പ്രാണനിൽ ~ ഭാഗം 02, എഴുത്ത്: മാർത്ത മറിയം

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“അതെ… ” അംബിക ടീച്ചർ ഭവ്യതയോടെ പറഞ്ഞു…

“നെയിം….? ” യാദവ് ധ്വനിയോടായി ചോദിച്ചു…

ചോദ്യം കേട്ടില്ലെന്നു മാത്രമല്ല താൻ ഈ ലോകത്തു അല്ലെന്ന മട്ടിലായിരുന്നു ധ്വനി…കണ്ണിമ പോലും ചിമ്മാതെ അവൾ യാദവിനെ തന്നെ നോക്കികൊണ്ടിരുന്നു…തൂവെള്ള കുർത്തയിൽ യാദവ് അതിസുന്ദരനായിരുന്നു… മിനുസമാർന്ന ചെമ്പൻ മുടിയിഴകൾ അവനു മാറ്റു കൂട്ടി..

“ധ്വനി…. ” അവളുടെ നിൽപ്പും ഭാവവും കണ്ട് അംബിക ടീച്ചർ യാദവ് കാണാതെ അവളെ തോണ്ടി…

“ഏഹ്ഹ്… എന്താ ടീച്ചർ… ” സ്ഥലകാല ബോധത്തിലേക് വന്ന ധ്വനി ഒന്നു പരിഭ്രമിച്ചു…

“പേര് പറ.. ” ടീച്ചർ പയ്യെ അവളോടായി പറഞ്ഞു..

“ധ്വ…നി…. ധ്വനി മോഹ…ൻ… ” യാദവിന്‌ മുൻപിൽ അവളുടെ അക്ഷരങ്ങൾ പതറി..

“മ്മ്മ്… ” അവളുടെ പരിഭ്രമം തിരിച്ചറിഞ്ഞത് പോലെ യാദവ് ഗൗരവത്തിൽ ഒന്നു ചിരിച്ചു കൊണ്ടു അകത്തേക്കു നടന്നു…

“ടീച്ചറെ….ദേവ് യാദവിനാണോ വയ്യാത്തത്… ” ധ്വനി സംശയത്തോടെ ചോദിച്ചു…

“ഹ്മ്മ്… അതെ… ” യാദവ് പോയ വഴിയേ അവളുടെ കയ്യും പിടിച്ചു നടക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു..

“ഓഹ്…. പക്ഷേ  സോഷ്യൽ മീഡിയയിൽ ഒന്നും കണ്ടില്ലലോ… ” അവൾ സ്വയമേ പറഞ്ഞു….

“ആവോ ആർക്കറിയാം… ” അതിനു മറുപടി എന്നത് പോലെ ടീച്ചർ പറഞ്ഞു…

ഈ സമയം കൊണ്ടു ധ്വനിയുടെ ഉള്ളിലെ അങ്കലാപ്പും പരിഭ്രമവും എങ്ങോ പോയി… “കണ്ണോട് പേസും “എന്നാ ഫസ്റ്റ് മൂവിയിൽ തന്നെ മില്യൺ ആരാധകരെ സമ്പാദിച്ച ദേവ് യാദവ് വർമ തന്റെ അടുത്ത് ഉണ്ടെന്നുള്ള ചിന്ത അവളിൽ സന്തോഷവും അത്ഭുതവും നിറച്ചു…

എന്തൊക്കെയോ ആലോചിച്ചുകൊണ്ട് നടന്നു അവസാനം കായലിനോട് ചേർന്നു ഒരു ഓപ്പൺ പ്ലേസിൽ ആണ്…അവിടെ ഒരു കസേരയിൽ യാദവ് ഇരിക്കുന്നുണ്ടായിരുന്നു…ടീച്ചറും ധ്വനിയും കുറച്ചു നീങ്ങി യാദവിനാഭിമുഖമായി നിന്നു….

“ഇരിക്കു…” യാദവ് അവരോടായി പറഞ്ഞു….അല്പം മടിച്ചാണെങ്കിലും ഇരുവരും ഇരുന്നു…

അപ്പോളേക്കും തമിഴ്  ആണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ രണ്ടു കപ്പ്‌ ചായയും ഒരു ഗ്ലാസ്‌ ജ്യൂസ്‌ ഉം ആയി അവിടേക്കു വന്നു…

“പുതിയ ഹോം നേഴ്സ് ആണ്… ” യാദവ് ധ്വനിയെ അവർക്ക് പരിചയപ്പെടുത്തി..

ധ്വനി അവരെ നോക്കി തലകുലുക്കി കൊണ്ടു ചിരിച്ചു..

അവരും തിരിച്ചു ചിരിച്ചു…

”ഇത് രംഗമ്മ…. കുക്കിംഗ്‌ ആൻഡ് ഹൗസ് കീപ്പിങ് ആണ്… ” യാദവ് അവരെ പരിചയപ്പെടുത്തിയപ്പോൾ അവർ ചായ കപ്പ്‌ ധ്വനിയ്കും ടീച്ചർക്കും കൊടുത്തുകൊണ്ട് അകത്തേക്കു നടന്നു..

“ധ്വനിയുടെ ക്വാളിഫിക്കേഷൻ എന്താണ്… ” ഗൗരവമാർന്ന ശബ്ദത്തിൽ യാദവ് ചോദിച്ചു…

“ഗ്രാജുവേഷൻ കഴിഞ്ഞു… ബാംഗ്ലൂരിൽ ഫാഷൻ ഡിസൈൻ പഠിക്കുന്നു… ” യാദവിനോട് സംസാരിക്കുമ്പോൾ ഒരു തരം വിറയൽ  ശരീരത്തിലൂടെ കടന്നു പോവുന്നത് അവളറിഞ്ഞു…

അവൾ പറഞ്ഞു കഴിഞ്ഞതും യാദവിന്റെ മുഖം ചുളിഞ്ഞു…നെറ്റിയിൽ വരകൾ വീണു…

“We were looking for someone who was knowledgeable in the medical field..” യാദവ് ടീച്ചറോടായി പറഞ്ഞു…അത്‌ കേട്ടതും ധ്വനിയ്ക് ഒരു വലായ്മ തോന്നി… ഈ ജോലി നഷ്ടമാവാൻ പോവുകയാണ് എന്നവൾക് മനസിലായി…അടുത്ത മാസം പലിശ കാശ് കൊടുക്കാമെന്നു  കരുതിയിരിക്കുന്ന അമ്മയുടെ മുഖം ഓർമയിൽ വന്നപ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി..

അംബിക ടീച്ചർ എന്ത് പറയണം എന്നറിയാതെ യാദവിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു..യാദവ് വേറെ എന്തോ ആലോചനയിൽ ആയിരുന്നു…അതുകൊണ്ടു ടീച്ചറുടെയും ധ്വനിയുടെയും മുഖഭാവങ്ങൾ അവനു വെക്തമല്ലായിരുന്നു

അവസാനം പോവാം എന്നുള്ള രീതിയിൽ ടീച്ചർ അവളുടെ കൈയിൽ പിടിച്ചു…

“ശെരി സർ… ഞങൾ എന്നാൽ.. ” ടീച്ചർ യാദവിനോട് യാത്ര പറഞ്ഞു…

“ഹ്മ്മ്മ്….. വെയിറ്റ്…എന്തായാലും വന്നതല്ലേ ടു ഡേയ്‌സ് നോകാം… ” യാദവ് ഗൗരവത്തിൽ പറഞ്ഞു….

“ഒക്കെ… സർ… ” ടീച്ചർ സന്തോഷത്തോടെ യാദവിന്‌ നേരെ കൈ കൂപ്പി…

“മ്മ്മ്മ്…..രംഗമ്മയോട് ചോദിച്ചാൽ മതി….രീതികളൊക്കെ…. ” യാദവ് തിരിഞ്ഞു അകത്തേക്കു നടന്നു….

ധ്വനി എല്ലാം സ്വപ്നം കാണുന്നത് പോലെ നോക്കി കണ്ട് കൊണ്ടിരുന്നു…നില്കാൻ പറഞ്ഞതിൽ സന്തോഷം തോന്നിയെങ്കിലും അതിന് അധികം ആയുസില്ല എന്ന് അവൾക് തന്നെ അറിയാമായിരുന്നു…

“ടീച്ചറെ….അയാൾ എത്ര നന്നായി ആണ് മലയാളം സംസാരിക്കുന്നത്… ” അടുക്കള ഭാഗത്തേക് നടക്കുന്നതിനിടയിൽ ധ്വനി അതിശയത്തോടെ പറഞ്ഞു….

“മ്മ്മ്മ്… ” അംബിക ടീച്ചർ ഒട്ടും താല്പര്യമില്ലതത് പോലെ മൂളി…അത്‌ മനസിലാക്കിയത് പോലെ ധ്വനി പിന്നീടൊന്നും സംസാരിച്ചില്ല….

ധ്വനിയെ അടുക്കളയിൽ  ആക്കികൊണ്ട് ടീച്ചർ റാങ്കമ്മയും ആയി കുറച്ചു മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് ധ്വനി കാണുന്നുണ്ടായിരുന്നു…തിരിച്ചു വരുമ്പോൾ കാര്യം ചോദിക്കാമെന്ന് കരുതിയെങ്കിലും അംബിക ടീച്ചർ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി…

“സൂക്ഷിച്ചും കണ്ടും നിൽക്കണം… ” പോവുന്ന വഴി അവളെ നോക്കി ടീച്ചർ പറഞ്ഞു..

ധ്വനി അതിനു മറുപടിയായി ചിരിച്ചുകൊണ്ട് തലയാട്ടി…

പിന്നെ തിരിഞ്ഞു രംഗമ്മ ചെയുന്ന പ്രവർത്തികൾ നോക്കി കണ്ടു…എന്താ ചെയേണ്ടത് എന്നറിയാതെ ധ്വനി  അവിടെ നിന്ന് പരുങ്ങി..ഭാഷാ അറിയാത്തത് കൊണ്ടു സംസാരിക്കാനും കഴിഞ്ഞില്ല…അവരാണെങ്കിൽ അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ പണിയിൽ മുഴുകി നിൽക്കുകയായിരുന്നു

പത്തു മിനിറ്റോളം ധ്വനി അവിടെ തന്നെ നിന്നു….

”ഇത് സർ നു കൊടുക്കു…  ” രംഗമ്മ അവൾക് നേരെ പഴച്ചാർ നിറച്ച ഗ്ലാസ് നീട്ടികൊണ്ട് പറഞ്ഞു…

രംഗമ്മ മലയാളം പറയുന്നത് കേട്ടിട്ട് ധ്വനി അവരെ സൂക്ഷിച്ചു നോക്കി…അവളുടെ നോട്ടത്തെ പാടെ അവഗണിച്ചുകൊണ്ട് ഗ്ലാസ്‌ സ്ലാബിൽ വെച്ച് അവർ അവരുടെ പണികളിലേക് തിരിഞ്ഞു…ധ്വനി ബാഗും ഫോണും കപ്ബോര്ഡിന്റെ സൈഡിൽ വെച്ചുകൊണ്ട് വേഗം ഗ്ലാസ് എടുത്തുകൊണ്ട് ഹാളിലേക് നടന്നു…അടുക്കള കഴിഞ്ഞപോലാണ് യാദവിന്റെ റൂം അറിയില്ല എന്നവൾ ഓർത്തത്…വേഗം തന്നെ തിരിഞ്ഞു അടുക്കയിലേക് കയറി രംഗമ്മയോട് റൂം ചോദിച്ചു…

“സ്ട്രൈറ് പോയിട്ട് റൈറ്റ്… ” ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അവരത് പറഞ്ഞപ്പോൾ റൂം കറക്റ്റ് ആയിട്ട് മനസിലായില്ലെങ്കിലും അവൾ തിരിഞ്ഞു നടന്നു……

രംഗമ്മ പറഞ്ഞ ഏകദേശം ഐഡിയ വെച്ച് ആ വലിയ വീടിന്റെ അകത്തളങ്ങളിലൂടെ നടന്നു….പഴയ കോവിലകം പോലെയായിരുന്നു റിസോർട്…കാണാൻ ഒരുപാടുണ്ടായിരുന്നു…അതൊക്കെ കണ്ടും തൊട്ടും തലോടിയും അവസാനം അവൾ ഒരു റൂമിന്റെ മുൻപിലെത്തി…രംഗമ്മ പറഞ്ഞ റൂം അത്‌ തന്നെ ആണോ എന്നുള്ള സംശയത്തിൽ അവൾ പതിയെ വാതിൽ ഒന്നു തള്ളി…ഹാൻഡിൽ ലോക്ക് ആയതിനാൽ അവൾ വാതിലിൽ ഒന്നു തട്ടി..പിന്നെ ആ വാതിലിലെ കൊത്തുപണികളിലൂടെ കൈവിരലൊടിച്ചു…..

“Come in ” രണ്ടു നിമിഷങ്ങൾക് ശേഷം യാദവിന്റെ ശബ്ദം കേട്ട് അവൾ കൈകൾ പിൻവലിച്ചു…ആദ്യമായിട്ടാണ് ഒറ്റയ്ക്കു ഒരു ആണിന്റെ റൂമിലേക്കു പോവുന്നത്…അതും ഒരു സിനിമ നടന്റെ…ധ്വനിയ്ക്ക് ഒരു വിറയൽ  തോന്നി…അവളുടെ കയ്യിലിരുന്ന ഗ്ലാസ്‌ ഒന്നു വിറച്ചു…ഗ്ലാസ്‌ താഴേക്കു വീഴാതിരിക്കാൻ അവൾ രണ്ടു കയ്യും കൊണ്ടു മുറുകെ പിടിച്ചു…

പിന്നെ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് അവൾ വാതിൽ തള്ളി  തുറന്നു…

വിശാലമായ ബെഡ് റൂം ആയിരുന്നു…ഒത്ത നടുക്കായി വലിയൊരു ഫാമിലി കോട്ട്…അതിൽ തൂവെള്ള വിരി….മൊത്തത്തിൽ ആ റൂമിന്റെ ഇന്റീരിയർ വൈറ്റിൽ ആയിരുന്നു….അതുകൊണ്ട് തന്നെ ഒരു സ്വർഗീയമായ അനുഭൂതി ധ്വനിയ്ക് ലഭിച്ചു…

ബെഡിൽ തുറന്നു വെച്ചിരുന്ന മെഡിസിൻ ബോക്സിൽ നിന്നും ഏതൊക്കെയോ ഗുളികകൾ എടുക്കുന്ന യാദവിന്റെ അടുത്തേക്കാൾ ചെന്നു…

“ഗ്രേപ്പ് ജ്യൂസ്‌ ആണോ… ” മെഡിസിൻ സ്ട്രിപ്പ് കൈയിൽ എടുത്തു നോക്കുന്നതിനിടയിൽ യാദവ് ചോദിച്ചു…

അപ്പോളാണ് ധ്വനി തന്റെ കൈയിലിരിക്കുന്ന ജ്യൂസ്‌ ലേക്ക് നോക്കിയത്…

“അതെന്നു തോന്നുന്നു സർ.. ” കളർ നോക്കികൊണ്ട് അവൾ പറഞ്ഞു…

യാദവ് തലയുയർത്തി അവളെ നോക്കി…

പറഞ്ഞത് അബദ്ധം ആയോ എന്നുള്ള മട്ടിൽ അവൾ ചിരിച്ചു…

“മ്മ്മ് അവിടെ വെയ്ക്കു…. ” സൈഡിൽ ഉള്ള ടേബിളിലേക് കൈ ചൂണ്ടിക്കൊണ്ട്
അവൻ തിരികെ മെഡിസിൻ ബോക്സിലേക് തല താഴ്ത്തി…

“ആഹ്ഹ്മ്മ്.. “അവൾ ശ്രദ്ധയോടെ ഗ്ലാസ് താഴേ വെച്ചു…വീണ്ടും മുറിയുടെ ആഡംബരത്തിലേക് കണ്ണുകൾ പായിച്ചു…

“രംഗമ്മ കാര്യങ്ങൾ പറഞ്ഞു തന്നോ .. ” ഭിത്തിയിൽ തൂക്കിയിരിക്കുന്ന രാജാരവിവർമയുടെ പൈന്റിങ്ങിൽ നോക്കികൊണ്ടിരുന്നു ധ്വനി അവന്റെ ചോദ്യം കേട്ടില്ല..

കുറച്ചു നേരമായിട്ടും മറുപടി ഇല്ലാതായപ്പോൾ യാദവ് തിരിഞ്ഞു ധ്വനിയെ നോക്കി…

പൈന്റിങ്ങിൽ കണ്ണും നട്ടു നിൽക്കുന്ന അവളെ യാദവ് വിരൽ ഞൊട്ടി വിളിച്ചു…

“ഹലോ….രംഗമ്മ കാര്യങ്ങൾ പറഞ്ഞു തന്നോ…” ഈ തവണ അവന്റെ ശബ്ദത്തിനു ഗൗരവമേറി….

“ഇല്ലാ…. ” അവൾ മറുപടി പറഞ്ഞു…

“ആ രംഗമ്മ ആന്റി എന്നോട് സംസാരിക്കുക പോലും ഇല്ലാ… “അവൾ തല താഴ്ത്തി വിഷമത്തോടെ പറഞ്ഞു.  

ഹ്മ്മ്മ്….ഈ ബോക്സിൽ ആണ് മെഡിസിൻ ….ഈ ടാബിൽ മെഡിസിൻ നെയിം…ക്വാണ്ടിറ്റി..ടൈം എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്…കറക്റ്റ് ടൈമിൽ അലാറം റിങ് ചെയുമ്പോൾ മെഡിസിൻ എടുത്ത് തരണം…ഒരു കൈയിൽ ടാബ്ലെറ്റും മറുകൈയിൽ മെഡിസിൻ ബോക്സും പിടിച്ചുകൊണ്ടു യാദവ് പറഞ്ഞപ്പോൾ ധ്വനി തലയാട്ടി…

“ഓരോ പാക്കറ്റിലും ആ മെഡിസിന്റെ നെയിം ഉണ്ട്….മാറി പോവാതിരിക്കാൻ ശ്രദ്ധിക്കണം…” അതായത് മെഡിസിൻ എടുത്തു കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് ആ പാക്കിൽ തന്നെ വെയ്ക്കണം… ” യാദവ് കുറച്ചും കൂടി വിശദികരിച്ചു കൊടുത്തു…..

“മ്മ്മ്… “എല്ലാം മനസിലായത് പോലെ അവൾ തലയാട്ടി…

“രാത്രി കഴിക്കാനുള്ളത് എടുത്തു ടേബിളിൽ വെയ്ക്കണം… ” യാദവ് വീണ്ടും പറഞ്ഞു…

ആഹ്ഹ്… ഇവിടെ അല്ലേ….?  അവൾ ജ്യൂസ്‌ ഗ്ലാസ്‌ വെച്ച ടേബിളിൽ തൊട്ടുകൊണ്ട് ചോദിച്ചു…

“മ്മ്മ്… ” പിന്നെ ഈ folderil ഡയറ്റ് ചാർട്ട് ഉണ്ട്… അതും ഫോളോ ചെയ്യണം…ടാബിലെ ഒരു ഫോൾഡർ ഓപ്പൺ ചെയ്തു കാണിച്ചുകൊണ്ട് അവൻ പറഞ്ഞു…

ശെരിയന്ന പോലെ അവൾ തലയാട്ടി…

ഒക്കെ…ഇത് കയിൽവെച്ചോളു…അവൻ ടാബ് അവൾക് നേരെ നീട്ടി…അവളത് രണ്ടു കൈയും കൊണ്ട് വാങ്ങി….

“സർ….സാറിന്റെ അസുഖമെന്താണ്… ” ഇത്രയും നേരമായിട്ടും രോഗത്തെ പറ്റി ഒന്നും പറയാതിരുന്നത് കൊണ്ടു അവൾ അങ്ങോട്ട് ചോദിച്ചു…

ജ്യൂസ്‌ കൈയിൽ എടുത്ത യാദവ് അവളെ രൂക്ഷമായി നോക്കി….

“That’s non of your business ” പറഞ്ഞത് മാത്രം ചെയുക…. ” അവൻ മുരൾച്ചയോടെ അതും പറഞ്ഞിട്ട് എടുത്ത ഗ്ലാസ്‌ ശക്തിയിൽ അവിടെ തന്നെ വെച്ചുകൊണ്ട് പുറത്തേക് നടന്നു…

എന്താ സംഭവിച്ചത് എന്ന് പോലും മനസിലാവാതെ ധ്വനി അവൻ പോയ വഴിയേ നോക്കി നിന്നു…

“ഇത്രയൊക്കെ പറയാൻ മാത്രം താൻ എന്ത് അപരാധമാണ് ചോദിച്ചത്… ” അവൾ അവളോട് തന്നെ ചോദിച്ചു…

മോളെ…റാങ്കമ്മയുടെ വിളികേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…തങ്ങളുടെ സംസാരം മുഴുവൻ രംഗമ്മ കേട്ടിട്ടുണ്ടന്നു അവരുടെ മുഖഭാവത്തിൽ നിന്നും അവൾക് മനസിലായി…

“സാറിനു രോഗത്തെ പറ്റി സംസാരിക്കുന്നത് ഇഷ്ടമല്ല…ബന്ധുക്കൾ സിംപതിയോടെ പെരുമാറുന്നത് കൊണ്ടാണ് സർ ഒറ്റയ്ക്കു ഇത്രയും ദൂരം വന്നു നില്കുന്നത്….” രംഗമ്മ പറയുന്നത് കേട്ടിട്ട് ധ്വനി കുറ്റബോധത്തോടെ തല താഴ്ത്തി…

“ഞാൻ അത്രയും ഓർത്തില്ല… ” ധ്വനി വിഷമത്തോടെ പറഞ്ഞു…

”ഇനി ഇങ്ങനെ ഒന്നും ആവർത്തിക്കരുത്…പറയുന്ന ജോലികൾ മാത്രം ചെയ്താൽ മതി…നിന്റെ വീട്ടിലെ കാര്യങ്ങൾ ടീച്ചർ പറഞ്ഞു എനിക്കറിയാം… അതുകൊണ്ട് പറയുന്നതാണ്… ” രംഗമ്മ ഉപദേശം പോലെ പറഞ്ഞുകൊണ്ട് പുറത്തേക് പോയി….

യാദവിനോട് അങ്ങനെ ചോദിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ധ്വനി ഗ്ലാസും ടാബും എടുത്തുകൊണ്ടു പുറത്തേക് നടന്നു…..

തുടരും……

©Martha Mariam