ഞാൻ അടുത്ത് വരുമ്പോഴെല്ലാം നീ അകന്നു മാറുകയായിരുന്നു. നാളെ അതിനൊരു അവസാനം ആകും…

Story written by Shainy Varghese

=====================

എടാ നിൻ്റെ വീട്ടുകാർ സമ്മതിക്കുമോ ഈ കല്യാണത്തിന്

അറിയില്ലടാ സമ്മതിച്ചില്ലേലും എനിക്ക് അവളെ മതി

നിൻ്റെ പപ്പക്കും മമ്മിക്കും നിന്നോട് എന്ത് ഇഷ്ടമാണന്ന് നിനക്ക് അറിയാലോ

എനിക്ക് അറിയാം അവർക്ക് എന്നെ എത്ര ഇഷ്ടമാണോ അതിലും കൂടുതലും ഇഷ്ടാ എനിക്ക് അവരോടും അതുപോലെ അവളോടും

അവളെന്താ പറയുന്നേ നീ വിളിച്ചാൽ ഇറങ്ങി വരുമോ അവൾ

ഇല്ലടാ അവളു പറയുന്നത് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ മാത്രം വിവാഹം നടത്തണം എന്നാണ് അവളുടെ ആഗ്രഹന്ന്.

എനിക്ക് തോന്നുന്നത് നിൻ്റെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിക്കില്ല അപ്പോ പിന്നെ വീട്ടുകാർ പറയുന്നത് അനുസരിക്കുന്നതായിരിക്കും നിനക്ക് നല്ലത്.

പപ്പയോട് നീ ഒന്ന് സംസാരിക്കാമോ എന്നിട്ട് തീരുമാനിക്കാം. പപ്പ ഈ വിവാഹത്തിന് സമ്മതിച്ചില്ലേൽ എനിക്ക് ഈ ജന്മം മറ്റൊരു വിവാഹ ജീവിതം ഇല്ല

നീ കടുത്ത തീരുമാനങ്ങളൊന്നും എടുക്കണ്ട. നിനക്ക് അവളോട് ഉള്ളതിൻ്റെ പകുതി സ്നേഹം നിന്നോട് ഇല്ലാലോ ഉണ്ടായിരുന്നെങ്കിൽ അവള് നിന്നോടൊപ്പം ഇറങ്ങിവരാൻ തയ്യാറായേനെ

അതാണടാ അവൾ അതാണ് എനിക്ക് അവളെ തന്നെ വേണം എന്ന് പറയാൻ കാരണം ഇന്നലെ കണ്ട എന്നോടൊപ്പം ഇറങ്ങിവരാൻ വേണ്ടി അവൾക്ക് അവളുടെ വീട്ടുകാരെ വേദനിപ്പിക്കാൻ അവൾക്ക് കഴിയില്ല എന്ന് അതുപോലെ തന്നെ എൻ്റെ വീട്ടുകാരെ വേദനിപ്പിച്ച് എൻ്റെ ജീവിതത്തിലേക്ക് വരാനും തയ്യാറല്ല

അവൾക്ക് നിന്നെക്കാളും പ്രിയം അവളുടെ വീട്ടുകാരോടാണ്. നിനക്ക് ഇല്ലാത്തതും അതുതന്നെ

എടാ നീ എനിക്ക് വേണ്ടി പപ്പയോട് ഒന്നു സംസാരിക്കാമോ

ശരി ഞാൻ സംസാരിച്ച് നോക്കാം

നീ അവളുടെ ഫോട്ടോയും കൂടി കാണിക്ക്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോ പപ്പയോട് പറയണ്ട. പപ്പയും മമ്മിയും സമ്മതിച്ച് കഴിഞ്ഞാൽ ഞാൻ പറഞ്ഞോളാം
.
എന്നാൽ ശരി ഞാൻ നാളെ സംസാരിക്കാം നിൻ്റെ വീട്ടുകാരോട് .

എന്നാൽ വിട്ടോ ഞാൻ വീട്ടിലേക്ക് പോകുവാ നാളെ കാണാം

എന്നേയും പ്രതിക്ഷിച്ചിരിക്കുന്ന പപ്പയേയും മമ്മിയേയും ആണ് ഞാൻ വീട്ടിൽ ചെന്നപ്പോ കണ്ടത്.

എന്താ ജസ്റ്റിൽ ഇത്രയും താമസിച്ചത്

വരുന്ന വഴി റോബിനെ കണ്ടു മമ്മി അവനോട് സംസാരിച്ചിരുന്നു. കുറച്ച് നേരം

വേഗം പോയി കുളിച്ച് വരു പപ്പക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്

ശരി മമ്മി ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം

എന്തായിരിക്കും പപ്പക്ക് എന്നോട് സംസാരിക്കാനുള്ളത്. എന്തായാലും അധികനേരം കാത്തിരിക്കണ്ടല്ലോ

കുളിയും കഴിഞ്ഞ് ഞാൻ ചെന്നപ്പോഴേക്കും മമ്മി ഇലയടയും ചായയും എടുത്ത് വെച്ചിരുന്നു.

മമ്മി

എന്താടാ

പപ്പക്ക് എന്താ എന്നോട് സംസാരിക്കാനുള്ളത്

നിൻ്റെ വിവാഹക്കാര്യം

വിവാഹക്കാര്യമോ എന്താ ഇത്രപ്പെട്ടന്ന്

അതൊന്നും എനിക്കറിയില്ല പപ്പ പറയും

മമ്മിക്ക് അറിയാം മമ്മി പറയാത്തതാ

എനിക്ക് ഒന്നേ പറയാനുള്ളു മമ്മിക്ക് മോൻ തരുന്ന ഏറ്റവും നല്ല സമ്മാനം ആയിരിക്കണം എൻ്റെ മരുമകൾ

അതെ മമ്മിക്ക് തരുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അവൾ എൻ്റെ അന്ന മനസ്സിൽ അങ്ങനെ പറഞ്ഞ് കൊണ്ട് ചായ കുടിച്ച് അവിടുന്ന് എഴുന്നേറ്റു

നീ ഇലയട തിന്നില്ലാലോ നിനക്ക് ഇഷ്ടമായതുകൊണ്ട് ഞാനുണ്ടാക്കിയതാ

ഞാൻ കഴിച്ചോളാം മമ്മി .

പപ്പ വാർത്ത കണ്ടിരിക്കുകയായിരുന്നു.

പപ്പേ
.
ങാ നീ ചായ കുടിച്ചോ

കുടിച്ചു പപ്പ പപ്പക്ക് എന്താ എന്നോട് പറയാൻ ഉണ്ടന്ന് പറഞ്ഞത്

ഇന്ന് നിൻ്റെ ചേച്ചി വിളിച്ചിരുന്നു

എന്നേയും വിളിച്ചിരുന്നു.

അവൾ എന്തേലും പറഞ്ഞോ

ഇല്ല പപ്പ വിശേഷങ്ങളൊക്കെ പറഞ്ഞു. പിന്നെ ബാങ്കിൽ നല്ല തിരക്കായതുകൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു.

അവൾ നിൻ്റെ വിവാഹക്കാര്യത്തെ കുറിച്ച് എന്നോട് പറഞ്ഞു. അവളുടെ വീടിനടുത്ത് ഒരു കുട്ടി ഉണ്ട് ആ കുടിക്കും SBl ബാങ്കിലാ ജോലി നല്ല കുടുംബം ഒറ്റ മോളാണ്.അവരോട് നിൻ്റെ കാര്യം പറഞ്ഞപ്പോ അവർക്കും താത്പര്യം .എന്താ നിൻ്റെ അഭിപ്രായം

അത് പപ്പ എനിക്ക് ഇപ്പോ കല്യാണം വേണ്ട

പിന്നെ എപ്പോഴാണ് ഇപ്പോ തന്നെ വയസ് 27 ആയി. നല്ലൊരു ജോലിയും ഉണ്ട് ഇനി എന്തിനാ വെച്ചു താമസിക്കുന്നത്. ഞാൻ നാളെ അവരെ വിളിച്ച് ഈ ഞായറാഴ്ച പെണ്ണ് കാണാൻ വരുന്നു എന്ന് പറയാൻ പോവുകയാണ്.

പപ്പ ഇപ്പോ ധൃതി പിടിച്ച് അവരോട് പറയണ്ട .

പറയണം ആ കുട്ടിക്ക് ഒരുപാട് ആലോചനകൾ വരുന്നുണ്ട്

പപ്പ ഞാനൊരു കാര്യം പറഞ്ഞാൽ പപ്പ ദേഷ്യപ്പെടരുത്

പറ

എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. എനിക്ക് വേണ്ടി പപ്പ ആ കുട്ടിയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാമോ

എന്താ ജസ്റ്റിൻ മോനെ നീ പറഞ്ഞത്

അതെ മമ്മി പറഞ്ഞതുപോലെ മമ്മിക്ക് തരുന്ന ഏറ്റവും നല്ല സമ്മാനം ആയിരിക്കും അവൾ

കാണാനൊക്കെ എങ്ങനെ ഉണ്ട്

ഞാൻ ഫോട്ടോ കാണിക്കാം

ഫോട്ടോ കണ്ട് പപ്പക്കും മമ്മിക്കും അന്നയെ ഇഷ്ടമായി.

നല്ല കുട്ടി ആണല്ലോ ഈ കുട്ടി എന്ത് ചെയ്യുന്നു.

ബിഎഡ് കഴിഞ്ഞ് നിൽക്കുന്നു

ഒരു ടീച്ചറിൻ്റെ ലുക്ക് ഒക്കെ ഉണ്ട് ഇച്ചായൻ്റെ അഭിപ്രായം എന്താണ്.

അവൻ്റെ ഇഷ്ടം അതാണങ്കിൽ അതു നടക്കട്ടെ നാളെ നീ ലീവെടുക്ക് നാളെ അവിടം വരെ പോയേക്കാം

താങ്ക്യം പപ്പ എനിക്കറിയാമായിരുന്നു എൻ്റെ പപ്പ എൻ്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല എന്ന്. പപ്പായെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു

ഒന്നു പോടാ ചെക്കാ

ഞാൻ വേഗം തന്നെ ഫോണെടുത്ത് അന്നക്ക് മെസ്സേജ് വിട്ടു.

അന്ന വീട്ടിൽ പപ്പയും മമ്മിയും നമ്മുടെ വിവാഹത്തിന് സമ്മതിച്ചു നാളെ ഞങ്ങൾ അങ്ങോട് വരുന്നു എൻ്റെ അന്നയെ പെണ്ണു ചോദിക്കാൻ .

ജസ്റ്റിൻ എൻ്റെ വീട്ടിലെ അവസ്ഥകളൊക്കെ പറഞ്ഞോ വീട്ടിൽ

ഇല്ല അതൊക്കെ പിന്നെ പറയാം

ജസ്റ്റിൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ട് ഇഷ്ടമായാൽ മാത്രം വന്നാ പോരെ

ഞാൻ പപ്പയോട് പറഞ്ഞോളാം അന്ന പേടിക്കേണ്ട എനിക്ക് നീ ഇല്ലാതെ പറ്റില്ല അന്ന

അതിന് നമ്മൾ പ്രണയത്തിൽ അല്ലാലോ

നീ എന്നെ പ്രണയിക്കുന്നില്ല. പക്ഷേ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്.

ജസ്റ്റിനോട് ഞാൻ പല തവണ പറഞ്ഞു ആവശ്യമില്ലാത്ത ചിന്തകളൊന്നും വേണ്ടന്ന്.

എൻ്റെ മനസ്സിനോട് പറഞ്ഞിട്ട് കേൾക്കണ്ടെപെണ്ണേ ആദ്യമായിട്ട് നിന്നെ കണ്ട അന്നു മുതൽ എൻ്റെ മനസ്സ് എന്നോട് പറഞ്ഞു ഇതാണ് നിൻ്റെ പെണ്ണെന്ന്

ഓ പിന്നെ

അതേടി എൻ്റെ മനസ്സ് പറഞ്ഞു വേഗം പോയി ഐ ലൗവ്വ് യു പറയാൻ അതു കേട്ട് ഞാൻ ഓടി വന്നപ്പോ പെണ്ണിന് ജാഢ

ജാഢ അല്ല ജസ്റ്റിൻ അർഹിക്കാവുന്നതേ ആഗ്രഹിക്കാവു എന്ന് എൻ്റെ മമ്മി എന്നോട് പറയാറുണ്ട്.

എന്താ എൻ്റെ അന്നക്ക് ഒരു കുറവ് ഞാൻ തന്നെ കുറിച്ച് എല്ലാം അന്വേഷിച്ചതിന് ശേഷമാ ആഗ്രഹിച്ചത്. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടണം.

നാളെ അറിയാം ആഗ്രഹിച്ചത് കിട്ടുമോ എന്ന്.

ഞാൻ അടുത്ത് വരുമ്പോഴെല്ലാം നീ അകന്നു മാറുകയായിരുന്നു. നാളെ അതിനൊരു അവസാനം ആകും.

അതെ നാളത്തോടെ എല്ലാറ്റിനും ഒരു അവസാനം ആകും.

അന്നേ എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത് പോസറ്റീവ് ചിന്തയോടെ പ്രാർത്ഥിച്ച് കിടന്ന് ഉറങ്ങിക്കോ

ശരി ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

പിറ്റേന്ന് രാവിലെ പപ്പയേയും മമ്മിയേയും കൂട്ടി അന്നയുടെ വീട്ടിലേക്ക് യാത്ര ആയി

പപ്പ അവിടെ ചെല്ലുമ്പോൾ പെൺകുട്ടിയെ മാത്രം നമ്മൾ നോക്കിയാൽ മതീട്ടോ

അതെന്താ നീ അങ്ങനെ പറഞ്ഞത്

പപ്പ അന്നയുടെ വീട് ഒരു കോളനിയിലാണ് അവളുടെ പപ്പ ഒരു കള്ളുകുടിയനാണ്. മമ്മി വീട്ടുജോലിക്ക് പോയാണ് മൂന്നു മക്കളെ വളർത്തിയത്.

ജസ്റ്റിൻ നീ എന്താ ഈ പറയുന്നത് അങ്ങനെയുള്ളവരായിട്ട് ഒരു ബന്ധം ശരിയാകില്ല നമുക്ക് തിരിച്ച് പോകാം

പറ്റില്ല പപ്പ ഞാൻ അന്നയെ വിളിച്ച് പറഞ്ഞു നമ്മൾ ഇന്ന് ചെല്ലും എന്ന് അവരു നമ്മളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്.

ഇല്ല ജസ്റ്റിൻ മോനെ ഞങ്ങൾ വരില്ല നീയും പോകുന്നില്ല .നമ്മൾ തിരിച്ച് പോകുന്നു എന്നിട്ട് നിൻ്റെ ചേച്ചി പറഞ്ഞ ആ കുട്ടിയുമായിട്ടുള്ള കല്യാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു.

പപ്പ ഇന്ന് വരെ ഞാൻ പപ്പയെ അനുസരിച്ചിട്ടേയുള്ളു. ഈ കാര്യത്തിൽ ഞാൻ പപ്പയെ അനുസരിക്കില്ല.

നീ എന്താ ആ കുട്ടിയെ ഞങ്ങളുടെ ഇഷ്ടപ്രാകാരം അല്ലാതെ വിവാഹം കഴിക്കാനാണോ പരിപാടി

എനിക്ക് അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അന്ന അവള് സമ്മതിക്കില്ല അവളുടേയും എൻ്റേയും വീട്ടുകാരെ വേദനിപ്പിക്കാൻ.

പിന്നെ എന്താ നിൻ്റെ പ്ലാൻ

വിവാഹം കഴിക്കുന്നെങ്കിൽ അന്നയെ അതിന് പറ്റിയില്ലങ്കിൽ ഈ ജന്മം വിവാഹം കഴിക്കുന്നില്ല

നീ എന്താ ജസ്റ്റിൽ ഈ പറയുന്നത്.

അതെ മമ്മി എനിക്ക് അത്രക്കും ഇഷ്ടമാ അന്നയെ വീട് കോളനിയിൽ ആയതോ പപ്പ കുടിയനായതോ അമ്മ വീട്ടുപണിക്കാരി ആയതോ അവളുടെ തെറ്റല്ല അവള് ആ മമ്മീടെ മോള് ആയതു കൊണ്ടു മാത്രമാ ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വീട്ടുജോലി ചെയ്ത് പഠിക്കാൻ മിടുക്കരായ മൂന്നു മക്കളേയും നല്ലപോലെ പഠിപ്പിച്ചു. മൂത്ത ആൾക്ക് MBA പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. രണ്ടാമത്തെ ആളാണ് അന്ന അവളെ MA ബിഎഡ് വരെ പഠിപ്പിച്ചു.മൂന്നാമത്തെ ആളെ CA യ്ക്ക് വിടുന്നതിന് ലോണിന് അപേക്ഷ വെയ്ക്കാൻ വന്നപ്പോളാണ് ഞാൻ മമ്മിയെ പരിചയപ്പെടുന്നത്. നല്ലൊരു മമ്മി മക്കൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ആ മമ്മിടെ മോളെ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഇഷ്ടമായി. രാവിലെ രണ്ട് വീട്ടിലെ പണിയിൽ മമ്മിയെ സഹായിച്ചിട്ടാണ് അന്ന പഠിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോ എനിക്കാ ഇഷ്ടം കൂടി . എനിക്ക് എൻ്റെ മമ്മിക്കും പപ്പക്കും തരാൻ പറ്റുന്ന ഏറ്റവും നല്ല ഗിഫ്റ്റായിരിക്കും അന്ന എന്നറിഞ്ഞു കൊണ്ടു മാത്രമാണ് അവളെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചത്. ഇനി പറ ഞാൻ അന്നയെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടണോ വേണ്ടയോ എന്ന് വേണ്ട എന്നാണങ്കിൽ ഇനി എനിക്ക് വേണ്ടി പപ്പയും മമ്മിയും .വേറെ പെണ്ണിനെ തേടണ്ട

നിൻ്റെ ഇഷ്ടം അതാണങ്കിൽ അതു നടക്കട്ടെ

ഇച്ചായൻ എന്താ ഈ പറയുന്നത്. നമ്മുടെ കുടുംബത്തിന് ചേർന്ന ഒരു ബന്ധമാണോ ഇത്. കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നമ്മുടെ അന്തസ്സ് കുടുംബ മഹിമ എല്ലാം നഷ്ടമാകില്ലേ

നമ്മുടെ മോൻ്റെ ഇഷ്ടത്തേക്കാൾ വലുതായി ഒന്നും ഇല്ലടി. എല്ലാവർക്കും അവരുടേതായ അന്തസ്സ് ഉണ്ട്. ആ സ്ത്രി ഭർത്താവ് കള്ളുകുടിയൻ ആയിട്ടും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാതെ തൻ്റെ മക്കളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിച്ചില്ലേ അതാണ് ആ സ്ത്രീയുടെ മഹിമ .തൻ്റെ വീട്ടുകാരെയും നമ്മളെയും വേദനിപ്പിക്കരുത് എന്നാഗ്രഹിക്കുന്ന ആ കുട്ടിയിലും ഉണ്ട് അന്തസ്സും മഹിമയും ഇന്ന് പെൺകുട്ടികളിൽ കാണാൻ കിട്ടാത്ത ഗുണമാണ്. നമ്മുടെ മോന് വേണ്ടി ആ കുട്ടിയെ ചോദിക്കാൻ ഞാൻ തയ്യറാണ്.

അങ്ങനെ ഞങ്ങൾ അന്നയുടെ വീട്ടിൽ പോയി പെണ്ണുകണ്ടു. കോളനിയിലെ ചെറിയ ഒരു വിടായിരുന്നു അന്നയുടേത്. ചെറുതാണേലും നല്ല അടുക്കും ചിട്ടയുമുള്ള വ്വത്തിയുള്ള വീട് .മമ്മിക്ക് അന്നയെ കണ്ടപ്പോൾ ഇന്നുതന്നെ കൂട്ടികൊണ്ടു പോരാൻ തോന്നി. അവളുടെ പപ്പ നല്ല പൂസായിരുന്നു. എന്നിട്ടും ആ മമ്മി പപ്പയെ മാറ്റി നിർത്താതെ തന്നെ ഞങ്ങളോട് സംസാരിച്ചു. വിവാഹം ഉറപ്പിച്ചിട്ടാണ് പപ്പയും മമ്മിയും അവിടുന്ന് ഇറങ്ങിയത്.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. മനസ്സ് ചോദ്യവും കല്യാണവും .

മമ്മി ഒരു ദിവസം പത്ത് പ്രാവശ്യം പറയും മമ്മിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫറ്റാണ് അന്നയെന്ന്. പപ്പയുടെയും മമ്മിയുടെയും പ്രിയപ്പെട്ടവളായി ഞങ്ങളുടെ വീട്ടിലെ രാജകുമാരിയാണ് എൻ്റെ അന്ന

NB. ഒരാളുടെ അന്തസ്സ് നിർണ്ണയിക്കുന്നത് അവരുടെ സമ്പത്തും കുടുംബം മഹിമയും കണ്ടല്ല