ഉടനെ പ്രസവം വേണ്ടെന്ന് എനിക്കും വിചാരിക്കാമായിരുന്നു, ഇനി അത് പറഞ്ഞിട്ടെന്താ കാര്യം…

സാലഭഞ്ജിക…

Story written by Saji Thaiparambu

=================

സൈസ് മുപ്പത്തിരണ്ടായിരുന്നപ്പോഴായിരുന്നു കല്യാണം

അദ്ദേഹത്തിന്‌ പോരെന്ന് പറഞ്ഞപ്പോൾ കൊഴുപ്പേറിയ ഭക്ഷണം കൂടുതൽ കഴിച്ചിട്ട് ആറ് മാസം കൊണ്ട് മുപ്പത്തിയാറാക്കി

എന്നിലെ മാറ്റം അദ്ദേഹത്തിനെ വളരെയധികം സന്തോഷവാനാക്കി, എന്നോടുള്ള സ്നേഹം ഇരട്ടിയാവുകയും ചെയ്തു

ഒരു വർഷം കഴിഞ്ഞപ്പോൾ,  മോൻ വന്നപ്പോൾ സ്വാഭാവികമായും മുപ്പത്തിയാറെന്നത് നാല്പ്ത്തിരണ്ടിലേയ്ക്ക് മാറി

അപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു, അദ്ദേഹത്തിൻ്റെ സ്നേഹം പതിന്മടങ്ങ് വർദ്ധിക്കുമെന്ന് ഞാനൊരുപാട് പ്രതീക്ഷിച്ചു.

പക്ഷേ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പിന്നീടുള്ള പെരുമാറ്റം

സൈസ് മുപ്പത്തിയാറായിരുന്നപ്പോൾ ഞാൻ പറയാതെ തന്നെ ലേറ്റസ്റ്റ് മോഡലുകളുടെ ഒരു ശേഖരം തന്നെ അദ്ദേഹം കൊണ്ട് വരുമായിരുന്നു

പക്ഷേ, നാല്പതി രണ്ടിൻ്റേതൊന്നും എനിക്ക് ഇല്ലെന്നും വാങ്ങിക്കൊണ്ട് വരണമെന്നും പറഞ്ഞപ്പോൾ എന്നോട് ദേഷ്യപ്പെട്ട് കൊണ്ട് പറയുവാണ്,

എനിക്ക് വയ്യ കടയിൽ ചെന്ന് ഇത്രയും വലിപ്പമുള്ളത് ചോദിക്കാനെന്ന് നാണക്കേടാണ് പോലും…

വലിപ്പം കൂടിയതിന് ഞാനാണോ തെറ്റ് കാരി ?

ചോദിക്കണമെന്നുണ്ടായിരുന്നു….പക്ഷേ , മോനെ പ്രസവിച്ചത് കൊണ്ടാണല്ലോ അങ്ങനെ സംഭവിച്ചത്?

ഉടനെ പ്രസവം വേണ്ടെന്ന് എനിക്കും വിചാരിക്കാമായിരുന്നു, ഇനി അത് പറഞ്ഞിട്ടെന്താ കാര്യം ?

ആഹ്, സാരമില്ല, ഒന്ന് രണ്ട് വർഷം കഴിയുമ്പോഴേയ്ക്കും സൈസൊക്കെ കുറയുമല്ലോ? അപ്പോൾ അദ്ദേഹത്തിൻ്റെ പഴയ സ്നേഹമൊക്കെ തിരിച്ച് വരും,,

ഞാൻ സ്വയം ആശ്വസിച്ചു,

വർഷം ഒന്ന് കഴിഞ്ഞപ്പോൾ തന്നെ പതിയെ ചൊട്ടാൻ തുടങ്ങി , നാല്പത് മുപ്പത്തിയാറിലെത്തുന്നതും അദ്ദേഹമെന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നതും സ്വപ്നം കണ്ട് ഞാനുറങ്ങി.

പക്ഷേ, മുപ്പത്തിയാറിലും താഴ്ന്ന് മുപ്പത്തിരണ്ടിലെത്തിയിട്ടും, നില്ക്കാതെ കാറ്റഴിച്ച് വിട്ട ബലൂൺ പോലെ, വലിപ്പം കുറഞ്ഞ് വരുന്നത് കണ്ട്, ഞാൻ ആശങ്കാകുലയായി.

ഒരിക്കൽ പുറത്ത് പോകാനൊരുങ്ങുമ്പോൾ അദ്ദേഹമെന്നോട് ചോദിക്കുവാണ്,,

വെറുതെയെന്തിനാ അതും കൂടി അഴുക്കാക്കുന്നത്? അതിടാനും മാത്രമുള്ളതൊന്നും നിനക്കില്ലല്ലോ ? ഒരു മാതിരി ലഡ്ഡുവിൽ ഉണക്കമുന്തിരി വച്ചത് പോലൊണ്ട്,,

ഛെ!

ആദ്യമായെനിക്കെൻ്റെ ശരീരത്തോട് അറപ്പും വെറുപ്പും തോന്നിയത് അപ്പോഴായിരുന്നു

എന്താണീ പുരുഷൻമാർ ഇങ്ങനെ?അവയവങ്ങളുടെ വലിപ്പമനുസരിച്ചാണോ ഇവർ സ്നേഹം വിളമ്പുന്നത് ?.സൈസ് കൂടിയാൽ കുറ്റം,,,,സൈസ് കുറഞ്ഞാലും കുറ്റം,,,,

ഞങ്ങൾ സ്ത്രീകളും മജ്ജയും മാംസവുമുള്ള മനുഷ്യർ തന്നെയല്ലേ?അല്ലാതെ, എന്നും വടിവൊത്ത ശരീരവുമായി ഇരിക്കണമെന്ന് വാശി പിടിക്കാൻ, ഞങ്ങൾ സാലഭഞ്ജികയൊന്നുമല്ലല്ലോ?

~സജി തൈപ്പറമ്പ്