ഒരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെയാണ് റീമയുടെ ഒരോ വാക്കുകകളും മേഴ്സി മനസ്സിൽ പതിപ്പിച്ചത്…

വേലക്കാരി കാർത്തു…

Story written by Rajesh Dhibu

==================

കുളിക്കുന്നതിനിടയിൽ നിറുത്താതെയുള്ള ഫോണിൻ്റെ ശബ്ദം കേട്ടിട്ടാണ് റീമ മോളെ വിളിച്ചത്..

“മോളേ..റിയേ..ഫോണിൽ ആരാന്ന് നോക്കിക്കേ…? “

“അമ്മേ..മേഴ്സിയാൻ്റിയാ.. “

“കുളി കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാമെന്ന് പറ..”

കുളി കഴിഞ്ഞ് പതിവു പരിപാടിയായ ഒരുങ്ങലും കഴിഞ്ഞ് റീമ മേഴ്സിയെ തിരിച്ചുവിളിച്ചു….

“എന്നതാ ടീ രാവിലെത്തന്നെ പതിവില്ലാതെ.. “

“റീമേ… “

“എന്താ ടീ നിൻ്റെ ശബ്ദത്തിന് ഒരു വയ്യായ്മ പോലെ..എന്തു പറ്റിയതാടീ..”

“ഒന്നുമില്ല. നിനക്ക് ഒക്കുവാണേൽ ഒന്നിവിടം വരെ വരാവോ..”

“മോളെ പറഞ്ഞയിച്ചിട്ടു വരാം.. “

കൂടുതലൊന്നും സംസാരിക്കാതെ മേഴ്സി ഫോൺ വെച്ചു..

ഇവൾക്ക് എന്തു പറ്റിയതാവും എൻ്റെ കർത്താവേ…റീമയുടെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ മാറി മറഞ്ഞു. എന്തോ തക്കതായ കാര്യമുണ്ട് അല്ലാതെ അവൾ രാവിലെത്തന്നെ വിളിയ്ക്കില്ല..

വീട്ടിലെ പണികളല്ലാം തിടുക്കത്തിൽ തീർത്ത് മകളെ സ്കൂളിൽ പറഞ്ഞയിച്ചിട്ട് റീമ തൻ്റെ സ്കൂട്ടിയുമെടുത്ത് റീമയുടെ വീട്ടിലേയ്ക്ക് തിരിച്ചു..റീമയേയും കാത്ത് മേഴ്സി സിറ്റഔട്ടിലെ ചെയറിൽ ഇരിപ്പുണ്ടായിരുന്നു…

“മേഴ്സീ നിനക്ക് എന്താ പറ്റിയെ രാവിലെത്തന്നെ കാണണമെന്ന് പറയാൻ..ആശുപത്രിയിലെങ്ങാനും പോണോ.. “

അതൊന്നുമല്ലടീ.. നീ അകത്തേയ്ക്ക് വാ..

“ജോസ് എന്തേടീ.”?

“ഇച്ചായൻ ജോലിയ്ക്കു പോയി.. “

മേഴ്സി റീമയെയും കൂട്ടി ഹാളിൽ പോയിരുന്നു

“എന്തെങ്കിലും ഒന്നു പറയടീ.. നീ ഈ കടന്നലുകുത്തിയ മോന്തയുമായി ഇരിയ്ക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി.. “

മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപായി മേഴ്സി എഴുന്നേറ്റ് വാതിൽ കുറ്റിയിട്ട് യഥാസ്ഥാനത്ത് വന്നിരുന്നു..

“ഇതെന്താ ടീ…വാതിലെല്ലാം കുറ്റിയിട്ടിട്ട് നീ എന്നെ എന്തു ചെയ്യാൻ പോവാ.. “

റീമ ചിരിച്ചു കൊണ്ടു ചോദിച്ചു..

മേഴ്സി റീമയുടെ അടുത്തേയ്ക്ക് ചേർന്നിരുന്നു.

“റീമേ.. എനിയ്ക്ക് പേടിയാവുന്നു.. “

“നീ ചുറ്റിവളയക്കാതെ കാര്യം പറയുന്നുണ്ടോ..അല്ലങ്കിൽ ഞാനൻ്റെ പാട്ടിന് പോവും. വീട്ടിൽ നൂറു കൂട്ടം പണിയുള്ളതാ…”

മേഴ്സിയുടെ കണ്ണുനിറയുന്നതു കണ്ടപ്പോൾ സന്ദർഭം നോക്കാതെ തമാശ പറഞ്ഞതിനോട് അവൾക്ക് കുറ്റബോധം തോന്നി..

“റീമേ.. ജോസേട്ടൻ..” അവൾ വാക്കുകൾ മുറിച്ചു നിറുത്തി

“ജോസേട്ടന്ന് എന്താ പറ്റിയെ…അവൾ ആകാക്ഷയോടെ ചോദിച്ചു..

ജോസേട്ടന് വല്ലാത്ത മാറ്റം. ഇപ്പോൾ പഴയ പോലെയല്ല.. “

“ഇത് പറയാനാണോ നീ വിളിച്ചത്. മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞുവല്ലോ.. “

“നിനക്ക് തമാശ എൻ്റെ ഉള്ളിൽ തീയാ ഒരോ ദിവസവും എങ്ങിനെയാ ഇവിടെ കഴിച്ചുകൂട്ടുന്നത് എനിയേക്ക അറീയൂ ..”

“ഇത്രയ്ക്കു പ്രശ്നമാകാൻ എന്താണ് ഉണ്ടായത്…?”

“ജോസേട്ടൻ ഇപ്പോൾ പഴയ പോലെ എന്നെ സ്നേഹിക്കുന്നില്ല…എന്നെക്കാളും കൂടുതൽ സമയം ചിലവഴിയ്ക്കുന്നത് മൊബൈലിലാണ് …”

ഏയ് അതു നിനക്ക് ചുമ്മാ തോന്നുന്നതാ.. “

“അതേ ടീ സത്യം .. “

“അപ്പോൾ മറ്റു കാര്യങ്ങളക്കൊ.. “

“അതൊക്കൊ നടന്നിട്ട്.. മാസങ്ങളായി.. “

“നീ ചുമ്മാ തമാശ പറയല്ലേ..ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞിട്ട് ഒന്നുമില്ലെന്നോ…. “

“നിന്നോട് എനിയ്ക്ക് പറയാൻ ഒരു മടിയുമില്ല. എന്നാൽ അങ്ങിനെ ഒന്നു നടന്നെങ്കിലല്ലേ. പറയാൻ പറ്റൂ.. “

ഈ കാര്യത്തിൽ ജോണിയെ സമ്മതിച്ചേ പറ്റൂ..മൂന്ന് മാസത്തിലേ ഒരിയ്ക്കൽ വരൂ എന്നുണ്ടെങ്കിലും വിഷമിപ്പിക്കാറില്ല.. “

“നീ ഭാഗ്യവതിയാടീ..”

“അതുപോട്ടെ മേഴ്സീ എന്താ നിങ്ങളുടെ പ്രശ്നം.. “

“എന്നോടിപ്പോൾ പഴയ പോലെ സ്നേഹത്തോടെ സംസാരിക്കാറില്ല..സങ്കടം വരുമ്പോൾ ഒന്നാശ്വസിപ്പിക്കാറില്ല…എല്ലാറ്റിനും കുറ്റം കണ്ടു പിടിച്ച് എപ്പോഴും വഴക്കുപറയും…”

“മേഴ്സീ..പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത്.. നിൻ്റെ കെട്ടിയോ ന് എവിടെയോ കൊളുത്തു വീണിട്ടുണ്ട്..അതാണ് ഈ കലാ പരിപാടികളിൽ നിന്ന് വ്യക്തമാകുന്നത്…”

റീമ പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ മേഴ്സി റീമയുടെ തോളിലേയ്ക്ക് ചാഞ്ഞൂ..വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞത് റീമയുടെ മനസ്സിനെ വല്ലാതെ നടുക്കി…അങ്ങിനെ വല്ലതുമുണ്ടായാൽ ഞാനൻ്റെ ജീവിതം എന്നന്നയ്ക്കുമായി അവസാനിപ്പിക്കും..ജോസേട്ടൻ എങ്ങിനെ വേണേലും ജീവിച്ചോട്ടെ..

ആത്മധൈര്യം വീണ്ടെടുത്ത് റീമ മേഴ്സി യെ പിടിച്ചെഴുന്നേൽപ്പിച്ചു

“ശ്ശേ..ഇതിനെല്ലാം തളർന്നു പോയാൽ പെണ്ണാണന്ന് പറഞ്ഞു നടക്കാൻ നാണമില്ലേ നിനക്ക്..മുള്ളിനെ മുള്ള്, കൊണ്ട് തന്നെ എടുക്കണം..ഞാൻ പറയുന്ന പോലെ ചെയ്യാൻ പറ്റോ..”

“ഉം” അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി..

“നമുക്കിവിടെ ഒരു വേലക്കാരിയെ നിറുത്താം”

“എന്തിന് ?”

“എനിയ്ക്ക് ചെയ്യാനുള്ള ജോലി പോലും ഇല്ല ഇവിടെ ..”

“എടീ പൊട്ടി.നിനക്ക് നിൻ്റെ ജോസേട്ടനെ തിരിച്ചു വേണോ.. “?

“ഉം വേണം.”

“എന്നാൽ ഞാൻ പറയുന്ന പോലെ കേൾ ക്ക്…അവിടെ ജോണിയുടെ വെല്ല്യമ്മച്ചിയെ നോക്കാനായി ഒരു പെണ്ണ് വന്നിരുന്നു…പെണ്ണ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഒരു അപ്സരസ്സ്…അവളുടെ സൗന്ദര്യം കണ്ട് പെണ്ണായ ഞാൻ പോലും മയങ്ങിപ്പോയിട്ടുണ്ട്. അവളുടെ നമ്പർ എൻ്റെയടുത്തുണ്ട് ..അവളെത്തന്നെ വിളിക്കാം…. “

“റീമേ..കളി കാര്യമാകുമോ.. “

നീ തോക്കിൽ കേറി വെടി വെയ്ക്കല്ലേ..ഞാൻ പറഞ്ഞു തീർന്നില്ല.”

ബാക്കി കൂടി പറയൂ..ഉള്ളിൽ ഭയുണ്ടെങ്കിലും നല്ല കാര്യത്തിനാണല്ലോ..എന്ന് കരുതി…മേഴ്സി കഥയുടെ ബാക്കി ഭാഗവും കേൾക്കാനായി കാത് കൂർപ്പിച്ചിരുന്നു..

“ആദ്യം ചിലപ്പോൾ ജോസ് എതിർത്തെന്നു വരും എന്നാൽ ഇവളെ ഒരിയ്ക്കൽ കണ്ടാൽ പിന്നെ അവളെത്തന്നെ മതി എന്നു പറയും..ഈ വരുന്ന ഞായറാഴ്ച അവളോട് വരാൻ പറയാം..അപ്പോൾ ജോസ് ഇവിടെ ഉണ്ടാകുമല്ലോ.. “

റീമേ.. അവസാനം അവൾ ഇവിടുത്തെ യജമാനത്തിയും ഞാൻ വേലക്കാരിയും ആവോ.. “

“ഇതാണ് നിൻ്റെ കുഴപ്പം ജീവിതത്തിൽ തളരാൻ പാടില്ലാത്ത സ്ഥലത്ത് തളർന്നു പോകും അതിൽ കയറിനിന്ന് ആണുങ്ങൾ ആടിതിമർക്കും. ഇപ്പോഴും വൈകിയിട്ടില്ല. കാര്യങ്ങൾ നീ വിചാരിച്ചിടത്ത് പിടിച്ചു നിറുത്താൻ കഴിയും… “

“റീമേ..എനിക്കന്തോ പേടിയാവുന്നു.. “

“നീ എന്തിനാ കുറിച്ച് വേവലാതിപ്പെടുന്നതെന്ന് എനിയ്ക്ക് മനസ്സിലായി. ആ കാര്യത്തിൽ നീ പേടിയ്ക്കേണ്ട. അവളുടെ മകളുടെ കയ്യിൽ ഒരുത്തൻ കയറി പിടിച്ചതിന് കാന്താരിമുളക് കൊണ്ട് അഭിഷേകം നടത്തിയവളാ ആള് അതു കൊണ്ട് നിനക്ക് ആ പേടി വേണ്ട..ഇപ്പോൾ ആളുടെ ഏകദേശം സ്വഭാവം പിടി കിട്ടിയില്ലേ.. “

“അവളോട് ഞാൻ എങ്ങിനെയാ പെരുമാറേണ്ടത്. “

അവിടെയാണ് നിൻ്റെ മിടുക്ക്….അത്യാവശ്യം ഇച്ചിരി കൊഞ്ചി കൊഴയാനൊന്നും അവൾക്ക് ഒരു മടിയുമില്ല..എന്നെ പോലെ എല്ലാം ഒന്നു കണ്ണടച്ചേക്കണം..കാര്യം വിട്ടുള്ള കളി ഒന്നും അവളുടെ അടുത്ത് നടക്കില്ല…അതിരു വിട്ടുള്ള വല്ല പെരുമാറ്റം കണ്ടാൽ അവൾ അസ്സല് ഭദ്രകാളിയാ..ജോണിയ്ക്ക് ഒരിക്കൽ കിട്ടിയതാ..അന്നു മുതലാണ് അവളോട് എനിയ്ക്ക് ബഹുമാനം തോന്നി തുടങ്ങിയത്..പെണ്ണായാൽ ഇങ്ങിനെ വേണം..പേര് കാർത്തിക കാർത്തു എന്ന് വിളിയ്ക്കും…രാവിലെ വരും വൈകീട്ട് തിരിച്ചു പോകും..പിന്നെ ഭക്ഷണം അവൾക്ക് എന്തു കൊടുത്താലും തിന്നോളും..അപ്പോൾ ശരി ഞാൻ അവളോട് സംസാരിക്കട്ടെ… “

“റീമേ..നിനക്ക് ഉറപ്പേണേൽ എനിയ്ക്കും സമ്മതം… “

“കൂടിയാൽ ഒരു മാസം അതിനുള്ളിൽ എല്ലാം കലങ്ങി തെളിയും..”

”നീ ധൈര്യമായിട്ടിരിയ്ക്ക് ബാക്കി കാര്യങ്ങൾ ഞാനന്നന്ന് ഫോണിൽ പറയാം.. “

“എടീ സന്തോഷത്തിന് വകയായില്ലേ. ഒന്ന് ചിരിയ്ക്ക് പെണ്ണേ…ഇത്രയും ചെയ്തിട്ട് ഒരു കപ്പ് കാപ്പി പോലും തന്നില്ലല്ലോ…”

“സോറി ടീ ഇപ്പോൾ എടുക്കാം… “

ഇപ്പോൾ വേണ്ട. എല്ലാം നന്നായി വരട്ടേ…നമുക്ക് പായസം തന്നെ കുടിച്ചു കളയാം. എന്താ…ശരിയല്ലേ.”

ചിരിച്ചു കൊണ്ട് അവൾ ഇറങ്ങി പോകുന്നത് മേഴ്സി സന്തോഷത്തോടെ നോക്കി നിന്നു..തൻ്റെ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് അവൾ കർത്താവിനോട് നന്ദി പറഞ്ഞു..

റീമ പറഞ്ഞ കാര്യം ജോസേട്ടനോട് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷച്ചതു പോലെ തന്നെയായിരുന്നു…ആദ്യമൊന്ന് എതിർത്തു..തനിയ്ക്ക് വയ്യ എന്നൊക്കെ പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് മേഴ്സി അവസാനം ജോസേട്ടൻ്റെ സമ്മതം വാങ്ങിയെടുത്തു

തൻ്റെ അസുഖമല്ല മറിച്ച് ചെറുപ്പം പെണ്ണായതുകൊണ്ടാണ് ഇച്ചായൻ സമ്മതിച്ചതെന്ന് മേഴ്സിയ്ക്ക് തീർച്ചയായിരുന്നു…

ഞായറാഴ്ച രാവിലെ കോളിങ്ങ് ബെൽ അടിച്ചപ്പോൾ അവളായിരിക്കുമെന്ന് മേഴ്സിയ്ക്ക് ഉറപ്പായിരുന്നു..അടുക്കളയിൽ തിരക്കാണ് എന്ന് അഭിനയിച്ച് ജോസേട്ടനെ തന്നെ വാതിൽ തുറക്കാൻ പറഞ്ഞു വിട്ടത് യുദ്ധത്തിൻ്റെ ആദ്യപടിയിലേയ്ക്ക് ഉള്ള കാൽവെയ്പ്പ് എന്ന ഒറ്റ ലക്ഷത്തോടെയായിരുന്നു…

വാതിൽ തുറന്ന് കണ്ട പെണ്ണിനെ കണ്ടപ്പോൾ ജോസ് ഒന്നു ഞട്ടി..വെളുത്ത് അല്പം തടിയും അതിനനുസരിച്ച് പൊക്കമുള്ള ഒരു സുന്ദരി പെണ്ണ്…ഒറ്റ നോട്ടത്തിൽ ത്തന്നെ ജോസിൻ്റെ സകല കൺട്രാളും കയ്യിന്നു പോയി..

കയ്യിൽ പ്ലാസ്റ്റിക്ക് കവർ കണ്ടപ്പോൾ ഇവളായിരിക്കും മേഴ്സി പറഞ്ഞ കാർത്തു..എന്ന് ജോസ് തീർച്ചപ്പെടുത്തി.

എൻ്റെ പുണ്യാളാ..ഇവളെയാണല്ലോ..താൻ വേണ്ട എന്നു പറഞ്ഞത്….

അവളെത്തന്നെ നോക്കി നിന്ന് വെള്ളമിറക്കിയ ജോസിനെ അവളുടെ കിളി ശബ്ദം സ്വപ്നത്തിൽ നിന്നുണർത്തി

“സാർ ഞാനാണ് കാർത്തു.. “

“വരൂ വരൂ ..”

അതിഥികളെ സ്വീകരിക്കുന്ന പോലെ ജോസ് അവളെയും കൂട്ടി നേരെ അടുക്കള്ളിലേയ്ക്ക് നടന്നു..

മേഴ്സി….നീ പറഞ്ഞ ആ പെണ്ണ് വന്നു. ജോലിയ്ക്കിടയിൽ നിന്ന് അവൾ തിരിഞ്ഞു നോക്കി..

റീമ പറഞ്ഞതു ശരിയാണ്..സുന്ദരി തന്നെ….അതോടൊപ്പം അവളുടെ മനസ്സിൽ ചീത്ത ചിന്തകളും തലപൊക്കാൻ തുടങ്ങി

ഇവള് എനിയ്ക്ക് പാരയാകുമോ..കർത്താവേ…

കാർത്തുവിനെ അടുക്കളയിൽ കൊണ്ടുവിട്ട് ജോസ് ഹാളിൽ പോയിരുന്നു. ഹാളിൽ നിന്ന് നോക്കിയാൽ അടുക്കളയിൽ അളുകൾ പെരുമാറുന്നതു കാണാം. ആദ്യ ദിവസം തന്നെ ജോസേട്ടനിൽ വന്ന മാറ്റം കണ്ടവൾ അമ്പരന്നു…ആണെന്നാൽ ഇത്രയേ ഉള്ളൂ..വരട്ടെ ഇത് ഞാൻ ശരിയാക്കുന്നുണ്ട്..

“ചേച്ചീ..ചായ ഞാൻ ഉണ്ടാക്കാം… “

ചേച്ചിയോ..എൻ്റെ ഈശ്വരാ..ഇവൾ എന്നേ കൊണ്ടേ പോകു…മേഴ്സി മനസ്സിൽ പറഞ്ഞു..

“അയ്യോ..കാർത്തു..ചേച്ചിയൊന്നും വേണ്ട..മേഴ്സി എന്നെ പേര് വിളിച്ചാൽ മതി.. “

“അയ്യോ..അതു പറ്റില്ല…അല്ലങ്കിൽ മാഡം’ എന്നാക്കാം.”

“എന്തെങ്കിലും വിളിയ്ക്കൂ.. “

“പിന്നെ മാഡം ഒരു കാര്യം.”

“എന്താ കാർത്തു.. “

ഈ സാരി മാറി ജാക്കറ്റും ഒറ്റമുണ്ടും ഉടുക്കണോ..മേഴ്സി കാർത്തുവിനെ അടിമുടി ഒന്നു നോക്കി..

കർത്താവേ..സാരിയിൽ ഇങ്ങിനെ ഇനി ജാക്കറ്റും മുണ്ടായാൽ എങ്ങിനെയിരിക്കും. എന്നവൾ ഒരു നിമിഷം ഓർത്തുനോക്കി..ജോസേട്ടൻ ജോലിയ്ക്കു പോകുന്നതു തന്നെ നിറുത്തും…

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു….എന്നും വൈകീട്ട് നേരം വൈകി വരാറുള്ള ഇച്ചായൻ ഒരോ ദിവസം ചെല്ലുംതോറും നേരത്തേ വരാൻ തുടങ്ങി. വന്നു കഴിഞ്ഞാൽ മൊബൈൽ കുത്തിപ്പിടിച്ചിരിയ്ക്കുന്ന ജോസേട്ടൻ ഇപ്പോൾ രാത്രിയായാലും ഹാളിൽത്തന്നെ…സ്വഭാവത്തിൽ ഏറെ മാറ്റങ്ങൾ വന്നിരുന്നുവെങ്കിലും കിടപ്പുമുറിയിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും വന്നിരുന്നില്ല….പണ്ടത്തെ ശങ്കരൻ തെങ്ങുമ്മേ തന്നെ…

ഒരു ദിവസം രാവിലെ ഇച്ചായൻ ജോലിയ്ക്ക് പോയതിനു ശേഷം കാർത്തു കടയിലേയ്ക്ക് പോയ തക്കം നോക്കി മേഴ്സി റീമയെ വിളിച്ചു.

“ഹായ് റീമേ..”

“ഹലോ മേഴ്സീ.. “

“കാര്യങ്ങളെങ്ങിനെ നമ്മൾ വിചാരിച്ചതു പോലെ തന്നെ നടക്കുന്നുണ്ടോ..”

“കുന്തം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട..”

മേഴ്സി ഇതുവരെ നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ റീമയോട് പറഞ്ഞു…

“മേഴ്സീ നീ തിരക്കു പിടിക്കല്ലേ..കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെയാണ് നടക്കുന്നത്. നാളെ നീ ജോസേട്ടൻ കേൾക്കുന്ന തരത്തിൽ നിൻ്റെ വീട്ടിൽ ഒന്നു പോകണം അമ്മച്ചിയേയും അപ്പച്ചനേയും കണ്ടിട്ട് കുറേ നാളായി എന്നു പറയണം.”

“എന്നിട്ട് ?

“ജോസേട്ടൻ നിന്നോട് പോയ്ക്കൊള്ളാൻ പറയും…”

“ഏയ് അങ്ങിനെ ഉണ്ടാകില്ല ഞാൻ എന്നു പോകുമ്പോഴും ഏട്ടൻ കൂടെയുണ്ടാകും അപ്പച്ചൻ്റെ കയ്യിലെ മിലിട്ടറിയും അമ്മച്ചി വരട്ടിയ ബീ ഫും ഇച്ചായാൻ ഒഴിവാക്കില്ലേ. മോളേ..”

“എന്നാൽ നീ നോക്കിക്കോ..ഇച്ചായൻ നിൻ്റെ കൂടെ വരില്ല..അതിനെക്കാളും നല്ല നെയ്യുള്ള ബീ ഫ് ആണ് നിൻ്റെ കുടുംബത്ത് നിൽക്കണത്..”

“റീമേ..അങ്ങിനെ സംഭവിച്ചാൽ..”

“അങ്ങിനെ സംഭവിച്ചാൽ ഉള്ള കാര്യമാണ് അടുത്തത് പറയാൻ പോകുന്നത്. ശ്രദ്ധിച്ചു കേട്ടോ..എന്തെങ്കിലും കാരണം പറഞ്ഞ് ജോസേട്ടൻ നിൻ്റെ കൂടെ വരില്ല..നീ സംശയദൃഷ്ടിയോടെ അതിനെ എടുക്കരുത്..ഒരു സാദാരണ സംഭവം പോലെ കണ്ട് രാവിലെ ഇറങ്ങുക…നീ പോകുന്ന കാര്യം കാർത്തുവിനോട് പോലും പറയരുത്…നീ പോയി കുറച്ച് കഴിഞ്ഞ് ഒരു അര മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരിക..അപ്പോൾ അവിടെ നടക്കുന്നത് നിനക്ക് നേരിട്ട് കാണാം. ശേഷം കാഴ്ചയിൽ..”

ഒരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെയാണ് റീമയുടെ ഒരോ വാക്കുകകളും മേഴ്സി മനസ്സിൽ പതിപ്പിച്ചത്…

അന്നു വൈകുന്നേരം തന്നെ നാടകത്തിൻ്റെ ആദ്യ രംഗം മേഴ്സി മനോഹരമായി അവതരിപ്പിച്ചു ..

“ഇച്ചായാ..നാളെ ഞാൻ വീട്ടിൽ പോവാ..അമ്മച്ചിയെ കണ്ടിട്ട് കുറേ നാളായി….”

“നാളെ എങ്ങിനെയാടീ..എനിയ്ക്ക് ലീവ് കിട്ടുമോ എന്ന് തോന്നുന്നില്ല ..”

“എനിയ്ക്ക് പോണം എൻ്റെ അമ്മച്ചിയെ കാണണം..അവൾ വാശി പിടിച്ചു..”

“എന്നാൽ പോയിട്ടു വാ..അപ്പച്ചനോട് എനിയ്ക്ക് ലീവ് കിട്ടിയില്ല. എന്ന് പറഞ്ഞേയ്ക്ക്..”

“എൻ്റെ കർത്താവേ..റീമേ..നീ പെണ്ണോ..അതോ മന്ത്രവാദിയോ..ഇത്ര കൃത്യമായി അവൾക്കെങ്ങിനെ പറയാൻ കഴിയുന്നു..കർത്താവേ..അരുതാത്തതൊന്നും നടക്കാതിരുന്നാൽ മതിയായിരുന്നു ..”

“നീ എന്താ ടീ ആലോചിച്ച് ഇരിക്കുന്നത് നാളെ പോകുന്നില്ലേ. “

ജോസേട്ടൻ ഒരിയ്ക്കൽ കൂടി ഉറപ്പു വരുത്തുന്നതാണെന്ന് മേഴ്സിയ്ക്ക് മനസ്സിലായി..

“പോകണം. “

“എന്നാൽ വന്ന് കിടക്കാൻ നോക്ക്..”

കിടന്നിട്ടും അവളുടെ ചിന്തകൾ നാളെ നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ചായിരുന്നു…എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നന്നേയ്ക്കുമായി വീട്ടിൽ തന്നെ നില്ക്കേണ്ടി വരും. അവൾ കുരിശു വരച്ചു കിടന്നു…

രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കിവന്ന പ്പോഴും ജോസേട്ടൻ എഴുന്നേറ്റിട്ടുണ്ടായില്ല…ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ അവൾ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി…കാർത്തു വരുന്നതിന് തൊട്ടുമുമ്പായി ഇച്ചായനോട് അനുവാദം വാങ്ങി അവൾ വീട്ടിലേയ്ക്ക് തിരിച്ചു..ഗെയിറ്റ് അടയ്ക്കുന്ന ശബ്ദം കേട്ടയുടനെ ജോസ് ചാടിയെഴുന്നേറ്റൂ….

ജോലി പോകാൻ പറ….ഇന്നൊന്നു അർമാദിക്കണം തൊട്ടുകൂട്ടാൻ കാർത്തുവും കൂടിയുള്ളപ്പോൾ…അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി…

വിശേഷ ദിവസങ്ങളിൽ മാത്രം കഴിയ്ക്കാൻ വച്ചിരുന്ന സ്കോച്ച് പൊട്ടിച്ച് വെള്ളം ഒഴിക്കാതെ വെറും വയറ്റിൽ രണ്ടെണ്ണം പിടിപ്പിച്ചു…കുടിച്ചതിനു ശേഷമാണ് വയറു കത്തിയാളാൻ തുടങ്ങിയത്..പിന്നെ അടുക്കളയിലേയ്ക്ക് ഒരോട്ടമായിരുന്നു. ഫ്രീഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിച്ചിറക്കുമ്പോഴാണ് നായികയുടെ വരവ്..

“സാറോ..സാറിന് ഇന്ന് ഓഫീസില്ലേ.. “?

“ഒരു വയ്യായ്മ പോയില്ല.”

“എന്തു പറ്റി സാർ കണ്ണെല്ലാം ചോരച്ചിട്ടുണ്ടല്ലോ.. “

അത് ഒറ്റ വലിയ്ക്ക് രാവിലെ ത്തന്നെ ക ള്ളു കുടിച്ചിട്ടാണെന്ന് ഇവളോട് എങ്ങിനെയാ..പറയാ… “

അതോ..ഉറക്കക്ഷീണമാകും.”

ഉം മനസ്സിലായി സാറേ….അവൾ അർത്ഥം വെച്ചൊന്നു അവനെ നോക്കി..

“മേഡമോ.. “?

“അവള് വീട്ടിൽ പോയി .. “

“അസുഖമുളള സാറിനെ ഇവിടെ തനിച്ചാക്കിയിട്ടോ..”

“അതു സാരമില്ല. എന്നെ നോക്കാൻ കാർത്തു വില്ലേ….അവൻ അർത്ഥം വെച്ചു ഒരു നമ്പറിട്ടു.”

“എന്നാലും സാറേ….ചിരിച്ചു കൊണ്ടവൾ വിഷയം മാറ്റി.. “

“സാറിന് കാപ്പിയെടുക്കട്ടെ… “

ഉം അവൻ ഒന്നു മൂളി ..

അവൻ അവളേയും നോക്കി ആ ഫ്രിഡ്ജിൽ ചാരിയങ്ങിനെ നിന്നു…

കാപ്പി വെയ്ക്കുന്നതിനിടയിലും കാർത്തു തന്നെ ശ്രദ്ധിക്കുന്നുണ്ടന്ന് ജോസിനു മനസ്സിലായി….ഒന്നു ശ്രമിച്ചു നോക്കിയാലോ..ജോസിൻ്റെ മനസ്സിൽ കാ മ ദാഹം ചെറുതായി തലപ്പൊക്കി തുടങ്ങി ….

“കാർത്തു .. “

”എന്താ സാറേ കൊഞ്ചി കൊണ്ടവൾ വിളി കേട്ടു .. “

“കാർത്തുവിന് ഈ സാരി മാത്രമേ ഉള്ളൂ…’

“എന്തു ചെയ്യാനാ സാറേ ..”

മാഡം പറഞ്ഞു സാരി ഉടുത്താൽ മതിയെന്ന് എനിക്കാണെങ്കിൽ ജാക്കറ്റും മുണ്ടും ഉടുത്ത് ജോലി ചെയ്യുന്നതാ ഇഷ്ടം…ഇത് പെട്ടന്ന് ചീത്തയാകും.”

“എന്നാൽ അങ്ങിനെ ചെയ്തൂടെ..വേണ്ട സാറേ..മാഡത്തിന് ഇഷ്ടമാവില്ല.. “

ഓ നശിപ്പിച്ചു. ഇവൾക്ക് ഇത് എന്തിൻ്റെ കേടാ..ഒരോ നിയമങ്ങൾ..മനസ്സിൽ മേഴ്സി യെ ചീത്ത വിളിച്ചു കൊണ്ട് അവൻ അല്പാല്പം അവളുടെ അടുത്തേയ്ക്ക് ചേർന്നു നിന്നു..അവളുടെ പിന്നഴകും ഉള്ളിലെ ക ള്ളും കൂടി യായപ്പോൾ കൈകൾക്ക് ഒരു ശക്തി വന്ന പോലെ പിന്നെ ഒന്നു ആലോചിച്ചില്ല..പിറകിൽ നിന്ന് അവളെ വട്ടം കെട്ടിപ്പിടിച്ചു..ആരോഗ്യവതിയായ അവളുടെ ബലത്തിനു മുന്നിൽ മ ദ്യത്തിൽ അലിഞ്ഞു ചേർന്ന പുരുഷ ബലം തകർന്നടിഞ്ഞു…അവൾ വട്ടം പിടിച്ചിരുന്നു കൈവിടുവിച്ച് ജോസിനെ പുറകോട്ട് തള്ളി..ബാലൻസ് തെറ്റാതെ നേരേ നിന്ന അവൻ്റെ മുഖത്ത് അടുക്കള പണിയുടെ ചൂട് ഏറ്റു വാങ്ങിയ കരതലം വന്നു പതിച്ചതും ഒരുമിച്ചായിരുന്നു..

അടി കൊണ്ട മുഖം പ്പൊത്തി പിടിച്ചു നിൽക്കുന്ന കാഴ്ചയും കണ്ടു കൊണ്ടാണ് മേഴ്സി അങ്ങോട്ടേയ്ക്ക് ചെന്നത്..അപ്പോഴും കാർത്തുവിൻ്റെ സാരിയുടെ മടിക്കുത്ത് അഴിത്തിരുന്നില്ല…അവർ കലിതുള്ളി കൊണ്ട് മേഴ്സിയുടെ നേർക്ക് തിരിഞ്ഞു…

“എടീ പെണ്ണൂ മ്പി ള്ളേ. നിൻ്റെയടുത്ത് ഉള്ളതു തന്നെയാ എൻ്റെയടുത്തും ഉള്ളത്..നിനക്ക് എൻ്റെ സ്വഭാവം ശരിയ്ക്കും അറിയാത്തതുകൊണ്ടാ…ഇല്ലങ്കിൽ കെട്ടിയോനേയും കൊണ്ട് ഇപ്പോൾ ആശുപത്രിയിലേയ്ക്ക് പോകായിരുന്നു..രണ്ടാൾക്കും കൂടി…എന്നോട് !!! ഈ കാർത്തുവിനോടാ അവൻ്റെ കളി..

“എനിയ്ക്ക് നിങ്ങളുടെ ജോലിയും വേണ്ട ഒരു കൂലിയും വേണ്ടാ…”

അവൾ പിറുപിറുത്തു കൊണ്ട് പടിയിറങ്ങി പോകുന്നത്. ജോസിനെ പോലെ മേഴ്സിയും തിരിച്ചൊന്നും പറയാനാകാതെ നിസ്സഹായനായി നോക്കി നിന്നു. നാടകം രണ്ടാം ഭാഗം വിജയകരമായി അവതരിപ്പിച്ചതിന് അവളോട് ഒരു നന്ദി വാക്കു പോലും പറയാൻ കഴിഞ്ഞില്ല…അപ്പോഴും തല കുമ്പിട്ട് കുറ്റവാളി കണക്കേ ജോസേട്ടൻ അടുക്കളയിൽ നിന്ന് മാറിയിരുന്നില്ല..

സംഭവിച്ചതെല്ലാം താനുണ്ടാക്കിയ നാടകമായിരുന്നെങ്കിലും തൻ്റെ ഇച്ചായൻ്റെ തനിനിറം മനസ്സിലാക്കാൻ കഴിഞ്ഞതിൽ അവൾക്ക് അയാളോട് വെറുപ്പ് തോന്നി..ജീവിതത്തിൽ ആദ്യമായി അവൾ ഇച്ചായനെ ഒരു പാട് വഴക്കു പറഞ്ഞു…

“കാ മ ഭ്രാന്താ നിങ്ങൾക്ക് ഇപ്പോൾ സമാധാനമായില്ലേ….എല്ലാവരുടേയും മുന്നിൽ നാണം കെടുത്തിയപ്പോൾ..എനിയ്ക്ക് നിങ്ങളെ ഇനി കാണണ്ട…”

അവൾ അവൻ്റെ മറുപടിയ്ക്കു വേണ്ടി കാത്തു നിൽക്കാതെ മുറിയിൽ കയറി വാതിലടച്ചു….

പുറത്തു വാതിലിനപ്പുറം ക്ഷമാപണത്തിൻ്റെ വാക്കുകൾ അക്കമിട്ട് നിരത്തിയപ്പോഴും അവൾ വാതിൽ തുറക്കാതെ മുറിയിൽ തന്നെ കഴിച്ചുകൂട്ടി…പരസ്പരം സംസാരിക്കാത്ത ദിനങ്ങൾ അവർക്കിടയിലൂടെ സാവധാനം മാഞ്ഞു പോയി….

ദിവസങ്ങൾക്കു ശേഷം ജോസേട്ടൻ ജോലിയ്ക്ക് പോയ സമയം മേഴ്സി റീമയെ വിളിച്ചു..

റീമേ..ഞാനാ മേഴ്സീ..നീ എവിടെ പോയി കിടക്കായിരുന്നു. ഇ ത്രയും ദിവസം..എത്ര തവണ ഞാൻ വിളിച്ചു..

ഞാൻ വേളാങ്കണ്ണീൽ പോയിരിക്കുകയായിരുന്നു .. “

“ഇവിടെ നടന്ന കാര്യങ്ങൾ..ശോ..എങ്ങിനെ തുടങ്ങണമെന്ന് എനിയ്ക്ക് പിടിയുമില്ല…. “

എൻ്റ പൊന്നു മേഴ്സി കാര്യങ്ങളെല്ലാം ഞാനറിഞ്ഞു. അവളുടെ കയ്യീന്ന് പുളിച്ചത് രണ്ടണ്ണം കിട്ടി..എന്നാലും വേണ്ടില്ല…നിനക്ക് വേണ്ടിയിട്ടാണല്ലോ…എന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു…. “

“എനിക്കന്തോ റീമേ..ഇച്ചായൻ്റെ മുഖത്ത് പോലും നോക്കാൻ കഴിയുന്നില്ല.. “

“എടി പെണ്ണേ നീ തമാശ വിട്…ഇപ്പോൾ ഗോളില്ലാത്ത പോസ്റ്റാ..ആരെങ്കിലും കേറി ഗോളടിച്ചാൽ അവളെയങ്ങ് ടീമിലെടുക്കും നിന്നെ പുറത്താക്കും… “

”കളിച്ചതുമതി…അവരു വീണെടീ കൊമ്പും കുത്തി വീണു…. “

ഇതിനേക്കാളും വലിയ കോലാഹലം ഞാൻ ഇവിടെ ഉണ്ടാക്കിയതാ..ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും….പിന്നെ ആക്രാന്തം വേണ്ട….അപ്പോൾ ഹാപ്പി സെക്കൻ്റ് നൈറ്റ്…..”

പിന്നെ ഒരു അപേക്ഷയുണ്ട്..നിങ്ങൾക്ക് പെൺകുട്ടിയാണെങ്കിൽ പേര് എൻ്റെ വക… “

“എന്താ ടീ പേര് കേൾക്കട്ടേ..”

“കാർത്തിക….”

റീമ ചിരിപ്പടക്കത്തിനു തിരികൊളുത്തി..

സന്തോഷകരമായ അവരുടെ ഭാവി ജീവിതത്തിന് എല്ലാ വിധ ആശംസകളും നേർന്നു. കൊണ്ട് നിറുത്തുന്നു….

*******************