നിനക്കായ് മാത്രം ~ ഭാഗം 06, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

© ദീപ്തി ദീപ്

“”ഹലോ ശിവാ….ശിഖയേം കൂട്ടി നീ ഇപ്പോൾ തന്നെ ഇവിടേയ്ക്ക് വരണം.എന്നോടുള്ള ദേഷ്യത്തിന് അവൾ ഭക്ഷണം പോലും കഴിക്കുന്നില്ല.ശിഖ പറഞ്ഞാലെങ്കിലും കേൾക്കുമായിരിക്കും.നീ വേഗം വാ… “”

ഫോൺ വെച്ച് കൊണ്ട് ദേവൻ അവിടെ ഇരുന്നു.

“”മേലേടത്ത്‌ ശേഖരൻ വളർത്തിയതിന്റെ എല്ലാ ഗുണവും കാണുന്നുണ്ട്. വാശി,ദേഷ്യം, അഹങ്കാരം….എന്നോടുള്ള ദേഷ്യത്തിന് ഭക്ഷണത്തോട്‌ വെറുപ്പ്‌ കാണിക്കണോ.രാവിലെ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ? ഇപ്പോൾ പിന്നെ എന്താ പെട്ടെന്നൊരു വാശി? “”””

സ്വയം ചോദിച്ചു കൊണ്ട് ദേവൻ അവരെയും കാത്ത് പടിയിൽ ഇരുന്നു.

??????????

“”എന്താടാ പറ്റിയത്……. “”

“”എനിക്കറിയില്ല ശിവാ. ഇന്നലെ രാത്രിയും,ഇന്ന് രാവിലെയും എല്ലാം ഞാൻ ഉണ്ടാക്കിയത് കഴിച്ചിരുന്നു. ഇപ്പോൾ എന്ത് പറ്റിയാവോ. കറിക്ക് വല്ല പ്രശ്നമുണ്ടോ എന്ന് സംശയം തോന്നിയിട്ട് തിന്നു വരെ നോക്കി ഞാൻ.ഒരു കുഴപ്പവുമില്ല. പുറത്ത് നിന്നും ഭക്ഷണം വാങ്ങി കൊണ്ട് കൊടുത്തു.അതും കഴിക്കുന്നില്ല.”””

“”മോളെ നീ ചെന്ന് നോക്കിയിട്ടു വാ “”

ശിവൻ പറഞ്ഞതും ശിഖ ഗൗരിയുടെ മുറിയിലേക്ക് പോയി. ശിഖ ചെന്നപ്പോൾ ഗൗരി കിടക്കുകയായിരുന്നു.

“”പാറൂ എന്താടാ പറ്റിയെ “”

ശിഖ തലയിൽ തലോടി ചോദിച്ചതും ഗൗരി ശിഖയുടെ മടിയിലേക്ക് തല വെച്ചു.

“”വയ്യേ നിനക്ക്. വയറു വേദന ആണോ.?””

അവൾ ചോദിച്ചതും ഗൗരി ആണെന്ന് തലയാട്ടി.

“”ഞാൻ നിനക്ക് ഉലുവ വെള്ളം കൊണ്ട് വരാം.””

അതും പറഞ്ഞ് കൊണ്ട് ഗൗരിക്ക് തലയിണ വെച്ചു കൊടുത്തു ശിഖ പുറത്തേക്കു പോയി. അവൾ പുറത്ത് എത്തിയപ്പോൾ ശിവനും ദേവനും തിണ്ണയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.

“”ദേവേട്ടാ…..””

ശിഖ വിളിച്ചതും ദേവനും ശിവനും തിരിഞ്ഞു നോക്കി.

“”അവൾ കഴിക്കാമെന്നു പറഞ്ഞോ?””

ദേവൻ ചോദിച്ചതും ശിഖ ഇല്ലെന്നു തലയാട്ടി.

“”ഇവളെ ഇന്ന് ഞാൻ…..എന്റെ കയ്യിൽ നിന്നും വാങ്ങിയേ അടുങ്ങു പെണ്ണ്. അവളുടെ ഒരു വാശി…””

ദേഷ്യത്തിൽ നടന്നു നീങ്ങുന്ന ദേവന്റെ കയ്യിൽ പിടിച്ചു നിർത്തി ശിഖ.

“”എന്റെ ദേവേട്ടാ. ആദ്യം ഞാൻ പറയട്ടെ.അവൾക്കു വയ്യ.””

“”വയ്യേ? പനിയുണ്ടോ? ഹോസ്പിറ്റലിൽ പോകണോ?””

ദേവൻ വെപ്രാളത്തോടെ ചോദിച്ചതും ശിഖ തലയ്ക്കു കൈ വെച്ചു.

“”പനിയല്ല. അവൾക്കു വയറുവേദനയാണ്. ഉലുവ ഉണ്ടോ ഇവിടെ വെള്ളം തിളപ്പിച്ച്‌ കൊടുക്കാനാണ്. വയറു വേദന കുറയും.””

അത് പറഞ്ഞ് കൊണ്ട് ശിഖ അടുക്കളയിലേക്ക് പോയി.ഇതെല്ലാം കേട്ടു നിന്ന ശിവൻ ദേവനെ തട്ടി വിളിച്ചു.

“”ഇതൊക്കെ ഈ സമയത്തു ഉണ്ടാകുന്നതാണ് ഈ ദേഷ്യവും വാശിയുമൊക്കെ. ആ പോയ സാധനമുണ്ടല്ലോ എന്നെ ഒരിക്കൽ പൌഡർ ടിൻ വെച്ചു എറിഞ്ഞിട്ടുണ്ട്. അമ്മയോട് പരാതി പറഞ്ഞപ്പോൾ അമ്മയും അവൾക്കു സപ്പോർട്ട്. ഗൗരി വീട്ടിൽ ആയിരുന്നപ്പോൾ ഈ സമയങ്ങളിൽ ഒക്കെ സുഭദ്രാന്റി നല്ല രീതിയിൽ നോക്കിയിട്ടുണ്ടാകും. അത് പോലെ അല്ലെങ്കിലും അവളെ ബുദ്ധി മുട്ടിക്കാതെ നോക്കണം രുദ്ര നീ.ഇങ്ങനെ എങ്കിലും അവളുടെ മനസിലുള്ള നിന്നോടുള്ള വെറുപ്പെങ്കിലും മാറ്റിയെടുക്കാൻ നോക്ക്. പിന്നെ നീ തന്നെയാ ഇനി ഇതൊക്കെ ശ്രെദ്ധിക്കേണ്ടത്. നീ അവളുടെ ഭർത്താവല്ലേ?””

പറഞ്ഞ് നിന്നതും ശിഖ വീണ്ടും അടുക്കളയിൽ നിന്നും വിളിച്ചപ്പോൾ ദേവൻ വേഗം അടുക്കളയിലേക്ക് പോയി. ഗൗരിയുടെ കൂടെ കുറെ നേരം നിന്നും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു കഴിഞ്ഞാണ് ശിഖയും ശിവനും വീട്ടിലേക്കു മടങ്ങി പോയത്.

?????????????

രാവിലെ ഉണർന്നപ്പോൾ തന്നെ ചെറിയ ഒരാശ്വാസം തോന്നിയിരുന്നു.വേഗം കുളിച്ച് വന്നു.അന്നും അവൾക്കായി ദേവൻ ഭക്ഷണം കഴിക്കാൻ കാത്തിരുന്നിരുന്നുവെങ്കിലും അവൾ കഴിക്കാൻ ഇരിക്കുമ്പോൾ ആദ്യത്തെ പോലെ തന്നെ അവൻ ഭക്ഷണവുമായി പുറത്തേക്കു പോയി.അവൻ പലതും പറയുമെങ്കിലും അവൾ ഒരു വിരൽ കൊണ്ട് പോലും പ്രതികരിക്കില്ല. അവനെയവൾ ഒന്ന് നോക്കുക പോലുമില്ലെങ്കിലും ഗൗരിയുടെ കാര്യങ്ങൾ ശ്രെദ്ധിക്കാൻ ദേവൻ ശ്രെമിക്കുമായിരുന്നു.

ദിവസങ്ങൾ കടന്നു പോയിട്ടും അതിൽ നിന്നും ഒരു മാറ്റം വന്നില്ല.

കുട്ടുവും ദേവനും അവരുടെ ലോകത്ത്‌ നിൽക്കുമ്പോഴും ഗൗരി അവളുടെ ലോകം ആ മുറിയിൽ മാത്രമായി ഒതുക്കി.പോകെ പോകെ അപരിചിതരെ പോലെ രണ്ട് പേരും ആ വീട്ടിൽ കഴിഞ്ഞു. ഒരു നോട്ടം കൊണ്ട് പോലും ഗൗരിയെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ ദേവൻ പരമാവധി ശ്രെമിച്ചു.

??????????

“”പാറുട്ടാ…….””

പാറുവിനെ കരഞ്ഞു കൊണ്ട് കെട്ടിപിടിച്ചു ദേവു.

“”സുഖമാണോടി നിനക്ക്. എന്തൊരു കോലമാടി ഇത്.നീ ഒന്നും കഴിക്കാറില്ലേ?””

ഗൗരിയുടെ മെലിഞ്ഞ രൂപം കണ്ട് ദേവു തിരക്കി. അതിന് ഗൗരി ഒന്ന് പുഞ്ചിരിച്ചു.

“”വീട്ടിൽ എല്ലാർക്കും സുഖമാണോ? അമ്മയും അമ്മാവനുമൊക്കെ എന്ത് പറയുന്നു.നമ്മുടെ ദുർഗകുട്ടിക്കോ?..””

വെപ്രാളത്തോടെ കൈകൾ ചലിപ്പിച്ചവൾ ചോദിക്കുന്നത് കണ്ടതും ദേവു ചിരിച്ചു.

“”എല്ലാർക്കും സുഖമാണ് പെണ്ണേ. അപ്പച്ചിക്കും, അച്ഛനും,ദുർഗകുട്ടിക്കും, ചെറിയച്ഛനും,ചെറിയമ്മക്കും എല്ലാർക്കും സുഖാണ്. അപ്പച്ചി ആദ്യത്തെ രണ്ട് ദിവസം വല്യ കരച്ചിൽ ആയിരുന്നു. പിന്നെ ശെരിയായി.എന്നാലും സങ്കടം ഉണ്ട്. ദേവേട്ടന്റെ ഈ കുടിയും, തല്ലുപിടിയൊക്കെ കാരണം പേടിയാണ്. നിന്നെ കാണാൻ ആഗ്രഹമുണ്ട് പാവത്തിന്. അച്ഛനെ പേടിയാണ്.””

ദേവു പറഞ്ഞതും ഗൗരിയുടെ മുഖം മങ്ങി.

“”നീ വിഷമിക്കല്ലേ പെണ്ണേ.എല്ലാം കലങ്ങി തെളിയും.””

ഗൗരിയെ സമാധാനിപ്പിച്ചു കൊണ്ട് ദേവു പറഞ്ഞു.

“”പിന്നെ എന്റെ ഏട്ടൻ എങ്ങനയാ.? ഇപ്പോളും ഉണ്ടോ കള്ള് കുടിയും,തല്ലുപിടിയും.? ഇവിടെ ഇല്ലേ ആള്?””

ദേവു വീടിനുള്ളിലൂടെ ഒന്ന് കണ്ണുകൾ പായിച്ചു കൊണ്ട് ചോദിച്ചതും ഗൗരി അറിയില്ലെന്ന് തലയാട്ടി.

“”നിന്നോട് ഒന്നും പറയാറില്ലേ ഏട്ടൻ? നിങ്ങൾ ഒന്നും സംസാരിക്കാറില്ലേ?””

ദേവു സംശയത്തോടെ ചോദിച്ചതും ഗൗരി എല്ലാം തുറന്നു പറഞ്ഞു.

“”നിനക്ക് എന്റെ ഏട്ടനോട് ഇപ്പോഴും വെറുപ്പാണോ പാറു.?””

ഗൗരി അതിനുത്തരം പറയാതെ ദേവുവിനെ നോക്കി.

“”എനിക്ക് മനസിലാകും പാറു. നിന്നെ എനിക്ക് മനസിലാകും.ഈ ഉള്ളറിഞ്ഞിട്ടുള്ള എനിക്കറിയാം നിന്റെ ഉള്ളിൽ സൂര്യേട്ടനാണെന്ന്… ഒരുപാട് നാളത്തെ ഇഷ്ടമൊന്നുമില്ലെങ്കിലും നിന്റെ മനസിൽ സൂര്യേട്ടന് ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്.അത് കൊണ്ട് തന്നെ ദേവേട്ടനെ ഭർത്താവായി കാണാൻ കഴിയുന്നില്ല നിനക്ക്.പക്ഷേ നീ ശ്രെമിക്കണം ഗൗരി എന്റെ ഏട്ടനെ സ്നേഹിക്കാൻ….എന്റെ ഏട്ടനെ നീ മാറ്റി എടുക്കണം. നിനക്ക് കഴിയും പെണ്ണേ, നിനക്കേ കഴിയൂ.””

ദേവു അത് പറഞ്ഞു കൊണ്ട് ഗൗരിയെ നോക്കിയെങ്കിലും ഗൗരി തല താഴ്ത്തി .

“”കാരണം എന്തെന്നറിയുമോ പാറു നിനക്ക്. നീ ഈ താലിക്കൊരു വില കൊടുത്തിട്ടുണ്ട്. നീ അറിയാതെ തന്നെ നിന്റെ മനസ്സിൽ എന്റെ ഏട്ടൻ നിന്റെ ഭർത്താവായി കഴിഞ്ഞു. അല്ലെങ്കിൽ അച്ഛൻ പൊട്ടിച്ചു കളയാൻ പറഞ്ഞ ഈ താലി നീ നെഞ്ചോട് ചേർത്ത് പിടിക്കില്ലായിരുന്നു .ആ മനുഷ്യന്റെ കൂടെ ഈ വീട്ടിലേക്കു വരില്ലായിരുന്നു.””

ഇനി ഞാൻ വരുമ്പോൾ ഈ ഒഴിഞ്ഞു കിടക്കുന്ന സിമന്തരേഖ എന്റെ ഏട്ടന് വേണ്ടിയുള്ള ചുമന്നിരിക്കണം പാറു.””

അത് പറഞ്ഞു കൊണ്ട് ദേവു പുറത്തേക്കിറങ്ങി പോയി.

?????????

“”നീ എപ്പോ വന്നു ദേവുട്ടി….? ഇനി നീ ഇവിടെ വന്നതിനു മേലെടത്ത്‌ ശേഖരന്റെ അടുത്ത അടിയും ഞാൻ കൊള്ളേണ്ടി വരുമോടി…..? “”

ദേവൻ കളിയായി ചോദിച്ചതും ദേവു അവന്റെ ചെവിയിൽ പിടുത്തമിട്ടു.

“”ദേ ഏട്ടാ ഗുരുത്വദോഷം പറയാതെ പോയേ…””

“”എനിക്ക് പണ്ടേ ഗുരുത്വം ഒന്നും ഇല്ലെടി.ഉണ്ടായിരുന്നേൽ കള്ളും കുടിച്ച്, തമ്മിൽ തല്ലി കുടുംബത്തെ പറയിപ്പിച്ചു നടക്കുമോ?പിന്നെ അച്ഛൻ പറയുന്ന പോലെ ഞാൻ ഒരു തള്ളയെ കൊല്ലിയല്ലേ…?””

അത് പറഞ്ഞു കൊണ്ട് അവൻ ഒന്ന് ചിരിച്ചു. ഉള്ളിൽ ഒരുപാട് വേദന നിറച്ചുള്ള ചിരി.

“”എന്തിനാ ഏട്ടാ അതൊക്കെ ഇപ്പോൾ പറയുന്നത്.എന്റെ ഏട്ടൻ ഒരു തെറ്റും ചെയ്‌തിട്ടില്ല.””

“”അത് നീ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം.?അല്ല നീ എന്തിനാ ഇപ്പോൾ വന്നേ?””

“”എന്താ എനിക്ക് ഇവിടെ വരാൻ പാടില്ലേ. എന്റെ പാറുനെ ഒരു കാട്ടുമാക്കാൻ കട്ടോണ്ടു വന്നിട്ടില്ലേ ഇവിടെ.അതിന് ജീവനുണ്ടോ എന്നറിയാൻ വന്നതാ.””

ദേവു പറഞ്ഞതും ദേവൻ അവളെ കൂർപ്പിച്ചു നോക്കി.

“”രാവിലെ തന്നെ നീ എന്നെ വാരാൻ വന്നതാണോടി?””

ദേവൻ ചോദിച്ചതും ദേവു ഒന്ന് ചിരിച്ചു കാണിച്ചു.

“”അച്ഛൻ വീട്ടിലില്ല.കൂട്ടുകാരന്റെ മോളുടെ കല്യാണമുണ്ട് പത്തനംതിട്ടയിൽ. പിന്നെ പാറുന്റെ കുറച്ചു ഡ്രെസ്സും ബുക്കും ഫോണൊക്കെ അവിടെ അല്ലേ അതെല്ലാം തരാം എന്ന് കരുതി.അവളെ ഒന്ന് കാണുകയും ചെയ്യാലോ.അതുകൊണ്ടാ അച്ഛൻ ഇല്ലാത്ത നേരം നോക്കി ചാടിയത്.””

“”മ്മ് ചാടുന്നതൊക്കെ നല്ലത് തന്നെ അവസാന നിമിഷം വരെയും നാല് കാലിൽ തന്നെ ചാടിയാൽ മതി. അല്ലെങ്കിൽ എന്റെ മോള് പെട്ടിയും പ്രേമാണോം ഒക്കെ കൊണ്ട് ഇവിടേയ്ക്ക് തന്നെ വരേണ്ടി വരും.””

അത് പറഞ്ഞു കൊണ്ട് ദേവൻ തിണ്ണയിലേക്ക് കയറി.

“”പിന്നെ ഏട്ടാ പാറുനെ വീണ്ടും പഠിക്കാൻ വിടണില്ലേ? ഇപ്പോൾ തന്നെ കുറെ ക്ലാസ് പോയി. അറ്റന്റെൻസ് കുറഞ്ഞാൽ എക്സാം എഴുതാൻ പറ്റില്ല.””

“”മ്മ് ഞാൻ ഇത് കുറച്ച് ദിവസായി ആലോചിക്കുന്നു.നാളെ മുതൽ അവൾ ക്ലാസിനു വരും.””

ഉച്ചക്ക് അവർ ഒന്നിച്ചു തന്നെ ഭക്ഷണം കഴിച്ചു.വൈകുന്നേരം വരെ ദേവു ഗൗരിയുടെ കൂടെ ഓരോന്നും പറഞ്ഞിരുന്നവിടെ കൂടി. അതുകൊണ്ട് തന്നെ ദേവു കുട്ടുവുമായി ഒരുപാട് അടുക്കുകയും ചെയ്യ്തു. എന്നാൽ ഗൗരി മാത്രം പേടികൊണ്ട് കുട്ടുവിന്റെ അടുത്ത് പോയില്ല.അന്നത്തെ ദിവസം ദേവുവിന്റെ സാമിപ്യം ഗൗരിയെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. പിറ്റേന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ദേവന്റെ കണ്ണുകൾ ആ കാഴ്ച കണ്ട് ഒന്ന് തിളങ്ങി.

തുടരും….