അങ്ങനെ പറഞ്ഞപ്പോൾ രാവിലെ അവളിൽ കണ്ട അതെ സന്തോഷം താൻ പിന്നെയും കണ്ടു…

സ്നേഹം

Story written by BIBIL T THOMAS

=============

ദിയ..എഴുന്നേൽക്ക്…എയർപോർട്ടിൽ പോവണ്ടേ….

അമ്മയുടെ വിളികേട്ട് ദിയ പെട്ടന്നുതന്നെ എഴുന്നേറ്റു. അല്പസമയത്തിനു ശേഷം അവൾ താഴേക്ക് വന്നു.

ഗുഡ് മോർണിംഗ് പപ്പാ..പോവാം….

അവർ എയർപോർട്ടിലേക് പുറപ്പെട്ടു. പെട്ടന്ന് ദിയയുടെ ഫോൺ റിങ് ചെയ്തു. മീരയാണ്…

ഹലോ മീര…

ഹായ് ദിയ….നീ ഇന്ന് വരുന്നില്ലേ ഓഫീസിൽ…. മീര ചോദിച്ചു..

ഇല്ലടി ഞാൻ എയർപോർട്ടിൽ പോവുവാ ഇന്ന് എന്റെ റിയ വരും…

ആഹാ എന്നാൽ ശരി….

മീരയുടെ കാൾ കട്ടായപ്പോൾ ദിയ ഫോണിന്റെ ഗാലറി എടുത്തു.

അതിൽ റിയയുടെ ഫോട്ടോ നോക്കി..ദിയ റിയയുടെ ഓർമകളിൽ മുഴുകി…

നാല് വർഷങ്ങൾക് മുമ്പാണ് താൻ ആദ്യമായി റിയയെ കാണുന്നത്. തൻ്റെ കോളേജിൽ പുതുതായി ചേരാൻ വന്ന അന്ന്…ആരോടും അധികം സംസാരിക്കാതെ നിൽക്കുന്ന നല്ല ഒരു പെൺകുട്ടി. എപ്പോളും അവളെ കാണുമ്പോൾ തനിക്ക് സന്തോഷം ഉണ്ടാക്കുന്നത് താൻ അറിയുന്നുണ്ട്.

ദിവസങ്ങൾ കഴിഞ്ഞുപോയി…

ഒരിക്കൽ അമ്മ തന്നെ കാണാൻ കോളേജിൽ വന്ന ദിവസം തന്നെയും അമ്മയെയും തിളങ്ങുന്ന കണ്ണുകളോടെ നോക്കുന്ന റിയയെ മീര കാട്ടിതന്നപ്പോൾ താൻ കണ്ടു. അന്ന് വൈകുന്നേരം അവൾ ആദ്യമായി തൻ്റെ അടുത്ത് വന്നു.

ഹായ് ചേച്ചിയ്….ഞാൻ റിയ…ചേച്ചിടെ പേരെന്താ….?

എൻ്റെ പേര് ദിയ…ഇത്  മീര എൻ്റെ ഫ്രണ്ട് ആണ്….തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…..അതിനു അവൾ ഒന്ന് ചിരിച്ചു.

ഇന്ന് വന്നത് ചേച്ചിയുടെ അമ്മയാണോ…. ?

അതെ…..

അങ്ങനെ പറഞ്ഞപ്പോൾ രാവിലെ അവളിൽ കണ്ട അതെ സന്തോഷം താൻ പിന്നെയും കണ്ടു. പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു പോകുന്ന അവളെ ഞാൻ നോക്കി നിന്നു. പിന്നെ എല്ലാദിവസവും അവൾ തൻ്റെ അടുത്തു വന്നു സംസാരìക്കും….

മാസങ്ങൾ പിന്നെയും കഴിഞ്ഞുപോയി….

ഇപ്പോൾ റിയ മീരയെപോലെ തന്നെ തൻ്റെ അടുത്ത കൂട്ടുകാരിയായി…ഒരിക്കൽ അവൾ എന്നോട് പറഞ്ഞു..ചേച്ചി….ചേച്ചി എന്നെ അനിയത്തി എന്ന് വിളിച്ചാൽ മതിയെന്നു….അവളോട് ഒന്നും മിണ്ടാതെ താൻ അവടെ നിന്നും ക്ലാസ്സിലേക് പോയി. കുറച്ചുകഴിഞ്ഞു അവടെ വന്ന മീര തന്നെ ചിരിച്ചോണ്ട് കെട്ടിപിടിച്ചു….

ദിവസങ്ങൾ കഴിഞ്ഞുപോയി….ഇന്ന് തൻ്റെ പിറന്നാൾ ആണ്……

എല്ലാ തവണയും അമ്മയോടൊപ്പം ആണ് താൻ പിറന്നാൾ ആഘോഷിക്കുന്നത്…തന്റെ പിറന്നാൾ കോളേജിൽ മീരക്ക് മാത്രം ആണ് അറിയൂ എന്ന ആശ്വാസത്തിൽ മീരയോടൊപ്പം അന്ന് കോളേജിൽ എത്തി. എന്നാൽ തന്നെ റിയ വന്നു വിഷ് ചെയ്തപ്പോൾ ശെരിക്കും താൻ ഞെട്ടിപ്പോയി. അന്ന് വൈകുന്നേരം തന്റെ പിറന്നാൾ അവർ ആഘോഷിച്ചു.

ദിയ ചേച്ചി….

താങ്ക്യൂ റിയാമോളെ…ഇത്രേം മനോഹരമായി എന്റെ പിറന്നാൾ ആഘോഷിച്ചതിനു….

അല്ല ദിയയുടെ പിറന്നാൾ ആന്നെന്നു നിനക്കു എങ്ങനെ മനസിലായി റിയ…….മീര ചോദിച്ചു….

അല്ല അപ്പൊ നീ അല്ലെ ഇവളോട് പറഞ്ഞത് . ഞാൻ ചോദിച്ചപ്പോൾ അല്ല എന്ന അർത്ഥത്തിൽ മീര തലയാട്ടി..

പിന്നെ നീ എങ്ങനെ അറിഞ്ഞു…..ഞാൻ ചോദിച്ചപ്പോൾ മീരയും അവളെ നോക്കി.

എന്നാൽ അതിനു മറുപടിയായി അവൾ ഞങ്ങൾക്കു ഒരു ചിരിയാണ് നൽകിയത്. ഒപ്പം എനിക്ക് പിറന്നാൾ സമ്മാനം നൽകി. റൂമിൽ എത്തിയിട്ടേ തുറന്നു നോക്കാവു എന്നും പറഞ്ഞു…

റൂമിൽ എത്തി ഞാനും മീരയുംകൂടെ ആ കവർ തുറന്നു…അത് ഒരു ഡയറി ആയിരുന്നു ….

ഞാൻ ആ ഡയറി വായിക്കാൻ തുടങ്ങി…

അന്ന് ആ രാത്രി ആ ഡയറിയിലൂടെ ഞാൻ അറിയുകയായിരുന്നു റിയയെ…

അച്ഛന് അവളെ കൂടാതെ മറ്റൊരു മകൾ ഉണ്ട് എന്ന് അറിഞ്ഞ നിമിഷം മുതൽ കൂടപ്പിറപ്പിനേ കണ്ടുപിടിക്കാൻ ഇറങ്ങിയ അവളുടെ മനസ് , ഒടുവിൽ അത് ദിയ എന്ന ഞാൻ ആന്നെന്നു മനസിലാക്കിയ നിമിഷം മുതൽ തന്നെ ജീവനേക്കാൾ വലുതായി കാണുന്ന അവളുടെ സ്നേഹം….അങ്ങനെ എല്ലാം അവൾ പറഞ്ഞു തന്നു ആയ ഡയറി യിലൂടെ….

അവസാന പേജിൽ ഞാൻ കണ്ടു, അമ്മയുടെയും അച്ഛന്റെയും ഫോട്ടോ…ഒപ്പം എന്റെ ഫോട്ടോയും ഉണ്ടായിരുന്നു അതിൽ. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

ഞാൻ മീരയുടെ തോളിലേക് ചാഞ്ഞു കിടന്നു കരഞ്ഞു…കഴിഞ്ഞ 20 വര്ഷം ആയി താൻ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ച അച്ഛന്റെ പടം..ചെന്ന് ഒന്ന് കണ്ടാലോ എന്ന് പലതവണ ആഗ്രഹിച്ചതാണ്. എന്നാൽ തന്നെ അംഗീകരിക്കുമോ എന്നുള്ള ഭയം അതിനു സമ്മതിച്ചില്ല. എന്നാലും ഇഷ്ടം ആണ് എന്നും അച്ഛനോട്…

അമ്മ പറഞ്ഞു അറിയാം അച്ഛൻ തന്നെയും അമ്മയെയും വിട്ടു പോവാൻ കാരണം എന്താണെന്നു…റിയയുടെ ഡയറി തന്റെ ധാരണകൾ മാറ്റി. ഇപ്പൊ എനിക്ക് അറിയാം എന്റെ പപ്പാ എന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന്. മനസ് നിറഞ്ഞു സന്തോഷിച്ചു ഞാൻ അന്ന്…

പിറ്റേന്നു രാവിലെ തന്നെ ഞാൻ റിയയെ കാണണം എന്ന് പറഞ്ഞു…അവൾ വന്നതും താൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു…ഞങ്ങൾ ഹോസ്റ്റലിൽ എത്തിയപ്പോൾ എന്റെ ബാഗും ആയി കാത്തുനില്കുവായിരുന്നു മീര…

നീ എങ്ങോട്ടാ ബാഗ് ഒക്കെ ആയിട്ട്…..

അതൊക്കെ പറയാം നിങ്ങൾ രണ്ടാളും കയറു….എന്ന് റിയ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല.

അല്പനേരത്തെ യാത്രക്ക് ഓടുവിൽ കാർ ഒരു വലിയ വീടിന്റെ മുമ്പിൽ നിർത്തി. അകത്തു കയറിയ എന്റെ കണ്ണുകൾ വിടർന്നു…അമ്മ….

ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു…

മോളെ….

പെട്ടന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി…അച്ഛൻ…താൻ കഴിഞ്ഞ 20 വർഷമായി കാത്തിരുന്ന ദിവസം. അച്ഛൻ തന്നെ മോളെ എന്ന് വിളിച്ചു….അന്ന് ആദ്യം ആയി അച്ഛനെ ഞാൻ തൊട്ടു….സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…

അമ്മ പറഞ്ഞു റിയ മോൾ ആണ് അമ്മയെ ഇവിടെ എത്തിച്ചത് എന്ന്…..

എല്ലാവരുടെയും സ്നേഹം കണ്ടു നിന്നു മീര….റിയയുടെ ആഗ്രഹം പോലെ ഞങ്ങൾ ഫോട്ടോ എടുക്കാൻ നിന്നു ആദ്യം ആയി അച്ഛന്റെ ഒപ്പം…..പെട്ടെന്ന്‌ ആണ് റിയ കുഴഞ്ഞു വീണു……ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഡോക്റ്റർ പറഞ്ഞു റിയ കാൻസർ രോഗി ആന്നെന്നു…..ഇത്രയും നേരം ഇണ്ടായ സന്തോഷം എല്ലാം ഒറ്റനിമിഷം കോണ്ട് ഇല്ലാതാക്കുന്നത് പോലെ തോന്നി എനിക്ക്….ഈ ജീവിതത്തിൽ തനിക്ക് കിട്ടില്ല എന്ന് വിചാരിച്ച അച്ഛന്റെ സ്നേഹം തനിക്ക് നേടി തന്ന തന്റെ കൂടപിറപ്പ്‌ ഇപ്പൊ ഒരു രോഗിയായി തന്റെ മുമ്പിൽ കിടക്കുന്നു…..നിറഞ്ഞൊഴുകി തന്റെ കണ്ണുകൾ മനസുരുകി പ്രാത്ഥിച്ചു തന്റെ അനിയത്തിക്ക് വേണ്ടി

***************

മോളെ…..

അച്ഛന്റെ വിളിയാണ് ദിയയെ ഓർമകളിൽ നിന്ന് ഉണർത്തിയത്….

റിയ ആഗ്രഹിച്ചത് പോലെ ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ആണ് താമസിക്കുന്നത്…

20 വർഷം കിട്ടാതിരുന്ന അച്ഛന്റെ സ്നേഹം കഴിഞ്ഞ 3 വർഷംകൊണ്ട് തനിക്കു കിട്ടി….2 വർഷത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞു ക്യാൻസറിനെ അതിജീവിച്ച തൻറെ റിയ ഇന്ന് വരുകയാണ്…..കാർ എയർപോർട്ടിൽ എത്തി….

അങ്ങനെ 2 വർഷങ്ങൾക് ശേഷം ദിയ കണ്ടു ഈ ജീവിതത്തിൽ തനിക്കു കിട്ടിയ ഏറ്റവും വലിയ നിധി..റിയ….

പപ്പയുടെയും അമ്മയുടേം കൂടെ അവർ അവിടെന്നു യാത്ര ആരംഭിച്ചു ഇനി ഉള്ള സന്തോഷത്തിന്റെ നാളുകൾ ഒരുമിച്ച് ആഘോഷിക്കാൻ….

അവസാനിച്ചു……

**************

ഞാൻ ആദ്യമായി ഏഴുതുന്ന കഥയാണ്. അതിന്റെ പോരായിമകൾ ഉണ്ടാകും. മനസ്സിൽ തോന്നിയ ഒരു ഐഡിയ വെച്ച എഴുതിയത് ആണ്. എല്ലാവരും വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക. അപ്പോൾ ആണ്‌ ഇനിയും തെറ്റുകൾ തിരുത്തി ഓരോ കഥകൾ എഴുതാൻ പറ്റുകയുള്ളു….