എന്റെ ദേവേട്ടൻ ~ ഭാഗം 12, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഒരു വലിയ കല്യാണമണ്ഡപം. നന്നായി അലങ്കരിച്ചട്ടുണ്ട്. നിറയെ ആളുകൾ. കുട്ടേട്ടൻ അങ്ങിങ്ങായി ഓടിനടക്കുന്നു. കല്യാണവേഷത്തിൽ നവവധുവായി ഒരുങ്ങി അമ്മു. സാദാ കൂടെ ദേവു ഉണ്ട്. സുമിത്രമ്മയും അച്ഛനും ശാരദാമ്മയും മാധവവർമ്മയും എല്ലാരും ചുറ്റും കൂടിയട്ടുണ്ട്. വിളക്കും പൂമാലയും എല്ലാം ഉണ്ട് അതിന്റെ അടുത്ത് ഒരു തളികയിൽ ഒരു സ്വർണത്താലിയും മാലയും. ആഘോഷ ആരവങ്ങളോടെ നിമിഷങ്ങൾ കൊണ്ടു തന്നെ രാഹുൽ അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി…വേണ്ട വേണ്ട എന്നു അമ്മു വിളിച്ചു പറഞ്ഞു… ആരും കേൾക്കുന്നില്ല…ആ മഞ്ഞചരടു പൊട്ടിക്കാൻ ശ്രമിക്കുന്നു… കൈകൾ ചലിക്കുന്നില്ല. അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നുന്നു… കാലുകൾ തളച്ചിട്ടിരിക്കുന്നു…നിറഞ്ഞ രാത്രി സുഗന്ധം പരത്തുന്ന മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ശയ്യയിൽ കിടക്കുമ്പോൾ തന്റെ ശരീരത്തിൽ കൂടെ രാഹുലിന്റെ കൈകൾ ഇഴയുന്നു. തന്റെ വസ്ത്രങ്ങൾ ഓരോന്നായി അടർന്നു പോകുന്നു “

വളരെ ശ്രമപെട്ടു കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. ബലിഷ്ടമായ കൈകൾ തന്നെ വലിഞ്ഞു മുറുകിയിട്ടുണ്ട്. നല്ലതണുപ്പുള്ള പ്രഭാതം ആയിരുന്നു എന്നിട്ട് പോലും അമ്മു വെട്ടിവിയർത്തു. പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു. കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായതും തെല്ലൊരാശ്വാസത്തോടെ ശ്വാസം എടുത്തു. നിറഞ്ഞ പ്രഭാതം. ചെറിയ പ്രകാശം മുറിയിൽ തങ്ങി നിന്നു ആ പ്രകാശം അമ്മുവിന് ഒരു ആശ്വാസമായിത്തോന്നി. കട്ടിലിൽ നിന്നെഴുനേകാൻ തുടങ്ങിയതും തന്നെ ബന്ധിച്ചിരിക്കുന്ന കൈകളുടെ ഉടമയെ തിരഞ്ഞു. തന്നെ അടക്കി പിടിച്ചു സുഖമായി ഉറങ്ങുന്ന ആളെ കണ്ടതും ദേഷ്യം നിറഞ്ഞു. അമ്മു കൈകൾ എടുത്തുമാറ്റാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ദേവയുടെ കൈകൾ ശക്തമായി തന്നെ അമ്മുവിനെ മുറുക്കിയിരുന്നു.

ദേവ… അവൾ ഉറക്കെ വിളിച്ചു. ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ ഒന്നു കണ്ണുതുറന്നിട്ട് പിന്നെയും കിടന്നപ്പോൾ അമ്മുവിന്റെ ദേഷ്യം ഇരട്ടിച്ചു ദേവ… ഒന്നുകൂടെ ഉറക്കെ വിളിച്ചപ്പോൾ കണ്ണുകൾ തുറന്ന ദേവ കാണുന്നത് തന്റെ കരവലയത്തിനുള്ളിൽ കിടന്നു തന്നെ തുറിച്ചു നോക്കുന്ന അമ്മുവിനെയാണ്. വേഗം അവളിൽ നിന്നും കൈകൾ എടുത്തു ചാടി എഴുന്നേറ്റു. ഇന്നലെ രാത്രി അവളെ നോക്കി കിടന്ന നിമിഷത്തെ അവൻ മനസ്സിലോർത്തു.

പുലർച്ചെ കണ്ട സ്വപ്നം അവളുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്നു. അത് ദേവയോടുള്ള ദേഷ്യത്തിന്റെ ആഴം കൂട്ടി. എന്റെ ജീവിതം നശിപ്പിച്ചത് മതിയായില്ല എന്നുണ്ടോ നിനക്ക് അമ്മു ദേവയോട് കരഞ്ഞുകൊണ്ട് ചോദിച്ചു.

അമ്മു…ഞാൻ… അറിയാതെ…രാത്രി…ദേവ വിക്കി വിക്കി മറുപടി പറയാൻ ശ്രമിച്ചു.

മിണ്ടിപ്പോവരുത്…അറിയാത്ത… നിങ്ങളെന്നോട്‌ കള്ളം പറയാൻ ശ്രമിക്കരുത്. ഓരോ പ്രവിശ്യവും നിങ്ങൾ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്താണ് കിട്ടുന്നത്. എനിക്കറിയാം മോഹിച്ചത് കിട്ടാൻ നിങ്ങൾ എന്തും ചെയ്യും. അമ്മുവിന്റെ ശബ്‌ദം ആ മുറിയിൽ അലയടിച്ചു

ശബ്‌ദം താഴ്ത്തു അമ്മു…ദേവ താകിതോടെ പറഞ്ഞുതുടങ്ങി… അമ്മു ഞാൻ നിന്നോട് പറഞ്ഞു അബദ്ധം പറ്റിയതാണ് എനിക്ക് എന്നു ഇന്നലെ നിന്റെ അടുത്ത് വന്നിരുന്നപ്പോൾ ഉറങ്ങിപോയതാണ്…

അപ്പോളാണ് മുറിയുടെ വാതിലിൽ തുരുതുരാ കൊട്ടുകേൾകുന്നത്. ദേവ പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന മാധവനെയും ശാരദാമ്മയെയും കണ്ടു ദേവ പരിഭ്രമിച്ചു.

എന്താടാ ഇവിടെ രാവിലെ തന്നെ…ഭാര്യയും ഭർത്താവും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകാം അത് മുറിയിൽ നിന്നു പുറത്തുപോയികൂടാ… മാധവൻ ദേവയോട് സ്നേഹത്തോടെ ശാസന രൂപത്തിൽ പറഞ്ഞുകൊണ്ട് അമ്മുവിന്റെ അടുത്ത് ചോദിച്ചു…എന്താ മോളെ നീയല്ലേ ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്നു ചോദിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു. അത് കണ്ട് ശാരദയും മാധവനും അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അത് കണ്ട് ദേവ ദേഷ്യത്തോടെ പുറത്തേക് പോയി….

കൊറച്ചുനേരത്തിനു ശേഷം മുറിയിൽ ചെന്ന ദേവകാണുന്നത് കുളിച്ചിറങ്ങി വരുന്ന അമ്മുവിനെ ആണ്. മുഖത്ത് ഒരു മഴക്ക് മുന്നേ ഉള്ള കാർമേഘം കണക്കെ ഇരുണ്ടുനിന്നു. അതുകണ്ടുകൊണ്ട് ദേവ കുളിക്കാനായി കയറി…കുളിച്ചിറങ്ങി വന്ന ദേവ കാണുന്നത് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യുന്ന അമ്മുവിനെയാണ്.

എങ്ങോട്ടാ നീ ഇതൊക്കെ പാക്ക് ചെയ്യുന്നേ…ദേവ ശങ്കയോടെ ചോദിച്ചു

മൗനം ആയിരുന്നു ഉത്തരം….

അമ്മു നിന്നോടാ ചോദിച്ചേ നീ ഇതൊക്കെ എടുത്തു വെച്ച് എങ്ങോട്ടാ പോകുന്നേ…ദേവ അമ്മുവിന്റെ കൈയിൽ പിടിച്ചുകൊണ്ടു ചോദിച്ചു.

നിങ്ങൾ എന്നെ തൊടരുത്…നിങ്ങളുടെ ശ്വാസം പോലും എന്നിൽ സ്പർശിക്കാൻ ഞാൻ ആഗ്രഹികുന്നില്ല. എനിക്ക് വെറുപ്പാണ് അറപ്പാണ് നിങ്ങളെ… ഞാൻ എന്റെ വീട്ടിൽ പോകുകയാണ്. ദേവയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് അമ്മു വാശിയോടെ പറഞ്ഞു.

അവളുടെ വാശിയോടുള്ള സംസാരം അവനിൽ അതിലേറെ വാശി ഉണർത്തി. ക്ഷമയുടെ എല്ലാം അതിർവരമ്പുകളും ഭേദിച് അവൻ അവളുടെ മുഖം കൈകളിൽ എടുത്തു അവളുടെ മുഖത്ത് വാശിയോടെ ചുംബിച്ചു കൊണ്ടിരുന്നു …പെട്ടന്നുള്ള ദേവയുടെ പ്രവർത്തിയിൽ അമ്മു തരിച്ചുനിന്നു. ഉൾപ്രയരണയാൽ അമ്മു ദേവയെ തള്ളി മാറ്റി. “നീ എന്റെ ഭാര്യ ആണ്. നീ ഇത് കണ്ടോ ഈ ദേവ കെട്ടിയതാ. ആ ഞാൻ നിന്നെ ഒന്നു തോട്ടുവെന്നു കരുതി നിനക്ക് ഒന്നും സംഭവിക്കില്ല”

അപ്പോളും അവരെ വാതിലിന്റെ പുറത്തുനിന്നു വീക്ഷിക്കുന്ന കണ്ണുകളെ ദേവയും അമ്മുവും കണ്ടതേയില്ല.

ദേവയുടെ വാക്കുകളിലും പ്രവർത്തിയിലും അമ്മുവിന്റെ മനസ്‌ നോവുന്നുണ്ടായിരുന്നു. കൂടെ അമ്മുവിന്റെ ശരീരം വിറച്ചുകൊണ്ടിരുന്നു. “നിങ്ങൾ എന്നെ പിന്നെയും പിന്നെയും കീഴ്പ്പെടുത്തുകയാണ്…എന്റെ ശരീരത്തിൽ നിങ്ങൾ എന്നു തൊട്ടുവോ…എന്നെ എന്നു നിങ്ങൾ നശിപ്പിച്ചുവോ… അന്ന് നിങ്ങൾ എന്റെ മനസ്സിൽ മരിച്ചു.നിങ്ങൾ എന്തു വിചാരിച്ചു നിങ്ങൾ ഭീഷണിപ്പെടുത്തി ഒരു താലി എന്റെ കഴുത്തിൽ കെട്ടിയതുകൊണ്ട് നിങ്ങൾ എന്നോട് ചെയ്തതൊക്കെ ദൈവത്തിന്റെയും എന്റെയും മുന്നിൽ ശെരിയാകുമെന്നോ… എന്നാൽ ആദ്യം തോറ്റു പോയതുപോലെ അമ്മു നിങ്ങളുടെ മുന്നിൽ തൊറ്റുതരും എന്നു നിങ്ങൾ വിചാരിക്കണ്ട… ഈ താലി കെട്ടിയതിന്റെ പേരിൽ അല്ലേ നിങ്ങളുടെ ഈ അധികാര പ്രസംഗം. ഇനി അതുണ്ടാകരുത് ” എന്നു പറഞ്ഞു അമ്മു കഴുത്തിൽ കിടന്ന താലിമാല പൊട്ടിക്കാൻ ഒരുങ്ങി…

ഇതുകണ്ട ദേവയുടെ എല്ലാം ക്ഷമയും നശിച്ചു അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.. ഇനി നിന്നെ നോവിക്കരുത് എന്നു വിചാരിച്ചതാ…. എന്നു ദേവ പറഞ്ഞു തീരും മുൻപേ അവന്റെ മുഖത്തും കിട്ടിയിരുന്നു ഒന്നു.

അടി കിട്ടിയതും ദേവക് ഒന്നും മനസ്സിലായില്ല. “അമ്മേ”…എന്നു ദേവ ശാരദാമ്മയുടെ മുഖത്ത് നോക്കി വിളിച്ചു

” ഇനി നീ എന്നെ അങ്ങനെ വിളിച്ചുപോകരുത്. നിന്റെ എല്ലാം തല്ലുകൊള്ളിത്തരവും കാണുമ്പോളും കേൾക്കുമ്പോളും എന്റെ മകൻ ചെയ്യുന്നതിൽ അമ്മ ഒരു തെറ്റും കാണാൻ എന്നില്ലേ അമ്മക് കഴിഞ്ഞിരുന്നില്ല. എന്റെ മകൻ ഒരു പെണ്ണിനോടും തെറ്റു ചെയ്യില്ല എന്നഹങ്കാരം ആയിരുന്നു എനിക്ക്… നീ ഇവളെ വേണം എന്നു പറഞ്ഞപ്പോളും ഇവൾ ഈ വീട്ടിൽ വലതുകാൽ വെച്ചു കയറിയപ്പോളും ഈ അമ്മ അറിഞ്ഞില്ല മോളെ നിന്റെ മനസ്സിൽ ഇത്രയും ഉണ്ടെന്നു. നിന്റെ ഉള്ള് ഇത്രയും ഉരുകുകയായിരുന്നു എന്നു അമ്മ അറിഞ്ഞില്ലടി “എന്നു പറഞ്ഞു ശാരദ അമ്മുവിനെ കെട്ടിപിടിച്ചു. അമ്മുവും സങ്കടം മൊത്തം ആ തോളിൽ പെയ്തുതീർത്തു. ഇറങ്ങിക്കോണം ഇവിടെ നിന്നു.. ഇന്നു ഇപ്പോൾ… ശാരദയുടെ മുഖത്ത് ദേഷ്യം അലയടിച്ചുകൊണ്ടിരുന്നു.

ദേവ ഒരിക്കലും പ്രതിക്ഷിക്കാത്തതായിരുന്നു ആ വാക്കുകൾ അതിന്റെ അമ്പരപ്പ് ദേവയിൽ പ്രകടമായിരുന്നു…

ഞാൻ ഇവിടെ നിൽക്കുന്നില്ല. ഇവൾ എന്റെ ഭാര്യ ആണ്. ഇവൾ എന്നെ മോശക്കാരൻ ആക്കിയിട്ട് ഇനി മംഗലശ്ശേരിയിൽ നിൽക്കില്ല. ഇനി ഒരു നിമിഷം പോലും നീ ഇവിടെ നില്കാൻ പാടില്ല. ഇത്രയും നാൾ ആർക്കും കൊടുക്കാതെ കൊണ്ടുനടന്നതാ ഞാൻ എന്നിട്ടും നിനക്കെന്നെ മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട..

ദേവ…ശാരദ ദേവയെ ശാസന രൂപത്തിൽ വിളിച്ചു.

എന്റെ അമ്മ എന്നെ ആദ്യമായി ആണ് തല്ലിയത് എനിക്കതിൽ വിഷമം ഇല്ല. പക്ഷെ ഇവിടെ എന്നെ അംഗീകരിക്കാൻ കഴിയാത്ത… ഞാൻ പറയുന്നതൊന്നു കേൾക്കാൻ പോലും നിക്കാതെ ഇവൾ ഇവിടെ നിൽക്കണ്ട ആവിശ്യം ഇല്ല. ഇനി… ഇനി ദേവ ഒന്നിന്നും നിന്റെ പുറകെ വരില്ല. സ്നേഹം ഒരിക്കലും പിടിച്ചുവാങ്ങാൻ പറ്റില്ലമ്മേ… എനിക്കത് മനസ്സിലായി. അമ്മു നിന്നെ നയിക്കുന്നത് നിന്റെ അഹങ്കാരം ആണ്. ഇനി ദേവയുടെ ജീവിതത്തിൽ അമ്മു ഉണ്ടാകില്ല… മടുത്തു. തെമ്മാടി..തല്ലുകൊള്ളി… ഗുണ്ട.. ദേ ഇപ്പോ പെണ്ണുപിടിയനും…അമ്മുവിന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചു…

എന്തായാലും നീ പോകാൻ ഇറങ്ങിയതല്ലേ… ഇനി ഇവിടെ ഒരു നിമിഷം പോലും നില്കാൻ പാടില്ല എന്നു പറഞ്ഞു ദേവ അവളെ വലിച്ചിഴച്ചോണം വിളിച്ചു വണ്ടിയിൽ കയറ്റി. ദേവ… വേണ്ടടാ…അമ്മുനെ വിട് എന്നു പറഞ്ഞു ശാരദാമ്മ അവരുടെ പുറകെ വന്നു. അമ്മുവിനെ കയറ്റി ശരവേഗത്തിൽ വണ്ടി അമ്മുവിന്റെ വീടിന്റെ മുറ്റത്തു ചെന്നു നിന്നു.

അമ്മു ശിലപോലെ ഇരിക്കുകയായിരുന്നു. അമ്മുവിന്റെ കണ്ണുകൾ എന്തിനോ പെയ്തുകൊണ്ടിരുന്നു.

തുടരും…

❤️❤️❤️❤️❤️❤️❤️❤️