അതിൽ നിന്നും എന്തെങ്കിലും മാറ്റം ഈ കഥയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല….

എഴുത്ത്: നൗഫു ചാലിയം

=======================

“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്..

വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..”

“ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…”

“ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി…

“എനിക്ക് താഴെ നാലു അനിയത്തിമാരും മൂന്നു അനിയന്മാരുമാണ് എനിക്കുള്ളത് “

“അന്ന് ഞാൻ ഡിഗ്രിക് പഠിക്കുന്ന കാലം..

ഒരു ഗവണ്മെന്റ് ജോലി സമ്പാദിച്ചു ഉപ്പയെയും ഉമ്മയെയും ജീവിതത്തിന്റെ എല്ലാം സുഖ സൗകര്യങ്ങളും നുകർന്നു കൂടേ കൊണ്ട് നടക്കണമെന്ന എന്റെ മോഹം പോലും അവിടെ അസ്തമിച്ചു ..”

“എന്നെ നിങ്ങൾക് പരിചയമുണ്ടാവില്ല.. ഒരുപാട് സിനിമ കഥകളിൽ കണ്ടും കേട്ടും വായിച്ചും മടുത്ത സ്ഥിരം ക്ളീഷേ ജീവിതം തന്നെയാണ് എന്റേതും..

അതിൽ നിന്നും എന്തെങ്കിലും മാറ്റം ഈ കഥയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല..

പക്ഷെ ഒന്നറിയാം ഇതെന്റെ ജീവിതമാണ്..

എന്റെ മാത്രമല്ല എന്നെ പോലെ പലരുടെയും..”

“ഞാൻ ആഷിഫ്… വീട്ടിൽ കുഞ്ഞോനേ എന്ന് വിളിക്കും…

എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു ഉപ്പയുടെ മരണം.. അതും വിദേശത്തു വെച്ച്.. അന്നിങ്ങോട്ട് കൊണ്ടു വരിക എന്നാൽ അന്നത്തെ സാഹചര്യം അതിന് അനുകൂലമായിരുന്നില്ല…

എന്റെ വീട്ടിലേ അവസ്ഥ കണ്ട് ഉപ്പയുടെ സുഹൃത്തുക്കൾ തന്ന വിസയുമായി അന്നാദ്യമായി ഞാൻ കടല് കടന്നു.. ജിദ്ദയിലെത്തി…

ചുമലിൽ ഉണ്ടായിരുന്ന ഭാരം അന്നെനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.. കാരണം എന്റെ കുടുംബം രക്ഷപ്പെടണം എന്ന ചിന്തമായിരുന്നു മനസിൽ …”

“കുടുംബത്തിലെ മൂത്തവൻ,.. ഉപ്പ മരണ പെട്ടാൽ സ്വഭാവികമായും ഒരു സ്ഥാനക്കയറ്റം ലഭിക്കും… ഉപ്പ എന്ന സ്ഥാനത്തേക് അവൻ ഉയർത്ത പെടും.. കൂടപ്പിറപ്പുകൾക് എന്തെങ്കിലും ആവശ്യം വരുമ്പോൾ പറയാനും ചെയ്തു കൊടുക്കാനുമുണ്ടാവും.. “

കഷ്ടപ്പാട് നിറഞ്ഞ ജീവിതം പറഞ്ഞു നിങ്ങളെ ഞാൻ ബോറടിപ്പിക്കുന്നില്ല.. കഥയിലേക് വരാം…

“സ്വന്തമായി ഒരു വണ്ടി (വെള്ളം വണ്ടി ) വാങ്ങാൻ അവസരം വന്നപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അതിലേക് എടുത്തു ചാടി. അവിടെ മുതൽ എന്റെ ജീവിത സാഹചര്യം ഉയർന്നു തുടങ്ങി.. എന്റെ കുടുംബവും..

എല്ലാവർക്കും ഞാൻ കുഞ്ഞിക്കയായിരുന്നു.. വീട്ടിൽ മൂത്തവൻ ആയിരുന്നെങ്കിലും പേരിൽ ഇളയവൻ…

“എന്റെ കൂടപ്പിറപ്പുകളുടെ ഓരോ ആവശ്യവും ഞാൻ നിറവേറ്റി കൊടുത്തു.. അവരായിരുന്നു എനിക്കെല്ലാം… മൂന്നാമത്തെ പെങ്ങളുടെ കൂടേ അവരുടെ എല്ലാം നിർബന്ധം കാരണം എന്റെ റസിയ എനിക്ക് മണവാട്ടിയായി വന്നു…

അവളിലൂടെ എനിക്ക് തങ്ക കുടം പോലുള്ള മൂന്നു പെൺകുട്ടികളെയും പടച്ചോൻ എനിക്ക് തന്നു..”

“അനിയൻ മാരിൽ രണ്ടാമത്തവൻ ഒഴിച് ബാക്കി രണ്ടു പേരും നല്ലത് പോലെ പഠിച്ചു എന്റെ ആഗ്രഹം പോലെ ഗവണ്മെന്റ് ജോലിക്കാരാക്കാൻ എനിക്ക് കഴിഞ്ഞു..അനിയൻ മാർ മാത്രമല്ല രണ്ടു പെങ്ങന്മാരും സ്വന്തം കാലിൽ തന്നെ നിന്നു ഗവണ്മെന്റ് ജോലി നേടി എടുത്തു..…”

“പിന്നെയും പത്തു കൊല്ലം വേണ്ടി വന്നു കിട്ടുന്നതിൽ എന്തെങ്കിലും മാറ്റി വെച്ച് ജീവിതം മുന്നോട്ട് പോകാൻ..

അതെല്ലാം ഓരോ ഷെയറുകളാക്കി മൂന്നു വെള്ള കമ്പിനിയിലും രണ്ടു വെള്ള വണ്ടി കൂടെയും സ്വന്തമാക്കി..”

“രണ്ടാമത്തെ അനിയനെ അതിൽ ഒരു വെള്ള കമ്പനിയുടെ നോക്കി നടത്തിപ്പിനുമായി എന്റെ അടുത്തേക് കൊണ്ട് വന്നു …

അവൻ നാട്ടിൽ നിന്നാൽ പിടുത്തം വിട്ട് പോകുമെന്നും… ആകെ അലമ്പാണെന്നുമുള്ള ഉമ്മയുടെ കരച്ചിലിന്റെ ഫലമായിരുന്നു അത്..”

പാവമായിരുന്നു അവൻ കുറച്ചു പൊട്ടിത്തെറിപ്പ് ഉണ്ടെന്നേ ഉള്ളൂ.. ഉള്ള് കൊണ്ട് ശുദ്ധൻ.. “

ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് പെട്ടന്നോരു ദിവസം ലീവിന് നാട്ടിൽ നിൽക്കുന്നതിന് ഇടയിൽ എന്റെ കൈ കാലുകൾ കുഴഞ്ഞു വീണു പോയത്…

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു…

ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിലാണ്.. അടുത്ത് തന്നെ റസിയ ഇരിക്കുന്നുണ്ട്.. കുറച്ചു മാറി എന്റെ കൂടപിറപ്പുകളും.. അവരുടെ സംസാരത്തിൽ നിന്നും എനിക്ക് എന്തോ വലിയൊരു രോഗ മാണെന്ന് മനസിലായി..

റസിയ ഞാൻ ഉണർന്നത് കണ്ട് എന്നെ നോക്കി ചിരിച്ചു.. അവളുടെ പുഞ്ചിരിയിൽ പോലും എന്നിലെ അസുഖത്തെ എനിക്ക് കാണിച്ചു തന്നു..

പെട്ടന്ന് റൂമിലേക്കു രണ്ടാമത്തെ അനിയനും ഡോക്ട്ടറും കൂടേ കയറി വന്നു…

ഇവനെപ്പോ ഇവിടെ എത്തി എന്ന് ചിന്തിക്കുന്നതിനിടയിലാണ് ഡോക്ടർ എന്റെ അരികിലേക് വന്നു ഇപ്പൊ എങ്ങനെ ഉണ്ടെന്ന് ചോദിച്ചത്..

അൽഹംദുലില്ലാഹ് കുഴപ്പമില്ല ഡോക്ടർ എന്ന് പറഞ്ഞു..

“പിന്നെയും ഒരു മാസം കഴിഞ്ഞായിരുന്നു ഞാൻ അറിഞ്ഞത്.. എന്റെ രണ്ടു വൃക്കയും ഒരേ സമയം പ്രവർത്തനം നിലച്ചു വെന്നും.. കൂട പിറപ്പുകൾ എല്ലാം അവരുടെ ഒരു വൃക്ക എനിക്ക് തരാൻ സമ്മതിച്ചു ചർച്ച ചെയ്തു കൊണ്ടിരിക്കെ രണ്ടാമത്തെ അനിയൻ വന്നു നേരെ ഡോക്ടറേ കണ്ടു സമ്മത പത്രം ഒപ്പ് വേച്ചു വെന്നും..

അവിടെയും അവർ എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചു.. എന്റെ ഒരു രൂപ പോലും ആശുപത്രിയിൽ ചിലവാക്കാൻ സമ്മതിക്കാതെ…”

(അനിയന്ധ്രിത മായ കോള യും പെപ്സി യും ഉറക്കം വരതെ ഉന്മേഷം ലഭിക്കുവാൻ കുടിച്ച പവർ ഹോഴ്സുകളും റെഡ് ബുള്ളുകളും ആയിരുന്നു പത്തിരുപതു വർഷം കൂടേ ഓടുമായിരുന്ന എന്റെ വൃക്കയെ നിശ്ചലമാക്കിയത്

പ്രവാസികൾക് ഒരു ബിരിയാണി കഴിക്കാൻ പോലും ഇവയില്ലാതെ ഇറങ്ങാൻ സാധ്യത യില്ല..

ശ്രെദ്ധിക്കുക..

നിങ്ങളുടെ ശരീരം എല്ലാം സ്വീകരിക്കാതെ തിരിഞ്ഞു കുത്തുന്ന സമയം വരാനുണ്ട്…)

എന്തിനാടാ നിങ്ങൾ സ്വന്തം വൃക്ക തന്നു എന്നെ രക്ഷപ്പെടുത്താൻ നോക്കിയതെന്നും … ഡയാലിസിസ് ചെയ്താൽ പോരെയിരുന്നോ എന്നും.. പുറത്ത് നിന്നും കിട്ടുമ്പോൾ മാറ്റി വെച്ചാൽ പോരായിരുന്നോ എന്നുള്ള എന്റെ ചോദ്യത്തിനും അവർക്ക് ഉത്തരം ഉണ്ടായിരുന്നു..

“ഇക്കാ… ഉപ്പ പോയപ്പോൾ ഞങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു …ഇക്കയും അതേ..

പക്ഷെ.. ഇക്ക ഞങ്ങളെ വളർത്തി വലുതാക്കി.. ഞങ്ങളെ എല്ലാം ഒരു നിലയിലേക് കൈ പിടിച്ചു ഉയർത്തി… ഒരു ഉപ്പയുടെ സ്ഥാനം ഭംഗിയാക്കി.. ഞങ്ങൾക്കെല്ലാം ഉപ്പയെ പോലെ യായിരുന്നു…

ഞങ്ങൾക്കെല്ലാം ഒരു കുടുംബം ഉണ്ടായപ്പോളാണ് ഇക്ക ചെയ്ത ത്യാഗം എത്ര വലുതാണെന്നു മനസിലായത്..

ഇങ്ങനെ ഒരു അവസ്ഥ ഞങ്ങൾക് ആർകെങ്കിലും ആയിരുന്നു വന്നിരുന്നെങ്കിൽ തീർച്ചയായും ഇക്ക ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ… ഞങ്ങൾക് കുറച്ചേറേ കാലം ഈ ഇക്കയുടെ അനിയന്മാരും അനിയത്തീകളുമായി തന്നെ ജീവിക്കണം..

ഞങ്ങളുടെ പൊന്നിക്കയുടെ താണലിലായി തന്നെ…”

“ഞാൻ ഇല്ലാതെ യായാൽ നിന്റെ അരികിലേക് വരുമ്പോൾ ഞാൻ ചെയ്ത ഏത് നന്മ കൊണ്ടാണ് നീ എന്നെ സ്വീകരിക്കുക എന്നുള്ള എന്റെ ചോദ്യത്തിനുള്ള ഉത്തരം പടച്ചോൻ കാണിച്ചു തന്നത് എന്റെ കൂടപ്പിറപ്പുകളുടെ രൂപത്തിൽ ആയിരുന്നു…

ഞാൻ ചെയ്ത നന്മ അവർ തന്നെ ആയിരുന്നു…

എന്റെ കുടുംബം “…

ഇഷ്ട്ടപെട്ടാൽ 👍

ബൈ

നൗഫു.. 😁