പുറകിലേക്ക് വലിച്ചിരുന്ന അവളുടെ കൈകൾ നിശ്ചലമായപ്പോൾ അവളുടെ എതിർപ്പ് മാറി തന്റെ….

കോണിപ്പടികൾ

Story written by Saji Thaiparambu

================

ഓഫീസിന്റെ കോണിപ്പടികൾ ചവിട്ടി കയറുമ്പോൾ ശാലിനി വിയർത്ത് കുളിച്ചിരുന്നു. ലോലമായ കോട്ടൻ ചുരിദാറിൽ വിയർപ്പിന്റെ നനവ് പടർന്നിട്ട് ശരീരവടിവുകൾ പ്രത്യക്ഷമായിരുന്നു.

എംഡിയുടെ ക്യാബിന്റെ ഹാഫ് ഡോറിൽ തട്ടി അനുവാദം ചോദിച്ച് അകത്തേക്ക് കയറി.

മേശപ്പുറത്തിരുന്ന അറ്റന്റൻസ് രജിസ്റ്റർ, തുറന്ന് ഒപ്പിടുവാനൊരുങ്ങിയപ്പോൾ, അവളെ സാകൂതം നോക്കിയിരുന്ന ‘എം ടി, പേന പിടിച്ച അവളുടെ മൃദുല കരങ്ങളെ തന്റെ പരുക്കൻ കൈകൾ കൊണ്ട് മുറുകെ പിടിച്ചിട്ട് ചോദിച്ചു.

“അല്ലാ, ഞാനൊരു എക്സ് ക്യൂസ് തന്നപ്പോൾ പിന്നെ, ശാലിനി അത് സ്ഥിരമാക്കിയോ? ഇപ്പോൾ സമയമെന്തായെന്നറിയാമോ?

അതും പറഞ്ഞയാൾ ക്ളോക്കിലേക്ക് നോക്കി.

അയാളുടെ തഴമ്പിച്ച കൈക്കുള്ളിലായിപ്പോയ തന്റെ കരങ്ങളെ ശാലിനി അസ്വസ്ഥതയോടെ വലിച്ച് പുറത്തെടുത്തു.

“സാർ ഇന്ന്, അമ്മയ്ക്ക്‌ അസുഖം ലേശം കൂടുതലായിരുന്നു. രാവിലത്തെ മരുന്നും കൊടുത്ത് അമ്മയെ കുളിപ്പിച്ച് കട്ടിലിൽ കൊണ്ട് കിടത്തിയതാ, പക്ഷേ വീണ്ടും അമ്മയ്ക്ക് ശ്വാസം മുട്ടലുണ്ടായപ്പോൾ ഉടുത്തിരുന്ന വസ്ത്രത്തിലൊക്കെ വിസർജ്ജ്യമായി, പിന്നെയും ഒരിക്കൽ കൂടി കുളിപ്പിക്കേണ്ടി വന്നത് കൊണ്ടാ, താമസിച്ച് പോയത്.

അവൾ ദയനീയതയോടെ അയാളെ നോക്കി പറഞ്ഞു.

“നിന്റെ അനുജത്തിയില്ലേ വീട്ടിൽ’ അവൾ നോക്കില്ലേ, അമ്മയുടെ കാര്യങ്ങൾ?”

അത് ചോദിക്കുമ്പോൾ അയാളുടെ ക ഴുകൻ കണ്ണുകൾ തന്റെ ശരീരത്തിൽ ഉഴിച്ചിൽ നടത്തുന്നത് അസഹ്യതയോടെ അവൾ കണ്ടു.

“അവൾക്കിന്ന് കോച്ചിങ്ങ് ക്ലാസ്സുണ്ടായിരുന്നു. അതാ ഞാൻ “

ബാക്കി പറയാതെ അവൾ വീർപ്പുമുട്ടലോടെ നിന്നു

“ഉം, എന്റെ ഭാര്യയും കുറെ നാളായി കിടപ്പിലായിട്ട്. പിന്നെ നിന്റെ ചേച്ചി, സഹായത്തിനൊള്ളത് കൊണ്ട് എനിക്കും കുട്ടികൾക്കും അത് വലിയൊരാശ്വാസമാ, കുറച്ച് നാള് കൂടി കഴിയുമ്പോൾ നിന്റെ ചേച്ചിയെ കെട്ടിച്ച് വിട്ടാൽ പിന്നെ ഞാനും മക്കളും പട്ടിണിയാകും, ഇപ്പോൾ വീട്ടുജോലിക്കാർക്കൊക്കെ വല്ലാത്ത ഡിമാന്റല്ലേ?”

തന്റെ, ബോസിന്റെ വീട്ടിലേക്ക് ഒരു ജോലിക്കാരിയെ അന്വേഷിക്കുന്ന കാര്യം വീട്ടിലിരുന്ന് ഒരു ദിവസം പറയുകയുണ്ടായി. ബോസിന്റെ കിടപ്പിലായ ഭാര്യയെ ശുശ്രൂഷിക്കണം, കൂടെ അവരുടെ മക്കളുടെ കാര്യങ്ങളും നോക്കി വീട്ടുജോലികളും ചെയ്യണം. മാസം പതിനയ്യായിരം രൂപ ശബ്ബളം കിട്ടുമത്രേ’

ഇത് കേട്ടയുടനെ സത്രീധനത്തിന്റെ പേരിൽ പിണങ്ങി വീട്ടിൽ വന്ന് നില്ക്കുന്ന തന്റെചേച്ചി ശാന്തിനി ചാടിവീണ് പറഞ്ഞു…

“ശാലു ഞാൻ പോകാമെടി വീട്ടുജോലിക്കു്, എന്റെ വരുമാനം കൂടിയാകുമ്പോൾ നമ്മുടെ വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ കുറയും. പിന്നെ ശരണ്യക്ക് എൻട്രൻസ് കോച്ചിങ്ങിന് പോകണമെന്ന് പറഞ്ഞതല്ലേ, അവളെയൊന്ന് രക്ഷപ്പെടുത്തിയെടുത്താൽ നമ്മുടെ കഷ്ടപ്പാടുകളൊക്കെ മാറും.”

ചേച്ചി പറഞ്ഞതിനെ കുറിച്ച് ശാലിനി നന്നായി ആലോചിച്ചു.

ശരണ്യ പഠിക്കാൻ മിടുക്കിയാണ്, ഡോക്ടറാവണമെന്നാണ് അവളുടെ ആഗ്രഹം. അതിന് കാശില്ലാതെ നടക്കില്ലല്ലോ, പിന്നെ അമ്മയെ രാവിലെ കുളിപ്പിച്ച് ആഹാരവും മരുന്നും കൊടുത്തിട്ട് പോയി കഴിഞ്ഞാൽ താൻ തിരിച്ച് വരും വരെ അച്ഛന്റ നോട്ടമുണ്ടാവും. ശരണ്യ ക്ളാസ്സിന് പോകുന്നതിനും തടസ്സമില്ല. അല്ലാതെ തന്റെയൊരാളുടെ വരുമാനം കൊണ്ട് ഒന്നുമാവില്ല.

അങ്ങനെ അന്ന് മുതൽ ചേച്ചി ബോസിന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നു. മാസത്തിലൊരിക്കൽ വീട്ടിലേക്ക് വരും, അമ്മയ്ക്ക് മരുന്നും അച്ഛന്റെ കയ്യിൽ ശബ്ബളവും ഏല്പിച്ച് അന്ന് തന്നെ തിരിച്ച് പോകും.

“ഇനിയെന്തുവാ ആലോചിച്ച് നില്ക്കുന്നത്, വേഗം ഒപ്പിട്ടിട്ട് പോയി എനിക്ക് കടുപ്പത്തിൽ ഒരു ചായ എടുത്തോണ്ട് വാ, എന്നിട്ട് വേണം പോസ്റ്റ് ഓഫീസിലും, ബാങ്കിലുമൊക്കെ പോകാൻ.”

പ്യൂൺ ജോലിയാണ് ശാലിനിക്ക്.

വീട്ടിലെ ബുദ്ധിമുട്ട് കാരണം പത്താം ക്ലാസ്സ് പഠനം കൊണ്ട് നിർത്തേണ്ടി വന്നു. ചേച്ചിയുടെ കാര്യവും വ്യത്യസ്തമല്ല. പിന്നെ ശരണ്യയിലാണ് ഏവരുടെയും പ്രതീക്ഷ.

നീട്ടിപ്പിടിച്ച അറ്റൻറൻസ് രജിസ്റ്ററിൽ, കുനിഞ്ഞ് നിന്ന് ഒപ്പിടുമ്പോൾ, തന്റെ ഇടത് കൈ കൊണ്ട് ശാലിനി ചുരിദാറിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ചൂ.

അയാളുടെ കണ്ണുകൾ തന്റെ ശരീരം കൂടുതൽ കാർന്നെടുക്കുന്നതിന് മുൻപ് അവൾ ആ മുറി വിട്ട് പുറത്തിറങ്ങി.

*******************

ക്ളോക്കിലെ നീളവും വണ്ണവുമുള്ള സൂചി അഞ്ചിനെ സ്പർശിക്കുന്നതിന് മുമ്പ് തന്നെ ഓഫീസിലെ മറ്റ് ജീവനക്കാരൊക്കെ അവരുടെ സീറ്റുകൾ ഒഴിഞ്ഞ് പോയിരുന്നു.

ഏറ്റവും പുറകിലായി എം ഡി യു ടെ ക്യാബിന് മുന്നിലൂടെ നടന്ന് പോയ, ശാലിനിയോട് തനിക്ക് ഒരു കപ്പ് ചായ കൂടി തന്നിട്ട് പോകാൻ ബോസ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന് കുറച്ച് ജോലി കൂടി ബാക്കിയുണ്ടത്രേ.

ചായ കപ്പ് സൂക്ഷ്മതയോടെ ബോസിനെ ഏല്പിച്ച് തിരികെ, നടക്കുമ്പോൾ അയാൾ വിളിച്ച് പറഞ്ഞു.

“ശാലിനി ഒന്ന് നിന്നേ, എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.”

അവൾ ഉത്ക്കണ്ഠയോടെ തിരിഞ്ഞ് നിന്നു.

ഈസി ചെയറിൽ നിന്നും അയാൾ എഴുന്നേറ്റ് വന്ന് അവളുടെ മുന്നിലായി മേശപ്പുറത്തിരുന്ന് ചായക്കപ്പ് ചുണ്ടോട് ചേർത്ത് മൊത്തി കുടിച്ചു.

അയാളുടെ ചൂഴ്ന്ന നോട്ടം സഹിക്കാതെ വിറയലോടെ അവൾ താഴേക്ക് നോക്കി നിന്നു.

“ശാലിനിക്ക് ഞാൻ പറയാതെ തന്നെ എന്റെ കാര്യങ്ങളൊക്കെ അറിയാമല്ലോ?ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ ശരീരം തളർന്ന് കിടപ്പിലായതാണ് എന്റെ ഭാര്യ ഇന്ദു. ഇപ്പോൾ ഇളയ മകൾക്ക് ഏഴ് വയസ്സായി, ഇന്ദുവിന്റെ കാര്യത്തിൽ ഇനി പ്രതീക്ഷയൊന്നും വേണ്ടന്ന് ഡോക്ടേഴ്സെല്ലാം വിധിയെഴുതി കഴിഞ്ഞു.

ഇടയ്ക്ക് ഒന്ന് നിർത്തിയിട്ട് ചായക്കപ്പ് ഒന്ന് കൂടി മൊത്തി. എന്നിട്ട് തുടർന്നു….

“കുട്ടികൾ വളർന്ന് കൊണ്ടിരിക്കുവാ, രണ്ട് പെൺകുട്ടികൾ മൂത്തവൾ മേഘ്നയ്ക്ക് പത്ത് വയസ്സായിരിക്കുന്നു. ഒരമ്മയുടെ പരിചരണം ഏറ്റവുമധികം വേണ്ടത് ഇനിയങ്ങോട്ടല്ലേ? അത് കൊണ്ട് കൂടിയാവാം, തനിക്ക് ഒന്നിനും കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ഇന്ദു എന്നെ മറ്റൊരു വിവാഹത്തിന് ഇപ്പോൾ നിർബന്ധിച്ചോണ്ടിരിക്കുവാ “

അത് പറയുമ്പോൾ അയാളുടെ നോട്ടം അവളുടെ നിറഞ്ഞ മാറിലായിരുന്നു. പെട്ടെന്നവൾ ഷാളെടുത്ത് നേരെയിട്ട് കൊണ്ട് അയാളോട് ചോദിച്ചു.

“ഇതൊക്കെഎന്നോടെന്തിനാ സാർ പറയുന്നത്”

കുടിച്ച് തീർന്ന കപ്പ് അവൾക്കു് നേരെ നീട്ടി,

അത് വാങ്ങുമ്പോൾ അവളുടെ കൈകളെ അയാൾ ചേർത്ത് പിടിച്ചു.

പൊള്ളലേറ്റത് പോലെ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അയാൾ മുറുകെ പിടിച്ചു.

“ശാലിനി തയ്യാറാണോ എന്റെ ഭാര്യയാകാൻ എന്റെ കുട്ടികൾക്ക് ഒരമ്മയാകാൻ ശാലിനിക്ക് കഴിയുമെങ്കിൽ എന്റെ ഇന്ദുവിനുള്ള അതേ അവകാശത്തോടെ എന്റെ വീട്ടിൽ കഴിയാം. പിന്നെ അവളുടെ കാലശേഷം എന്റെ എല്ലാ സ്വത്തുക്കളുടെയും ഏക അവകാശി, നീയായിരിക്കും.”

അപ്രതീക്ഷിതമായി, ലോട്ടറി അടിച്ചത് പോലെ അവൾ മിഴിച്ചു നിന്നു. തനിക്കൊരിക്കലും സ്വപ്നം കാണാൻ പോലുമാവാത്ത ഒരു ബന്ധമാണിത്. ഒരു രണ്ടാം കെട്ടുകാരനല്ലേ, എന്ന് ചോദിച്ച് പലരും നെറ്റി ചുളിച്ചേക്കാം, മൂത്ത മകളെ കെട്ടിച്ച സ്ത്രീധന കടം വീട്ടാൻ കഴിയാത്ത തന്റെ വീട്ടിലേക്ക് ഇനി ആര് പെണ്ണ് ചോദിച്ച് വരാനാ,

പക്ഷേ തന്റെ ചേച്ചി ബന്ധമൊഴിഞ്ഞ് ഇങ്ങനെ നില്ക്കുമ്പോൾ താനിങ്ങനെ ചിന്തിക്കുന്നത് സ്വാർത്ഥതയല്ലേ?

“എന്താ നീ ആലോചിക്കുന്നത്, നിന്റെ ചേച്ചിയെ കുറിച്ചാണോ, അവളെ നമുക്ക് നല്ലൊരു പയ്യനെ കണ്ടു പിടിച്ച് കെട്ടിച്ച് വിടാം, അത് കഴിഞ്ഞ് നിന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ടേ, ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകുകയുള്ളു. അത് പോരെ “

അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ അയാൾ പറഞ്ഞപ്പോൾ, അത് വരെ അയാളോട് ഉണ്ടായിരുന്ന വെറുപ്പ് മാറി, വല്ലാത്ത ബഹുമാനവും, സ്നേഹവും തോന്നി അവൾക്കപ്പോൾ…

പുറകിലേക്ക് വലിച്ചിരുന്ന അവളുടെ കൈകൾ നിശ്ചലമായപ്പോൾ അവളുടെ എതിർപ്പ് മാറി തന്റെ വരുതിക്ക് അവൾ വശംവദയായെന്ന് അയാൾക്ക് മനസ്സിലായി.

ഒട്ടും സമയം പാഴാക്കാതെ അയാൾ രണ്ടു കൈകളുമെടുത്ത് അവളുടെ തോളിൽ വച്ചു.

“സർ എന്തായിത്”

അവൾ ഞെട്ടലോടെ പിന്നോട്ട് മാറി.

“കുറച്ച് നാൾ കഴിയുമ്പോൾ നമ്മൾ ഭാര്യാഭർത്താക്കൻമാരാകും, അപ്പോൾ പിന്നെ അതിന് മുമ്പ് നമ്മളൊന്നായെന്ന് കരുതി ആർക്കാ ചേതം. ഇവിടിപ്പോൾ ഞാനും നീയുമല്ലാതെ വേറാരുമില്ല”

പരവശനായ അയാളുടെ ശ്വസോച്ഛ്വാസം അവളുടെ ചെവിയിൽ വീണപ്പോൾ മുമ്പെങ്ങുമില്ലാത്ത ഒരു തരിപ്പ് ശരീരത്തിലുണ്ടായത് പോലെ അവൾക്ക് തോന്നി. അവളുടെ അനുവാദമില്ലാതെ തന്നെ, ശംഖാകൃതിയിലുള്ള അവളുടെ കഴുത്തിലെ ഇടത് വശത്തുള്ള കറുത്തമറുകിനെ ചായക്കറ പുരണ്ട അയാളുടെ ചുണ്ടുകൾ ഒപ്പിയെടുത്തു.

താൻ നില്ക്കുന്നത് തന്റെയും, കുടുംബത്തിന്റെയും രക്ഷകന്റെ മുമ്പിലാണെന്ന ബോധ്യം അവളുടെ ആശങ്കൾ ഇല്ലാതാക്കിയിരുന്നു.

ഒരു പൊങ്ങ് തടി പോലെ അവളുടെ  ന ഗ്ന മേനി, അനുഭൂതികളുടെ ചുഴിയിൽ വീണ് ചാഞ്ചാടി.

ക്ളോക്കിലെ ചെറിയ കിളി പുറത്ത് വന്ന് ചിലച്ചപ്പോൾ ഏസിയുടെ കുളിർമയിൽ മയക്കത്തിലേക്ക് വീണ് പോയ അവൾ ചാടിയെഴുന്നേറ്റു.

അപ്പോൾ മേശപ്പുറത്ത് കാലുകൾ രണ്ടും കയറ്റി വച്ചയാൾ മൊബൈലിൽ എന്തോ കണ്ട് രസിക്കുകയായിരുന്നു.

അഴിഞ്ഞ് കിടന്ന വസ്ത്രങ്ങൾ നേരെയാക്കി ക്യാബിനിലെ ഒരു വശത്തായി, വിസിറ്റേഴ്സിന് ഇരിക്കാനിട്ടിരിക്കുന്ന സോഫാ സെറ്റിയിൽ നിന്നെഴുന്നേറ്റ്, അവൾ അയാൾക്കരികിലേക്ക് വന്നു, പുറകിൽ നിന്നു.

മൊബൈലിൽ അയാൾ കണ്ട് കൊണ്ടിരിക്കുന്നത് കുറച്ച് മുമ്പ് തങ്ങൾ നടത്തിയ കേളീരംഗങ്ങളാണെന്നറിഞ്ഞപ്പോൾ അവളിൽ ഒരു ഞെട്ടലുണ്ടായി.

“സാർ എന്തായിതൊക്കെ, എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ”

അയാൾക് മുഷിപ്പ് തോന്നാതെ അവൾ ഭയത്തോടെ ചോദിച്ചു.

“ഇതൊക്കെ എൻറയൊരു വീക്ക് നസ്സല്ലേ മോളേ, നിനക്ക് വേറൊരു വീഡിയോ ഞാൻ കാണിച്ച് തരാം”

അതു പറഞ്ഞിട്ടയാൾ ഗ്യാലറിയിൽ കിടന്ന മറ്റൊരു വീഡിയോ പ്ളേ ചെയ്തവളെ കാണിച്ചു.

അത് കണ്ടവൾ ഞെട്ടിത്തരിച്ച് പോയി.

തന്റെ ചേച്ചിയോടൊപ്പം അയാൾ കെട്ടിപ്പുണരുന്ന രംഗം. കൂടുതൽ കാണാനാവാതെ അവൾ മുഖം തിരിച്ചു കളഞ്ഞു.

താനൊരു മനുഷ്യമൃ ഗത്തിന്റെ കെണിയിൽപെട്ടു പോയതാണെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.

സങ്കടവും ദേഷ്യവും കൊണ്ടവളുടെ സമനില തെറ്റി.

തന്നെ കെണിയിലാക്കിയവന്റെ മുഖത്തെ ആഭാസച്ചിരി കണ്ടപ്പോൾ മേശപ്പുറത്തിരുന്ന ഫ്ളവർവെയ്സ് എടുത്തു അടിക്കാനായി അയാളുടെ തലയ്ക്ക് നേരെ ഓങ്ങി.

പക്ഷേ അയാളത് ഒരഭ്യാസിയെ പോലെ തടഞ്ഞു. എന്നിട്ടവളോട് പറഞ്ഞു.

“നീ എന്ത് വിചാരിച്ചെടീ ഏതോ ചാണക കുഴിയിൽ കിടന്ന നിന്നെയൊക്കെ കെട്ടിയെടുത്ത് ഞാനെന്റെ ഭാര്യയാക്കുമെന്നോ? ഞാനത്രയ്ക്ക് മണ്ടനാണെന്ന് നീ കരുതിയോ’? നിന്നെ പോലെ തന്നെയാ നിന്റെ ചേച്ചിയും, അവള് പിന്നെ ആദ്യമെന്നെ വിശ്വസിച്ചെങ്കിലും, ഇപ്പോൾ എന്നെ എതിർക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ, എന്റെ ഇഷ്ടദാസിയായി അടങ്ങിയൊതുങ്ങി വീട്ടിൽ നില്ക്കുന്നുണ്ട്. മര്യാദയ്ക്കു്  നിന്നാൽ നീയും നിന്റെ കുടുംബവും അല്ലലില്ലാതെ ജീവിച്ച് പോകും. അല്ല എന്നെ എതിർക്കാനാണ് ഭാവമെങ്കിൽ നിന്റെയും, ചേച്ചിയുടെയും സമ്മതപ്രകാരമുള്ള ഈ സെ ക് സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ എന്റെ മുഖം മറച്ച് പിടിച്ച് ഞാൻ റിലീസ് ചെയ്യും. അതിന് കഴിവുള്ള വീഡിയോ എഡിറ്റേഴ്സ് ഒക്കെ എന്റെ കൂട്ടുകാരായിട്ടുണ്ട്. എന്ത് വേണമെന്ന് നീ നന്നായൊന്ന് ആലോചിക്ക് ഞാനിറങ്ങുന്നു. പോകുമ്പോൾ ഓഫീസ് റും, നന്നായി പൂട്ടാൻ മറക്കണ്ട.”

തികഞ്ഞ ലാഘവത്തോടെ അത്രയും പറഞ്ഞിട്ട് മുറി വിട്ടയാൾ പുറത്തേക്ക് പോകുന്നത് നിസ്സഹായതയോടെ അവൾ നോക്കി നിന്നു.

****************

കാറിന്റെ ഹോണടി കേട്ടപ്പോൾ ശാന്തിനി, അടുക്കളയിൽ നിന്ന് ഓടി വന്ന്, മുൻവാതിൽ തുറന്ന് പുറത്തേക്ക് നോക്കി, സെക്യൂരിറ്റി ഗേറ്റ് തുറന്ന് കൊടുത്തപ്പോൾ അയാളുടെ, വെള്ള ബെൻസ് കാർ ചുവന്ന ഫ്ളോർ ടൈൽ പാകിയ മുറ്റത്ത് കൂടി, പോർച്ചിലേക്ക് കയറുന്നത് കണ്ടപ്പോൾ ശാന്തിനി, ഓടി ഇന്ദു മതിയുടെ ബെഡ് റൂമിലേക്ക് ചെന്നു.

അവിടെ കുട്ടികൾ രണ്ട് പേരും അവളെ കെട്ടിപ്പുണർന്ന് ഉറക്കത്തിലേയ്ക്ക് വീണിരുന്നു.

“എന്താ ശാന്തി “

വാതിൽക്കൽ നില്ക്കുന്ന ശാന്തിനിയോട് ഇന്ദു ആരാഞ്ഞു.

“ചേച്ചീ, മഴ പൊടിക്കുന്നുണ്ട്. കുട്ടികളുടെ യൂണിഫോം ടെറസ്സിൽ കഴുകി വിരിച്ചിട്ട് എടുക്കാൻ മറന്നു പോയി. ഞാനതൊന്ന് എടുക്കട്ടെ.”

കുട്ടികൾ മുറിയിലുണ്ടെന്ന സമാധാനത്തിൽ അവൾ മുകളിലക്കുള്ള കോണിപ്പടികൾ കയറി.

കാർ, പോർച്ചിലിട്ടതിന് ശേഷം വീടിനകത്തേക്ക് കയറിയ അയാൾ, മുൻവാതിൽ അടച്ചിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.

അവിടെ ജോലിയൊക്കെ ഒതുക്കി, കുളിച്ചൊരുങ്ങി ഇരിക്കണമെന്ന് രാവിലെ ശാന്തിനിയോട് ചട്ടം കെട്ടിയിരുന്നു.

വൈകിട്ട് കഴിച്ച മ ദ്യത്തിന്റെ ല ഹരിയും അവളോടുള്ള അഭിനിവേശവും അയാളെ ഉന്മത്തനാക്കിയിരുന്നു.

“കൊച്ചു കള്ളീ അടുക്കളയിലെ ലൈറ്റും ഓഫാക്കി ഇരുട്ടത്ത് എന്നെയും കാത്തിരിക്കുവാണല്ലേ?”

കട്ടപിടിച്ച ഇരുട്ടിൽ അടക്കിപിടിച്ച ശബ്ദത്തിൽ ചോദിച്ച് കൊണ്ടയാൾ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു.

കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു പൊട്ടിത്തെറി കേട്ട്, ഇടിവെട്ടിയതാണെന്ന് കരുതി നിന്ന സെക്യൂരിറ്റിയുടെ മുന്നിലേക്ക് കത്തിക്കരിഞ്ഞ അയാളുടെ മുതലാളിയുടെ ശരീരഭാഗം വന്ന് വീണു.

ഈ സമയം തുണിയെടുക്കാൻ എന്ന വ്യാജേന മുകളിലേക്ക് പോയ ശാന്തിനി പുറകിലൂടെ ഗേയ്റ്റിന് വെളിയിൽ വന്ന് നിന്ന് ഊറിയ ചിരിയോടെ കൺകുളിർക്കെ ആ കാഴ്ച കണ്ട് സംതൃപ്തിയോടെ നിന്നു.

~സജിമോൻ തൈപറമ്പ്