ആടിയാടി അകത്തേക്ക് പോകുന്ന ഭർത്താവിനെ അമർഷത്തോടെ നോക്കി നിന്നു പങ്കജം…

? സാക്ഷ്യം ?

Story written by SMITHA REGHUNATH

:::::::::::::::::::::::::::::::::::::::::::

“”അമ്മാ നിക്ക് വിശക്കൂന്നു അപ്പൂ അമ്മയെ നോക്കി ദയനീയമായ് പറഞ്ഞതൂ പങ്കജം തല തിരിച്ച് മകനെ ഒന്ന് നോക്കി…

അടുപ്പിലേ തീയിന്റ് ഉഗ്ര വെളിച്ചത്തിൽ ആ കുഞ്ഞ് മുഖം കരിവാളിച്ച് കണ്ണും താണ് ഉന്തി ഒട്ടിയ വയറും ഇട്ടിരിക്കുന്ന ഉടുപ്പ് സെപ്റ്റി പിന്നിൻെറ ബലത്തിൽ പാവട പോലെയുള്ള ബർമൂഡ ഇടത്തേ കയ്യ് ക്കൊണ്ട് ചുരുട്ടി പിടിച്ചിട്ടുണ്ട് …

കഞ്ഞി തിളയ്ക്കൂന്നേയുള്ളൂ മോനെ കുറച്ച് സമയം കഴിയുമ്പൊൾ തരാമേ…

ആ ഒമ്പത് വയസ്സ്കാരൻ അമ്മയെ ഒന്ന് നോക്കി

എങ്കിലെ അമ്മാ അതീന്ന് ഇച്ചിരി കഞ്ഞി വെള്ളം തരുമോ… വയറ് കാളുവാ അമ്മാ..

മോനെ !!!

ദൈന്യത മുറ്റിയ അവന്റെ പിഞ്ചിളം മുഖത്തേക്ക് നോക്കി നെഞ്ച് വിങ്ങി കീറുന്ന നൊമ്പരത്തോടെ പങ്കജം വിളിച്ചതും

അവൻ അവരെ നോക്കിയിട്ട് പുറത്തേക്ക് നടന്നു …

നിന്ന് തിരിയാൻ ഇടമില്ലാത്ത ആ കരിപുരണ്ട അടുക്കളയിൽ എങ്ങും ദാരിദ്രത്തിന്റെ അടയാളം മാത്രം.. മൂന്നും നാലും ഏഴ് കലവും ,വക്കും സൈഡും പൊട്ടിയ അലുമിനിയം പാത്രവും.. മൂന്ന് നാല് ഗ്ലാസ്സും’ തീർന്നു .. അടുക്കളയിലെ അലങ്കാരങ്ങൾ

വിധിയുടെ കോമരം തുള്ളൂന്ന ചില ജന്മങ്ങളുടെ നേർകാഴ്ചകൾ നമുക്ക് ചുറ്റും ഒരു നൊമ്പരമായ് നീറി നിറയൂമ്പൊൾ

സമ്പന്നതയുടെ മടിത്തട്ടിൽ സുഖലോലുപതയുടെ പട്ട്മെത്തയിൽ കിടന്ന് ഉറങ്ങാൻ ഉറക്കഗുളികയുടെ സഹായം തേടുന്നവരും നമുക്ക് ചുറ്റും മുണ്ട് … ഒരു നാണയത്തിന്റെ രണ്ട് പുറങ്ങൾ

ജീവിതത്തിന്റെ രണ്ടറ്റം കുട്ടി മുട്ടിയ്ക്കാൻ പാട് പ്പെടുന്ന പങ്കജത്തിന്റെ ജീവിതം തുടങ്ങുന്നത് ഈ അടുക്കളയിൽ നിന്നാണ്… എരിയുന്ന കനലിനെ ഊതി ഊതി തീ കൂട്ടുമ്പോഴും ആ മാതൃഹൃദയം നാളത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ ഒരു വീട്ടിലെ പണി നഷ്ടമായതിന്റെ വേദനയിൽ ആയിരുന്നു …

ഞങ്ങളെ പോലെ ചേരിയിൽ താമസിക്കുന്നവരെ അകത്തേ പണിക്ക് ആരൂ കൂട്ടില്ല.. പുറം പണി മാത്രമാണ് എല്ലാരൂ തരിക…

പക്ഷേ ആ വീട്ടിലെ എല്ലാ ജോലിയും താൻ തന്നെയാണ് ഇത് വരെ ചെയ്തിരുന്നത് ..

സർവ്വസാതന്ത്ര്യമായിരുന്നു തനിക്ക് ആ വീട്ടിൽ പക്ഷേ അവിടത്തെ മരുമകൻ വന്നതോട് കൂടി എന്റെ ശരീരത്തിലേക്ക് ആയി അയാളുടെ കണ്ണുകൾ,, ഒളിഞ്ഞുള്ള അക്രമങ്ങൾ നിർത്തിയിട്ട് ഇപ്പൊൾ വെളിച്ചത്തുള്ള കടന്ന് കയറ്റമായ്,, പ്രായമായ അമ്മച്ചിയും, അയാളുടെ ഭാര്യയുമാത്രമാണ് അവിടെയുള്ളത്. അമ്മച്ചിയാണങ്കിൽ ഒരേ കിടപ്പാണ്, അവിടത്തെ മേഡം ഒരു ലേഡിസ് സ്‌റ്റോർ നടത്തുകയാണ് പകൽ മുഴവൻ അവർ അവിടെയാണ്… ഇയാള് വിദേശത്തായിരുന്നു ജോലി മതിയാക്കി നാട്ടിലെത്തിയതും …

തന്റെ കഞ്ഞിയിലാണ് മണ്ണ് വീണത്

ചേരിയിലെ ആയാലും, ഭിക്ഷക്കാരിയായലും, നാടോടി സ്ത്രിയായലും പെണ്ണിന്റെ ശരീരത്തിന് ഒരു അയിത്തവുമില്ല… അവിടെ അവള് ഒന്ന് മനസ്സ് വെച്ചാൽ ഭിക്ഷക്കാരിക്ക് രാജകുമാരിയാകാം… യജമാനൻമാർക്ക് അവരുടെ കാ മം അടക്കാനുള്ള ഉപകരണം മാത്രമാണ് ഈ പാവങ്ങളുടെ ശരീരം … എല്ലാരെയും അടച്ച് അക്ഷേപിക്കുകയല്ല.”

പെട്ടെന്നാണ് മുറ്റത്തൊര് ആക്രോശവും, കുറുകൂന്നൊര് കരച്ചില് കേട്ടത്…ഞെട്ടലോടെ അവൾ മുൻവശത്തേക്ക് പോകുമ്പൊൾ കട്ടിലിൽ ചരിഞ്ഞ് കിടക്കുന്ന ഉണ്ണിമോളെ നോക്കി…….

പുറത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി കൊണ്ട് ഹോ എത്തിയൊ ആടി ആടി നിൽക്കുന്ന ഭർത്താവ് കനകനെയും മുറ്റത്തെ ചെളിയിൽ കിടക്കുന്ന മകനെയും അവൾ ഒന്ന് മനസ്സിലാവാതെ മാറി മാറി നോക്കിയിട്ട് …

കുഞ്ഞിന്റെ അരികിലേക്ക് ഓടിയിറങ്ങി ചെന്നു .. മോനെ അപ്പൂ എഴുന്നേൽക്ക് മോനെ കുഞ്ഞിനെ വാരിയെടുത്ത് അവന്റെ ഉടുപ്പിലും മുഖത്തും ദേഹത്തുമുള്ള മണ്ണ് തുടച്ച് കളഞ്ഞ് കൊണ്ട് പങ്കജം ഈർഷ്യയോടെ ഭർത്താവിനെ നോക്കി..

നിങ്ങൾക്ക് എന്തുവാ മനുഷ്യ നിങ്ങള് എന്തിനാ ഇവന്റെ മെക്കീട്ട് കേറുന്നത് ‘അവളുടെ ശരീരത്തോട് കുഞ്ഞിനെ ചേർത്ത് നിർത്തി കത്തുന്ന ‘ മിഴികളൊടെ അയാളെ നോക്കി വെറുപ്പോടെ അവൾ ചോദിച്ചതും ..

ഫ്ഭ.. പുല്ലേ നിന്റെ പുന്നാരമോൻ ഞാൻ കേറി വന്നപ്പൊൾ വെളിയിലേക്ക് നോക്കി സ്വപ്നം കണ്ട് ഇരിക്കൂ വാ.. ഈ കുരുത്തംകെട്ടവനോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ ഇങ്ങനെ നിൽക്കരുതെന്ന് …മുഖം കുനിച്ച് നില്ക്കൂന്ന അപ്പുനെ കണ്ടതും പങ്കജത്തിന്റെ ഹൃദയം ആർദ്രമായി .. അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൊണ്ട് നിന്നു…

ആടിയാടി അകത്തേക്ക് പോകുന്ന ഭർത്താവിനെ അമർഷത്തോടെ നോക്കി നിന്നു പങ്കജം ..

????????

ഈശ്വരാ നേരം ഇരുട്ടിയല്ലോ പങ്കജം റെയിൽവേ ലൈൻ ക്രോസ് ചെയ്യൂമ്പൊൾ ഓർത്തും ..കാലുകൾ വലിച്ച് വെച്ച് നടക്കൂമ്പൊൾ അവളുടെ കയ്യിൽ മക്കൾക്കായി കരുതിയിരുന്ന ചോറും കറികളും, അടങ്ങിയ ക്യാരി ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് നടന്നു…

കുടിലിന് മുൻപിൽ എത്തിയതും പരിചിതമല്ലാത്ത ശബ്ദം പങ്കജത്തിന്റെ കാതിൽ വീണു… അവൾ വേഗം ഒതുക്ക് കല്ലുകൾ കടന്ന് മുറ്റത്തേക്ക് കയറി..

അകത്ത് നിൽക്കൂന്ന കാക്കി ധാരികളെ കണ്ടതും പങ്കജത്തിന്റെ ശ്വാസം വിലങ്ങി.. അവൾ വേഗം അകത്തേക്ക് കയറിയതും മുന്നിലെ കാഴ്ച കണ്ടതും ഞെട്ടലോടെ ഒരടി പിന്നോട്ട് മാറി നിന്നൂ..

ചോരയിൽ കുളിച്ച് കമഴ്ന്ന് കിടക്കുന്ന ഭർത്താവിനെ കണ്ടതും അവർ ചുറ്റ് പാട് നോക്കി… കയ്യിൽ കമ്പിവടിയുമായ് ഇരിക്കൂന്ന അപ്പൂനെ കണ്ടതും അവരുടെ ഹൃദയം നിലച്ച ആർത്തനാദത്തോടെ അവന്റെയടുത്തേക്ക് ചെന്നൂ…

ചിത്തഭ്രമം ബാധിച്ച പോലെ ഇരിക്കൂന്ന അവന്റെ കയ്യിൽ തൊട്ടതും … പേടിച്ചരണ്ട അവൻ ഒരാശ്രയമെന്ന വണ്ണം അവളുടെ മാറിലേക്ക് ചാഞ്ഞൂ മകനെ കെട്ടിപിടിച്ച് കരയുന്ന അവളെ ആ രണ്ട് പോലീസുകാരും നോക്കി…

അവർ വിളിക്കുന്നത് കേട്ടതും കണ്ണീർപാട വീണ കൺതടങ്ങൾ ഉയർത്തി പങ്കജം അവരെ നോക്കി ..

സാർ…. എന്റെ മോൻ അവൻ എനിക്ക് …. ഒന്നും മനസ്സിലാവൂന്നില്ല ..

ഇത് നിങ്ങടെ ഭർത്താവ് ല്ലേ ?..

അവർ ചോദിച്ചതും പങ്കജം

അതേന്ന് തലയാട്ടി

അവനാണ് അത് ചെയ്തത് പോലീസ് കാർ പറഞ്ഞത് കേട്ടതും ഞെട്ടലോടെ പങ്കജം മകനെ നോക്കി തല താഴ്ത്തി ഇരിക്കുന്ന അവനെ കണ്ടതും അവർ തുടർന്നു …

അവന്റെ അനിയത്തിയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ടിട്ട് അവൻ അച്ഛന്റെ തലയ്ക്കടിച്ചൂ..

പോലീസ്കാർ പറഞ്ഞത് കേട്ടതും അവിശ്വസതയോടെ മാറിൽ പറ്റി ചേർന്ന അപ്പൂന്റെ മുഖം വിടർത്തി നോക്കി ആ വിടർന്ന കണ്ണുകളിൽ നിസഹായത മാറി വെറുപ്പ് നിറഞ്ഞൂ…പിടച്ചിലോടെ പങ്കജം മകന്റെ മുഖം കൈക്കൂമ്പിളിൽ ഉയർത്തി നോക്കി

മോനെ… അ .. പ്പൂ.. കാരുണ്യത്തോടെ അവർ വിളിച്ചതും മകൻ അമ്മയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി..

അമ്മാ… ഉണ്ണിമോൾക്ക് വിശക്കുന്നുന്ന് പറഞ്ഞപ്പൊൾ ഞാൻ പുറത്ത് പോയതാണ് അമ്മ ഇന്നലെ തന്ന പത്ത് രൂപയുമായ് റെയിൽവേ ക്രോസ് കടക്കൂമ്പൊഴാണ് അപ്പാ വരുന്നത് കണ്ടത് വേഗം കടയിലെത്തി ഒരു ബിസ്ക്കറ്റ് വാങ്ങി വരുമ്പൊൾ

‘” അപ്പ…ഉണ്ണിമോളെ.. ഉണ്ണിമോളുടെ നിക്കറ് ഊരി… അത്രയും ആയതും പങ്കജം മകന്റെ വരണ്ട ഉണങ്ങിയ ചുണ്ട് വായും അമർത്തി പിടിച്ച് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചൂ…. ക്രോധത്താൽ അഗ്നി സ്ഫുലിംഗങ്ങൾ ചിതറിയ മുഖം ഉയർത്തി അവൾ ആ പോലിസ്കാരെ നോക്കി അവളുടെ മുഖം കണ്ടതും തീച്ചൂട് ഏറ്റത് പോലെ ഒരു ചുവട് പിന്നോട്ട് മാറി അവർ,,,,,

അവർ നോക്കി നിൽക്കെ മകനെ മാറിൽ നിന്ന് അടർത്തിമാറ്റി അവന്റെ കയ്യിൽ നിന്ന് പശപശപ്പാർന്ന് ചോര ഇറ്റ്‌ വീഴുന്ന കമ്പിവടി പിടിച്ച് വാങ്ങി പോലീസ്കാരെ നോക്കി പറഞ്ഞൂ ..

സാർ ഞാനാണ് ഇത് ചെയ്തത്,,,, ഞാൻ ഏറ്റോളം ഈ കുറ്റം എന്റെ അപ്പു പാവമാം..ലോകം കണ്ട് തുടങ്ങിയതെയുള്ളൂ ജീവിത പടവിന്റെ മുറ്റത്ത് പിച്ച് വെച്ച് തുടങ്ങിയതെയുള്ളൂ ഇരുള് നിറഞ്ഞൊര് ഭൂതകാലമാണ് എന്റെത് ബാല്യത്തിലും, കൗമാരത്തിലും ,യൗവനത്തിലും സന്തോഷമോ, സ്വപ്നങ്ങളൊ ഇല്ലാതെ നീര് വറ്റിയ ചണ്ടിയാണ് ഞാനിന്ന് …

എന്റെ അപ്പൂ നിറയെ സ്വപ്നങ്ങളാണ് അവന് മോഹമേറെയുണ്ട് എന്റെ മടിയിൽ കിടന്ന് ഓരോന്ന് അവൻ പറയൂമ്പൊൾ മിഴിച്ച് ഇരുന്നിട്ട് ഉണ്ട്.. ആ കുഞ്ഞ് മനസ്സിൽ ഇത്രയേറെ വർണ്ണപ്പൊട്ടുകളൊന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് …

അവന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എന്റെ തൂവലിന് ശക്തി നൽ കണെ എന്ന് ഈശ്വരനോട് അപേക്ഷിക്കുമ്പോൾ എന്റെ ഉണ്ണിമോളെ പറ്റി ആധി ആയിരുന്നു … എന്നാൽ ഇന്ന് എനിക്ക് ഏറെ ആശ്വാസം ഉണ്ട് എന്റെ അപ്പൂന്റെ ചിറകിന് കീഴിൽ എന്റെ മോള് സുരക്ഷിതയായിരിക്കും അവൾ പറഞ്ഞു നിർത്തി കൊണ്ട് അവരുടെ മുഖങ്ങളിലേക്ക് നോക്കി…

നിർനിമേഷരായ് തന്നെ തന്നെ ഉറ്റ് നോക്കൂന്ന ആ മുഖങ്ങിളിലേക്ക് പ്രത്യാശയോടെ പങ്കജം നോക്കി..

തന്റെ സീനിയറായ ജേക്കബ് സാറിന്റെ മുഖത്തേക്ക് അശോകൻ നോക്കി…

ജോലിയിൽ വിട്ട് വീഴ്ചയോ അലംഭാവമോ കാട്ടാത്ത അദ്ദേഹത്തെ ഡിപ്പാർട്ട്മെന്റിലെ എല്ലാർക്കും ഭയവും, ആദരവൂമാണ്… ഉന്നതരുടെ താല്പര്യങ്ങൾക്ക് എതിരെ പെരുമാറുന്നത് കൊണ്ട് എന്നും അവരുടെയും ശത്രുവാണ് അദ്ദേഹം”..

അശോകാ…,,,

ജേക്കബ് തരകൻ ഘനഗംഭീരമാർന്ന സ്വരത്തോടെ വിളിച്ചതും

അശോകൻ അറ്റൻഷനായ്… “സാർ”

താൻ പുറത്തൊന്ന് നോക്കിയെ ആരേലും ഉണ്ടോന്ന്…

അശോകൻ പുറത്ത് പോയി പരിസരം മുഴുവൻ നോക്കിയിട്ട് അകത്തേക്ക് വന്നു…

സാർ’ ”പ്രത്യേകിച്ച് ആരെയും കാണാൻ ഇല്ല … ഒറ്റപ്പെട്ട സ്ഥലമായത് കൊണ്ട് ആരെയും കാണാൻ ഇല്ല …

അയാൾ പറഞ്ഞതും ജേക്കബ് ദീർഘമായി ഒന്ന് മൂളി …

ഇപ്പൊൾ ഏതേലും ട്രെയിൻ വരാൻ ഉണ്ടോ ?.. മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ ജേക്കബ് തിരക്കിയതും ..

””’ഉണ്ട് സാർ”” മറുപടി എന്നവണ്ണം അശോകൻ പറഞ്ഞതും ..

എങ്കിൽ ഇവന്റെ ബോഡി തുക്കിയെടുത്ത് ആ പാളത്തിൽ കൊണ്ട് ഇട്…

സാർ !!!

അവിശ്വസനീയതയോടെ അശോകനും ,പങ്കജവും അയാളെ തുറിച്ച് നോക്കി…

എടോ ഈ നാറി കാട്ടിയ തെമ്മാടിത്തരത്തിന് ആണായ് പിറന്നവൻ ചെയ്യേണ്ടത് തന്നെയാണ് ഇവൻ ചെയ്തത് തല കുനിച്ച് ഇരിക്കുന്ന അപ്പുനെ ചൂണ്ടി ജേക്കബ് പറയൂമ്പൊൾ അശോകന്റെ മുഖവും അത് ശരിവെച്ചൂ…

“‘”പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കേണ്ടവൻ തന്നെ സ്വന്തം ചോരയോടെ കാമക്കൂത്ത് കാണിക്കാൻ പോയാൽ ഇതല്ലേടോ ഒരു കൂടപ്പിറപ്പ് ചെയ്യേണ്ടത്..”…

“.ഇവനെപ്പോലെയുള്ളവരാടോ ഈ തലമുറയ്ക്ക് വേണ്ടത്.. “”

പിന്നെ ഈ കുറ്റം ഏറ്റടുത്ത് ഈ സ്ത്രി പോകൂമ്പൊഴും അനാഥമാകുന്നത് ഈ കുഞ്ഞൂങ്ങള്… അവർക്ക് കരുത്തൂള്ളൊര് കവലായ് ഇവർ വേണം..

പിന്നെ ഇവനെ പോലൊരു പടുജന്മം തീരൂന്നത് കൊണ്ട് ഈ സമൂഹത്തിന് മുണ്ടടൊ ഗുണം ഈ ഏരിയായിലെ പ്രധാനപ്പെട്ട കഞ്ചാവ് ലോബിയിലെ കണ്ണിയാണ് ഇവൻ ”

തൂക്കിയെടുക്കടെ ഇവനെ വാച്ചിലേക്ക് നോക്കി കൊണ്ട് ജേക്കബ് സാർ പറഞ്ഞതും വർദ്ധിത വീര്യത്തോടെ അശോകൻ കനകന്റെ മൃത്ദേഹം തൂക്കിയെടുത്ത് പുറത്തേക്ക് നടന്നു…

തൊഴ് കയ്യോടെ മകനെ ചേർത്ത് പിടിച്ച് നിൽക്കുന്ന പങ്കജത്തെ കാരുണ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞൂ വിലപിടിപ്പുള്ളത് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോളൂ ഇനി നിങ്ങള് ഇവിടെ കഴിയണ്ട അപ്പൂന്റെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കേണ്ടേ അതിന് പറ്റിയ അഭയസ്ഥാനം നിങ്ങൾക്കായി ഞങ്ങള് ഒരുക്കും… ദൈവ വചനങ്ങൾ പോലെയുള്ള ആ വാക്കുകളുടെ ശക്തിയിൽ പങ്കജം നിറമിഴികളൊടെ അദ്ദേഹത്തെ നോക്കി..

?????

വർഷങ്ങൾക്കിപ്പുറം ജേക്കബ് സാറിന്റെയും, അശോകേട്ടന്റെയും മുന്നിൽ അപ്പു സർക്കിൾ ഇൻസ്പക്ടറായ് സ്ഥാനം ഏൽക്കുമ്പൊൾ ചേർത്ത് പിടിച്ച കരങ്ങളിൽ പങ്കജവും, ഉണ്ണിമോളും ആ മുഹൂർത്തത്തിന് സാക്ഷ്യയായ്,,

അവസാനിച്ചു