ഇഷ്ടമുള്ള പെൺകുട്ടിയെ സ്വന്തമാക്കാനുള്ള എളുപ്പമാർഗം എന്താണെന്നറിയോ…

Written by Pratheesh

=================

ഇഷ്ടമുള്ള പെൺകുട്ടിയെ സ്വന്തമാക്കാനുള്ള എളുപ്പമാർഗം എന്താണെന്നറിയോ…..???

എന്തു കൊണ്ട് അവസാന നിമിഷം അവൾ നിന്നെയും നിന്റെ പ്രണയത്തേയും വേണ്ടാന്നു വെച്ചു പോകുന്നു എന്നതിന്റെ യഥാർത്ഥ കാരണവും എന്താണെന്ന് നിനക്കറിയോ?

അവൾ നിന്നെ ചതിക്കുന്നതല്ല, അവിടെ നീയും അതുപോലെ അവളും അത്രയും കാലം ഓർക്കാത്ത ഒരു വസ്തുതയാണ് നിങ്ങൾക്കിടയിലെക്കു കടന്നു വരുന്ന ആ ശത്രു,

ആ ശത്രുവിനെയാണു നിങ്ങൾ ഇരു പ്രണയജോഡികളും ചേർന്നു വരുതിയിലാക്കേണ്ടത്,

ആ ശത്രുവിനു മാത്രമേ നിങ്ങളുടെ ഇഷ്ടജീവിതം നിങ്ങൾക്ക് നൽകാൻ അൽപ്പമെങ്കിലും സാധിക്കൂ,

ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ എതൊരുത്തനും നിഷ്പ്രയാസം സാധിക്കും എന്നാൽ അവളുടെ ഇഷ്ടം നേടിയെടുത്തതു കൊണ്ടു മാത്രം അതവളെ സ്വന്തമാക്കാനുള്ള എളുപ്പമാർഗ്ഗം അല്ല, എന്നാൽ അതിനും ഒരെളുപ്പമാർഗ്ഗമുണ്ട് എന്താണെന്നറിയോ ?

അതൊരിക്കലുംഅവളെ ജീവനോള്ളം സ്നേഹിക്കുക എന്നതല്ല, അവളെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുക എന്നതുമല്ല, അവൾക്കു വേണ്ടി ജീവൻ കളയാൻ പോലും തയ്യാറാവുക എന്നതുമല്ല അത്,

അവളെ കാണാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നു കാണിക്കാൻ പുലർക്കാലെ എഴുന്നേറ്റു പോയി അവളുടെ മുന്നിൽ ഹാജർ കൊടുക്കുകയുമല്ല,

ചങ്കൂറ്റം കാണിക്കാൻ  അവളോട് നേരിട്ടു തന്നെ തന്റെ ഇഷ്ടം തുറന്നു പറയുകയുമല്ല അത്,

നാടു മുഴുവൻ അവൾ തന്റെ പെണ്ണാണെന്ന് പറഞ്ഞു നടക്കുകയുമല്ലത്,

അവളെ ബൈക്കിന്റെ പിറകിൽ ചേർത്തിരുത്തി അവളെയും കൊണ്ട് മറ്റുള്ളവർ കാൺകെ വായു വേഗത്തിൽ സഞ്ചരിച്ച് ലോകത്തോട് മുഴുവൻ “ഇവൾ എന്റെയാണെന്ന് ” വിളിച്ചു പറയുകയുമല്ലിത്,

അതിനുള്ള എളുപ്പമാർഗ്ഗം…,

നിങ്ങൾ നല്ല രീതിയിൽ നിങ്ങളുടെ പഠനം (Education) പൂർത്തിയാക്കുക എന്നതാണ്…..””

കാരണം…അവളുടെ ഇഷ്ടം നേടികഴിഞ്ഞാൽ പിന്നെ അവളെ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ മറ്റെല്ലാം നഷ്ടപ്പെടുത്തിയും നിങ്ങളവൾക്കു കാവലിരിക്കുമ്പോൾ,

ഒന്നോർക്കുക….

അതിന്റെ മറ്റൊരറ്റത്ത് നീ പോലും അറിയാതെ ഒരിക്കൽ പോലും പെണ്ണോ പ്രേമമോ പോലുള്ള ഒന്നിനും മുഖം കൊടുക്കാതെ പഠനവും ജോലിയും മാത്രം ലക്ഷ്യമിട്ട് രാവും പകലും അതിനു വേണ്ടി മാത്രം കഷ്ടപ്പെട്ട് ചിലർ മറുത്തലക്കൽ ഉയർന്നു വരുന്നുണ്ടെന്ന് !

നിങ്ങൾ അവളെയും സ്വപ്നം കണ്ട് ഫോണിൽ സല്ലപിച്ച് മനോരാജ്യങ്ങളിൽ മുഴുകി വീഡിയോ കോളിൽ സമയം തള്ളി നീക്കുമ്പോൾ ,

രാത്രിയുടെ മൂന്നാം യാമങ്ങളിൽ പോലും കഷ്ടപ്പെട്ട്  ഉണർന്നിരുന്ന് പഠിച്ച് തന്റെ ലക്ഷ്യത്തിലെക്ക് നീങ്ങുന്നവർ….,

അവർ അവരുടെ സ്വപ്ന ജോലിയെന്ന ലക്ഷ്യത്തിലെക്കെത്തുകയും തുടർന്ന്,

അവൻ വിവാഹം ആലോജിച്ച് നിന്റെ പെണ്ണിന്റെ വീട്ടിലെത്തുന്നതോടെ അവളുടെ വീട്ടുക്കാരുടെ നോട്ടം കൂടുതലും അവനിലെക്കിണു തിരിയുക.,

അല്ലാതെ അവളെയും കൊണ്ടു നാട്ടിൽ ഊരുചുറ്റൽ അല്ലാതെ നല്ലൊരു ജോലിയും കൂലിയും ഇല്ലാതെ നട്ടം തിരിഞ്ഞു നടക്കുന്ന നിന്നിലെക്കല്ല,

അതുകൊണ്ട് മക്കളെ ഇഷ്ടമുള്ള പെണ്ണിനോടൊത്ത് ജീവിക്കണമെന്നുണ്ടെങ്കിൽ പഠിച്ചോള്ളൂ….

ഇല്ലെങ്കിൽ പഠിപ്പും ജോലിയുമായി വരുന്നവൻ നിന്റെ മൂന്നും, നാലും, അഞ്ചും വർഷത്തെ തീവ്രപ്രണയം, അവന്റെ നാലോ അഞ്ചോ വർഷത്തെ കഠിനാദ്ധ്വാനത്തിന്റെയും ജോലിയുടെയും ബലത്തിൽ ഒരു ബുദ്ധിമുട്ടും കൂടാതെ വെറും ഒരു ഗ്ലാസ്സ് ചായ കുടിക്കുന്ന സമയം കൊണ്ടവൻ സ്വന്തമാക്കും….

പിന്നെ ഞാൻ ചങ്കു പറിച്ചു കൊടുത്താണ് അവളെ സ്നേഹിച്ചത്, ഈ ഭൂമിയിൽ ഞാനവളെ സ്നേഹിച്ച പോലെ മറ്റാരും അവളെ സ്നേഹിക്കില്ല, പെണ്ണുങ്ങളെല്ലാം വഞ്ചകിമാരാണ്, വിശ്വസിക്കാൻ കൊള്ളാത്തവരാണ്,

സ്വത്തും പണവും ജോലിയുള്ള മറ്റൊവുവനെ കണ്ടപ്പോൾ അഖിലലോകസ്ത്രീ സ്വഭാവം കാണിച്ചു, എന്നൊന്നും പറഞ്ഞിട്ടും, കരഞ്ഞിട്ടും,  താടി വളർത്തിയിട്ടും,  വെള്ളമടിച്ചു നടന്നിട്ടും, ഒന്നും ഒരു കാര്യവുമില്ല,

അതു പോലെ അവളെ കുറ്റം പറഞ്ഞിട്ടും ഒരു കാര്യവുമില്ല,

പ്രണയത്തിന്റെ ത്രില്ലിൽ അവൾ ഇതൊന്നും അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല,

പക്ഷെ നിനക്കുത്തരവാദിത്വം ഉണ്ട്

അവളെ സ്വന്തമാക്കിനുള്ള വഴി അവളിലല്ലാ നീ അന്വേഷിക്കേണ്ടത്,

അതുണ്ടാക്കിയെടുക്കാൻ നീ മറന്നിടത്താണ് നിനക്കവളെ നഷ്ടമായതെന്ന് ഇനിയെങ്കിലും നീ തിരിച്ചറിയുക…

നിന്നെ കൂട്ടു പിടിക്കാനും അവൾക്കു പിടിച്ചു നിൽക്കാനും നിന്റെ എന്തു വൈഭവമാണ് അവർക്കു മറ്റുള്ളവരുടെ മുന്നിൽ ഉയർത്തിക്കാട്ടാനാവുക  ?

നീയവളെ മറക്കാനാവാത്ത  വിധം ഹ്യദയം നിറഞ്ഞു സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയാം,,

അതവൾ മറ്റുള്ളവരെ അതെങ്ങിനെ ബോധ്യപ്പെടുത്തും .?

അവൾക്കു നിന്നെ അറിയാം അതാണവൾ മനമിങ്ങും മിഴിയങ്ങുമായി വേദനയോടെ എല്ലാം നെഞ്ചിലൊളിപ്പിക്കുന്നത്,

ഇനിയെങ്കിലും നീ അറിയുക  പഠിപ്പും ജോലിയുമാണ്  ഇഷ്ടമുള്ള പെണ്ണിനെ സ്വന്തമാക്കാനുള്ള എളുപ്പവഴിയെന്ന്….,!

പിന്നെ മറ്റൊന്ന്  നിന്റെത് ആഗ്രഹങ്ങളും അവന്റെത് ലക്ഷ്യവുമാണ്, മറ്റൊരുവന്റെ ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ജോലിക്കും മുന്നിൽ മറ്റുള്ളവർക്ക് നിന്റെ ദിവ്യ പ്രണയത്തിനും വർഷങ്ങളുടെ കാത്തിരിപ്പിനും ഒന്നും ഒരു വിലയുമില്ല….,

പ്രണയിക്കുക എന്നതല്ല, പ്രണയത്തിൽ ജീവിതം ഉണ്ടാക്കിയെടുക്കുക എന്നതാണ് മിടുക്ക്….!!

~Pratheesh