ഞാനൊന്നു കരഞ്ഞാൽ അവർ നാലുപേരും ഓടിവരും. ഞങ്ങളെ മുത്തിനെന്തുപറ്റിയെന്നറിയാൻ…

ഒരിക്കൽ ഒരിടത്ത്…

എഴുത്ത്: പ്രകാശ് മൊകേരി

================

എനിക്കുമുണ്ടായിരുന്നു ഒരു നല്ല കാലം. അച്ഛനും അമ്മയും എന്തിനേറെ പറയുന്നു…ഉറ്റവരും ഉടയവരുമൊക്കെയുള്ള ഒരു സുവർണ്ണ കാലം.

അച്ഛൻെറയും അമ്മയുടെയും ഇളയ മകൾ. അവരെന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു..ഞാനാണ്ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയെന്ന് എൻെറ മനസ്സിൽ കരുതിയ നാളുകൾ

അഞ്ചുമക്കളിൽ ഇളയകുട്ടി..അതും പെൺകുട്ടി. ബാക്കി നാലുപേര്‍ ആൺമക്കൾ. അവരുടെ കുഞ്ഞനുജത്തിയായി ഞാനും….

ഞാനൊന്നു കരഞ്ഞാൽ അവർ നാലുപേരും ഓടിവരും…ഞങ്ങളെ മുത്തിനെന്തുപറ്റിയെന്നറിയാൻ..അവരെന്തും സാധിച്ചു തരും…അത്രയ്ക്കും ഇഷ്ടം ആണ് എന്നെ…

ആ സ്നേഹവീട്ടിലെ രാജകുമാരിയായി ഞാൻ ദീർഘകാലം വാണിരുന്നു..സ്കൂളിലും..അവിടുന്ന് വീട്ടിലേക്കുമുള്ള വഴിയിൽ  ഒരു മുള്ള്പോലും ഏൽക്കാതെ വീട്ടിലെത്തിക്കും…എന്നെ ആരെങ്കിലും തമാശയാക്കിയാൽ അവർ അവരെ തുരുത്തിയോട്ടിക്കും..ആങ്ങളമാരുടെ ഒരേയൊരു പെങ്ങളല്ലേ ഞാൻ….

അതിൻെറയൊരു അഹംഭാവം എനിക്കുണ്ടായിരുന്നു…അതിൽ ഞാൻ സന്തോഷം കണ്ടെത്തി…നല്ല നാളുകളിലെന്നും എനിക്കുമാത്രം പുത്തനുടപ്പ് അവരുടെ സമ്മതത്തോടെ അച്ഛൻ എനിക്ക് വാങ്ങിത്തരുമായിരുന്നു..പാവം ആങ്ങളമാർക്ക് വല്ലപ്പോഴമെ കിട്ടാറുള്ളൂ…

കൂലിപണിക്കാരനായിരുന്ന അച്ഛൻെറ ഏകവരുമാനമായിരുന്നു ഞങ്ങളുടെ കുടുംബത്തിന് ആശ്രയം..ഒരു കൊച്ചു വീടായിരുന്നു ഞങ്ങളുടെത്..അവിടം സ്വർഗ്ഗമായിരുന്നു…

കാലത്തിൻെറ കുത്തൊഴുക്കിൽ പലതും സംഭവിച്ചു..അങ്ങനെയൊന്നായിരുന്നു എൻെറച്ഛൻെറ മരണം…..പെട്ടെന്നായിരുന്നു അച്ഛനെ മരണം തട്ടിയെടുത്തത്. നെഞ്ചുവേദനയുടെ രൂപത്തിൽ….ആശുപത്രീൽ എത്തും മുന്നെ അച്ഛൻ മരിച്ചു…അതൊരു തീരാ നഷ്ടം തന്നെയായിരുന്നു.

പിന്നെ കുടുംബത്തിൻെറ അച്ചുത്തണ്ട് മൂത്ത ഏട്ടനായിരുന്നു..ഒരു ചായക്കടയിലായിരുന്നു ഏട്ടന് ജോലി…അവരുടെ വരുമാനമായിരുന്നു പിന്നെ ഞങ്ങളുടെ ഏക ആശ്രയം…

അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു…ആങ്ങളമാർ നാലുപേരും ജോലിക്കു പോയി തുടങ്ങി…അതിനിടയിൽ ആയിരുന്നു..എനിക്കൊരു കല്യാണ ആലോചന വന്നത്..ചെറുക്കൻ മദിരാശിയിലാണ്..എല്ലാവരും കൂടി സന്തോഷത്തോടെ എന്നെ കെട്ടിച്ചു വിട്ടു…

ൻെറ കെട്ട്യോന് മദിരാശിയിൽ ചെറിയൊരു മുറുക്കാൻ കടയായിരുന്നു..കല്യാണം കഴിഞ്ഞ് ഞങ്ങൾ മദിരാശിയിലേക്ക്…സന്തോഷത്തിൻെറ നാളുകൾ…

അഞ്ച് വർഷം സന്തോഷത്തോടെ ഞാൻ അയാളുടെ കൂടെ ജീവിച്ചു. പക്ഷെ ഒരെയൊരു സങ്കടം മാത്രം. ഞങ്ങൾക്ക് കുട്ടികളുണ്ടായില്ല..ഒരുപാട് കാശ് ചിലവായത് മിച്ചം…നേരാത്ത നേർച്ചകളില്ല.

ഒരു ദിവസം രാത്രി സൈക്കിളിൽ വീട്ടിലേക്ക്  വരുന്നവഴി ബസ്സിടിച്ച് എൻെറ കെട്ട്യോൻ മരണപ്പെട്ടു..ഞാൻ മാനസികമായി തകർന്നുപോയി…പിന്നെ എന്നെ എല്ലാവരും വന്ന് നാട്ടിലേക്ക് കൂട്ടികൊണ്ട് പോയി….

വീട്ടിനകത്ത് തന്നെയായിരുന്നു..പിന്നീടുള്ള എൻെറ ജീവിതം…ഇതിനിടയിൽ അമ്മയും മരണപ്പെട്ടു…ആങ്ങളമാർക്കും അവരുടെ ഭാര്യമാർക്കും..ഞാനൊരു ഒഴിയാബാധയായി…ഭാര്യമാരുടെ മുനവച്ചുള്ള സംസ്സാരം കേട്ടുമടുത്തു….

ഒടുക്കം ആരോടും പറയാതെ ഞാനാവീട് വിട്ടിറങ്ങി..പണ്ട് സ്വർഗ്ഗമായിരുന്ന വീട് ഇന്നെനിക്ക് നരകമായി മാറി…എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച ആങ്ങളമാർ മൗനികളായി മാറി…ഞാൻ അവർക്കൊരു ഭാരമായെന്ന് തിരിച്ചറിഞ്ഞു…..

ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല….അച്ഛനും അമ്മയുമുള്ള കാലഘട്ടമാണ് നമ്മുടെ സുവർണ കാലഘട്ടം….

കൈയ്യില്‍ അത്ര കാശൊന്നുമില്ല..എങ്കിലും ഞാൻ മദിരാശിയിലേക്ക് തന്നെ വണ്ടികയറി…ഞാൻ മുൻപ് താമസിച്ച വീടിൻെറ ഓണറെ കണ്ടു..എല്ലാ കാര്യവും പറഞ്ഞു…

എൻെറ മുൻജന്മ സുകൃതം അല്ലാതെന്താ പറയാ…ഞാൻ മുൻപ് താമസിച്ച ആ വീടിൻെറ ഉടമസ്ഥർ എൻെറ അവസ്ഥ കണ്ട് ആ വീടെനിക്ക് താമസിക്കാൻ തന്നു..എത്രകാലം വേണമെങ്കിലും ഇവിടെ കഴിഞ്ഞോളുയെന്നും പറഞ്ഞു…അതും വാടകവരെ വാങ്ങിക്കാതെ..രക്തബന്ധത്തെക്കാൾ എത്രയൊ മഹത്തരമായിരുന്നു…ഈ പാവം എന്നോടവർ കാണിച്ചത്…

നന്ദിയുണ്ട്..അവരിലൊരാളായി എന്നെ കണ്ടതിന്..ഞാനിന്ന് ഏകയാണ്…ഉറ്റവരൊക്കെ ഉപേക്ഷിച്ച ഒരു പെണ്ണ്…ആരും ഇതുവരെ എന്നെ അന്വേഷിച്ചു വന്നീല ഞാനങ്ങോട്ടും പോയില്ല…എൻെറ വിശപ്പടക്കാൻ ഞാൻ വീട്ടുവേല ചെയ്യുന്നു..സമ്പാദ്യം ഒന്നുമില്ല…മരണംവരെ ആരുടെയും കാലുപിടിക്കാതെ ജീവിക്കണം…കൂട്ടിന് കൂടെ തന്നെ…എൻെറ കെട്ട്യോൻെറ ഓർമ്മകളുമുണ്ട്….അത് മതി ഇനിയുള്ള ഈ ജന്മംമുഴുവൻ  എനിക്ക് ശക്തിയേകാൻ….പ്രായം ഒരുപാടായി…കാഴ്ചയൊക്കെ മാഞ്ഞു തുടങ്ങി…ഇനി ഒരു നാൾ മരണം എന്നെയും  വന്നു കൊണ്ടു പോകും…അത്രയും നാൾ ജീവിക്കണം…ആരെയും വേദനിപ്പിക്കാതെ…

(ശുഭം )

~പ്രകാശ് മൊകേരി