈ അരമണിക്കൂറിനുള്ളിൽ അറിയാം മനു രക്ഷപ്പെടുമോ അതോ സക്കറിയ കൊല്ലപ്പെടുമോ?

എന്നാ വക്കിലിന്റെ വാക്കുകൾ കേട്ട് അമ്പരന്ന് നിൽക്കുന്നതിനടയിൽ മടിയിൽ കരുതിയിരുന്ന റിവോൾവറുമായി വക്കിൽ സക്കറിയയുടെ വീടിന്റെ കോളിംഗ് ബെൽ ലക്ഷ്യമായി നടന്നിരുന്നു.

വണ്ടിയിൽ നിന്നിറങ്ങാൻ ഭയന്ന എന്നെ ‘ ഇറങ്ങിക്കോ മാഡം വണ്ടി കുറച്ചു മാറ്റി പാർക്ക് ചെയ്യാനാണ് വക്കിൽ സാർ പറഞ്ഞിരിക്കുന്നത് ‘

എന്ന ഡ്രൈവറിന്റെ വാക്ക് കേട്ട് ഭയത്തോടെ വണ്ടിയിൽ നിന്നു ഇറങ്ങുമ്പോഴും നെഞ്ചിടിപ്പ് ക്രമാതീതമായി വർധിച്ചിരുന്നു.

തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാ വക്കിലിന്റെ അടുക്കലേക്ക് പതിയെ നടന്നത് , ഒരു കയ്യ് തോക്കിൽ പിടിച്ചു വാതിലിന്റെ മുന്നിൽ സക്കറിയെ കാത്തു നിൽക്കുന്ന വക്കിലിന്റെ മുഖം എന്നിലെ ഭയം ഇരട്ടിച്ചപ്പോഴും സക്കറിയയുടെ വീടിന്റെ വാതിൽ പതിയെ തുറന്നിരുന്നു.

***********************

ഭാഗം 06

വാതിൽ തുറന്നു ഒരു പ്രായമായ മനുഷ്യൻ ഇറങ്ങി വരുന്നത് കണ്ടിട്ടാണ് വക്കിൽ,

“ഡോക്ടർ ഇല്ലേ?? ” എന്ന് ചോദിച്ചത്. ചുവരിലെ ക്ലോക്കിലേക്കും വക്കീലിന്റെ മുഖത്തേക്കും ഒന്ന് മാറി മാറി നോക്കിയിട്ടു

‘ഡോക്ടർ അകത്തുണ്ട് പക്ഷേ ഈ സമയത്തു കാണാൻ കഴിയില്ല ‘

എന്ന് പറഞ്ഞു കതക് അടക്കാൻ തുടങ്ങിയപ്പോഴാണ് , പുറകിൽ നിന്നിരുന്ന എന്നെ മുന്നിലേക്ക് നിർത്തിയിട്ട്,

‘ഈ കുഞ്ഞിന്റെ ജീവിത പ്രശ്നമാണ് , നേരം വെളുക്കാൻ കാത്തു നിന്നാൽ ഒരുപക്ഷേ ഈ മോളുടെ ജീവൻ തന്നെ…. ‘

എന്ന് പറഞ്ഞു പൂർത്തിയാക്കും മുന്നെ.. എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട്,

‘ഇവിടെ നില്ക്കു ഞാൻ അവനെ വിളിച്ചിട്ട് വരാം ” എന്നു പറഞ്ഞു അകത്തേക്ക് ആ പ്രായമായ മനുഷ്യൻ നടന്ന കയറിയപ്പോഴും , അങ്കിളിന്റെ മുഖത്തേക്ക് ഒരു ഭയത്തോടെ ഞാൻ നോക്കുന്നത് കണ്ടിട്ടാണ്

‘എന്താടോ ഭയന്ന് പോയോ , ഈ പ്രായമായ മനുഷ്യരോട് എന്ത്‌ പറഞ്ഞാലും കേൾക്കില്ല , കൊച്ചു മകളുടെ പ്രായമുള്ള ഒരു മോളുടെ ജീവൻ ഭീഷണിയെന്ന് പറയുമ്പോൾ അവരുടെ മനസ്സ് ഇളകും , മോൾ നോക്കിക്കോ എങ്ങനെയും ഡോക്ടറിനെ ഉണർത്തി പുള്ളി ഇവിടെ എത്തിക്കും ,

എന്നു പറഞ്ഞു തീരും മുമ്പേ അകത്തു കാൽപ്പെരുമാറ്റം കേട്ട് ഞങ്ങൾ നോക്കിയപ്പോഴേക്കും ഡോക്ടർ ഞങ്ങൾക്കഭിമുഖമായി നടന്ന് വരുന്നതാണ് കണ്ടത്. .

അടുത്ത് അടുത്തു വരുംതോറും ഡോക്ടറിന്റെ മുഖത്തു ചെറിയ ഭയപ്പാടുണ്ടെന്ന് വ്യക്തമായിരുന്നു. വക്കിലിന്റെ മുഖം കണ്ടപ്പോൾ മനസ്സിനുള്ളിലെ ഭയം മുഖത്തു വരാതിരിക്കാൻ ഒരു ചെറു ചിരി മുഖത്തു വരുത്തിയിരുന്നു ഡോകടർ എങ്കിലും , ആ കണ്ണുകൾ വക്കിലിനെയും എന്നെയും മാറി മാറി നോക്കുന്നത് എനിക്ക് കാണാമായിരുന്നു.

‘രാഘവന്റെ കൊലപാതകം വാർത്തകളിൽ കണ്ടപ്പോഴേ വക്കിലിന്റെ വരവ് ഞാൻ പ്രതിക്ഷിച്ചതാണ് , കുട്ടത്തിൽ മനുവിനെയും , പക്ഷെ അവനെ പോലീസ് പിടിച്ചുവെന്നു അറിഞ്ഞപ്പോൾ താൻ കൂടെ ഉണ്ടായിട്ടും എങ്ങനെ അത് സംഭവിച്ചു എന്ന് ഞാൻ ഒന്ന് ആലോചിച്ചുവെന്ന് പറഞ്ഞു തീരും മുന്നേ വക്കിൽ ഒന്നുറക്കെ ചിരിച്ചിട്ട്

‘ കുട്ടത്തിൽ നിന്ന് ഞാൻ ഒറ്റി എന്ന് കരുതി അല്ലെ ‘ എന്ന വക്കിലിന്റെ വാക്കുകൾക്ക് ഡോക്റ്റർ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ആ നോട്ടം എന്റെ നേർക്ക് ആയപ്പോഴാണ്,

‘പേര് ദേവി , മനുവിന്റെ ഭാര്യ , ഒന്നുടെ വ്യക്തമാക്കിയാൽ മനു കഴിഞ്ഞാൽ തന്നെ കൊല്ലാൻ എന്ത്‌ കൊണ്ടും യോഗ്യയായവൾ ‘

വക്കിലിന്റെ വാക്കുകൾക്ക് കേട്ടു ഡോക്ടർ തലതാഴ്ത്തിയെങ്കിലും , അത് കേട്ട എന്റെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല.

പലപ്പോഴും അവൻ ഒരുങ്ങിയതാണ് തന്നെ കൊല്ലാൻ , തടസ്സമായി ഞാൻ നിന്നത് എനിക്ക് നിന്നെ കൊണ്ട് തന്നെ അവനെ രക്ഷിക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ്. നീ ഇപ്പോഴും ജീവനോടെ നിൽക്കുന്നത് എന്ന വക്കിലിന്റെ വാക്കുകൾക്ക് ഞാൻ സൂക്ഷിച്ചു വക്കിലിന്റെ മുഖത്തു തന്നെ നോക്കുന്നത് കണ്ടിട്ടാ

“മോൾക് അറിയാമോ ഇവൻ ചെയ്തത് എന്താണെന്നു”

എന്ന് വക്കിലിന്റെ ചോദ്യം കേട്ട് ഞാൻ തല കുനിച്ചു നിൽക്കുന്ന ഡോക്ടറിലേക്ക് നോക്കിയപ്പോഴേക്കും വക്കിൽ പറഞ്ഞു തുടങ്ങിയിരുന്നു.

മനുവിന്റെ അച്ഛനെ നമ്മൾ കാണിച്ചിരുന്ന ഡോക്ടറിൽ നിന്നു രാഘവൻ ഇങ്ങോട് മാറ്റിയപ്പോൾ , നല്ല ഡോക്ടറാണ് , പേഴ്‌സണലി അറിയാവുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതില്ല , വീടിനോട് ചേർന്ന ക്ലിനിക്കിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന രാഘവന്റെ വാക്കുകൾ വിശ്വസിച്ച നമ്മൾക്ക് കിട്ടിയത് അവസാനം ഹരിയുടെ ബോഡിയാണ് , വെറും ഒരു RTO ആയ രാഘവൻ പാലിൽ, തലച്ചോറിലേ രക്തം കട്ടപിടിക്കുന്ന മരുന്ന് കുറച്ചു കുറച്ചായി നൽകാൻ പഠിപ്പിച്ചത് ഇവനാണെന്ന് അറിഞ്ഞിട്ടും ഞാൻ അത് ആരോടും പറയാതിരുന്നത് , മരണപ്പെട്ട ഹരിയുടെ പേരിലുള്ള ബാധ്യതകൾ അങ്ങനെയങ്ങു തീരുമല്ലോ എന്നു കരുതിയിട്ടാണ്. അതിനു ശേഷമാണ് ഹരി കൊല്ലപ്പെടുന്നതിന് മുമ്പായി ഓർമ്മയുള്ളപ്പോഴും ഇല്ലാത്തപ്പോഴുമായി ബാക്കിയുണ്ടായിരുന്ന സ്വത്തുക്കൾ രാഘവൻ കൈവശപ്പെടുത്തിയത് എന്നു അറിഞ്ഞ ഞാൻ ഒന്ന് പതറിയെങ്കിലും എങ്ങനെയും അത് മനുവിൽ നിന്ന് കൈവിട്ട് പോകാതിരിക്കാൻ വേണ്ടിയാണ് അവരുടെ കല്യാണം നടത്തി രാഘവനെ മനുവിന്റെ രണ്ടാനച്ഛനാക്കിയത് .

പക്ഷേ അതിനു എന്റെ വൈഷ്ണവിയുടെ ജീവനു വിലയുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ നല്ലത് മാത്രം ചിന്തിച്ചു രാഘവനെ ആ വീട്ടിലേക്ക് എത്തിച്ചതിനു ഒരു പങ്ക് എനിക്കും ഉണ്ടല്ലോ എന്ന കുറ്റബോധം കൂടിയാണ് ആ കുടുംബത്തിന് ഇനിയൊരു നഷ്ട്ടമുണ്ടാകാതെ സുഹൃത്തായ ഒരു പോലീസ്കരാൻ വഴി പേര് വെളിപ്പെടുത്താതെ കേസ് ഫയൽ ചെയ്തു കോടതിയിൽ എത്തിച്ചത്. വളെരെ സിമ്പിളായി പ്രോസിക്യയൂഷൻ വാദിച്ചാൽ ജയിക്കുമായിരുന്ന കേസിനു വേണ്ട തെളിവുകൾ ഞാൻ നൽകിയിരുന്നുവെങ്കിലും , സംശയത്തിന്റെ ആനുകൂല്യം പോലും ഇല്ലാതെ ആ കേസിൽ രാഘവൻ ജയിച്ചു വന്നപ്പോൾ , മൂന്ന് വർഷത്തോളമായി വൈഷ്ണവിയെ ഭ്രാന്തിനു ചികല്സിച്ചതിന്റെ വ്യാജ രേഖകളിൽ ഇവന്റെ ഒപ്പ് കണ്ടപ്പോൾ മനു കുറിച്ചിട്ടതാ ഇവന്റെ ആയുസ്സിന്റെ സമയം , അവനെ ഞാൻ തടഞ്ഞത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കാൻ വേണ്ടിയാണ്.

എന്ന വക്കിലിന്റെ വാക്കുകൾക്ക് കൈ കുപ്പി എന്നിട്ട് തിരിഞ്ഞു

‘ തെറ്റു ചെയ്തിട്ടില്ല എന്നല്ല പക്ഷേ ഡോക്ടറിനേക്കാൾ ഞാൻ ഒരു അച്ഛന്റെ റോളിലേക്ക് മാറിയപ്പോൾ പറ്റിപ്പോയതാ മോളെ’

എന്ന ഡോക്ടറിന്റെ വാക്ക് കേട്ട് വക്കിൽ മുഖം തിരിച്ചെങ്കിലും ഞാൻ ഡോക്ടറെ തന്നെ നോക്കി നിൽക്കുനിൽക്കുന്നത് കണ്ടിട്ടാണ്‌, നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ഡോകറ്ററിന്റെ നോട്ടം ഭിത്തിയിലേക്ക് ആയത് കൊണ്ടാണ് ഞാനും അങ്ങോട്‌ നോക്കിയത്.

ചുവരിൽ അടുത്തടുത്തായി തൂക്കിയിട്ടിരിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ചിത്രങ്ങളിലേക്ക് എന്റെ നോട്ടം എത്തിയപ്പോഴാണ്‌

‘ എന്റെ ഭാര്യയും മോളുവാണ് , ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയ അന്ന് അടിവയറിനു വേദനയെന്ന് പറഞ്ഞു റൂമിൽ കയറി കതകടച്ചതാണ് തുടക്കം , സാധാരണ വയർ വേദനയാണെന്ന് കരുതി ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും രാത്രിയിൽ യൂറിൻ പോകാൻ നേരം ഉറക്കെയുള്ള മോളുടെ കരച്ചിൽ കേട്ടാണ്‌ ഭാര്യ ബാത്റൂമിലേക്ക് ഓടി ചെന്നത്. ബ്ലഡിൽ കുളിച്ചു ബോധം നഷ്ടപ്പെട്ടു കിടക്കുന്ന മോളെയും കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് എത്തിയപ്പോൾ മോളുടെ ഇരു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞപ്പോൾ ഭാര്യയെയും ചേർത്തു പിടിച്ചു കരയാനെ എനിക്കാകുമായിരുന്നുള്ളു …

അവർ ആവശ്യപ്പെട്ട 30 ലക്ഷം കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു മോളെ , പക്ഷേ ഹൃദയരോഗിയായ അമ്മയുടേയോ എന്റെയോ കിഡ്‌നി കൈമാറ്റം ചെയ്യാൻ ഹോസ്പിറ്റലുകാർ തയ്യാറാകാതിരുന്നപ്പോഴാ എനിക്ക് ആ കോൾ വന്നത് , അമല ഹോസ്പിറ്റലിൽ സൂയിസൈഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ബോഡി വന്നിട്ടുണ്ടെന്നും , കിഡ്‌നി ഓ- ആണെന്നും അറിഞ്ഞപ്പോൾ തന്നെ അങ്ങോട്‌ ഓടിയത്. എങ്ങനെയെങ്കിലും എന്റെ മോളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണമെന്ന് ഉള്ളത് കൊണ്ടായിരുന്നു.

വിഷമിച്ചു നിന്നിരുന്ന രാഘവനോട് ഈ ആവശ്യം അറിയിച്ചപ്പോൾ , എന്റെ മോളോ പോയി അവളിലൂടെ നിങ്ങളുടെ മോൾ രക്ഷപ്പെടുന്നെങ്കിൽ പെട്ടോട്ടെന്ന് കരുതി കരാർ പേപ്പറിൽ ഒപ്പിടുമ്പോൾ എന്റെ മനസ്സിൽ രാഘവൻ ദൈവത്തിനു തുല്യമായിരുന്നു , മോളുടെ ഓപ്പറേഷൻ കഴിഞ്ഞു റൂമിലേക്ക് മാറ്റിയ അന്നാണ് രാഘവൻ വീണ്ടും എന്നെ കാണാൻ വന്നത് , കൈകൂപ്പി എന്നോട് സഹായിക്കണം എന്നപേക്ഷിച്ചപ്പോൾ എന്താ പറ്റിയെ എന്നെന്റെ ചോദ്യത്തിന് , മോൾ പീഢിപ്പിക്കട്ടെ വിഷമം കാരണമാണ് സൂയിസൈഡ് ചെയ്തതെന്നും , പ്രണയം നടിച്ചു മോളെ വഞ്ചിച്ചവനെ എനിക്ക് തന്നെ വേണമെന്നും അവളെ ‌ പീടിപ്പിച്ചിട്ടുണ്ട്‌ എന്നത് ഞാൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മാറ്റിച്ചിട്ടുണ്ടെന്നും കോടതിക്ക് വിശ്വാസമാകുന്ന രീതിയിൽ മോൾക്ക് മാനസിക പ്രോബ്ളമായിരുന്നുവെന്നും പറഞ്ഞു ഡോകട്ടർ എനിക്കോരു സർട്ടിഫിക്കറ്റ് തരണമെന്ന് പറഞ്ഞപ്പോൾ , എന്റെ മുന്നിൽ ചിരിച്ചു കൊണ്ടിരുക്കുന്ന എന്റെ മോളുടെ മുഖം മനസ്സിൽ വന്നതു കൊണ്ടാണ് , ആളുകളുടെ മുന്നിൽ ആ കുഞ്ഞിനേയും രാഘവന്റെ കുടുംബത്തെയും സേഫ് ആക്കാൻ വേണ്ടിയാണു മൂന്ന് വർഷമായി വൈഷ്‌ണവിയെ ഭ്രാന്തിന് ചികിത്സക്കുന്ന ഡോക്ട്ടറായി ഞാൻ ഫയൽ നൽകിയത്. വ്യാജമായി ഉണ്ടാക്കിയ അവളുടെ ചികിത്സ രീതികളും മറ്റുമുള്ള രേഖകൾ കൊണ്ട് രാഘവൻ കേസ് ജയിച്ചു എന്നറിഞ്ഞത് മികച്ച ചികിത്സക്കായി മോളെയും കൊണ്ട് വിദേശത്തേക്ക്‌ പോകുന്നതിന്റെ അന്നായിരുന്നു.

“അവൻ എന്നെ ചതിക്കുക ആയിരുന്നുവെന്ന് അന്ന് അനന്തൻ വക്കിൽ എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത് മോളെ , അറിഞ്ഞോ അറിയാതെയോ ഞാനും ആ മോളുടെ കൊലപാതകത്തിൽ പങ്കുകാരനായി , ഇത് ഒരു ആയിരം തവണ പറയാൻ ചെന്നത അനന്തന്റെ അടുത്തു , പക്ഷേ എന്നെ കാണുമ്പോഴേ വാതിൽ അടക്കുന്നവരോട് ഞാൻ എന്താ ചെയ്യുക മോളെ “

എന്ന ഡോക്ടറിന്റെ സംസാരത്തിനൊടുവിൽ ആരും ഒന്നും മിണ്ടാതായെയപ്പോഴാണു , ഡോക്ടർ തുടർന്നത് വിദേശത്തു നിന്ന് തിരിച്ചെത്തിയതിന്റെ പിറ്റേ ആഴ്ച വീണ്ടും വന്ന ആ വയർ വേദന എന്റെ മോളെ കൊണ്ടുപോയപ്പോൾ, വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ പൊന്നുമോളുടെ മടക്കത്തോടെ മൂന്നാം നാൾ നെഞ്ച് പൊട്ടി അവളും മോൾടെ അടുത്തേക്ക് പോയി ….

അപ്പോൾ നീ ഹരിയെ കൊല്ലാൻ കൂട്ട് നിന്നതോ എന്ന വക്കിലിന്റെ ചോദ്യത്തിന് , ഹരിയേയും രാഘവൻ കൊന്നതാണെന്ന് ഞാൻ അറിഞ്ഞത് വൈഷ്ണവിയുടെ മരണ ശേഷം വക്കിൽ പറയുമ്പോഴല്ലേ , ഉറക്കം കുറവായതിനാൽ വീര്യമേറിയ ഉറക്ക ഗുളിക ലെറ്റർപ്പാടിൽ ഞാൻ കുറിച്ചു കൊടുക്കുമ്പോഴേ ഞാൻ പറഞ്ഞിരുന്നത, അരമുറി കൊടുത്തു നോക്കിയിട്ട് പറ്റിയില്ലെങ്കിൽ മാത്രം ഒരെണ്ണം നൽകാവൂ , ഒന്നിൽ കൂടുതൽ സ്ഥിരം കഴിച്ചാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു കുറഞ്ഞു ആള് കോമ സ്റ്റെജിലോ മരണത്തിലോ എത്തുമെന്ന് പറഞ്ഞത് പേഷ്യന്റിന്റെ മരണം കാത്തിരിക്കുന്നവനോട് ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ വാക്കിലെ …

ആർക്കും ഒരു ഉപകാരം ഇല്ലാതെ ഇങ്ങനെ ആയുസ്സ് തള്ളി നീക്കിയത് ഒരുപക്ഷേ അറിയാതെ എങ്കിലും ഞാൻ ചെയ്ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാനാകും , എന്താ നിങ്ങൾക്ക് വേണ്ടി ഞാൻ ചെയ്യണ്ടേ എന്ന് ഡോക്ടർ ചോദിച്ചു തീരും മുന്നേ

വക്കിലിന്റെ ഫോൺ റിംഗ് ചെയ്തിരുന്നു …

ദേവി നേരത്തെ അമ്മയെ വിളിച്ച നമ്പർ ആണല്ലോന്ന് പറഞ്ഞു ഫോൺ എനിക്ക് നേരെ നീട്ടിയപ്പോഴേക്കും ഫോൺ എടുത്തു

‘എന്താ അമ്മേ’യെന്ന ചോദ്യത്തിന്

‘ ഇവിടെ വീണ്ടും പോലീസ് വന്നിരുന്നു മോളെ , മോളെയാണ് അവർക്ക് ആവശ്യം , രാവിലെ പത്തുമണിക്കുള്ളിൽ എസ് പി ഓഫിസിൽ എത്തിക്കോളാമെന്ന് പറഞ്ഞിരുക്കുന്നതെന്ന് കേട്ട് എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടി.

തുടരും…