ആദ്യമായി അകപ്പെട്ടപ്പോൾ അവൾ വാവിട്ടു നിലവിളിച്ചു, കുതറിഓടി, ആ…

ഇരപെരുകും രാവുകൾ…

Story written by Keerthi S Kunjumon

==============

കറുത്തുതടിച്ച ശരീരം, അതിനൊത്തപൊക്കം, ബലിഷ്ഠമായ കരങ്ങൾ , വീതിയേറിയ തോളുകൾ , ഇടതൂർന്ന താടിയും മീശയും; അതിനിടയിൽ ‍ അങ്ങിങ്ങായി ചെറിയ നരകൾ…ആകെ ഒരു ക്രൂ രഭാവമെങ്കിലും, ആ ഇളം ചാരനിറമുള്ള ചെറിയ കണ്ണുകളിൽ മാത്രം, എന്തോ ഒരു നിഗൂഡ സൗന്ദര്യം. ഒരു അന്യഗ്രഹജീവിയുടേതു എന്നപോലെ ആ കണ്ണുകൾ ഒറ്റപ്പെട്ട് നില്ക്കുന്നു.

മ ദ്യല ഹ രിയിൽ നിലയുറക്കാത്ത ആ ശരീരം നടുമുറ്റത്തെ ഊഞ്ഞാൽ കട്ടിലിൽ സ്ഥാനം പിടിച്ചു. അപ്പോൾ ആ ക ഴു കൻ കണ്ണുകൾ തൂണുകൾ എട്ടുമൊന്നു ചുറ്റിനോക്കി. അവയ്ക്കരികിൽ സ്വയം കാഴ്ച്ചവെക്കാൻ തയ്യാറയി നിൽക്കുന്ന ഒരു പെ ണ്ണു ട ലിൽ ആ കണ്ണുകൾ ഉടക്കി.

അവളുടെ നോട്ട്ങ്ങളും ചേഷ്ടകളും അയാളിൽ ല ഹ രി ക്കുമേൽ ല ഹ രിപോലെ പടർന്നുകയറി. അവളുടെ നേരെ ആ ചൂണ്ടുവിരലുയർന്നു. മറ്റു പെൺശ രീ രങ്ങൾ ‍ തൂണുകൾക്ക് പിന്നിൽ മറഞ്ഞു. അയാൾ നിലയുറക്കാത്ത കാലുകളുമയി അവളെ അനുഗമിച്ചു.

അവളുടെ മുഖത്ത് യതൊരു ഭാവവ്യത്യാസങ്ങളും നിഴലിച്ചില്ല, വേ ട്ടക്കാ രന്റെ മുന്നിൽ സ്വമേധയാ കീഴടങ്ങിയ ഒരു പാവം ഇര. അതെ ഇ രയെന്നല്ലാതെ മറ്റെന്തുപറയാൻ….

ആദ്യമായി അകപ്പെട്ടപ്പോൾ അവൾ വാവിട്ടു നിലവിളിച്ചു, കുതറിഓടി, ആ ക്ര മിച്ചു, കണ്ണുകളിൽ ഒരു പ്രളയം തന്നെ ഉണ്ടായി. പിന്നീട് ഒരുപാട് വിരുന്നുകാർക്ക് മുന്നിൽ സ്വാദിഷ്ടമായ വിഭവമായി മാറിയപ്പോൾ, ശരീരം പോലെ അവളുടെ മനസ്സും വിറങ്ങലിച്ചുപോയി.

കാലം, രൂപവും ഭാവവും മാറ്റിയ ഇരയായി അവളും മാറി. ഇന്നലെ ഞാനയിരുന്നു ആ ഇര. ഇന്നു ആ ഇരയുടെ വേഷം അഴിച്ചുവെച്ചിട്ട്, കാലം എന്നെ വേ ട്ട ക്കാ രിയാക്കി. ഇരകളെ തേടുന്ന വേ ട്ട ക്കാ രി. ഇന്നത്തെ ഇരകൾ നാളെ വേട്ട്ക്കാരികളാകും.

മ ദ്യല ഹ രിയിൽ അയാൾ അവളുടെ ശരീരത്തെ മഥിച്ചു. പുകമണം മാറാത്ത ആ കറുത്ത ചുണ്ടുകൾ അവളിൽ തീഷ്ണമായ ഒരുതരം വെറുപ്പുളവാക്കിയപ്പോൾ ചാരനിരമുള്ള കണ്ണുകളിൽ അവൾ ആനന്ദം കണ്ടു. അയാളുടെ പല്ലുകൾ അവളുടെ നനുത്ത ചുണ്ടുകളിൽ അമർന്നു. ആ ല ഹരി യിൽ അയാൾ കൂടുതൽ ഉ ന്മാ ദനായി. ബ ലി ഷ്ടമായ അയാളുടെ കരങ്ങളിൽ ആ പെ.ണ്ണു ടൽ ഞെരിഞ്ഞമർന്നു.

ഒടുവിൽ ചൂടുപിടിച്ച ഭ്രാ ന്തമായ കാ മവി കാര ങ്ങളെ അയാൾ അവളിൽ ആഘോഷിച്ചു. വിവസ്ത്രയാക്കപ്പെട്ട അവള്ക്കുമേൽ ഒരു പുതപ്പ് എറിഞ്ഞുകൊടുത്തുകൊണ്ടു ഇരയിൽ ‍ സംതൃപ്തനായ വേട്ടക്കാരനെപോലെ അയാൾ ചിരിച്ചു. ആ ചാരനിറമുള്ള കണ്ണുകളിൽ ‍ ഗൊപ്യമായൊരു തീവ്രഭാവവുമായി അയാൾ അവിടം വിട്ടു.

കൈകാലുകളൾ മാറോടടക്കിപ്പിടിച്ചുകൊണ്ടവൾ നെടുവീർപ്പിട്ടു. അപ്പോൾ അവളുടെ ഓരോ ശ്വാസത്തിലും അയാളുടെ ഗന്ധമായിരുന്നു. അയാൾ എറിഞ്ഞുകൊടുത്ത പുതപ്പിനടിയിൽ അവൾ ചുരുണ്ടുകൂടി. മറ്റെല്ലാ ഇരകളെയും പോലെ അവളും ഒതുങ്ങി; പ്രതീക്ഷകളും പ്രത്യാശകളും ഉപേക്ഷിച്ചു, വി കാ രങ്ങളെല്ലാം മറച്ച്, സ്വയം തന്നിലെക്കു തന്നെ ഒരു ഒതുങ്ങിച്ചേരൽ…

കാഴ്ച്ചവെക്കപ്പെട്ട ഇ.ര.യെ കാവൽക്കാരുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചു, മറ്റു പെൺശ രീ.ര ങ്ങളുമായി ഞാൻ ഇരുളിൽ യാത്രയായി. കാഴ്ചദ്രവ്യങ്ങളെ അണിനിരത്തി വിലപേശുന്ന ക്രൂ രയ യൊരു കച്ചവടക്കാരിയായി ഞാൻ വേഷപ്പകർച്ച നടത്തി. ഓരോ പെൺ ശരീരങ്ങളെയും ഇരുളിൽ ഓരോകോണിലും പറഞ്ഞയച്ചു, അവർക്കുചുറ്റൂം രക്ഷാവലയവും തീർച്ചപ്പെടുത്തി. പെണ്ണുടലിൽ ആകൃഷ്ടരായി വരുന്ന ചെ ന്നായ് ക്കളോട് വിലപേശാൻ സജ്ജയയി ഞാൻ നിന്നു.

അവൾ കരഞ്ഞുകൊണ്ടോടിവന്ന് എന്റേ നെഞ്ചിൽ വീണു. നിർത്താതെ ഉള്ള ആ കരച്ചിൽ ഇരുളിന്റെ നിശ്ബ്ദതയെ കീറിമുറിക്കാൻ തുടങ്ങിയപ്പോൾ, അവളെ എന്നിൽ നിന്നും അടർത്തിമാറ്റിക്കൊണ്ട് ഞാൻ ദേഷ്യത്തോടെ കാര്യം അന്വേഷിച്ചു. പൊടുന്നനെ തിരിഞുനോക്കി, അവൾ പറഞ്ഞു,

“അച്ഛൻ “

ഹൃദയത്തിൽ അതിശക്തമായി ആരോ പ്രഹരിച്ചപോലെ, ഉള്ളിൽ തീവ്രമായൊരു നടുക്കം. ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആ രൂപം ഞങ്ങളെ ലക്ഷ്യമാക്കിവന്നു. അയാൾ വിരലുയർത്തി ആവശ്യപ്പെട്ടു, അയാൾ ജന്മം നൽകിയ ആ പെൺകുട്ടിയെതന്നെ. അപ്പോൾ അവളിലെ പെ ണ്ണ ത്തം വെറും ശരീരമായി മാറി. ആ പെൺശ രീര ത്തിനുവേണ്ടി അയാൾ വിലപേശി. അയാളുടെ വാക്കുകളിൽ തളർന്നു അവൾ താഴെ വീണു, നിലത്തുകിടന്നു വാവിട്ടുകരഞ്ഞു…

ഒടുവിൽ കൈകൾ കൂപ്പി അയാളോടും എന്നോടും മാറിമാറി അവൾ കേണപേക്ഷിച്ചു. തെല്ലും ഭാവഭേദമില്ലതെ നിന്ന ആ ചെ ന്നാ യ യുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു.

വെ റിപൂ ണ്ട ആ വിടന്റെ വിലപേശലിനു മുന്നിൽ അവളുടെ അപേക്ഷകളെ ഞാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നിലെ ക്രൂ ര യായ വേ ട്ടക്കാ രിയുടെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു. പിന്നീടു അവൾ ഒന്നും പറഞ്ഞില്ല, തീർത്തൂം നിശബ്ദയയി, നിസ്സംഗയായി അവൾ അയാളെ പിന്തുടർന്നു.

ഒടുവിൽ ഇരുളകന്നു, അവൾ ഞങ്ങൾക്കൊപ്പം മടങ്ങി. മടക്കയാത്രയിൽ അവൾ ആരെയും നോക്കിയില്ല. ആ കണ്ണുകൾ കലങ്ങിയിരുന്നു, ചുണ്ടുകളിൽ ചോ രപൊ ടി ഞ്ഞിരുന്നു, തീർത്തും അവശയായി തലകുനിച്ചവളിരുന്നു. ആ മുഖം കണ്ട് എന്റെ ഹൃദയം നുറുങ്ങി, തൊണ്ട വരണ്ടുണങ്ങി, കണ്ണുകളിൽ ഇരുട്ട് കയറി, ഉള്ളിൽ പെയ്യാൻ വെമ്പുന്ന ഒരു പേമാരിപോലെ വാക്കുകൾ കാത്തുനിന്നു.

“അതെ നീ ഇന്നു ഇരയാണ്, ഇന്നലെ അതു ഞാനയിരുന്നു. എന്റെ പെ ണ്ണു ടലി നു നേരെയും, ആദ്യം വിരൽ ചൂണ്ടിയതു ജന്മം നല്കിയവൻ തന്നെയായിരുന്നു. രക്ഷകന്റെ വേഷമണിഞ്ഞു വന്ന സഹോദരനും, സുഹൃത്തിനും, അധ്യാപകനുമെല്ലാം വേണ്ടതും എന്റെ ശരീരത്തെയായിരുന്നു. നിന്നെ തേടിയും ഇനി രക്ഷകന്മാർ വരും, ഒടുവിൽ നീയും എന്നെ പോലെ ഒരു വേട്ടക്കാരിയാകും, പെൺ സ്വപ്നങ്ങളെ നിർദാക്ഷിണ്യം ഞെരിച്ചുകളഞ്ഞു ക്രൂ രമായി വിലപേശാൻ മിടുക്കുള്ള വേ ട്ടക്കാ രി. കാലം നിനക്ക് ഇരയിൽ നിന്നും വേ ട്ടക്കാ രിയിലേക്കു ഒരു ചുവടുമാറ്റം നൽകുമ്പൊൾ, അന്നു നിന്റെ സ്ഥാനത്തു മറ്റൊരു ഇര വരും…..

ഇരകൾ പെരുകുന്ന ഈ രാവുകൾ അങ്ങനെ ആവർത്തിക്കപ്പെടും….