നിനക്കായ് മാത്രം ~ ഭാഗം 20, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഹോസ്പിറ്റലിൽ കിടക്കുന്ന രാജേന്ദ്രനെ കണ്ട സഞ്ജന ഞെട്ടി തരിച്ചു പോയി. കൈകാലുകൾക്കും,തലയ്ക്കും നല്ല പരിക്കുകളുണ്ട്. കവിളുകൾ നീരുവന്ന് വീർത്തിട്ടുണ്ട്….കണ്ടപ്പോഴേ ദേഷ്യവും, അപമാനവും സഹിക്കാൻ കഴിഞ്ഞില്ല.

“””നാണമില്ലല്ലോടോ തനിക്ക് തല്ലും വാങ്ങി വന്നു കിടക്കാൻ…താനൊക്കെ എവിടുത്തെ ഗുണ്ടയാടോ?”””

അവളുടെ പുച്ഛം നിറഞ്ഞ ചോദ്യം കേട്ടതും അയാൾ എല്ലാം കേട്ട് കിടന്നു. കവിലുകളിലെ വേദന കാരണം സംസാരിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു.

“””വെറുതെ എന്റെ പണം കളഞ്ഞു…ഇതിലും ഭേദം ഞാൻ പുറത്തു നിന്നും ആളെ ഇറക്കുന്നതായിരുന്നു. ഞാൻ വേറെ ആളെ നോക്കിക്കോളാം.താൻ എണ്ണയും കുഴമ്പൊക്കെ ഇട്ട് ആരോഗ്യം വെക്കാൻ നോക്ക്.””

സഞ്ജന ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി.

?????????

പത്രവുമായി ഉമ്മറത്തിരിക്കുകയായിരുന്ന ശേഖരന് മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നു. ശബ്‌ദം കേട്ടതും മുഖമുയറി നോക്കിയപ്പോൾ കണ്ടു ദേവനെ..ബൈക്കിൽ നിന്നും ഇറങ്ങി കയ്യിലുള്ള ബാഗ് തോളിൽ ഇട്ട് കീ വിരലുകളിൽ കറക്കി തിണ്ണയിലേക്ക് കയറിയതും അയാൾ ദേഷ്യത്തിൽ എഴുന്നേറ്റു.

“””എങ്ങോട്ടാ..? ഇവിടെ നിന്റെ ആരുമില്ല. ഇറങ്ങിപോടാ…. “””

പുറത്തേക്ക് വിരൽ ചുണ്ടിയതും അതൊന്നും കേൾക്കാതെ അകത്തേക്ക് നടന്നതും കയ്യിലെ പത്രം വലിച്ചെറിഞ്ഞവന്റെ അടുക്കലേക്ക് പാഞ്ഞടുത്തു.

“””എന്താടാ നിന്നോട് പറഞ്ഞാൽ മനസിലാകില്ലേ. ഇറങ്ങി പോവാൻ. ഇനി ആരെ കൊലക്ക് കൊടുക്കാനാ എഴുന്നള്ളിയത്?”””

“””ഞാൻ എന്റെ ഭാര്യയെ കാണാൻ വന്നതാ. പിന്നെ ഇവിടെ എന്റെ ആരുമില്ലെന്നൊന്നും പറയേണ്ട. ഈ വീട്ടിലുള്ളവർ മുഴുവൻ എന്റെ വീട്ടുകാരാണ്..”””

“”””ഓ രാവിലെ തന്നെ പഴയ ബന്ധം പുതുക്കാൻ വന്നതാണോ?””

അയാളുടെ പുച്ഛത്തോടെയുള്ള ചോദ്യം കേട്ടതും അവനൊന്നു ചിരിച്ചു.

“””പഴയത് പുതിയത് എന്നൊക്കെയുണ്ടോ അച്ഛാ….വീട്ടിൽ നിന്നും മാറിയെന്ന് കരുതി ബന്ധങ്ങൾ മാറില്ലല്ലോ.””””

അവനത് പറഞ്ഞ് കൊണ്ട് ഹാളിലേക്ക് കയറിയതും ശേഖരൻ അവന്റെ പുറകെ പോയി..

“””ഇറങ്ങി പോകാനാ നിന്നോട് പറഞ്ഞത്.”””

ദേവന്റെ മുന്നിൽ കയറി തടസ്സമായി നിന്ന് പറഞ്ഞതും അയാളുടെ കാത് തുളക്കുന്ന ശബ്ദം കേട്ട് എല്ലാരും പുറത്തേക്ക് വന്നു. ദേവനെ കണ്ടതും എല്ലാരും അത്ഭുതത്തോടെ നോക്കി നിന്നു.

“””ഞാൻ പറഞ്ഞല്ലോ എന്റെ ഭാര്യയെ കാണാൻ വന്നതാണെന്ന്. പിന്നെ കുറച്ച് ദിവസം നിൽക്കാനും…. “””

“”ആരോട് ചോദിച്ചിട്ട്?”””

“”ഹാ… എന്റെ വീട്ടിൽ വരാൻ എനിക്കാരോടെങ്കിലും അനുവാദം ചോദിക്കണോ? അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.”””

“””അതിന്റെ ആവശ്യമുണ്ട്.ഇതെന്റെ വീടാണ്.തോന്നിയ പോലെ കയറി ഇറങ്ങാൻ ഇത് സത്രമൊന്നുമല്ല “””

ശേഖരൻ ദേവന്റെ ബാഗെടുത്തു പുറത്തേക്കെറിഞ്ഞു.

“””അച്ഛന്റെ വീടോ.? അച്ഛന് മൊത്തത്തിൽ എഴുതി തന്നിട്ടൊന്നുമില്ലല്ലോ? ഉണ്ടോ? ഇത് തറവാട് വീടാണ്.ഒരാൾക്ക്‌ എന്ന് മാത്രം എഴുതി വെച്ചിട്ടില്ല. പിന്നെ എന്നെ അച്ഛൻ ഇറക്കി വിട്ടാൽ ഗൗരിയെ കൊണ്ട് ഞാനങ്ങു പോകും. പിന്നെ ഈ ജന്മത്തവളെ ആർക്കും കാണിക്കില്ല. അവളെ മാറ്റി എടുക്കണമെനിക്ക്. എന്നെ വെറുതെ വാശി പിടിപ്പിക്കരുത്. അച്ഛന്റെ മകനായതുകൊണ്ട് ഈ വാശി ജന്മനാ എന്റെ രക്തത്തിലും അലി ഞ്ഞത് കൊണ്ട് എന്നെ കുറ്റം പറയാനും കഴിയില്ല.”””

പുറത്തു നിന്നും ബാഗെടുത്തു കൊണ്ട് വന്നയാളോട് പറഞ്ഞ് ദേവൻ അകത്തേക്ക് കയറി പോയി.

“””അവനെ കണ്ട് എന്റെ കുട്ടി പ്രേശ്നമുണ്ടാക്കുമല്ലോ ഭഗവാനെ…..”””

ശേഖരൻ അവന്റെ പുറകെ വെച്ചു പിടിച്ചു. അയാളുടെ പുറകെ മറ്റുള്ളവരും. മുറിയിൽ എത്തിയപ്പോൾ കണ്ടു ഭിത്തിയിലേക്ക് മാത്രം നോക്കി കൊണ്ടിരിക്കുന്ന ഗൗരിയെ….അവൻ മേശക്കു മുകളിൽ ബാഗ് വെച്ചവളുടെ കട്ടിലിൽ വന്നിരുന്നു. മുടിയിഴകളിൽ പതിയെ തലോടിയവളെ നോക്കി നിന്നു.

“””സുഖമായോ നിനക്ക്? ഇനി എന്നാ നീയെന്നെ ഒന്ന് തിരിച്ചറിയുന്നത് പെണ്ണേ. നിന്റെ ഈ അവസ്ഥ കാണാൻ വയ്യാ. നിന്നെ ആദ്യത്തെ പോലെ ഒന്ന് ചിരിച്ചു കണ്ടാൽ മതി……എന്നോട് കുശുമ്പ് കുത്തി,വഴക്ക് കൂടുന്ന എന്റെ ഗൗരിയാക്കി എടുക്കണം നിന്നെ…എന്നിട്ട് നമുക്ക് കുറച്ച് പണി കൊടുക്കാനുണ്ട് ആ സഞ്ജനയ്ക്ക്… “””””

അത് പറഞ്ഞവൻ ഒന്ന് ചിരിച്ചു കൊണ്ടവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. ഗൗരിയവന്റെ നെഞ്ചിലേക്ക് തന്നെ ചാരി കിടന്നതും ദേവനവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി…റൂമിലേക്ക്‌ വന്ന ശേഖരനും മറ്റുള്ളവരും ദേവന്റെ നെഞ്ചിൽ ചാരി കിടക്കുന്ന ഗൗരിയെ കണ്ടു ഞെട്ടിയിരുന്നു. ഗൗരിയുടെ ഇപ്പോഴത്തെ അവസ്ഥ അവരുടെ ഉള്ളിൽ ഒരു വേദനയായി.

?????????

“””അങ്കിൾ എനിക്കറിയുന്ന ഒരു ഡോക്ടറുണ്ട്. മുകേഷ് കുമാർ. അദ്ദേഹത്തെ കാണിച്ചാൽ പാറുവിന്റെ ഈ അവസ്ഥക്കൊരു മാറ്റം വരും.”””

“”””ഈ അവസ്ഥ മാറി മുഴുഭ്രാന്തി ആകുമെന്നാണോ നീ പറഞ്ഞ മാറ്റം…..?””

സഞ്ജനയുടെ സംസാരത്തിനിടയിൽ കയറിയുള്ള ദേവന്റെ ചോദ്യം കേട്ടതും എല്ലാരും അവിടേക്കു നോക്കി. ദേവനെ അവിടെ തീരെ പ്രേതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് സഞ്ജനയൊന്നു ഞെട്ടിയിരുന്നു. ദേവനത് ശ്രെദ്ധിക്കുകയും ചെയ്യ്തു.

“””നീ എന്താ ദേവാ ഇങ്ങനെ ഒക്കെ പറയുന്നത്?””

വിക്കി വിക്കിയവൾ ചോദിച്ചതും ദേവനവളുടെ കഴുത്തിന് പിടിച്ചു. വേദനകൊണ്ട് പിടഞ്ഞതും കണ്ടു നിന്നവർ ഓടി വന്നു ദേവനെ പിടിച്ചു മാറ്റി.

“””നിനക്കെന്താടാ ഭ്രാന്താണോ?ആണിനെ തല്ലി മടുത്തപ്പോൾ പെണ്ണിനേം തല്ലി തുടങ്ങിയോ “”

ശേഖരന്റെ ശബ്‌ദം ഉയർന്നു.

“”””ആണിനെ തല്ലിയിട്ടുണ്ടേൽ അത് കാരണം കൊണ്ടാണ്.അല്ലാതെ വഴിയേ പോകുന്നവരെ ഈ ദേവൻ തല്ലിയിട്ടില്ല. പിന്നെ പെണ്ണായതുകൊണ്ട ഇവളെ ഞാൻ തല്ലാത്തത്. അല്ലെങ്കിൽ എന്റെ ഗൗരിയെ കൊല്ലാൻ നോക്കിയവളെ ഞാൻ ജീവനോടെ ഈ ഭൂമിയിൽ നിർത്തില്ലായിരുന്നു.”””

ദേവന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. സഞ്ജനയിൽ നിന്നും ഇങ്ങനെ ഒരു കാര്യം ആർക്കും ഉൾകൊള്ളാൻ സാധിക്കുന്നില്ലായിരുന്നു.

“”””നിന്റെ സ്വഭാവം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ നിൽക്കണ്ട.നീ തല തിരിഞ്ഞു നടന്നത് കൊണ്ട് അനുഭവിച്ചത് മറ്റുള്ളവരാ…ആദ്യം എന്റെ ലക്ഷ്മി. ഇപ്പോ പാറുവും. എന്നിട്ട് അവൾക്ക് നല്ല ചികിത്സ കൊടുക്കുന്ന കാര്യം പറയാൻ വന്ന കുട്ടിയെ അപമാനിക്കുന്നോ?””

“”””എന്നെങ്കിലും അച്ഛൻ എന്നെ മനസിലാക്കിയിട്ടുണ്ടോ? വിശ്വസിച്ചിട്ടുണ്ടോ? ഇവളെ വിശ്വസിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം എന്ത് കൊണ്ടാ എന്റെ കാര്യത്തിൽ കാണിക്കാഞ്ഞത്. അച്ഛൻ എന്നെ ഒരിക്കലും മനസിലാക്കിയിട്ടില്ല. എന്നും എന്റെ തെറ്റും കുറ്റവും മാത്രം കാണാനേ അച്ഛൻ ശ്രെമിച്ചിട്ടുള്ളു. ഞാൻ എന്നും തെറ്റുകൾക്കെതിരെ പ്രീതികരിച്ചിട്ടുള്ളു. പക്ഷേ അത് പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഉണ്ടായതാണ് പല പ്രേശ്നങ്ങളും. താ ഈ നിൽക്കുന്ന ഇവള് പോലും അതിലൊരാളാണ്.”””

സഞ്ജനയെ അവരുടെ മുന്നിലേക്ക്‌ വലിച്ചിട്ടു കൊണ്ട് പറഞ്ഞു.

“””ഒരിക്കൽ ഞാൻ പറഞ്ഞ പല കാര്യങ്ങളും സത്യമായി വരും എന്നെ തള്ളി പറഞ്ഞ അച്ഛൻ തന്നെ എന്നെ ചേർത്ത്പിടിക്കും… “””

ദേവൻ ദേഷ്യത്തിൽ അകത്തേക്ക് പോയി.

?????????

ശ്യാമിന്റെ അറിവിൽ ഉള്ള അമ്മുക്കുട്ടിയെ ചികിൽസിച്ച ഡേക്ടറെ തന്നെ കാണിച്ചു. ഗൗരിയുടെ ഈ അവസ്ഥയെ മാറ്റിയെടുക്കാൻ സാധിക്കും എന്നറിഞ്ഞതും ദേവനതൊരു വല്യ ആശ്വാസമായിരുന്നു. ഡോക്ടർ പറഞ്ഞതിനനുസരിച്ചവളുടെ ഓരോ കാര്യങ്ങൾ ചെയ്യുന്നതും ദേവനായിരുന്നു.ദേവന്റെ പരിചരണവും ഡോക്ടറിന്റെ ചികിത്സയും, മരുന്നുമെല്ലാം ഗൗരിക്ക് ചെറിയ മാറ്റമൊക്കെ വരുന്നുണ്ടായിരുന്നു.

“””നീ വന്നേ ഗൗരി. ഇങ്ങനെ ചടഞ്ഞു കൂടി ഇരുന്നിട്ടാ നീ ഇങ്ങനെ കോലം കെട്ട് പോകുന്നത്. നമുക്ക് കുറച്ച് നേരം പുറത്തേക്ക് പോകാം. അവിടെ പൂമ്പാറ്റകൂട്ടം പാറി നടക്കുന്നുണ്ട് നമുക്കവിടേക്കു പോകാം…”””

ഗൗരിയെ കൊണ്ട് ദേവൻ മുറിക്ക് പുറത്തേക്കിറങ്ങി. പാടത്തും പറമ്പിലുമൊക്കെ അവളെ കൊണ്ടവൻ നടന്നു….കുളപ്പടവിലവളെ പിടിച്ചിരുത്തിയവളുടെ മടിയിലേക്ക് കിടന്നു.

“””നിനക്ക് ഓർമ്മയുണ്ടോ പണ്ട് ഇവിടെ വെച്ചാ നിന്റെ ഈ ചുണ്ടിൽ ഞാൻ ഉമ്മ വെച്ചത്.””

അവളുടെ മുറിവിൽ തഴുകി പറഞ്ഞതും അവളവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

“””നിനക്കോർമ്മയില്ലേ ?അന്ന് നിന്നെ ഞാൻ ഈ കുളത്തിലേക്കു തള്ളിയിട്ടത്,നീ മുങ്ങി താഴ്ന്നതറിയാതെ ഓടി പോയിരുന്നു ഞാൻ…. പക്ഷേ നിന്റെ പുറകിൽ കുളിക്കാനായി വന്ന ദേവു നീ മുങ്ങി തഴുന്നത് കണ്ട് എല്ലാരേം വിളിച്ചതും നിന്നെ അച്ഛൻ രക്ഷിച്ചതൊന്നും നിനക്കോർമ്മയില്ലേ? അന്നാണ് എനിക്ക് നിന്നോടുള്ള ഇഷ്ട്ടം തുടങ്ങിയത്. അന്ന് നിന്നെ കൈകളിൽ കോരി എടുത്തു പോയ അച്ഛനെ കണ്ട് സത്യത്തിൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. നിന്നെ നഷ്ടപ്പെടുമെന്ന് കരുതി. അതും പ്രേണയമെന്തെന്നറിയാത്ത പ്രായത്തിൽ. അന്നനുഭവിച്ച അതെ വേദന തന്നെയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നിന്റെ ഈ അവസ്ഥ എന്നെ അത്രത്തോളം സങ്കടത്തിലാക്കുന്നുണ്ട് ഗൗരി….”””

അവളുടെ വിരലുകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ദേവൻ ഓരോന്നു പറയുന്നുണ്ടെങ്കിലും കേൾക്കുകയല്ലാതെ ഒന്നിനും പ്രീതികരിച്ചില്ല ഗൗരി.

???????

“””ദേവാ നീ ബിസിയാണോ?””

“”അല്ല.എന്താടാ “”

ശ്യാമിന്റെ ചോദ്യത്തിന് ആകാംഷയോടെ ഉത്തരം നൽകി.

“”””നമുക്ക് അവളുടെ മുഖമൂടി അഴിക്കാൻ ഒരു തുറുപ്പു ചീട്ടുകിട്ടിയിട്ടുണ്ട്.”””

“””എന്ത്?””

“”””അത് നാളെ പറയാം. ഇതിലൂടെ അവളുടെ ചിറകുകൾ അറുക്കാൻ കഴിയും. അവളുടെ സാമ്രാജ്യം തകർക്കാം.നീ സ്വസ്ഥമായി ഉറങ്ങിക്കോ. നാളെ മുതൽ അവളുടെ കണ്ടകശനി തുടങ്ങാണ്.”””

ശ്യാം ഫോൺ വെച്ചതും ദേവൻ പ്രേദീക്ഷയോടെ നിന്നു.

?????????

“””എന്തിനാ നീ വരാൻ പറഞ്ഞത്?”””

“””ആദി എവിടെയാണെന്ന് നിനക്കറിയുമോ?””

ദേവനോടായി ചോദിച്ചു ശ്യാം.

“”അവൻ ഈ പൂതനയുടെ കൂടെ ഗൾഫിലേക്ക് കടന്നില്ലേ….. ഇപ്പോൾ എവിടെയാണെന്ന് ആർക്കറിയാം?””””

“””അത് നമ്മളറിഞ്ഞത് കള്ളമാണെടാ…..അവനൊരു ആക്‌സിഡന്റ് പറ്റി.””””

“””ആക്സിഡന്റോ?””

ശ്യാമും ദേവനും ഒന്നിച്ച് അത്ഭുതത്തോടെ ചോദിച്ചു.

“”മ്മ് ആക്‌സിഡന്റ്….

“”നീ ഒന്ന് തെളിയിച്ചു പറ ശ്യാമേ… “”

ദേവൻ ഒന്നും മനസിലാകാതെ ചോദിച്ചു.

“””നിങ്ങൾ വാ നമുക്കൊരിടാം വരെ പോകാം….””

അവർ ഒന്നിച്ച് യാത്ര തിരിച്ചു. ശിവന്റെയും ദേവന്റെയും മനസ്സിൽ ആയിരം സംശയങ്ങളായിരുന്നു. അരമണിക്കൂർ യാത്രയിൽ ഒരൊഴിഞ്ഞ വീടിന്റെ അടുത്ത് വണ്ടി നിർത്തിയവർ ഇറങ്ങി.

“””എന്താടാ ഇവിടെ?””

ദേവന്റെ സംശയങ്ങൾക്ക് ഉത്തരം നൽകാതെ ശ്യാം മുന്നേ നടന്നു. വാതിൽ മുട്ടിയതും ഒരു നരച്ച വസ്ത്രം ധരിച്ച അറുപതിനോളം പ്രായം തോന്നുന്ന സ്ത്രീ വാതിൽ തുറന്നു. അവരെ കണ്ടതും ആ അമ്മയുടെ മുഖം താഴ്ന്നു. കണ്ണുനീർ പൊടിഞ്ഞു വന്നു. അമ്മയെ കണ്ട് അവർ മൂന്ന് പേരും അത്ഭുതത്തോടെ നോക്കി.

“””അമ്മേ…..”””

ദേവൻ വിളിച്ചതും അവർ കൈകൂപ്പി കരഞ്ഞു.

“””എന്റെ മോനോട് ക്ഷമിക്ക് മോനെ…. ഇനിയും എന്റെ കുഞ്ഞിനെ ശപിക്കല്ലേ…..””

കാല് പിടിക്കാൻ എന്ന പോലെയവർ ദേവന്റെ കാലിലേക്ക് വീഴാൻ പോയതും ദേവനവരെ തടഞ്ഞു. അവനെ കെട്ടിപിടിച്ചവർ ഏങ്ങിയേങ്ങി കരഞ്ഞു.

“””ആദി എവിടെ അമ്മേ….?””

അല്സമയത്തിന് ശേഷം ശ്യാം ചോദിച്ചതും അവരെ മൂന്നുപേരെയും വിളിച്ച് ആ വീടിനുള്ളിലേക്ക് കൊണ്ട് പോയി. കുഞ്ഞ് മുറിയിലേക്കാണ് അവസാനം എത്തിപ്പെട്ടത്. ഒരു കുഞ്ഞ് മേശക്ക് മുകളിൽ കുറെ മരുന്നുകളുടെയും കുഴമ്പുകളുടെയും കുപ്പികൾ നിരത്തി വെച്ചിട്ടുണ്ട്. മേശമേൽ ചാരി ഒരു വോക്കിങ് സ്റ്റിക്കും വെച്ചിട്ടുണ്ട്. അവിടെയുള്ള കട്ടിലിൽ കിടക്കുന്ന രൂപത്തിലേക്കു കണ്ണുകൾ പോയി. നന്നേ ക്ഷീണിച്ച ഒരു രൂപം.

“””മോനെ അച്ചു എഴുന്നേൽക്കെടാ….ഇതാരാ വന്നിരിക്കുന്നെ എന്ന് നോക്ക്…എഴുന്നേൽക്ക്….””

അമ്മ തട്ടി വിളിച്ചതും അവൻ കണ്ണുകൾ തുറന്നു.

“””നിന്നെ കാണാൻ വന്നിരിക്കുന്നതാരാണെന്ന് നോക്ക്…”””

അവനെ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ ചാരി ഇരുത്തി. മുഖമുയർത്തി നോക്കിയതും കണ്ടു തന്നെ കാണാൻ വന്നവരെ. ഒരുനിമിഷം സന്തോഷം തോന്നിയെങ്കിലും സങ്കടവും പശ്ചാത്താപവും കൊണ്ട് മുഖം താഴ്ത്തി. കണ്ണ് നിറഞ്ഞു വന്നതും തല കുമ്പിട്ട് തന്നെ മുഖം പൊത്തി കരഞ്ഞു. സങ്കടം സഹിക്കാൻ കഴിയാതെ അമ്മ പുറത്തേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം തോളിൽ ഒരു സ്പർശനമറിഞ്ഞതും മുഖമുയർത്തി നോക്കി. കണ്ടു തൊട്ടടുത്തായി ദേവനിരിക്കുന്നത്.അവനെ കെട്ടിപിടിച്ചു കരയുന്ന കൂട്ടത്തിൽ ക്ഷമ ചോദിച്ചു കൊണ്ടേ ഇരുന്നു.

പുറത്ത് തന്റെ വോക്കിങ് സ്റ്റിക്കിൽ പിടിച്ച് ചെറുതായി നടക്കുന്നുണ്ട് ആദി. അവിടെ ഇട്ട ചെയറിൽ കയറി ഇരുന്നു. അതിനടുത്തായി തന്നെ ഇട്ട ഒരു കുഞ്ഞ് ബെഞ്ചിൽ അവർ മൂന്ന് പേരുമിരുന്നു. കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം ദേവൻ തന്നെ സംസാരത്തിന് തുടക്കമിട്ടു.

“””നിനക്കെന്താ സംഭവിച്ചത് ആദി?”””

അവന്റെ ചോദ്യത്തിന് ഉത്തരമായി ആദി ഒന്ന് സ്വയം പുച്ഛിച്ച് ചിരിച്ചു.

“””വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ നിങ്ങൾ…? അത് തന്നെ എനിക്കും സംഭവിച്ചു. അന്ന് ദേവൻ എന്നെ തല്ലിയതിന്റെയും, സത്യങ്ങൾ പുറത്ത് കൊണ്ട് വരും എന്ന് പറഞ്ഞതിന്റെ ദേഷ്യത്തിന് നിന്നെ കൊല്ലാൻ തന്നെ ഞാൻ തീരുമാനിച്ചു. സഞ്ജന അറിയാതെ……അതിനായി ഒരു ലോറിക്കാരനെ പണം കൊടുത്ത് ഏൽപ്പിച്ചു. നിന്നെ ഫോളോ ചെയ്‌തു കൊണ്ട് ഇരുന്നപ്പോഴാണ് സഞ്ജനയുടെ കാൾ വന്നത്. അത്യാവശ്യമായി അവളുടെ വീട്ടിലേക്ക് ചെല്ലാൻ…ഞാൻ അവളെ കാണാൻ പോയി. ഗൾഫിലേക്ക് പോകുകയാണെന്നും പ്രശ്നം എല്ലാം സോൾവ് ആയി കഴിഞ്ഞ് വരുമെന്ന് എന്നോട് പറഞ്ഞു. പേടികൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു. ചിലപ്പോൾ ഈ പ്രശ്നം ആരെങ്കിലും കുത്തി പൊക്കി എന്റെ തലയിൽ വരുമെന്ന് കണ്ടതും ഞാനും അവളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. പെട്ടെന്നാണ് എന്നെ ആ ലോറിക്കാരൻ വിളിച്ചത്. ദേവന്റെ വണ്ടിയെ മറ്റൊരു ലോറി ഇടിച്ചു എന്ന് പറഞ്ഞ്. സഞ്ജനയെ പോകാതെ പിടിച്ച് നിർത്താൻ നിന്റെ ആക്‌സിഡന്റ് തന്നെ പറയാം എന്ന് കരുതി മുറിയിലേക്ക് ചെന്ന ഞാൻ സഞ്ജനയുടെ ബിസിനസ്‌ പാർട്ണർ ഒരു മൂർത്തി അവളോട് ഫോണിൽ സംസാരിക്കുന്നത് കേട്ടത്. എന്തെങ്കിലും പ്രശ്നം വന്നാൽ എന്റെ തലയിൽ കെട്ടി വെക്കാൻ. അതിന്റെ ദേഷ്യത്തിൽ അവളെ ഞാൻ കയറി തല്ലി. എല്ലാ സത്യവും ഞാൻ പുറത്തേക്ക് കൊണ്ടുവരും എന്ന് പറഞ്ഞ് അവളെ തല്ലി അവിടെ നിന്നും ഇറങ്ങി പോയി. കുറച്ച് ഗുണ്ടകൾ എന്നെ ഫോളോ ചെയ്ത് ഒരു കാറിൽ തട്ടി കൊണ്ട് പോയി തല്ലി ചതച്ചു.മരിച്ചെന്നു കരുതി വഴിയിൽ ഉപേക്ഷിച്ചതാ പക്ഷേ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപ്പെട്ടു. പിന്നെ എന്നെ ചികിൽസിക്കാൻ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടായിരുന്നു ഞാൻ കണ്ടത്. അതിനായി വീടും വിറ്റു. ഇത് പണ്ട് അമ്മയുടെ വീടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും മരിച്ചപ്പോൾ ഒറ്റമകളായ അമ്മക്കീ വീടും കിട്ടി.അത് കൊണ്ട് ഇവിടെ വെയിലും മഴയും കൊള്ളാതെ തല ചായ്ക്കാം. അച്ഛൻ അറ്റാക്ക് വന്ന് കഴിഞ്ഞ വർഷം മരിച്ചു. അമ്മ കണ്ട വീട്ടിലൊക്കെ അടുക്കള പണിയെടുത്ത്‌ ഈ മകനെ നോക്കുന്നു.

ആദി കരഞ്ഞു കൊണ്ട് പറഞ്ഞതും അവർ പരസ്പരം നോക്കിയവനെ സമാധാനിപ്പിച്ചു. അദിയല്ല ദേവന്റെ ആക്സിഡന്റിന് പിന്നിലെന്നറിഞ്ഞറിഞ്ഞത് അവർക്ക് പുതിയ ഒരറിവായിരുന്നു.

?????

വീട്ടിലെത്തിയപ്പോൾ രാത്രിയായി തുടങ്ങിയിരുന്നു. ഹാളിൽ എത്തിയപ്പോഴേ കേട്ടു മുറിയിൽ നിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്‌ദം. വേഗം അവിടേക്കോടി…..മുറിക്കടുത്തെത്തിയപ്പോൾ മുറിക്കു പുറത്തായി എല്ലാവരും പേടിയോടെ നിൽക്കുന്നുണ്ട്.

“””എന്താ പറ്റിയെ…?”””

എല്ലാരേം തള്ളി നീക്കി കൊണ്ട് അകത്തേക്ക് കയറിയതും സാധനങ്ങൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു.കണ്ണാടി തകർന്ന് വീണിട്ടുണ്ട്. ചുറ്റും നോക്കിയപ്പോൾ കണ്ടു ഭിത്തിയിൽ ചാരി മുട്ടുകാലിൽ തല വെച്ച് ഇരുന്നു കരയുന്ന ഗൗരിയെ…..അടുത്തേക്ക് ചെന്ന് തോളിൽ തൊട്ടതും മുഖമുയർത്തി നോക്കി. ദേവന്റെ മുഖത്തേയ്ക്ക് സങ്കടത്തോടെ നോക്കി വീണ്ടും പൊട്ടിച്ചു കരഞ്ഞു.

“””ഗൗരി…….”””

തട്ടി വിളിച്ചതും കൈ തട്ടി മാറ്റി.നിരങ്ങി നീങ്ങി മാറിയിരുന്നു.

“””നിനക്ക് പേടിയാണോ……? ഞാൻ നിന്റെ ദേവേട്ടനാ….വാ കുറച്ച് നേരം നീ ഒന്ന് കിടക്ക്…..”””

പറയുന്നതിനോടൊപ്പം അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കൈകളിൽ എടുത്ത് കട്ടിലിൽ ഇരുത്തി.

“””വേണ്ടാ എന്നെ തൊടണ്ട……'””

വീണ്ടും കൈതട്ടി മാറ്റി മാറി ഇരുന്നു.കണ്ടപ്പോൾ സങ്കടം തോന്നി. നിസ്സഹായതയോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കിയതും കണ്ട് നിന്നവരുടെയും കരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ടു. ദേവു അടുത്ത് ചെന്ന് ഗൗരിയെ സമാധാനിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്. അവളെ പിടിച്ച് കരയുന്നുണ്ട്……

“””ഞാൻ ചീത്തയാ…..ദേവേട്ടൻ പോയിക്കോ…..”””””

ദേവുവിനോടും പറയാൻ ആംഗ്യം കാണിക്കുന്നുണ്ട്. മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി ഹാളിൽ ചെന്നിരുന്നു.എല്ലാരും എന്ത് പറയണം എന്നറിയാതെ ഇരിക്കുന്നുണ്ട്. സുഭദ്ര എങ്ങലടക്കി പിടിക്കാൻ ശ്രെമിക്കുന്നുണ്ട്.

“””എന്താ ഇവൾക്ക് പറ്റിയെ. എന്തൊക്കെയാ വിളിച്ച് പറയുന്നേ. പെട്ടെന്നെന്തു പറ്റി?””””

“””എനിക്കറിയില്ല മോനെ. എന്റെ കുഞ്ഞ് “””

സുഭദ്ര വീണ്ടും കരഞ്ഞു കൊണ്ടിരുന്നു.

“””ഏട്ടാ……””””

വിളി കേട്ടതും തലയുയർത്തി നോക്കി. ദേവു ആയിരുന്നു.കൂടെ വന്നിരുന്ന് കയ്യിൽ പിടിച്ചു.

“”””ഞാൻ പറയാം അവളെന്തിനാ കരഞ്ഞതെന്ന്?”””

ദേവുവിന്റെ സംസാരം കേട്ടതും എല്ലാരും അവളുടെ മുഖത്തേക്ക് നോക്കി.

“”””ആ സഞ്ജന വന്നിരുന്നു.ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോൾ പാറുന്റെ മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. നിങ്ങൾ രണ്ടുപേരും ആയിരിക്കും എന്ന് കരുതി മുറിയിൽ കയറാതെ പോകാൻ നിന്നതും സഞ്ജനയുടെ സംസാരം കേട്ടു.””””

“””എന്ത്…? “””””

“”””അത്.പാറു പി ഴച്ചവളാണെന്നും, ഒരു ഗുണ്ടയുടെ വിഴിപ്പാണെന്നൊക്കെ പറഞ്ഞു. ദേവേട്ടന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാതെ ചത്തൂടെ എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ക്ഷമ നശിച്ച് ഞാൻ വാതിലും തുറന്നു അകത്ത് കയറി. പാറുന്റെ കവിളിൽ കുത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ കയറി അടിച്ചു. അതിന്റെ ദേഷ്യത്തിൽ അവള് വീണ്ടും അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവളെ പിടിച്ചു പുറത്തിറക്കി.അപ്പോഴൊന്നും പാറു ഒന്നും പറഞ്ഞില്ല കുറച്ച് കഴിഞ്ഞപ്പോൾ അവളിങ്ങനെ…….”””””

ദേവു അങ്ങനെ പറഞ്ഞതും ദേവൻ ദേഷ്യത്തിൽ എഴുന്നേറ്റ് പുറത്തേക്ക് പോയി. ദേവു മുറിയിലെത്തിയപ്പോൾ കണ്ടത് നിലത്ത് വീണ് തളർന്നു കിടക്കുന്ന ഗൗരിയെയാണ് . ഓടി പോയി തട്ടി വിളിച്ചെങ്കിലും കണ്ണ് തുറക്കുന്നില്ലായിരുന്നു. പേടിയോടെ ഉറക്കെ മറ്റുള്ളവരെ വിളിച്ചു. എല്ലാരും ഓടി വന്നതും ദേവു കരഞ്ഞ് കൊണ്ട് ഗൗരിയെ നെഞ്ചോടടക്കി പിടിച്ചിരിക്കുന്നതാണ് കണ്ടത്. അവളെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴും ദേവൻ ഇതൊന്നുമറിഞ്ഞിരുന്നില്ല.

?????????

വാതിൽ തുറന്ന സഞ്ജന കണ്ടത് ദേഷ്യത്തിൽ മുന്നിൽ നിൽക്കുന്ന ദേവനെയാണ്. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ ദേഷ്യത്തോടെ ദേവൻ അവളുടെ കഴുത്തിന് പിടിച്ച് തള്ളിയിരുന്നു. തെറിച്ചു വീണ സഞ്ജന തലയുയർത്തി ദേവനെ നോക്കി. കണ്ണുകൾ ചുവന്ന് മുഷ്ടി ചുരുട്ടി പിടിച്ച് നിൽക്കുന്ന ദേവനെ ഒരു നിമിഷം ഭയത്തോടെ നോക്കി.

“””എന്റെ ഗൗരി പി ഴച്ചവളാണെന്ന് പറയാൻ നീ ആരെടി…..”””

നിലത്തു കിടക്കുന്നവളുടെ മുടികുത്തിനു കുത്തി പിടിച്ച് ചോദിച്ചതും വേദന കൊണ്ട് പുളഞ്ഞു സഞ്ജന.

“””എന്റെ പെണ്ണിന്റെ പരിശുദ്ധി നീ അളക്കാൻ നിൽക്കണ്ട.അവള് പി ഴച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം ഞാൻ മാത്രമാകും. അവള് വിഴിപ്പായിട്ടിട്ടുണ്ടെങ്കിൽ എന്റെ വിഴിപ്പായിരിക്കും. ഇനി നിന്റെ പുഴുത്ത നാക്കു വെച്ച് എന്റെ പെണ്ണിനെ വല്ലതും പറഞ്ഞാൽ ഈ രുദ്രദേവന്റെ യഥാർത്ഥ മുഖം നീ കണ്ടിരിക്കും.നീ അയച്ച ആ നാണം കെട്ടവൻ അവളുടെ വിരൽ തുമ്പിൽ പോലും തൊട്ടിട്ടില്ലെന്നെനിക്കറിയാം. ആ വിശ്വാസം ഉള്ള കാലത്തോളം അവളെന്റെ പതിവൃതയായ ഭാര്യ തന്നെയാണ്. അത് എന്റെ ശ്വാസം നിലക്കുന്നത് വരെ അങ്ങനെ തന്നെയായിരിക്കും.””””

മുടിക്കുത്തിൽ പിടിച്ച കൈകൾ അയച്ച് ദേവൻ ഇറങ്ങി പോയതും സഞ്ജന വേദന സഹിക്ക വയ്യാതെ നിലത്തു തന്നെ ഇരുന്നു. ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ദേവൻ വണ്ടിയൊതുക്കി ഫോൺ എടുത്തത്. ദേവുവായിരുന്നു. മറുപ്പുറത്തു നിന്നും ദേവുവിന്റെ കരച്ചിൽ കേട്ടതും കാര്യം തിരക്കി. ഫോൺ വെച്ച് നേരെ അവൾ പറഞ്ഞത് പോലെ ഹോസ്പിറ്റലിലേക്ക് ഓടി. കയ്യും കാലും വിറച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിൽ എത്തി അകത്തേക്ക് ഓടുകയായിരുന്നു. കാഷ്വാലിറ്റിക്ക് മുന്നിൽ നിൽക്കുന്ന സുഭദ്രയെയും ശേഖരനെയും കണ്ടതും അവിടേക്ക് ഓടി.ഡോക്ടറോട് ഓരോന്ന് പറയുന്നുണ്ട്. ദേവനെ കണ്ടതും സുഭദ്ര അവനെ നോക്കി ഒന്ന് ചിരിച്ചു.

“””എന്ത് പറ്റി അപ്പച്ചി എന്റെ ഗൗരിക്ക്?”””

അവന്റെ വെപ്രാളം കണ്ടപ്പോൾ ഡോക്ടർ ഒന്ന് ചിരിച്ചു കൊണ്ടവനെ നോക്കി.

“””തന്റെ ഗൗരിക്ക് ഒരു പ്രേശ്നവുമില്ല. കൺഗ്രാജുലേഷൻസ് രുദ്രദേവ് താനൊരു അച്ഛനാകാൻ പോകുന്നു….”””

കേട്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . അതേ സമയം ഗൗരിയുടെ അവസ്ഥ ആലോചിച്ചപ്പോൾ സങ്കടവും തോന്നി. അച്ഛനും സന്തോഷം ഉണ്ട് പക്ഷേ തന്റെ മുഖത്ത് നോക്കിയപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു വെച്ച് അവിടെയുള്ള ചെയറിൽ ചെന്നിരുന്നു. തളർന്നു കിടക്കുന്ന ഗൗരിയുടെ തലയിൽ തലോടി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

“””അറിയുന്നുണ്ടോ നീ നമ്മുടെ പ്രേണയത്തിന്റെ തെളിവ് നിന്റെ ഉദരത്തിൽ മിടിച്ചു തുടങ്ങിയിട്ടുണ്ട്.”””

വയറിൽ കൈ വെച്ച് പറഞ്ഞു.കുനിഞ്ഞ് നിന്നാ വയറിൽ ഉമ്മ വെച്ചതും ഒരു തുള്ളി കണ്ണുനീർ വീണിറ്റി…..കണ്ണുകൾ തുടച്ചു പുറത്തേക്ക് ഇറങ്ങി.

????

“””പാറേച്ചി…….പാറേച്ചീടെ വയറ്റിൽ കുഞ്ഞ് വാവയുണ്ടോ?”””

ദുർഗ കുട്ടിയുടെ ചോദ്യത്തിന് നിറഞ്ഞ കണ്ണുകളോടെ ചെറുതായി ചിരിച്ചു കൊണ്ട് വയറിൽ കൈവെച്ചു.തലയാട്ടി ഉത്തരം നൽകി.

“””ഉണ്ടെല്ലോ…… ഞാനൊരു അപ്പച്ചിയാകാൻ പോവാ…..”””

ദേവു സന്തോഷത്തോടെ കട്ടിലിലേക്ക് വന്ന് കിടന്നു.

“””അപ്പൊ ഞാനോ “”””

ചുണ്ട് കുർപ്പിച്ചു ചോദിച്ചതും ദേവു ഓരോന്ന് പറഞ്ഞു കളിയാക്കി. ദേവുവിനെ തല്ലി പുറത്തേക്ക് ഓടിയതും അകത്തേക്ക് വന്ന ദേവനെ തട്ടി നിന്നു.

“””എന്താടി കള്ളി പെണ്ണേ?””

അവളെ കൈകളിൽ എടുത്ത് ചോദിച്ചതും ദേവുവിനെ ദേഷ്യത്തോടെ നോക്കി.

“””പാറേച്ചിന്റെ വയറ്റിൽ കുഞ്ഞാവ ഇല്ലേ വല്യേട്ടാ….. ദേവേച്ചി അപ്പച്ചിയാണേൽ ഞാൻ ആരാ?””

“””നീയും അപ്പച്ചി തന്നെയാ ചെറിയ അപ്പച്ചി “””

കേട്ടതും സന്തോഷത്തോടെ ദേവുവിനെ കളിയാക്കി കൊണ്ട് കോക്രി കാണിച്ചു.

“””ഈ ദേവേച്ചി കുശുമ്പിയാ… ഗുണ്ടുമുളക്……”””

ദേവു ദേഷ്യത്തിൽ അടുത്തതും ദേവനെ ചുറ്റി പിടിച്ചു. രണ്ട് പേരുടെയും വഴക്ക് കണ്ടതും അറിയാതെ ഗൗരി ചിരിച്ചു പോയിരുന്നു.

തുടരും….

©️copyright protected