എന്നും നിനക്കായ് ~ ഭാഗം 07, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

വേച്ചു വീഴാൻ പോയ സാമിനെ മുഖഭാവം ശ്രെദ്ധിക്കാതെ ഈപ്പച്ചൻ കസേരയിൽ പിടിച്ചിരുത്തി കുതറി മാറാൻ അവൻ ശ്രെമിച്ചെങ്കിലും ഈപ്പച്ചന്റെ കരുത്തിൽ അവൻ കുരുങ്ങിപോയി

” എന്ന് മുതലാണ് നീ മയക്കുമരുന്നു ഉപയോഗിക്കാൻ തുടെങ്ങിയത്..? “

” ഞാനോ പപ്പ എന്തായി പറയുന്നത്..” അവൻ ഇരുന്നു പരുങ്ങി

” നീ കൂടുതൽ നാടകം കളിക്കേണ്ട ഔട്ട് ഹൗസ് ഞാൻ ചെക്ക് ചെയ്തു എനിക്ക് കിട്ടേണ്ട തെളിവുകൾ കിട്ടുകയും ചെയ്തു. ഞാൻ പല ബിസിനെസ്സുകളും ചെയ്തിട്ടു ണ്ട് എന്നാൽ ആളുകളെ ഭ്രാന്ത് പിടിപ്പിക്കു ന്ന ലഹരിയുടെ ബിസിനെസ്സ് ചെയ്തിട്ടില്ല “

” കഞ്ചാവോ…” സാറ ചോദിച്ചു

” അതേ..നമ്മുടെ മോന്റെ പുതിയ കൂട്ടുകെട്ട് കൊണ്ട് കിട്ടിയ പുതിയ സ്വഭാവം..”

സാം ദേഷ്യത്തോടെ അവിടെയിരുന്ന
പാത്രം താഴേക്ക് വലിച്ചെറിഞ്ഞു അതേ നിമിഷം തന്നെ ഈപ്പച്ചന്റെ കൈ ഒന്ന് കൂടി
അവന്റെ കവിളിൽ ആഞ്ഞു പതിച്ചു.

കുറെ നേരത്തേക്ക് അവന്റെ ചെവിയുടെ കേഴ്‌വിശക്തി പോയതുപോലെ അവനു തോന്നി സാം രൂക്ഷമായി അവരെ നോക്കിയിട്ട് മുറിയിലേക്ക് പോയി.. തിരിച്ചിറങ്ങി വന്നവൻ പുറത്തേക്ക് പോകാൻ തുടെങ്ങി ഈപ്പച്ചൻ അവനെ തടഞ്ഞു..

പരസ്പരം ഉന്തും തള്ളുമായി അവരെ തള്ളിമാറ്റിയിട്ട് അവൻ അടുക്കളയിലേക്ക് കയറി തിരിച്ചു വന്നപ്പോൾ അവന്റെ കൈയിൽ വാക്കത്തിയും ഉണ്ടായിരുന്നു. അതുകണ്ട് സാറ അവനെ തടയാൻ ശ്രെമിച്ചു എന്നാൽ ലഹരിയുടെ ഉന്മാദത്തിൽ ആയിരുന്ന സാമിനു പരിസര ബോധം നഷ്ടപെട്ടിരുന്നു.

ആദ്യം സാറയുടെ കഴുത്തിന് തന്നെ വെട്ടി ഒരു നിലവിളിയോടെ സാറ താഴെ വീണു.

അതുകണ്ട ഈപ്പച്ചൻ സാമിന്‌ നേരെ കുതിച്ചു എന്നാൽ അതിന് മുന്നേ അവൻ വാക്കത്തി വീശി ഈപ്പച്ചന്റെ തോളിൽ വെട്ടേറ്റു വേദനയോടെ അയാൾ പുളഞ്ഞു.

ആ കാഴ്ച സാമിനെ വല്ലാത്തൊരു ആവേശത്തിൽ എത്തിച്ചു.അപ്പോഴേക്കും ഈപ്പച്ചൻ ഓടി മുറിയിൽ കയറി അലമാര തുറന്നു തോക്കെടുക്കാനായി തിരിഞ്ഞു ആ നിമിഷം തന്നെ സാം അയാളുടെ കഴുത്തിന് നേരെ വാക്കത്തി വീശി..

അയാളിൽ നിന്നും ഒരലർച്ച പുറത്തേക്ക് വന്നു.

അതുകഴിഞ്ഞു രക്ഷപെടാനായി സാം വാതിലിനടുത്തേക്കു നീങ്ങി പക്ഷേ
കഴുത്തിലെ മുറിവ് പൊത്തിപിടിച്ചുകൊണ്ട്
ഈപ്പച്ചൻ അവനു പിന്നാലെ പാഞ്ഞു.

വാതിൽ തുറന്നു സാം സിറ്റ്ഔട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങാൻ തുടെങ്ങി
അതിനു മുൻപ് ഈപ്പച്ചന്റെ തോക്കിൽ നിന്നും ഉതിർന്ന വെടിയുണ്ടകൾ അവന്റെ കാലുകളിൽ തുളഞ്ഞു കയറി. പുറത്തു നല്ല മഴയായതുകൊണ്ട് ആരും ഈ സംഭവങ്ങൾ ഒന്നും അറിഞ്ഞില്ല..

സാറയുടെ അടുത്തേക്കു നടന്നു ചെന്ന ഈപ്പച്ചൻ അവർക്കരുകിലായി മറിഞ്ഞു വീണു.

വേദനക്കിടയിൽ സാമിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ലഹരിയും എവിടേക്കോ പറന്നുപോയി. വേദനയും മുറിവിൽ നിന്നും വരുന്ന ചോരയും കണ്ട്‌ അവനു തലകറങ്ങി.

അടുത്തു കിടന്ന വണ്ടി കഴുകി തുടക്കുന്ന ടവൽ എടുത്തവൻ മുറിവ് വലിച്ചുകെട്ടി പുറത്തേക്ക് നടന്നെങ്കിലും കാർ പോർച്ചിൽ തന്നെബോധരഹിതനായി വീണു.

എന്തൊക്കയോ അസ്വസ്ഥകൾ തന്റെ മനസിനെ കീഴടക്കുന്നത് ശ്രുതിയറിഞ്ഞു.

എന്തോ മമ്മിയോടും പപ്പയോടും സംസാരി ച്ച ശേഷം എന്തോ ഒരു അപകടം സംഭവി ക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി പ്രാർത്ഥനയോടെ ശ്രുതി ഉറങ്ങാൻ കിടന്നു..

എന്നാൽ പിറ്റേദിവസം ആ ഗ്രാമം ഉണർന്നത് നടുക്കുന്ന വർത്തയുമായാണ്.

രാവിലെ പേപ്പറിടാൻ വന്ന പയ്യനാണ് സിറ്റ് ഔട്ടിൽ കിടക്കുന്ന സാമിനെ കണ്ടത്‌. അവന് ചുറ്റും ചോര തളംകെട്ടി കിടക്കുന്നത് കണ്ട്‌ പേടിച്ച പയ്യൻ വേഗം റോഡിലേക്ക് ഓടി..

നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നു ള്ളു ഈപ്പച്ചന്റെ വീടിനു കുറച്ചപ്പുറത്തായി ഒരു ചായ കടയുണ്ടായിരുന്നു.

രാവിലെ ജോലിക്ക് പോകുന്നവരിൽ പലരും അവിടന്ന് ചായ കുടിച്ചിട്ടാണ് പോണത് ആ പയ്യൻ ഓടി ആ കടയിൽ ചെന്നു.

” ചേട്ടാ കുറച്ചു വെള്ളം താരോ..? “

കിതച്ചുകൊണ്ട് അവൻ ചോദിച്ചു

” എന്താടാ നീയിങ്ങനെ കിതക്കുന്നെ നിന്റെ സൈക്കിൾ എവിടെ..”

വെള്ളം കൊടുത്തുകൊണ്ട് കടക്കാരൻ ചോദിച്ചു

” പറയാം ചേട്ടാ..ആദ്യം ഈ വെള്ളം കുടിക്കട്ടെ..”

അതും പറഞ്ഞിട്ട് അയാൾ കൊടുത്ത വെള്ളം അവൻ ഒറ്റവലിക്ക് കുടിച്ചു എന്നിട്ട് അവിടെ കൂടി നിന്നവരെ നോക്കിയിട്ട് പറഞ്ഞു..

” അവിടെ ഈപ്പച്ചന്റെ വീട്ടിലെ സാം പുറത്തു ബോധംകെട്ട് കിടക്കുന്നു ചുറ്റും കുറെ ചോരയും ഉണ്ട്..”

” എന്ത് ഈപ്പച്ചന്റെ വീട്ടിലോ..നീ ശരിക്കും കണ്ടതാണോടാ..” കടക്കാരൻ ചോദിച്ചു

” അതേ ചേട്ടാ സത്യമാണ്.. വേറെയാ രെയും പുറത്തു കണ്ടില്ല..സാധരണ ഞാൻ ചെല്ലുമ്പോൾ പേപ്പറു വായിക്കാനായി ഈപ്പച്ചൻ ചായ കുടിച്ചുകൊണ്ട് മുൻവ ശത്തു ഉണ്ടാവാറുണ്ട് ഇന്ന് കണ്ടില്ല..”

അവൻ പറഞ്ഞത് കേട്ടിട്ടും അങ്ങോട്ട് പോകാൻ ആർക്കും ധൈര്യം വന്നില്ല

” ചേട്ടാ സത്യമാണ്..നിങ്ങള് എന്റെ കൂടെ വാ പോയി നോക്കാം..”

വീണ്ടും അവനത് പറഞ്ഞപ്പോൾ പോയി നോക്കാൻ അവിടെ നിന്നവർ തീരുമാനിച്ചു

എന്നാലും ഈപ്പച്ചന്റെ വീടായതുകൊണ്ട് മടിച്ചു മടിച്ചാണ് അവർ ഗേറ്റ് കടന്നു അകത്തേക്ക് കയറിയത്.

അപ്പോഴേ അവർ കണ്ടു മറിഞ്ഞു കിടക്കുന്ന സൈക്കിളും ചിതറി കിടക്കുന്ന പേപ്പറുകളും അപ്പോൾ അവൻ പറഞ്ഞത് ശരിയാണെന്ന് വന്നവർക്ക് മനസിലായി.

അടുത്തേക്കു ചെന്നപ്പോഴാണ് താഴെ കിടക്കുന്ന സാമിനെ കണ്ടത്.

മഴവെള്ളവും ചോരയും കലർന്നു അവന്റെയരുകിൽ കെട്ടി കിടന്നിരുന്നു.

ചെറുതായി ഞെരക്കമുള്ളത് കൊണ്ട് അവൻ മരിച്ചട്ടില്ലന്ന് അവർ മനസിലാക്കി..

അപ്പോഴേക്കും ഈപ്പച്ചനും സാറയും എവിടെയെന്ന ചോദ്യം അവർക്കിടയിൽ ഉയർന്നു.

തുറന്നു കിടന്ന വാതിലിലൂടെ നോക്കിയവർ കണ്ടത് അകത്തു ചലനമറ്റ് കിടക്കുന്ന ഈപ്പച്ചനെയും സാറയെയുമാണ് ആ കാഴ്ചകണ്ടു വന്നവർ ഭയന്നുപോയി…

സംഭവം കാട്ടുതീ പോലെ പടർന്നു.

ഈപ്പച്ചനും സാറയും മരിച്ചെന്ന വാർത്ത കേട്ടു പള്ളിയിൽ നിന്നും അച്ഛനും ജോജിയും ലിനുവും മോനിച്ചനും ജോസും എല്ലാം അങ്ങോട്ട് ഓടി വിവരമറിയിച്ചത് അനുസരിച്ചു പോലീസ് എത്തി..

ആദ്യം ആംബുലൻസ് വരുത്തിച്ചു സാമിനെ ഹോസ്പിറ്റലിലേക്ക് മാറ്റി രണ്ട് പോലീസുകാർ അവനോടൊപ്പം പോയി.

ഈപ്പച്ചനെ അറിയാവുന്നത് കൊണ്ട് സർക്കിൾ ഇസ്പെക്ടറും അവിടെയെത്തി മരണം ഉറപ്പാക്കി. അവരവിടെയെല്ലാം പരിശോധിച്ചു അടിപിടി നടന്നതിന്റെ എല്ലാ സൂചനയും അവർക്ക് കിട്ടി.

മോഷണശ്രെമം ഒന്നും നടന്നട്ടില്ലായെന്നും അവർക്ക് മനസിലായി. രണ്ടുപേരുടെയും ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു അയൽക്കാരോടെല്ലാം വിവരങ്ങൾ ചോദിച്ചു പക്ഷേ ആർക്കും ഒന്നും പറയാനില്ലായിരുന്നു.

” ഈപ്പച്ചന്‌ ഒരു മോളില്ലേ..ആ കുട്ടി എവിടെയാണ് പഠിക്കുന്നത് എന്നറിയോ ?”
പോലീസുകാർ ചോദിച്ചു

പക്ഷേ ആർക്കും അറിയില്ലായിരുന്നു. പിന്നെ അവർ ഈപ്പച്ചന്റെ മുറിയിൽ പരിശോധിച്ചപ്പോൾ ഡയറിയിൽ നിന്നും ശ്രുതിയുടെ ഫീസ് അടച്ച റെസീപ്റ്റുകൾ കിട്ടി. ഉടൻ തന്നെ അതിൽ കണ്ട ഫോൺ നമ്പറിലേക്ക് വിളിച്ചു അപ്പോൾ ഏകദേശം സമയം ഒൻപത് മണിയോട് അടുത്തിരുന്നു.

അവനവൻ ചെയ്തു കൂട്ടിയ പ്രവൃത്തിക ളുടെ ഫലം അല്ലാതെന്താ..അപ്പനും അമ്മയും മക്കളും ഒരുപാട് അഹങ്കരിച്ചി രുന്നു അതിനുള്ള മറുപടി ദൈവം കൊടുത്തതാ…ഇങ്ങനെ പലതരത്തിൽ ആളുകളുടെ സംഭാക്ഷണങ്ങൾ നീണ്ടു.

ശ്രുതിയും സിനിയും കോളേജിൽ പോകാൻ റേഡിയയുകയായിരുന്നു അപ്പോഴാണ് സിനി അവളുടെ മുഖം ശ്രെധിച്ചത്

” ഇതെന്താ നിന്റെ മുഖമിങ്ങനെ നീയിന്നലെ ഉറങ്ങിയില്ലേ ശ്രുതി..? “

” അറിയില്ലെടി ഇന്നലെ മമ്മി വിളിച്ചതിൽ പിന്നെ ആകെയൊരു അസ്വസ്ഥതയാ യിരുന്നു എന്തോ ആപത്തു വരാൻ പോകുന്നത് പോലെ..”

” ഒന്നുമില്ല ഇനി രണ്ടാഴ്ച്ച കൂടിയല്ലേ ഇവിടെയുള്ളു അതുകഴിഞ്ഞാൽ എന്നും വീട്ടിൽ നിക്കാലോ…”

അവരത് സംസാരിച്ചു നിൽക്കുമ്പോഴാണ് അടുത്ത മുറിയിൽ താമസിക്കുന്ന ഒരു പെൺകുട്ടി അങ്ങോട്ട് വന്നത്.

” സിനി..സിനിയെ വാർഡൻ വിളിക്കുന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..”

അതുകേട്ട് ശ്രുതിയും സിനിയും പരസ്പരം നോക്കി..സിനിയുടെ ഉള്ളിൽ പേടി തോന്നി അവൾ വാർഡന്റെ ഓഫീസിലേക്ക് നടന്നു.

” മാഡം..എന്തിനാ വിളിപ്പിച്ചത്..? ” ചെന്ന ഉടനെ അവൾ ചോദിച്ചു

” സിനി പേടിക്കണ്ട ഞാൻ പറയുന്നത് ശ്രെധിച്ചു കേൾക്കണം..”

അവൾ ചോദ്യ ഭാവത്തിൽ അവരെ നോക്കി…

” വേറെയൊന്നുമല്ല ശ്രുതിയുടെ കാര്യമാ ണ് ഇന്നലെ ശ്രുതിയുടെ പാരന്റ്സിനും ബ്രദർനും ഒരു ആക്സിഡന്റ് ഉണ്ടായി. അത് പറയാനാണ് സിനിയെ ഞാൻ വിളിപ്പിച്ചത് നിങ്ങൾക്ക് രണ്ടുപേർക്കു മുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് വേഗം പോകാൻ തയ്യാറായിക്കോ “

അവർ പറയുന്നത് കേട്ട സിനിക്ക് ടെൻഷനായി.

” മാഡം എന്ത് പറഞ്ഞു അവളെ ഇവിടന്ന് കൊണ്ടുപോകും ? “

” അത് പേടിക്കണ്ട നിങ്ങൾ റെഡിയായി വരുമ്പോൾ അവരുടെ ഇടവകയിലെ അച്ഛനെ വിളിക്കാൻ നമ്പർ തന്നിട്ടുണ്ട് പുള്ളി സംസാരിക്കും..”

സിനി വരാനായി റൂമിൽ ഇരിക്കുകയായി രുന്നു ശ്രുതി അവളെ കണ്ടതും അടുത്തേക്കു ചെന്നു ചോദിച്ചു.

” എന്തിനാടി മാഡം വിളിച്ചത്..? “

” അത് പിന്നെയെടി നിന്റെ ഫാമിലിക്ക് ഇന്നലെ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടായി അത് പറയാനായിരുന്നു..”

അത് കേട്ടതും ശ്രുതി വാർഡന്റെ റൂമിലേക്ക് ഓടി…അവിടെ ചെന്ന അവളെ ആശ്വസിപ്പിച്ചിട്ട് അവർ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു അവിടെ ഫോണെടുത്തു അവർ സംസാരിച്ചിട്ട് ഫോൺ ശ്രുതിക്ക് നേരെ നീട്ടി.

” ഇത് നിങ്ങളുടെ പള്ളിയിലച്ചനാണ് “

അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്തു…

” മോളെ ശ്രുതി അച്ഛനാണ് മോള് പേടിക്കണ്ട ഇവിടെ കുഴപ്പമൊന്നുമില്ലാ
അവരെല്ലാം ഹോസ്പിറ്റലിലാണ്.

പിന്നെ അവരുടെ ചില ആവശ്യങ്ങൾക്ക് മോളുടെ ഒപ്പ് വേണം അതാണ് വരാൻ പറഞ്ഞത് മോള് തിരുവനന്തപുരത്തേക്ക് വന്നാൽ മതി അവിടെ വണ്ടിയുമായി ഇവിടന്ന് ആള് വരും കേട്ടോ..”

അത് കേട്ടപ്പോൾ അവൾക്ക് കുറച്ചാശ്വാസം തോന്നി അവർ ഒരു ടാക്സിയിൽ എയർപോർട്ടിലേക്ക് പോയി അവിടന്ന് തിരുവനന്തപുരത്തേക്ക്..

അവരവിടെ ചെന്ന് പുറത്തിറങ്ങിയപ്പോൾ വണ്ടിയുമായി ജോജിയും ലിനുവും ഉണ്ടായിരുന്നു.

അവരുടെ ബാഗ് വാങ്ങി വണ്ടിയിൽ വെച്ചിട്ട് അവൻ അവരോട് കയറാൻ പറഞ്ഞു വണ്ടി നേരെ ഒരു റെസ്റ്റോറന്റിന്റെ മുന്നിൽ കൊണ്ടുപോയി നിർത്തിയിട്ട് അവരോട് ഇറങ്ങാൻ പറഞ്ഞു.

ശ്രുതിയും സിനിയുമിറങ്ങി അവന്റെ കൂടെ അകത്തേക്ക് നടന്നു അവരെ അവിടെയി രുത്തി അവർക്ക് ഫുഡ്‌ വാങ്ങി കൊടുത്തു പക്ഷേ അവനൊന്നും സംസാരിച്ചില്ല..

” സിനി ഇതാണ് ജോജി…” അവൾ സിനിയോട് പറഞ്ഞു

സിനി അവനെയൊന്നു നോക്കി എന്തോ ഒറ്റ നോട്ടത്തിൽ തന്നെ സിനിക്ക് ജോജിയെ ഇഷ്ടമായി..അവന്റെ മാന്യമായ പെരുമാറ്റം സിനിയിലും ജോജിയെ കുറിച്ചു നല്ലൊരു മതിപ്പ് തോന്നിപ്പിച്ചു..

” ശ്രുതി താൻ എന്താ ഒന്നും കഴിക്കാ
ത്തത്..? ” ജോജി ചോദിച്ചു

” എനിക്കൊന്നും വേണ്ടാ..”

” അത് പറഞ്ഞാൽ പറ്റില്ല..ഇനിയും ഒത്തിരി യാത്രയുണ്ട്…അല്ല ഇയാളുടെ പേരെന്താ..? “

” എന്റെ പേര് സിനി..”

” ആണോ..രണ്ടുപേരും കഴിക്കു..ശ്രുതിക്ക് ഇത് ഇഷ്ടം ആയില്ലെങ്കിൽ വേറെ എന്താ വേണ്ടത് എന്നുവച്ചാൽ വാങ്ങിക്ക്..”

അവളുടെ മുന്നിലിരുന്ന ദോശയിലേക്ക് നോക്കി ജോജി പറഞ്ഞു..

അവന്റെ ആ കരുതലും സ്നേഹവും ശ്രുതി അടുത്തറിയുകയായിരുന്നു..

അവൾ മുന്നിലിരുന്ന ദോശ കഴിച്ചു തുടെങ്ങി ജോജിയത് നോക്കിയിരുന്നു പെട്ടന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത് അവനതുമായി പുറത്തിറങ്ങി.. അവന്റെയൊപ്പം ലിനുവും ചെന്നു.

ഫോണിലേക്ക് നോക്കുന്ന ജോജിയുടെ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ സിനി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…അവളുടെ മനസിൽ ചില സംശയങ്ങൾ മുളപൊട്ടി…

തുടരും…