എന്റെ ദേവേട്ടൻ ~ ഭാഗം 16, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മാധവനും ശാരദയും ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ദേവയെ ICU വിൽ നിന്നു റൂമിലേക്കു മാറ്റിയിരുന്നു. കുട്ടനും ദേവുവും ദേവയുടെ അടുത്തുതന്നെ ഇരിക്കുന്നുണ്ട്.

“ഇത്ര നേരത്തെ വന്നോ? ” മാധവനും ശാരദയെയും കണ്ടു ദേവു ചോദിച്ചു.

“ഇവൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോ ഞങ്ങൾ എങ്ങനെയാ ദേവു അവിടെ സമാധാനത്തോടെ ഇരിക. ഇന്നലെ രാത്രി എങ്ങനെയാ കഴിച്ചുകൂട്ടിയത് എന്നു എനികെ അറിയുള്ളു കുട്ടിയെ ” ശാരദ ദേവയുടെ മുടിയിൽ തഴുകികൊണ്ടു പറഞ്ഞു. എല്ലാവരുടെയും സംസാരം കാതോർത്തു കിടക്കുകയായിരുന്നു ദേവ.

” കുട്ടാ ഇനി നിങ്ങൾ പൊക്കൊളു. ഇന്നലെ രാത്രി ഉറക്കമുളച്ചതല്ലേ… “ചെല്ല് മോളെ….”

മാധവൻ കുട്ടനോടും ദേവുവിനോടുമായി പറഞ്ഞു. മാധവവർമയുടെ വാക്കുകൾ കേട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ദേവയോടു മാധവവർമ്മ പറയുന്നത് അവർ കേട്ടത്.

“ദേവ നീ അമ്മുവിനെ വിവാഹം കഴിക്കണം എന്നുപറഞ്ഞപ്പോൾ നിന്റെ കൂടെ ഞാൻ നിന്നു. എന്നാൽ എന്റെ മകൻ ഒരു വലിയ തെറ്റാണു എന്നു മനസ്സിലാക്കിയപ്പോളേക്കും ആ കുട്ടിയുടെ ജീവിതം എന്റെ കൈയിൽ നിന്നും കൈ വിട്ടുപോയിരുന്നു. ദേവ നീ അങ്ങനെ ഒരു തെറ്റുചെയ്യുമെന്നു എനിക്ക് ഇപ്പോളും വിശ്വാസികനായിട്ടില്ല.”

അച്ഛൻ ഇതെങ്ങനെയറിഞ്ഞു എന്നായിരുന്നു ദേവുവിന്റെയും കുട്ടന്റേയും മനസ്സിൽ. ദേവ മാധവവർമ്മയുടെ വാക്കുകൾ കേട്ടിരുന്നു.

“കുട്ടാ… നീയും ഈ കാര്യം അറിഞ്ഞിട്ടാണോ അമ്മുവിനെ ഇവനു കൊടുത്തത് ” മാധവന്റെ ചോദ്യം കേട്ടു കുട്ടന് എന്തുപറയണം എന്നറിയില്ലായിരുന്നു

“അത്…അച്ഛാ… ഞാൻ…

“കുട്ടൻ ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ മാത്രമാണ് എല്ലാത്തിനും കാരണം ” ദേവ കുട്ടൻ പറയുന്നതിന്റെ ഇടയിൽ കയറി പറഞ്ഞു.

“ദേവ…അറിയാതെയെങ്കിലും ഞാനും അമ്മുവിന്റെ ഇപ്പോളത്തെ അവസ്ഥക്ക് കാരണക്കാരൻ ആണ് അതുകൊണ്ടുതന്നെ ഞാൻ പറയുന്നത് എന്റെ മോൻ കേൾക്കണം” മാധവവർമ്മ എന്താണുപറയുന്നതെന്നറിയാൻ ദേവയെ പോലെ തന്നെ എല്ലാവരും കാതോർത്തു.

” ഇനി അമ്മുവിന്റെ ജീവിതത്തിൽ എന്റെ മോൻ ഉണ്ടാകാൻ പാടില്ല. അവൾക് ഇനിയും നീ ഒരു ശല്യമാകാൻ പാടില്ല. നിന്റെ കൂടെ ജീവിക്കാൻ അമ്മുവിന് താല്പര്യമില്ല എന്നു നിനക്കും അറിയാവുന്നകാര്യമല്ലേ.. ഇനിയും എന്റെ മോൻ കാരണം അമ്മു വേദനിച്ചുകൂടാ.”

അച്ഛന്റെ വാക്കുകൾ കേട്ടു കണ്ണുകൾ കൂമ്പിയടഞ്ഞു ആ കൺകോണിലൂടെ നീർമുത്തുകൾ താഴേക്കു പതിച്ചുകൊണ്ടിരുന്നു.

“ഒരുപക്ഷെ അവളും ആഗ്രഹിക്കുണ്ടാകും അല്ലേ ഈ സ്വാതന്ത്ര്യം. ഇനി ഞാൻ അവളെ വേദനിപ്പിക്കില്ല.”ദേവ മനസ്സിൽ പറഞ്ഞു. അച്ഛൻ തീരുമാനിച്ചോളൂ…. എന്നു മാത്രം അവൻ അച്ഛനോട് പറഞ്ഞു. ഇതെല്ലാം കേട്ടും കണ്ടും നിൽക്കുന്ന കുട്ടനും ദേവുവിനും ഒന്നും പറയാൻ സാധിച്ചില്ല. ദേവയും അമ്മുവും എന്നന്നേക്കുമായി പിരിയാൻ സമ്മതം അറിയിച്ചു എന്നു അവർക്ക് അപ്പോളും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.

ദിവസങ്ങൾ പെട്ടന്നുതന്നെ കൊഴിഞ്ഞു പോയികൊണ്ടിരുന്നു. അമ്മുവിനും ദേവക്കും അതൊരു യുഗമായി അനുഭവപ്പെട്ടു. അമ്മുവിന്റെ മനസ്സിൽ ഉള്ളത് ആരും മനസ്സിലാക്കിയില്ല. അവൾ ആരോടും തുറന്നുപറഞ്ഞതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ദേവയെ ഹോസ്പിറ്റലിൽ നിന്നും മംഗലശ്ശേരിയിലേക് കൊണ്ടുവന്നിരുന്നു. ആ ഒരാഴ്ചയിൽ ഒരിക്കൽ പോലും അമ്മു ദേവയെ കാണാൻ ഹോസ്പിറ്റലിൽ പോയില്ല. താൻ ഈ ഒരവസ്ഥയിൽ ആയിട്ടുപോലും തന്റെയടുത്തേക് വരാത്തതിന്റെ വിഷമവും നീരസവും ദേവയുടെ ഉള്ളിൽ ഉണ്ടായിരുന്നു. താൻ അത്രക് അമ്മുവിന് അന്യമായി കഴിഞ്ഞുവെന്നും അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക് കൊണ്ടുവന്നെങ്കിലും ദേവക് തനിയെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ തന്നെ ആയിരുന്നു. കാലിലേയും കൈയിലെയും എല്ലുകൾകേട്ട ക്ഷതം കാരണം ദേവക് രണ്ടുമാസത്തെ പൂർണമായ റസ്റ്റ്‌ പറഞ്ഞിരുന്നു ഡോക്ടർ. ദേവ മംഗലശ്ശേരിയിൽ വന്നിട്ടും അമ്മു അവനെ കാണാൻ എത്തിയില്ല. ദേവയെ പരിചരിക്കാൻ ശാരദാമ്മക് തനിയെ സാധിക്കില്ലായിരുന്നു. അതിനാൽ ദേവുവും കുട്ടനും കുറച്ചുദിവസം മംഗലശ്ശേരിയിൽ തന്നെ തങ്ങി. കുട്ടന്റേയും ദേവുവിന്റെയും സാമിപ്യം ദേവക് വളരെ ആശ്വാസമായിരുന്നു.

“അമ്മേ…ദേവയെ നോക്കാൻ ഒരു ഹോംനേഴ്സിനെ വെച്ചാലോ…”

അടുക്കളജോലിയിൽ മുഴുകിയിരിക്കുമ്പോൾ ആണ് ദേവു അതു ശാരദാമ്മയോട് ചോദിക്കുന്നത്. “മോളെ അത് അവനു ഇഷ്ട്ടമാകുമോ… എല്ലാരും ഉണ്ടായിട് അവനെനോക്കാൻ ഒരാളെവെക്കാനുവെച്ച.. മോശല്ലേ ദേവു…”

“എന്തു മോശം. കുട്ടേട്ടനും എനിക്കും ഇവിടെ എന്നും നില്കാൻ പറ്റോ? പിന്നെ അമ്മക്കും വയ്യാതെയായി. പിന്നെ അമ്മു… അമ്മുവിനോട് നമുക്ക് പറയാൻ പറ്റോ അവനെ നോക്കാൻ… ഞാൻ പറഞ്ഞത് അമ്മയൊന്നു അച്ഛനോട് പറ. ഞങ്ങൾ രണ്ടുദിവസം കഴിഞ്ഞു പോകും”.

ദേവു ശാരദാമ്മയുടെ ആശങ്കയോടുള്ള ചോദ്യത്തിന് കൂളായി മറുപടി പറഞ്ഞു അവിടെനിന്നുപോയി.

ദേവു പറഞ്ഞ കാര്യം ശാരദ മാധവവർമ്മയേയും ദേവയേയും അറിയിച്ചപ്പോൾ രണ്ടുപേരുടെ അടുത്തു നിന്നും താൽപര്യക്കുറവ് ഉണ്ടായില്ല.

രണ്ടു ദിവസത്തിന് ശേഷം രാവിലെ കുട്ടനും ദേവുവും ദേവയോടു യാത്രപറഞ്ഞിറങ്ങുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ അവിടെനിന്നും പോരാൻ പ്രയാസമുണ്ടായിരുന്നു.

പെട്ടന്നാണ് മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നത്. അതിൽ നിന്നറങ്ങിയ ആളെ കണ്ടു ആർക്കും മനസ്സിലായില്ല…

അവർ പരസ്പരം ആരാണ് എന്നു ചോദിച്ചുകൊണ്ടിരുന്നു. അവൾ അടുത്തേക് വരുംതോറും അവളുടെ ഭംഗികൂടി വന്നു. ചെറിയ കാപ്പികണ്ണുകൾ. മുഖത്തു അലങ്കാരമായി ഒരു കുഞ്ഞുപൊട്ടുമാത്രം. നീണ്ടുകിടക്കുന്ന മുടിയിഴകൾ വൃത്തിയായി മെടഞ്ഞിട്ടേകുന്നു. അവൾ അടുത്തുവന്നപ്പോൾ കുട്ടന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു. അതുകണ്ടു ദേവു കുട്ടനെ കണ്ണുരുട്ടിക്കാട്ടി.

“ആരാ കുട്ടിട്യേ… മനസിലായില്ലല്ലോ… ” അവരുടെ മുന്നിലേക്ക് നടനെത്തിയ കുട്ടിയോട് ചോദിച്ചു…

“ഞാൻ ലക്ഷ്മി “… ഇവിടെ ഹോംനേഴ്സിനെ ആവിശ്യം ഉണ്ടെന്നു ആശ്രയ ഏജൻസിയിലേക്ക് പറഞ്ഞിരുന്നു. അവിടെനിന്നാണ്. ” അവൾ വളരെ സൗമ്യമായി ശാരദാമ്മയോട് പറഞ്ഞു.

“ആ ഞാൻ ആണ് വിളിച്ചുപറഞ്ഞത് അകത്തേക്കുചെന്നോളു.” ദേവു ലക്ഷ്മിയോട് പറഞ്ഞു . “വരൂ…കുട്ട്യേ…” ശാരദാ ലക്ഷ്മിയെ അകത്തേകു ക്ഷണിച്ചു.

“അമ്മേ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ… ഇനി അമ്മക് വിഷമം ഒന്നുണ്ടാകില്ല ലക്ഷ്മി ഉണ്ടല്ലോ കൂട്ടിനു. ശെരി അമ്മേ…എന്നു പറഞ്ഞു ദേവു അനുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. കുട്ടനും ദേവുവും യാത്രപറഞ്ഞു അവിടെ നിന്നും ഇറങ്ങി.

ശാരദാ ലക്ഷ്മിയെ കൂട്ടികൊണ്ടുപോയി ഒരു മുറി കാണിച്ചുകൊടുത്തു. ഫ്രഷ് ആയിക്കോളാൻ പറഞ്ഞു അവർ അവിടെനിന്നു ദേവയുടെ അടുത്തേക് പോയി. ലക്ഷ്മി പെട്ടന്നു തന്നെ ഫ്രഷ് ആയിവന്നു ശാരദാമ്മയുടെ അടുക്കൽ ചെന്നു.

“മോൻ ഇപ്പോൾ ഉറക്കമാണ്. ഉണർത്തണ്ട” ലക്ഷ്മി മറുപടിയായി ഒന്നു മൗനായി പുഞ്ചിരിച്ചു…

“ലക്ഷ്മിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്. ” ശാരദാ വിശേഷം എന്നോണം അവളോട് ചോദിച്ചുകൊണ്ടിരുന്നു.

“അമ്മയും മുത്തശ്ശിയും”

“അച്ഛൻ”? ശാരദാ സംശയത്തിൽ പിന്നെയും ലക്ഷ്മിയോട് ചോദിച്ചു.

“മരിച്ചു ” അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുണ്ടായിരുന്നു.

അമ്മേടെ മോനു എന്തുപറ്റിയതാ? കൊറച്ചുനേരത്തെ മൗനത്തിനു ശേഷം ലക്ഷ്മി സംസാരിച്ചു തുടങ്ങി.

“ഒരു വാഹനാപകടം. നടക്കാനും തനിയെ ഒന്നും ചെയ്യാനും സാധിക്കില്ല . കാലുകളിലെ എല്ലുകൾക് പരിക്കുണ്ട്. രണ്ടോ മൂന്നോ മാസത്തെ വിശ്രമം കൊണ്ടു ശെരിയാകും എന്ന ഡോക്ടർ പറഞ്ഞെ. ” മോളു വാ അവന്റെ മുറിയിലേക്കുപോകാം എന്നു പറഞ്ഞു അവർ അവളെ അവന്റെയടുക്കലേക് കൂട്ടികൊണ്ടുപോയി. ദേവയുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവൻ മയക്കത്തിൽ തന്നെ ആയിരുന്നു.

ശാരദാമ്മയുടെ കൂടെ നിൽകുമ്പോൾ അവിടം ആകെ നിശബ്തമായിരുന്നു. കട്ടിലിൽ കിടക്കുന്ന ദേവയെ അവൾ ഒന്നു നോക്കി പുറത്തേക്കിറങ്ങി. ശാരദാമ്മയോട് ഓരോകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു ലക്ഷ്മി. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു അവൾ പെട്ടന്നു തന്നെ ലക്ഷ്മിയെ ശാരദാമ്മക് ഇഷ്ട്ടമായി.

കൊറച്ചു നേരത്തിനു ശേഷം ദേവയുടെ മുറിയിൽ ചെന്നപ്പോൾ ആണ് ദേവ ഉണർന്നുകിടക്കുന്നത് കണ്ടത്.

“ആരാ” മുറിയിൽ ലക്ഷ്മിയെ കണ്ട ദേവ അവളോട് ചോദിച്ചു.

“ഞാൻ ലക്ഷ്മി” ഹോംനേഴ്സ് ആണ്. ലക്ഷ്മിയെ ഒന്നു നോക്കി മൂളികൊണ്ട് അവൻ കണ്ണുകൾ അടച്ചുകിടന്നു. എന്തുകൊണ്ടോ ലക്ഷ്മിയുടെ സാനിധ്യം അവനു ഇഷ്ടമായില്ല.

ദേവുവും കുട്ടനും വീട്ടിൽ എത്തിയിട്ടും ദേവയെ കുറിച്ചോ, ദേവയുടെ അവസ്ഥയെ കുറിച്ചോ അമ്മു അവരോടൊന്നും തന്നെ ചോദിച്ചില്ല…

“കുട്ടാ… ദേവക് എങ്ങനെയുണ്ട്? അമ്മുവിനറിയണ്ടത് തന്നെ രാഘവൻ ചോദിച്ചു. അമ്മു ചെവി കൂർപ്പിച്ചു വെച്ചു. കുട്ടന്റെ ഉത്തരം കേൾക്കാൻ അവൾ കാത്തിരുന്നു. വലിയ മാറ്റമൊന്നും “ഇല്ലച്ഛാ..അങ്ങനെയൊക്കെ തന്നെ. “

“നിങ്ങൾ എന്താ കുട്ട്യോളെ ഇങ്ങു പോന്നത്. ശാരദാ തന്നെ അവനെ എങ്ങനെയാ നോക്കാ” കുട്ടന്റേയും രാഘവന്റെയും സംസാരം കേട്ടുകൊണ്ടുനിന്ന സുമിത്ര ചോദിച്ചു.

“ഒരു ഹോംനേഴ്സ് വന്നിട്ടുണ്ട്. അതുകൊണ്ട് അമ്മക് കൊഴപ്പം ഇല്ല. ആർക്കും വേണ്ടാത്തവൻ അല്ലേ അവൻ അപ്പൊ ഹോംനേഴ്സ് തന്നെ ധാരാളം അല്ലേ അമ്മേ.. ” ദേവു പറഞ്ഞുകൊണ്ട് അകത്തേക്കു പോയി. കൂടെ കുട്ടനും.

ദേവുവിന്റെ വാക്കുകൾ തന്റെ നേർക്കു തന്നെയാണ് എന്നു മനസ്സിലാക്കാൻ അമ്മുവിന് ഒരുപാട് നേരം വേണ്ടായിരുന്നു. ഹോംനേഴ്സൊ തന്നോട് ഒന്നുചോദിക്കായിരുന്നില്ലേ അവൾക്. ദേവേട്ടന് എന്നെ വിളിച്ചിരുന്നെങ്കിൽ എന്നു അവൾക് തോന്നി. പലപ്രാവശ്യം ദേവ എന്ന നമ്പറിലേക് വിളിക്കാൻ ടൈൽ ചെയ്തു. വിളിക്കാൻ തോന്നുന്നില്ല. ഒരു കുസൃതിക് ഫോണിൽ ദേവ എന്നു മാറ്റി ദേവേട്ടൻ എന്നു സേവ് ആക്കി. ദേവയെ ഓർത്തു അവൾ റൂമിലേക്കു പോയി. അമ്മു അറിയാതെ അമ്മുവിനെ ശ്രെദ്ധിക്കുകയായിരുന്നു സുമിത്ര. അമ്മുവിന്റെ മാറ്റങ്ങൾ അവർക്ക് നന്നായി മനസിലാക്കുണ്ടായിരുന്നു.

“ദേവാ കുറച്ചുകൂടി കഴിക് മോനെ. മരുന്നു കഴിക്കാൻ ഉള്ളതല്ലേ? ” ശാരദാ ദേവയോടു ശാസനയോടുകൂടി സംസാരിച്ചുകൊണ്ടിരുന്നു…

“മതി അമ്മേ…എനിക്ക് വേണ്ട. ” ദേവക് രാത്രിയിലെ ഭക്ഷണം കൊടുക്കുകയിയിരുന്നു ശാരദാ…

“ദേവ നീ ആ കുട്ടിയെ കണ്ടോ? “

“ഏതുകുട്ടി “ദേവ മറുചോദ്യം ചോദിച്ചു.

“നിന്നെ നോക്കാൻ വന്ന കുട്ടി ലക്ഷ്മി.” ദേവ ഒന്നുമൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല.

” ദേവാ … എന്താടാ നിന്റെ ശബ്‌ദം പോലും കേൾക്കാൻ ഇല്ലാലോ. എന്താ മോനെ… നീ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോൾ അച്ഛനും അമ്മക്കും സമാധാനമുണ്ടാകുമോ? ” മൗനമായികിടക്കുന ദേവയുടെ അടുത്തുനിന്നും ശാരദാ എനിച്ചുപോയി.

ഇതെല്ലാം മുറിക്കുപുറത്തുനിന്നു കണ്ടുനില്കുകയായിരുന്നു ലക്ഷ്മി…

തുടരും…

❤️❤️❤️❤️❤️❤️❤️