നെറ്റിതടങ്ങളിൽ ഉതിർന്ന വിയർപ്പിൽ പടർന്നു പിടിച്ച ചുവന്ന പൊട്ടും അധരത്തിൽ നിർവൃതിയുടെ ഒരു പുഞ്ചിരിയോടെ…

എഴുത്ത്: മനു തൃശ്ശൂർ

=================

വിയർപ്പു കുതിർന്നുണങ്ങിയ അയാളുടെ നെഞ്ചിലെ നിറ രോമങ്ങളിൽ തലോടി കിടക്കുമ്പോൾ അവളുടെ കണ്ണുകളിലെ ചുവപ്പിൽ എരിഞ്ഞ കണ്ണുനീരും

നെറ്റിതടങ്ങളിൽ ഉതിർന്ന വിയർപ്പിൽ പടർന്നു പിടിച്ച ചുവന്ന പൊട്ടും അധരത്തിൽ നിർവൃതിയുടെ ഒരു പുഞ്ചിരിയോടെ അവൾ അയാളെ നോക്കി..

ആ നിമിഷം അവളുടെ അഴിഞ്ഞുലഞ്ഞു വിടർന്ന മുടിയിഴകളെ തലോടി കൊണ്ട് അയാൾ പറഞ്ഞു…

“പൂജിച്ചു കൊണ്ടു പോയ ചരട് കെട്ടി കൊടുതിട്ട് അയാൾക്ക് എന്തെങ്കിലും മാറ്റം”…

“അയാളത് കെട്ടിയില്ല സ്വാമി! ഇനി അയാൾ നന്നാവൂന്ന് തോന്നുന്നില്ല” “

“എനിക്കിപ്പോൾ അയാൾക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹവുമില്ല..! സ്വാമിയും അത് ആഗ്രഹിക്കുന്നില്ലെ..?

അയാൾ അങ്ങനെ തന്നെ ജീവിക്കട്ടെ “..

“എന്നും രാത്രിയാകുമ്പോൾ വന്നു കേറി കിടക്കും..” ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും അയാളെന്നെ തൊടാൻ ശ്രമിക്കാറില്ല..

“പൊന്നും പണവും സ്നേഹവും മാത്രം മതിയോ ..!ഒരു പെണ്ണിന് ജീവിതത്തിൽ…!”

“ആദ്യമൊക്കെ എനോട് വലിയ ആവേശമായിരുന്നു.. പിന്നെ മോൻ ജനിച്ചപ്പോഴാ അയാൾക്ക് മാറ്റം തുടങ്ങി. പിന്നീട് എന്നെ തൊട്ടിട്ടില്ല .അറപ്പോടെയാ എന്നെ നോക്കുന്നത് പോലും ..

ഇപ്പോൾ സ്വാമിയുടെ അടുത്ത് വന്നു മനസ്സിലെ സങ്കടം പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസമുണ്ട് സ്വാമി.!!

ആ..സ്നേഹം ഇനി ഞാനഗ്രഹിക്കുന്നില്ല..! അതും പറഞ്ഞു അവൾ അയാളുടെ നെഞ്ചിലേക്ക് അമർന്നു..

മുറിയിലെ ചുവന്ന ചുമരുകളിൽ തട്ടി വരുന്ന വലിയ ചിമ്മിനി വിളക്കിന്റെ..വെട്ടത്തിൽ അയാൾ മെല്ലെ ഒന്ന് ചിരിച്ചു..

കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു അവൾ അശാളെ തേടി വന്നത് പിന്നീട് ജീവിതത്തിൽ എന്തും അയാളോട് തുറന്നു പറയാൻ മാത്രമായി അവൾ അയാളെ തേടി വന്നു തുടങ്ങി…

ആ ഗ്രാമത്തിലെ ആർക്കും അയാളെ അധികം അറിയില്ലായിരുന്നു ആരും പെട്ടെന്ന് അടുത്ത് ചെല്ലാത്ത വിധം ഒരു പറമ്പിൽ ഉൾവലിഞ്ഞു കിടക്കുന്ന ഒരു വീട്ടിലായിരുന്നു അയാൾ താമസിച്ചിരുന്നത്..

വല്ലപ്പോഴും പുറത്തിറങ്ങും..

അറിയുന്നവർക്ക് അയാൾ ഒരു ദിവ്യശക്തിയുള്ള മന്ത്രവാദം അറിയുന്ന ആളാവുന്നത് കൊണ്ട് നാട്ടിൽ അയാളെ കുറിച്ച് അറിയാനും പറയാനും കുറ്റപ്പെടുത്താനും ആളുകൾ മടിച്ചിരുന്നു..

പിന്നെ അയാളെ കൊണ്ട് ആ ഗ്രാമത്തിൽ ആർക്കും ബുദ്ധിമുട്ട് ഇല്ലാത്തത് കൊണ്ടും പല കാര്യങ്ങൾക്കും ആളുകൾ അയാളെ ചെന്ന് കാണുകയും അങ്ങനെ ഒരാളുണ്ടോ എന്നത് അവിടെത്തെ ജനങ്ങൾ ശ്രദ്ധിച്ചതുമില്ല….

ഇരുട്ട് വീണ വഴിയിൽ ഉണങ്ങിയ മരം കടപുഴകി കിടപ്പുണ്ട്. ആൾതാമസം ഉണ്ടോന്ന് സംശയിച്ചു പോകുന്ന വീട്.. വഴിയിലാകെ കരിയിലകൾ വീണു കിടക്കുന്നു ..

വാതിലുകൾ തുറന്നു അവൾ പതിയെ മുറ്റത്തേക്കിറങ്ങി തൊടിയിൽ നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളെ വിറപ്പിച്ചു കൊണ്ട് കാറ്റ് വീശുന്നുണ്ട്.ഒപ്പം ഉണങ്ങിയ ഇലകൾ അടർന്നു വീണു കൊണ്ടിരുന്നു

അവളുടെ ഒരോ ചുവടുകളും മണ്ണിൽ അമരുമ്പോൾ കരിയിലകൾ ചതഞ്ഞമരുന്ന ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു..

ആ തൊടിയിലെ വലിയൊരു മാവിൽ നിന്നും ഒരു മൂങ്ങ ഉറക്കെ ശബ്ദമുണ്ടാക്കി ഇരുട്ടിലേക്ക് പറന്നു കാറ്റിന് കഠിനമായ തണുപ്പുള്ളതുകൊണ്ട് അഴിഞ്ഞുലഞ്ഞ സാരി പുറംവഴി ചുറ്റി കൊണ്ടവൾ മുന്നോട്ടു നടന്നു

എങ്ങും പലത്തരം കാട്ടു പൂക്കളുടെ മണം ഇരുളിലെ ചപ്പുകൾക്കിടയിൽ നിന്നും വലിയ സർപ്പത്തിൻ്റെ ചീറ്റൽ ഉയരുന്നുണ്ടായിരുന്നു..

അന്ന് ആ രാത്രിയിൽ വീട്ടിലേക്ക് കയറി വരുമ്പോൾ അവളെയും കാത്ത് ഭർത്താവ് അവിടെ നിൽക്കുന്നുണ്ടായിരുന്നു..

ഈ അസമയത്തു..എവിടെ പോയതാ ..നീ..?

“സ്വാമിയെ ഒന്നു കാണാൻ”.. കുറച്ചു ദിവസമായി എന്തോ മനസ്സിനെ വല്ലാതെ അലട്ടുന്നു.ഒരു പേടി പോലെ.! അതൊന്നു പരിഹരിക്കണമെന്ന് തോന്നി..!!

അയാളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ അകത്തേയ്ക്ക് കയറി മറഞ്ഞു..

അയാൾക്ക് അവളുടെ കാര്യങ്ങളിൽ യാതൊരു മതിപ്പ് ഇല്ലായിരുന്നു..

പിറ്റേന്ന് വൈകുന്നേരവും ഇരുട്ട് വീണപ്പോൾ അവൾ വീണ്ടും സ്വാമിയുടെ ആശ്രമത്തിലേക്ക് നടന്നു.

ഇന്നും രാത്രി ഏറെ വൈകിയെ തൻെറ ഭർത്താവ് വരുകയുള്ളുവെന്ന് അവളോർത്തു…

ആ വീടിന്റെ മുന്നിലേക്ക് പ്രവേശിച്ചതും മരച്ചില്ലയിൽ നിന്നും ഒരു മൂങ്ങ അവളെ നോക്കി ശബ്ദമുണ്ടാക്കി കണ്ണുരുട്ടി.ഒപ്പം ചെറുതായി വീശി പോവുന്ന കാറ്റും.. ആ മരങ്ങൾ നിറഞ്ഞ വഴിയിൽ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്ന ആ വീട്ടിലേക്ക് നോക്കി..

അവളുടെ മാ റി ടങ്ങൾ നന്നായി ഉയർന്നു കിതക്കുന്നുണ്ടായിരുന്നു ഒപ്പം നെറ്റിയിൽ നിന്ന് പൊടിഞ്ഞിറങ്ങിയ വിയർപ്പു തുള്ളികൾ ചെവിയുടെ വശങ്ങളിലൂടെ താഴേക്ക് ഒഴുകിയിറങ്ങി തുടങ്ങിയിരുന്നു..

ആ വീടിനു അടുത്തേക്ക് ചെല്ലുന്തോറും ചെറിയൊരു തിരി കെടാതെ എരിയുന്നത് അവൾ കണ്ടു മുന്നോട്ടു നടന്നു..

വഴിയിലേക്ക് കടപുഴകി കിടക്കുന്ന ഉണങ്ങിയ മരത്തിൽ പിടിച്ചു അപ്പുറത്തേക്ക് കടന്നതും അത് മെല്ലെ അതിൻ്റെ തലപ്പുകളിൽ പ്രകമ്പനം കൊണ്ട് ചില്ലകൾ പതിയെ ഉലഞ്ഞു …

അടഞ്ഞു കിടക്കുന്ന വാതിലിൽ അവൾ നിന്നു.. അനുവാദം ഇല്ലാതെ അകത്തേക്ക് കടന്നു വരരുതെന്ന് അയാൾ പറഞ്ഞത് അവളോർത്തു.

അതിനാൽ കൈ ഉയർത്തി മെല്ലെ കതകിൽ കൊട്ടി..കതകു തുറക്കുന്നത് കാത്ത്
അവിടെ തന്നെ നിന്നു…

കുറച്ചു നേരത്തിന് ശേഷം വാതിൽ തുറന്നു ഒരു സ്ത്രീ അവൾക്ക് മുന്നിലേക്ക് ഇറങ്ങിവന്നു അവളെ ഒന്നു നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി ഇരുട്ടിലേക്ക് വേഗം നടന്നു മറഞ്ഞു

ആരും മോഹിച്ചു പോവുന്ന ശരീരവും ഭംഗിയു ഉള്ള അവർ.. ഈ അസമയത്ത് എന്തിന് ഇവിടെ വന്നുവെന്ന് അവളോർത്തു..

സംശയം നിഴലിച്ചു നിൽക്കുന്ന മുഖവുമായി അകത്തേക്ക് ചെല്ലുമ്പോൾ അയാൾ നീളമുള്ള ഇരിപ്പീഠത്തിൽ നിന്ന് കണ്ണുകൾ തുറന്നു അവളെ നോക്കി മെല്ലെ എഴുന്നേറ്റു വന്നു അവളുടെ ഇരു ചുമലുകളിലും പിടിച്ചു തന്നിലേയ്ക്കു ചേർത്ത് അവളുടെ കഴുത്തിടുക്കിൽ നാസിക കൊണ്ട് മണത്തു ആഞ്ഞു വലിച്ചു..

ആ നിമിഷം അയാളിൽ നിന്നും ഉണങ്ങിയ വിയർപ്പു നാറ്റമുയരുന്നത് അവളറിഞ്ഞു..

” ആരാണവൾ എന്തിനിവിടെ വന്നു സ്വാമി..

അവളുടെ ചോദ്യത്തിന് ഒരു ചെറു ചിരിയോടെ അയാൾ പറഞ്ഞു..

അതോ.. നിന്നെ പോലെ തന്നെ ഒരു പ്രശ്ന പരിഹാരത്തിനായി വന്നതാണ്…

എന്നെ പോലയോ.. എന്താണാവളുടെ പ്രശ്നം..

രാത്രിയിൽ അവർക്ക് ഉറക്കമില്ലെന്ന് എന്തോ കണ്ടു പേടിച്ചു ഉറക്കം നഷ്പ്പെടുന്നു എന്ന് പറഞ്ഞു വന്നതാണ്.

എന്നിട്ട് അവൾ ആകാംഷയോടെ ചോദിച്ചു..

ഇനിയവൾ ഉറങ്ങി കോളും അവളുടെ ഉറക്കമിനി ആരും നഷ്ടപ്പെടുത്തില്ല…

അതെങ്ങനെ..??

അതൊക്കെ ഉണ്ട് അത്രയും പറഞ്ഞു അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു അവളെയും വാരിയെടുത്ത് മുറിയിലേക്ക് കടന്നു മുന്നിലെ കിടക്കയിലേയ്ക്ക് കിടത്തി മെല്ലെ അവളുടുത്ത സാരി വലിച്ചെടുത്തു അയാൾ അവളിലേക്ക് അമർന്നു..

” എന്തൊരു മധുരമാണ് നിൻ്റെ വിയർപ്പു തുള്ളികൾക്ക്..ഞാനിതുവരെ അറിയാത്ത ഒരു ഗന്ധമുണ്ട് നിനക്ക് ..

“സ്വാമി..എനിക്ക് ഇനിയുള്ള ജീവിതം സ്വാമിയുടെ കൂടെ ആകണമെന്നുണ്ട്! സ്വാമി എന്നെയും കൂട്ടി എങ്ങോട്ടെങ്കിലും പോകുമോ എനിക്ക് താങ്കളെ വീട്ടു ജീവിക്കാൻ തോന്നുന്നില്ല.”

“ഈ സ്നേഹവും . ഈ നെഞ്ചിലെ ചൂടും ഞാനിപ്പോൾ വല്ലാതെ മോഹിക്കുന്നു..എൻ്റെ രാത്രികളിലെ ഉറക്കം കെടുത്തുന്നു ..”

അയാൾ കാ മം കൊണ്ട് ചുവന്ന കലങ്ങിയ കണ്ണുകളോടെ അവളിലേക്ക് ഇഴഞ്ഞു കയറി.ഉയർന്നു വരുന്ന അവളുടെ ഹൃദയമിടിപ്പുകളെ തഴുകി കൊണ്ട് വിരലുകൾ അമർത്തിയതും അവളിൽ നിന്നും നേർത്തൊരു സീൽക്കാരം ഉണ്ടായി മെല്ലെ അയാൾ താഴേക്ക് ഊർന്നിറങ്ങിയതും അവൾ പതിയെ ശബ്ദമുണ്ടാക്കി ശിരസ്സ് ഒരുവശത്തേക്ക് വെട്ടിച്ചു ചുണ്ടുകൾ കടിച്ചു…മെല്ലെ തളർന്നു കിടക്കുമ്പോൾ അയാൾ വീണ്ടും ഇഴഞ്ഞു കയറി അവളുടെ അധരങ്ങളെ കടിച്ച് പതിയെ അവൾക്ക് അരികിലേക്ക് കിടന്നു..

നിമിഷങ്ങൾ കടന്നു പൊയ്കൊണ്ടേയിരുന്നു

അന്നും പതിവ് പോലെ അവൾ വീട്ടിലേക്ക് കയറി വരുമ്പോൾ അയാൾ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

നീയിന്നും എവിടെ പോയി..?

സ്വാമിയെ കാണാൻ ..!!

എന്തിന് എന്നും അയാളെ കാണണം അതും ഈ രാത്രിയിൽ..

എനിക്ക് ആവശ്യമുണ്ടായിട്ട് നിങ്ങളെ കൊണ്ട് എൻ്റെ ആവശ്യങ്ങൾ നടക്കുന്നില്ലെന്ന് അറിയുന്നു കൊണ്ട് അതിനു ഒരു പരിഹാരം കാണാൻ എനിക്ക് സ്വാമിയെ കാണേണ്ടി വന്നു..

അത്രയും പറഞ്ഞു അവൾ വെറുപ്പോടെ അയാളെ നോക്കി അ നോട്ടത്തിൽ അയാളൊന്നു ഭയന്നു

അടുത്ത നിമിഷം വെട്ടി തിരിഞ്ഞു കൊണ്ടവൾ അകത്തേക്ക് പോകുമ്പോൾ അവളെ നോക്കി അയാളവിടെ തന്നെ നിന്നു…

അകത്തേക്ക് പോയ അവൾ കിതപ്പു മാറാതെ അങ്ങോട്ടുമിങ്ങോട്ടു ഉലാത്തി കൊണ്ടിരുന്നു..

അന്നു രാത്രി ഏറെ വൈകിയപ്പോൾ അവളെഴുന്നേറ്റു ശബ്ദമുണ്ടാകതെ അരികെ കിടന്നിരുന്ന കുഞ്ഞിനെ നോക്കിയവൾ മെല്ലെ അടുത്തേക്കിരുന്നു അരികലെ തലയിണ എടുത്തു കുഞ്ഞിൻ്റെ ശിരസ്സിൽ അമർത്തി മൂടി ആ കുഞ്ഞു കാലുകളുടെ ചലനം നിലച്ചപ്പോൾ മെല്ലെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി ..

അയാൾ കിടക്കുന്ന മുറിയുടെ വാതിൽ മെല്ലെ തള്ളി തുറന്നു കയറി ചെല്ലുമ്പോൾ അവളുടെ കൈകളിൽ മൂർച്ചയുള്ള ഒരു വെട്ടുക്കത്തി ഉണ്ടായിരുന്നു..

അവളത് അയാൾക്ക് നേരെ ആഞ്ഞു വെട്ടി ആദ്യ വെ ട്ടിൽ തന്നെ അയാളുടെ തലയോട് പിളർന്നു അയാൾ ഒന്നു മുരുണ്ടു പതിയെ ചലനമറ്റു അപ്പോഴേക്കും അവൾ വീണ്ടും വീണ്ടും വെട്ടി കഴിഞ്ഞിരുന്നു.നിശ്ചലമായ ആ ശരീരത്തിൽ നിന്നും ചോ ര നിൽക്കാതെ അയാൾക്ക് ചുറ്റും പരന്നു തുടങ്ങുന്നത് നോക്കി അവൾ കിതച്ചു കൈയ്യിലെ വെട്ടുക്ക ത്തി തറയിലിലേക്കിട്ടു മുഖം തുടച്ചു..

അവൾ മുറിയിൽ നിന്നും ഉള്ളതെല്ലാം വാരി ഒരു തുണിയിൽ ചുറ്റി മാറോടു ചേർത്ത് പിടിച്ചു അവിടെ നിന്നും ഇറങ്ങി നടന്നതും മഴ പെയ്തു തുടങ്ങിയിരുന്നു..

കിതപ്പോടെ അവൾ ആ വീടിന്റെ വാതിലിൽ മുട്ടി വിളിച്ചു..

സ്വാമി വാതിൽ തുറക്ക്..

ഒരൽപ്പം കാത്തു നിന്നതിനു ശേഷം വാതിൽ തുറക്കപ്പെട്ടു. പുറത്തു പെയ്യുന്ന മഴക്ക് ഒപ്പം വീശിയ കാറ്റിൽ അയാളുടെ നീണ്ട മുടിയിഴകൾ പിന്നിലോട്ടു ഉലഞ്ഞു..

വരു..അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു വിറച്ചുവിറച്ചു അവൾ അകത്തേക്ക് കയറിയതും അയാൾ വാതിൽ മെല്ലെ ചാരിയടച്ചു…

അവൾക്ക് അടുത്തേക്ക് വന്നു അവളപ്പോഴും നനഞ്ഞു വിറക്കുകയായിരുന്നു..

അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ പറ്റിപ്പിടിച്ച വസ്ത്രങ്ങളിൽ ആർത്തിയോടെ അരിച്ച് നടന്നു ഒപ്പം അയാളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു താടിയില്ല് അമർന്നു അയാൾ പല്ലുകൾ ഞെരിച്ചു..

മെല്ലെ അവൾക്ക് അടുത്തേക്ക് വന്നു കൈകളിലെ തുണിക്കെട്ട് വാങ്ങി അഴിച്ചു നോക്കി അതിൽ നിറയെ സ്വർണ്ണമായിരുന്നു അയാളൊന്നു ചിരിച്ചു അതുവാങ്ങി അവളെ നോക്കി..

വസ്ത്രം മാറു…!!

നനഞ്ഞ വസ്ത്രം ഒരോന്നായ് അഴിച്ചു മാറ്റുമ്പോൾ അയാൾ അവളെ തടഞ്ഞു..പിൻകഴുത്തിലേക്ക് വീണ് നനഞ്ഞമർന്ന മുടികളെ വകഞ്ഞുമാറ്റി അവളുടെ നനഞ്ഞ പിൻകഴുത്തിനു താഴെ അയാൾ മഴതുള്ളികളെ ന ക്കി യെടുത്തു .

അവളുടെ കഴുത്തിലൂടെ കൈകളിട്ട് അയാൾ അവളെ അയാൾക്ക് മുന്നിലായ് വലിച്ചു നിർത്തി ആർത്തിയോടെ അയാൾ അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി അയാളിലേക്ക് വലിഞ്ഞു മുറുകി അവളെയും കൊണ്ട് തറയിലേക്ക് ചാഞ്ഞിറങ്ങി രണ്ടു സർപ്പങ്ങളെ പോലെ ന ഗ്ന മായി ഇഴച്ചേർന്നു അയാൾ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറി…

ഒടുവിൽ അവൾ തളർന്നു അയാളുടെ മാറിൽ ചാഞ്ഞു കിടക്കുമ്പോൾ അവൾ പറഞ്ഞു..

സ്വാമി സ്വാമിയെ പോലുള്ളവരുടെ കൂടെയുള്ള ജീവിതം ഒരു സുഖമുള്ള ജീവിതമാണ് ഏതൊരു പെണ്ണും മോഹിച്ചു പോകും ഈ ശരീരവും നെഞ്ചിലെ ചൂടും …

സ്വാമി ഇനിയുള്ള എൻ്റെ ജീവിതം താങ്കളുടെ കൂടെയാവണം എന്നാണ് എൻ്റെ മോഹം ഇന്ന് ഈ രാത്രി മാറി പകൽ തെളിയും മുമ്പെ നമ്മുക്ക് എവിടെക്കെങ്കിലും പോകാം സ്വാമി…

” നിൻ്റേ ഭർത്താവും കുഞ്ഞു നിന്നെ കാണാതെ തിരഞ്ഞു വരില്ലെ…??

“ഇല്ല സ്വാമി..! ഇനിയൊരിക്കലും അയാൾ എന്നെ തേടി വരില്ല.”എനിക്ക് സ്വാമിയുടെ കൂടെ ജീവിക്കണം അയൾക്ക് ഒപ്പമുള്ള ജീവിതം എനിക്ക് തൃപ്തി തരുന്നത് അല്ലായിരുന്നു.

സ്വാമി എനിക്ക് ഇനി സ്വാമിയെ ഉള്ളു.. അങ്ങയുടെ കൂടെ ജീവിക്കാൻ അയാളെ ഞാൻ കൊന്നു…

അവളുടെ വാക്കുകൾ കേട്ടതും അയാൾ ഒന്നു നടുങ്ങി.എന്തു ചെയ്യണമെന്ന് എന്തു പറയണമെന്ന് അറിയാതെ അയാളുടെ കണ്ണുകൾ നാലുപാടും ചിതറിയോടി..

ഒടുവിൽ അടുത്ത് കിടന്നിരുന്ന ചുവന്ന പട്ടിൽ അയാളുടെ മിഴികൾ ഉടക്കി..

കൈ നീട്ടി ആ തുണിയെടുത്ത് തൻെറ നെഞ്ചിൽ പുറംചാഞ്ഞു കിടന്നിരുന്ന അവളുടെ കഴുത്തിൽ അയാൾ വലിച്ചു മുറുക്കി.

ഒരിറ്റു ജീവശ്വാസത്തിനായ് അവൾ കാലുകൾ രണ്ടും തറയിലമർത്തി ഉരച്ചു പിടഞ്ഞു..പതിയെ ആ കാലുകളും നിശ്ചലമായപ്പോൾ അയാൾ അവളെ തന്നിൽ നിന്നും അറപ്പോടെ തറയിലേക്ക് തള്ളിയിട്ട് എഴുന്നേറ്റു..

ഒടുവിലയാൾ ചുവന്ന വസ്ത്രമണിഞ്ഞു വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ ന ഗ്ന മായ അവളുടെ ശരീരം ഒരുമുഴം കയറിൽ ആ വീടിനുള്ളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു..

മെല്ലെ അയാൾ മഴത്തോർന്ന മണ്ണിലേക്കിറങ്ങി തോളിലേന്തിയ ഭണ്ഡക്കെട്ടും നെഞ്ചിലേക്ക് വീണ ചുവന്ന പട്ട് അയാൾ വീശിയെറിഞ്ഞു തോളിലേക്ക് കയറ്റിയിട്ടു മെല്ലെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..

ആ നിമിഷം നിഗൂഢമായ ആ ഇരുട്ടിൽ വലിയൊരു അത്തിമര കൊമ്പിൽ നിന്നും ഒരു കാലൻ കോഴി മഴയിൽ നനഞ്ഞ തൂവലുകൾ കുടഞ്ഞു ഉറക്കെ കരഞ്ഞു കൊണ്ട് ഇരുട്ടിലേക്ക് പറന്നു ….

നന്ദി ❤️🙏
തൽക്കാലം ശുഭം
മനു തൃശ്ശൂർ