ഞാനിവിടെ ഉണ്ടായിരുന്നു.അതു മാത്രമല്ല നിങ്ങൾ പറയുന്നതെല്ലാം കേൾക്കുകയും ചെയ്തു…

എഴുത്ത്: സ്നേഹ സ്നേഹ

:::::::::::::::::::::::::::::

ഹല്ല ചേടത്തി പുതിയ മരുമോള് വന്നിട്ട് മാസം ഒന്നു കഴിഞ്ഞല്ലോ പുറത്തേക്കൊന്നും കാണറില്ല

അതെങ്ങനാ പുറത്തേക്കിറങ്ങുന്നത് വന്നതേ വിശേഷമായില്ലേ

ഇത്ര പെട്ടന്നോ

അതേന്നെ എന്നാ പറയാനാ അവന് വല്ലോ അറിയാമോ അവളല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ടത്.

ശരിയാ വന്നപ്പെണ്ണുങ്ങൾ നോക്കീം കണ്ടും പെരുമാറണമായിരുന്നു.എൻ്റെ വീട്ടിൽ വന്ന മോളെ നോക്ക് വന്നിട്ട് ഒരു വർഷമായി. ഒരു ജോലി കിട്ടിയിട്ട് മതിയെന്നും പറഞ്ഞിരിക്കുവാ

അങ്ങനാ മിടുക്കുള്ള പെൺകുട്ടികൾ. അല്ലാതെ വരുന്നതേ വയറും വീർപ്പിച്ച് നടക്കുവല്ല

എന്നാ പറയാനാ മേരി ചേടത്തിക്ക് അന്നും കഷ്ടപ്പാട് ഇന്നും കഷ്ടപാട്

എൻ്റെ തലേലെഴുത്ത് അതായി പോയി.

ആദ്യത്തെ അല്ലേ അവളുടെ വീട്ടുകാർ നോക്കിക്കോള്ളുമല്ലേ ചേടത്തി

അതെങ്ങനാടി അവൾക്കൊരു അമ്മ മാത്രമേയുള്ളു. എൻ്റെ മോൻ പോയി കണ്ട് പിടിച്ച് നടത്തിയ ധർമ്മ കല്യാണം അല്ലേ

അതൊക്കെ എൻ്റെ മോനെ കണ്ട് പഠിക്കണം. അവൻ കണ്ട് പിടിച്ചത് പുളി കൊമ്പ് അല്ലേ. അതിൻ്റെ ഒരഹങ്കാരവും ആ കൊച്ചിന് ഇല്ലാട്ടോ.

നിൻ്റെ ഭാഗ്യം അല്ലാതെ എന്ത് പറയാനാ

ചേട്ടത്തി മോനോട് പറഞ്ഞ് കൊടുക്കണം ആദ്യത്തെ പേറ് പെൺ വീട്ടുകാരാ നടത്തേണ്ടതെന്ന് .

ഓ ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ലാടി നിൻ്റെ മോനെ പോലെയൊന്നുമല്ല അവനൊരു പെൺ കോന്തനാ

അമ്മേ ഞങ്ങൾ ആശുപത്രി വരെ ഒന്നു പോയിട്ട് വരാട്ടോ

ഹല്ല റോണിമോൻ ഇവിടെ ഉണ്ടായിരുന്നു.

ഞാനിവിടെ ഉണ്ടായിരുന്നു.അതു മാത്രമല്ല നിങ്ങൾ പറയുന്നതെല്ലാം കേൾക്കുകയും ചെയ്തു.

അത്: …പിന്നെ… മോനേ

ചേട്ടത്തിക്കൊന്നും വീട്ടിൽ ഒരു പണിയും ഇല്ലേ എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ

പിന്നെ ഭാര്യക്ക് ജോലി കിട്ടിയിട്ട് മക്കൾ മതി എന്ന് പറയുന്ന ചേട്ടത്തിടെ മോനാണോ അതോ ദൈവം തന്ന കുഞ്ഞിനെ സ്വീകരിച്ച ഞാനാണോ പെൺ കോന്തൻ എന്ന് ഒന്നു ആലോചിച്ച് നോക്ക്. എൻ്റെ ഭാര്യക്കും കുഞ്ഞിനും ചിലവിന് കൊടുക്കാനുള്ള തൻ്റേടമുള്ളതുകൊണ്ടുതന്നെയാ ഞാൻ പെണ്ണ് കെട്ടിയത്

അമ്മയോട് എനിക്ക് പറയാനുള്ളത് അമ്മ പത്ത് ദിവസം കിടപ്പിലായാൽ ഈ പറയുന്ന ഒരു ചേട്ടത്തിയും അമ്മയെ നോക്കില്ല. അതിന് ദാ ഇവള് തന്നെ വേണം അതുകൊണ്ട് ഇവളേയും സ്നേഹിച്ച് ഞങ്ങൾക്കുണ്ടാകാൻ പോകുന്ന കുഞ്ഞിന് വേണ്ടി വേണ്ടി പ്രാർത്ഥിക്ക്

വാ ലീന നമുക്ക് പോയിട്ട് വരാം

അമ്മേ ഞങ്ങള് പോയിട്ട് വരാട്ടോ

രാവിലെ തന്നെ ഇറങ്ങിക്കോളും ഓരോരുത്തർ ഏത് കുടുംബത്തിലാ വഴക്കുണ്ടാക്കുന്നതെന്നും ഓർത്ത്.

NB കുടുംബം നമ്മുടേതാണ്.അത് എങ്ങനെ വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്