ഉവ്വെടീ..എനിക്ക് ലോകം മൊത്തം പെണ്ണാണ്..നിനക്ക് എന്താ ചെയ്യാൻ പറ്റുകന്ന് വെച്ചാൽ നീ അങ്ങട് ചെയ്യി..

നിന്റെ അരികിൽ….

Story written by Unni K Parthan

==================

“നിന്നേ ഒഴിവാക്കുന്നതല്ല ഡീ…ചിലപ്പോൾ നിന്റെ സംസാരം കേട്ടാൽ ദേഷ്യം വരും..മുള്ളു വെച്ച് സംസാരിക്കുന്നത് കേട്ടാൽ പിന്നെ ഒന്നും സംസാരിക്കാൻ തോന്നില്ല…അതാണ്..അല്ലാതെ നിന്നോട് എനിക്ക് ദേഷ്യമൊന്നും ഇല്ല..” വിനയൻ പറഞ്ഞത് കേട്ട് കനിമൊഴി പതിയേ ചിരിച്ചു…

“മ്മ്…നീ പറഞ്ഞത് ശരിയാ..എന്റെ വാക്കുകൾക്ക് ഇപ്പൊ നിനക്ക് മുള്ള് പോലേ തോന്നും..പക്ഷേ..കാലം കൊറേ കഴിയുമ്പോൾ..ഈ മുള്ള് പറഞ്ഞതായിരുന്നു ശരിയെന്ന് തോന്നും നിനക്ക്….”

“തൊടങ്ങി..”

“ഡാ..കൂടെ ചേർത്ത് പിടിച്ചത്..കൈ വിട്ട് പോകുവാ എന്ന് തോന്നുമ്പോ ഉള്ള ഒരു വിങ്ങലുണ്ട്..നെഞ്ചിൽ..അതൊന്നും ഒരാൾക്കും പറഞ്ഞാൽ മനസിലാവില്ല…ആ വിങ്ങല് കൊണ്ട്..എത്ര രാത്രിയാണെന്നോ ഉറക്കം നഷ്ടപെടുക..

നിന്റെ ഒരു വിളി..അല്ലേ ഒരു മെസ്സേജ്…അത്..അതൊക്കെ വരുമ്പോൾ ഉള്ള ഒരു സന്തോഷമുണ്ട്..അതൊന്നും പറഞ്ഞാ നിനക്ക് മനസിലാവില്ല..നിനക്ക് എന്നും തിരക്കല്ലേ..” കനിമൊഴിയുടെ ശബ്ദം നേർത്തു..

“ഡീ..കാലം ഒരുപാടായില്ലേ എന്റെ കൂടെ കൂടിയിട്ടുണ്ട്..എന്നിട്ടും നിനക്ക് ഇപ്പോളും..

എങ്ങനാ ഡീ..ഞാൻ നിന്നിൽ നിന്ന് അകന്ന് പോകുന്നു ന്ന് നീ അറിയുന്നത്..നീ വിളിക്കുമ്പോ ഫോൺ എടുക്കാതെ..അതോ മെസ്സേജ് ഇടുമ്പോൾ റിപ്ലൈ തരാതെ..അങ്ങനെയൊക്കെയായാൽ ഞാൻ നിന്നേ മറക്കുകയാണ് എന്നാണോ…

അങ്ങനാണോ നീ എന്നെ അറിഞ്ഞിരിക്കുന്നത്..

ഒറ്റപെട്ടു പോയപ്പോൾ…എനിക്ക്..താങ്ങായി കൂടെയുണ്ടായത് നീ മാത്രമായിരുന്നു..നിന്റെ വാക്കുകൾ…നിന്റെ സാമിപ്യം..അതൊക്കെ എനിക്ക് തന്ന ആത്മവിശ്വാസം..അതൊന്നും..നിനക്ക് പറഞ്ഞാൽ മനസിലാവില്ല…”

“എനിക്കറിയാം..ഇതെല്ലാം ശരിയാണ് ന്ന്..പക്ഷേ..എനിക്ക് കഴിയുന്നില്ല..ഇങ്ങനെ ഉരുകി ഉരുകി..എനിക്ക് പേടിയാ ഇപ്പൊ…”

“എന്തിനാ ഡീ നിനക്ക് പേടി…”

“നിനക്ക് വേറെ ആരെങ്കിലുമായി എന്തേലും ഉണ്ടോ..എന്നാ ഇപ്പൊ എനിക്ക്…” കനിമൊഴി പറഞ്ഞു തീരും മുൻപേ വിനയന്റെ വലതു കൈ കനിമൊഴിയുടെ കവിളിൽ ആഞ്ഞു പതിച്ചു..

“ഇത് നീ ചോദിച്ചു വാങ്ങിയതാ..വേണ്ടാ…വേണ്ടാ ന്ന് ഞാൻ ഒരായിരം വട്ടം കരുതി..പക്ഷേ..ഇതിപ്പോ സഹിക്കുന്നതിന്നു ഒരു പരിധിയുണ്ട്..

ഉവ്വെടീ..എനിക്ക് ലോകം മൊത്തം പെണ്ണാണ്..നിനക്ക് എന്താ ചെയ്യാൻ പറ്റുകന്ന് വെച്ചാൽ നീ അങ്ങട് ചെയ്യി..

അവളുടെ..മറ്റൊടത്തെ ഒരു വർത്താനം…ഇനിയെങ്ങാനും നീ ഇമ്മാതിരി വർത്താനം പറഞ്ഞു എന്റെ അടുത്ത് വന്ന..കാലേ പിടിച്ചു ഭിത്തിയിൽ തേക്കും ഞാൻ..” വിനയൻ ദേഷ്യം കൊണ്ട് വിറച്ചു…

കുറച്ചു നിമിഷങ്ങൾക്ക് ശേഷം..

“ഡീ…”

“ഡീ…”

“മ്മ്..”

“ഇനി ഇങ്ങനെ നീട്ടി കൊണ്ട് പോകണ്ട ഇത്..”

“ഏത്….” ഞെട്ടലോടെ കനിമൊഴി വിനയനെ നോക്കി..

“നമ്മുടെ ഈ റിലേഷൻ..”

“തേക്കാൻ ആണേൽ..കൊ ല്ലും നിന്നെ ഞാൻ..” വിനയന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു കനിമൊഴി..

“നാളേ അമ്മയും..അനിയത്തിയും..മാമനും..അമ്മായിയും..നിന്റെ വീട്ടിൽ വരും..അവരോട് പറഞ്ഞാൽ മതി..ഇപ്പൊ പറഞ്ഞത്..”

“ശരിക്കും…”

“മ്മ്..” വിനയൻ ചിരിച്ചു കൊണ്ട് മൂളി..

“കവിള് ഒന്ന് പുകഞ്ഞാലും കുഴപ്പമില്ല..ഒരു തീരുമാനമായിലോ..” കവിൾ മെല്ലേ തിരുമി കൊണ്ട് കനിമൊഴി വിനയനെ നോക്കി പറഞ്ഞു…

“മ്മ്..ഉവ്വ്…മുന്നോട്ടുള്ള ജീവിതം എന്താവോ എന്തോ..”

“അതോർത്തു മോൻ പേടിക്കേണ്ട ട്ടാ…കടിഞ്ഞാൺ എന്റെ കൈയ്യിൽ ആയാൽ പിന്നെ..ഞാൻ നോക്കിക്കോളാം..ഇതിപ്പോ..കയറൂരി വിട്ട പോലേ..പാറി പറന്നു നടക്കുവല്ലേ..അങ്ങനെ മോൻ പോയത് മതി..ഇനി.. ബാക്കി എന്റെ കൂടെ..” വിനയന്റെ കവിളിൽ മെല്ലേ തലോടി കൊണ്ട് കനിമൊഴി പറഞ്ഞു..

ശുഭം..

നീട്ടിവലിച്ചു എഴുതാൻ അറിയില്ല..അതിന്റെ പോരായ്മകൾ ഉണ്ടാവാറുണ്ട് എന്റെ കഥകളിൽ…ക്ഷെമിക്കുക..