നിനക്കായ് മാത്രം ~ ഭാഗം 18, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””എന്ത് പറ്റി ഡോക്ടർ….? “””

വെപ്രാളപെട്ട് ചോദിച്ചതും ഡോക്ടർ ദേവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

“””ഗൗരി കണ്ണ് തുറന്നിട്ടുണ്ട്.പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ആദ്യം നിങ്ങളെല്ലാരും വ്യക്തമായി കേൾക്കണം.അതിനനുസരിച്ചു വേണം പിന്നീട് ആ കുട്ടിയോട് ഇനി പെരുമാറാൻ….””

ഡോക്ടറുടെ വാക്ക് കേട്ടതും എല്ലാരും പേടിയോടെ അയാളുടെ വാക്കുകൾക്കു കാതോർത്തു.

“”റേപ്പ് ചെയ്യാൻ ശ്രെമിക്കുന്നതിനിടയിലെ പിടി വലിയിലാണ് ആ കുട്ടിക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടായത്….”””

അയാളുടെ വാക്കുകൾ ഒരു നടുക്കത്തോടെ എല്ലാരും പരസ്പരം നോക്കി.

“”” ആൾ കണ്ണ് തുറന്നത് കൊണ്ട് ഇനി വല്യ പ്രശ്നം ഒന്നുമില്ല.പക്ഷേ എഴുന്നേറ്റപ്പോൾ മുന്നേ നടന്ന കാര്യങ്ങൾ ഓർമ വന്നിരിക്കാം. സംസാരശേഷി ഇല്ലാത്ത കുട്ടിയായതു കൊണ്ട് പെട്ടെന്നാ സിറ്റുവേഷൻ അവൾ കൂടുതൽ പാനിക്ക് ആയിട്ടുണ്ട്‌. ഹെഡ്ഢിഞ്ചുറിയുള്ളത് കൊണ്ട് വലുതായി തല ഷേക്ക് ചെയ്യാനും പറ്റില്ല.അത് കൊണ്ട് സെഡേഷൻ കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ആൾക്കാരിൽ സംഭവം നടന്ന സ്ഥലം, വ്യക്തികൾ, അങ്ങനെ പല കാരണങ്ങൾ കൊണ്ടും അവർ ഭയപ്പെടാം. എന്നെ കണ്ടപ്പോൾ തന്നെ പേടിയോടെയാണ് പെരുമാറിയത്. കഴിവതും ആ സ്ഥലത്തേക്ക് കൊണ്ട് പോകാതെ നോക്കണം. സാഹചര്യത്തോട്‌ പൊരുത്തപ്പെടാൻ ആഴ്ചകളും, മാസങ്ങളും വേണം. ചിലർ മിണ്ടാതെ ഇരിക്കും,ചിലർ അലറി കൂവി കരയും,ചിലർക്ക് എല്ലാത്തിനോടും പേടിയുണ്ടാകും. ഇനി കൂടുതൽ ആ കുട്ടിയെ ശ്രെദ്ധിക്കണം. ഇഷ്ട്ടമല്ലാത്ത കാര്യങ്ങൾ കഴിവതും കാണിക്കാതിരിക്കാനോ, ചെയ്യാതിരിക്കാനോ ,പറയാതെയിരിക്കാനോ ശ്രെമിക്കുക.”””

അത്രയും പറഞ്ഞ് കൊണ്ട് ഡോക്ടർ അവരെ കടന്നു പോയി.

?????????

“””എന്റെ കുട്ടിയെ കൈവെള്ളയിൽ വെച്ചാ ഞാൻ കൊണ്ട് നടന്നത്. ആ മിണ്ടാപ്രാണിയെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചപ്പോൾ സമാധാനം ആയോ നിനക്ക്?””

ശേഖരന്റെ കുത്തുവാക്കുകൾ ദേവന്റെ നെഞ്ചിൽ കൂരമ്പുകൾ പോലെ തറഞ്ഞു കയറി.എല്ലാം കൊണ്ടും അവൻ ഒരുപാട് തളർന്നിരുന്നു. കേട്ട കാര്യങ്ങൾ മനസ്സിനെ തളർത്തി കൊണ്ടിരുന്നു. എഴുന്നേറ്റ് ഡോക്ടറിന്റെ അടുത്തേക്ക് പോയി ദേവൻ.

“””ഡോക്ടർ……”””

വിളിച്ചതും അയാൾ കയറി വരാൻ അനുവാദം നൽകി. ഇരിക്കാൻ പറഞ്ഞതും മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു ദേവൻ.

“””ഡോക്ടർ എനിക്കെന്റെ ഗൗരിയെ ഒന്ന് കാണണം.””

“”എനിക്ക് നിങ്ങടെ അവസ്ഥ മനസിലാകും ദേവൻ. പക്ഷേ ആ കുട്ടിയുടെ ഇപ്പോഴത്തെ സിറ്റുവേഷൻ. Icu ൽ കയറുന്നതൊക്കെ രോഗിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.”””

“””എനിക്കറിയാം ഡോക്ടർ. പക്ഷേ എനിക്ക് ഒരു തവണ കണ്ടാൽ മതി….ഒരേയൊരു തവണ…ഒന്ന് കണ്ടോട്ടെ ഡോക്ടർ പ്ലീസ് “””

ദേവന്റെ നിർബന്ധം സഹിക്ക വയ്യാതെ ഡോക്ടർ സമ്മതമറിയിച്ചവനെ അവിടേക്കു കൊണ്ട് പോയി. അവർ പറഞ്ഞതിനനനുസരിച്ച് അവളുടെ അടുത്തേക്ക് പോയി ദേവൻ…..അവളുടെ അടുത്ത് എത്തിയപ്പോൾ കണ്ടു അവളുടെ അവസ്ഥ. കവിളുകൾ നിലിച്ചു കിടന്നുണ്ട്. ചുണ്ട് പൊട്ടിയിട്ടുണ്ട്.അറിയാതെ കരഞ്ഞു പോയി.

“”””ഗൗരി……..”””‘

അവളുടെ കൈകളിൽ തൊട്ടു വിളിച്ചു.

“””ഞാൻ പറഞ്ഞതല്ലേ പോകുന്നില്ലെന്ന്…..നീയല്ലേ എന്നെ നിർബന്ധിച്ച് പറഞ്ഞയച്ചത്.ഞാൻ പോകാതെ ഇരുന്നെങ്കിൽ നിനക്കൊന്നും വരില്ലായിരുന്നു….ഒന്നും വരാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. ആ സമയത്ത് നീ എന്നെ ഒരുപാട് വിളിച്ചിട്ടുണ്ടാകുമല്ലേ….ഒരുപാട് നൊന്തിട്ടുണ്ടാകുമല്ലേ നിനക്ക്….പേടിക്കേണ്ട നിന്നെ വേദനിപ്പിച്ചവനെ നിന്റെ ദേവേട്ടൻ വെറുതെ വിടില്ല.”””

ഒന്നുമറിയാതെ കിടക്കുന്ന ഗൗരിയോട് പറഞ്ഞ് കരഞ്ഞു ദേവൻ. അവന്റെ കണ്ണുനീർ തുള്ളി വീണു നനഞ്ഞു അവളുടെ കൈകൾ.

“””സർ മതി. പ്ലീസ് പുറത്തേക്കിറങ്ങു…. “””

നേഴ്സ് വന്നു പറഞ്ഞതും ദേവൻ കണ്ണുകൾ തുടച്ചു പുറത്തേക്ക് നടന്നു. ഒന്ന് കൂടി തിരിഞ്ഞു നോക്കി. പക്ഷേ ഒരുമാറ്റവുമില്ലാതെ കിടക്കുന്നവളെ കണ്ട് വീണ്ടും വേദന കൂടി കൂടി വന്നു.

??????????

ഈ സമയം ശ്യാമും, ശിവനും ദേവൻ താമസിക്കുന്ന വീട്ടിലായിരുന്നു. അവിടെ ഉള്ളതെല്ലാം നോക്കി കാണുകയായിരുന്നു അടുക്കള വാതിൽ മാത്രം തുറന്നു കിടക്കുന്നുണ്ട്. മുന്നിലെ വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്.ശ്യാം ഓരോന്നും നിരീക്ഷിച്ചു.അവന്റെ ഉള്ളിലെ സംശയങ്ങൾ ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ആ വീട്ടിലെ ഓരോന്നും. അതിനിടയിലാണ് ഗൗരി വീണു കിടന്നതിന് കുറച്ചപ്പുറത്തായി ഒരു സിഗരറ്റ് പാക്ക് കിട്ടിയത്. അവനത് എടുത്തു നോക്കി. ശിവനും അത് നോക്കി നിൽക്കുകയായിരുന്നു. ശ്യാം സംശയത്തോടെ ശിവന്റെ മുഖത്തേക്ക് നോക്കി.

“””ദേവൻ വലിക്കാറില്ലല്ലോ ശിവാ…”””

“””ഇല്ലെടാ..അവൻ വലിക്കാറില്ല. കുടിക്കാറുണ്ട്. പക്ഷേ ഇപ്പോൾ പാറുനെ കല്യാണം കഴിച്ചതിനു ശേഷം കുടിക്കാറില്ല. അവൾക്കിഷ്ട്ടല്ല.അത് കൊണ്ട് കുടിയും നിർത്തി… “””

“””മ്മ് “”

ബാക്കി ദേവൻ ഒന്ന് ഓക്കേ ആയിട്ട് അവനോടു ചോദിച്ചു ഉരുപ്പു വരുത്താം. അത് പറഞ്ഞവർ വീടിനു പുറത്തേക്ക് ഇറങ്ങി.

??????????

“””ഈശ്വരാ എന്റെ പാറൂനൊന്നും വരുത്തല്ലേ…..””””

പൂജമുറിയിൽ മനസറിഞ്ഞു കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു ദേവു. കൂടെ ദുർഗ കുട്ടിയുമുണ്ട്.

“””പാറേച്ചിനെ കാത്തോളണേ ഭഗവാനെ “””

കരഞ്ഞു കരഞ്ഞു ആ കുഞ്ഞ് കവിളും,മൂക്കുമെല്ലാം ചുവന്നിട്ടുണ്ട്. എന്തോ മനസിന്‌ സമാധാനം കിട്ടാതെ നിന്നപ്പോൾ ശിഖയെ ഫോണിൽ വിളിച്ചു.അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.വേഗം ശിവന്റെ ഫോണിലേക്കു വിളിച്ച് ദേവു. രണ്ട് റിങ് കഴിഞ്ഞപ്പോഴേ ഫോൺ എടുത്തു ശിവൻ.

“””ഹലോ ദേവു….. ‘””

“”””ശിവേട്ട…….എന്റെ പാറുന് ഇപ്പോ എങ്ങനെ ഉണ്ട്….ശിഖ പറഞ്ഞല്ലോ പാറുനപകടം പറ്റിയെന്ന്. എന്താ ശിവേട്ടാ അവൾക്ക് പറ്റിയത്.?””

കരഞ്ഞു കൊണ്ട് ചോദിച്ചതും അവനവളെ സമാധാനിപ്പിച്ചു. ശിവൻ കാര്യങ്ങൾ പറഞ്ഞതും ദേവു ഏങ്ങിയേങ്ങി കരഞ്ഞു. ശിവൻ കുഴപ്പമില്ലെന്ന് പറഞ്ഞതും നേരിയ ആശ്വാസം തോന്നി ദേവുവിന്…..അവൾ ഫോൺ വെച്ചതും ശിവൻ ഒന്ന് ചിരിച്ചു. അവരുടെ സംസാരം കേട്ട് നിന്ന ശ്യാമിന്റെ ചുണ്ടിലും ഉണ്ടായിരുന്നു ഒരു കുഞ്ഞ് ചിരി.

??????????

ഗൗരി കണ്ണുകൾ മെല്ലെ തുറന്നു.മനസ്സിലേക്ക് ഓരോന്നു കടന്നു വരുന്നുണ്ട്. അവൾ വെപ്രാളത്തോടെ ചുറ്റും നോക്കി. അവളെ കണ്ട് നേഴ്സ് അടുത്തേക്ക് വന്നു.

“”””പേടിക്കേണ്ടട്ടോ ഒന്നുല്ല…. ഇയാൾക്ക് ഒന്നും സംഭവിച്ചിട്ടില്ല…എല്ലാരും കൂടെ ഉണ്ട്. അമ്മയും, ഭർത്താവും, എല്ലാരും ഉണ്ട്.ഞാൻ ഡോക്ടറെ വിളിക്കാം.””

അത് പറഞ്ഞവർ പുറത്തേക്ക് പോയി. കണ്ണുകൾ നിറഞ്ഞൊഴുകി.മനസിലേക്ക് അയാളുടെ ക്രൂരമായ മുഖം വന്നതും വെട്ടി വിയർത്തു. അപ്പോഴേക്കും ഡോക്ടർ വന്നിരുന്നു.

“””ആ ഉഷാറായല്ലോ “”” അവളുടെ അവസ്ഥ മനസിലാക്കി പറഞ്ഞതും അവൾ ഭീതിയോടെ ഡോക്ടറെ നോക്കി.

“””പേടിക്കേണ്ട ഞാൻ ഗൗരിയെ നോക്കുന്ന ഡോക്ടറാട്ടോ. ഒരു കുഞ്ഞ് മുറിവ് പറ്റി തലയ്ക്കു പുറകിൽ. കുറച്ച് റസ്റ്റ്‌ ഒക്കെ എടുത്തു കഴിയുമ്പോൾ മാറുട്ടോ. ഒന്നും അലോചിച്ചു വിഷമിക്കേണ്ട. പുറത്തെല്ലാരും ഉണ്ട്. അവരെ കാണണം എന്ന് തോന്നുന്നുണ്ടോ.നമുക്കവരെ കാണാം. മുറിയിലേക്ക് മാറ്റട്ടെ “””

അയാൾ ഓരോന്നും പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രെദ്ധിക്കാതെ ഗൗരി അയാളുടെ മുഖത്തേക്ക് നോക്കി കിടന്നു.

???????????

ഗൗരിയെ റൂമിലേക്ക്‌ മാറ്റിയതും സുഭദ്രയും സീതയും അവളുടെ അടുത്തേക്ക്‌ വന്നു.

“””മോളെ……..”””””

അവളെ വിളിച്ചതും ഗൗരിയവരെ നോക്കി കൊണ്ടിരുന്നു. മുറിയിലേക്ക് വന്ന ശേഖരനെയും ശങ്കരനെയും കണ്ടതും പേടിയായിരുന്നു കണ്ണിൽ.

“””പേടിക്കേണ്ടട്ടോ എന്റെ കുട്ടിക്കൊന്നുല്ല.വേഗം സുഖാകും “””

തലയിൽ തലോടി പറഞ്ഞതും അയാളെ ഒന്ന് നോക്കി. പെട്ടന്നാണ് ദേവനും ശിവനും ശ്യാമും മുറിയിലേക്ക് വന്നത്.

“””ഗൗരി……”””

ദേവൻ വിളിച്ചതും അവിടേക്കു കണ്ണുകൾ പോയി. ഓടി അവളുടെ അടുത്തേക്ക് വന്നു ദേവൻ. ഒരുനിമിഷം അവനെ തന്നെ നോക്കിനിന്നു. അവന്റെ കോലം അത്രത്തോളം മോശമായിരുന്നു. രണ്ട് ദിവസം കൊണ്ടാകെ കോലം കെട്ട് പോയിരുന്നു.

“””എന്താ ഗൗരി നീ ഒന്നും മിണ്ടാത്തെ. എന്താ നിന്റെ ദേവേട്ടനെ മറന്നു പോയോ നീ. ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ എനിക്ക് സഹിക്കാൻ വയ്യ. അച്ഛൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ. നിന്റെ അവസ്ഥക്ക് കാരണം ഞാനാണെന്ന് . അല്ലെന്നു നീ തന്നെ നിന്റെ അമ്മാവനോട് പറയ്‌. നിന്നെ സ്നേഹിക്കാനേ അറിയൂ ദ്രോഹിക്കാൻ അറിയില്ലെന്ന് പറഞ്ഞ് കൊടുക്ക്‌. വേഗം എഴുന്നേൽക്ക്….ദേവുവും ദുർഗകുട്ടിയും എല്ലാരും നിന്നെ കാത്തിരിക്കാ…നീ എഴുന്നേറ്റു കഴിഞ്ഞിട്ട് വേണം നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാൻ….നമ്മുടെ കുട്ടൂനെ കാണണ്ടേ നിനക്ക്?”””

അവൻ പറഞ്ഞ ഓരോ വാക്കും, ഓരോ വ്യക്തിയും ഉള്ളിലേക്ക് വന്നു.കൂടെ ആ വീടും,പിന്നെ ആ വീട്ടിൽ തന്നെ കടിച്ചു കീറാൻ വന്ന ആ ചുവന്ന കണ്ണുകളും, ക്രൂരത നിറഞ്ഞ മുഖവും മനസിലേക്ക് വന്നതും പേടിയോടെ ദേവനെ നോക്കി….വിയർത്തു വന്നതും പേടിയോടെ കുതറി എഴുന്നേൽക്കാൻ ശ്രെമിച്ചു. ഒരുനിമിഷം അവളുടെ അവസ്ഥ കണ്ടപ്പോൾ പേടിയോടെ ചുറ്റുമുള്ളവർ അവളെ പിടിച്ച് വെച്ചു. ദേവനെ തള്ളിമാറ്റി കൊണ്ടിരുന്നു.

“””എന്റെ കുഞ്ഞിന് പേടിയാ നിന്നെ. ഒന്നിറങ്ങി പോകുമോ നീ “”

ശേഖരൻ ദേഷ്യത്തോടെ പിടിച്ച് മാറ്റിയതും അയാളുടെ മുഖത്തേക്ക് ഒരുനിമിഷം നോക്കി നിന്നു. അവളുടെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞതും മുറിക്കു പുറത്തേക്ക് ഇറങ്ങി പോയി. ശ്യാമും ശിവനും വിളിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു.

?????????

എന്നും അവളറിയാതെ മുറിക്കു പുറത്ത്‌ നിന്നും കണ്ടിട്ട് മാറി നിൽക്കും.ഇനിയും അവളുടെ അവസ്ഥ കാണാൻ വയ്യാത്തത് കൊണ്ട്…ഡിസ്ചാർജ് ചെയ്യുന്ന അന്ന് അവളെ പുറത്ത്‌ നിന്ന് തന്നെ കണ്ടു.

“”””ഞങ്ങൾ കൊണ്ട് പോവാ പാറുനെ.ഇനി ഭർത്താവിന്റെ അവകാശവും പറഞ്ഞാ ആ പാടി ചവിട്ടി പോകരുത്.നീ ജീവിക്കേ, നശിക്കെ എന്താന്നു വെച്ചാൽ ചെയ്യ്. എന്റെ കുട്ടി ഒന്ന് ചിരിച്ചു കണ്ടാൽ അത്രേം ആശ്വാസം….ആ കോലത്തിൽ ആക്കിയില്ലേ.എന്ന് എനിക്ക് നീ നന്നായെന്ന് തോന്നുന്നോ അന്നേ നിനക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകു….”””

ശേഖരന്റെ വാക്കുകൾ കേട്ടതും എതിർത്തു പറയണം എന്നുണ്ടായിരുന്നു.

“””അച്ഛനെത്ര എതിർത്താലും ഒരു കാര്യവുമില്ല. എനിക്ക് കാണാൻ തോന്നുമ്പോഴൊക്കെ ഞാനെന്റെ ഗൗരിയെ കണ്ടിരിക്കും.”””

അച്ഛന്റെയും മകന്റെയും ഓരോ വാക്കുതർക്കത്തിനിടയിൽ ഗൗരിയേയും കൊണ്ട് സുഭദ്രയും സീതയും വന്നിരുന്നു.ഒരു പാവ കണക്കെ നടന്നു പോകുന്നവളെ കണ്ടതും ചങ്ക് തകർന്നു പോയി. കാറിന്റെ ചില്ലിലേക്ക് തല ചായ്ച്ചു കിടക്കുന്നുണ്ട്. പുറത്തേക്ക് ഒരു നോട്ടം പോലും കിട്ടിയില്ല. ശേഖരൻ ദേഷ്യത്തോടെ നോക്കിയവനെ കടന്നു കാറിൽ ഇരുന്നു. ആ കാർ പോകുന്നതിനോടൊപ്പം തന്റെ ജീവനും പോകുന്നതായിട്ട് തോന്നി ദേവന്….

തുടരും…

“””””നാളെ ലെങ്ത് കൂട്ടി ഇടാട്ടോ. കുറച്ച് ബിസി ആണ്.അപ്പോൾ ശെരി. കുറച്ച് കാലത്തേക്ക് അവർക്ക് ഇതാവശ്യമാണ്.??‍♀️?‍♀️?‍♀️”””””

©️copyright protected