ഞാൻ ഒരു തെറ്റാണ്. ഒരിക്കലും തിരുത്തുവാൻ കഴിയാത്ത തെറ്റ്. എന്നാലും നിനക്ക് എന്നെ വിവാഹം കഴിക്കാമോ….

പെണ്ണ്….

Story written by Suja Anup

==================

“ഞാൻ ഒരു തെറ്റാണ്. ഒരിക്കലും തിരുത്തുവാൻ കഴിയാത്ത തെറ്റ്. എന്നാലും നിനക്ക് എന്നെ വിവാഹം കഴിക്കാമോ?”

അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് ഒരു സുഖം തോന്നി..

മറുതലയ്ക്കൽ കുറച്ചു നേരം മൗനം നിറഞ്ഞു നിന്നൂ…

അല്ലെങ്കിലും ഞാൻ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല….

ഈ മഹാനഗരത്തിൻ്റെ ഭാഗമായി മാറിയിട്ട് ആറ് വർഷമായി.

ക്യാമ്പസ് സെലക്ഷൻ വഴി ജോലി കിട്ടി വന്നതാണ്…കൈ നിറയെ ശമ്പളം…

ചോദിക്കാനും ഗുണദോഷിക്കുവാനും ആരുമില്ല..

വഴി പി ഴച്ചു തുടങ്ങിയത് എപ്പോഴാണ് എന്ന് അറിയില്ല..

ഒരിക്കൽ കൂട്ടുകാരൻ തന്ന ഫോൺ നമ്പറിൽ നിന്നാണ് എല്ലാം തുടങ്ങിയത്..

ആ ബ്രോക്കർ ആണ് പറഞ്ഞത്

“എല്ലാ ആഴ്ച അവസാനങ്ങളും സുഖകരമാക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാം”

ഇതുവരെ എത്ര പെൺകുട്ടികൾ എൻ്റെ ആഴ്ചാവസാനങ്ങളിലൂടെ കടന്നു പോയി എന്ന് എനിക്ക് തന്നെ അറിയില്ല….

ഓരോ പെൺകുട്ടികൾ ന ശിപ്പിക്കപ്പെടുമ്പോഴും എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ചുമ്മാതെ അല്ലല്ലോ പണം നോക്കി വരുന്ന തേ വിടി ശ്ശികൾ ആണ് എല്ലാം…

അങ്ങനെ ഒരിക്കൽ ബ്രോക്കർ ഫ്ലാറ്റിൽ എത്തിച്ച പെൺകുട്ടിയായിരുന്നൂ “സുമി”

അവൾ ഒരു നാടൻ സുന്ദരി തന്നെയായിരുന്നു….നല്ല സംസാരം..

പിന്നെ എന്തോ എല്ലാ ആഴ്ചകളിലും അവൾ മതി എന്ന് ഞാൻ തീരുമാനിചൂ.

ഇവിടെ ഹോസ്റ്റലിൽ നിന്ന് അവൾ പഠിക്കുകയായിരുന്നൂ. കുടുംബത്തിൻ്റെ പ്രതീക്ഷ മുഴുവൻ അവളിൽ ആയിരുന്നൂ പോലും.

ഒന്നിനും അവളുടെ മാതാപിതാക്കൾ കുറവ് വരുത്തിയതായിട്ടു എനിക്ക് തോന്നിയിട്ടില്ല.

എന്നിട്ടും അവൾ സ്വയം വി റ്റു ജീവിക്കുന്നൂ. അതിനു അവൾക്കു ന്യായീകരണങ്ങൾ ഉണ്ട്.

തൻ്റെ അധിക ചെലവുകൾക്ക് അപ്പച്ചനെയും അമ്മച്ചിയേയും ബുദ്ധിമുട്ടിക്കാതിരിക്കുവാൻ അവൾ തന്നെ കണ്ടെത്തിയ മാർഗ്ഗം ആണുപോലും…

പെട്ടെന്ന് തന്നെ ഞാൻ അവളുമായി കൂട്ടായി..

ഒരിക്കൽ അവൾ എന്നോട് ഒരു സഹായം ആവശ്യപ്പെട്ടു. ആ ആവശ്യം അവൾ പറഞ്ഞ നിമിഷം അവളെ ഞാൻ വെറുത്തു തുടങ്ങി.

അവൾ ഈ നഗരത്തിൽ എത്തിയിട്ട് വർഷം മൂന്നായി. അന്ന് മുതൽ അവൾക്കു കൂട്ടായി “മീനു” ഉണ്ട്. അവളുടെ തന്നെ നാട്ടുകാരിയാണ് മീനു. ഒരു പാവം നാട്ടിൻപുറത്തുകാരി.

ഇവൾ നശിച്ചെങ്കിലും മീനു ഇപ്പോഴും ഒതുങ്ങി ജീവിക്കുന്നൂ. മീനുവിന് ഫാഷനോടും ഈ മഹാനഗരത്തിലെ ഒന്നിനോടും ഭ്രമം ഇല്ല. അതുകൊണ്ടു തന്നെ ശരീരം വി റ്റു ജീവിക്കുവാൻ അവൾക്കു താല്പര്യം ഇല്ല.

“എങ്ങനെ എങ്കിലും അവളെ നശിപ്പിക്കണം” അതാണ് സുമിയുടെ ആവശ്യം.

എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..

ഈ പെണ്ണ് എന്ന വർഗ്ഗത്തോട് അത്ര മാത്രം ദേഷ്യം മനസ്സിൽ കരുതി വച്ചിട്ടുണ്ടായിരുന്നൂ ഞാൻ.

” മൂന്ന് വയസ്സുള്ള എന്നെ ഉപേക്ഷിച്ചു കാമുകനൊപ്പം അമ്മ ഒളിച്ചോടി പോയപ്പോൾ തനിച്ചായതു ഞാനും അപ്പയും ആണ്. മറ്റൊരു വിവാഹം കഴിക്കാതെ എനിക്ക് വേണ്ടി ജീവിക്കുന്ന അപ്പ. ഇന്നും അമ്മയുടെ ഫോട്ടോയിൽ നോക്കി സങ്കടപെടുന്ന അപ്പ. എത്രയോ രാത്രികളിൽ അമ്മയെ ഓർത്ത്‌ ഞാൻ കരഞ്ഞിരിക്കുന്നൂ. കിട്ടാതെ പോയ സ്നേഹം ഇന്നും മനസ്സിൽ വിങ്ങലായുണ്ട്”

അങ്ങനെ സുമി പറഞ്ഞത് അനുസരിച്ചാണ് ഞാൻ അന്ന് പാർക്കിൽ എത്തിയത്.

പ്രതീക്ഷിച്ച പോലെ അവൾ കൂട്ടുകാരിയോടൊപ്പം അവിടെ ഉണ്ടായിരുന്നു.

എന്നെ കണ്ട ഉടനെ ഒന്നും അറിയാത്ത പോലെ അവൾ ചോദിച്ചൂ..

” ദീപു എന്താ ഇവിടെ?”

“എത്ര ഗംഭീരമായിട്ടാണ് ഇവൾ അഭിനയിക്കുന്നത് ” എന്ന് ഞാൻ മനസ്സിൽ ഓർത്തു.

അവൾ മീനുവിനെ എന്നെ പരിചയപ്പെടുത്തി.

വില കുറഞ്ഞ ഒരു ചുരിദാറാണ് അവൾ ഇട്ടിരുന്നത്. ഒരു സാധാരണ പെൺകുട്ടി.

പക്ഷെ ആ കണ്ണുകളിലെ തെളിച്ചം എന്നെ ഒത്തിരി ആകർഷിച്ചു.

ആ സൗഹ്രദം അങ്ങനെ പതിയെ വളർന്നൂ…

ഞാൻ അറിയാതെ മീനുവിൻ്റെ മുഖം എൻ്റെ മനസ്സിൽ എവിടെയോ പതിഞ്ഞു തുടങ്ങിയിരുന്നൂ.

അച്ഛനും അമ്മയ്ക്കും കൂടി ഒറ്റമകൾ. കൂലിപ്പണിക്കാരനായ അച്ഛൻ്റെ ഏക പ്രതീക്ഷയായിരുന്നൂ അവൾ.

പെണ്ണുങ്ങളെ മൊത്തം വെറുത്തിരുന്ന എനിക്ക് പക്ഷെ അവളെ എന്തോ വെറുക്കുവാൻ സാധിച്ചില്ല.

അവളെ നശിപ്പിക്കുവാൻ തീരുമാനിച്ച ഞാൻ എപ്പോഴാണ് അവളെ സ്നേഹിച്ചു തുടങ്ങിയത് എന്ന് തന്നെ എനിക്ക് അറിയില്ല.

അതുവരെ ഞാൻ അണിഞ്ഞിരുന്ന എൻ്റെ കപട മുഖം അവിടെ ഉപേക്ഷിക്കുവാൻ എനിക്ക് തോന്നി. സ്വയം തിരുത്തുവാൻ ഞാൻ തീരുമാനിച്ചൂ…

അങ്ങനെയാണ് അവളെ ഞാൻ ഫോൺ ചെയ്തത്.

“അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കിൽ എനിക്ക് സമ്മതമാണ്” എന്ന് മാത്രം അവൾ പറഞ്ഞു.

പിറ്റേന്ന് തന്നെ അവളോട് നാട്ടിലേയ്ക്ക് പോകുവാൻ ഞാൻ ആവശ്യപ്പെട്ടു.

അവൾ ഇനി ഇവിടെ നിന്നാൽ സുമി അവളെ ന ശിപ്പിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. ഞാൻ അല്ലെങ്കിൽ മറ്റൊരുത്തന് സുമി അവളെ കാഴ്ച വയ്ക്കും.

“എൻ്റെ വീട്ടിൽ അവളെ കൂട്ടി കൊണ്ട് വരാം. ജ്യൂസിൽ മയക്കു മരുന്ന് കൊടുത്താൽ മതി” എന്നാണ് സുമി ആദ്യം എന്നോട് പറഞ്ഞത്.

“അത് വേണ്ട” എന്ന തീരുമാനം എൻ്റെതു മാത്രമായിരുന്നൂ.

നാട്ടിൽ അവൾ എത്തുന്നതിനു മുൻപേ തന്നെ അവളുടെ അച്ഛനുമായി സംസാരിച്ചു അപ്പൻ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരുന്നൂ..

എൻ്റെ വിവാഹത്തിന് സുമിയെ ഞാൻ ക്ഷണിച്ചിരുന്നൂ..

പക്ഷെ അവൾ വന്നില്ല..

കൂട്ടുകാരി രക്ഷപെട്ടു എന്നുള്ളത് അവൾക്കു സഹിക്കുവാൻ ആയിക്കാണില്ല..

ഞാൻ ആരാണ് എന്നുള്ളത് മനസ്സിലാക്കിയതിനു ശേഷമാണ് മീനു എൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്…

ഒരിക്കൽ അമ്മ എന്ന രണ്ടക്ഷരം മൂലം പെണ്ണ് എന്ന വാക്കിനെ വെറുത്തിരുന്ന ഞാൻ ഇന്ന് ഭാര്യ എന്ന വാക്കിൽ നിന്ന് വീണ്ടും പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നൂ……