എന്റെ ദേവേട്ടൻ ~ ഭാഗം 09, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ക്ഷേത്രത്തിൽ നിന്നു ഇറങ്ങിയപ്പോൾ വെള്ളത്തിന്റെ ശബ്‌ദം കേൾക്കുന്നിടത്തേക് നടന്നു അമ്മു. ചെറിയ ശബ്ദത്തോടെ കുത്തിയൊഴുകി ശാന്തയായി മൗനത്തോടെയാണ് പുഴയുടെ ഒഴുക്ക്. പുറകിൽ അനക്കം കേട്ടു തിരിഞ്ഞു നോക്കിയതും നിന്നിരുന്ന കല്ല് ഉരുണ്ടു അമ്മു നേരെ വെള്ളത്തിലേക്ക്.

അതികം ആഴമില്ലാത്തകാരണം വെള്ളത്തിൽ പൊങ്ങി നിന്നു നോക്കിയപ്പോൾ ദേവ നിന്നു പൊട്ടിചിരിക്കുന്നുണ്ട്. അമ്മു കോപത്തോടെ ദേവയെ നോക്കിയതും അവൻ പ്രയാസാപെട്ടു ചിരി അടക്കി അമ്മുവിന്റെ നേരെ കൈകൾ നീട്ടി .കുപിതയായഅമ്മു അത് അവഗണിച്ചു എങ്ങനെയോ കരക്കെത്തി. നനഞ്ഞു കുളിച്ചു അമ്മു കാറിൽ കയറുമ്പോളും ദേവയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.

യാത്രക്കിടയിൽ കാറിൽ തണുത്തു വിറച്ചു ഇരിക്കുന്ന അമ്മുവിനെ കണ്ടതും ദേവയുടെ നോട്ടം അമ്മുവിൽ പതിക്കുന്നത് അമ്മു അറിഞ്ഞോണം അമ്മു ശരീരത്തെ ദേവയുടെ നോട്ടത്തിൽ നിന്നും പൊതിഞ്ഞു പിടിച്ചു.

വണ്ടി വീട്ടിൽ ചെന്നു നിന്നതും ഇറങ്ങി വന്ന ശാരദാമ്മ കാണുന്നത് നനഞ്ഞു ഒട്ടി വരുന്ന അമ്മുവിനെ ആണ് . എന്താ മോളെ എന്തുപറ്റി എന്നു ചോദിക്കുമ്പോളേക്കും ഒന്നും ഇല്ല എന്നു പറഞ്ഞു ഓടി മറഞ്ഞിരുന്നു അമ്മു

എന്താടാ എന്തുപറ്റി എങ്ങനെയാ അവൾ നനഞ്ഞേ എന്നു ചോദിച്ചതും ചിരി നിർത്താതെ അമ്മു വീണത് വിവരിച്ചു കൊടുക്കുന്ന ദേവയെ ശാരദാമ്മ നോക്കി നിന്നു. അവനെ ഇങ്ങനെ ചിരിക്കുന്ന കണ്ടിട്ട് തന്നെ വർഷങ്ങൾ ആയിരുന്നു .

മുറിയിലേക്കു കയറി വേഷം മാറിയതും ദേവ കാണുന്നത് ഡ്രസ്സ്‌ മാറി വരുന്ന അമ്മുവിനെ ആണ്. അമ്മുവിനെ കണ്ടതും ദേവ കളിയാക്കി ചിരിച്ചു. അമ്മുവിനെ ഏറെ സുപരിചിതമായിരുന്നു ദേവയുടെ ആ ഭാവം.

നിങ്ങൾ എന്തിനാ ചിരിക്കുന്നത് ആദ്യമായി ആണോ ആരെക്കിലും വെള്ളത്തിൽ വീഴുന്നത് കാണുന്നത്…അമ്മു ദേഷ്യത്തിൽ ചോദിച്ചു

അല്ല എന്നാൽ നീ വെള്ളത്തിൽ പോകുന്നത് കാണുന്നത് ആദ്യമായിട്ടാ… എന്നു പറഞ്ഞു ദേവ അമ്മുവിനെ ചോടിപ്പിക്കാൻ ചിരിച്ചുകൊണ്ട് ഇരുന്നു .

അമ്മുവിന്റെ ദേഷ്യവും ദേവയുടെ കലിപ്പും തമാശയും ദേവുവിന്റെ കുസൃതിയും ശാരദാമ്മയുടെയും മാധവവർമ്മയുടെയും സ്നേഹവും വാത്സല്യം കൊണ്ടും മംഗലശ്ശേരി വീട് അതീവ സന്തോഷത്തോടെ തന്നെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു അതിന്റെ ഇടയിൽ കിടപ്പുമുറിയിൽ അമ്മുവും ദേവയുടെയും മനസിലുള്ള ദേഷ്യവും സ്നേഹവും നിറഞ്ഞു നിന്നു.

കല്യാണം കഴിഞ്ഞു അമ്മുവിന്റെ വീട്ടിലേക് നാലാം വിരുന്നു പോകുകയായിരുന്നു അമ്മുവും ദേവയും…അവിടെ ചെന്നതും സുമിത്രയുടെ മുഖത്തെ ദേഷ്യം പ്രകടമായിരുന്നു. ദേവക് അത് മനസിലാക്കുകയും ചെയ്തു. അന്ന് രാത്രി ദേവ അമ്മുവിനോട് സുമിത്രയ്ക്ക് എല്ലാം അറിയാം അല്ലേ എന്നു ചോദിക്കുമ്പോൾ അമ്മു ഒന്നു മൂളുകമാത്രം ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ദേവക്കു സുമിത്രയെയുടെ മുഖത്തു നോക്കാൻ വളരെ പ്രയാസം അനുഭവപ്പെട്ടു. എന്നാൽ കുട്ടന്റെ സൗഹൃദം ദേവക് വളരെ ആശ്വാസമായിരുന്നു.

കുട്ടന്റേയും ദേവയുടെയും തമ്മിലുള്ള പെരുമാറ്റം മാറി നിന്നുള്ള സംസാരം എല്ലാം അമ്മുവിൽ സംശയം ജനിപ്പിച്ചു. ആ സംശയങ്ങൾ ഒരുപാട് ചോദ്യങ്ങൾ ആയി അമ്മുവിന്റെ മനസ്സിൽ തന്നെ കിടന്നു. അമ്മുവിന്റെയും കുട്ടന്റേയും പരിഭവത്തിനു ഒരു മാറ്റവും സംഭവിച്ചില്ല.

രാത്രിയിലെ ഭക്ഷണം കഴിച്ചു എല്ലാരും അവരവരുടെ മുറിയിലേക്കു പോയി. കുട്ടൻ അച്ഛന്റെ അടുത്ത് ചെന്നു നിന്നു. കുട്ടന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ കുട്ടന് എന്തോ പറയാൻ ഉണ്ടെന്നു മനസിലാക്കാൻ ആ അച്ഛന് ഒരുപാട് നേരം ഒന്നും വേണ്ടി വന്നില്ല.

എന്താടാ… എന്തുപറ്റി …

അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ..

കാര്യം പറ കുട്ടാ… നിനക്ക് അച്ഛനോട് എന്തും പറഞ്ഞൂടെ.

അച്ഛാ എനിക്ക് പറയാൻ ഉള്ളത് ദേവൂനെ കുറിച്ചാണ് . എനിക്ക് ദേവൂനെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ട് . ദേവുനും അങ്ങനെ തന്നെയാണ്.

എനിക്കറിയാമായിരുന്നു കുട്ടാ നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലായിരുന്നു എന്നു. മാധവന് താല്പര്യമാണെങ്കിൽ നമുക്ക് ഇത് നടത്താം

മംഗലശ്ശേരിയുമായുള്ള ഇനി ഒരു ബന്ധത്തിനും ഞാൻ സമ്മതിക്കില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ആഗ്രഹം നടക്കില്ല . ഇടിമിന്നൽ ഏറ്റപോലെയുള്ള സുമിത്രയുടെ വാക്കുകൾ കുട്ടനെ ഏറെ വേദനിപ്പിച്ചിരുന്നു.

സുമിത്രേ… രാഘവൻ കനപ്പിച്ചു വിളിച്ചു. കുട്ടൻ ആദ്യമായി ആണ് അവന്റെ ഒരു ആഗ്രഹം പറയുന്നത്. അത് മുതിർന്നവരായ നമ്മൾ അല്ലേ മനസിലാക്കി നടത്തി കൊടുകേണ്ടത്‌ രാഘവൻ സുമിത്രയോട് സൗമ്യമായി പറഞ്ഞു..

രാഘവേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്നു പറഞ്ഞു സുമിത്ര മുറിയിലേക്കു നടന്നു. സുമിത്രയുടെ വാശിയുടെ പിന്നിലെ കാരണം അറിയാത്ത രാഘവൻ നിൽകുമ്പോൾ അമ്മയുടെ വാശിയുടെ കൃത്യമായ കാരണം അറിഞ്ഞിട്ടും മൗനമായി നില്കാൻ മാത്രമേ കുട്ടന് കഴിഞ്ഞോളൂ.

അമ്മേ… കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന സുമിത്രയെ കുട്ടൻ വിളിച്ചു.

അമ്മേ ദേവു പാവമല്ലേ. അമ്മക്കും അവളെ ഇഷ്ടമല്ലേ…എന്നിട്ടെന്താ അമ്മേ ഈ വിവാഹം വേണ്ട എന്നു പറയുന്നേ….

അമ്മുവും ദേവുവും എനിക്ക് ഒരുപോലെയാ. എന്നാൽ കൊറച്ചു ദിവസമായി നീ ആകെ മാറിപ്പോയി. മംഗലശ്ശേരിയിലെ ദേവിക വർമ്മയെ വിവാഹം കഴിക്കാൻ കുട്ടാ നിനക്ക് ഒരു യോഗ്യതയും ഇല്ല.ആ യോഗ്യത ഉണ്ടാക്കിയെടുക്കാൻ ആണോ നീ ദേവയുടെ ചതിക് കൂട്ടുനിന്നത്. ഇനിയും ആ കുടുംബവുമായി ബന്ധം സ്ഥാപിക്കാൻ ഞാൻ കൂട്ടുനികണോ. അമ്മയെ കുട്ടൻ ഇതുവരെ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവനിൽ ആ ഭാവം ഭയമുണർത്തി.

അമ്മയുടെ വാക്കുകൾ കേട്ടു കുട്ടന്റെ മനസും ശരീരവും ഒരുപോലെ വിങ്ങി. അമ്മേ അമ്മുവിന് ദോഷം വരുന്ന ഒരു കാര്യവും ഈ കുട്ടൻ ചെയ്തട്ടില്ല ഇനിയൊട്ടു ചെയ്യുകയും ഇല്ല. ഒരു ദിവസം അമ്മ സത്യങ്ങൾ എല്ലാം മനസ്സിലാകും അന്ന് അമ്മ ഇപ്പോ എടുത്ത തീരുമാനം മാറ്റും.. എന്നു പറഞ്ഞു വിഷമത്തോടെ ഇറങ്ങി പോകുന്ന കുട്ടനെ നോക്കിയിരുന്നു. കുട്ടൻ പറയുന്നതിലും ശേരിയുണ്ടെന്നു സുമിത്രക് തോന്നി .

ഇതെല്ലാം കണ്ടും കെട്ടും നിൽക്കുകയായിരുന്നു ദേവ. സുമിത്രയുടെ വാക്കുകൾ അവനെ വളരെ വേദനിപ്പിച്ചു. എത്രയും പെട്ടന്നു സത്യങ്ങൾ അറിഞ്ഞില്ലെങ്കിൽ തന്നെ പോലെ തന്നെ കുട്ടന്റേയും ദേവുവിന്റെയും ജീവിതവും നശിക്കും…എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടുകയിരുന്നു ദേവ .

റൂമിൽ ചെന്ന ദേവ കട്ടിലിൽ ചാരി ഇരിക്കുന്ന അമ്മുവിനെ കണ്ടു അമ്മു… കുട്ടന്റേയും ദേവുവിന്റെയും കാര്യം കുട്ടൻ അച്ഛനോടും അമ്മയോടും പറഞ്ഞു. സുമിത്രാമ്മ ഈ വിവാഹത്തിന് സമ്മതിക്കില്ല എന്നു പറയുന്ന കേട്ടു…. അമ്മു നീ അമ്മയോട് സംസാരിച്ചാൽ……

ദേവ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അമ്മു കൈകൊണ്ട് തടഞ്ഞു…നിങ്ങളുടെ കൂടെ നിൽക്കുന്നവരുടെ അവസ്ഥ എല്ലാം ഇതായിരിക്കും. അത് എന്റെ ചേട്ടൻ ആണേലും ശെരി. കുട്ടേട്ടന് വേണ്ടി ഞാൻ സംസാരിക്കും എന്നു നിങ്ങൾ കരുതണ്ട. അവരുടെ വിവാഹം നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അമ്മുവാ… നിങ്ങൾ സംസാരിച്ചു സമ്മതിപ്പിക്കു എനോട്‌ ഇനി ഈ കാര്യം പറഞ്ഞു വരരുത്…

ഈ കാര്യത്തിൽ പെട്ടന്നു തന്നെ തീരുമാനം വേണം എന്നു ദേവ തീരുമാനിച്ചു.

അമ്മുവും ദേവയും വിരുന്നു കഴിഞ്ഞു മംഗലശ്ശേരിയിൽ എത്തി കൊറച്ചു ദിവസങ്ങൾക്കു ശേഷം…ദേവയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വേഷത്തിലും ഭാവത്തിലും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. മാധവ വർമയെ ബിസ്സ്നസ്സിൽ സഹായിക്കാനും തുടങ്ങിയിരുന്നു. അതിൽ മാധവനും ശാരദയും സന്തോഷിച്ചു.

അമ്മുവിന്റെ ഫോൺ ബെല്ലടിച്ചു… അറിയാത്ത ഒരു നമ്പറിൽ നിന്നായിരുന്നു ആ കാൾ

ഹലോ …ആരാണ്

വീണ …

ആ സ്വരം കേട്ടതും ഒരുപാട് നേരം വേണ്ടി വന്നില്ല അമ്മുവിന് ആളെ മനസിലാക്കാൻ..

രാഹുൽ… നീ എവിടെയാ…

ഞാൻ ഇവിടെ തന്നെ ഉണ്ട് .എനിക്ക് നിന്നെ നഷ്ട്ടമായ ആ ഷോക്കിൽ നിന്നും ഞാൻ ഇപ്പോളും മുക്തൻ ആയിട്ടില്ല വീണ …എനിക്ക് നീ ഇല്ലാതെ പറ്റില്ല

രാഹുൽ… ഞാൻ.. ഇപ്പോൾ പേരിനെങ്കിലും ദേവയുടെ ഭാര്യ ആണ്. അവൻ നശിപ്പിച്ച ശരീരത്തെ പേറുന്നവൾ ആണ്…

വീണ… എനിക്ക് നിന്നെ കാണണം… ഒരു ശരീരത്തിൽ എന്തിരിക്കുന്നു വീണ…എനിക്ക് വേണം എന്റെ പെണ്ണായിട്ടു… നാളെ നീ വരണം ഞാൻ അഡ്രെസ്സ് മെസ്സേജ് ചെയ്യാം. നാളെ എന്തായാലും വരണം…

കാൾ കട്ടായി.

താൻ ഏറെ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ എന്തുചെയ്യണം എന്നറിയാതെ അമ്മു നിന്നു മനസ്സിൽ ദേവയുടെ മുഖം ഓർമ വന്നതും പോകണം എന്നു തീരുമാനിച്ചു. വാശിക്ക് മുന്നിൽ കഴുത്തിലെ താലിയോടുള്ള കടമ അവൾ മറന്നു. പെട്ടന്നു ഫോണിൽ മെസ്സേജ് വന്നു. പലപ്പോഴായി ആ മെസ്സേജ് അവൾ എടുത്തു നോക്കി…

പിറ്റേന്ന് രാവിലെ തന്നെ റെഡി ആയി ദേവ പോയെന്റെ പുറകെ തന്നെ ശാരദയോടും കള്ളം പറഞ്ഞു ഇറങ്ങി. തെറ്റാണു ചെയ്യുന്നത് എന്നു മനസ് പറയുന്നുണ്ടെങ്കിലും അമ്മുവിന്റെ വാശി ജയിച്ചു നിന്നു.

മനസ്സിൽ ആ അഡ്രസ് മാത്രമേ ഉണ്ടായിരുന്നോളു…ഒരു ടാക്സിയിൽ അവിടെ ചെന്നു… അതൊരു വലിയ വീടായിരുന്നു. അവിടെ ചെന്നു വിറക്കുന്ന കൈകളോടെ ബെൽ അടിച്ചു. പെട്ടന്നു തന്നെ അവളുടെ മുന്നിൽ വാതിൽ തുറക്കപെട്ടു.

മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ടതും അമ്മുവിന് എന്തുപറയണം എന്നറിയിലായിരുന്നു. രാഹുലിന്റെ ക്ഷണം സ്വീകരിച്ചു അകത്തു കയറി. എന്തു സംസാരിക്കണം എന്നറിയാതെ അമ്മു മൗനമായി ഇരുന്നു വീണ…

മ്മ്

സുഖമാണോ നിനക്ക്

അതെ… നിന്നെ ദേവ ഒരുപാടുപദ്രവിച്ചോ..

ഉപദ്രവിച്ചു… എന്നാൽ നിനക്ക് വേണ്ടി ആണല്ലോ എന്നു വിചാരിക്കുമ്പോൾ എനിക്ക് വേദനിക്കില്ല.

എനിക്ക് വേറെ വഴിയില്ലായിരുന്നു രാഹുൽ അതാ ഞാൻ ദേവയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്

എനിക്ക് അറിയാം വീണ എന്നു പറഞ്ഞു രാഹുൽ വീണ (അമ്മു )യുടെ തോളിൽ കൈകൾ അമർത്തി. എന്തു ചെയ്യണം എന്നറിയാതെ അമ്മു നിന്നു.

എന്നാൽ ദേവയെ തോല്പിക്കുന്ന അവസരം വീണു കിട്ടിയ സന്തോഷത്തിൽ മനസ്സിൽ ചിരിക്കുകയായിരുന്നു രാഹുൽ. അവൻ അവളെ അവനിലേക് ചേർത്തു പിടിക്കാൻ നോക്കുകയായിരുന്നു

തുടരും…..