സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നിയെങ്കിലും ആരോടും മിണ്ടാതെ വീട്ടിലേക്ക് വിട്ടു. .

ന്റെ പെണ്ണ് കാണൽ…

എഴുത്ത്: സൽമാൻ സാലി

==========

എന്നും രാവിലെ പയ്നൊന്ന് മണിക്ക് എണീക്കുന്ന ഞാൻ ആറ് മണിക്കെന്നെ ഉറക്കം ഞെട്ടി…പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒറക്ക് മന്നില്ല..

എണീറ്റു പല്ലും തേച് “നെഞ്ചിനുള്ളിൽ നീയാണ് കണ്ണി മുന്നിൽ നീയാണ് ന്ന് പാട്ടും പാടി അടുക്കളേൽ ചെന്നപ്പോൾ ഉമ്മച്ചിക്ക് അത്ഭുതം..പെണ്ണ് കാണാൻ പൊന്നേലും മുന്നേ ഇവൻ നന്നായോ ന്ന്…

തിളക്കുന്ന വെള്ളത്തിന്റെ മോള്ള് വെച്ച്  നെഞ്ചുംകൂട് തകർന്നു ആവി വന്നിട്ടും കലിപ്പ് തീരാണ്ട് പിന്നേം പിന്നിൽ നിന്ന് കുത്തി മറിച്ചിട്ട രണ്ട് കഷ്ണം പുട്ടും തിന്ന് ബാലേട്ടന്റെ പീഡിയേലേക്ക് പോകാൻ നേരം മ്മ ബാക്കിന്ന് ഒരു ചോദ്യം..””ഇയ്യെപ്പളാ ഓളെ കാണാൻ പോന്നേ  ന്ന്…

ഇരുപത് ലക്ഷത്തിന്റെ പ്രതീക്ഷേം കീശേൽ ട്ട് ബാലേട്ടന്റെ പീടിയേൽ പേപ്പർ നോക്കാൻ ഇറങ്ങിയപ്പോളാണ് ഇമ്മാന്റെ ബാക്കിൽ നിന്നുള്ള വിളി…ന്റെ മൂഡ് പോയെങ്കിലും ന്നും മിണ്ടാണ്ട് ആക്റ്റീവ എടുത്ത് ഞാൻ മണ്ടി…

കണ്ണ് ഒരു പൊടിക്ക് കാണാത്ത പോക്കറാക്ക പേപ്പർ മുഴുവൻ നിവർത്തി പിടിച്ചു ചിത്രം നോക്കി കഴിയുന്നത് വരെ ആട മിണ്ടാണ്ട് കുത്തിയിരുന്നു ഒര് പോയപ്പോൾ ലോട്ടറി റിസൾട്ട് നോക്കിയ ന്റെ നെഞ്ചിടിപ്പ് കൂടി..

സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നിയെങ്കിലും ആരോടും മിണ്ടാതെ വീട്ടിലേക്ക് വിട്ടു. ഇരുപത് ലക്ഷം ആണ് അടിച്ചിരിക്കുന്നത്…ന്തായാലും കാണാൻ പോകുന്ന പെണ്ണ് ഇൻക് ഭാഗ്യം കൊണ്ട് വരുന്നോളാ…ഓളെ തന്നെ ഞാൻ കെട്ടും…

കാണാൻ പോകാൻ ആ സാജീനേം ഷബീറിനേം കൂട്ടികൂടാ ബലാലുങ്ങൾക്ക് ന്നെക്കാളും മൊഞ്ച് ണ്ട്…അലോയിച്ചപ്പോൾ സമീറിനെ വിളികാം ന്ന് കരുതി ഓനാകുമ്പോ പെണ്ണും കെട്ടീക്ക് ന്റെ അത്ര മൊഞ്ചും ല്ല…

ഫോണെടുത്ത് ഓനെ വിളിച്ചു…

“”ഹലോ..സമീർ ഇയ്യെവിടാ…

“”ഞാൻ തെങ്ങുംമ്മൽ..ആണ് ഇയ്യ് കാര്യം പറ..

“”ഇയ്യ് ആ തെങ്ങിൽ നിന്നൊന്നിറങ് നാട്ടരുടെ മൊത്തം കല്യാണത്തിന് പന്തൽ ഇട്ട അനക്ക് ന്റെ കല്യാണത്തിന് പന്തലിടാൻ പൂതി ല്ലെടാ..

ഓനോട്‌ ഇട്ട പന്തൽ അവിടെ നിർത്തി വേഗം റെഡി ആവാൻ പറഞ്ഞു ഞാനും വീട്ടിലേക്ക് വിട്ടു..

കുളിച്ചു റെഡി ആയി ബാലേട്ടന്റെ പീടിയെന്ന് വാങ്ങിയ അഞ്ചുർപ്പിയെന്റെ ഫെയർ ആൻഡ് ലൗലി തീരുന്നത് വരെ മോന്തേമ്മൽ തേച്ചിട്ടും കറുപ്പിന് വല്യ കൊറവൊന്നും ല്ല…ന്നാലും ഇരുപത് ലക്ഷം ണ്ടല്ലോ അത് മതി..മ്മാനോട് പോയി വരാന്നും പറഞ്ഞു സമീറിനേം കൂട്ടി ഓളെ പോരലേക്ക് പോയി…

ബൈക്ക് ഓടിക്കുന്ന ഓന്റെ ബാക്കിൽ ഇരുന്ന് ഞാൻ ബെല്യ പ്ലാനിങ് ആയിരുന്നു

കല്യാണം കഴിഞ്ഞു ഓളേം കൂട്ടി കാശ്മീർ പോണം പിന്നെ അവിടുന്ന് ഗുൽമർഗ്..ഹിമാലയം ചുറ്റി തിരിഞ്ഞു ഡൽഹി വഴി തിരിച്ചു വരുന്നത് ആലോചിച്ചതും പഹയൻ ബ്രേക്ക് പിടിച്ചതും ഒന്നിച്ചായിരുന്നു ന്നിട്ട് ഓന്റെ ഒരു പൊട്ടി ചിരിയും..

“”ഡാ സാലിയെ..നോക് ഒരു കരിംപൂച്ച മുന്നിലൂടെ പോയിക്ക്ണ്..ഇനി മ്മള് കാണാൻ പോണോ…

ആ കുരിപ്പിന്റെ തലക്കിട്ടു ഒന്ന് കൊടുത്തിട്ട് വണ്ടി വിടാൻ പറഞ്ഞു ഞാൻ പിന്നേം ഡൽഹീക്ക് പോയി..അവിടുന്ന് ട്രെയിൻ കേറിയപ്പോളേക്കും ഓളെ പോരേൽ എത്തിക്ക്ണ്…

ഓളേ വാപ്പേം ആങ്ങളേം സ്വീകരിക്കാൻ  വതുക്കലുണ്ട് സലാം പറഞ്ഞു അവിടെ ഇരിക്കുമ്പോ നല്ല മധുരംമുള്ള മുന്തിരി ജ്യൂസും കൊണ്ട് ഓളെ മ്മ വന്ന്‌…

ജ്യൂസ്‌ കുടിച്ചോണ്ടിരിക്കുമ്പോ മഴക്കാലത്തു തോട്ടിൽ മീൻ പിടിക്കാൻ പോയാൽ പൊത്തിൽ നിന്നും നീർക്കോലി തലയിട്ട് നോക്കുന്നത് പോലെ ഇടയ്ക്കിടെക്ക് ആരൊക്കെയോ വാതിലിന്റെ ബാക്കിന്ന് തലയിട്ട് നോക്കി പോയിക്കൊണ്ടിരുന്നു …

ജ്യൂസ്‌ കുടിച് ഓരെ ഓരോ ഒലക്കമ്മലെ ചോദ്യങ്ങൾക് മറുപടീം പറഞ്ഞു കഴിഞ്ഞിട്ടും ഓളെ വിളിക്കുന്നില്ല ന്ന് കണ്ടിട്ടാണ് ഓളെ ബാപ്പാണെ ദയനീയമായി ഒന്ന് നോക്കി  

ബാപ്പാക് കാര്യം പുടികിട്ടി…

ന്നാ പിന്നെ ഓള് മുറിയിൽ ണ്ട് ഇയ്യ് കേറി കണ്ടോളി…

പെട്ടെന്നൊരാവേഷത്തിൽ അത് കേട്ടിട്ട് ചാടി എണീറ്റെങ്കിലും പിന്നെ ആണ് പരിസരബോധം വന്നത്…

പിന്നെ ഹരിച്ചന്ദനം സീരിയൽ പോലെ ഓരോ സ്റ്റെപ്പും സ്ലോമോഷനിൽ എടുത്ത് വെച്ച് അവൾ ഉള്ള മുറിയിലേക്ക് നടക്കുമ്പോ ആരോ ചെണ്ട കൊട്ടുന്നു…

ചുറ്റും നോകീട്ടും ഒന്നും കാണുന്നില്ല..പിന്നെയാണ് ന്റെ നെഞ്ചിടിപ്പ് ആണെന്ന് മനസിലായത്…

ഓളെ കണ്ടതും ന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല…

ഓളെ പയിനാലാം രാവ് ഉദിച്ച പോലത്തെ ചിരിയും പിന്നെ ടൂറിസ്റ്റ് ബസ്സിന്റെ കണ്ണാടി പോലത്തെ രണ്ട്  കൊന്ത്രം പല്ലും ചാമ്പക്ക പോലത്തെ മൂക്കും എല്ലാം കൊണ്ടും ന്റെ ഖൽബിലെ ഹൂറി ആയി ക്ക്ണ്..ഓള്…

”ഇത് അന്റെ പെണ്ണാടാ അനക്ക് മാത്രം ള്ള പെണ്ണ് ന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു..

“”ഡാ…സൽമാനെ..ഇയ്യ് എണീക്ക്…ഡാ..എണീക്ക്…

പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ഒരു കയ്യിൽ ചട്ടുകവും മറുകയ്യിൽ റേഷൻ കാർഡും പിടിച്ചോണ്ട് ന്റെ മ്മ..

“”ആ ഒര് വിളിച്ച്ക്ക്ണ്..ഓൾക്കും ഇപ്പൊ കല്യാണം വേണ്ടാ പഠിച്ചാൻ പോണം ന്ന പറഞ്ഞേ…ഏതായാലും ഓള് പോയി ഇയ്യ് റേഷൻ പീടിയേൽ പോയി ചിമ്മിണിയും പഞ്ചാരേം വാങ്ങി വാ..ഇന്ന് പോയില്ലേൽ പിന്നെ അത് തള്ളി പോകും…

ഇതുവരെ കണ്ടതും വെറും സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കാൻ കുറച്ചു നേരം വേണ്ടി വന്ന്‌

പെട്ടെന്നാണ് ന്റെ ഷർട് അവിടെ കാണുന്നില്ല..

മ്മാ..ന്റെ കുപ്പായം ഏടെ..

“അത് ഞാൻ അലക്കീക്ക്ണ്..ന്തേ…

ഒന്നൂല്യ സമാധാനം ആയി..

അങ്ങനെ ഇരുപത് ലക്ഷത്തിന്റെ പ്രതീക്ഷി ഉമ്മേം അലക്കി പഠിക്കാൻ പോകാൻ തീരുമാനിച്ചു ഓളും ന്നെ അലക്കി  

“”യോഗമില്ലമ്മിണിയെ..പായ മടക്കികൊളി..ന്നല്ലാതെ ന്താ പറയാ…

പെണ്ണ് കാണൽ ഇതോടെ കഴിഞ്ഞിരിക്കുന്നു..

ഇത് വായിക്കുന്ന ഏതെങ്കിലും ശിങ്കിൾ ഉണ്ടെങ്കിൽ കല്യാണ ആലോചിക്കാവുന്നതാണ്…

~സൽമാൻ