ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഞങ്ങൾ പോയിരുന്നു..ആ പെണ്ണിന്റെ കാര്യാ പറഞ്ഞത്…വിനീത് പറഞ്ഞു

പ്ര മു ഖ പെ ഴ

Story written by Praveen Chandran

=================

“ഇന്ന് നല്ലൊരു പെൺകുട്ടിയെ   കണ്ടെടാ..നല്ല ഗോതമ്പിന്റെ നിറം..പളുങ്കുപോലത്തെ ചിരി..നല്ല ഒതുക്കമുളള സംസാരം..എനിക്കിഷ്ടമായി..വിനീത് വളരെ ഉത്സാഹത്തോടെ പറഞ്ഞു..

“അവളു പെ ഴ യാ ടാ” ഹോസ്റ്റലിലെ കട്ടിലിൽ കിടന്ന്  മൊബൈലിൽ ക്ലിപ്സ് നോക്കിക്കൊണ്ട് രാകേഷ് പറഞ്ഞു..

“ഒന്നു പോടാപ്പാ! നിനക്ക് എല്ലാവരും അങ്ങിനെതന്നെയാണല്ലോ? അല്ലെങ്കിൽ തന്നെ നീയാരാണെന്നറിഞ്ഞിട്ടാ?” വിനീത് കുറച്ച് ദേഷൃത്തിൽ പറഞ്ഞു..

“നീയെന്തിനാ ചൂടാവുന്നത് അതിന്..ആരായാലും ഒരു പ്രമുഖ പെ ഴ യാ യിരിക്കും, നീ കെട്ടാൻ പോകുന്നോ അവളെ?” രാകേഷ് ചോദിച്ചു..

“ഹും..എനിക്കു കെട്ടാനല്ല എന്റെ ഏട്ടന് വേണ്ടി ആലോചിച്ചതാ..ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഞങ്ങൾ പോയിരുന്നു..ആ പെണ്ണിന്റെ കാര്യാ പറഞ്ഞത്” വിനീത് പറഞ്ഞു..

“ആണോ..സോറി ടാ..ഞാൻ വിചാരിച്ചു നീ വഴിയിലെവിടേലും വച്ച് കണ്ട പെൺകുട്ടിയായിരിക്കും എന്ന്.. ” രാകേഷ് ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“അതിനെന്താടാ വഴിയിൽക്കാണുന്ന പെണ്ണുങ്ങളൊക്കെ പെ ഴ യാ ണോടാ? വനീതിന് വീണ്ടും ദേഷ്യം വന്നു..

“ഹ..ഹ..നീ അതുവിട്..എനിക്ക് കുറേ പെമ്പിള്ളാരെ അറിയാം എല്ലാം ഒന്നിനൊന്ന് പി ഴ യാ..ഏടാ ഇവളുമാരൊക്കെ വളയ്ക്കാൻ കെല്പുളളവനു മുമ്പിൽ വളയും..അതേതവളായാലും….ചേട്ടനോട് എന്തായാലും ഒന്നന്വേഷിക്കാൻ പറയുന്നത് നല്ലതാ”..

അഹങ്കാരത്തോടെയുളള ആ മറുപടി കേട്ട് വിനീത് ദേഷ്യത്തോടെ അവിടന്നിറങ്ങിപോയി..

“നീയെന്തിനാടാ..അവനെ ചൂടാക്കിയത്? റിജോ ചോദിച്ചു..

“ഹ..ഹ..ചുമ്മാ..പെണ്ണുങ്ങളുടെ ശാസ്ത്രം നമുക്കറിഞ്ഞു കൂടെ..ഇവനെന്തറിയാൻ..ഒരു പെണ്ണിനെ പോലും ഇന്നുവരെ വളച്ചിട്ടുണ്ടോ അവൻ..ഉളള ചാരിത്ര്യമൊക്കെ വേറൊരുത്തന്റെ അടുത്ത് പണയം വച്ചിട്ട് ഒന്നു മറിയാതെ ഇവനെ പോലുളളവന്മാരുടെ മുന്നിൽ പളുങ്കു പോലെ ചിരിച്ചു നിൽക്കും..അതവനറിയില്ലല്ലോ..ഹ..ഹ..”

ആ സമയത്താണ് രാകേഷിന്റെ ഫോൺ റിംഗ് ചെയ്തത്..

“മോനേ അമ്മയാടാ..വിനീതും അവന്റെ ചേട്ടനും ഇന്നിവിടെ വന്നിരുന്നു..അനുമോളെ കാണാനാ വന്നത്..നല്ല പയ്യനാ അച്ഛനും എനിക്കും വളരെ ഇഷ്ടായി..അനുമോൾക്കും..എന്തുകൊണ്ടും നല്ല ബന്ധമാ മോനേ..എന്താ നിന്റെ അഭിപ്രായം?”..

ആ പ്രമുഖ തന്റെ പെങ്ങളായിരിക്കുമെന്ന് മറ്റു പല ആങ്ങളമാരേയും പോലെ അവനും വിചാരിച്ചിരുന്നില്ലായിരുന്നു..

~പ്രവീൺ ചന്ദ്രൻ