കുട്ടികളെ സ്കൂളിൽ വിടാൻ വേണ്ടി മാത്രാണോ രാവിലെ ജോലികൾ ചെയ്യുന്നത് എന്നാണ് അമ്മക്കിപ്പോൾ സംശയം…

“മൊബൈൽ”

Story written by Mini George

=============

അമ്മക്കിത് കാണുന്നത് കലിയാണ്. എപ്പൊ നോക്കിയാലും മരുമകൾ രമ്യ മൊബൈലിൽ തന്നെ. രാവിലത്തെ പണികളെല്ലാം ഒരു ഓട്ടപ്രദക്ഷിണത്തിൽ തീർക്കും. എന്നിട്ട് ഇതും കൊണ്ടിരിപ്പു തന്നെ.

കുട്ടികളെ സ്കൂളിൽ വിടാൻ വേണ്ടി മാത്രാണോ രാവിലെ ജോലികൾ ചെയ്യുന്നത് എന്നാണ് അമ്മക്കിപ്പോൾ സംശയം.

കാര്യം അമ്മക്ക് ജോലികൾ ഒന്നും ചെയ്യണ്ട, ഒക്കെ രമ്യ ചെയ്തോളും, എന്നാലും ഇതൊക്കെ ശരിയാണോ???

ആരോടെങ്കിലും ഒന്നു പറയാം എന്നു വെച്ചാൽ അങ്ങോട്ടും പോകാൻ പാടില്ല ഇങ്ങോട്ടും പോകാൻ പാടില്ല.

കുട്ടികളും അങ്ങനെ തന്നെ. ഒന്ന് വന്നാലും മിണ്ടാൻ ഒഴിവില്ല. രാത്രി മകൻ വന്നാൽ അമ്മ പറയും.

“ഇതൊക്കെ എവിടേലും നടക്കുമോ. തോന്നൃസം ഇവിടല്ലെ  നടക്കൂ. കൊറച്ച് കൂടുന്നുണ്ട്. നിനക്ക് പറഞ്ഞു മനസ്സിലാക്കിക്കൂടെ.”

“എൻ്റമ്മേ അവള് പണികളെല്ലാം തീർത്താൽ പിന്നെ ചുമ്മാ ഇരിക്കുവല്ലേ? അതിൽ നോക്കിക്കൊട്ടെ. അമ്മയ്ക്ക് വേണ്ടതൊചന്നും ചെയ്ത് തരുന്നില്ലേൽ പറയൂ. അപ്പോ നമുക്കൊരു തീരുമാനം ഉണ്ടാക്കാം. പോരെ???”

“അതിപ്പോ എനിക്ക് കുറവൊന്നും ഇല്ല. ന്നാലും ഇതെന്താ പ്പോ ഇത് ഇങ്ങന്നെ ഒരു ഇരിപ്പ്.”

“എൻ്റേട്ട, ഞാൻ എല്ലാം കഴിഞ്ഞാണല്ലോ ഇരിക്കുന്നെ അമ്മക്ക് ബുദ്ധിമുട്ടുന്നതെന്താ..

രമൃയ്കു സങ്കടം.

“അതിനൊരു വഴീണ്ട് നീയാ നിൻ്റെ പഴയ മൊബൈല് താ…”

പിറ്റേന്ന്, മകൻ ആ പഴയ മൊബൈലിൽ ഒരു സിം ഇട്ടു മെല്ലെ അമ്മേടെ അടുത്ത് ചെന്നു.

“അമ്മയെ, മേമ വിളിയ്കുന്നുണ്ടലോ”

സാധാരണ മകൻ്റെയോ മരുമകളുടേയോ ഫോണിലേക്കാണ് അമ്മയെ ആരെങ്കിലും വിളിക്കുന്നത്. ഇതിപ്പോ!!!

“ഇതാ അമ്മ മേമയെ ഒന്ന് വിളിച്ചെ.”

മകൻ മെല്ലെ ഫോൺ അമ്മേടെ കയ്യിൽ കൊടുത്തു. “ഇതമ്മെടെ ഫോണാണ് അമ്മ ആരെ വേണേലും വിളിച്ചോ”

“എനിക്കോ ഫോണോ ” അമ്മേടെ മുഖത്തൊരു കള്ളച്ചിരി വന്നു.

“രമ്യോട് ചോദിച്ചാൽ  മതി എങ്ങനെയാണ് വിളിക്കുന്നത് എന്നൊക്കെ അറിയാൻ.”

അമ്മ മേമയെ വിളിച്ചു. പിന്നെ ചില ബന്ധുക്കളെ കൂടി വിളിയ്കണം എന്നു തോന്നി. രമ്യ അതൊക്കെ അമ്മയെ പഠിപ്പിച്ചു.

സത്യത്തിൽ അമ്മക്ക് സന്തോഷായി. എത്ര നാളായി ആരേയും കാണാനോ പറ്റുന്നില്ല. എത്ര വിശേഷങ്ങളാണു എല്ലാരും പറയുന്നെ. മനസ്സിനൊരു കുളിർമ..

ഇന്നമ്മ രമ്യയെ ചീത്ത വിളിച്ചില്ല..മറ്റുള്ളവരെ വിളിച്ചതും പറഞ്ഞതും ഒക്കെ ഓർത്തങ്ങോട്ടിരുന്നു.

രമൃയ്കു സന്തോഷം.

“അമ്മേ ഇതിൽ അമ്മക്ക് പഴയ സിനിമാ കാണാം. പാട്ടു കേൾക്കാം. പിന്നെ അമ്മക്ക് ഞാൻ എല്ലാരുടേം ഫോട്ടോയോക്കെ ഇട്ടു തരം.”

ഇപ്പൊൾ അമ്മക് രമ്യ ഫോണെടുക്കുന്നതു  നോക്കാൻ താൽപര്യല്ലൃ.

എന്തെല്ലാം അത്ഭുതങ്ങളാ സ്വന്തം ഫോണിൽ  കാണാനും കേൾക്കാനും…