ഒരു പടയോട്ടത്തിന്റെ അവസാനം പോലെ തളർച്ചയോടെ വേർപെട്ട് കിടക്കുന്ന അവനിലേക്ക് നോക്കുമ്പോൾ….

എഴുത്ത്: മഹാ ദേവൻ

=================

ഇരുണ്ട വെളിച്ചം നിറഞ്ഞ മുറിയിൽ അവളിലേക്ക് ആവേശത്തോടെ പടർന്നുകയറുമ്പോൾ അവൻ  ഭോ ഗിക്കാൻ ഒരു ശരീരം തേടി വന്നവനും അവൾ ശരീരം വിൽക്കപ്പെടാൻ വിധിക്കപ്പെട്ടവളുമായിരുന്നു.

എന്നോ കുത്തഴിഞ്ഞുപോയ ജീവിതം ഒരു മുറിക്കുള്ളിൽ പലർക്കായി വീതിച്ചു നൽകുമ്പോൾ എന്നെങ്കിലുമൊരിക്കൽ ഇങ്ങനെ ഒരു ര തി മൂ ർച്ഛ അവൾ പ്രതീക്ഷിച്ചിരുന്നില്ല.

പകലന്തിയോളം പിച്ചയെടുത്ത മുഷിഞ്ഞ കാശുമായി മുറി തേടി  വരുന്നവനും, ല ഹരിപദാര്ഥങ്ങൾ ചവച്ചു കറവീണ പല്ലുകൾ കാട്ടി ചിരിയോടെ തന്റെ ചുണ്ടുകളിലേക്ക് ഉളുമ്പുമണം വമിക്കുന്ന ചുണ്ടുകൾ കൊണ്ട് സ്വർഗം തേടുന്നവനും മടുക്കുത്തിന്റെ ആഴത്തിലേക്ക് തിരുകിവെക്കുന്ന നോട്ടിന്റെ വലുപ്പത്തിൽ സ്വയം മറക്കുമ്പോൾ പോലും ഇങ്ങനെ ഒരു ദിനം ഉണ്ടാകുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല..

പക്ഷേ, ഇന്നിപ്പോൾ….

ഒരു പടയോട്ടത്തിന്റെ അവസാനം പോലെ തളർച്ചയോടെ വേർപെട്ട് കിടക്കുന്ന അവനിലേക്ക് നോക്കുമ്പോൾ മനസ്സിൽ എന്ത് വികാരമാണെന്ന് പോലും അറിയിലായിരുന്നു അവൾക്ക്….ദേഷ്യമോ, വെറുപ്പോ, സങ്കടമോ… ! അതോ എല്ലാം സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമായ ഒരു വേ ശ്യയുടെ നിർവ്വികാരതയോ !

എന്ത് തന്നേ ആയാലും മുറിവിട്ട് പോകുന്നവന്റ തൃപ്തിയോടെയുള്ള ഒരു ചിരി. അതെ ചിരി എപ്പോഴും തന്റെ മുഖത്തും ഉണ്ടാകണമല്ലോ.

അതുകൊണ്ടു തന്നെ അവനെ നോക്കി ചിരിച്ചതും.

“രാഹുൽ…നീ എന്തിനാണ് പിന്നെയും എന്നെ തേടി വന്നത് ? നിനക്ക് മാത്രം സ്വന്തമായിരുന്ന ഒരുവളെ പലരുടെയും സ്വകാര്യതയാക്കി മാറ്റിയ നിന്നിൽ ഇപ്പോഴും എന്നോടുള്ള ആവേശം ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പല രാത്രികളിൽ നിന്നോടൊപ്പം ഞാൻ കണ്ട സ്വപ്‌നങ്ങളെല്ലാം ഒറ്റ രാത്രികൊണ്ട് അവസാനിപ്പിച്ചു നീ എന്നെ ഇവിടേക്ക് വലിച്ചെറിയുമ്പോൾ അവസാനിച്ചത്  ഒരു പ്രണയം മാത്രമല്ല രാഹുൽ, എന്റെ ജീവിതവും സ്വാതന്ത്ര്യവുമാണ്. ഒരു പെണ്ണ് പ്രിയപ്പെട്ട ഒരാൾക്ക് മാത്രമായി കരുതിവെക്കുന്നതെല്ലാം പലർക്കായി കാഴ്ചവെക്കുമ്പോൾ  മനസ്സിൽ ഉണ്ടായിരുന്നത് വാശിയായിരുന്നു. ഒരിക്കൽ നിന്നെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വാശി. !

പക്ഷേ, പിന്നീട് തോന്നി, എന്തിനാണ് വാശി. ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവളുടെ ലോകം ഇപ്പോൾ ഇതാണ്. ഇവിടെ, ഈ മുറിക്കുള്ളിൽ അത്തറിന്റെയും പുകയിലയുടെയും  വമിക്കുന്ന ഗന്ധവും, കാ മം കത്തുന്നവനിലെ ആവേശത്തിന്റെ അവസാന കിതപ്പുമാണ് എന്റെ ലോകത്തെ സുന്ദരമാകുന്നത്. അവിടെ ഇപ്പോൾ നിന്റെ കിതപ്പുകൾ കൂടി ഓടിനടക്കുന്നു.

അവളുടെ പുഞ്ചിരിക്കുള്ളിൽ എന്ത് വികാരമാണ് ഉള്ളതെന്ന് അറിയാൻ പോലും അവന് കഴിയുന്നില്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കുന്ന ഒരുവളുടെ വേദനയോ അതോ ഇതാണ് തന്റെ ലോകമെന്ന് അറിഞ്ഞു ജീവിക്കുന്നവളുടെ നിർവ്വികാരതയോ..!

“ജീന…..ക്ഷമിക്കണം എന്ന വാക്ക് കൊണ്ട് കഴുകിക്കളയാൻ പറ്റാത്ത ഒരു ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്‌തത്‌. അന്ന് നിന്നോടുള്ള പ്രണയത്തേക്കാൾ എനിക്ക് വിലമതിച്ചത് നിന്റെ മോഹിപ്പിക്കുന്ന ശരീരം എനിക്ക് നൽക്കാൻ പോകുന്ന പണത്തിന്റെ ല ഹരിയായിരുന്നു. നിന്നെ പുണരുമ്പോൾ, നിന്നെ ചുംബിക്കുമ്പോൾ, നിന്നെലേക്ക് പടരുമ്പോൾ എല്ലാം ഞാൻ കണ്ടത് നിന്റെ വിലമതിക്കുന്ന അംഗലാവണ്യമായിരുന്നു.

നിന്റെ ശരീരം നല്കുന്ന പണം കൊണ്ട് ഞാൻ സ്നേഹിച്ച ഒരുവൾക്കൊപ്പം ജീവിതം ആരംഭിച്ചപ്പോൾ ആണ് ഒരു പെണ്ണിന്റ സ്നേഹത്തിന്റെ വില എത്രത്തോളം ആണെന്ന് തിരിച്ചറിഞ്ഞത്. അവൾക്ക് വേണ്ടതും പണമായിരുന്നു. നിന്റെ ശരീരത്തിന് ഞാൻ ഇട്ട വിലക്കൊപ്പം അവൾ എനിക്കിട്ടതും അതുപോലെ ഒരു വിലയായിരുന്നു. അവളുടേതായ ഒരു വലിയ ലോകം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. അപ്പോഴേക്കും പുറത്ത് വരാൻ കഴിയാത്ത വിധം ഞാൻ അകപ്പെട്ടുപോയിരുന്നു.

ആ ലോകത്ത്‌  പുരുഷനെ തേടി വരുന്ന പുരുഷന്മാര്ക്ക് വേണ്ടി ഇരപിടിക്കുന്ന കണ്ണികളിൽ ഒരാൾ ആയിരുന്നു അവളും….

അവളുടെ സ്നേഹം ഒരു ചിലന്തിവലപോലെ മുറുകിയപ്പോൾ ഞാനും നിന്നേ പോലെ ഒരാൾ ആവുകയായിരുന്നു.

പുരുഷന്റെ ര തി ചേഷ്ടകൾക്ക് മുന്നിൽ സ്വയം മറക്കാൻ വിധിക്കപ്പെട്ട ഒരു…..

പെണ്ണിനെ വേ ശ്യ എന്ന് വിളിക്കപ്പെടുന്ന ഈ ലോകത്ത് ആണിനെ എന്ത് വിളിക്കാമോ അതായിരുന്നു ഞാൻ.

നിന്നോട് ഞാൻ ചെയ്തത് എത്രത്തോളം വലിയ പാതകമാണെന്ന് മനസ്സിലാക്കാൻ സമയമെടുത്തു ജീന. സ്നേഹത്തിന്റെ വില അറിയുവാനും !  “

അവന്റെ വാക്കുകൾക്ക് മുന്നിൽ നിസ്സംഗതയോടെ ഇരിക്കുകയായിരുന്നു ജീന. അല്ലെങ്കിലും ഒരു ആശ്വാസവാക്ക് പോലും അവൻ അർഹിക്കുന്നില്ല. പിന്നെ എന്തിന് അവന്റ വാക്കുകൾ കേട്ട് മനസ്സ് അവനിലേക്ക് ചിന്തിക്കണം?

“രാഹുൽ…ജീവിതം അങ്ങനെ ആണ്. കൊതിക്കുന്നതല്ലല്ലോ വിധിക്കുന്നത്. നിനക്ക് വേണ്ടി എല്ലാം നൽകിയിട്ടും ഇപ്പോൾ നീ  ഒരു പെണ്ണിന്റ ശരീരത്തിന് വേണ്ടി ദാഹിക്കുന്നു. അതുപോലെ നിന്റെ ശരീരത്തിന് വേണ്ടി പല പുരുഷന്മാരും..എന്തൊരു വിചിത്രമായ വിധി.

പക്ഷേ, ഒരു ശ ണ്ഡനേക്കാൾ തരം താഴ്ന്നുപോയ നിന്റെ കൂടെ കിടക്ക പങ്കിട്ടതിൽ  ആണ് ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നത്. നിന്നെ ഇവിടെ ഇതുപോലെ എത്തിച്ചവൻ വലിയവനാണ്. എന്റെ മോഹങ്ങളെ തച്ചുടച്ചവന് കാലം കാത്തുവെച്ച വിധി. നിന്റെ ഇപ്പോഴത്തെ കുത്തഴിഞ്ഞ വളർച്ച കണ്ട് ഈ മുറിയിൽ ഇരുന്ന് ഒരു നിമിഷമെങ്കിലും സന്തോഷിക്കാൻ അവസരം ഉണ്ടാക്കിത്തന്നവന് സ്തുതി.”

അതും പറഞ്ഞ് ബെഡ്‌സിൽ നിന്നും എഴുനേറ്റു തുണികൾ എടുത്തണിഞ്ഞു അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടുമ്പോൾ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്ന അവനോട് അവൾ ഒന്നുകൂടി പറഞ്ഞു,

“പെണ്ണിന്റ മാനത്തിനൊരു വിലയിട്ടിട്ടുണ്ട് ഇവിടെ. പോകുമ്പോൾ അത് കുറയാതെ ഏൽപ്പിക്കാൻ മറക്കണ്ട..പിന്നെ എനിക്ക് കിട്ടാറുള്ള ടിപ് വേണ്ട. അത് ഒരു ആൺവേ ശ്യ യുടെ കൂടെ കിടക്ക പങ്കിടാൻ പറ്റിയതിന്റ സന്തോഷത്തിൽ ഞാൻ നിനക്ക് തന്നെ തന്നതായി കരുതിയാൽ മതി “

അത്രയും പറയുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. ലോകം ഇത്ത്രമേൽ വിശാലമാണെന്ന് തോന്നിപ്പിച്ച ആണ് നിമിഷങ്ങളെ ഓർത്തൊരു വാശിയോടെ ഉള്ള പുഞ്ചിരി.

✍️ ദേവൻ