എന്റെ ദേവേട്ടൻ ~ ഭാഗം 07, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അമ്മു മംഗലശ്ശേരിയിൽ വിളക്കുമായി വലതുകാൽ വെച്ചുകയറുമ്പോൾ അവൾ ചുറ്റും നോക്കി പ്രകാശത്തിൽ മുങ്ങി നിൽക്കുകയായിരുന്നു അവിടം. ദേവു ഉണ്ടായിരുന്നു എപ്പോളും കൂടെ. വിളക്ക് പൂജാമുറിയിൽ വെച്ചു. ആ ദീപം പതിവിലും ശോഭയോടെ തെളിഞ്ഞു നിന്നു.

കൊറച്ചു നേരത്തെ ചടങ്ങിന് ശേഷം അമ്മുവിന് എങ്ങനെഎങ്കിലും അവിടെ നിന്നു രക്ഷപ്പെടണമെന്നുണ്ടായിരുന്നു. ബന്ധുക്കളുടെ സംസാരവും കളിയാക്കലും അവളെ ആകെ മടുപ്പിക്കുണ്ടായിരുന്നു.

മോളെ വൈകുന്നേരം ഇവിടെ ഒരു റിസെപ്ഷൻ അറേൻജ് ചെയ്തിട്ട് ഉണ്ട്…കൊറച്ചു കഴിഞ്ഞു മോൾടെ അച്ഛനും അമ്മയും കുട്ടനും എല്ലാരും വരും.. മോളു വിഷമിക്കണ്ട…മോൾക് പാർട്ടിക്ക് ഉള്ള ഡ്രെസ്സും അല്ലാതെ മോൾക് തത്കാലം ആവിശ്യമായ എല്ലാം ദേവയുടെ മുറിയിൽ വെച്ചിട്ടുണ്ട്. മോളെ ചെന്നു കുളിച്ചു റെഡി ആയി വരു… ശാരദ അമ്മുവിനോട് പറഞ്ഞു.

അമ്മു ഒന്നു പുഞ്ചിരിച്ചു കൊണ്ടു അവിടെ നിന്നു. ദേവു അവളെ ദേവയുടെ മുറിയിലേക്കു കൂട്ടി കൊണ്ടു പോയി അവളുടെ ഡ്രെസ്സും മറ്റും കാണിച്ചുകൊടുത്തു എന്നിട്ട് ദേവു അവിടെ നിന്നും പോയി.അമ്മു ചുറ്റും നോക്കി വലിയമുറി. ദേവുവിന്റെ കൂടെ പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും ഈ മുറിയിൽ ഇതുവരെ വന്നിട്ടില്ല. അമ്മുവിന് പാർട്ടിക്ക് ഇടാനുള്ള ഡ്രെസ്സും അടുത്തു ദേവക്കുള്ളതും അടുത്ത് അടുത്ത് കിടക്കുണ്ട്. അമ്മു അടുത്ത് ചെന്നു അത് കൊറച്ചു മാറ്റി ഇട്ടു. തങ്ങളുടെ വസ്ത്രങ്ങൾ പോലും പരസ്പരം ചേരുന്നത് അവൾക് ഇഷ്ടമല്ലായിരുന്നു അത്രക്കും ദേഷ്യമുണ്ട് അവളുടെ മനസ്സിൽ ദേവിയോട്.

രാഹുലിന്റെ കാര്യം ഓരോന്നായി ഓർക്കുകയായിരുന്നു അമ്മു. അവനോടുകൂടെയുള്ള നിമിഷങ്ങൾ അമ്മുവിന്റെ മനസ്സിൽ ഒരു മധുരമുള്ള ഓർമയായിയിരുന്നു. രാഹുലിന്റെ കാര്യം ഓർക്കുതോറും അവളുടെ മനസ്സിൽ ദേവയോടുള്ള ദേഷ്യം ഇരച്ചുകേറി വന്നു.

പെട്ടന്നാണ് ദേവ അങ്ങോട്ടു കയറി വന്നത്. അമ്മുവിനെ അവിടെ കണ്ടതും അവളെ നോക്കി നിന്നു. അവളുടെ എന്തുവേണം എന്ന ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടാണ് അവൻ സ്വബോധത്തിലേക് വന്നത്.

ഞാൻ… ഞാൻ ഡ്രസ്സ്‌ മാറാൻ വേണ്ടി വന്നതാണ് അവൻ വിക്കി വിക്കി പറഞ്ഞു…

അവളൊന്നു മൂളി പുറത്തേക് പോകാൻ തുടങ്ങിയതും… താൻ പോകണ്ട ഞാൻ അപ്പുറത്ത് പോയി ഫ്രഷ് ആയിക്കോളാം എന്നു പറഞ്ഞു ഡ്രസ്സ്‌ എടുത്തു പോകാൻ തുടങ്ങിയ ദേവയെ അമ്മു പുറകിൽ നിന്നും വിളിച്ചു

എനിക്ക് ഒരു കാര്യം പറയാനുണ്ട്…അമ്മു പറഞ്ഞു. ദേവയുടെ മുഖത് എന്താണ് എന്ന ചോദ്യഭാവം കണ്ടു അമ്മു പറഞ്ഞു

നിങ്ങൾ ഉദ്ദേശിച്ച പോലെ എല്ലാം നടന്നില്ലേ… നിങ്ങൾ പറയുന്ന പോലെ എല്ലാം ഞാൻ കെട്ടിലെ… ഇനി രാഹുലിനെ വിട്ടേക്കു അവനു വേണ്ടിയാ നിങ്ങളുടെ ഈ ഭാര്യ എന്ന വേഷം ഞാൻ കെട്ടിയാടുന്നത്… അവനു വേണ്ടി തന്നെയാ നിങ്ങളുടെ ഈ താലി എന്ന ഭാരം ഞാൻ കഴുത്തിൽ അണിഞ്ഞിരിക്കുന്നത്. ഇനിയും അവനെ നിങ്ങൾ അവനെ ഉപദ്രവിക്കരുത്… അവൾ രോക്ഷത്തോടെ പറഞ്ഞു

അമ്മു…ദേവ പതുകെ വിളിച്ചു … അമ്മു നീ ഉദ്ദേശിക്കുന്ന ആളല്ല അവൻ… നിന്നെ അവൻ ചതിക്കുവായിരുന്നു… ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു നിന്നോട്.

എന്നെ ചതിച്ചത് ആരാണെന്നു എനിക്ക് നന്നായി അറിയാം. രാഹുലിനെ ഇനി പിടിച്ചു വെക്കരുത്. അവന് ഒന്നും സംഭവിക്കരുത് . വേറെ ഒന്നും എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല എനിക്ക് അത്രക് വെറുപ്പാ…അമ്മുവിന്റെ മനസ്സിൽ ദേവ തന്നോട് പറഞ്ഞ വാക്കുകൾ ഓർമ വന്നു “ദേവ തേടി പോകുന്ന നൂറിൽ ഒരു പെണ്ണാ നീയും”

അമ്മുവിന്റെ വാക്കുകളും ഭാവവും ദേവക് പുതിയതല്ല എന്നാലും അവളുടെ വാക്കുകൾ അവന്റെ മനസ്സിനെ വേദനിപ്പിക്കുണ്ടായിരുന്നു. അതുകൊണ്ട് ഏറെ നേരം അവിടെ നില്കാതെ അവൻ അവിടെ നിന്നും പോയി

അമ്മുവിന്റെ വിഷമിച്ചുള്ള ഇരിപ്പ് കണ്ടാണ് ദേവു അങ്ങോട്ട് വന്നത്. എന്താ അമ്മു നീ ഇതുവരെ റെഡി ആകാൻ പോലും നോക്കിയില്ലേ എന്നു ശാസിച്ചുകൊണ്ട് ദേവു അമ്മുവിനെ റെഡിയാക്കി.

**************

പെട്ടന്ന് ആ ഇരുട്ടു മുറിയിലേക്കു വെട്ടം തുളച്ചു കയറി. ആ വെളിച്ചത്തിന്റെ ശക്തിയിൽ രാഹുൽ കണ്ണുകൾ മുറുക്കി അടച്ചു. തന്റെ കൈയിലെ കെട്ടഴിയുന്നത് അവനു അനുഭവപ്പെട്ടു . കൺതുറന്നു നോക്കുമ്പോൾ ആരോ തന്റെ കൈയിലെ കെട്ടഴിക്കുകയാണ്. ആളുടെ മുഖം വ്യക്തമല്ല. എത്രയും നാൾ കൂടെ ഉണ്ടായിരുന്ന വ്യക്തി അല്ലന്നു മനസിലായി . കൈയിലെ കേട്ടു പൂർണമായി അഴിഞ്ഞതും ചവിട്ടി താഴേക്കിട്ടു നെഞ്ചത്തുചവിട്ടു കൊണ്ട് വേദന കൊണ്ട് അവിടെ കിടന്നു പുളഞ്ഞു. കുത്തിനു പിടിച്ചു എഴുന്നേപിച്ചു പുറത്തേക്കിട്ടു അപ്പോളാണ് ആ മുഖം രാഹുൽ കൃത്യമായി കണ്ടത്. വീണയുടെ ഫോണിൽ പലപ്പോഴായി അവളുടെ കൂടെ നിൽക്കുന്ന കണ്ട അവളുടെ കുട്ടേട്ടൻ…പ്രണവ് രാഘവ് അവൻ മനസ്സിൽ പറഞ്ഞു. നിനക്ക് എന്റെ അമ്മുവിനെ തന്നെ വേണമല്ലെടാ ****** മോനെ…

കുട്ടൻ പറഞ്ഞത് കേട്ടതും അമ്മു പറഞ്ഞിട്ടുള്ള കുട്ടൻ എത്ര പാവമാണെന്നു ഓർത്തു രാഹുൽ. എന്നിട്ട് രാഹുൽ വാശിയോടെ പറഞ്ഞു

ഇതാര് കുട്ടേട്ടനോ…അമ്മുവിന്റെ കുട്ടേട്ടൻ പറയാതിരിക്കാൻ വയ്യാലോ നിന്റെ അനിയത്തി ഉഗ്രൻ ഒരു പെണ്ണായിരുന്നു. അവൻ ആ മംഗലശ്ശേരി ദേവ ദത്തൻ എന്റെ എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചു. സാരില്ല…അല്ലേലും എനിക്കിഷ്ട്ടം കഷ്ട്ടപെട്ടു തിന്നുന്നതാ. വഴുതി പോകുന്ന മീനിന് ഉശിരു കൂടുതലാ രുചിയും. എന്നു രാഹുൽ പറഞ്ഞു നിർത്തിയതും കുട്ടൻ അവനെ ആഞ്ഞു ചവിട്ടി

നാറി…(ഇവിടെ ഇത് പറയണം എന്നു തോന്നി തെറ്റാണെങ്കിൽ ക്ഷമിക്കണം) ഇനി നീ എന്റെ അമ്മുവിന്റെ നിഴൽ വെട്ടത്തു പോലും വന്നാൽ നീ കാണുന്നത് എന്നെ ആയിരികില്ല. ദേവ അവൾക് വേണ്ടി ജനിച്ചവൻ അവൻ ഇല്ലാതെയാക്കും നിന്നെ ജീവൻ വേണമെങ്കിൽ എഴുന്നേറ്റു പോടാ..

നീ കരുതിയിരുന്നോ രാഹുൽ കൊതിച്ചത് രാഹുൽ നേടിയിരിക്കും അവൻ വാശിയോടെ പറഞ്ഞു…

കുട്ടൻ അത് വക വെക്കാതെ പുറത്തേക് പോയി. രാഹുൽ മുറിവേറ്റ ശരീരവും മനസ്സുമായി നല്ലൊരു അവസരത്തിനു കാത്തിരുന്നു.

***************

റിസപ്ഷനിൽ ദേവയും അമ്മുവും നന്നായി തിളങ്ങി ലൈറ്റ് പിങ്ക് കളർ ദാവണിയിൽ അമ്മു നിറഞ്ഞു നിന്നു. പലരും made for each other എന്ന് പറഞ്ഞു അവരെ പ്രശംസിച്ചപ്പോൾ…അമ്മുവിന്റെ മനസ്സിൽ പുച്ഛത്തോടെ ഉള്ള ചിരി ആയിരുന്നു. അമ്മുവിനെ താന്തോന്നിയായ ദേവക് എങ്ങനെ കിട്ടി എന്നു സംശയികുന്നത കണ്ണുകളും ചുറ്റുമുണ്ടായിരുന്നു. ചില കണ്ണുകൾ ദേവയെ അസൂയയോടുകൂടിയും നോക്കുന്നുണ്ടായിരുന്നു.

രാഘവനും സുമിത്രയും കുട്ടനും അവരുടെ ബന്ധുക്കളും വന്നിരുന്നു.രാഘവനെയും സുമിത്രയെയും കണ്ടപ്പോൾ മുഖത്തു നോക്കി ഒന്നു പുഞ്ചിരിച്ചു കെട്ടിപിടിച്ചു അമ്മു. അമ്മ വിഷമിക്കരുത്… എന്നു അവൾ സുമിത്രയുടെ കാതിൽ പറഞ്ഞു അവൾ.

കുട്ടനെ കണ്ടപ്പോൾ വിഷമം ആണ് തോന്നിയത് അമ്മുവിനു. കുട്ടൻ അടുത്ത് വന്നപ്പോൾ അമ്മു നോക്കിയില്ല. അത് മനസ്സിലാക്കിയ കുട്ടൻ ദേവയുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു…അമ്മു കേൾക്കാതെ പറഞ്ഞു…ഇത്രയും നാളും ഞാൻ എന്റെ ജീവൻ പോലെ കൊണ്ടു നടന്നതാണ് ഇനി നീ നോക്കണം അവളെ എന്നും കൂടെ ഉണ്ടാകണം എന്നു പറഞ്ഞു കുട്ടൻ മാറി അമ്മുവിനെ നോക്കിനിന്നു.

എല്ലാവരുടെയും കൂടെ നിന്നു ഫോട്ടോ എടുക്കുമ്പോൾ ദേവ അമ്മുവിന്റെ തോളത്തു പിടിച്ചു തന്നോട് ചേർത്തു നിർത്തുണ്ടായിരുന്നു. അതുകഴിഞ്ഞുള്ള ഫോട്ടോഷൂട്ട്‌ അമ്മുവിന് വളരെ അരോചകമായി തോന്നി. ദേവ തന്നെ സ്പർശിക്കുമ്പോൾ അവിടം പൊള്ളുന്ന പോലെ തോന്നി അമ്മുവിന്.

എല്ലാവരും പോയി തിരിച്ചു റൂമിൽ ചെല്ലുമ്പോൾ അമ്മു ആകെ ക്ഷീണിച്ചിരുന്നു. അവിടെ കിടന്നിരുന്ന ഒരു അലമാര തുറന്നു ഒരു സാരി എടുത്തു അവൾ ഫ്രഷ് ആകാൻ പോയി.
ഫ്രഷ് ആയി തിരിച്ചു വന്നപ്പോഴും ദേവ വന്നിട്ടുണ്ടായിരുന്നില്ല അത് അവൾക് വലിയ ഒരു ആശ്വാസമായിരുന്നു. മുറിയിൽ നിന്നു താഴേക്കു നോക്കിയതും കൂട്ടുകാരുമായി മദ്യപിക്കുന്ന ദേവയെ കണ്ടു. അവരോട് ചിരിച്ചു കളിച്ചു സംസാരിക്കുന്ന ദേവയെ…ദേവ മദ്യപിക്കുന്നത് കണ്ടതും അമ്മുവിന്റെ മനസ്സിൽ ആ ഭയപ്പെടുത്തുന്ന രാത്രി കടന്നു വന്നു. അച്ഛനും അമ്മയും ഇല്ലാതെ താനും കുട്ടേട്ടനും മാത്രമായ ആ രാത്രി. തന്റെ ജീവിതം ഇവിടം വരെ കൊണ്ടെത്തിച്ച ആ രാത്രി ( past ആണ്)

*****************

കുട്ടാ… ഞങ്ങൾ രാവിലെ ആകുമ്പോൾ ഏതുട്ടോ… അമ്മുവിനെ നോക്കിക്കോണേ…
ഫോണിൽ സുമിത്രയാണ് .

ഞാൻ ആണ് കുട്ടേട്ടനെ നോക്കുന്നേ…സ്‌പീക്കറിൽ ആയിരുന്ന ഫോൺ കുട്ടന്റെ കൈയിൽ നിന്നു വാങ്ങി അമ്മു പറഞ്ഞു.

ശെരി നാളെ രാവിലെ തന്നെ എത്താൻ നോക്കാട്ടോ. ശെരി എന്നു പറഞ്ഞു ഫോൺ കട്ട്‌ ആയി
സമയം 8 മണി ആയപ്പോൾ ആണ് ദേവയും ദേവുവും വന്നത്…

ദേവയെ കണ്ടപ്പോൾ തന്നെ അടി കിട്ടിയ പരിഭവത്തിൽ (ഭാഗം -3) അമ്മു അകത്തേക്കു പോയി. പുറകെ ദേവുവും തന്റെ അടുത്തേക് വന്നു.

പുറത്തു ബിയർ ബോട്ടിൽ പൊട്ടിക്കുന്ന ശബ്‌ദം കേട്ടാണ് അങ്ങോട്ടു ചെന്നു നോക്കിയത്. അപ്പോൾ ബിയർ കുട്ടേട്ടന് കൊടുത്തിട്ടു വേറെ ഒരു കുപ്പി മദ്യം തന്റെ ഗ്ലാസ്സിലേക് ഒഴിക്കുന്ന ദേവയെ ആണ്…
കുട്ടേട്ടനെ നോക്കി കണ്ണിറുക്കി അകത്തേക്കു പോയി. ദേഷ്യത്തിൽ പോകുന്ന അമ്മുവിനെ കണ്ടാണ് കുട്ടൻ അമ്മുവിന്റെ അടുത്തേക് വന്നത്.കുട്ടേട്ടാ എന്താ ഇത്. അച്ഛനും അമ്മയും ഇല്ലാത്തതല്ലേ ദേവയുടെ സ്വഭാവം അറിഞ്ഞിട്ടും കുട്ടേട്ടൻ എന്താ അയാളെ ഇവിടെ ഈ രാത്രി ഇരുന്നു മ ദ്യപിക്കാൻ സമ്മതിച്ചത്…അമ്മു കുട്ടനോട് ദേഷ്യത്തിൽ പറഞ്ഞു…

അമ്മു അത് കുടിച്ചിട്ട് അവൻ പോയിക്കോളും…അവൻ വരുമ്പോൾ എങ്ങനെയാ ഇറങ്ങിപ്പോകാൻ പറയ്യാ …

ശെരി കുട്ടേട്ടാ… പോകുമ്പോ പറഞ്ഞു വിട്

അമ്മു ഇതാ…ദേവ കൊണ്ടു വന്നതാണ്…ഒരു സോഫ്റ്റ്‌ ഡ്രിങ്ക് അവൻ അവൾക് കൊടുത്തു ഏറെ ഇഷ്ടമുള്ളതുകൊണ്ടു തന്നെ അമ്മു അത് വാങ്ങി കുടിച്ചു.

പെട്ടന്നു തന്നെ ദേവയും ദേവുവും അവരുടെ വീട്ടിലേക് പോയി. തലക്കൊരു ഭാരം തോന്നിയപ്പോൾ ആണ് മുറിയിൽ വന്നു കിടന്നത്.

പിന്നെ എന്തോ ശബ്‌ദം കേട്ടു എഴുന്നേറ്റപ്പോൾ ആണ് തന്റെ നഗ്നമായ വയറിൽ ചുറ്റി കെട്ടിപിടിച്ചു കിടക്കുന്ന ദേവയെ കണ്ടത്. (Past തല്കാലത്തേക് തീർന്നു)

***************

അത് ഓർക്കുതോറും അമ്മുവിന്റെ മനസ്സിൽ ഒരു തരം ഭയം വന്നു ചേർന്നു.

പെട്ടന്നാണ് ശാരദ അങ്ങോട്ട് വന്നത്.

അവൻ ഇതുവരെ വന്നില്ലല്ലെ. കൂട്ടുകാരെ പറഞ്ഞു വിട്ടിട്ടു വരും അവൻ. ദേവ ഒരു പാവ കൊറച്ചു ദേഷ്യവും മുൻശുണ്ഠിയും കൂടുതൽ ആണെന്ന് ഒള്ളു.സ്നേഹിച്ച ചങ്ക് പറിച് കൊടുക്കുന്ന സ്വഭാവ എന്നു പറഞ്ഞു അമ്മ അവൾക് ഒരു ഗ്ലാസ്‌ പാലുകൊണ്ടു കൊടുത്തു. അവളൊന്നു ചിരിക്കുക മാത്രം ചെയ്തു. അമ്മുനോളം ദേവയെ നന്നായി അറിഞ്ഞ പെണ്ണില്ല എന്നു പറയാൻ വന്നെങ്കിലും ആ പുത്രവാത്സല്യത്തിന്റെ മുന്നിൽ ആ വാക്കുകൾ പുറത്തേക് വന്നില്ല.

തലയിൽ ഒന്നു തഴുകി ശാരദാമ്മ മുറിയുടെ പുറത്തേക് പോയി

കൊറച്ചു നേരത്തിനു ശേഷം മുറിയിലേക്കു ദേവ കടന്നു വന്നു. അവന്റെ കണ്ണുകളിൽ ചുവപ്പ് രാശി കണ്ടു അമ്മുവിന്റെ ഉള്ളിൽ ഭയം നിറഞ്ഞു. തന്റെ അടുത്തേക് വരുന്ന ദേവയെ അവൾ ഭയത്തോടെ നോക്കി നിന്നു.

തുടരും…

❤️❤️❤️❤️❤️❤️❤️❤️❤️❤️